|
ഡിംസബര്‍ 2025 ചൊവ്വാഴ്ച 1201 വൃശ്ചികം 16 Jumada II 11, 1447 |
|
വാല്യം 2 ലക്കം 312 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
02 |
|
"You're braver than you believe, and stronger than you seem, and smarter than you think." |
|
(1) |
|
രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാര സമരത്തിൽ; ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കി... തിരുവനന്തപുരം ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്തെന്ന കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരം തുടങ്ങി. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയതായിപൂജപ്പുര ജയിൽ അധികൃതർ പറയുന്നു. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് രാഹുലിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയായിരുന്നു നടപടി. വായന തുടരുക ...... ബോണക്കാട് വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി; പോയത് കടുവകളുടെ എണ്ണം എടുക്കാൻ... തിരുവനന്തപുരം കടുവകളുടെ എണ്ണമെടുക്കാനായി പോയി ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്ഥരെയും കണ്ടെത്തി. പാലോട് ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റർ വിനീത, ബീറ്റ് ഫോറസ്റ്റ് ഓഫിസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്താണ് ജീവനക്കാർ ഉള്ളത്. ഇന്നലെ രാവിലെയാണ് ഇവർ കാട്ടിലേക്ക് പോയത്. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu കലൂർ സ്റ്റേഡിയത്തിലെ ജോലികൾ ഈ മാസം 20നകം പൂർത്തിയാക്കും, റിപ്പോർട്ടർ കമ്പനിക്ക് അനുമതി നല്‍കി; ജിസിഡിഎ കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ശേഷിക്കുന്ന ജോലികൾ ഈ മാസം 20നകം പൂർത്തിയാക്കുമെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അറിയിച്ചു. ഇതിന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഷെഡ്യൂൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വർക്കുകൾ പൂർത്തിയാക്കാൻ കമ്പനിക്ക് അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. വായന തുടരുക . .. ഇ.ഡി നോട്ടിസ്: ചർച്ചയായി മസാല ബോണ്ട്, ഭൂമി വാങ്ങലെന്ന് ഇ.ഡി; ഏറ്റെടുക്കലെന്ന് കിഫ്ബി... തിരുവനന്തപുരം ∙ മസാല ബോണ്ട് വഴി വിദേശത്തുനിന്നു സമാഹരിച്ച പണം ഉപയോഗിച്ചു ഭൂമി വാങ്ങാൻ പാടില്ലെന്ന വിദേശ വാണിജ്യ വായ്പ നയം ലംഘിച്ചുവെന്നതാണു കിഫ്ബിക്കും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കുമെതിരെ ഇ.ഡി അയച്ച നോട്ടിസിലുള്ളത്. ‘ലാൻഡ് പർച്ചേസ്’ അഥവാ ഭൂമി വാങ്ങലും ‘ലാൻഡ് അക്വിസിഷൻ’ അഥവാ ഭൂമിയേറ്റെടുക്കലും രണ്ടാണെന്നും മസാല ബോണ്ട് ഉപയോഗിച്ചു കിഫ്ബി ചെയ്തതു ഭൂമിയേറ്റെടുക്കലാണെന്നും സർക്കാർ വാദിക്കുന്നു. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. രാഹുൽമാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്, സോണിയാഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും പരാതി തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിക്കും കെപിസിസി പ്രസിസൻ്റിനും യുവതി പരാതി അയച്ചതായാണ് വിവരം. ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാഗാന്ധിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലുമായി പത്തനംതിട്ടയിൽ ഏറ്റവും അടുപ്പമുള്ള വ്യക്തിയേയും കുറിച്ച് പരാതിയിൽ പറയുന്നു. അയാളുടെ അറിവോട് കൂടിയാണ് പീഡനം നടന്നതെന്നും സുഹൃത്തിൻ്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയിൽ പറയുന്നു. ഇതിന് ശേഷം മാനസികമായും ശാരീരികമായും തകർന്നു. ഗർഭിണിയാവണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ലൈംഗികമായി പീഡിപ്പിച്ച ശേഷം രാഹുൽ ബന്ധത്തിൽ നിന്നും പിൻമാറിയെന്നും പരാതിയിൽ പറയുന്നു. അതേസമയം, പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.47ന് പരാതി ലഭിച്ചു. എന്നാൽ ഇത്തരത്തിലുള്ള പരാതി പൊലീസിനാണ് നൽകേണ്ടത്. പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിയമവിദഗ്ധരുമായി സംസാരിക്കുമെന്നുംകോൺഗ്രസ് വ്യക്തമാക്കുന്നു. വായന തുടരുക...... ആരുടെ മനസിലാണോ കള്ളത്തരമുള്ളത് അവര്‍ സഞ്ചാരി സാഥി ആപ്പ് ഉപയോഗിക്കില്ല; കേന്ദ്ര നടപടിയെ ന്യായീകരിച്ച് ബിജെപി ദില്ലി: ഫോണുകളിൽ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബിജെപി. ബിജെപി വക്താവ് സംബിത് പാത്ര വാര്‍ത്താസമ്മേളനം നടത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ് സംബന്ധിച്ച വിവാദത്തിൽ പ്രതികരിച്ചത്. സഞ്ചാര്‍ സാഥി ആപ്പ് ചാരവൃത്തിക്കുള്ളതല്ലെന്നും ഇതിൽ രാഷ്ട്രീയ കലര്‍ത്തുന്നത് അനാവശ്യമാണെന്നും ബിജെപി സംബിത് പാത്ര പറഞ്ഞു. സഞ്ചാര്‍ സാഥി ആപ്പിന് മേസേജുകള്‍ വായിക്കാനാകില്ല. ഫോണ്‍ കോളുകള്‍ കേള്‍ക്കാനാകുമാകില്ല. സഞ്ചാര്‍ സാഥി ആപ്പിന് വ്യക്തിപരമായ വിവരങ്ങള്‍ എടുക്കാനുമാകില്ല. സുരക്ഷ ഉറപ്പാക്കാനും വ്യാജന്മാരെ തടയാനുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. നഷ്ടപ്പെട്ട ഫോണുകള്‍ ഉടമകള്‍ക്ക് തിരിച്ചു ലഭിക്കുന്നതിനും ആപ്പ് സഹായകമാകും. ആരുടെ മനസിലാണോ കള്ളത്തരമുള്ളത് അവർ സഞ്ചാർ സാഥി ആപ്പ് ഉപയോഗിക്കില്ലെന്നും സംബിത് പാത്ര പറഞ്ഞു. ചിലർ കോടികളുടെ അഴിമതി നടത്തിയ കേസിൽ ജാമ്യത്തിലാണ് നടക്കുന്നത്. അവരൊന്നും ഒരു കാരണവശാലും ആപ്പ് ഉപയോഗിക്കില്ലെന്നും പ്രതിപക്ഷ നേതാക്കളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് സംബിത് പാത്ര പറഞ്ഞു. സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കിയ കേന്ദ്ര നടപടിയെ പിന്തുണച്ച് നേരത്തെ ബിജെപി എംപി ശശാങ്ക് മണിയും പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടി സൈബര്‍ സുരക്ഷ ശക്തമാക്കുമെന്നും സ്വകാര്യതയ്ക്ക് ഒരു ഭീഷണിയും ആപ്പ് ഉയര്‍ത്തുന്നില്ലെന്നും പുറത്തുനിന്നുള്ള ആപ്പുകളാണ് യഥാര്‍ത്ഥത്തിൽ ഭീഷണിയെന്നും സ്വദേശി ആപ്പുകള്‍ക്ക് മുൻഗണന നൽകണമെന്നും എംപി പ്രതികരിച്ചിരുന്നു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. കേരളത്തിൽ എസ്ഐആർ നടപടി ക്രമങ്ങൾ തുടരാം;നിർദേശം നൽകി സുപ്രീംകോടതി കേരളത്തിലെ എസ്ഐആർ നടപടി തുടരാമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാർ ജീവനക്കാരെ ഉപയോഗിക്കരുതെന്നും കോടതി നിർദേശിച്ചു. എനുമറേഷൻ ഫോമിന്റെ അവസാന തീയതി നീട്ടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സാഹചര്യം മുൻനിർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണം. കമ്മീഷൻ മറ്റന്നാൾ തീരുമാനം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കൂടുതൽ സർക്കാർ ജീവനക്കാരെ ഉയോഗിക്കരുത് എന്ന് കോടതി. വായിക്കുക..... ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചിത്രം സ്റ്റാറ്റസ് ഇട്ടു; റിജിൽ മാക്കുറ്റിക്ക് എതിരെ വർഗീയ പ്രചാരണമെന്ന് യു ഡി എഫ് കണ്ണൂരിൽ റിജിൽ മാക്കുറ്റിക്ക് എതിരെ വർഗീയ പ്രചാരണമെന്ന് യു ഡി എഫ്. എൽഡിഎഫ് കൗൺസിലർക്കെതിരെ കളക്ടർക്ക് പരാതി നൽകി യുഡിഎഫ്. 2017ൽ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയിട്ടു. വോട്ട് ചെയ്യുമ്പോൾ ഓരോ വിശ്വാസിയും രണ്ട് തവണ ശ്രദ്ധിക്കുക എന്നും ക്യാപ്‌ഷനിൽ. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം120 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ് കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം 69 ലോഞ്ച് പാഡുകളിലായി 120 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ബിഎസ്എഫ് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം ഘട്ടത്തിന് പിന്നാലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് ഭീകരർ മാറിയിരുന്നു. ഭീകരരുടെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറ്റത്തിന് ശ്രമമുണ്ടായാൽ കർശന നടപടിക്കാണ് തീരുമാനമെന്നും ജമ്മു കശ്മീരിൻ്റെ ചുമതലയുള്ള ബിഎസ്എഫ് ഐജി അശോക് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. വായന തുടരുക . . . വർധിച്ചു വരുന്ന ബി.എൽ.ഒ. ആത്മഹത്യകൾക്കിടയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സൂംബ ഡാൻസ് വീഡിയോ വിവാദത്തിൽ; 'ലജ്ജാകരം' എന്ന് പ്രതിപക്ഷം രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്.ഐ.ആർ.) നടപടികൾക്കിടെ ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ.) ആത്മഹത്യകൾ വർധിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ (ഇ.സി.ഐ.) സോഷ്യൽ മീഡിയ വീഡിയോ വലിയ വിവാദമായി. ഞായറാഴ്ച, തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'എസ്.ഐ.ആർ. ജോയാത്തണി'ൻ്റെ ഒരു ക്ലിപ്പ് ഇ.സി.ഐ. പങ്കുവെച്ചിരുന്നു. അതിൽ ബി.എൽ.ഒ.മാർ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതും സൂംബ സെഷനിൽ പങ്കെടുക്കുന്നതും കാണിക്കുന്നുണ്ട്. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രതൻ ഖേൽക്കറും ബിഎൽഒമാർക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ. വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.കെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാൻ ചെയ്തിട്ടുള്ളൂ, എന്നെ ഒരുപാട് ദ്രോഹിച്ചു'- ഡ്രൈവര്‍ യദു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനേയും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ദേവിനേയും കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതികരണവുമായി ഡ്രൈവര്‍ യദു. ഇത് സംഭവിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് യദു മാധ്യമങ്ങളോട് പറഞ്ഞു. ഇങ്ങനെയേ സംഭവിക്കൂവെന്ന് ഞാന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നു. ആര്യയുടെ സഹോദരനാണ് സീബ്ര ക്രോസില്‍ വാഹനം കൊണ്ട് നിര്‍ത്തിയിട്ട് തെറി വിളിച്ചത്. അയാളും എംഎല്‍എയുമാണ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കിയത്. മേയര്‍ ആണെന്ന് അറിയില്ല എന്ന് പറഞ്ഞതുകൊണ്ടാകും അന്ന് ഇത്രയും പ്രശ്‌നം ഉണ്ടാക്കിയത്. നിയമപരമായി ഇനിയും മുന്നോട്ട് പോകും. യദു പറഞ്ഞു. വായന തുടരുക . . . തൃശൂര്‍ ജില്ലയില്‍ ഇന്ന് (02-12-2025); അറിയാന്‍, ഓര്‍ക്കാര്‍...
|
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം 7 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 9 ദിവസങ്ങള്‍ മൂന്നാർ പേരുകൊണ്ട് ‘കോൺഗ്രസ്’ ആണെങ്കിലും സോണിയ ഗാന്ധി (34) മൂന്നാർ പഞ്ചായത്തിലേക്കു മത്സരിക്കുന്നത് ബിജെപി സ്ഥാനാർഥിയായിട്ടാണ്. പഞ്ചായത്തിലെ 16-ാം വാർഡായ നല്ലതണ്ണിയിലാണു മത്സരം. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ്. വായന തുടരുക . . . മസാല ബോണ്ട്: 2150 കോടിക്ക് പലിശ 1045.44 കോടി... ന്യൂഡൽഹി കിഫ്ബി വഴിയുള്ള പദ്ധതികൾ നടപ്പാക്കാൻ മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപയ്ക്ക് പലിശയായി സംസ്ഥാന സർക്കാർ തിരിച്ചടച്ചത് 1045.44 കോടി രൂപ. 2019 ൽ എടുത്ത തുക 2024 മാർച്ചിലാണ് അടച്ചു തീർത്തത്. പലിശ നിരക്ക് 9.72%. കിഫ്ബി വഴി നടപ്പാക്കാൻ 90,473.64 േകാടി രൂപ ചെലവുവരുന്ന 1190 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത് വായന തുടരുക . . National Shrine Basilica of Our Lady of Ransom The National Shrine Basilica of Our Lady of Ransom aka Vallarpadam Basilica (Malayalam: വല്ലാര്‍പാടം പള്ളി, Cochin Portuguese: Basílica de Nossa Senhora do Resgate) located in Vallarpadam, a suburb in Ernakulam, in the city of Kochi, is a minor basilica and a major Christian pilgrimage centre in India. Around 5 million Christian visit the basilica every year. [1] On September 12th 2004 the Catholic Bishops Conference of India raised this pilgrim center to the status of a 'National Shrine'. The following December Pope John Paul II granted the honorific title of Minor Basilica to the church. Documents related to the raising of the status of the Our Lady of Ransom Church on the island were delivered to the Archbishop of Varappuzha Daniel Acharuparampil by the president of the Catholic Bishops' Conference of India, Cardinal Telesphore Toppo. വായന തുടരുക .. ... ചതുപ്പിൽ നിന്ന് കയറിപ്പോരാൻ കഴിയാതെ സൂരജ് ലാമ കുടുങ്ങി?; പുറത്തുവരുന്നത് മകന്റെ ആരോപണം ശരിവയ്ക്കുന്ന വിവരങ്ങള്‍ കൊച്ചി∙ കളമശേരി മെഡിക്കൽ കോളജിൽ നിന്നിറങ്ങി അലഞ്ഞു നടന്നതിനൊടുവിലാകാം സൂരജ് ലാമ എച്ച്എംടിക്ക് സമീപം കുറ്റിക്കാട്ടിലേക്ക് ഇറങ്ങിയത് എന്നു നിഗമനം. ഇവിടുത്തെ ചതുപ്പിൽ നിന്ന് കയറിപ്പോരാൻ കഴിയാതെ കുടുങ്ങിയതാവാമെന്നുമുള്ള നിഗമനമാണ് പൊലീസിനുള്ളത്. കണ്ടെത്തിയ മൃതദേഹത്തിന് ഒന്നര മാസത്തോളം പഴക്കമുണ്ട്. ഇയാളുടെ മരണകാരണം പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായിട്ടില്ല. എല്ലുകൾക്ക് ഒടിവുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. സൂരജ് ലാമയുടെ മൃതദേഹം തന്നെയാണോ എന്ന് ഡിഎൻഎ പരിശോധനയിലൂടെ ഉറപ്പിക്കുകയും വേണം. അതിനിടെ, തന്റെ പിതാവിനെ കാണാതായതിൽ കളമശേരി മെഡിക്കൽ കോളജിനും പൊലീസിനും വീഴ്ചയുണ്ടായെന്ന് മകൻ സന്ദൻ ലാമയുടെ ആരോപണം ശരിവയ്ക്കുന്നതാണ് പുറത്തു വരുന്ന വിവരങ്ങൾ വായന തുടരുക . . . ബെംഗളൂരു വന്ദേഭാരതിലെ 8 കോച്ച് തികയുന്നില്ല; ക്രിസ്മസ് യാത്രയ്ക്ക് ടിക്കറ്റ് കിട്ടാക്കനി, വിമാനത്തിൽ കൊള്ളനിരക്ക് ബെംഗളൂരു ∙ ഡിസംബർ പിറന്നപ്പോൾ തന്നെ കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ ക്രിസ്മസ് ദിന ബുക്കിങ് പൂർത്തിയായി. ക്രിസ്മസിന് 24 ദിവസം ബാക്കിനിൽക്കെ ടിക്കറ്റ് തീർന്നതിനാൽ നിലവിലെ 8 കോച്ച് 16 ആക്കണമെന്ന ആവശ്യം ശക്തമാണ്. വെയ്റ്റ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ 20, 25 ദിവസങ്ങളിൽ ടിക്കറ്റെടുക്കാനാകില്ല. 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ചെയർകാറിലെ വെയ്റ്റ് ലിസ്റ്റ് 100 കടന്നു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me സഞ്ചാർ സാഥി' ആപ്പിൽ കേന്ദ്രത്തിനെതിരെ കടുപ്പിച്ച് ആപ്പിൾ, ലോകത്തൊരിടത്തും ഇത്തരം നിർദ്ദേശം അംഗീകരിക്കില്ല; ഉടൻ നിലപാട് അറിയിക്കുമെന്നും റോയിട്ടേഴ്സ് ദില്ലി: പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ ആപ്പിൾ സഹകരിക്കില്ലെന്ന് റിപ്പോർട്ട്. ലോകത്തൊരിടത്തും ഇത്തരം നിർദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്‍റെ നിലപാട്. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിൾ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പ്രതികരണം ഉടൻ തന്നെ കേന്ദ്ര സർക്കാരിനെ ആപ്പിൾ കമ്പനി നേരിട്ടറിയിക്കുമെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. വായന തുടരുക . . .. സുനാമിക്ക് ശേഷമുള്ള മഹാദുരന്തം, 3 രാജ്യങ്ങളിലായി നഷ്ടമായത് ആയിരത്തിലധികം മനുഷ്യജീവൻ; ലോകത്തെ കണ്ണീരിലാഴ്ത്തി 2 ചുഴലിക്കാറ്റുകൾ കൊളംബോ: ആഞ്ഞടിച്ച രണ്ട് ചുഴലിക്കാറ്റുകൾ ലോകത്തെ കണ്ണീരിലാഴ്ത്തിയ ദിവസങ്ങളാണ് കടന്നുപോകുന്നത്. 'ഡിറ്റ് വാ', 'സെൻയാർ' ചുഴലിക്കാറ്റുകൾ 3 രാജ്യങ്ങളിലായി ആയിരത്തിലധികം മനുഷ്യജീവനുകളാണ് കവർന്നത്. 'ഡിറ്റ് വാ' ആഞ്ഞടിച്ചപ്പോൾ ശ്രീലങ്ക മഹാദുരന്തം ഏറ്റുവാങ്ങിയ അവസ്ഥയിലാണ്. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോർഡ് മഴയാണ് അനുഭവപ്പെട്ടത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ സുനാമിക്ക് ശേഷമുള്ള മഹാദുരന്തമായി മാറി. ഇതിനകം 400 ഓളം മരണം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 400 ഓളം പേരെ കാണാതായിട്ടുണ്ട്. ഒരാഴ്ചയോളം നിർത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20000 വീടുകൾ നശിച്ചു. 108,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 798,000 പേരെ ദുരന്തം ബാധിച്ചതായി ശ്രീലങ്കയിലെ ദുരന്ത നിവാരണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന ഭീതിയിലാണ് ഈ ദ്വീപ് രാഷ്ട്രം. നിമിഷ നേരത്തിൽ സെൻയാർ ദുരന്തം സെൻയാർ ചുഴലിക്കാറ്റാകട്ടെ ഇന്തോനേഷ്യയേയും തായ്‌ലൻഡിനെയുമാണ് കണ്ണീരിലാഴ്ത്തിയത്. അസാധാരണമായി മാലാക്ക കടലിടുക്കിനും ഇന്തോനേഷ്യക്കും മുകളിൽ രൂപപ്പെട്ട സെൻയാർ ചുഴലിക്കാറ്റ് ഇന്തോനേഷ്യയിൽ മാത്രം കവർന്നെടുത്തത് 450 ഓളം മനുഷ്യ ജീവനുകളാണ്. തായ്‌ലൻഡിലാകട്ടെ മുന്നൂറോളം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെറിയ മഴയിൽ തുടങ്ങി മഹാദുരന്തമായി മാറുകയായിരുന്നു സെൻയാർ. നിമിഷ നേരത്തിൽ പേമാരി പെയ്തിറങ്ങിയതോടെ അപ്രതീക്ഷിത ദുരന്തമായി അത് മാറി. രണ്ട് രാജ്യങ്ങളിലുമായി ആയിരക്കണക്കിന് മനുഷ്യരെ ഇനിയും കണ്ടെത്താനുണ്ട് എന്നത് ദുരന്തത്തിന്‍റെ തീവ്രതയേറ്റുമോയെന്ന ആശങ്ക ഉയർത്തുകയാണ്. കേരളത്തിൽ മഴ ശക്തമാകുന്നു ബംഗാൾ ഉൾകടലിനു മുകളിലെ ഡിറ്റ് വാ ചുഴലിക്കാറ്റ് ദുർബലമായി തുടങ്ങിയതോടെ കേരളത്തിന് മുകളിൽ വീണ്ടും കിഴക്കൻ കാറ്റ് അനുകൂലമായ സാഹചര്യമുണ്ടായതോടെ ഇടി മിന്നലോടെയുള്ള മഴ തിരിച്ചെത്തുന്നു. ഒരാഴ്ചയായി ദുർബലമായ തുലാ വർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങിയിട്ടുണ്ട്. വ്യാപകമായ മഴ സാധ്യതയല്ലെങ്കിലും ഇടിമിന്നലോടുകൂടിയ മഴ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി ലഭിക്കാൻ സാധ്യതയുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ലങ്കയെ വിറപ്പിച്ച് 'ഡിറ്റ് വാ', ഇന്ത്യയുടെ സഹായം തേടി, രക്ഷാ ദൗത്യത്തിന് ഐഎൻഎസ് വിക്രാന്തടക്കം രംഗത്തിറങ്ങി; തീരങ്ങളിൽ അതീവ ജാഗ്രത വീശിയടിച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്: മരണം 200 കടന്നു, കാണാതായത് 191 പേരെ; 20000 വീടുകൾ നശിച്ചു; ദുരന്തത്തിൽ നടുങ്ങി ശ്രീലങ്ക മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി; തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ‘വോട്ട് വൈബ് 2025’ ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരുമായി സംവാദത്തിന് മുഖ്യമന്ത്രി. തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ‘വോട്ട് വൈബ് 2025’ മുഖാമുഖം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ശനിയാഴ്ച പതിനൊന്ന് മണിക്കാണ് പരിപാടി. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നില്ല, ചോദ്യങ്ങള്‍ നേരിടുന്നില്ല എന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് തൃശൂര്‍ പ്രസ് ക്ലബ്ബില്‍ ഒരു മുഖാമുഖത്തിന് തന്നെ മുഖ്യമന്ത്രി എത്തുന്നത്. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക അതീജീവിതയെ രാഹുൽ ഈശ്വർ അപമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഭാര്യ ദീപ രാഹുൽ ഈശ്വർ അതീജീവിതയെ രാഹുൽ ഈശ്വർ അപമാനിച്ചിട്ടില്ലെന്നും, സ്റ്റേഷനിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്നും പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും ആവർത്തിച്ച് ഭാര്യ ദീപ രാഹുൽ ഈശ്വർ. റിമാൻഡ് ചെയ്തപ്പോൾ ജയിലിനുള്ളിൽ നിരാഹാര സമരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. പൊലീസ് വീട്ടിൽ വന്നപ്പോൾ നോട്ടീസ് തന്നിരുന്നില്ല എന്നാൽ, നോട്ടീസ് തന്നിട്ടും കൈപ്പറ്റാൻ വിസമ്മതിച്ചതായാണ് പൊലീസ് ഇന്നലെ കോടതിയിൽ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണെന്നും തുടർനടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ പറഞ്ഞു. അതേസമയം സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 2, ചൊവ്വാഴ്ച
സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ധാരണയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കേസെന്ന് എം.ടി രമേശ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കേസ് സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ധാരണയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്. ഓഡിയോ സന്ദേശം അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടും എന്തുകൊണ്ട് പോലീസ് കേസെടുത്തില്ലെന്നും അറസ്റ്റ് ചെയ്യുവാനുള്ള രേഖകൾ നേരത്തെ കിട്ടിയെന്നും പരാതി നൽകേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും പോലീസ് സ്വമേധയാ കേസെടുത്തില്ലെന്നും എം.ടി. രമേശ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വീരപ്പൻ ഒന്നുമല്ലല്ലോയെന്നും , നാലുദിവസം അന്വേഷിച്ചിട്ടും കണ്ടെത്താനായിട്ടില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നതുവരെ അറസ്റ്റ് ചെയ്യേണ്ട എന്നത് ആരുടെ തീരുമാനമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് പോലീസിന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബ്രഹ്‌മോസും തിരുവനന്തപുരവും; പ്രതിരോധ രംഗത്ത് കേരളത്തിന്റെ പ്രാധാന്യം ഉയരുന്നു തിരുവനന്തപുരം: ബ്രഹ്‌മോസിന്റെ പുതിയ യൂണിറ്റുകൂടി തിരുവനന്തപുരത്ത് വരുന്നതോടെ കേരളം രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് കൂടുതല്‍ പ്രാധാന്യമുള്ള സംസ്ഥാനമായി മാറും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നിരവധി രാജ്യങ്ങള്‍ ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ ( ബിഎപിഎല്‍) ബ്രഹ്‌മോസ് മിസൈലില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. പുതിയ കേന്ദ്രം എത്തുന്നത് ബ്രഹ്‌മോസ് മിസൈലിന്റെ നിര്‍മാണത്തില്‍ കേരളത്തിന് കൂടുതല്‍ പ്രാധാന്യം കൈവരുമെന്നാണ് കരുതുന്നത്. കൂടുതലറിയുക . . .. AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722
|
|
രാഹുലിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമിതമായി മരുന്നു കഴിച്ചു, കൈ ഞരമ്പ് മുറിച്ചു തിരുവനന്തപുരം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി 2 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വിവരം. രാഹുൽ മാങ്കൂട്ടത്തിൽ നിന്നുണ്ടായ പീഡനത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതെത്തുടർന്ന് ഏതാനും ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ഒരു തവണ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പൊലീസിനു മൊഴി നൽകി. ഗർഭഛിദ്രം നടത്താൻ 2 ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിച്ചു കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു വായന തുടരുക . . . ഉയർന്ന പലിശയുള്ള ബോണ്ട് വഴി ആർക്കെല്ലാം ലാഭമുണ്ടായി ?; പ്രതിപക്ഷം ആയുധമാക്കുന്നത് മസാല ബോണ്ടിലെ ദുരൂഹത തിരുവനന്തപുരം വിദേശത്തുനിന്നു മസാല ബോണ്ട് വഴി സമാഹരിച്ച പണം ചട്ടം ലംഘിച്ചു ഭൂമി വാങ്ങാൻ ഉപയോഗിച്ചുവെന്നതാണു കിഫ്ബിക്കെതിരെയുള്ള ഇ.ഡിയുടെ കണ്ടെത്തലെങ്കിലും പ്രതിപക്ഷം ആയുധമാക്കുന്നതു മസാല ബോണ്ടിലെ ദുരൂഹത. കുറഞ്ഞ പലിശയ്ക്കു വിദേശവായ്പ കിട്ടുമെന്നിരിക്കെ, 9.72% പലിശയ്ക്കു പുറപ്പെടുവിച്ച മസാല ബോണ്ട് ആരെല്ലാം വാങ്ങിയെന്നു സർക്കാർ വ്യക്തമാ ക്കണമെന്നാണ് ആവശ്യം. എസ്എൻസി ലാവ്‌ലിൻ കമ്പനിയിൽ ഓഹരിയുള്ള കാനഡയിലെ കമ്പനി മസാല ബോണ്ട് വാങ്ങിയതുമായി ബന്ധപ്പെട്ടു മുൻപു രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം തന്നെയാണു പുതിയ സാഹചര്യത്തിലും പ്രതിപക്ഷം ഉന്നയിക്കുന്നത്. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ശബരിമല ഡ്യൂട്ടിക്കുള്ള 3418 പോലീസുകാർക്ക് തപാൽവോട്ടില്ല; പരാതിയുമായി പോലീസുകാർ കോഴിക്കോട്: ശബരിമലയിൽ ഡിസംബർ ഒൻപതിന് സേവനത്തിനു പോകാനുള്ള 3418 പോലീസുകാർക്ക് തപാൽവോട്ടിനുള്ള സൗകര്യം നിഷേധിച്ചു. തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട്, കാസർകോട്, ആംഡ് ബറ്റാലിയൻ, ബോംബ് സ്ക്വാഡ് എന്നിവിടങ്ങളിൽനിന്ന് നിലയ്ക്കലിലേക്കും പമ്പയിലേക്കും സന്നിധാനത്തേക്കുമായി നിയോഗിക്കപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ട് നിഷേധിച്ചത്. വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 സ്വകാര്യത കണക്കിലെടുക്കണം; അടച്ചിട്ട മുറിയിൽ വാദം കേൾക്കണം, കോടതിയിൽ പുതിയ ഹർജിയുമായി രാഹുൽ... തിരുവനന്തപുരം മുൻകൂർ ജാമ്യാപേക്ഷ അടച്ചിട്ട മുറിയിൽ പരിഗണിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകി. മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഹർജി. സ്വകാര്യത കണക്കിലെടുത്ത് ഹർജിക്ക് രഹസ്യ സ്വഭാവം വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. വായന തുടരുക . .. Todays Special GK National Shrine Basilica of Our Lady of Ransom കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്: മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം... തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡ്രൈവര്‍ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ കെ.എം. അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അരവിന്ദ് മാത്രമാണ് നിലവില്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർദ്ധ പ്രചരിപ്പിക്കുന്നുവെന്ന് പരാതി; കെഎം ഷാജഹാന്റെ വീട്ടിൽ പൊലീസ് പരിശോധന തിരുവനന്തപുരം: യു ട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടിൽ പൊലീസ് പരിശോധന. ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് പരിശോധന നടക്കുന്നത്. പൊലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ജോലിക്കുള്ള സ്ത്രീ തടഞ്ഞുവെങ്കിലും പൊലീസ് അകത്ത് കടക്കുകയായിരുന്നു. കോടതിയുടെ സേർച്ച് വാറണ്ടിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർദ്ധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ് ശ്രീജിത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വായന തുടരുക . . താൻ നിരാഹാര സമരത്തിലാണെന്ന് സൂപ്രണ്ടിന് എഴുതി നൽകി രാഹുൽ ഈശ്വർ; സെൻട്രൽ ജയിലിലേക്ക് മാറ്റി, ഡോക്ടറുടെ സേവനം ലഭിക്കും തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. താൻ നിരാഹര സമരത്തിലാണെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകുകയായിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയിൽ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ വെള്ളം മാത്രം കുടിച്ചാണ് രാഹുൽ ജയിലിൽ കഴിയുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറിനെ ജില്ലാ ജയിലിലേക്ക് മാറ്റിയത്. ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്യുകയായിരുന്നു. ജയിലിൽ നിരാഹാരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പ്രഖ്യാപിച്ചിരുന്നു. വായനതുടരുക . ..
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ബാബ്റി മസ്‌ജിദ് മാതൃകയിൽ പള്ളിക്ക് പുറമെ രാമക്ഷേത്രം മാതൃകയിൽ ക്ഷേത്രവും; തെരഞ്ഞെടുപ്പിന് മുൻപ് പശ്ചിമബംഗാളിൽ പുതിയ വിവാദം കൊൽക്കത്ത: അയോധ്യയിൽ നിന്ന് 856 കിലോമീറ്റർ അകലെ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബ്റി മസ്‌ജിദ്, രാമക്ഷേത്ര മാതൃകകളിൽ പുതിയ ആരാധനാലയങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികൾക്ക് രണ്ട് വിഭാഗങ്ങൾ തുടക്കം കുറിച്ചു. ഇത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് പുതിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഡിസംബർ ആറിന് മുസ്ലിം ആരാധനാലയത്തിനുള്ള തറക്കല്ലിടുമെന്ന പോസ്റ്ററുകൾക്ക് പിന്നിൽ ഭരത്‌പൂറിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറാണ്. ഇതേ ജില്ലയിൽ അയോധ്യ മാതൃകയിൽ രാമക്ഷേത്രം നിർമിക്കാൻ രണ്ട് ഹിന്ദു സംഘടനകൾ ട്രസ്റ്റുകൾ രൂപീകരിച്ചതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us 9745397722 കെഎസ്ആർടിസിയ്ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം കെഎസ്ആർടിസിയ്ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ ₹10.19 കോടി കെഎസ്ആർടിസി നേടിയത്. ഇന്നലെ രണ്ടാമത്തെ ഉയർന്ന കളക്ഷനായ ₹9.72 കോടി നേടാനായി. രാജ് ഭവന്റെ പേര് മാറ്റി, ഇനി ലോക്ഭവൻ; ഒരു പ്രധാന നാഴികക്കല്ലെന്ന് ഗവർണർ കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് ലോക്ഭവൻ എന്ന് പുനർനാമകരണം ചെയ്തു. കൊളോണിയൽ കാലഘട്ടത്തിലെ പദവികൾ ഒഴിവാക്കുന്നതിനായി രാജ്യവ്യാപകമായി നടക്കുന്ന പുനർനാമകരണ സംരംഭത്തിന്റെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തുടനീളമുള്ള രാജ്ഭവനുകളെ ലോക്ഭവൻ എന്നും ലെഫ്റ്റനന്റ് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിനെ ലോക് നിവാസ് എന്നും പുനർനാമകരണം ചെയ്യണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ മാറ്റം. തുടര്‍ന്നു വായിക്കുക . . തദ്ദേശ തിരഞ്ഞെടുപ്പ്: കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും കേരള സർക്കാർ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ജില്ല തിരിച്ചുള്ള അവധി ദിനങ്ങൾ ഇപ്രകാരമാണ്: 9.12.2025, 2025 ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ അവധി ദിനമായി പ്രഖ്യാപിച്ചു. 11.12.2025, 2025 വ്യാഴാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ അവധി ദിനമായി പ്രഖ്യാപിച്ചു. വായന തുടരുക . .. |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 12,987 |
|
വെള്ളി 1 ഗ്രാം |
₹ 196 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
85,138.27 |
|
എന്‍. എസ്. ഇ |
26,032.20 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |