|
നവംബര്‍ 2024 ശനിയാഴ്ച 1200 തുലാം 17 |

|
ലക്കം 1 വാല്യം 129 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
02 |
|
By each day and every day I am becoming better & better. |
|
റെയില്‍വെയില്‍ പുതിയ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു റെയില്‍വെയില്‍ പുതിയ ടിക്കറ്റ് ബുക്കിങ് നിയമങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്ന കാലപരിധി നേരത്തെയുണ്ടായിരുന്ന 120 ദിവസത്തില്‍ നിന്ന് 60 ദിവസമാക്കി കുറച്ചിട്ടുണ്ട്. യാത്രക്കാര്‍ റിസര്‍വ് ചെയ്യുകയും ടിക്കറ്റള്‍ റദ്ദാക്കുകയും ചെയ്യുന്നതിന്റെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് പുതിയ തീരുമാനമെടുത്തതെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.
യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ മാനങ്ങള്‍ ഉണ്ടായിരിക്കുകയാണെന്ന് വി.ഡി. സതീശന്‍ കൊടകര കുഴല്‍പ്പണ കേസില്‍ പുതിയ മാനങ്ങള്‍ ഉണ്ടായിരിക്കുകയാണെന്ന് വി.ഡി. സതീശന്‍. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മറച്ചുവച്ച, താല്‍പര്യമെടുക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സി.പി.എം-ബി.ജെ.പി ബാന്ധവം എത്ര വലുതാണെന്നതാണ് ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിലൂടെ നമുക്ക് മനസ്സിലാക്കി തരുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക പാര്‍ട്ടിക്ക് പ്രിയപ്പെട്ട പി.പി ദിവ്യ, മന്ത്രി ആകേണ്ടിയിരുന്ന നേതാവ്; അറസ്റ്റിന് ശേഷവും സംരക്ഷണമോ?...... GK TIP Today തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 അമ്മ' തിരിച്ചുവരുമെന്ന് സുരേഷ് ഗോപി; സിദ്ധിഖ് ഉൾപ്പെടെയുള്ളവരും തിരികെയെത്തണമെന്ന് ധര്‍മജന്‍...... |
|
കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി പ്രതിരോധത്തിലല്ലെന്ന് ശോഭാ സുരേന്ദ്രന്‍ കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി പ്രതിരോധത്തിലല്ലെന്ന് ശോഭാ സുരേന്ദ്രന്‍. പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യംചെയ്തിരുന്നല്ലോ എന്നും ഇക്കാര്യം അന്വേഷിക്കാതിരിക്കാന്‍ പിണറായി വിജയന്റെ കൈ പടവലങ്ങയായിരുന്നോ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തിരൂര്‍ സതീഷിനെ സി.പി.എം പണം കൊടുത്തു വാങ്ങി, സതീഷിന്റെ ആരോപണം വിശ്വസിക്കാനാവാത്തതാണെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഴങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : നീലേശ്വരം വെടിക്കെട്ട് അപകടം; ആദ്യ മൂന്ന് പ്രതികള്‍ക്ക് ജാമ്യം കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ആദ്യ മൂന്ന് പ്രതികൾക്കും ജാമ്യം. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കാണ് ഹോസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വെടിക്കെട്ടിലെ സഹായിയുൾപ്പടെ നാല് പ്രതികളാണ് അറസ്റ്റിലായിരുന്നത്. ഇവർക്ക് നേരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 ആരോപണമുന്നയിച്ചതില്‍ ഗൂഢാലോചനയില്ല, പെട്രോള്‍ പമ്പുമായി ബന്ധമില്ല'; പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്ന് ദിവ്യ കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതില്‍ ഗൂഢാലോചനയില്ലെന്ന് കേസിലും പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ പൊലീസിനോട് പറഞ്ഞു. പെട്രോള്‍ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നല്‍കി. പ്രശാന്തുമായി ഫോണ്‍വിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ല പഞ്ചായത്തിന്റെ ഹെല്‍പ് ഡെസ്കില്‍ വന്ന അപേക്ഷകന്‍ മാത്രമാണെന്നും ദിവ്യ പറഞ്ഞു. ഇന്നലെ ദിവ്യയെ രണ്ടര മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് മൊഴി. വായന തുടരുക ... LEARN HTML CSS ONLINE with Project. Rs. 1199/- Only |
|
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 7,370 |
|
വെള്ളി 1 ഗ്രാം |
₹ 106 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
79,724.12 |
|
എന്‍. എസ്. ഇ |
24,304.35 |
|
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന് ഒരു തെളിവും ഇല്ല. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശം റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലില്ല. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. സുരേഷ് ഗോപിയെ ആംബുലൻസ് വിവാദത്തില്‍ പരിഹസിച്ച് മന്ത്രി കെ എൻ ബാലഗോപാല്‍ സുരേഷ് ഗോപിയെ ആംബുലൻസ് വിവാദത്തില്‍ പരിഹസിച്ച് മന്ത്രി കെ എൻ ബാലഗോപാല്‍. തൃശൂര്‍ പൂരത്തിന് ആംബുലൻസില്‍ എത്തിയത് കേന്ദ്ര മന്ത്രിയായിട്ടും സുരേഷ് ഗോപിക്ക് ഓര്‍മ്മയില്ലേയെന്ന് ബാലഗോപാല്‍ ചോദിച്ചു. ചിലര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുപ്പക്കാര്‍ ചേര്‍ന്ന് ആംബുലൻസിലേക്ക് എടുത്തുകൊണ്ട് പോയെന്നാണ് പറഞ്ഞത്. സുരേഷ് ഗോപിയുടെ ഓര്‍മ്മ അന്ന് പോയതാണെന്നും ബാലഗോപാല്‍ പറഞ്ഞു. സിപിഎം കൊല്ലം ഏരിയ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൃശൂര്‍ പൂരം കലക്കാന്‍ ശ്രമം നടന്നു. ഇതെല്ലാം ഒരു ആസൂത്രണത്തിലൂടെ ചെയ്യുന്നതാണെന്നും കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. പാലക്കാട് സീറ്റ് വലിയ രീതിയില്‍ ബിജെപി വോട്ട് പിടിക്കുന്ന സ്ഥലമാണ് എന്നും അദ്ദേഹം പറഞ്ഞു. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക പാലക്കാട്ടെ ദളിത് കോണ്‍ഗ്രസ് നേതാവ് സിപിഎമ്മിലേക്ക്; സരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കെ എ സുരേഷ് പാലക്കാട്: പാലക്കാട് പിരായിരി കോൺഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. ഒരു കോൺഗ്രസ് നേതാവ് കൂടി പാര്‍ട്ടി വിടുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷ് ആണ് പാര്‍ട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്. ഷാഫിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടി. സുരേഷ് ഡിസിയില്‍ എത്തി സിപിഎം ജില്ല സെക്രട്ടറിയെ കാണും. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി പി സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കി. ഷാഫിക്കൊപ്പം നിൽക്കുന്നവര്‍ക്ക് മാത്രമാണ് പാർട്ടിയില്‍ പരിഗണനയെന്ന് സുരേഷ് ആരോപിച്ചു. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, ഐ.ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി ഠിപ്പിച്ചുകൊടുക്കുന്നു. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |