01 ജൂണ്‍ 2024 ശനിയാഴ്ച 1199 എടവം 18

ലക്കം 1 വാല്യം 18

പേജുകള്‍ : 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

"If you want to shine like a sun, first burn like a sun."  - APJ Abdul Kalam

പുലക്കാട്ടുക്കര ഷട്ടറില്‍ ചണ്ടി നിറഞ്ഞുകൂടി വെള്ളത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു.

 

കനത്തമഴയില്‍ തൃശൂര്‍ നഗരം നിശ്ചലം; 2 മണിക്കൂര്‍ കൂടി മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തൃശൂരിലും ഇടിയോടു കൂടിയ അതി ശക്തമായ മഴ. നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ട്. ശങ്കരയ്യ റോഡ്, മുണ്ടൂപാലം, സ്വരാജ് റൗണ്ട് എന്നിവങ്ങളില്‍ വെള്ളംകയറി. ശക്തന്‍ മാര്‍ക്കറ്റിലെ കടകളിലും വെള്ളം കയറി. ശക്തന്‍ സ്റ്റാന്‍ഡിലും വടക്കേ സ്റ്റാന്‍ഡിലും വെള്ളക്കെട്ട്. വരും മണിക്കൂറിൽ മഴ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ആദ്യം കൂട്ടിയപ്പോൾ 35:

വീണ്ടും കൂട്ടിയപ്പോൾ 75,

കെ.എൻ. വേണു</b>അന്നമനട:ഇത് ശിവലയയുടെ മാത്രം എ പ്ലസല്ല, അവളിൽ ഉറച്ച വിശ്വാസം അർപ്പിച്ച അധ്യാപകരുടേതും കൂടിയാണ്. മേലഡൂർ ഗവ. സമിതി സ്കൂളിലെ പത്താംക്ലാസുകാരി പി.എസ്. ശിവലയയുടെ ഫലം കണ്ട് ആദ്യം ഞെട്ടിയത് അധ്യാപകരായിരുന്നു. കിട്ടിയത് ഒൻപത് എ.പ്ലസും ഒരു ബി.പ്ലസും. ബി പ്ലസ് ഇംഗ്ലീഷിന്. മാർക്ക് വെറും 35. </p></div>

ഇംഗ്ലീഷിന് എ പ്ലസ് ഉറപ്പായിരുന്നു. മാർക്കു കണ്ട് സങ്കടപ്പെട്ട ശിവലയയെ കടുത്ത മാനസികപിരിമുറുക്കത്തിൽനിന്ന്‌ പുറത്തെത്തിക്കാൻ കൗൺസിലർമാരുടെ സഹായം തേടേണ്ടിവന്നു. ഇംഗ്ലീഷ് പഠിപ്പിച്ച എം.എൻ. ഗീതയും ക്ലാസ് ടീച്ചറായ അമ്പിളിയും പ്രഥമാധ്യാപിക പി.എ. ജാസ്മിയും ചേർന്ന് ആലോചിച്ച് ഉറപ്പിച്ചു, റീവാലുവേഷൻ മാത്രം പോരാ ഉത്തരക്കടലാസിന്റെ പകർപ്പും വാങ്ങണം. ശിവലയുടെ ഒപ്പുമാത്രം വാങ്ങി അധ്യാപകർതന്നെ അപേക്ഷയും നൽകി.

 

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ ലഭിക്കുന്നു.

Call 9745397722

 

 

 

തൃശ്ശൂരില്‍ മിന്നലേറ്റ് രണ്ട് മരണം,

വടക്കാഞ്ചേരി: മിന്നലേറ്റ് തൃശ്ശൂരില്‍രണ്ട് മരണം. തലക്കോട്ടുകര തോപ്പില്‍വീട്ടില്‍ഗണേശന്‍(50), വാഴൂര്‍ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്വേലൂര്‍കുറുമാലിലെ വിദ്യ എന്‍ജിനിയറിങ് കോളേജിനു സമീപത്തെ തറവാട്ടു വീട്ടിലേക്ക് വന്നപ്പോഴാണ് ഗണേശന് മിന്നലേറ്റത്. ശനിയാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. മിന്നലേറ്റ ഗണേശനെ നാട്ടുകാര്‍മെഡിക്കല്‍കോളേജ് ആശുപത്രി യിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃപ്രയാറില്‍വലപ്പാട് കോതകുളം ബീച്ചിലെ വീടിന് സമീപത്തുവച്ചാണ് മിന്നലേറ്റ് യുവതി മരിച്ചത്. ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം. വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍പോയതാണ് നിമിഷ. ഈ സമയം ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. നിമിഷ കുളി കഴിഞ്ഞ് വരാത്തതിനാല്‍ വീട്ടിലുള്ളവര്‍വന്ന് നോക്കിയപ്പോള്‍ കുളിമുറിയില്‍വീണു കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചിരുന്നു. കുളിമുറിയിലെ വയറിങ് ഉരുകിയ നിലയിലായിരുന്നു. ബള്‍ബ് പൊട്ടിച്ചിതറിയിരുന്നു. ഒരു ഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നു പോയിട്ടുണ്ട്.

മുതിർന്ന സംരംഭകരുടെ സംഗമം,

തൃശ്ശൂർ</b> : തൃശ്ശൂർ ചേംബർ ഓഫ് കോമേഴ്സിന്റെ പ്ലാറ്റിനം ജൂബിലി യാോഷങ്ങളുടെ ഭാഗമായി സൗഹൃദസംഗമം നടത്തി. 75-നു മുകളിൽ പ്രായമുള്ള സംരംഭകരെ ചടങ്ങിൽ ആദരിച്ചു. ജില്ലയിലെ 32 സംരംഭകർക്കായി ഒരുക്കിയ ചടങ്ങ് മന്ത്രി കെ. രാജൻ ഉദ്ഘാടനംചെയ്തു.

പോക്കറ്റടിക്കുന്നതിന് തുല്യം, ജീവനക്കാര്‍ക്ക് ബാധ്യത'; ജീവാനന്ദം പദ്ധതിക്കെതിരേ വി.ഡി. സതീശന്‍ ,

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നും പ്രതിമാസം നിശ്ചിത തുക നിക്ഷേപമെന്ന രീതിയില്‍ പിടിച്ചുവയ്ക്കാനുള്ള &#39;ജീവാനന്ദം&#39; പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പദ്ധതിയെ കുറിച്ച് കൂടിയാലോചനകളൊന്നും നടന്നിട്ടില്ല. പദ്ധതിയുടെ ഉദ്ദേശ്യം ഇപ്പോഴും അവ്യക്തമാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം കൊടുക്കാന്‍ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരില്‍ ശമ്പളത്തിന്റെ ഒരു ഭാഗം പിടിച്ചു വയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Online Computer Classes

Call 9745397722


(1)