|
05 ജൂണ്‍ 2024 ബുധനാഴ്ച്ച 1199 എടവം 22 |

|
ലക്കം 1 വാല്യം 22 |
|
പേജുകള്‍ : 5 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
"Don't take rest after your first victory because if you fail in second, more lips are waiting to say that your first victory was just luck." - APJ Abdul Kalam |
|
(1) |
|
04 ജൂണ്‍ 2024 ചൊവ്വാഴ്ച്ച 1199 എവം 21 |
|
Back isues |
|
ഇ-മെയില്‍ തുടർച്ച ............. 03-06-2024ല്‍ എന്താണ് ലേബലുകള്‍ എന്നും, ഉപയോഗം എന്തെന്നും പഠിച്ചു. ഇന്ന് നമ്മുക്ക് മറ്റുള്ള ഓപ്ഷനുകള്‍ നോക്കാം. ഇടതു വശത്തുള്ള ഫോള്‍ഡർ ബാറിനു തൊട്ടടുത്ത് ചതുരത്തിലുള്ള വെള്ള ബോക്സം കാണാം. ഇത് ഇപ്പോള്‍ എക്ടീവായുട്ടുള്ള ഫോള്‍ഡറിലെ എല്ലാ മെയിലുകളും തിരഞ്ഞെടുക്കാനുള്ളതാണ്. ഈ ബോക്സ് ക്ലിക്ക് ചെയ്താല്‍ അതില്‍ ഒരു ടിക് മാർക് തെളിയും മാത്രമല്ല താഴെ കാണുന്ന എല്ലാ മെയിലിന്‍റേയും ഇടതു വശത്തുള്ള ബോക്സിലും ടിക് മാർക് തെളിയും. ഇതിന്‍റെ അർത്ഥം ഇപ്പോള്‍ കാണിച്ചിരിക്കുന്ന എല്ലാ മെയിലുകളും പ്രത്യേകാവശ്യത്തിന് തിരഞ്ഞെടുത്തിരി ക്കുന്നുവെന്നാണ്. പൊതുവെ മെയിലുകള്‍ നീക്കം ചെയ്യാനാണ് ഈ ഓപ്ഷന്‍ ഉപയോഗിക്കുന്നത്. എല്ലാ മെയിലുകളും തിരഞ്ഞെടുക്കുന്നതിനാണ് ഈ ബോക്സ് ക്ലിക് ചെയ്യുന്നത്. ഓരോന്നായി തിരഞ്ഞെടുക്കാന്‍ അതാതിന്‍റെ നേരെ കാണുന്ന ബോക്സ് ക്ലിക് ചെയ്താല്‍ മതി. (തുടരും..................) സംശയങ്ങളും, അഭിപ്രായങ്ങളും അറിയിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക. കാലുവാരിയവരെ തഴഞ്ഞ് ജനം; കരുത്തുതെളിയിച്ച് മഹാവികാസ് അഘാഡി, മഹാരാഷ്ട്രയിലെ പ്രബലരായ മറാഠി പാര്‍ട്ടികളായ ശിവസേനയെയും എന്‍.സി.പി.യെയും പിളര്‍ത്തി ബി.ജെ.പി. മഹായുതി സഖ്യം രൂപപ്പെടുത്തിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബി.ജെ.പി. 28 സീറ്റിലും ഏക്നാഥ് ഷിന്ദേ ശിവസേന 15 സീറ്റിലും അജിത് പവാറിന്റെ എന്‍.സി.പി. നാലുസീറ്റിലും രാഷ്ട്രീയ സമാജ് പക്ഷ് ഒരു സീറ്റിലുമാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത് പ്രതിപക്ഷനിരയായ ഉദ്ധവ് ശിവസേന, കോണ്‍ഗ്രസ്, ശരദ് പവാറിന്റെ എന്‍.സി.പി. എന്നീ പാര്‍ട്ടികള്‍ മൊത്തമുള്ള 48 സീറ്റില്‍ ശിവസേന 21, കോണ്‍ഗ്രസ് 17, എന്‍.സി.പി. പത്തുസീറ്റ് എന്നിങ്ങനെയാണ് മത്സരിച്ചത് "ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവുംകൂടുതൽ സീറ്റുകളുള്ള മഹാരാഷ്ട്ര പിടിച്ചെടുക്കുക ബി.ജെ.പി. സഖ്യം അഭിമാനപ്രശ്‌നമായാണ് ഏറ്റെടുത്തത്. എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാക്കിയെങ്കിലും ഇത്തവണ മഹാവികാസ് അഘാഡി സഖ്യമാണ് വലിയവിജയം നേടിയത്."
|
|
83 വയസിലും പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തോടെ ശരദ്പവാർ 83 വയസിലും പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തോടെ ശരദ്പവാർ . പാർട്ടിയും ചിഹ്നവും നഷ്ടമായഇടത്തുനിന്ന് മത്സരിച്ച 10 സീറ്റുകളിൽ എട്ടിലും ജയിച്ചു കയറി ശരദ്പവാർ സഖ്യം. അദ്ദേഹത്തിന്റെ അനന്തരവൻ അജിത് പവാർ ഉൾപ്പെടെ ശത്രുപക്ഷത്ത് അണിനിരന്നപ്പോഴും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയോടെ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ മകൾ സുപ്രിയ സുലെയെ ബാരമതിയിൽ വിജയിച്ചു.മഹാരാഷ്ട്രക്കാർ ശരദ്പവാറിനോടുള്ള ഇഷ്ടം വോട്ടിലൂടെ പ്രകടിപ്പിക്കുക തന്നെ ചെയ്തു. ദ്രാവിഡക്കോട്ട ഭദ്രം; ബി.ജെ.പിക്കും അണ്ണാമലൈയ്ക്കുംഇനിയും കാത്തിരിപ്പിന്റെ കാലം, ഹിന്ദുത്വ ശക്തികൾക്ക് ഇന്നും കടന്നു കയറാനാകാത്ത ദ്രാവിഡക്കോട്ടയായി തന്നെ തമിഴകം തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ളവർ ഒരു കൈനോക്കാൻ രംഗത്തെത്തിയെങ്കിലും തമിഴ്നാട് കുലുങ്ങിയില്ല. ഡി.എം.കെ.യുടെ കരുത്തിൽ സംസ്ഥാനത്തെ 39 സീറ്റുകൾ പൂർണമായും ഇന്ത്യാ സഖ്യം തൂത്തുവാരി. മോദി രാഷ്ട്രപതി ഭവനിലെത്തി രാജിക്കത്ത് നല്‍കി; സത്യപ്രതിജ്ഞ ശനിയാഴ്ച മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തി രാജിക്കത്ത് നല്‍കി. മോദി ശനിയാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്തേക്കും . ടി.ഡി.പിക്ക് കൃഷി, ഗ്രാമവികസനം വകുപ്പുകള്‍ നല്‍കിയേക്കും . എന്‍ഡിഎ യോഗം വൈകിട്ട് ചേരും. ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെത്തി. പൊതുമിനിമം പരിപാടി യുമായി സഖ്യ സര്‍ക്കാര്‍ രൂപീകരി ക്കാനാണ് മോദിയുടെ നീക്കം. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാതിരിക്കുക, സഖ്യ കക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഭരിക്കേണ്ടിവരിക. ഗുജറാത്ത് മുഖ്യമന്ത്രി യായിരിക്കുമ്പോഴും പത്ത് വര്‍ഷം പ്രധാനമന്ത്രിയായപ്പോഴും അഭിമുഖീക രിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് മോദിക്ക് മുന്നിലുള്ളത്. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തുടര്‍ ഭരണം നേടിയതിനെ അഭിനന്ദിച്ച് പ്രമേയം പാസാക്കി.
|
|
|
|
|