ആഗസ്റ്റ് 2024

ചൊവ്വാഴ്ച

1199 കർക്കിടകം 22

ലക്കം 1 വാല്യം 57

പേജുകള്‍  3

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Man needs his difficulties, because they are necessary to enjoy success.

Abdul Kalam

(1)

06

ഷിരൂരിൽ ഒരു മൃതദേഹം കണ്ടെത്തി; കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം

ഷിരൂരിൽ മൃതദേഹം കണ്ടെത്തി. ഷിരൂർ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീർണ്ണിച്ച നിലയിൽ ഗംഗാവലി പുഴയുടെ സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വായന തുടരുക.

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി; സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചു

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി. കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നും നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറ്റിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് പേരു മാറ്റം. പേരു മാറ്റം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു.

കൂടുതൽ വായിക്കുക.

അപമര്യാദയായി പെരുമാറി: വന്ദേ ഭാരത് എക്‌സ്പ്രസിലെ ടിടിഇക്കെതിരെ സ്പീക്കർ എഎൻ ഷംസീർ പരാതി നൽകി

വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കിടെ ടിക്കറ്റ് എക്സാമിനർ മോശമായി പെരുമാറിയെന്നു സ്പീക്കറോട് എഎൻ ഷംസീർ. ടിക്കറ്റ് എക്സാമിനർക്കെതിരെ സതേൺ റയിൽവേക്ക്‌ സ്പീക്കർ പരാതി നൽകി. ചീഫ് ടിടിഇ  ജി.എസ് പത്മകുമാറിനെതിരെ ആണ് പരാതി നൽകിയത്. 30ന് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് സംഭവം. വായന തുടരുക.

ഡ്രൈഡേയിൽ ഭാഗിക ഇളവിന് ശുപാർശ; ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് അടക്കമുള്ളവയ്ക്ക് ഇളവ്

ഡ്രൈഡേയിൽ ഭാഗിക ഇളവിന് ശുപാർശ. മദ്യനയത്തിന്റെ കരടിലാണ് ശുപാർശ. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് അടക്കമുള്ളവയ്ക്കാണ് ഇളവ് നൽകും. ഇതിനായി പ്രത്യേകം അപേക്ഷ നൽകണം. അന്താരാഷ്ട്ര കോൺഫെറൻസുകൾ നടക്കുന്ന സ്ഥലങ്ങളിലും ഇളവ്. വിനോദ സഞ്ചാരമേഖലയ്ക്ക് നേട്ടമുണ്ടാകുന്ന തരത്തിലാകും ഇളവ്. https://www.twentyfournews.com/2024/08/06/recommendation-for-partial-relief-on-dry-day-in-liquor-policy.html വായന തുടരുക.

മൃതദേഹം മൂന്ന് ദിവസം മുൻപ് കടലിൽ പോയ മത്സ്യ തൊഴിലാളിയുടേതെന്ന് സംശയം; കൂടുതൽ ജീർണിച്ചിട്ടില്ല’: ഈശ്വർ മാൽപെ

ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം അർജുന്റെത് ആകില്ലെന്ന് മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപെ. ഷിരൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് പ്രദേശത്ത് നിന്ന് മത്സ്യ തൊഴിലാളിയെ കടലിൽ കാണാതായിരുന്നു. മൃതദേഹം ഇയാളുടേതാകാമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. വായന തുടരുക ....

വെള്ളാർമല സ്കൂൾ പുനർ നിർമ്മിക്കും,മാതൃകാ സ്കൂൾ ആക്കും’; വി ശിവൻകുട്ടി

വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്‌കൂൾ പുനർനിർമ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ നിർമിക്കുക. വായന തുടരുക...


വായിക്കുക കാകദൃഷ്ടി

ഇ-സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ

9745397722

 

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

  ഇവിടെ ക്ലിക്ക് ചെയുക

പരസ്യങ്ങള്‍ കൊടുക്കുവാന്‍ വിളിക്കുക

9745397722 

ഇപ്പോള്‍ കിട്ടുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്'; ദുരന്തഭൂമിയിലെ നന്മക്കൂട്ടം,

ദുരന്തഭൂമിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശ്രമിക്കുന്ന സംഘങ്ങളാണ ടീം നന്മക്കൂട്ടവും ടീം എമർജൻസിയും. ഈരാറ്റുപേട്ടയില്‍ നിന്നുള്ള ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയാണ് ഇത്. വയനാട് മുണ്ടക്കെെ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിന് പിന്നാലെ നടന്ന രക്ഷാപ്രവർത്തനങ്ങളില്‍ സജീവമായിരുന്നു ഇവർ. സംഘത്തിലെ അഫ്സല്‍ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു 

വീഡിയോ കാണുക.

വയനാട് ദുരന്തത്തില്‍ കേരളത്തിനെതിരെ ഗൂഢാലോചന'; കേന്ദ്രത്തിനെതിരെ ആരോപണവുമായി മന്ത്രിമാര്‍

കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് പ്രചരിപ്പിക്കാന്‍ കേന്ദ്രം ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി മന്ത്രി പി. രാജീവ്. ദുരന്തത്തിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ നയങ്ങളാണെന്ന് പ്രതികരിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോവഴി ശാസ്ത്രജ്ഞരെ സമീപിച്ചുവെന്ന റിപ്പോര്‍ട്ട് ചൂണ്ടിയാണ് രാജീവിന്റെ ആരോപണം. ആരും തയ്യാറാവാതെ വന്നതോടെയാണ് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് തന്നെ നുണപ്രസ്താവനയുമായി രംഗത്തെത്തിയതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. 

തുടർന്നു വായിക്കുക.

ഇതാണ് ഞങ്ങൾ പുതച്ച പുതപ്പ്, ഈ ടൈല് കണ്ടാണ് വീട് മനസ്സിലായത്'

ഒരു ജന്മംമുഴുവൻ അധ്വാനി ച്ചുണ്ടാക്കിയ വീടാണ് അബ്ദുൾ റഹ്മാനും ഭാര്യ സുലൈഖയ്ക്കും ഉരുൾപൊട്ടലിൽ നഷ്ടമായത്. തിരികെ വന്നപ്പോൾ വീടും സ്ഥലവുമൊന്നും മനസിലായില്ല. ഒടുവിൽ പൊട്ടിയ ടൈലിന്റെ കഷ്ണം കണ്ടാണ് തറമാത്രം ബാക്കിയായ അവരുടെ വീട് കണ്ടെത്തിയത്. അപകടം നടക്കുന്നതിനു മുൻപ് ബന്ധുവീട്ടിലേക്ക് മാറിതാമസിച്ചതിനാൽ ജീവൻ രക്ഷിക്കാനായെങ്കിലും വീടും അയൽക്കാരെയുമെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഇരുവരും

വീഡിയോ കാണുക.