ആഗസ്റ്റ് 2024

തിങ്കളാഴ്ച

1199 കർക്കിടകം 21

ലക്കം 1 വാല്യം 56

പേജുകള്‍ 4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Small aim is a crime, have great aim.

 

Abdul Kalam

(1)

05

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു

ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഷെയ്ഖ് ഹസീന ഹെലികോപ്റ്ററിൽ ധാക്ക വിട്ടു. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്നു വായിക്കുക.

വയനാടിനായി സർക്കാർ ജീവനക്കാരിൽ നിന്നും സാലറി ചലഞ്ച്, സര്‍ക്കാർ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെറ്റോ

തിരുവനന്തപുരം: ഉരുൾപ്പൊട്ടൽ ബാധിച്ച വയനാടിന്റെ പുനർ നിർമ്മാണത്തിനായി സർക്കാർ ജീവനക്കാരിൽ നിന്നും സാലറി ചലഞ്ച് എന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്ത് ഫെറ്റോ (ഫെഡറേഷൻ ഒഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ). ജീവനക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളിൽ നിന്ന് തവണകളായി നൽകാൻ സർക്കാർ ഓപ്ഷൻ നൽകണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എസ് കെ ജയകുമാർ ആവശ്യപ്പെട്ടു. സ്വമേധയാ നൽകുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാർക്കും അധ്യാപകർക്കും സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ അവസരം ഉണ്ടാകണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു. തുടർന്നു വായിക്കുക.

ഷെയ്ഖ് ഹസീന ഇന്ത്യയില്‍; അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ബംഗ്ലാദേശ് സൈനികവിമാനം ഹിന്‍ഡന്‍ വ്യോമതാവളത്തിൽ,

ന്യൂഡല്‍‍ഹി: സര്‍‍ക്കാര്‍‍ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനികവിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.36-നാണ് ഗാസിയാബാദിലെ ഹിന്‍‍ഡന്‍‍ വ്യോമതാവളത്തില്‍‍ വിമാനം ലാന്‍‍ഡ് ചെയ്തത്. വ്യോമസേനാ ഉദ്യോഗസ്ഥര്‍‍ ഹസീനയെ സ്വീകരിച്ചു. അവര്‍‍ ഉടന്‍‍ ലണ്ടനിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോര്‍‍ട്ട്. ബംഗ്ലാദേശില്‍‍ പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെ സഹോദരിക്കൊപ്പമാണ് 76-കാരിയായ ഹസീന രാജ്യംവിട്ടത്.  വായന തുടരുക.

വയനാട് ദുരന്തം: മുലപ്പാൽ നൽകാൻ സന്നദ്ധതയറിയിച്ച പോസ്റ്റിൽ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ.

ചെര്‍‍‍പ്പുളശ്ശേരി(പാലക്കാട്): സാമൂഹിക മാധ്യമങ്ങളില്‍‍‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയ ഒരാള്‍‍‍ അറസ്റ്റില്‍‍‍. കിഴൂര്‍‍‍റോഡ് തരുവക്കോണം പന്തലിങ്ങല്‍‍‍ സുകേഷിനെയാണ് (37) ചെര്‍‍‍പ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്

വയനാട് ദുരന്തത്തില്‍‍‍ അമ്മയെ നഷ്ടപ്പെട്ട കുട്ടികള്‍‍‍ക്ക് മുലപ്പാല്‍‍‍ നല്‍‍‍കാന്‍‍‍ സന്നദ്ധമാണെന്നറിയിച്ച് യുവതിയിട്ട പോസ്റ്റില്‍‍‍ സുകേഷ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍‍‍ കമന്റിട്ടെന്ന പരാതിയിലാണ് അറസ്റ്റ്. തൂത തെക്കുംമുറി സ്വദേശി അബ്ദുള്‍‍‍ റഫാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  കൂടതൽ അറിയുവാൻ............

മറുപടി പറയാതെ സര്‍ക്കാര്‍ പോകില്ല’: കേന്ദ്ര മന്ത്രിയ്ക്കെതിരെ മന്ത്രി കെ.രാജൻ

വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിന് മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ. മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് കേന്ദ്ര മന്ത്രിയുടേതെന്നും ഇത്തരം ദുരന്തമുഖത്ത് നടത്തേണ്ട പ്രസ്താവന അല്ലെന്നും കെ രാജൻ പറ‍ഞ്ഞു. വായന തുടരുക.'>

ചായ കുടിക്കാം, പൈസ വയനാടിന്’ ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് DYFI

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് ഡിവൈഎഫ്‌ഐ. കാഞ്ഞങ്ങാടാണ് ഡിവൈഎഫ്‌ഐയുടെ ചായക്കട. ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്’ എന്ന ആശയവുമായിട്ടാണ് പ്രവർത്തകർ കാഞ്ഞങ്ങാട് പട്ടണത്തിൽ ചായക്കട സ്ഥാപിച്ചത്. കുടൂതൽ വായിക്കുക.

വയനാടിനായി പാക് പൗരൻ്റെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ശ്രീജയുടെ ഭർത്താവ് തൈമൂർ

ദുബൈ: സമാനതകളില്ലാത്ത ദുരന്തത്തിന് കേരളം സാക്ഷിയാകുമ്പോള്‍ ദുരിതബാധിതരായ വയനാട് ജനതക്കായി നാനാതുറകളില്‍ നിന്ന് സഹായം ലഭിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി പ്രമുഖ വ്യക്തികളും സിനിമാ താരങ്ങളും സാധാരണക്കാരുമെല്ലാം വയനാടിനായി സംഭാവനകള്‍ നല്‍കി വരികയാണ്. മലയാളികള്‍ ഒന്നിച്ച് വയനാടിന്‍റെ അതിജീവനത്തിന് കൈത്താങ്ങാകുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍ സ്വദേശിയും. പാക് സ്വദേശിയും സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരവുമായ തൈമൂർ താരിക് ആണ് തന്‍റെ സംഭാവന നല്‍കിത്.  

തിരുവനന്തപുരത്ത് 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതേസമയം, കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാലു പേർക്കാണ് തിരുവനന്തപുരത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. കുടുതൽ വായിക്കുക.

വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും മനുഷ്യവാസവും, രാഷ്ട്രീയക്കാർ കൂട്ടുനിന്നു- കേന്ദ്രമന്ത്രി,

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേരള സർക്കാരിനും തദ്ദേശഭരണകൂടങ്ങൾക്കുമെതിരേ രൂക്ഷവിമർശനവുമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിക്കുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ വിമർശനം. വായന തുടരുക....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

"Think Computer
Think Abacus"
Call 9745397722