|
06 ജൂണ് 2024 വ്യാഴാഴ്ച്ച 1199 എടവം 23 |

|
ലക്കം 1 വാല്യം 23 |
|
പേജുകള് : 2 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
"To become 'unique,' the challenge is to fight the hardest battle which anyone can imagine until you reach your destination." - APJ Abdul Kalam |
|
(1) |
|
സഖ്യകക്ഷികളെ അപ്രധാനവകുപ്പുകളിൽ ഒതുക്കാൻ ബിജെപി; ആഭ്യന്തരവും ധനവും പ്രതിരോധവും വിട്ടുകൊടുക്കില്ല, ന്യൂഡല്ഹി: മൂന്നാം എന്.ഡി.എ. സര്ക്കാര് രൂപവത്കരണത്തില് മന്ത്രിസ്ഥാനങ്ങള്ക്കായി വിലപേശല് നടക്കുമ്പോഴും പ്രധാന വകുപ്പുകള് ബി.ജെ.പി. വിട്ടു നല്കിയേക്കില്ലെന്ന് സൂചന. പ്രതിരോധം, ധനം, ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകളില് ബി.ജെ.പി. വിട്ടുവീഴ്ചകള്ക്ക് തയ്യാറായേക്കില്ല. സ്പീക്കര് പദവിക്കായുള്ള സഖ്യകക്ഷികളുടെ ആവശ്യവും ബി.ജെ.പി. അംഗീകരിച്ചേക്കില്ല. 16 എം.പിമാരുള്ള ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും 12 പ്രതിനിധികളുള്ള നിതീഷ് കുമാറിന്റെ ജെ.ഡി.യുവും സ്പീക്കര് സ്ഥാനം ആവശ്യപ്പെട്ടുവെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി. വലിയ ഒറ്റകക്ഷിയായിരുന്ന 2014-ലും 2019-ലും സഖ്യകക്ഷികള്ക്ക് പ്രധാനവകുപ്പുകള് ഒന്നും നല്കിയിരുന്നില്ല. എന്നാല്, കേവലഭൂരിപക്ഷം കടക്കാന് സഖ്യകക്ഷികളെ കൂട്ടുപിടിക്കേണ്ടിവരുന്ന ഇത്തവണ കാര്യങ്ങള് അങ്ങനെയായേക്കില്ല. ഘടകക്ഷികളെ ഒപ്പം നിര്ത്താന് അവരുടെ ആവശ്യങ്ങളും പരിഗണിക്കേണ്ടിവരുന്നതിനാല് മൂന്നാം മോദി സര്ക്കാരില് ബി.ജെ.പി. മന്ത്രിമാരുടെ എണ്ണം കുറയ്‌ക്കേണ്ടിവരും. എന്നിരുന്നാലും പ്രധാനവകുപ്പുകളില് വിട്ടുവീഴ്ച വേണ്ടെന്ന തരത്തിലാണ് ചര്ച്ചകള് പുരോഗമിക്കുന്നത്. പ്രധാനവകുപ്പുകള്ക്ക് ദരിദ്ര- സ്ത്രീ- യുവ വോട്ടര്മാരെ ലക്ഷ്യമിട്ട് പദ്ധതികള് നടപ്പാക്കേണ്ട അടിസ്ഥാനസൗകര്യ വികസനം, ക്ഷേമം, യുവജനകാര്യം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്ന വകുപ്പുകള് ബി.ജെ.പി. കൈവശം വെക്കാനാണ് സാധ്യത. സംശയങ്ങളും, അഭിപ്രായങ്ങളും അറിയിക്കുവാന് ഇവിടെ ക്ലിക് ചെയ്യുക. ലോക്സഭയിലും മുന്നിൽ നിൽക്കാൻ രാഹുൽ വരുമോ?; പ്രതിപക്ഷനേതൃപദവി ഏറ്റെടുക്കണമെന്ന് കോൺഗ്രസിൽ ആവശ്യം, ന്യൂഡല്ഹി: പത്തുവര്ഷങ്ങള്ക്കുശേഷം ലോക്‌സഭയില് ലഭിക്കാനിരിക്കുന്ന ഔദ്യോഗിക പ്രതിപക്ഷനേതൃസ്ഥാനം രാഹുല്ഗാന്ധി ഏറ്റെടുക്കണമെന്ന് കോണ്ഗ്രസില് ആവശ്യം. ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് നേതാക്കള് രംഗത്തെത്തി. കോണ്ഗ്രസ് നേതാക്കളായ മാണിക്കം ടാഗോര്, വിവേക് തന്ക, കാര്ത്തി ചിദംബരം എന്നിവര്ക്ക് പുറമേ ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവുത്തും ആഗ്രഹം പ്രകടമാക്കി "ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവുംകൂടുതൽ സീറ്റുകളുള്ള മഹാരാഷ്ട്ര പിടിച്ചെടുക്കുക ബി.ജെ.പി. സഖ്യം അഭിമാനപ്രശ്നമായാണ് ഏറ്റെടുത്തത്. എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാക്കിയെങ്കിലും ഇത്തവണ മഹാവികാസ് അഘാഡി സഖ്യമാണ് വലിയവിജയം നേടിയത്."
|
|
ബിജെപി എംപിമാരും മുഖ്യമന്ത്രിമാരും ഡല്ഹിയിലേക്ക്; മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച, ന്യൂഡല്ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്ഡിഎ സര്ക്കാരിനുള്ള തിരക്കിട്ട ചര്ച്ചകള് രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നു. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതായതോടെ സഖ്യകക്ഷികളുടെ വിലപേശലകളും പിന്തുണ സംബന്ധിച്ച അഭ്യൂഹങ്ങളും ഉയരുന്നതിനിടെ മൂന്നാം നരേന്ദ്ര മോദി സര്ക്കാര് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം. ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിങും പാര്ട്ടി അധ്യക്ഷന് ജെ.പി.നഡ്ഡയുടെ വസതിയില് ചര്ച്ചകള് നടത്തിവരികയാണ്. എക്സിറ്റ് പോളിനു പിന്നാലെ വന് ഓഹരി കുംഭകോണം; എല്ലാം മോദി അറിഞ്ഞ്: രാഹുല് ഓഹരിവിപണിയില് കുംഭകോണമെന്ന് രാഹുല് ഗാന്ധി. മോദി അനുകൂല എക്സിറ്റ് പോളിനു പിറ്റേന്ന് ഓഹരിവിപണിയിലുണ്ടായ കുതിപ്പിനു പിന്നില് വന് അഴിമതി. വോട്ടെണ്ണല്ദിനം നിക്ഷേപകര്ക്കുണ്ടായത് മുപ്പതുലക്ഷംകോടിയുടെ നഷ്ടം. ഓഹരിവിപണിയില് നിക്ഷേപിക്കാന് നരേന്ദ്രമോദിയും അമിത് ഷായും ആവശ്യപ്പെട്ടതെന്തിനെന്ന് രാഹുല് ചോദിച്ചു. ആയിരക്കണക്കിന് കോടികള് ലാഭമുണ്ടാക്കിയ നിക്ഷേപകര് ആരൊക്കെയെന്നും രാഹുല് ചോദിച്ചു. മോദി അനുകൂല എക്സിറ്റ്പോളുകളുടെ വിശ്വാസ്യതയിലും രാഹുല് സംശയം പ്രകടിപ്പിച്ചു. 'സ്മൃതി ഇറാനിയെ തോൽപിച്ചത് ജനങ്ങൾ'; അമേഠി ഇപ്പോഴും ഗാന്ധി കുടുംബത്തിന്റേതാണെന്ന് കിഷോരി ലാൽ ", ദില്ലി: സ്മൃതി ഇറാനിയെ തോൽപിച്ചത് അമേഠിയിലെ ജനങ്ങളെന്ന് കോൺഗ്രസ് നേതാവ് കിഷോരി ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട്. അമേഠി മണ്ഡലം ഇപ്പോഴും ഗാന്ധി കുടുംബത്തിന്റേതാണെന്നും കിഷോരി ലാൽ പറഞ്ഞു. നല്ല പ്രകടനം പാർലമെൻ്റിൽ കാഴ്ച വെക്കണമെന്ന് രാഹുൽ ഗാന്ധി ഉപദേശിച്ചു. വിനയം കാത്ത് സൂക്ഷിക്കണമെന്ന് സോണിയ ഗാന്ധിയും മണ്ഡലത്തിൽ എപ്പോഴും ഉണ്ടായിരിക്കണമെന്ന് പ്രിയങ്കയും പറഞ്ഞുവെന്ന് കിഷോരി ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞത്. |
|
|
|
|