|
02 ജൂണ് 2024 ശനിയാഴ്ച 1199 എടവം 19 |

|
ലക്കം 1 വാല്യം 19 |
|
പേജുകള് : 2 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Back issues |
|
"To succeed in your mission, you must have single-minded devotion to your goal." - APJ Abdul Kalam |
|
ജയിലില് പോകേണ്ടിവന്നത് ഏകാധിപത്യ ത്തിനെതിരെ ശബ്ദിച്ചതിനാല്'; കെജ്രിവാള് തിഹാറില് തിരിച്ചെത്തി, ന്യൂഡല്ഹി: ഡല്ഹി മദ്യനയക്കേസില് കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാള് തിഹാര് ജയിലില് തിരിച്ചെത്തി. വീഡിയോ കോണ്ഫറന്സിങ് വഴി കോടതയില് ഹാജരാക്കിയ കെജ്‌രിവാളിനെ, ഡല്ഹി റോസ് അവന്യു കോടതി ജൂണ് അഞ്ചുവരെ ജുഡീഷ്യല് കസ്റ്റഡിയില്വിട്ടു. മൂന്നുമണിയോടെ വീട്ടില്നിന്ന് ഇറങ്ങിയ കെജ്‌രിവാള് രാജ്ഘട്ടിലെ ഗാന്ധി സ്മാരകരവും കൊണാട്ട് പ്ലേസിലെ ഹനുമാന്ക്ഷേത്രവും സന്ദര്ശിച്ച ശേഷമാണ് തിഹാര് ജയിലിലേക്ക് പുറപ്പെട്ടത്. അതിന് മുമ്പ് അദ്ദേഹം പാര്ട്ടി ഓഫീസില് എത്തി പ്രവര്ത്തകരേയും നേതാക്കളേയും കണ്ടു. പാര്ട്ടി ആസ്ഥാനത്ത് കെജ്‌രിവാള് പ്രവര്ത്തകരെ അഭിസംബോധനചെയ്തു സംസാരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഈ 21 ദിവസം ഒരു മിനിറ്റുപോലും ഞാന് പാഴാക്കിയില്ല. ആം ആദ്മി പാര്ട്ടിക്ക് വേണ്ടി മാത്രമല്ല, മറ്റു പാര്ട്ടികള്ക്കുവേണ്ടിയും പ്രചാരണം നടത്തി. മുംബൈ, ഹരിയാണ, യു.പി, ഝാര്ഖണ്ഡ് എന്നിവിടങ്ങളിലും പ്രചാരണം നടത്തി. പാര്ട്ടിയില്ല, രാജ്യമാണ് വലുത്. ഏകാധിപത്യത്തിനെതിരെ ശബ്ദം ഉയര്ത്തിയതുകൊണ്ടാണ് തനിക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുന്നത്. തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നില് അംഗീകരിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോളുകള് വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു യുഡിഎഫ് സ്ഥാനാര്ഥികളില് 'പേടില്ല', ഇന്ത്യ മുന്നണിക്ക് ആത്മാവ് വരാൻ പോകുന്നതേയുള്ളൂ- കെ. സുധാകരന്, കണ്ണൂര്: കേരളത്തില് ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോള് ഫലങ്ങളെ തള്ളി കെ.പി.സി.സി. അധ്യക്ഷന് കെ. സുധാകരന്. എക്‌സിറ്റ് പോളില് വിശ്വാസമില്ല. ബി.ജെ.പി. കേരളത്തില് അക്കൗണ്ട് തുറക്കുമെന്ന് പറയുന്നത് ജനമനസ്സ് തൊട്ടുകൊണ്ടല്ല, അവരുടെ പ്രചാരണം കണ്ടിട്ടാണ്. ഈ തിരഞ്ഞെടുപ്പില് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന് സാധിക്കുമെന്ന് വിശ്വാസമില്ലെന്നും അദ്ദേഹം കണ്ണൂരില് മാധ്യമങ്ങളോട് പറഞ്ഞു ഇ സേവനങ്ങള് Call 9745397722
|
|
'ഇത് മോദി മീഡിയ പോൾ'; എക്സിറ്റ് പോളുകൾ തള്ളി രാഹുൽ, 'ഇന്ത്യ' 295 സീറ്റുകള് നേടുമെന്ന് പ്രഖ്യാപനം, ഇതിനെ എക്സിറ്റ് പോളുകള് എന്നല്ല വിളിക്കുക, മോദി മീഡിയ പോള് എന്നാണ് പേര്. ഇത് മോദിജിയുടെ പോള് ആണ്, അദ്ദേഹത്തിന്റെ സങ്കല്പ്പത്തിലുള്ള പോള്';, രാഹുല് പറഞ്ഞു. ഇന്ത്യ'; സഖ്യം 295 സീറ്റുകള് നേടുമെന്ന മുന്നണി യോഗത്തിലെ നിഗമനം രാഹുല് ആവര്ത്തിച്ചു. ';നിങ്ങള് സിദ്ദു മൂസെവാലെയുടെ പാട്ട് കേട്ടിട്ടില്ലേ? 295';, എന്നായിരുന്നു എത്ര സീറ്റുകള് നേടുമെന്ന ചോദ്യത്തോട് രാഹുലിന്റെ പ്രതികരണം.</p></div> എന്.ഡി.എ. സര്ക്കാര് അധികാരത്തിലെത്തിയാല് 100 ദിവസത്തില് നടപ്പിലാക്കേണ്ട പരിപാടികളുടെ അജന്ഡ തീരുമാനിക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്ത്ത യോഗത്തെ എ.ഐ.സി.സി. ജനറല് സെക്രട്ടറി ജയറാം രമേശ് വിമര്ശിച്ചു. മോദിയുടേത് സമ്മര്ദ്ദതന്ത്രമാണെന്ന് അദ്ദേഹം വിമര്ശിച്ചു. താന് പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്താന് പോകുന്നുവെന്ന് ഉദ്യോഗസ്ഥര്ക്ക് സന്ദേശം നല്കാനാണ് മോദി ശ്രമിക്കുന്നത്. വോട്ടെണ്ണാന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര് ഇത്തരം സമ്മര്ദതന്ത്രങ്ങളില് ഭയപ്പെടില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. തുടര്ക്കഥയായി ബോംബ് ഭീഷണി; പാരിസില്നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി, മുംബൈ: രാജ്യത്ത് യാത്രാവിമാനങ്ങള്ക്കെതിരെയുള്ള ബോംബ് ഭീഷണി തുടര്ക്കഥയാകുന്നു. പാരിസില്നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്ലൈന്സിന്റെ വിമാനത്തിനാണ് ഞായറാഴ്ച ബോംബ് ഭീഷണി ഉണ്ടായത്. ഇതേത്തുടര്ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കഴിഞ്ഞ ദിവസങ്ങളില് ഡല്ഹി-ശ്രീനഗര് വിസ്താര വിമാനത്തിനും ഇന്ഡിഗോയുടെ ഡല്ഹി-വാരാണസി, ചെന്നൈ-മുംബൈ വിമാനങ്ങള്ക്കും ബോംബ് ഭീഷണി ഉണ്ടായിരുന്നു. പാരിസിലെ ചാള്സ് ദെ ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തില്നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താരയുടെ UK 024 വിമാനത്തിന് ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ബോംബ് ഭീഷണി ഉണ്ടായത്. അടിയന്തര സാഹചര്യമായി കണക്കാക്കിയാണ് വിമാനം ഉടന് നിലത്തിറക്കിയത്. രാവിലെ 10:19-ന് വിമാനം മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില് എമര്ജന്സി ലാന്ഡിങ് നടത്തി. സൈക്കിള് കളഞ്ഞു പോയി, സഹായിക്കണമെന്ന് മെയിൽ അയച്ചു; അവന്തികയ്ക്ക് മന്ത്രിയുടെ സര്പ്രൈസ് സമ്മാനം, പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ പ്രതികരണം കിട്ടിയില്ലെന്നും അവന്തികയുടെ കത്തിൽ പറയുന്നു. മെയിൽ ലഭിച്ച ഉടനെ അവന്തികയെയും പോലീസിനെയും ബന്ധപ്പെട്ട മന്ത്രി കൊച്ചി മേയറുടെ സഹായത്തോടെ വാങ്ങിയ സൈക്കിൾ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിനിടെ അവന്തികയ്ക്ക് വേദിയിൽവെച്ച് സമ്മാനിച്ചു
|
|
(1) |
|
|