ആഗസ്റ്റ് 2024

ഞായാറാഴ്ച

1199 കർക്കിടകം 20

ലക്കം 1 വാല്യം 55

പേജുകള്‍ 5

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Let us sacrifice today so that our children can have a better tomorrow.

 

Abdul Kalam

(1)

04

ചാലിയാറില്‍ ഡ്രോണ്‍ സഹായത്തോടെ തിരച്ചില്‍; കുട്ടിയുടേതടക്കമുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തി,

 

നിലമ്പൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയ ശരീരങ്ങള്‍ക്കായി ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ പോത്തുകല്ല് ഭാഗത്തുനിന്ന് ശരീരഭാഗങ്ങള്‍ ലഭിച്ചു. ഒരു കുട്ടിയുടേതെന്ന് കരുതുന്ന തലയും നെഞ്ചിന് മുകളിലേക്കുള്ള വേര്‍പെട്ട നിലയുള്ളഭാഗവും ഇതില്‍ ഉള്‍പ്പെടും. തണ്ടര്‍ബോള്‍ട്ടിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സന്നദ്ധസംഘടനകളും സംയുക്തമായി ഡ്രോണ്‍ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്. പല ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാണ്. തുടർന്നു വായിക്കുക.

ഭക്ഷണവിതരണം തടസ്സപ്പെട്ട സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി കെ. രാജന്‍

വയനാട്ടിലെ ദുരന്തഭൂമിയിൽ ഭക്ഷണവിതരണം തടസ്സപ്പെട്ട സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. പ്രശ്‌നം പരിഹരിക്കുമെന്നും, തിരുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉച്ചയ്ക്കും ഭക്ഷണം ലഭിച്ചില്ലെന്ന് വിവിധ രക്ഷാപ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. കുടിവെള്ളം നല്‍കാതെ മടക്കിയയച്ചുവെന്നും കാലാവധി കഴിഞ്ഞ കേടായ ബ്രഡ് ലഭിച്ചുവെന്നും പലരും പറഞ്ഞു. വൈകീട്ട് മൂന്നുമണിയായിട്ടുപോലും ഭക്ഷണം ലഭിച്ചില്ലെന്നും ആരോപണമുണ്ട്.

മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി ആരോഗ്യമന്ത്രി

വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതേസമയം, എന്താണ് സംഭവിച്ചതെന്ന് കുട്ടികളോട് ചോദിയ്ക്കാതിരിക്കുക, മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ‍യവസരത്തില്‍ പറയിക്കാതിരിക്കുക, കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യുക, ‍ വ്യക്തിയുടെ ‍ ബന്ധു മരിച്ചു എന്ന രീതിയില്‍ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി മാധ്യമങ്ങൾ പരിഗണിക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർഥിച്ചു.

മുണ്ടക്കൈയിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം

വയനാട്ടിലെ ദുരന്ത മേഖലയിലെ അടച്ചിട്ട വീടുകളിൽ മോഷണം നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്താൻ പൊലീസിൻ്റെ തീരുമാനം. രാത്രിയിലും പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യും. ഇതിനായി പൊലീസിന് വേണ്ടി മുണ്ടക്കൈയിൽ താത്കാലിക ടെൻ്റ് സ്ഥാപിക്കും. ദുരന്ത മേഖലയോട് ചേർന്ന മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് മോഷണം നടന്നത്. ‍ മേഖലയിൽ അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ദുരന്തം ബാധിക്കാത്ത വീടുകളിൽ വാതിലുകളും ജനലുകളും കുത്തിത്തുറന്നാണ് മോഷണം നടന്നത്. വീടുകളിലെ വീട്ടുസാധനങ്ങളും സ്വർണവും പണവുമടക്കം അപഹരിക്കപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തകരുടെ ആയുധങ്ങളും മോഷ്ടിക്കപ്പെട്ടെന്ന് പരാതി ഉയ‍ർന്നിട്ടുണ്ട്.

വയനാട്ടിലെ ദുരന്തമേഖലയില്‍ ഭക്ഷണവിതരണത്തില്‍ വീഴ്ചയെന്ന് വ്യാപകപരാതി

വയനാട്ടിലെ ദുരന്തമേഖലയില്‍ ഭക്ഷണവിതരണത്തില്‍നിന്ന് സന്നദ്ധസംഘടനയെ വിലക്കിയതിന് പിന്നാലെ ഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് പരാതി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വെള്ളവും പ്രഭാതഭക്ഷണം ഉള്‍പ്പെടെയുള്ളവയും ലഭിച്ചില്ലെന്നാണ് പലരും പരാതിപ്പെട്ടത്. എന്നാൽ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പുറമേ നിന്നുള്ളവരുടെ അനധികൃതപണപ്പിരിവ് ഒഴിവാക്കാനുമാണ് വിലക്കെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിശദീകരണം. പുറത്തുനിന്നുള്ള ഭക്ഷണം ആവശ്യമില്ലെന്ന് അറിയിപ്പ് നല്‍കിയിരുന്നു. സൈന്യമ ുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ട്.

പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍

വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില്‍ സംശയമില്ല, അതേ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തെ ആദ്യദിനം മുതല്‍ സമീപിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. പക്ഷേ വയനാട് ഉരുള്‍പൊട്ടലിനെ കേന്ദ്രസര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല എന്ന വിമര്‍ശനം ചിലരെങ്കിലും ‍ ഘട്ടത്തിലും ഉന്നയിക്കുന്നു.ദേശീയ ദുരന്തം എന്നൊന്ന്, യുപിഎ ഭരണകാലം മുതല്‍ കേന്ദ്രചട്ട പ്രകാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 2013 ഓഗസ്റ്റ് ആറിന് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ ലോക്സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്. യുഡിഎഫ് എം.പിമാരടക്കം ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്നും വി.മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വയനാട് പുനരധിവാസവുമായി പൂർണമായി സഹകരിക്കുമെന്ന് വിഡി സതീശൻ

വയനാട് പുനരധിവാസവുമായി പൂർണമായി സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. യു.ഡി.എഫിലെ എല്ലാ എം.എൽ.എമാരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും, ദുരന്തത്തിന് ഇരയായ വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും യുഡിഎഫ് പങ്കാളികളാകുമെന്നും അദ്ദേഹം അറിയിച്ചു. മുസ്ലീംലീഗ് വലിയ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫിലെ എല്ലാ ഘടകക്ഷികളും പുനരധിവാസ ശ്രമങ്ങളിൽ പങ്കാളികളാകും. എല്ലാ കുടുംബങ്ങളേയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇപ്പോൾ പ്രഖ്യാപിച്ചതിനു പുറമെയുള്ള സഹായങ്ങൾ കൂടി യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. അതോടൊപ്പം സമാന അപകടങ്ങൾ ഇല്ലാതാക്കാൻ എന്തുചെയ്യണമെന്ന് ഗൗരവമായി ആലോചിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.