04 ജൂണ്‍ 2024 ചൊവ്വാഴ്ച്ച 1199 എടവം 21

ലക്കം 1 വാല്യം 21

പേജുകള്‍ : 3

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

"Climbing to the top demands strength, whether it is to the top of Mount Everest or to the top of your career."  - APJ Abdul Kalam

Back issues

ജനങ്ങള്‍ മണ്ടന്മാരല്ല

അഹംഭാവത്തിന്‍റെ, അധികാര ഗർവ്വിന്‍റേയും, മതവിദ്വേഷത്തിന്‍റേയും   മറുപടിയാണ് ഈ തിരഞ്ഞെടുപ്പില്‍ നാം കണ്ടത്.

അധികാരം നിലനിർത്താന്‍ വേണ്ടി എതിരാളികളെ സർക്കാര്‍ സംവിധാന ങ്ങളുപയോഗിച്ചും. പരിഹസിച്ചു, മതത്തിന്‍റേയും, ജാതിയുടെ പേരില്‍ വിദ്വഷം പരത്തിയുമുള്ള അധികാര വർഗ്ഗത്തിന്‍റെ ധാർഷ്ട്യത്തിനുള്ള മറുപടിയാണ് ജനങ്ങള്‍ ബാലറ്റിലുടെ നല്‍കിയത്.

ജനങ്ങളാണ് യജമാന്‍മാർ എന്നുള്ള സത്യ വോട്ടര്‍ മനസ്സിലാക്കേണ്ടതുണ്ട്. ആനക്ക് യഥാർത്ഥത്തില്‍ അവന്‍റെ ശക്തി തിരിച്ചറിയില്ല. അതുപോലെ തന്നെയാണ് വോട്ടർമാരും. വോട്ടര്‍മാലായ നമ്മള്‍ കഴിഞ്ഞ 5 വർഷത്തെ ഭരണം, വികസനം, വ്യക്തപരമായ വരുമാനം, നികുതി വ്യവസ്ഥകള്‍ എന്നിവ മാധ്യമങ്ങളിലൂടെയോ, ചർച്ചകളി ലൂടെയോ,അനുഭവങ്ങളുലൂടോയോ വിലയിരുത്തി ബുദ്ധിപൂർവ്വം നമ്മുടെ വോട്ടിങ്ങ് പവർ ഉപയോഗിക്കണം.

അല്ലാതെ നേതാക്കളുടെ ഘോര ഘോരമായ പ്രസംഗങ്ങളിലും, വാഗ്ദാനങ്ങളിലും വീഴരുത്, ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ തന്നെ ആദ്യ ഘട്ടത്തില്‍ വികസനത്തിലൂന്നി തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രചാരണം നമ്മുടെ മതേതരത്തിന് വിപരീതമായി ഒരു പ്രത്യേക വംശത്തെ ഒറ്റപ്പെടുത്തി, മത വിദ്വേഷം പരത്തുന്ന രീതിയിലേക്ക് മാറിയത് ശ്രദ്ധിക്കേണ്ടതാണ്.

എതിരാളികള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഭരണഘടന വിരോധവും, ശിക്ഷയും നല്‍കുന്ന ഭരണ സംവിധാനങ്ങള്‍ ഭരണ പക്ഷം അതിലുപരിയായി പ്രസംഗിക്കുകയും, പരിഹസിക്കുകയും ചെയ്യുബോള്‍
ഈ ഭരണ സംവിധാനങ്ങള്‍ മൌനം ഭജിക്കുന്നത് നാം കണ്ടുവല്ലേ.

തുടർച്ചയായി ഒരേ കക്ഷി തന്നെ സംസ്ഥാനമോ, കേന്ദ്രമോ ഭരിക്കുന്നത് അഴിമതിക്ക് അവസരമൊരുക്കും എന്നുള്ളത് നമ്മുക്ക് സുപരിചിതമാണല്ലോ.

ആയതിനാല്‍ ഭരണമാറ്റ അല്ലെങ്കില്‍ ഭൂരപക്ഷത്തില്‍ കുറവ് വരുത്തുക എന്നള്ളത് നമ്മുടെ ധർമ്മമാണ്.

വോട്ട് ചെയ്ത് ജനഹിതം രേഖപ്പെടുത്തിയ എല്ലാ വോട്ടര്‍മാർക്കും നനി.

എഡിറ്റോറിയല്‍

ഇന്‍ഡോറില്‍ നോട്ടയ്ക്ക് കുത്തിയത് 2 ലക്ഷത്തിലേറെപ്പേര്‍; രണ്ടാം സ്ഥാനം; റെക്കോര്‍ഡ്|

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ റെക്കോര്‍ഡ് വോട്ട് നേടി നോട്ട. ബി.ജെ.പിയുടെ ശങ്കര്‍ ലാല്‍വാനി വിജയിച്ച മണ്ഡലത്തില്‍ നോട്ടയാണ് രണ്ടാമത്. 3.30 വരെയുള്ള കണക്കുകള്‍ പ്രകാരം രണ്ടുലക്ഷത്തി പതിനെട്ടായിരത്തി അറുന്നൂറ്റിയെഴുപത്തിനാല് വോട്ടാണ് നോട്ട നേടിയത്. മൂന്നാമതുള്ള ബി.എസ്.പി സ്ഥാനാര്‍ഥി സഞ്ജയ് സോളങ്കിക്ക് ലഭിച്ചത് അരലക്ഷത്തോളം വോട്ടുകള്‍ മാത്രമാണ്. പന്ത്രണ്ടേകാല്‍ ലക്ഷം വോട്ടുകളാണ് ശങ്കര്‍ ലാല്‍വാനി നേടിയത്.

 

 

 

 

ഗാരന്റിയില്‍നിന്ന് വിദ്വേഷത്തിലേയ്ക്ക്, ട്രാക്ക് മാറിയ പ്രചരണവും പാളം തെറ്റിയ കുതിപ്പും,

ന്യൂഡൽഹി: അബ് കി ബാര്‍; ചാര്‍; സൗ പാര്‍; (ഇക്കുറി നാനൂറിനും മീതേ) എന്ന മുദ്രാവാക്യവുമായാണ് എന്‍. ഡി. .എ. ലോക്‍സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത്. തങ്ങള്‍; നിശ്ചയിക്കുന്ന അജണ്ടയിലേക്ക് എതിരാളികളെ വലിച്ചിട്ടും ഓരോ മണ്ണിനും ചേരുന്ന വിധത്തില്‍; പ്രചാരണവിഷയങ്ങള്‍; പൊലിപ്പിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ തന്ത്രം പക്ഷേ ഇക്കുറി പാളി. ബി.ജെ.പി. വിരിച്ച വലയില്‍; വീഴാതിരിക്കാനും അതേസമയം അവരെ ഉത്തരം പറയാന്‍; നിര്‍;ബന്ധിതരാക്കുന്ന സാഹചര്യങ്ങള്‍; പ്രതിപക്ഷം സൃഷ്ടിച്ചു.

മോദിയെ തള്ളി ബംഗാള്‍; ആധിപത്യം ഉറപ്പിച്ച് മമത;29 ഇടത്ത് ലീഡ്

ബി.ജെ.പിയുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രകടനം ഇത്തവണ പശ്ചിമ ബംഗാളിലാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ അവഗണിച്ച് ബംഗാള്‍ ജനത. മൂന്ന് തവണ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബംഗാളിലെത്തിയ പ്രധാനമന്ത്രി ബി.ജെ.പിക്ക് ഏകപക്ഷീയമായ ജയം ലഭിക്കുമെന്നും അവകാശപ്പെട്ടിരുന്നു. എക്സിറ്റ് പോളുകളെയും മോദിയുടെ വാദങ്ങളെയും അപ്രസക്തമാക്കുന്നതാണ് വംഗനാട്ടിലെ മമതയുടെ ശക്തിപ്രകടനം.

ചന്ദ്രബാബുവിനെ ഫോണില്‍ വിളിച്ച് മോദിയും അമിത് ഷായും; കരുനീക്കങ്ങള്‍ തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പു ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമായതോടെ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളുമായി നേതാക്കൾ. പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ പോയതോടെ, മുന്നണിയിലെ പാർട്ടികളെ ചേർത്തുതന്നെ നിർത്താനും, പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപി ശ്രമം തുടങ്ങി. നരേന്ദ്രമോദിയും അമിത്ഷായും ചന്ദ്രബാബു നായിഡുവിനെ ഫോണില്‍ വിളിച്ചു.  സർക്കാർ രൂപീകരണത്തിന് ചന്ദ്രബാബു നായിഡുവിന്റെ പിന്തുണ ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമം. കരുനീക്കങ്ങളുമായി ശരത് പവാറും രംഗത്തെത്തി. നിതീഷ് കുമാറിനേയും നായിഡുവിനേയും ഫോണില്‍ വിളിച്ചു. ബിജെപി സഖ്യം തുടരുമെന്ന് ജെഡിയു പ്രഖ്യാപിച്ചു. കുമാരസ്വാമിയോട് നാളെ ഡല്‍ഹിയില്‍ എത്തണമെന്ന് അമിത് ഷാ നിര്‍ദേശിച്ചു. വൈകിട്ട് ഇന്ത്യ നേതാക്കള്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും.

 

KERALA ELECTION RESULTS

UDF

18

LDF

1

NDA

1

TOTAL

20


(1)