02 ജൂലായ് 2024 ചൊവ്വാഴ്ച്ച

1199 മിഥുനം 18

ലക്കം 1 വാല്യം 28

പേജുകള്‍ : 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Dream, Dream and Dream.Dreams transform into thoughts and thoughts result in action.

 

Abdul Kalam

(1)

ലോകസഭയില്‍ പ്രതിപക്ഷ നേതാവ് രാഹൂല്‍ ഗാന്ധി പ്രസംഗിക്കുന്നു.

ലോക്‌സഭയില്‍ സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ഇന്ത്യയെന്ന ആശയത്തെ ബിജെപി ആക്രമിക്കുകയാണെന്നും ബിജെപിയുടെ ആശയത്തെ എതിര്‍ക്കുന്നവരെ മുഴുവന്‍ ആക്രമിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍, അഗ്നിപഥ്, നീറ്റ്, മണിപ്പുര്‍, കര്‍ഷക സമരം എന്നീ വിഷയങ്ങളാണ് പ്രധാനമായും രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയത്. പ്രതിപക്ഷം ആരെയും ഭയപ്പെടുന്നില്ലെന്നും സത്യമാണ് ആയുധമെന്നും രാഹുല്‍ പറഞ്ഞു. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നു പറഞ്ഞ് ശിവന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ ഗുരു നാനാക്കിന്റെ ചിത്രവും ഇസ്ലാം മത ചിഹ്നവും പ്രദര്‍ശിപ്പിച്ചു. രാഹുലിന്റെ പരാമര്‍ശങ്ങളെ എതിര്‍ത്ത് ഭരണപക്ഷം രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി.

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശത്തിന്റെ പേരില്‍ ഭരണപക്ഷ ബഹളം. ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പ് പറയുന്നുവെന്നും നിങ്ങള്‍ ഹിന്ദുവല്ലെന്നും ഹിന്ദുവിന്റെ പേരില്‍ അക്രമണം നടക്കുന്നുവെന്നുമുളള രാഹുല്‍ ഗാന്ധിയുടെ പരാര്‍മര്‍ശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുലിന്റെ പ്രസംഗത്തില്‍ ഇടപെട്ട നരേന്ദ്രമോദി ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമാണെന്ന് വ്യക്തമാക്കി. എന്നാല്‍ താന്‍ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമര്‍ശിച്ചതെന്നും ഹിന്ദുവെന്നാല്‍ ബിജെപിയല്ലെന്നും രാഹുല്‍ മറുപടി നല്‍കി.

നടപടി ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധം, പ്രസംഗഭാഗങ്ങൾ പുനഃസ്ഥാപിക്കണം;

സ്പീക്കർക്ക് കത്തയച്ച് രാഹുൽ,

ന്യൂഡൽഹി: നന്ദിപ്രമേയ ചർച്ചയിലെ തന്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ പാർലമെൻ്റ് രേഖകളിൽനിന്ന് നീക്കംചെയ്തതിനെതിരേ സ്പീക്കർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീക്കംചെയ്ത ഭാഗങ്ങൾ ചട്ടം 380-ൻ്റെ പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് കത്തയച്ചത്. താൻ സഭയിൽ പറഞ്ഞതെല്ലാം വസ്തുതാപരമായ കാര്യങ്ങളാണെന്നും ഒഴിവാക്കിയ പരാമർശങ്ങൾ പുനഃസ്ഥാപിക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

(നന്ദി പ്രമേയ ചർക്ക് പ്രധാന മന്ത്രിയുടെ മറുപടി ഇന്ന് വൈകീട്ട് 4 മണിക്ക്)

 

 

 

പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് വിഡി സതീശൻ

പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പോരായ്മകൾ ചോദ്യം ചെയ്യപ്പെടുമെന്നും, തിരുവനന്തപുരം നഗര മധ്യത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാലപൂർവ്വ ശുചീകരണം ഏറ്റവും മോശമായ വർഷമാണിതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ

എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. കേസിലെ മുഖ്യ ആസൂത്രകനായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. സുഹൈൽ കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായി ആണെന്നാണ് വിവരം. എ.കെ.ജി. സെന്റർ ആക്രമണക്കേസിൽ രണ്ടുപേരെയായിരുന്നു അറസ്റ്റ് ചെയ്തത്. ബോംബ് എറിഞ്ഞ ജിതിൻ ഇയാൾക്ക് സഹായം ഒരുക്കിയ ടി.നവ്യ എന്നിവരെയായിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്. രണ്ടുപേരും യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്നു. സുഹൈൽ ഷാജഹാനാണ് ബോംബ് എകെജി സെന്ററിന് നേരെ എറിയാൻ ഇവരെ പ്രേരിപ്പിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

 

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക

CLICK ME


Right