|
ഡിംസബര്‍ 2025 ബുധനാഴ്ച 1201 വൃശ്ചികം 18 Jumada II 13, 1447 |
|
വാല്യം 2 ലക്കം 314 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
04 |
|
"Perpetual optimism is a force multiplier.” — Colin Powell |
|
(1) |
|
ഒടുവില്‍ കോണ്‍ഗ്രസും പറഞ്ഞു, കടക്ക് പുറത്ത്: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്ത് തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാർട്ടിയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്. മുന്‍കൂർജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള പ്രഖ്യാപനവും പുറത്ത് വരുന്നത്. വായന തുടരുക ...... രാഹുൽ ബെംഗളൂരുവിൽ, അന്വേഷണസംഘത്തെ വെട്ടിച്ച് കടന്നു; അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഉപഹർജിരാഹുൽ ബെംഗളൂരുവിൽ, അന്വേഷണസംഘത്തെ വെട്ടിച്ച് കടന്നു; അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഉപഹർജി തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി പ്രതിഭാഗം ഉപഹർജി സമർപ്പിച്ചു. മുൻകൂർ ജാമ്യം പരിഗണിക്കുന്ന തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. അതേസമയം രാഹുലിനെതിരായ പുതിയ പരാതിയിൽ അന്വേഷണ സംഘം കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ എഫ്‌ഐആറാണിത്. രാഹുൽ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ഡോ. സൗമ്യ സരിൻ. 'ഇങ്ങനെ ഒരു ദിവസം വരുമെന്ന് നല്ല ബോധ്യം ഉണ്ടായിരുന്നു. പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് കേട്ടിട്ടില്ലേ. അത് സംഭവിക്കാതെ എവിടെ പോകാൻ' എന്ന് സൗമ്യ സരിൻ ഫേസ്ബുക്കില്‍ കുറിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസിലുണ്ടായ തർക്കം അടക്കം സൂചിപ്പിച്ചുകൊണ്ടാണ് സൗമ്യയുടെ കുറിപ്പ്. വായന തുടരുക . .. ധാർമികതയുണ്ടെങ്കിൽ രാജിവെയ്ക്കണമെന്ന് പറയില്ല, ധാർമികതയില്ലല്ലോ': കെ മുരളീധരൻ തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നിയമസഭാംഗ്വതവുമായി ബന്ധപ്പെട്ട പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ധാര്‍മികയില്ലാത്ത പ്രവര്‍ത്തികള്‍ ചെയ്തയാളോട് ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്ന് പറയാനാകില്ലല്ലോ എന്ന് കെ.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും എംഎൽഎയെ പുറത്താക്കിയിരുന്നു. തുടർന്നാണ് മുരളീധരന്റെ പ്രതികരണം.വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. സത്യമേവ ജയതേ'; ആദ്യ പ്രതികരണവുമായി പരാതിക്കാരി, സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം കോടതി നിഷേധിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പരാതിക്കാരി. സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റിട്ടാണ് പരാതിക്കാരിയുടെ പ്രതികരണം. `സത്യമേവ ജയതേ' എന്നാണ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ലൈംഗിക ആരോപണങ്ങൾ ഉയർന്ന സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ ആയിരുന്നു ഈ വാചകം ഉപയോഗിച്ച് പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്. `സത്യം ജയിക്കും' എന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ശേഷമാണ് രാഹുൽ ഒളിവിൽ പോകുന്നത്. തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം കോടതി നിഷേധിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പരാതിക്കാരി. സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റിട്ടാണ് പരാതിക്കാരിയുടെ പ്രതികരണം. `സത്യമേവ ജയതേ' എന്നാണ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ലൈംഗിക ആരോപണങ്ങൾ ഉയർന്ന സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ ആയിരുന്നു ഈ വാചകം ഉപയോഗിച്ച് പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്. `സത്യം ജയിക്കും' എന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ശേഷമാണ് രാഹുൽ ഒളിവിൽ പോകുന്നത്. വായന തുടരുക...... 'മുകേഷ് അന്നും ഇന്നും പാർട്ടി മെമ്പറല്ല, നടപടി എടുക്കാൻ സംഘടനയിലില്ല'; പ്രതികരിച്ച് എംവി ഗോവിന്ദൻ തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി എംവി ഗോവിന്ദൻ. രാഹുലിന്റെ രാജി കേരളം മുഴുവൻ ആവശ്യപ്പെടുന്നെന്നെന്നും കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെടുന്നു, കേട്ടുകേൾവിയില്ലാത്ത പരാതികളാണ് വരുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ് എപ്പോഴാണ് രാഹുലിനെ പുറത്താക്കിയത്? സസ്പെൻഡ് ചെയ്തപ്പോൾ പറഞ്ഞത് പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് എന്നാൽ ഇപ്പോൾ മിക്ക നേതാക്കളും പറയുന്നത് നേരത്തെയും പല പരാതികളും ലഭിച്ചിരുന്നു എന്നാണ്. കെപിസിസിക്ക് മുൻപാകെ ഒമ്പത് പരാതികൾ ലഭിച്ചിരുന്നു എന്നാണ് വാർത്തകൾ വരുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുകേഷിനെതിരായ ആരോപണങ്ങൾക്കെതിരെയുള്ള ചോദ്യങ്ങൾക്കും എംവി ഗോവിന്ദൻ മറുപടി പറഞ്ഞു. മുകേഷ് അന്നും ഇന്നും പാർട്ടി മെമ്പറല്ലെന്നും മുകേഷിനെതിരെ സംഘടനാ നടപടി എടുക്കാൻ മുകേഷ് സംഘടനയിലില്ല. മുകേഷിനെതിരെ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസിൽ തുടർനടപടി വരുമ്പോൾ നോക്കാം എന്നും എംവി ഗോവിന്ദൻ പറഞ്ഞു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. അതിജീവിതമാർ നേരിട്ടത് ക്രൂരപീഡനം, കോൺഗ്രസ് നേതൃത്വത്തിന് എല്ലാ അതിജീവിതമാരുടെ പേരിലും നന്ദി’; റിനി ആൻ ജോർജ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സംഭവത്തിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. അതിജീവിതകൾ നേരിട്ടിട്ടുള്ളത് ക്രൂര പീഡനമാണ്.അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിതെന്നും റിനി പറഞ്ഞു. ഇനിയും അതിജീവിതകളുണ്ടെന്നാണ് മനസിലാക്കുന്നത്.അവരും കേസിന്റെ ഭാഗമാകണം. കൂടുതല്‍ വായിക്കുക..... ‘ഉപദേശിക്കുന്നവരോട് ഇനി ഒരു അഭ്യര്‍ത്ഥന, എകെജി സെന്ററില്‍ മാറാല പിടിച്ചിരിക്കുന്ന പരാതികള്‍ പൊലീസിന് കൈമാറണം’: വി ഡി സതീശന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ തങ്ങളെല്ലാവരും അഭിമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലിനെതിരെ ലഭിച്ച പുതിയ പരാതി പൊലീസിന് കൈമാറിയ ശേഷം വിശദമായി കൂടിയാലോചന നടന്നെന്നും രാഹുലിനെ പുറത്താക്കാന്‍ ഇന്നലെ തന്നെ തീരുമാനമെടുത്തെന്നും വി ഡി സതീശന്‍ പറഞ്ഞു. യുവതി പരാതി പറയാന്‍ പോകുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും എന്നിട്ടും രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ അവര്‍ ശ്രമിക്കാതിരുന്നത് ഈ വിഷയം തിരഞ്ഞെടുപ്പ് കഴിയും വരെ ലൈവായി നിര്‍ത്താന്‍ വേണ്ടിയായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള, ജനങ്ങള്‍ക്കുള്ള ഭരണവിരുദ്ധ വികാരം മുതലായവ ചര്‍ച്ച ചെയ്യാതെ രാഹുല്‍ വിഷയം മാത്രം ചര്‍ച്ചയാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും വി ഡി സതീശന്‍ പറഞ്ഞു. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം. എന്താണ് സംഭവിച്ചത്? ‘സതി നിർത്തലാക്കിയത് ആര്?’. സ്കൂളിൽ പഠിക്കുമ്പോഴും പിഎസ്‌സിക്കു പഠിക്കുമ്പോഴാണെങ്കിലും ഏതു പാതിരാത്രി ചോദിച്ചാലും ആരും കണ്ണുംപൂട്ടി ഉത്തരം പറയും, അത് രാജാ റാം മോഹൻ റോയ് ആണെന്ന്. സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ അത്രയേറെ അറിയപ്പെട്ട വ്യക്തിത്വം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നവോത്ഥാന മുന്നേറ്റത്തിന്റെ ഏടുകളിൽ മറക്കാനാകാത്ത പേര്. എന്നാൽ മധ്യപ്രദേശിലെ മന്ത്രി ഇന്ദര്‍ സിങ് പർമാര്‍ അടുത്തിടെ ഒരു പരാമർശം നടത്തി. രാജാ റാം മോഹൻ റോയ് ബ്രിട്ടിഷ് ചാരനാണെന്ന്. മാത്രവുമല്ല, രാജാ റാമിന്റെ പരിഷ്‌കാരങ്ങളും പ്രവർത്തനങ്ങളും ബംഗാളിൽ മതപരിവർത്തനത്തിനു കളമൊരുക്കുകയാണുണ്ടായതെന്നും മന്ത്രി ആരോപിച്ചു. ‘ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത ഏവരുടെയും ആദരവിനു പാത്രമാകും’ എന്നു പറഞ്ഞ രാജാ റാമിനെയാണ് മധ്യപ്രദേശിലെ ഉന്നത വിദ്യാഭ്യാസ– സാങ്കേതിക വിദ്യാഭ്യാസ വകുപ്പു മന്ത്രി കൂടിയായ ഇന്ദർ സിങ് വിമർശിച്ചതെന്നതാണ് വിരോധാഭാസം. ഇന്ത്യൻ നവോഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന രാജാ റാമിനെതിരെ മന്ത്രി നടത്തിയ പരാമർശം ബംഗാളിൽ വായന തുടരുക . . . അന്നു പാർട്ടിക്കു വേണ്ടി ഓടി, ഇന്നു നിലനിൽപ്പിനായും; സത്യപ്രതിജ്ഞ ചെയ്ത് ഒരുവർഷമായ ഇന്നു തന്നെ വീഴ്ച... കോട്ടയം എംഎൽഎയായി രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത് 2024 ഡിസംബർ 4 ഉച്ചയ്ക്ക് 12 മണിക്ക്. ഇന്ന് ഉച്ച്യ്ക്ക് 12ന് തിരുവനന്തപുരം വഞ്ചിയൂരിലെ ജില്ലാ കോടതിയിൽ രാഹുലിന് എതിരായ കേസിൽ നിർത്തിവച്ച വാദവും പുനരാരംഭിച്ചു. യുവനേതാവിനെ തേടിയെത്തിയത് രണ്ടു തിരിച്ചടികൾ – കോടതി വിധി എതിരായതിനു പിന്നാലെ പാർട്ടിയിൽ നിന്നു പുറത്ത്. വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.കോട്ടയം നഗരസഭയിൽ കപ്പടിക്കുമോ ഈ ഫുട്ബോൾ റഫറി?; ഓട്ടോ സവാരി വോട്ടാക്കി മാറ്റാൻ എം.ബി. സന്തോഷ് കുമാർ... കോട്ടയം∙ നഗരസഭയിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന എം.ബി. സന്തോഷ് കുമാർ കപ്പടിക്കാൻ പന്തിന് പുറകെ ഓടുന്ന കളിക്കാരന്റെ അതേ വീറും വാശിയിലുമാണ്. കാരണം മറ്റൊന്നുമല്ല, ഫിഫാ ലിസ്റ്റഡ് റഫറിയും ഒട്ടേറെ ഐഎസ്എൽ, ഐ ലീഗ് മത്സരങ്ങൾ നിയന്ത്രിച്ചിട്ടുമുള്ള ആളാണ് ഈ മത്സരാർഥി. ഓട്ടോ ഡ്രൈവറായ സന്തോഷ്കുമാറിന്റെ പ്രചാരണവും വോട്ട് അഭ്യർഥനയും സവാരിക്കിടെയാണ്. ജയിച്ചാലും തോറ്റാലും സ്പോർട്സ്മാൻ സ്പിരിറ്റിൽ നേരിടുമെന്നു പറയുന്നു അദ്ദേഹം. ടി.എം. സുരേഷ് (സിപിഎം ), ടി.സി. റോയ് (കോൺഗ്രസ് ) എന്നിവരാണ് എതിർ സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് വിശേഷങ്ങളും പ്രതീക്ഷകളും എം. ബി. സന്തോഷ് കുമാർ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. വായന തുടരുക . . . തൃശൂര്‍ ജില്ലയില്‍ ഇന്ന് (04-12-2025); അറിയാന്‍, ഓര്‍ക്കാര്‍...
|
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം 5 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 7 ദിവസങ്ങള്‍ ഒരു ഡിസംബർ നാലിന് എംഎൽഎ, ഒരു വർഷത്തിനിപ്പുറം അതേ ദിനത്തിൽ പാർട്ടിക്ക് പുറത്തേക്ക്; രാഹുലിന്‍റെ ' വിധി' തിരുവനന്തപുരം: കോൺഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന യുവ നേതാക്കളിലൊരാളാണ് ലൈംഗിക പീഡന പരാതിക്ക് പിന്നാലെ പാർട്ടിയിൽനിന്നും പുറത്താക്കപ്പെടുന്ന രാഹുൽ മാങ്കൂട്ടത്തിൽ. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ പ്രതിസന്ധിയുടെ കയത്തിലാഴ്ത്തുന്ന കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത്. ലൈംഗിക പീഡന പരാതിയിൽ പാർട്ടി രാഹുലിനെ പുറത്താക്കുമ്പോൾ അത് അദ്ദേഹം എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാണ് എന്നതാണ് ശ്രദ്ധേയം. വായന തുടരുക . . . 'മകളോട് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് നേതാവ് KPCCക്ക് പരാതി നൽകിയിട്ടും രാഹുലിനെ സംരക്ഷിച്ചു, പദവി നൽകി തിരുവനന്തപുരം: മകളോട് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് നേതാവ് കെപിസിസിക്ക് പരാതി നൽകിയിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാതി നൽകിയ സമയത്ത് തന്നെയാണ് രാഹുലിനെ യൂത്ത് കോൺഗ്രസിന്റെ പ്രധാന പദവിയിൽ നേതൃത്വം എത്തിച്ചത്. പെൺകുട്ടി നൽകിയ പരാതി വി ഡി സതീശൻ പിതാവിനെപോലെ പരിഹരിച്ചതാണ് പ്രശ്‌നം. രാഹുലിനെ രക്ഷിച്ച് എടുക്കാനാണ് അങ്ങനെ ചെയ്തതെന്നും എം വി ഗോവിന്ദൻ ദേശാഭിമാനിയിലെ ലേഖനത്തിൽ ആരോപിച്ചു. 'ക്രിമിനൽക്കൂട്ടം മേയുന്ന കോൺഗ്രസ്' എന്ന തലക്കെട്ടിലാണ് ഗോവിന്ദന്‍റെ ലേഖനം. വായന തുടരുക . . Fort Kochi Fort Kochi (/ˈkoʊtʃi/ KOH-chee, Malayalam: [cò:çi kō:tā]; Cochin Portuguese: Cochim de Baixo, European Portuguese: [kuˈʃĩ ðɨ ˈβaʃu]), formerly also known as Fort Cochin,[1] is a region of Kochi city in Kerala, India. Fort Kochi takes its name from the Fort Manuel of Kochi,[2] the first European fort on Indian soil, controlled by the Portuguese East Indies.[3] This is part of a handful of water-bound islands and islets toward the south-west of the mainland Kochi, and collectively known as Old Kochi or West Kochi. Adjacent to this is the locality of Mattancherry. In 1967, these three municipalities along with a few adjoining areas, were amalgamated to form the Kochi Municipal Corporation. വായന തുടരുക .. ... 'കേരളത്തിന്‍റെ പാലമാണ് അല്ലാതെ പാരയല്ല,ഫണ്ട് കിട്ടാനായി ഇനിയും കേന്ദ്രത്തിൽ സമ്മർദം ചെലുത്തും';ജോൺ ബ്രിട്ടാസ് ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി സംസ്ഥാനത്തിനും കേന്ദ്രത്തിനുമിടയിൽ പാലമായി നിൽക്കുകയല്ലാതെ പാരയായി നിൽക്കലല്ല തന്റെ പണിയെന്ന് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിന്റെ ആവശ്യങ്ങൾക്കായി പാലമായി തുടരും. കേരളത്തിന് അർഹതപ്പെട്ട വിഹിതം കിട്ടാനായി എംപിയെന്ന നിലയിൽ കേന്ദ്രത്തിൽ നിരന്തരം സമ്മർദം ചെലുത്തും. നിരന്തരം മന്ത്രിമാരെ കണ്ട് ചർച്ച ചെയ്യും. അതിനായി കേരളവും കേന്ദ്രവും തമ്മിലുള്ള പാലമാണെന്ന് പറയുന്നത് ഒരു ക്രെഡിറ്റായാണ് കാണുന്നതെന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക . . . ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കട്ടേ; പുറത്താക്കിയ നടപടി മാതൃകാപരമെന്ന് വനിതാ നേതാക്കൾ തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പുറത്താക്കിയ പാർട്ടി നടപടിയിൽ പ്രതികരണവുമായി കോൺഗ്രസിലെ വനിതാ നേതാക്കൾ. കോൺഗ്രസ് മാതൃകപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗങ്ങളാണ് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും പ്രതികരിച്ചു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ഗർഭച്ഛിദ്രം നടത്താനുള്ള മരുന്ന് നൽകിയത് നിർബന്ധിച്ച്,ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കോടതിയിൽ പ്രോസിക്യൂഷൻ തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ. ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. ഗർഭച്ഛിദ്രത്തിന് രാഹുൽ നിർബന്ധിക്കുന്ന ചാറ്റുകളും പ്രോസിക്യൂഷൻ ഹാജരാക്കി. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ ബലാത്സംഗം നടത്തിയതിൽ കൂടുതൽ വിവരങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ട്. നിയമസഭയിൽ നിന്ന് നേരെ ഫ്ലാറ്റിലേക്ക് എത്തി. അതിജീവതയോട് ഗര്‍ഭഛിദ്രം നടത്താൻ സമ്മര്‍ദം ചെലുത്തിയ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.വായന തുടരുക . . .. ബലാത്സംഗ കേസ് പ്രതിയെ ഇനിയും പാലക്കാട് മണ്ഡലം ചുമക്കണോ? എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി കോൺഗ്രസ് ചോദിച്ച് വാങ്ങണം: ശിവൻകുട്ടി തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ എം എൽ എ സ്ഥാനം കൂടി രാജിവെക്കണമെന്ന ആവശ്യവുമായി മന്ത്രി വി ശിവൻകുട്ടി. കോൺഗ്രസ് പുറത്താക്കിയ ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ ഇനിയും പാലക്കാട് മണ്ഡലം ചുമക്കണോ എന്നാണ് ശിവൻകുട്ടിയുടെ ചോദ്യം. രാഹുലിന്റെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. വായന തുടരുക. . . . അതിവേഗം വളര്‍ന്നു, അതുപോലെ വീണു; ഒടുവില്‍ പാര്‍ട്ടിയെ നാണം കെടുത്തി പുറത്തേക്ക്, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പൊളിറ്റിക്കല്‍ കരിയർ പാലക്കാട്: അതിശയിപ്പിക്കും വിധം അതിവേഗം കോണ്‍ഗ്രസിന്‍റെ മുഖമായി ഉദിച്ച് ഉയര്‍ന്ന രാഹുൽ മാങ്കൂട്ടത്തിൽ അതേ വേഗത്തിൽ പൊലിഞ്ഞു വീണു. ഏണിയും പാമ്പും കളി പോലെയായി രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവ നേതാവിന്‍റെ പൊളിറ്റിക്കൽ കരിയര്‍. തുടര്‍ച്ചയായി പ്രതിപക്ഷത്തായിപ്പോയ പാര്‍ട്ടിയുടെ മനോവീര്യം വീണ്ടെടുക്കാൻ ആക്രമണമല്ലാതെ വഴിയില്ലെന്ന കണ്ടപ്പോള്‍ രാഹുലിനെ സൈബറിടത്തും പുറത്തും മുന്നണിപ്പോരാളിയാക്കി. അര്‍പ്പിച്ച വിശ്വാസം തകര്‍ത്തതിന്‍റെയും നാണം കെടുത്തിയതിന്‍റെയും കലിയിലാണ് രാഹുലിനെ പാര്‍ട്ടി പിടിച്ചു പുറത്താക്കിയത്. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഇന്ന് മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ; റീലന്മാരുടെ യുഗം കോൺഗ്രസിലും ലീഗിലും അവസാനിക്കുന്നു’; കെ ടി ജലീൽ ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനും പി കെ ഫിറോസിനും നേരെ പരിഹാസവുമായി കെ ടി ജലീൽ എംഎൽഎ രംഗത്തെത്തി. ഇന്നു മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാൾ പ്യൂൺ. റീലൻമാരുടെ യുഗം കോൺഗ്രസിലും ലീഗിലും അവസാനിക്കുന്നു എന്നായിരുന്നു കെ ടി ജലീലിന്റെ ഫോട്ടോ പങ്കുവച്ചുള്ള കുറിപ്പ്. റിയലൻമാർ യൂത്ത് കോൺഗ്രസ്സിലും യൂത്ത് ലീഗിലും ഉയർന്നു വരട്ടെ. കള്ളനെക്കാൾ അധമനാണ് കള്ളനു കഞ്ഞിവെച്ചവർ. രാഹുലിനൊപ്പമുള്ള യൂത്ത്ലീഗ് നേതാവിൻ്റെ വിദേശയാത്ര ലീഗ് നേതൃത്വം അന്വേഷിക്കട്ടെ. ലീഗിലും നടക്കട്ടെ ഒരു ശുദ്ധികലശമെന്നും കെ ടി ജലീൽ കുറിച്ചു. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ ഡിസംബര്‍ 4, വ്യാഴാഴ്ച ഭയം വേണ്ട, മുത്തപ്പൻ കൂട്ടിനുണ്ട്’: തെയ്യം കാവുകളിലെ മനുഷ്യ ദൈവം: പറയാനുണ്ട് തീയേക്കാൾ പൊള്ളുന്ന ജീവിതത്തെപ്പറ്റി. ഉത്തരകേരളത്തിലെ വിശ്വാസികൾക്ക് തെയ്യങ്ങൾ സംസാരിക്കുന്ന ദൈവങ്ങളാണ്. കേരളത്തിലെ നാടൻ അനുഷ്ഠാന കലകളിൽ ദീർഘകാല പാരമ്പര്യവും സംസ്കാര സമ്പന്നതയും അവകാശപ്പെടാനുള്ള കലാരൂപമാണ് തെയ്യം. അരിച്ചാന്തും മഞ്ഞളും കരിയും മുഖത്തെഴുതി, ചുവന്ന ഉടയാട ചുറ്റി, മുടികെട്ടി, കിലുങ്ങുന്ന പാദങ്ങളുമായി കാവുകളിൽ തെയ്യം പ്രത്യക്ഷപ്പെടുമ്പോൾ ദൈവം എന്ന പദത്തിന്റെ തദ്ഭവമായി മാറുന്നു തെയ്യങ്ങൾ. അവർ 'ഉരിയാട്ടു കേൾപ്പിക്കുമ്പോൾ' (സംസാരിക്കുമ്പോൾ) വിശ്വാസികൾ അവരുടെ വേദനകളും വിഷമതകളും ആവശ്യങ്ങളും പതിയെ തെയ്യത്തിന്റെ ചെവിയിൽ സ്വകാര്യം പറയും. തെയ്യത്തിന്റെ ഭാഷ സ്നേഹത്തിന്റെയും കരുതലിന്റെയും കൂടിയാവുമ്പോൾ വിശ്വാസികൾ ആശ്വാസം ആഘോഷമാക്കുന്നു. അവർ കുഞ്ഞുങ്ങളെ താലോലിക്കുന്നു, മതം നോക്കാതെ മനുഷ്യരെ സ്വാഗതം ചെയ്യുന്നു, രാഷ്ട്രീയം പറയുന്നു, ആത്യന്തികമായി തെയ്യക്കോലം കെട്ടുന്നവർ സഹാനുഭൂതിയുള്ള മനുഷ്യർ തന്നെയാവുന്നു. മലയൻ, കളനാടി, വണ്ണാൻ, വേലൻ, പുലയൻ, മാവിലൻ തുടങ്ങിയ ജാതിയിൽ നിന്നുള്ളവരാണ് തെയ്യം കലാകാരന്മാർ. അവർ രണ്ട് വേഷങ്ങൾ ജീവിതത്തിൽ കെട്ടിയാടുന്നു. സകല ഭക്തജനങ്ങളും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തെയ്യക്കോലവും ഉടയാട അഴിച്ചുവെച്ചാൽ, ജീവിക്കുന്ന സ്വന്തം അസ്തിത്വത്തിന്റെ പിന്തുടരലും. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ‘പറഞ്ഞത് കള്ളമാണോയെന്ന് ഷാഫിയോട് ചോദിക്കൂ; വാട്സാപ് ഗ്രൂപ്പിൽനിന്ന് രാത്രി പുറത്താക്കി, രാവിലെ ഉൾപ്പെടുത്തി കോഴിക്കോട് <a href='https://www.manoramaonline.com/topics/news/kerala/personalities/Rahul-Mamkootathil.html' target='_blank'>രാഹുൽ മാങ്കൂട്ടത്തിൽ</a> എംഎൽഎക്ക് എതിരായ പരാതികൾ ഷാഫി പറമ്പിൽ എംപിക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം ഇക്കാര്യത്തിൽ എപ്പോഴും കുറ്റകരമായ മൗനം പാലിച്ചെന്നും വാർത്താസമ്മേളനത്തിലും ആവർത്തിച്ച് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ.ഷഹനാസ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിലിനെതിരെയും സമൂഹമാധ്യമത്തിൽ പരാമർശം നടത്തിയ എം.എ.ഷഹനാസിനെ സംസ്കാര സാഹിതിയുടെ കോഴിക്കോട് ജില്ലാ ഗ്രൂപ്പിൽനിന്ന് കഴിഞ്ഞ ദിവസം രാത്രി പുറത്താക്കിയിരുന്നു. ഇതേക്കുറിച്ചു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഷഹനാസ്. കൂടുതലറിയുക . . .. AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722 കോടതിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റണം’; വിഡിയോ കോളിൽ ‘സിബിഐ’, പൊലീസ് ഇടപെടലിൽ തട്ടിപ്പിൽ നിന്നു രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍ കണ്ണൂർ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി), സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വിഡിയോ കോൾ ചെയ്ത് ഡോക്ടർ ദമ്പതികളിൽ നിന്ന് പണം തട്ടാനുള്ള നീക്കം കണ്ണൂർ സിറ്റിസൈബർ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലിലൂടെ പരാജയപ്പെടുത്തി. ഡോക്ടർ ദമ്പതികളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് സൈബർ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾ ഫോൺ കോളിലൂടെ അറിയിക്കുകയായിരുന്നു. വായന തുടരുക . . .
|
|
രാഹുൽ മാങ്കൂട്ടത്തിലിന് വൻ തിരിച്ചടി; മുന്‍കൂര്‍ ജാമ്യമില്ല തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് വൻ തിരിച്ചടി. ലൈംഗിക പീഡന പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഇന്നലെ ഒന്നേമുക്കാല്‍ മണിക്കൂറും ഇന്ന് ഇരുപത്തിയഞ്ച് മിനിറ്റും വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്. വായന തുടരുക . . . കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പ്രതി; എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍ തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലാണ് സിപിഐഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലായിരുന്നു അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നത്. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 രാഹുലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവറും മലയാളിയായ ഹോട്ടല്‍ ഉടമയും കസ്റ്റഡിയില്‍ പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവർ കസ്റ്റഡിയില്‍. മലയാളിയായ ഡ്രൈവർ ജോസിനെയാണ് കസ്റ്റഡിയിലെടുത്തത്. രാഹുലിനെ ബെംഗളൂരുവിലെത്തിച്ച കാറിൻ്റെ ഡ്രൈവറിനെയാണ് എസ്ഐടി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബംഗളൂരുവിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്യുകയാണ്. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്‍റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ജോസ്. വായനതുടരുക ...... മൊഴി നൽകാനാകുന്ന സമയവും സ്ഥലവും അറിയിക്കണം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയിൽ അതിജീവിതയ്ക്ക് നോട്ടീസ് തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ അതിജീവിതയ്ക്ക് നോട്ടീസ് അയച്ച് പൊലീസ്. പരാതി അയച്ച മെയിൽ ഐഡിയിലേക്കാണ് തിരിച്ച് നോട്ടീസ് മെയിൽ ചെയ്തത്. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പരാതിക്കാരിയുടെ മറുപടി ലഭിച്ചാൽ ഉടൻ തന്നെ മൊഴിയെടുക്കാനാണ് നീക്കം. വായന തുടരുക . .. Todays Special GK രാഹുല്‍ ഇനി എംഎൽഎ സ്ഥാനം കയ്യിൽ വെച്ചിട്ട് ഒരു കാര്യവുമില്ല; രാജിവെച്ചാല്‍ അത്രയും നല്ലത്: അടൂർ പ്രകാശ് പാലക്കാട് : ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി. തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) 'പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന് പറയുന്ന ഭഗീരഥൻപിള്ളയെ ഓർമിപ്പിക്കുകയാണ് കോൺഗ്രസും ലീഗും' പിഎം ശ്രീ കരാറിൽ കേരളം ഒപ്പുവെച്ചതിൽ നിർണായകമായ ഇടപെടൽ നടത്തിയത് സിപിഐഎം രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ വാക്കുകൾ ഏറെ ചർച്ചയായിരിക്കുകയാണ്. ഇതിന് പിന്നാലെ ജോൺ ബ്രിട്ടാസിനും സിപിഐഎമ്മിനുമെതിരെ യുഡിഎഫ് പക്ഷത്ത് നിന്നും വ്യാപക വിമർശനമാണ് ഉയർന്നത്. ഇപ്പോൾ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് ജോൺ ബ്രിട്ടാസ്. കോൺഗ്രസിന്റെയും ലീഗിന്റെയും ഫാസിസ്റ്റ് വിരുദ്ധ പ്രതികരണങ്ങൾ കേട്ടപ്പോൾ തനിക്ക് മീശമാധവൻ സിനിമയിലെ ജഗതി ശ്രീകുമാർ അവതരിപ്പിച്ച ഭഗീരഥൻ പിള്ളയുടെ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗാണ് ഓർമ വന്നത് എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.വായന തുടരുക . . 'രാഹുൽ ചാപ്റ്റർ ക്ലോസ് ചെയ്തു', രാഹുലിന് വേണ്ടി പാർട്ടിയിൽ ഇനി ആരും വാദിക്കരുതെന്നും മുരളീധരൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയെയും പുറത്താക്കിയ കെപിസിസിയുടെ നടപടിയേയും സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. രണ്ടു തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നൽകുന്നതാണെന്നും രാഹുലിനായി പാർട്ടിയിൽ ഇനി ആരും വാദിക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണം. ധാർമികത എന്ന് പറയുന്നില്ല. ധാർമികതയുള്ള പ്രവർത്തിയല്ലല്ലോ അയാൾ ഇത്രയും നാൾ ചെയ്തുകൊണ്ടിരുന്നത്. പൊതുരംഗത്ത് പുലർത്തേണ്ട മാന്യത പുലർത്തിയില്ല. രാഹുൽ എന്ന ചാപ്റ്റർ ക്ലോസ് ചെയ്ത് കഴിഞ്ഞു. സൈബർ ആക്രമങ്ങളെ ഭയപ്പെടുന്നില്ല. കൂലി തല്ലുകാരെ ആരു പേടിക്കാനാണ്. രാഹുലിന്റെ ഒരു തിരുത്തലും ഇനി കോൺഗ്രസ് പാർട്ടിക്ക് ആവശ്യമില്ല. രാഹുലിനെ പാർട്ടിക്ക് ആവശ്യമില്ല. ഒളിച്ചിരിക്കുന്നവരെ പുറത്ത് കൊണ്ട് വരേണ്ടത് കേരള പൊലീസാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വായനതുടരുക . .. Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ഫോണ്‍ ഓണായി, കീഴടങ്ങാനുള്ള തയാറെടുപ്പോ?; പ്രതിരോധത്തിനുള്ള വഴികള്‍ അടഞ്ഞ് രാഹുൽ... തിരുവനന്തപുരം സ്ത്രീ പീഡനക്കേസിൽ കോടതിയും പാര്‍ട്ടിയും തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്നില്‍ പ്രതിരോധത്തിനുള്ള വഴികള്‍ അടയുന്നു. എട്ടു ദിവസം മുന്‍പ് പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിയുടെ മുന്നിലേക്കു നേരിട്ടെത്തിയതിനു പിന്നാലെ ഒളിവില്‍ പോയ രാഹുല്‍, മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ കീഴടങ്ങാനുള്ള സാധ്യതയാണു തെളിയുന്നത്. Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us 9745397722 ഒടുവിൽ ‘ബ്രഹ്മാസ്ത്ര പ്രയോഗം’: ‘രാഹുലിനെ പുറത്താക്കിയത് ഒറ്റക്കെട്ടായി; എഐസിസി അനുമതിയോടെ’... കോൺഗ്രസ് എടുത്തത് ധീരമായ തീരുമാനം; കൃത്യമായ സന്ദേശം, എംഎൽഎ സ്ഥാനത്ത് തുടരണോ എന്ന് രാഹുലാണ് തീരുമാനിക്കേണ്ടത് കണ്ണൂർ∙ എംഎൽഎ സ്ഥാനത്ത് തുടരണോ എന്ന് രാഹുൽ മാങ്കൂട്ടത്തിലാണ് തീരുമാനിക്കേണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ പാർട്ടിയിൽ നിന്നു പുറത്താക്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നു വായിക്കുക . . രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍ഗോഡ്? ഹോസ്ദുര്‍ഗ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹം ബലാത്സംഗക്കേസില്‍ പ്രതിയായ ശേഷം എട്ട് ദിവസമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കാസര്‍ഗോഡെത്തിയെന്ന് സൂചന. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ഹോസ്ദുര്‍ദ് കോടതിയില്‍ വന്‍ പൊലീസ് സന്നാഹമാണ് ഇപ്പോഴുള്ളത്. രാഹുല്‍ ഇതിനോടകം പൊലീസ് കസ്റ്റഡിയിലായോ എന്നത് സംബന്ധിച്ച് പൊലീസില്‍ നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കോടതി പരിസരത്ത് അസാധാരണ തരത്തിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ സമയം കഴിഞ്ഞും കോടതി പ്രവര്‍ത്തിക്കുന്നതും സംശയങ്ങള്‍ ബലപ്പെടുത്തുകയാണ്. തുടര്‍ന്നു വായിക്കുക . . |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 12,966 |
|
വെള്ളി 1 ഗ്രാം |
₹ 200 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
85,265.32 |
|
എന്‍. എസ്. ഇ |
26,033.75 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |