|
07 ജൂലായ് 2024 ഞായറാഴ്ച്ച 1199 മിഥുനം 23 |

|
ലക്കം 1 വാല്യം 32 |
|
പേജുകള്‍ : 3 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
To become 'unique,' the challenge is to fight the hardest battle which anyone can imagine until you reach your destination. Abdul Kalam |
|
(1) |
|
പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക്; 2 ദിവസത്തെ സന്ദർശനം പുടിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്നും മോസ്കോയിലേക്കാണ് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്. യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി മോദി ഓസ്ട്രിയയയും സന്ദർശിക്കും. 41 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. |
|
പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് കോഴ വാങ്ങിയെന്ന് പരാതി കോഴിക്കോട്ട് പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട് നഗരത്തിലെ യുവജന നേതാവും ഏരിയാ കമ്മിറ്റി അംഗവുമായ നേതാവിനെതിരെയാണ് പരാതി. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഘടുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. |
|
ഈ കൊച്ചു പെൺകുട്ടി തൻ്റെ ഔദ്യോഗിക ചിത്രം തിളങ്ങുന്നുവെന്ന് ഉറപ്പാക്കുകയാണ്. ഒരു ആധാർ എൻറോൾമെൻ്റ് സെൻ്റർ സന്ദർശിക്കുന്ന ഗുൻഗുൻ്റെ ആകർഷകമായ വ്യക്തിത്വം (കേടപ്പാട് NDTV) |
|
തിരുവനന്തപുരം തുമ്പയിൽ ബോംബേറ്; രണ്ടുപേർക്ക് പരുക്ക് തിരുവനന്തപുരം തുമ്പയിൽ ബോംബേറ്. രണ്ടുപേർക്ക് പരുക്ക്. രണ്ടുപേരുടെയും കൈകൾക്കാണ് പരുക്കേറ്റത്. ആക്രമണം നെഹ്‌റു ജംഗ്ഷന് സമീപം. ബോംബ് എറിഞ്ഞത് ബൈക്കുകളിൽ എത്തിയ നാലംഗ സംഘം. പരുക്കേറ്റത് നെഹ്‌റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്ക്. കോപ്പ അമേരിക്കയിൽ ബ്രസീലിന് സെമി കാണാതെ മടക്കം കോപ്പ അമേരിക്കയിൽല്‍ ബ്രസീലിന് സെമി കാണാതെ മടക്കം. ഉറുഗ്വെയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് ബ്രസീൽ തകർന്നത്. ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വോ മലര്‍ത്തിയടിച്ചത്. ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവരുടെ കിക്കുകള്‍ പാഴായി. വമ്പന്‍ സേവുകളുമായി ഗോളി സെർജിയോ റോഷെ ഉറുഗ്വോയുടെ രക്ഷകനായി. |
|
|
|
|