04 ജൂലായ് 2024 വ്യാഴാഴ്ച്ച

1199 മിഥുനം 20

ലക്കം 1 വാല്യം 29

പേജുകള്‍ : 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

You have to Dream before your Dreams can  comes True.

 

Abdul Kalam

(1)

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക

CLICK ME

കംബ്യൂട്ടർ, ഐ. ടി. വിവിധ  ഇ സേവനങ്ങള്‍ എന്നിവയെക്കുറിച്ചറിയുവാന്‍ 9745397722 ലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക.

ഹാഥ്റസ് സന്ദർശിക്കാൻ രാഹുൽ ഗാന്ധി; ഇരകളുടെ കുടുംബങ്ങളെ കാണും,

തിരുവനന്തപുരം: തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച യു.പിയിലെ ഹാഥ്‍റസിൽ ലോക്‍സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെയുണ്ടായ ദുരന്തത്തിലെ ഇരകളുമായി രാഹുല്‍ സംസാരിക്കും. കോണ്‍ഗ്രസ് ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

‍;ഹാഥ്‍റസിലേത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ലോക്‍സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഹാഥ്‍റസ് സന്ദര്‍ശിക്കും. അദ്ദേഹം അവിടെ ദുരിതബാധിതരുമായി സംവദിക്കും‍;, തിരുവനന്തപുരത്ത് കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 121 പേരാണ് മരിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ട; നടനായേ വരൂ, അതിന് പണംവാങ്ങിയേ പോകൂ- സുരേഷ് ഗോപി,

തൃശ്ശൂര്‍: ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എംപിയേക്കൊണ്ട് ഉദ്ഘാടനംചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാനടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു തൃശ്ശൂര്‍ എംപി.

SFI-ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥമറിയില്ല, പഠിപ്പിച്ചില്ലെങ്കിൽ അവർ ബാധ്യതയാകും- ബിനോയ് വിശ്വം,

ആലപ്പുഴ: എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നും

Have Any  IT Related Issues?

9745397722

ജീവിതച്ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഹോങ്‌കോങ് ഒന്നാമത്; ഇന്ത്യയില്‍ മുംബൈ മുന്നില്‍, റാങ്ക് 136,

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ജീവിതച്ചെലവേറിയ നഗരങ്ങളുടെ 2024-ലെ പട്ടിക പുറത്ത്. ഹോങ് കോങ്, സിങ്കപ്പുര്‍, സൂറിച്ച് എന്നിവയാണ് പട്ടികയില്‍ മുകളിലുള്ളത്. മേഴ്‌സേഴ്‌സ് തയ്യാറാക്കിയ കോസ്റ്റ് ഓഫ് ലിവിങ് സിറ്റി റാങ്കിന്റെ അടിസ്ഥാനത്തിലാണിത്

ഇന്ത്യയില്‍ മുംബൈയാണ് സ്വദേശം വിട്ട് വന്ന് താമസിക്കുന്നവര്‍ക്ക് ഏറ്റവും ജീവിതച്ചെലവേറിയ നഗരം. പട്ടികയില്‍ 136-ാമതാണ് മുംബൈയുടെ സ്ഥാനം. രാജ്യതലസ്ഥാനമായ ഡല്‍ഹി പട്ടികയില്‍ 167-ാമതാണ്. ചെന്നൈ-189, ബെംഗളൂരു-195, ഹൈദരാബാദ്-202.

ആശുപത്രി ജനറേറ്ററിലെ പുക പടർന്നു; തൊട്ടടുത്ത സ്കൂളിലെ കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം,

"കസർകോട്: കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരിക അസ്വാസ്ഥ്യം. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 15-ലധികം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ ജനറേറ്ററിൽനിന്നാണ് പുക ഉയർന്നത്. കറണ്ട് പോയപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിച്ചതോടെ പുക ഉയരുകയായിരുന്നു. ആശുപത്രിയുടെ തൊട്ട് പിന്നിലായുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലേക്കും പുക പടർന്നു. ഇതോടെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടുതുടങ്ങി. തുടർന്ന് കുട്ടികളെ ജില്ലാ ആശുപത്രിയിലും അമ്മയും കുഞ്ഞും ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടികൾ അപകടനില തരണംചെയ്തു.

(SFI-ക്ക് ഇടതുപക്ഷമെന്ന ..........)

ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.