08 ജൂണ്‍ 2024 ശനിയാഴ്ച്ച  1199 എടവം 25

ലക്കം 1 വാല്യം 24

പേജുകള്‍ : 3

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

"Never stop fighting until you arrive at your destined place - the unique you. Have an aim in life, continuously acquire knowledge, work hard, and have perseverance to realise the great life."  - APJ Abdul Kalam.

Back issues

(1)

Text Box: ഇ-മെയില്‍ തുടർച്ച
കഴിഞ്ഞ പാഠത്തില്‍ എന്താണ് ലേബലുകള്‍ എന്നും, ലേബലുകള്‍ പ്രധാന്യം എന്താണെന്നും നാം പഠിച്ചു കഴിഞ്ഞു. ഇനി നമുക്ക് വന്ന മെയിലില്‍ എന്തെല്ലാം ഓപ്ഷനുകളുണ്ടെന്ന് നോക്കാം. 
നമ്മുക്ക് വന്ന മെയിലുകള്‍ സാധാരണയായി ഇന്‍ഡ് ബോക്സിലാണ് ശേഖരിക്കാറുള്ളത്. അപൂർവ്വമായി സ്പാസ ഫോള്‍ഡറിലും ശേഖരിക്കാറുണ്ട്. ഇന്‍ഡ് ബോക്സില്‍ മെയിലുകള്‍ തിയ്യതി, സമയം അനുസരിച്ച് അവരോഹണ ക്രമത്തിലായിരിക്കും ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഒടുവില്‍ വന്ന മെയില്‍ ഏറ്റവും മുകളിലുണ്ടായിരിക്കും. 
വന്ന മെയിലുകളില്‍ ഒരു മെയില്‍ ക്ലിക് ചെയ്താല്‍ അത് തുറക്കും. മുകളില്‍ മെയിലിന്‍റെ വിഷയം വലുപ്പത്തില്‍ കാണിക്കും. അതിനു വലതുവശത്തായി ഇൻഡ് ബോക്സ്, ലേബലിന്‍ പേര് എന്നീ സൂചനകള്‍ ഉണ്ടായിരിക്കും. 
ഈ ലൈനിനു നേരെ ഇടതു വശത്തായി പ്രിന്‍ററിന്‍റെ സിംബല്‍ കാണാം ഇത് ക്ലിക് ചെയ്താല്‍ പുതിയ ജാലകത്തില്‍ ഈ മെയില്‍ തുറക്കുകയും, ഹാർഡ് കോപ്പി വേണമെങ്കില്‍ പ്രിന്‍റ് എടുക്കുകയും അല്ലെങ്കില്‍ പി.ഡി.എഫ് ആയി സബാദിച്ച് സംരക്ഷിക്കുകയും ചെയ്യാം.
പ്രിന്‍റർ ചിഹ്നത്തിനു ഇടതുവശത്തായി ന്യു വിന്‍ഡോ എന്ന ചിഹ്നം കാണാം. ഈ ചിഹ്നം ക്ലിക് ചെയാതാല്‍ ഈ മെയില്‍ പുതിയ ജാലകത്തില്‍ തുറ്ക്കും.
അയച്ച വിലാസത്തിനു മുകളിലായി ചില ഓപ്ഷനുകളുണ്ട്. ആദ്യത്തേത് ഇടതു വശത്തേക്ക് സുചിപ്പിക്കുന്ന അമ്പ് ചിഹ്നമാണ്. ഇത് ക്ലിക് ചെയ്താല്‍ പിന്നലോട്ട് അതായത് ഇന്‍ഡ് ബോക്സിലേക്ക് പോകും. അടുത്ത ചിഹ്നം ആർക്കിവ് ആണ്. ഇത് ക്ലിക് ചെയ്താല്‍ തുറന്നിരിക്കുന്ന മെയില്‍ ഇന്‍ഡ് ബോക്സില്‍ നിന്ന് നീക്കം ചെയ്യപ്പെടും. എന്നാല്‍ ഡീലിറ്റ് ചെയ്യുകയില്ല. ഇടതു വശത്തുള്ള ഫോള്‍ഡറുകളിലും ലിസ്റ്റില്‍ ഓള്‍ മെയില്‍ ക്ലിക് ചെയ്താല്‍ അതേ തിയ്യതിയിലും, സമയത്തിലും ഈ മെയില്‍ കാണാവുന്നതാണ്. മെയില്‍ തിരഞ്ഞെടുത്ത് ആർക്കിവ് ബോക്സിലെ ടിക് മാർക് ക്ലിയർ ചെയ്താല്‍ ഈ മെയില്‍ വീണ്ടും ഇന്‍ഡ് ബോക്സില്‍ കാണാവുന്നതാണ്.
ബെന്നി കാവില്‍

നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം; മുന്നണി നിതീഷിനെ സമീപിച്ചതായി പാർട്ടിക്ക് അറിവില്ല - കോൺഗ്രസ്,

ന്യൂഡൽഹി: നിതീഷ് കുമാറിന് ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെന്ന ജെഡിയുവിൻ്റെ അവകാശവാദത്തിനെതിരെ കോൺഗ്രസ്. പ്രധാനമന്ത്രിയാകാൻ ഇന്ത്യാ മുന്നണി നിതീഷ് കുമാറിനെ സമീപിച്ചതായി പാർട്ടിക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

'ഒളിച്ചോടില്ല, ചില പദ്ധതികളുണ്ട്'; രാജി തീരുമാനം മാറ്റിയതില്‍ ഫഡ്‌നാവിസ്,

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ രാജിക്കൊരുങ്ങിയ തീരുമാനം മാറ്റിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, താന്‍ ഒളിച്ചോടില്ലെന്ന് വെള്ളിയാഴ്ചത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. ഭരണപരമായ ജോലിയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നും പുറത്തുനിന്ന് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാമെന്നും തോല്‍വിക്ക് പിന്നാലെ ഫഡ്നാവിസ് അറിയിച്ചിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് മനംമാറ്റം.

ഭരണ വിരുദ്ധ വികാരമാണോയെന്ന് ചോദ്യം;  ഇപ്പോഴാണോ അറിയുന്നതെന്ന് മുഖ്യമന്ത്രി,

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തോൽവിയിൽ പരിഹാസ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോഴാണോ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ പങ്കെടുക്കാനെത്തി യതായിരുന്നു മുഖ്യമന്ത്രി.

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി,

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്സഭാ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി). തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ ശ്രമങ്ങളെ സിഡബ്ല്യുസി പ്രമേയം പ്രശംസിച്ചു. പ്രമേയം രാഹുല്‍ ഗാന്ധി എതിര്‍ത്തില്ല. ഇതോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്നതില്‍ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. ശനിയാഴ്ച വൈകിട്ട് ചേരുന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും. തുടര്‍ന്ന് രാജ്യസഭയിലെയും ലോക്‍സഭയിലെയും പ്രതിപക്ഷ നേതാക്കളെയും തിരഞ്ഞെടുക്കും

Text Box: Required 5 Males having  O-ve Blood ready for a Bye Pass  Surgery on 14th June  2024 at Amala Medical College, Thrissur.