നവംബര്‍2025 വ്യാഴാഴ്ച 1201 തുലാം  20

Jumada 15, 1447

വാല്യം 2 ലക്കം 289

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

06

Money comes to me easily and effortlessly.

(1)

പെൺകുട്ടിയെ ചവിട്ടിയിട്ട സംഭവം: ട്രെയിനിൽ കയറുന്നതിന് മുൻപ് ബാറിൽ കയറി പ്രതിയുടെ മദ്യപാനം:CCTV ദൃശ്യം പുറത്ത്

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിട്ട കേസില്‍ പ്രതി സുരേഷ് കുമാര്‍ മദ്യപിക്കുന്നതിന്റെ നിര്‍ണായക സിസിടിവി ദൃശ്യം പുറത്ത്. സംഭവം നടന്ന കേരള എക്‌സ്പ്രസില്‍ കയറുന്നതിന് തൊട്ടുമുന്‍പ് കോട്ടയത്തെ ബാറില്‍ സുഹൃത്ത് ലാലുവിനൊപ്പം മദ്യപിക്കുന്നതിന്റെ ദൃശ്യമാണ് റെയില്‍വേ പൊലീസ് ശേഖരിച്ചത്. പെണ്‍കുട്ടിയെ ആക്രമിക്കുമ്പോള്‍ പ്രതി പൂര്‍ണമായും മദ്യലഹരിയിലായിരുന്നുവെന്നതിന്റെ തെളിവാണിത്. വായന തുടരുക ......

രാഹുല്‍ ഗാന്ധിയോട് സഹതാപം മാത്രമേയുള്ളൂ, എന്റെ കമന്റ്‌സ് കഴിഞ്ഞു': ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: ഹരിയാനയിലെ 'സര്‍ക്കാര്‍ ചോരി' ആരോപണത്തിനിടെ തന്റെ വീഡിയോ പ്രദര്‍ശിപ്പിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. രാഹുല്‍ ഗാന്ധിയോട് സഹതാപം മാത്രമേയുള്ളൂവെന്ന് പറഞ്ഞ ഗോപാലകൃഷ്ണന്‍ കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

സ്ത്രീകള്‍ എന്തിനാണ് രാത്രിയിൽ പുറത്തിറങ്ങിയത്? കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ ഡിഎംകെ സഖ്യകക്ഷി

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗ കേസിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഡിഎംകെ സഖ്യകക്ഷിയും തിരുച്ചെങ്കോട് എംഎൽഎയുമായ ഇ.ആർ. ഈശ്വരൻ "ഇരയെ അപമാനിക്കുന്നു" എന്ന് ആരോപിച്ച് തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് കെ. അണ്ണാമലൈ ബുധനാഴ്ച ഒരു വീഡിയോ പങ്കിട്ടു.

ക്ലിപ്പില്‍, രാത്രി വൈകി ഒരു പുരുഷനും സ്ത്രീയും ഒരുമിച്ച് നിൽക്കുന്നത് "സാമൂഹിക അധഃപതനത്തിന്" തുല്യമാണെന്ന് ഈശ്വരൻ സൂചിപ്പിക്കുന്നത് കാണപ്പെട്ടു.വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

ബിഹാറിലെ ആദ്യ ഘട്ട വോട്ടെടുപ്പിൽ 28% പോളിംഗ്; മഹാസഖ്യവും എൻഡിഎയും തുലാസില്‍

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ഘട്ടങ്ങളിലായി ഇതുവരെ 28 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 243 മണ്ഡലങ്ങളിൽ 121 എണ്ണത്തിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു, ഭരണകക്ഷിയായ എൻ‌ഡി‌എയും വീണ്ടും ഉയർന്നുവരുന്ന മഹാസഖ്യവും തമ്മിൽ കടുത്ത മത്സരം നടക്കുന്നു.

ആർജെഡി നേതാവ് തേജസ്വി യാദവ്, അദ്ദേഹത്തിന്റെ വേർപിരിഞ്ഞ സഹോദരൻ തേജ് പ്രതാപ് എന്നിവരുൾപ്പെടെ നിരവധി മന്ത്രിമാരുടെ വിധി ആദ്യ ഘട്ടത്തിൽ തീരുമാനിക്കപ്പെടും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായി മാറിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയെ 'എക്സ്' ഘടകമായി കണക്കാക്കുന്നത് ഉയർന്ന മത്സരത്തിന് അൽപ്പം കൗതുകം നൽകുന്നു.വായന തുടരുക......

റോഡില്‍ ഇനി ഉറക്കമില്ലാത്ത യാത്ര! ഡ്രൈവര്‍ ഉറങ്ങിയാല്‍ അലാറം; പുത്തന്‍ സംവിധാനങ്ങളോടെ KSRTCയുടെ സൂപ്പർ ക്ലാസ് സ്ലീപ്പര്‍, മന്ത്രിയുടെ ടെസ്റ്റ് റൈഡ് വിജയം

KSRTC Volvo slx Bus: കെഎസ്ആർടിസി വാങ്ങിയ ആധുനിക വോൾവോ സ്ലീപ്പർ ബസിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവല്ലം-കോവളം പാതയിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കിയത്. വോൾവോയുടെ 42 പേർക്ക് യാത്രചെയ്യാവുന്ന ബസാണിത്. 9600 എസ്എൽഎക്സ് ശ്രേണിയിലെ ബസാണ് കോർപ്പറേഷൻ വാങ്ങിയത്. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ബസാണിത്. 

തീപിടിത്തം തടയുന്നതിനാവശ്യമായ അഗ്നിശമന നിയന്ത്രണ സംവിധാനങ്ങൾ ഈ മോഡലിലുണ്ട്. പുക ഉയരുന്നത് തിരിച്ചറിഞ്ഞ് അലാറം മുഴക്കാനുള്ള സജ്ജീകരണവും തീ കെടുത്തുന്നതിന് സ്പ്രിങ്ക്ളർ സിസ്റ്റവും ഉണ്ട്. കൂടാതെ ഡ്രൈവർ ഉറങ്ങിയാലോ ശ്രദ്ധ തെറ്റിയാലോ അലാറവും അടിയ്ക്കും. ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ സിസ്റ്റവും ഉണ്ട്. ഇതിന്റെ ദൃശ്യം കൺട്രോൾ റൂമിൽ ലഭിക്കുകയും ചെയ്യും.വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ശബ്ദസന്ദേശം മരണമൊഴിയായെടുത്ത് കൊലക്കുറ്റത്തിന് കേസെടുക്കണം'; ചികിത്സകിട്ടാതെ രോഗി മരിച്ച സംഭവത്തിൽ വി.ഡി. സതീശന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ആരോഗ്യ കേരളം’ പദ്ധതിയുടെ കെടുകാര്യസ്ഥതയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പദ്ധതിയിലുണ്ടായ പിഴവിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവെന്ന് അദ്ദേഹം ആരോപിച്ചു. വേണു മരിച്ചതല്ലെന്നും ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വി.ഡി. സതീശൻ ഓർമിപ്പിച്ചു. തുടര്‍ന്നു വായിക്കുക.....

മുളങ്കുന്നത്തുകാവില്‍ ഗ്രാമവണ്ടി തുടങ്ങി ......

മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ ഗ്രാമവണ്ടി ഓടിത്തുടങ്ങി. കെഎസ്ആർടിസിയുമായി സഹകരിച്ചാണ് ഗ്രാമവണ്ടി പ്രവർത്തനം തുടങ്ങിയത്. തൃശ്ശൂർ, മെഡിക്കൽ കോളേജ്, വട്ടായി എന്നിവിടങ്ങളിൽനിന്നാണ് ഗ്രാമവണ്ടി തുടങ്ങുക. പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് തിരികെയെത്തും. പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ദേവസി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറീനാ ബാബു, ഇ.ടി. ബിജു, സി.പി. ജോർജ്, മനോജ് കുഴിപറമ്പിൽ, സുമാ സുരേന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

രാഹുല്‍ പറഞ്ഞ സ്വീറ്റി, സരസ്വതി, സീമ; ആരാണ് യഥാർഥത്തിൽ ലാരിസ? ഫെറാരോ മൗനം ഭേദിക്കുമോ?...

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വന്‍ വോട്ടുകൊള്ള നടന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഹാജരാക്കിയ തെളിവുകളിൽ കണ്ട പെൺമുഖം ആരാണെന്ന ചർച്ചയിപ്പോൾ ചൂടുപിടിച്ചിരിക്കെ പ്രതികരണവുമായി ബ്രസീലിയൻ മോഡൽ ലാരിസ. തന്റെ പഴയചിത്രം തട്ടിപ്പിനുപയോഗിച്ചു എന്ന വെളിപ്പെടുത്തലുമായി ലാരിസ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 2024 ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ 25 ലക്ഷം വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയെന്നാണ് രാഹുലിന്റെ ആരോപണം. നവംബർ 5 ബുധനാഴ്ച ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ച തെളിവുകൾ രാഹുൽ പുറത്തുവിട്ടത്. ബ്രസീലിയൻ മോഡലിന്റെ ചിത്രം സീമ, സ്വീറ്റി, സരസ്വതി തുടങ്ങിയ പേരുകളിൽ സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടതായും 22 തവണ വോട്ട് ചെയ്തതായും രാഹുൽ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച വോട്ടർപട്ടികയിലെ യുവതി ബ്രസീലിയൻ ഫൊട്ടോഗ്രഫറായ മതീയസ് ഫെറാരോ എടുത്ത ഫോട്ടോയിലെ മോഡലാണെന്നു രാഹുൽ പറഞ്ഞു. രാഹുലിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് ചിത്രത്തിലെ യുവതി ആരാണെന്ന അന്വേഷണമായിരുന്നു. വായന തുടരുക . . .

വിദ്യാർഥിനിയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി ലൈംഗികപീഡനം; മതംമാറി പാസ്റ്ററായി, 2 വിവാഹം: 25 വർഷത്തിനു ശേഷം ട്യൂഷന്‍ മാസ്റ്റര്‍ പിടിയല്‍

തിരുവനന്തപുരം മതം മാറി ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പോക്‌സോ കേസ് പ്രതിയെ 25 വര്‍ഷത്തിനു ശേഷം പിടികൂടി പൊലീസ്. നിറമണ്‍കര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മതം മാറി സാം എന്ന പേരില്‍ ചെന്നൈയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്ന പ്രതി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്നു വിളിച്ചിറക്കി വീട്ടിലെത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് കേസ്. 2001ല്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെയാണ് ക്ലാസുള്ള ദിവസം വിളിച്ചുകൊണ്ടുപോയി ഇയാള്‍ വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. കേരളത്തിൽ നടപ്പാക്കുന്ന എസ്ഐആറിനെ നിയമപരമായി നേരിടാൻ വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സുപ്രീം കോടതിയെ സമീപിക്കുന്നതിൽ നിയമോപദേശം തേടും. തീരുമാനത്തെ ബിജെപി എതിര്‍ത്തു. സര്‍ക്കാര്‍ കോടതിയിൽ പോയാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ യോഗത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് എസ്ഐആറിനെ നിയമപരമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള കക്ഷികള്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായും പിന്തുണച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു. വായന തുടരുക . . .

 

 

 

 

 

 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

പി എസ് പ്രശാന്തിന് കാലാവധി നീട്ടി നല്‍കില്ല; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ സമ്പത്ത് പരിഗണനയില്‍

തിരുവനന്തപുരം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റും. പി എസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. മുൻ എംപി എ സമ്പത്തിനെയാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ സിപിഐഎം നേതൃത്വം തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന വിവരം. കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ പിഎയായിരുന്നു എ സമ്പത്ത്. വായന തുടരുക . . .

ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരും'; വോട്ട് രേഖപ്പെടുത്തി ലാലു പ്രസാദ് യാദവും തേജസ്വിയും കുടുംബവും

പാട്‌ന: ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവും കുടുംബവും വോട്ട് രേഖപ്പെടുത്തി. ബിഹാറില്‍ പുതിയ സര്‍ക്കാര്‍ വരുമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം തേജസ്വി യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മാറ്റം വരുമെന്ന് ലാലു പ്രസാദ് യാദവും പറഞ്ഞു തുടരുക . . .

ശക്തന്‍ തമ്പുരാന്‍

കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തൻ തമ്പുരാൻ'.(1790-1805) ശരിയായ പേര് രാജാ രാമവർമ്മ'കുഞ്ഞി പിള്ള തമ്പുരാൻ എന്നാണ്.(ജനനം - 1751, മരണം - 1805). കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ ശില്പി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. കഴിവുറ്റ ഭരണാധികാരി, തന്ത്ര ശാലി, ദൂരവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹമാണ് തൃശ്ശൂർ പൂരം തുടങ്ങിയത്. കൊച്ചി രാജ്യ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡ വർമ്മ എന്ന പോലെയാണ്. കള്ളന്മാരെയും അക്രമികളെയും അദ്ദേഹം ദയയില്ലാതെ അമർച്ച ചെയ്തു. നീതിനടപ്പാക്കുന്നതിൽ അദ്ദേഹത്തിന് ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു. അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു. സത്യസന്ധത അദ്ദേഹത്തിന്റെ ഭരണത്തിന്റെ മുഖമുദ്രയായിരുന്നു. വായന തുടരുക .. ...

ജ്യൂസെന്ന് തെറ്റിദ്ധരിച്ച് കുളമ്പ് രോഗത്തിനുള്ള മരുന്ന് കഴിച്ചു; ആലത്തൂരിൽ രണ്ട് കുട്ടികൾ ആശുപത്രിയില്‍

പാലക്കാട്: ആലത്തൂരില്‍ ജ്യൂസാണെന്ന് തെറ്റിദ്ധരിച്ച് കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച സഹോദരങ്ങള്‍ ആശുപത്രിയില്‍. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ പത്തും ആറും വയസുള്ള കുട്ടികളാണ് മരുന്ന് കുടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച്ച് വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കുപ്പിയില്‍ നിറച്ച് വച്ചിരുന്ന മരുന്നാണ് കുട്ടികള്‍ ജ്യൂസെന്ന് തെറ്റിദ്ധരിച്ച് കുടിച്ചത്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

കാലാവസ്ഥാ വ്യതിയാനം, തൊഴിൽ ക്ഷാമം, ഭൂമി നഷ്ടം: കേരളത്തിന് കേരം കിട്ടാക്കനിയാകുമോ?

തിരുവനന്തപുരത്തുള്ള ശ്രീറാം ഓയിൽ മില്ലിൽ വൈകുന്നേരത്തെ തിരക്ക് കുറഞ്ഞിട്ടില്ല. ആളുകൾ എപ്പോഴും ചെയ്യുന്നതുപോലെ വെളിച്ചെണ്ണയും ഉപോൽപ്പന്നങ്ങളും വാങ്ങാൻ നടക്കുന്നു. എന്നാൽ ഈ പരിചിതമായ കാഴ്ചയ്ക്ക് പിന്നിൽ, കേരളം ഒരിക്കലും പറയുമെന്ന് പ്രതീക്ഷിക്കാത്ത ഒരു കഥയുണ്ട്, തേങ്ങയ്ക്ക് പേരുകേട്ട ഒരു സംസ്ഥാനം, അവ ആവശ്യത്തിന് കണ്ടെത്താൻ പാടുപെടുന്നു. കേരം തിങ്ങും കേരളനാട് ഇന്ന് അന്യമാകുന്നു.. 

40 വർഷമായി മിൽ നടത്തുന്ന ഹരിഹരൻ പറയുന്നത്, ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് വരുന്ന തേങ്ങയെയാണ് താൻ വളരെയധികം ആശ്രയിക്കുന്നതെന്നാണ്.വായന തുടരുക . . ..

പിണറായി വിജയൻ കുവൈത്തിൽ! 28 വർഷങ്ങൾക്ക് ശേഷം ഒരു കേരള മുഖ്യമന്ത്രിയുടെ സന്ദർശനം

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. കുവെെത്ത് സിറ്റിയിലെത്തുന്ന മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികൾ, ലോക കേരളസഭ അംഗങ്ങൾ, പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ ചേർന്ന്‌ സ്വീകരിക്കും. 

28 വർഷങ്ങൾക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈറ്റിൽ എത്തുന്നത് എന്ന പ്രത്യേകതയും ഈ സന്ദർശനത്തിനുണ്ട്. പ്രവാസികൾക്കായി സർക്കാർ രൂപപ്പെടുത്തിയ പദ്ധതികൾ വിശദീകരിക്കുക, മലയാളി സമൂഹത്തെ നേരിൽ കാണുക എന്നിവയാണ് യാത്രയുടെ മുഖ്യലക്ഷ്യം. വെള്ളി വൈകുന്നേരം 4.30ന് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മഹാസമ്മേളനത്തിൽ മുഖ്യമന്ത്രി കുവൈത്ത് മലയാളികളെ അഭിസംബോധന ചെയ്യും.വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

രാഹുലിന്റെ H ബോംബ്: ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ബ്രസീലിയന്‍ യുവതിയുടെ ചിത്രം പങ്കുവെച്ച ഫോട്ടോഗ്രാഫര്‍

ബ്രസീലിയ: 2024 ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് മോഷണം നടന്നെന്നാരോപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ടതിന് പിന്നാലെ ഫോട്ടോഗ്രാഫര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബ്രസീലിയന്‍ നഗരമായ ബെലോ ഹൊറിസോണ്ട സ്വദേശിയായ മാത്യൂസ് ഫെറേറോയ്ക്കാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിവന്നത് വായന തുടരുക . . .

ബ്രേക്ക് പോയ കെഎസ്ആർടിസി ബസ് കാറിലിടിച്ചു; പിന്നെ കൂട്ടയിടി

പാലിയേക്കര : ടോൾ പ്ലാസയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മൂന്ന് കാറിലും പിക്കപ്പ് വാനിലും ഇടിച്ച് അപകടം. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 6, വ്യാഴാഴ്ച

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; അക്രമിയുടെ കരണത്തടിച്ച് പെൺകുട്ടി, പ്രതികരിക്കാതെ സഹയാത്രികര്‍...

തിരുവനന്തപുരം  കെഎസ്ആര്‍ടിസി ബസില്‍ വച്ച് പെണ്‍കുട്ടിക്കു നേരെ സഹയാത്രികന്‍ ലൈംഗിക അതിക്രമം നടത്തുന്നതിന്റെ വിഡിയോ പ്രചരിക്കുന്നു. വെള്ളറട ഡിപ്പോയിലെ ബസില്‍ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം. പെണ്‍കുട്ടിയുടെ അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് ശരീരത്തില്‍ പിടിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പകര്‍ത്തിയ പെണ്‍കുട്ടി കൈ തട്ടിമാറ്റിയ ശേഷം ബഹളം വയ്ക്കുകയും അക്രമിയെ അടിക്കുകയും ചെയ്തു. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

1600 ബജറ്റ് ട്രിപ്പുകൾ, 3 പാക്കേജ്: അയ്യനെ തൊഴുതുവരാൻ ‘കെട്ടുമുറുക്കി’ കെഎസ്ആർടിസി...

പത്തനംതിട്ടകെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനു (ബിടിസി) കീഴിൽ ശബരിമല ദർശനത്തിനായി 1600 ട്രിപ്പുകൾ ക്രമീകരിക്കും. പമ്പയിലേക്ക് നേരിട്ടെത്തിക്കുന്നതും റൂട്ടിലെ അയ്യപ്പ ക്ഷേത്രങ്ങളും അല്ലാത്തവയും ഉൾപ്പെടുന്നതുമായ 3 വ്യത്യസ്ത പാക്കേജുകളാണ് ഇത്തവണ ഒരുക്കുന്നത്. കഴിഞ്ഞ വർഷം 950 ട്രിപ്പുകളാണു നടത്തിയത്. നിലയ്ക്കൽ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കാതെ ഭക്തർക്കു നേരിട്ടു പമ്പയിലെത്താം.  തുടര്‍ന്നു വായിക്കുക . . .

ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇര’: വേണുവിന്റെ മരണത്തിൽ ദേശീയപാത ഉപരോധിച്ച് യുഡിഎഫ്...

തിരുവനന്തപുരം / കൊല്ലം വേണുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചവറ ഇടപ്പള്ളിക്കോടയിൽ യുഡിഎഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച് ചൂലു കൊണ്ട് അടിച്ചാണ് പ്രതിഷേധം. ഇതിനുശേഷം വീണാ ജോർജിന്റെ ഫ്ലക്സ് പ്രവർത്തകർ തീയിട്ട് നശിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് വാഹന ഗതാഗതം സ്തംഭിച്ചു. തുടര്‍ന്നു വായിക്കുക . . .

ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി

ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി. സ്ട്രോങ്ങ് റൂമിലുള്ളത് യഥാർത്ഥ വാതിൽ പാളി തന്നെയാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 1999ൽ വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ വാതിൽ പാളിയാണ്. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോങ്ങ് റൂമിലുള്ള വാതിൽ പാളി കണ്ടെടുത്തത്. ഇത് യഥാർത്ഥ സ്വര്‍ണ്ണപ്പാളി തന്നെയാണോ എന്ന് പരിശോധിക്കാനാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നത്. വായന തുടരുക . . .

പിഎം ശ്രീ കരാറില്‍ നിന്നുള്ള പിന്മാറ്റത്തില്‍ കത്തയക്കാത്തതില്‍ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ

പിഎം ശ്രീ കരാറിൽ നിന്നുള്ള പിന്മാറ്റത്തിൽ കത്തയക്കാത്തതിൽ സിപിഎമ്മിനെ അതൃപ്തി അറിയിച്ച് സിപിഐ. ധാരണ തെറ്റിച്ചാൽ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. സാങ്കേതികമായ കാലതാമസമാണെന്നും ഉടൻ കേന്ദ്രത്തിന് കത്തയക്കുമെന്നും സിപിഎം നേതാക്കൾ വിശദീകരിച്ചു. വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കില്ല; മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് രോഗി;പിന്നാലെ മരണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് രോഗി. സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലാണ് രോഗി ദുരനുഭവം പറഞ്ഞത്. ഇതിന് പിന്നാലെ ഇദ്ദേഹം മരിക്കുകയും ചെയ്തു. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് താന്‍ നേരിട്ട ദുരനുഭവം സുഹൃത്തിന് ശബ്ദ സന്ദേശമായി അയച്ചുനല്‍കിയത്. ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. വായന തുടരുക. . . .

പരീക്ഷ എഴുതാൻ കോടതി ഉത്തരവുമായി കോളേജിലെത്തി റാഗിങ് കേസ് പ്രതികള്‍; ജൂനിയറെ വീട്ടില്‍കൊണ്ടുപോയി മര്‍ദ്ദിച്ചു

കണ്ണൂര്‍: തളിപ്പറമ്പില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയായ 18കാരനാണ് മര്‍ദ്ദനമേറ്റത്. റാഗിങ് കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്ന വിദ്യാര്‍ത്ഥികള്‍ കോടതി ഉത്തരവ് നേടി പരീക്ഷയ്ക്കായി കോളേജില്‍ എത്തി മര്‍ദ്ദിച്ചു എന്നാണ് ആരോപണം. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ടി പി ഷാജിയും 200 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് സണ്ണി ജോസഫ്

പാലക്കാട്: പാലക്കാട് പട്ടാമ്പി നഗരസഭ വെെസ് ചെയര്‍മാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി പി ഷാജിയും 200 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അംഗത്വം നല്‍കി. എല്‍ഡിഎഫിലെ ഭിന്നതയെ തുടര്‍ന്നാണ് ഷാജി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. വായന തുടരുക . ..

Todays Special GK

ശക്തന്‍ തമ്പുരാന്‍

പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാത്തതിൽ സിപിഐക്ക് അതൃപ്‌തി

പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാത്തതിൽ സിപിഐക്ക് അതൃപ്‌തി. രാഷ്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയക്കാൻ വൈകുന്നതിലാണ് അമർഷം. സാങ്കേതിക വാദങ്ങൾ നിരത്തിയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് അയക്കാൻ വൈകുന്നത്. വിഷയം മന്ത്രിസഭാ യോഗത്തിൽ സിപിഐ ഉന്നയിക്കാൻ സാധ്യതയുണ്ട്. എസ്എസ്കെ ഫണ്ടിന്‍റെ ആദ്യ ഗഡു ഇന്നലെ ലഭിച്ചിരുന്നു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് കേരളത്തിന് ലഭിച്ചിത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കും എന്നാണ് വിവരം.പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് നേട്ടം. കൂടുതല്‍ വായിക്കുക. .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

കവിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം; 5 ലക്ഷം പിഴ, അടച്ചില്ലെങ്കില്‍ സ്വത്തില്‍നിന്ന് ഈടാക്കണമെന്ന് കോടതി

പത്തനംതിട്ട: നടുറോഡില്‍ പെണ്‍കുട്ടിയെ കുത്തിയശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ കുമ്പനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു (24)വിന് ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ജി.പി.ജയകൃഷ്ണന്‍ ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. ഇല്ലാത്തപക്ഷം അജിന്റെ സ്വത്തില്‍ നിന്ന് ഈടാക്കണമെന്നും വിധിയില്‍ പറയുന്നു വായന തുടരുക . .

നീന്തിക്കയറിയ ജീവിതംനീന്തൽ പഠിപ്പിക്കാൻ......

ഏങ്ങണ്ടിയൂർ: ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നീന്തൽ എന്ന കായികവിനോദത്തെ വീണ്ടും ചേർത്തുപിടിക്കുകയാണ് അതുൽരാജ്. രക്തസമ്മർദത്താൽ തലച്ചോറിലെ ഞരമ്പുകൾ പൊട്ടി ഒരുവശം തളർന്ന് ചികിത്സയിലായിരുന്നു ഏങ്ങണ്ടിയൂർ തയ്യിൽ അതുൽരാജ്. പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ല എന്നായിരുന്നു ഡോക്ടർമാരുടെ വിധിയെഴുത്ത്. എന്നാൽ, ഇച്ഛാശക്തിയും മനസ്സാന്നിധ്യവും ഒന്നുകൊണ്ട് അതുൽരാജ് പതിയെ ജീവിതത്തിലേക്ക് മടങ്ങി. തന്റെ തിരിച്ചുവരവിന് മരുന്നുകൾക്കും ഫിസിയോ തെറാപ്പി ചികിത്സകൾക്കുമൊപ്പം നീന്തൽ നൽകിയ സഹായം ഏറെയാണെന്ന് ഇദ്ദേഹം പറയുന്നു വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

പെരുംഭീതിയില്‍ പെരുംതുമ്പ

കുതിരാന്‍ : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത കുതിരാനു സമീപം പെരുംതുമ്പയിൽ കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തിൽ ഇറങ്ങി. വെള്ളറ ജോമോന്റെ കൃഷിയിടത്തിലാണ് ആന ഇറങ്ങിയത്. രണ്ടു കുട്ടികൾ ഉൾപ്പെടെ നാല്‌ ആനകളാണ് ഉണ്ടായിരുന്നത്. നാട്ടുകാർ ആനകളെ കാട്ടിലേക്ക് കയറ്റിവിട്ടു. ദേശീയപാതയുടെ ഇരുഭാഗത്തും നിലവിൽ രൂക്ഷമായ കാട്ടാനശല്യമാണുള്ളത്. വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

എസ്ഐആർ: സംശയങ്ങൾക്ക് മറുപടി നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ; മനോരമ ഓൺലൈൻ വെബിനാർ നാളെ മനോരമ ലേഖകൻ...

സമഗ്ര വോട്ടർപട്ടികപരിഷ്കരണത്തിന് (എസ്ഐആർ) കേരളത്തിലും തുടക്കം. വോട്ടർമാരുടെ സംശയങ്ങൾ ഏറെയാണ്. എന്തൊക്കെ നടപടിക്രമങ്ങളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുക, എന്തെല്ലാം വിവരങ്ങളാണ് നൽകേണ്ടത്, എന്യുമറേഷൻ ഫോം എങ്ങനെ പൂരിപ്പിക്കും, എന്തെല്ലാം തിരിച്ചറിയൽ രേഖകളാണ് സമർപ്പിക്കേണ്ടത്, പരാതികൾ ഉണ്ടെങ്കിലോ, തുടങ്ങി പല കാര്യങ്ങളിലും സംശയങ്ങൾ വോട്ടർക്കുണ്ട്. എസ്ഐആർ നടപടികളെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ നടത്തുന്നു. നാളെ (07) വൈകിട്ട് 7ന് വെബിനാറിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കര്‍ പങ്കെടുക്കും. റജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരം.റജിസ്റ്റർ ചെയ്യാനായി ഈലിങ്കില്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ ഈ നമ്പറിൽ വിളിക്കുക. 79947 99404. വായന തുടരുക....

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ​ഗവർണറോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്ന് ​ഗവർണറോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. അതിരൂക്ഷ വിമർശനം ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകാനാണ് സർക്കാരിന്റെ നീക്കമെന്നും രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പിൽ പറഞ്ഞു. തുടര്‍ന്നു വായിക്കുക....

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.