|
03 ജൂണ്‍ 2024 തിങ്കളാഴ്ച 1199 എടവം 20 |

|
ലക്കം 1 വാല്യം 20 |
|
പേജുകള്‍ : 2 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
"If four things are followed - having a great aim, acquiring knowledge, hard work, and perseverance - then anything can be achieved." - APJ Abdul Kalam |
|
ഇ-മെയില്‍ തുടർച്ച............ കഴിഞ്ഞ ലക്കത്തില്‍ നമ്മള്‍ ലേബലിനെ ക്കുറിച്ച് സുചിപ്പിച്ചിരുന്നല്ലോ. ഈ ലക്കത്തില്‍ ലേബലിനെക്കുറിച്ച് പഠിക്കാം. ഇന്‍ ബോക്സില്‍ വന്ന മെയില്‍ തുറക്കുക. വിഷയത്തിന് മുകളിലായി കാണുന്ന ടൂള്‍സില്‍ വലത്തെ അറ്റത്ത് മെനു ഐക്കോണിന്‍റെ ഇടതു വശത്ത് വലതു വശത്തേക്കുള്ള ദിശ സൂചികയുടെ ആകൃതിയിലുള്ള ഐക്കോണാണ് ലേബല്‍ ഐക്കോണ്‍. മൌസ് ഈ ഐക്കോണിനു മുകളില്‍ ചലിക്കുബോള്‍ ലേബല്‍ എന്ന സുചന കാണാനാകും. ഈ ഐക്കോണില്‍ ക്ലിക്ക് ചെയ്താല്‍ കാണനുന്ന ലിസ്റ്റില്‍ ഗൂഗിള്‍ ഉണ്ടാക്കിയിട്ടുള്ള ലേബലുകള്‍ കാണാം. നമ്മുക്ക് കംപ്യൂട്ടറില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വിവിധ ഫോള്‍ഡറുകള്‍ സൃഷ്ടിക്കുന്നതുപോലെ വിവിധ വിഷയങ്ങള്‍ക്ക് വിവിധ ലെബലുകള്‍ സഷ്ടിക്കാവുന്നതാണ്. താഴെ കാണുന്ന ലിസ്റ്റിൽ(Drop Dwon list) ഏറ്റവും താഴെ ന്യൂ ലേബല്‍ എന്ന ബട്ടണ്‍ ക്ലിക് ചെയ്യുക. ലേബലിനു വിഷയവുമായ ബന്ധപ്പെട്ട പേര്‍ നല്കുക. ശരി (Ok) ക്ലിക്ക് ചെയ്താല്‍ ഈ പേര് തൊട്ടുമുകളില്‍ ലിസ്റ്റ് ചെയ്യിതിട്ടുണ്ടാകും. ഇത് തിരഞ്ചെടുത്തല്‍ ഇപ്പോള്‍ തുറന്നിരിക്കുന്ന മെയില്‍ ആ ലേബലിലേക്കു മാറും. ഇടതു വശത്തായി കാണുന്ന ഓപ്ഷനുകളുടെ താഴെ ഈ ലേബലും ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. ഇത് തുറന്നാല്‍ ഈ ലേബലില്‍ സൂക്ഷിച്ചിട്ടുള്ള മെയിലുകള്‍ ലഭിക്കും. ഗുണങ്ങള്‍ ബിസിനസ്സ്, ഔദ്യോദിക ആവശ്യങ്ങള്‍ക്ക് ഇ-മെയില്‍ വളരെയധികം ഉപയോഗി ക്കുന്നു ഉപഭോക്താക്കള്‍ വിഷയം തിരിച്ച് വിവിധ ലെബലുകള്‍ സൃഷ്ടിച്ച് മെയിലുകള്‍ സൂക്ഷിക്കാനാകും. ഇന്‍ ബോക്സ് നിറഞ്ഞു കഴിഞ്ഞാല്‍ മെയിലുകള്‍ നീക്കം ചെയ്യുബോള്‍ ലേബലുകളില്‍ സൂക്ഷിച്ച മെയിലുകള്‍ക്ക് ഒന്നും സംഭവിക്കില്ല. ഭാവിയില്‍ അയച്ചതോ വന്നതോ ആയ മെയിലുകള്‍ കണ്ടുപിടിക്കാന്‍ ലേബലുകള്‍ സഹായകമാകും. പ്രധാനപ്പെട്ട ലോഗിന്‍ ഐ.ഡി., പാസ്സ് വേഡ് മുതലായ ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട വിവരങ്ങള്‍ സെല്‍ഫ് മെയില്‍ അയ.ച്ച് (നിങ്ങള്‍ തന്നെ മെയില്‍ അയക്കുക) ഉചിതമായ ലേബലുകളില്‍ സൂക്ഷിക്കാനാകും. (തുടരു.................) നങ്ങളുടെ പ്രതികരണങ്ങള്‍, അഭിപ്രായങ്ങള്‍ ഞങ്ങളെ അറിയിക്കുവാന്‍ ഇവിടെ കിക്ലക്ക് ചെടയ്യുക click ഇ സേവനങ്ങള്‍
|
|
വോട്ടെണ്ണലില്‍ വീഴ്ചയുണ്ടാവില്ല; കമ്മിഷനെ കുറിച്ചുണ്ടായത് കള്ളപ്രചാരണം' ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലില്‍ വീഴ്ചയുണ്ടാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ശക്തമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണല്‍ പൂര്‍ണമായും ചിത്രീകരിക്കുമെന്നും കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വോട്ടിങ് യന്ത്രത്തിന്‍റെ കണ്‍ട്രോള്‍ യൂണിറ്റടക്കം സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. സ്ഥാനാര്‍ഥികള്‍ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. തപാല്‍വോട്ടുകള്‍ ആദ്യമെണ്ണുകയെന്ന പതിവ് തുടരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. അതേസമയം, വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വാര്‍ത്തകളുണ്ടായതില്‍ കടുത്ത അതൃപ്തിയും കമ്മിഷന്‍ അറിയിച്ചു. കമ്മിഷനെ കുറിച്ച് കള്ളപ്രചാരണമുണ്ടാകുമെന്ന് കരുതി യില്ലെന്നും നുണകളുെട നിരന്തര പ്രചാരണമാണ് ഉണ്ടായതെന്നും കമ്മിഷന്‍ ആരോപിച്ചു. ഇങ്ങനെയൊരു സാഹചര്യം കമ്മിഷന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അത് മുന്‍കൂട്ടിക്കാണുന്നതില്‍ വീഴ്ച പറ്റിയെന്നും വാര്‍ത്താസമ്മേളനത്തില്‍ രാജീവ് കുമാര്‍ പറഞ്ഞു. പോളിങ് ശതമാനം നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും കമ്മിഷന്‍ വിചാരിച്ചാല്‍ പോളിങ് ശതമാനം മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂറത്തില്‍ സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ കമ്മിഷന്‍ തള്ളി. സ്ഥാനാര്‍ഥിയെ നിര്‍ബന്ധിപ്പിച്ച് പത്രിക പിന്‍വലിച്ചാല്‍ മാത്രമേ ഇടപെടാന്‍ കഴിയുകയുള്ളൂവെന്നും കമ്മിഷന്‍ വ്യക്തമാക്കി. വലിയ സംഘര്‍ഷങ്ങളില്ലാതെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനായി. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട പരാതികളില്‍ 90% പരിഹരിച്ചു. കേന്ദ്രമന്ത്രിമാരുടെ അടക്കം ഹെലികോപ്റ്റര്‍ പരിശോധിച്ചെന്നും ആര്‍ക്കും ഇളവ് നല്‍കിയില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ 64.2 കോടി പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു വോട്ടു ചെയ്തു. വനിതാ പങ്കാളിത്തത്തിലും റെക്കോര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. 31.2 കോടി വനിതകളാണ് വോട്ട് ചെയ്തത്. ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങാണ് രേഖപ്പെടുത്തിയെന്നും കമ്മിഷന്‍ വിശദീകരിച്ചു. ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് തലേന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്തസമ്മേളനം വിളിക്കുന്നത്. പരസ്യങ്ങള്‍ കൊടുക്കുവാന്‍ വിളിക്കുക
കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍
|
|
(1) |
|
|