ആഗസ്റ്റ് 2024

ശനിയാഴ്ച

1199 കർക്കിടകം 19

ലക്കം 1 വാല്യം 54

പേജുകള്‍ 4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Excenllence  is  a continuous Process not an Accident.

 

Abdul Kalam

(1)

03

കേരളത്തിലെ ദുരന്തബാധിതര്‍ക്ക് സാധ്യമായ സഹായങ്ങളെല്ലാം നല്‍കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് കേന്ദ്രം,

"ന്യൂഡൽഹി: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലടക്കം കേരളത്തിലെ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്ക് ഇൻഷുറൻസ് ക്ലെയിമുകൾ സംബന്ധിച്ച് സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് പൊതുമേഖല ഇൻഷുറൻസ് കമ്പനികളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

മാധ്യമങ്ങള്‍‍, സാമൂഹിക മാധ്യമങ്ങള്‍‍, കമ്പനി വെബ്സൈറ്റുകള്‍‍, എസ്എംഎസ് തുടങ്ങിയ വിവിധ ചാനലുകള്‍‍ വഴി കമ്പനികള്‍‍ തങ്ങളുടെ പോളിസി ഉടമകളെ ഇതിനകംതന്നെ സമീപിക്കുന്നുണ്ടെന്നും ധനമന്ത്രാലയം വ്യക്താക്കി. https://www.mathrubhumi.com/news/india/finance-ministry-orders-psu-insurers-to-extend-all-possible-help-to-the-victims-of-kerala-calamity-1.9782487 കുടൂതല്‍ വായിക്കുക.

അനുകൂല സാഹചര്യം’; അർജുനായി തിരച്ചിൽ പുനരാരംഭിച്ചേക്കും: ഈശ്വർ മാൽപെ നാളെ ഷിരൂരിൽ

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ ‍അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും. മുങ്ങൽ‌ വിദഗ്ധൻ ഈശ്വർ മാൽപെ നാളെ ഷിരൂരിൽ എത്തും. പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താൻ നിലവിൽ അനുകൂല സാഹചര്യമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. തിരച്ചിലിനായി കൂടുതൽ മത്സ്യത്തൊഴിലാളികളുടെ സഹായം തേടും. തുടർന്നു വായിക്കുക.

മുണ്ടക്കൈയിലെ തകർന്ന സ്കൂൾ കണ്ടപ്പോൾ ലാലേട്ടന്റെ കണ്ണ് നിറഞ്ഞു, സ്കൂൾ പുനർനിർമിക്കാനുള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്നു’: മേജർ രവി

വയനാട് ദുരന്തത്തിൽ പൂര്‍ണ്ണമായും തകര്‍ന്ന മുണ്ടക്കൈ വെള്ളാര്‍മല എല്‍പി സ്കൂള്‍ പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്ന് മേജര്‍ രവി. തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ തന്നെ അത് ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെന്ന് മേജര്‍ രവി പറ‌ഞ്ഞു.

നിങ്ങൾ ചോദിച്ചില്ലേ ലാലേട്ടനോട് ഇത് അറിയുന്ന സ്ഥലമല്ലേ എന്ന്, ഞങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്ന സമയത്ത് മുണ്ടക്കൈയിലെ ആ സ്കൂൾ കണ്ടപ്പോൾ ലാലേട്ടന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അതുകൊണ്ട് വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡ‍യറക്ടർ എന്ന നിലയില്‍ അദ്ദേഹത്തോട് ചോദിക്കാതെ തന്നെ ആ സ്കൂൾ വീണ്ടും പുനര്‍നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം കൂടി വിശ്വശാന്തി ഏറ്റെടുത്തിരിക്കുകയാണെന്നും മേജർ രവി പറഞ്ഞു. വയനാട് ദുരന്തത്തിൽ പൂര്‍ണ്ണമായും തകര്‍ന്ന മുണ്ടക്കൈ വെള്ളാര്‍മല എല്‍പി സ്കൂള്‍ പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്ന് മേജര്‍ രവി. തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ തന്നെ അത് ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെന്ന് മേജര്‍ രവി പറ‌ഞ്ഞു. തുടർന്നു വായിക്കുക.

വയനാട് ദുരന്തം; അശ്ലീല കമന്റിട്ടയാളെ നാട്ടുകാർ കൈയ്യേറ്റം ചെയ്തു,

കണ്ണൂർ: വയനാട് ദുരന്തത്തെത്തുടർന്ന് അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് ദമ്പതിമാർ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടതിന് താഴെ അശ്ലീല കമന്റിട്ട ആളെ നാട്ടുകാർ കൈകാര്യം ചെയ്തു. പേരാവൂർ പെരുമ്പുന്ന സ്വദേശിയെയാണ്‍‍ നാട്ടുകാർ പ്രൊഫൈൽവെച്ച് തേടിപ്പിടിച്ച്‍‍ കൈകാര്യം ചെയ്തത്‍

തുടർന്നു വായിക്കുക.

വയനാട്ടിലെ ദുരന്തത്തിന് കാരണം പശുക്കളെ കൊല്ലുന്നത്'; അസംബന്ധ പ്രസ്താവനയുമായി ബിജെപി നേതാവ്‌

ജയ്പുര്‍‍: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍‍മല ഉരുള്‍‍പൊട്ടല്‍‍ ദുരന്തത്തിന് വിചിത്രമായ 'കാരണം' കണ്ടെത്തി രാജസ്ഥാനിലെ ബി.ജെ.പി. നേതാവ്. പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് കേരളത്തില്‍‍ ദുരന്തങ്ങളുണ്ടാകുന്നതെന്ന് മുന്‍‍ എം.എല്‍‍.എ. കൂടിയായ രാജസ്ഥാനിലെ മുതിര്‍‍ന്ന ബി.ജെ.പി. നേതാവ് ഗ്യാന്‍‍ദേവ് അഹൂജ പറഞ്ഞു. സംസ്ഥാനത്ത് ഗോവധം നിരോധിക്കണമെന്ന് അദ്ദേഹം കേരള സര്‍‍ക്കാരിനോട് ആവശ്യപ്പെട്ടുതുടർന്നു വായിക്കുക.

8 കിലോമീറ്റർ അകലെ വരെ ചളിയും പാറക്കൂട്ടങ്ങളും ഒഴുകിയെത്തി; റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ISRO

വയനാട് ചൂരൽമലയിലെ പഴയ ഉരുൾപൊട്ടലിന്റെയും പുതിയ ഉരുൾപൊട്ടലിന്റെയും റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. കാർട്ടോസാറ്റ്-3, റിസാറ്റ് ഉപഗ്രഹങ്ങൾ ആണ് ചിത്രങ്ങൾ പകർത്തിയത്. 86,000 ച. മീറ്റർ പ്രദേശം ഉരുൾ പൊട്ടലിൽ തകർന്നു എന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാക്കുന്നു.

8 കിലോമീറ്റർ അകലെ വരെ ചളിയും മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളും ഒഴുകിയെത്തി. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ (The National Remote Sensing Center (NRSC)) ആണ് ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടത്. ഭൗമോപരിതലത്തിലെ നാശനഷ്ടങ്ങൾ കണക്കാക്കാൻ ശേഷിയുള്ള സെൻസറുകൾ ഘടിപ്പിച്ചതാണ് കാർട്ടോസാറ്റ് ഉപഗ്രഹം.

തുടർന്നു വായിക്കുക.

ദുരന്ത സ്ഥലങ്ങളില്‍ അനാവശ്യ സന്ദര്‍ശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്ത സ്ഥലങ്ങളില്‍ അനാവശ്യ സന്ദര്‍ശനം നടത്തുന്ന ഡിസാസ്റ്റർ ടൂറിസത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ദുരന്തമുണ്ടായ സ്ഥലം കാണാന്‍ പലരും വരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. തുടർന്നു വായിക്കുക.

കാരുണ്യത്തിന്റെ ഉത്തമ മാതൃക; മുലപ്പാൽ നൽകാൻ ദമ്പതികൾ വയനാട്ടിലെത്തി

ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ അറിയിക്കണേ എന്റെ വൈഫ് റെഡിയാണ് ഇടുക്കി സ്വദേശി സജിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആവശ്യക്കാരുണ്ടെന്ന വിളി വന്നതിന് പിന്നാലെ മുലപ്പാൽ നൽകുന്നതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലെത്തി. ഇന്നലെയായിരുന്നു എത്തിയത്. തുടർന്നു വായിക്കുക.

THINK COMPUTER

THINK ABACUS

THE IT Solution providers

Since 1986. Touch Us 9745397722