ആഗസ്റ്റ് 2024

വ്യാഴാഴ്ച

1199 കർക്കിടകം 24

ലക്കം 1 വാല്യം 60

പേജുകള്‍  6

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

I deserve success, it is my birth right.

 

The secret

(1)

08

ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

 

മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം.

കൂടുതൽ വായിക്കുക.

ഇന്ന് ക്വിറ്റ് ഉന്ത്യ ദിനം.

രണ്ടാം ലോകമഹായുദ്ധസമയത്ത് 1942 ഓഗസ്റ്റ് 8 ന് മഹാത്മാഗാന്ധി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ബോംബെ സമ്മേളനത്തിൽ ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ഒരു പ്രസ്ഥാനമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം .

ക്രിപ്‌സ് മിഷനിലൂടെ ബ്രിട്ടീഷ് യുദ്ധശ്രമങ്ങൾക്ക് ഇന്ത്യൻ പിന്തുണ നേടുന്നതിൽ ബ്രിട്ടീഷുകാർ പരാജയപ്പെട്ടതിനെത്തുടർന്ന് , 1942 ഓഗസ്റ്റ് 8 ന് ബോംബെയിൽ ഗോവാലിയ ടാങ്ക് മൈതാനിയിൽ നടത്തിയ ക്വിറ്റ് ഇന്ത്യ പ്രസംഗത്തിൽ ഗാന്ധി പ്രവർത്തിക്കു അല്ലെങ്കില്‍ മരിക്കൂ എന്ന ആഹ്വാനം നടത്തി . "1857 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ കലാപം" എന്നാണ് വൈസ്രോയി ലിൻലിത്ഗോ ഈ പ്രസ്ഥാനത്തെ വിശേഷിപ്പിച്ചത്. [

കടപ്പാട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്

വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കരുതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തു. പന്തളം കുളനട സ്വദേശിയായ ശ്രീജിത്തിനെതിരെ പന്തളം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്നും അതില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ദുരന്തബാധിതരെ സഹായിക്കേണ്ടവര്‍ നേരിട്ട് സഹായം കൈമാറുകയോ സേവാഭാരതി ഉള്‍പ്പെടെയുള്ള സംഘടനകളെ സഹായം ഏല്‍പ്പിക്കുകയോ ചെയ്യണമെന്നായിരുന്നു പോസ്റ്റ്. ഇത് വ്യാപകമായി ശ്രദ്ധ നേടിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കുടുതൽ വായിക്കുക.

വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു, യാത്രയയപ്പ് നൽകി സർക്കാർ

വയനാട് ഉരുൾപൊട്ടലിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യം അറിയിച്ചു. സൈന്യം ഭാഗീകമായാണ് പിന്മാറുന്നത്. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും നന്ദി അറിയിച്ചു.

തുടർന്ന് വായിക്കുക.

ആലപ്പുഴയിൽ തോക്കുമായെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥി സഹപാഠിക്ക് നേരെ വെടിയുതിര്‍ത്തു

ആലപ്പുഴയിൽ സ്‌ക്കൂളിന് മുമ്പിൽ വെടിവെപ്പ്. പ്ലസ്‌വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ആർക്കും പരുക്കുകളില്ല. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് സ്കൂളിൽ വെടിവെപ്പ് നടത്തിയത്. വിദ്യാർത്ഥികളുടെ വീട്ടിൽ നിന്നും എയർ ഗണ്ണും കത്തികളും പൊലീസ് കണ്ടെടുത്തു. അധ്യാപകരാണ് പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്നത് ചൊവാഴ്ച്ചയാണ്.

കൂടുതല്‍ അറിയുവാന്‍....

ആവശ്യമെങ്കില്‍ ഞങ്ങളെത്തും; നാട്ടുകാര്‍ക്കും സര്‍ക്കാരിനും നന്ദി‍‍; തിരച്ചില്‍ നിര്‍ത്തി സൈന്യം

വയനാട് ഉരുള്‍പൊട്ടലിന്‍റെ പത്താംദിനം മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം. സൈന്യത്തിന് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ വികാരനിര്‍ഭരമായ യാത്രയപ്പ് നല്‍കി. ജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സൈന്യം ഇനിയുമെത്തുമെന്നും നാട്ടുകാര്‍ക്കും സര്‍ക്കാരിനും നന്ദിയെന്നും അറിയിച്ചാണ് സൈന്യത്തിന്‍റെ മടക്കം. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് നല്‍കിയത്

അതേസമയം, സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ ചാലിയാര്‍ വരെ ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനായി സൈന്യത്തിന്‍റെ ഒരു സംഘം വയനാട്ടില്‍ തുടരും. ചൂരല്‍മലയിലെ ബെയ്‌ലി പാലം അറ്റകുറ്റപ്പണിക്കായുള്ള സംഘവും തുടരും. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 413 ആയി.

കടപ്പാട്

വയനാട് ദുരന്തമുഖത്ത് ഇതിനകം വിതരണം ചെയ്തത് അഞ്ചു ലക്ഷം ലിറ്റര്‍ ശുദ്ധജലം

വയനാട് ഉരുള്‍പൊട്ടൽ ദുരന്തമേഖലയിലെ ദുരിതാശ്വാസ ക്യാംപുകളിലും രക്ഷാപ്രവര്‍ത്തന മേഖലയിലും കേരള വാട്ടർ അതോറിറ്റി ഇതുവരെ വിതരണം ചെയ്തത് അഞ്ചുലക്ഷം ലിറ്റർ ശുദ്ധജലം. ക്യാംപുകളിലും മറ്റിടങ്ങളിലും ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ജല ഉപഭോഗത്തിനനുസൃതമായി ടാങ്കര്‍ ലോറികളിലും മറ്റുമായി രാപകല്‍ ഭേദമില്ലാതെയാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വെള്ളമെത്തിച്ചു നല്‍കുന്നത്.

വായന തുടരുക.