01 ജൂലായ് 2024 തിങ്കളാഴ്ച്ച

1199 മിഥുനം 17

ലക്കം 1 വാല്യം 26

പേജുകള്‍ : 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Let us sacrifice today, So that our children have better Tomorrow.

 

Abdul Kalam

(1)

ബഹിരാകാശത്തെ ഉപഗ്രഹങ്ങള്‍ ശരിയാക്കുന്ന മെക്കാനിക്ക് ! ഓസ്‌ട്രേലിയന്‍ പേടകം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ,

ഓസ്‍ട്രേലിയന്‍ ഇന്‍ സ്‍‍പേസ് സര്‍വീസിങ് സ്റ്റാര്‍ട്ട്അപ്പ്ആയ സ്‍‍പേസ് മെഷീന്‍സ് കമ്പനിയും ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗമായ ന്യൂ സ്‍‍പേസ് ഇന്ത്യലിമിറ്റഡും തമ്മില്‍ കരാര്‍. സ്‍‍പേസ് മെഷീന്‍സ് കമ്പനിയുടെ രണ്ടാമത്തെ ഒപ്റ്റിമസ് പേടകം എസ്എസ്എല്‍വി റോക്കറ്റില്‍ വിക്ഷേപിക്കുന്നതിന് വേണ്ടിയുള്ള കരാറാണിത്. 2026 ല്‍ ആയിരിക്കും വിക്ഷേപണം.

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്. ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി.

ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം.

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും ആധുനിക വൈദ്യനുമായിരുന്ന ഡോ. ബിദാന്‍ ചന്ദ്ര റോയിയോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. ഭാരതരത്ന ലഭിച്ചിട്ടുള്ള ഏക ഡോക്ടറും, FRCS,MRCP എന്നീ രണ്ട് ബിരുദങ്ങളും ലഭിച്ച അപൂർവ്വം ഡോക്ടർമാരിൽ ഒരാളുമാണ് ഡോക്ടർ ബിസി റോയ്. ഇതേ ദിവസമാണ് അദ്ദേഹത്തിന്റെ ജനന ചരമദിനങ്ങള്‍ വരുന്നതും. 1991 മുതലാണ് ഈ ദിനം ഡോക്ടേഴ്‌സ് ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത്. സൗഖ്യ ത്തിന്റെ കരങ്ങൾ കരുതുന്ന ഹൃദയങ്ങൾ എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ഇക്കുറി ദിനാഘോഷം. പുതിയ തലമുറയ്ക്ക് വൈദ്യ ശാസ്ത്രം പഠിക്കാനും പ്രതിബദ്ധതയോടെയും അനുകമ്പയോടെയും അങ്ങേയറ്റം നൈപുണ്യ ത്തോടെയും ചികിൽസാ രംഗത്ത് മുന്നേറാനും ഈ ഡോക്ടേർസ് ഡേ പ്രചോദനമാവട്ടെ.