08 ജൂലായ് 2024 തിങ്കളാഴ്ച്ച

1199 മിഥുനം 24

ലക്കം 1 വാല്യം 33

പേജുകള്‍ : 4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

A big shot is a little shot who keeps on shooting, so keep trying.

Abdul Kalam

(1)

പുനർജനനിയലെ യാത്രാസംഘം കൊഹിമയിലെ കത്തീഡ്രല്‍ പള്ളിയില്‍

ഒന്നിനും തടയാനായില്ല; പുനര്‍ജീവനിലെ മക്കളുടെ നാഗാലാന്‍ഡ് യാത്ര, 3586 കിലോമീറ്റര്‍ തീവണ്ടിയില്‍,

ഒരിക്കലും സാധിക്കില്ല എന്ന് കരുതിയ ചിന്തകളില്‍‍നിന്നാണ് ഒല്ലൂരിലെ പുനര്‍‍ജീവനിലെ മക്കള്‍‍ യാത്ര തുടങ്ങിയത്. അതും ദൈര്‍‍ഘ്യമേറിയ തീവണ്ടിയാത്ര. തൃശ്ശൂരില്‍‍നിന്ന് നാഗാലാന്‍‍ഡിലെ കൊഹിമയിലേയ്‍‍ക്കൊരു പരിത്യാഗയാത്ര. കിടപ്പു രോഗിയായ ഒരാള്‍‍, അരയ്ക്കു താഴെ തളര്‍‍ന്നവരായ 16 പേര്‍‍ വീല്‍‍ച്ചെയറില്‍‍, കാഴ്ചപരിമിതരും അംഗപരിമിതരുമായ ഇരുപതോളം പേര്‍‍. ഇവരില്‍‍ കുട്ടികളും സ്ത്രീകളുമുണ്ട്. സഹായികളായി മറ്റ് ഏഴുപേര്‍‍. 42 പേരടങ്ങിയ യാത്രാസംഘത്തെ നയിച്ചത് പുനര്‍‍ജീവന്റെ സാരഥിയായ ബ്രദര്‍‍ മാത്യുസ് ചുങ്കത്തും.

ബൈഡനേക്കാൾ വിജയസാധ്യത കമല ഹാരിസിനെന്ന് സർവേകൾ, ചർച്ച സജീവം; സ്ഥാനാർഥിത്വത്തിൽ ഉറച്ച് ബൈഡൻ

വാഷിങ്ടൺ: യു.എസ്. തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന് ജോ ബൈഡൻ പിൻമാറാണമെന്ന ആവശ്യം പാർട്ടിക്ക് അകത്തും പുറത്തും ശക്തമായതോടെ പിൻഗാമിയായി കമല ഹാരിസിനെ മത്സര രംഗത്തിറക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സജീവമായതായി റിപ്പോർട്ട്. സ്ഥാനാർഥിത്വം ഒഴിയില്ലെന്ന കടുംപിടുത്തത്തിൽ ബൈഡൻ നിൽക്കുകയാണെങ്കിലും ട്രംപിനെതിരെ കമല ഹാരിസിനുള്ള വിജയസാധ്യത ഏത്രത്തോളമെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.