|
ആഗസ്റ്റ് 2024 വ്യാഴാഴ്ച്ച 1199 കർക്കിടകം 17 |

|
ലക്കം 1 വാല്യം 53 |
|
പേജുകള് 5 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
In this world, fear has no place. Only strength respects strength.
Abdul Kalam |
|
(1) |
|
01 |
|
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ |
|
‘രക്ഷാദൗത്യം തുടരും, 4 മന്ത്രിമാർക്ക് ചുമതല; ക്യാംപുകളിൽ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പാക്കും’: മുഖ്യമന്ത്രി വയനാട് ഉരുൾപൊട്ടലിൽ രക്ഷിക്കാൻ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ബാക്കിയില്ലെന്നുമാണ് സൈന്യം അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സൈന്യം നിർമിക്കുന്ന ബെയ്ലി പാലം പ്രവർത്തനക്ഷമമാകുന്നതോടെ പ്രദേശത്തേക്ക് കടന്നുചെന്ന് മണ്ണ് നീക്കം ചെയ്യാൻ ആവശ്യത്തിന് ഉപപകരണങ്ങൾ എത്തിക്കാനാകും. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയോ എന്ന് പരിശോധിക്കും. വയനാട്ടിൽ സർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുതൽ വായിക്കുക. കുഞ്ഞുമക്കൾക്ക് മുലപ്പാൽ വേണേൽ പറയണേ, ഭാര്യ റെഡിയാണ്’; വയനാട്ടിലേക്ക് പുറപ്പെട്ട് ദമ്പതികൾ ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്” ഇങ്ങനെ ഒന്ന് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റാണ് ഇത്. ഇങ്ങനെ കമൻറ് ഇടുക മാത്രമല്ല ഇതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലേക്ക് തിരിക്കുകയും ചെയ്തു. കൂടുതല് വായിക്കുക. ഡൽഹിയിൽ കനത്ത മഴ; അഴുക്കുചാലില് വീണ് അമ്മയും കുഞ്ഞും മരിച്ചു ഡൽഹിയിലെ മഴക്കെടുതിയിൽ അമ്മയും കുഞ്ഞും മരിച്ചു. ഗാസിപൂരിൽ മഴവെള്ളം നിറഞ്ഞ അഴുക്കുചാലിൽ വീണാണ് മരണം. തനൂജ ബിഷ്ത്(23) എന്ന യുവതിയും മകന് പ്രിയാൻഷിനൊപ്പം ഗാസിപൂരിലെ ആഴ്ചച്ചന്തയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. കൂടുതൽ വായിക്കുക. നിറവയറുമായി മോളും ഞാനും തിരിഞ്ഞുനോക്കാതെ ഓടി, എല്ലാം പോയി ഒന്നുമില്ല ബാക്കി' എട്ട് മാസം ഗര്ഭിണിയായ മകള് ഉള്ളതുകൊണ്ട് മാത്രമാണ് ചൂരല്മല സ്വദേശിയായ ഉസ്മാന് അന്ന് വൈകിട്ട് തന്നെ കുടുംബവീട്ടിലേക്ക് പോയത്. പക്ഷേ, ആര്ത്തലച്ചെത്തിയ വെള്ളത്തിന് മുന്നില് അവിടേയും രക്ഷയുണ്ടായിരുന്നില്ല. പാതിരാത്രി എങ്ങോട്ടെന്നില്ലാതെ ജീവന് കൈയില് പിടിച്ചോടി, നിറവയറുമായി മകളും.വീടടക്കം സര്വതും നഷ്ടമായി. ബാക്കിയായത് ജീവന്മാത്രം. 15 വര്ഷം പുറംനാട്ടില് പണിയെടുത്തുണ്ടാക്കിയ സര്വതും മലവെള്ളത്തിലില്ലാതായി. ചവിട്ടുന്ന മണ്ണും ഓടുന്നിടത്തുമെല്ലാം കുലുങ്ങുന്നപോലെ. മഴവെള്ളം പിന്നാലെ വരുന്നുണ്ടോന്ന് പോലും തോന്നിപ്പോയി. എന്താണനുഭവിച്ചതെന്ന് പറയാന് കഴിയില്ല. പറഞ്ഞാലാര്ക്കും മനസിലാവുകയുമില്ല. എന്തൊക്കെ നഷ്ടപ്പെട്ടാലും ഇരിക്കുന്ന കൂര ആര്ക്കും നഷ്ടപ്പെടരുത്. എത്രകാലം അവിടെയും ഇവിടെയും ഇനി കഴിയും. 15 കൊല്ലം ഗള്ഫിലായിരുന്നു. നല്ല ജീവിതം മുഴുവന് അവിടെ തീര്ത്ത് ഈ അടുത്താണ് നാട്ടിലേക്ക് വന്നത്. ഇനിയെന്ത് ചെയ്യണമെന്നറിഞ്ഞൂട. മുന്നോട്ടിനി എന്തുവേണമെന്നറിയാതെ മരവിച്ചുനില്ക്കുകയാണ് ഉസ്മാനും കുടുംബവും
|
|
ദുരന്തഭൂമിയിൽ മുഖ്യമന്ത്രി; ചൂരൽമലയിലെത്തി സൈനികരെ കണ്ടു, ബെയ്ലി പാലം നിര്മാണ പുരോഗതി വിലയിരുത്തി വയനാട്ടില് ഉരുള്പൊട്ടലുണ്ടായ ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി പിണറായി വിജൻ. വയനാട്ടില് ചേര്ന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരല്മലയിലെത്തിയത്. ചൂരല്മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്റെ നേതൃത്വത്തില് നിര്മിക്കുന്ന ബെയ്ലി പാലം സന്ദര്ശിച്ചു. പാലത്തിന്റെ നിര്മാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി. കുടുതൽ വായിക്കുക. സ്കൂൾ സമയം എട്ടുമുതൽ ഒരു മണിവരെയാക്കാൻ ശുപാർശ; ഒരു ക്ലാസില് 35 കുട്ടികള് മതി സംസ്ഥാനത്ത് സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു. ഇതടക്കമുള്ള ശുപാർശകളുള്ള ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ചചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സമിതി ശുപാർശ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ. കൂടുതൽ വായിക്കുക. ‘CMDRFനെതിരായ പ്രചരണം നടത്തുന്നവരെ കരുതിയിരിക്കണം; പ്രഥമ പരിഗണന രക്ഷപ്രവർത്തനത്തിന്’; മന്ത്രി എംബി രാജേഷ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചരണം നടത്തുന്നവരെ കരുതിയിരിക്കണമെന്ന് മന്ത്രി എംബി രാജേഷ്. പണം തട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഹൈകോടതി ജഡ്ജി അടക്കം ദുരിതാശ്വാസനിധിയിലേക്ക് പണം നൽകണം എന്നാണ് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. കൂടുതൽ വായിക്കുക. 'അച്ഛന് പേടിക്കേണ്ട, ഞാന് യുഎസിൽ പോകും എന്നുപറഞ്ഞ മോളാണ്, മൂന്നുദിവസമായി'; എങ്ങും വിലാപം ഒരുമണിക്ക് എല്ലാംപോയി. എന്റെ വീട് റോഡിന്റെ മേലെയാണ്. താഴെത്തെ തറവാട് പോയി. കുട്ടികളെ കൂട്ടി മുകളിലേക്ക് കയറിയത് കൊണ്ട് ഞങ്ങള് ചിലര് രക്ഷപ്പെട്ടു.അടുത്തവീട്ടിലെ മുബീനയും ഒരുകുട്ടിയും ചെളിയില് ഒഴുകിവന്നിട്ട് ഏട്ടാ ഏട്ടാ എന്ന് വിളിച്ചുകരയുകയായിരുന്നു. അവരെ ഇതുവരെ കണ്ടിട്ടില്ല. എന്റെ കുട്ടിയെ കാണാതായിട്ട് മൂന്നാമത്തെ ദിവസമാണ്. വെള്ളാര്മല സ്‌കൂളിന്റെ മുകളിലാണ് എന്റെ വീട്. എസ്റ്റേറ്റിലെ ജോലിക്കാരനാണ്. അച്ഛന് ഇനി പേടിക്കേണ്ട പത്തുവര്ഷം കൂടി പണിയെടുത്താല് മതിയെന്നാണ് ഒന്പതാംക്ലാസില് പഠിക്കുന്ന മകള് എന്നോട് പറയാറുണ്ടായിരുന്നത്. അച്ഛന് പത്ത് കൊല്ലം കൂടി കാത്തിരിക്കൂ, അത് കഴിഞ്ഞാല് ഞാന് യു.എസില് പോകും, അച്ഛന് പേടിക്കേണ്ട എന്ന് പറഞ്ഞ മോളാണ്. എന്റെ വീടിന്റെ ചുറ്റുപാടും മാത്രം നൂറുപേര് മിസ് സിങ്ങാണ്. എല്ലാവരും പോയി. മുണ്ടക്കൈയിലെ കുടുംബക്കാര് ആരുമില്ല. സമ്പാദ്യവും വീടുമെല്ലാം പൊയ്‌ക്കോട്ടെ, നമ്മള് ഭക്ഷണം കൊടുത്ത് കഷ്ടപ്പെട്ട് വളര്ത്തിയ മക്കള് പോയില്ലേ സാറെ. കൂടുതൽ വായിക്കുക.
|
|
|
|
|