കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബിജെപി നേതാക്കളുമായി അടുത്ത ബന്ധം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണനും ഉണ്ണികൃഷ്ണൺ പോറ്റിക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്തിന്‍റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണ്ണവാതിലുകളുടെ സമർപ്പണത്തിനാണ് ഇരുനേതാക്കളും എത്തിയത്. കേന്ദ്രമന്ത്രിയായിരുന്ന സമയത്താണ് സദാനന്ദ ഗൗഡ പരിപാടിക്കെത്തിയത്. 2020 ജനുവരി മാസമാണ് സ്വർണ്ണവാതിൽ സമർപ്പിച്ചത്. പോറ്റിയും ബിജെപി നേതാക്കളും ഒരുമിച്ചുള്ള ചിത്രങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.വായന തുടരുക
ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള സതീശന്റെ അഭിപ്രായം ഹൈക്കമാന്റ് അംഗീകരിക്കുന്നുണ്ടോ?: എം വി ഗോവിന്ദൻകോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായം കോൺഗ്രസ് ഹൈക്കമാന്റ് അംഗീകരിക്കുന്നുണ്ടോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദമില്ലെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അവരുടെ നിലപാടിൽ വ്യക്തതയുണ്ടെന്നും വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പരാമർശത്തിലാണ് എം വി ഗോവിന്ദന്‍റെ വിമർശനം.വായന തുടരുക
‘ഇന്ത്യ- യുഎസ് കരാറിനെ പറ്റി പറയാൻ അനുവദിക്കുന്നില്ല; പാർലമെന്ററി നിയമങ്ങൾ അനുസരിച്ച്, പ്രതിപക്ഷ നേതാവ് ഒരു നിഴൽ പ്രധാനമന്ത്രിയാണ്’: കെസി വേണുഗോപാൽ എംപിപാർലമെന്ററി നിയമങ്ങൾ അനുസരിച്ച്, പ്രതിപക്ഷ നേതാവ് ഒരു നിഴൽ പ്രധാനമന്ത്രിയെന്ന് കെ സി വേണുഗോപാൽ എംപി. യുഎസ്-ഇന്ത്യ വ്യാപാര കരാറിനെ കുറിച്ച് പ്രതിപക്ഷ നേതാവിന് സ്പീക്കറോട് ചില കാര്യങ്ങൾ പറയാൻ ആഗ്രഹിച്ചിരുന്നു അതും അനുവദിച്ചില്ല.വായന തുടരുക
‘സച്ചിദാനന്ദൻ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാർട്ടി തുടരരുത് എന്നല്ല, തുടർഭരണം വന്നാൽ പാവപ്പെട്ട എന്ന പ്രയോഗം മലയാള ഭാഷയിൽ ഉണ്ടാവില്ല എന്നാണ്’: എംവി ഗോവിന്ദന്കേരളത്തില് മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദന്‍റെ അഭിപ്രായം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തുടർച്ചയായി സർക്കാർ വന്നാൽ ജാഗ്രതക്കുറവ് ഉണ്ടാകുമെന്നാണ് സച്ചിദാന്ദൻ പറഞ്ഞതെന്നും അത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.വായന തുടരുക
"മോദിയുടെ വിരുന്നിന് ബിജെപി കൗൺസിലർമാർ ട്രെയിനിൽ ഡൽഹിക്ക്; ഒറ്റയ്ക്ക് ഫ്ലൈറ്റിൽ ശ്രീലേഖ, നേതൃത്വത്തെ അറിയിച്ചു"തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കൗൺസിലർ ആർ. ശ്രീലേഖ. ഇന്ന് രാവിലെ 12.15ന് കേരള എക്സ്പ്രസിൽ മറ്റു കൗൺസിലർമാരോടൊപ്പം ശ്രീലേഖ യാത്ര ചെയ്യില്ല. ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലാണ് വിമാനത്തിൽ പോകാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ ബിജെപി നേതൃത്വത്തെ അറിയിച്ചു. സ്വീകരണ ദിവസം ഡൽഹിയിൽ എത്താനാണ് ശ്രീലേഖ തീരുമാനിച്ചിട്ടുള്ളത്.വായന തുടരുക
"10 ലക്ഷത്തിന്റെ സ്വർണം പോയാൽ നഷ്ടപരിഹാരം പകുതി പോലുമില്ല; ബാങ്ക് ലോക്കറിലെ നിങ്ങളുടെ സ്വർണം നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? അറിയണം ഈ നയം മാറ്റം"സുരക്ഷിതമായി ലോക്കറിൽ വച്ച സ്വർണമോ മൂല്യമേറിയ വസ്തുക്കളോ നഷ്ടപ്പെട്ടാൽ എന്തുചെയ്യും? വസ്തുകളുടെ യഥാർഥമൂല്യത്തിന് അനുസരിച്ച് ബാങ്ക് നഷ്ടപരിഹാരം നൽകുമെന്ന് പറയാൻ വരട്ടെ. റിസർവ് ബാങ്കിന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുകളുടെ ഉത്തരവാദിത്തതിലും നഷ്ടപരിഹാര ഘടനയിലും ബാങ്കുകൾക്ക് കൃത്യമായ നിർദേശങ്ങളുണ്ട്.വായന തുടരുക
"‘അതൊരു ഡ്രോൺ ആണോ?’; പാക്കിസ്ഥാനിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ബ്രഹ്മോസ് പതിക്കുന്ന പുതിയ വിഡിയോ പുറത്ത്""ഇസ്‌ലാമാബാദ് ∙ 2025 മേയ് 7ന് ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിലെ വിവിധ ഇടങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പുതിയ വിഡിയോ പുറത്ത്. റാവൽപിണ്ടിയിലെ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിന്റെ വിഡിയോയാണ് പുറത്തായത്. വ്യോമത്താവളത്തിൽ ഇന്ത്യ നടത്തിയ രണ്ടാമത്തെ ആക്രമണമാണ് ഇതെന്നാണ് കരുതുന്നത്.വായന തുടരുക
പിണറായിയെ പിണക്കിയ ‘മീൻ കഥ’ തള്ളി ആനത്തലവട്ടം ആനന്ദന്റെ മകൻ; പറഞ്ഞതിൽ ഉറച്ച് ദിവാകരൻതിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ തനിക്ക് ഇഷ്ടപ്പെട്ട മീൻ ലഭിക്കാത്തതിനാൽ, സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഉച്ചഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരന്റെ വെളിപ്പെടുത്തലിനു മറുപടിയുമായി ആനത്തലവട്ടം ആനന്ദന്റെ മകനും മന്ത്രി വി.ശിവൻകുട്ടിയും.വായന തുടരുക
സെക്രട്ടേറിയറ്റിനു മുന്നിലെ സ്പായ്ക്ക് ലൈസൻസില്ലെന്നു കണ്ടെത്തൽ; 2 മുറികൾ, ജീവനക്കാർക്ക് 'അറിയാത്ത' ഉടമതിരുവനന്തപുരം ∙ ജോലിക്കുവേണ്ടി അഭിമുഖത്തിനെത്തിയ യുവതിയോടു മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലെന്നു കണ്ടെത്തിയ സ്പാ അടച്ചുപൂട്ടി . സെക്രട്ടേറിയറ്റിന് എതിർവശമുള്ള ‘സ്പർശൻ വെൽനെസ് സ്പാ’യാണ് പൂട്ടിയത്. യുവതി മേയർ വി.വി.രാജേഷിനെ ഫോണിൽ വിളിച്ചു പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോർപറേഷൻ ആരോഗ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തിയത്. വായന തുടരുക
ശബരിമല സ്വര്‍ണക്കൊള്ള; പാളികള്‍ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി, സാമ്പിള്‍ ശേഖരിക്കാന്‍ SITക്ക് അനുമതികൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പാളികൾ വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി. വിഎസ്എസ്‌സിയിൽ നടത്തിയ പരിശോധനാഫലത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പരിശോധന നടത്തണമെന്ന എസ്‌ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കാൻ എസ്‌ഐടിക്ക് കോടതി നിർദേശം നൽകി. ഫെബ്രുവരി 12ന് സാമ്പിള്‍ ശേഖരിക്കും തുടർന്ന് മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്റിലെ ദേശീയ മെത്തഡോളജിക്കല്‍ ലബോറട്ടറിയിലായിരിക്കും പരിശോധന നടത്തുക. പരിശോധനയിലൂടെ സ്വർണത്തിന്റെ കാലപ്പഴക്കത്തിലും കൃത്യത വരുത്തും. വായന തുടരുക
'ഈ പ്രായത്തിൽ ട്രെയിനിൽ യാത്രചെയ്യാൻ കഴിയില്ല, ഫ്‌ളൈറ്റിന് പണം ചിലവാക്കേണ്ടെന്ന് ഞാനാണ് പാർട്ടിയോട് പറഞ്ഞത്'തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെ ബിജെപി കൗൺസിലർമാർക്കൊപ്പം ഡൽഹിയിലേക്ക് പോകാത്തതിൽ വിശദീകരണവുമായി ശാസ്തമംഗലം വാർഡ് കൗൺസിലറും മുൻ ഐപിഎസ് ഓഫീസറുമായ ആർ ശ്രീലേഖ. ഈ പ്രായത്തിൽ തനിക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ല എന്നും ഒരുപാട് പേരുമായി പോകുമ്പോൾ പാർട്ടിക്ക് വലിയ ചിലവ് വരുന്നതിനാൽ താൻ ഇല്ല എന്ന് അറിയിക്കുകയായിരുന്നുവെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.അനാവശ്യമായി പണം ചിലവാക്കുന്നതിൽ തനിക്ക് താത്പര്യമില്ലെന്നും തനിക്ക് മാത്രമായി ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് പണം കളയേണ്ടതില്ലെന്ന് പാർട്ടിയോട് പറഞ്ഞുവെന്നുമാണ് ശ്രീലേഖ വിശദീകരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം. വായന തുടരുക
'ജവഹർ നഗർ ഭൂമി തട്ടിപ്പ് കേസ്; സബ് രജിസ്ട്രാർ അറസ്റ്റിൽ, രേഖകളിൽ കൃത്രിമം നടത്താൻ ഒത്താശ ചെയ്തുവെന്ന് കണ്ടെത്തൽതിരുവനന്തപുരം: ജവഹർ നഗർ ഭൂമി തട്ടിപ്പ് കേസിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. ശാസ്തമംഗലം സബ് രജിസ്ട്രാർ ലക്ഷ്മിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂമി തട്ടിപ്പിന് രേഖകളിൽ കൃത്രിമം നടത്താൻ സബ് രജിസ്ട്രാർ ഒത്താശ ചെയ്തുവെന്നാണ് കണ്ടെത്തൽ. വായന തുടരുക
‘വ്യാപാര കരാര്‍, നരവനെയുടെ പുസ്തകം,ബജറ്റ്… ചോദ്യങ്ങളെ ഭയക്കുകയാണ് സര്‍ക്കാര്‍’; സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെതിരെ രാഹുല്ലോക്സഭയില് തനിക്ക് സംസാരിക്കാനുള്ള അവസനം നിഷേധിക്കപ്പെട്ടതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചര്‍ച്ചകളെ പ്രധാനമന്ത്രി ഭയക്കുന്നുവെന്ന് പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ കുറ്റപ്പെടുത്തി. ചര്‍ച്ചകള്‍ നടക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ നീക്കമുണ്ടായെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഈ ഗുരുതരമായ ആരോപണത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ത് എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍, ബജറ്റ്, നരവനെയുടെ പുസ്തകം തുടങ്ങി സുപ്രധാന വിഷയങ്ങളില്‍ തങ്ങള്‍ ചോദിക്കാനിരിക്കുന്ന ചോദ്യങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നു. പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് വരാത്തത് അദ്ദേഹം ചോദ്യങ്ങളെ ഭയക്കുന്നതുകൊണ്ടാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വായന തുടരുക
Vallabhbhai Patel'
Vallabhbhai Jhaverbhai Patel (Gujarati: [ʋəlːəbʱ.bʱɑi dʒʱəʋeɾbʱɑi pəʈel]; 31 October 1875 – 15 December 1950), commonly known as Sardar Vallabhbhai Patel,[a] was an Indian independence activist and statesman who served as the first Deputy Prime Minister and Home Minister of India from 1947 to 1950. He was a senior leader of the Indian National Congress, who played a significant role in the Indian independence movement and India's political integration.[1] In Persian and elsewhere, he was often called Sardar meaning "chief". He acted as the Home Minister during the political integration of India and the Indo-Pakistani War of 1947.[2] വായന തുടരുക . ....
വീണ്ടും പിണങ്ങിയോ? വിജയിച്ച ബിജെപി കൗൺസിലർമാർക്കൊപ്പം ആർ ശ്രീലേഖ ഡൽഹിയിലേക്കില്ലതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി കൗൺസിലർമാർക്കുള്ള ഡൽഹിയിലെ സ്വീകരണത്തിൽ ശാസ്തമംഗലം കൗൺസിലറും മുൻ ഐപിഎസ് ഓഫീസറുമായ ആർ ശ്രീലേഖ പങ്കെടുത്തേക്കില്ല. ഉച്ചയ്ക്ക് ട്രെയിനിൽ ഡൽഹിക്ക് പുറപ്പെടാനിരിക്കുന്ന കൗൺസിലർമാർക്കൊപ്പം ശ്രീലേഖയില്ല. അമ്മയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ട് എന്നതാണ് വിട്ടുനിൽക്കാനുള്ള കാരണമായി ശ്രീലേഖ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാൽ അവസാന നിമിഷത്തിൽ ശ്രീലേഖ വിമാനത്തിൽ ഡൽഹിയിലേക്കെത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.വായന തുടരുക
ചോദ്യങ്ങൾ വേണ്ട ! പിഎം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോക്സഭയിൽ വിലക്കേർപ്പെടുത്തി കേന്ദ്രംന്യൂ ഡൽഹി: പി എം കെയേഴ്‌സ് ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോക്സഭയിൽ വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. പി എം കെയേഴ്‌സ് ഫണ്ട്, പി എം നാഷണൽ റിലീഫ് ഫണ്ട്, നാഷണൽ ഡിഫൻസ് ഫണ്ട് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് വിലക്ക്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയേറ്റിനെ അറിയിച്ചു.വായന തുടരുക
എൽഡിഎഫ് MLAമാർക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ല; കോൺഗ്രസ് സർവ്വേകളിലെ ഫലം പുറത്ത്, UDF ക്യാമ്പിൽ ആശങ്കതിരുവനന്തപുരം: എൽഡിഎഫ് എംഎൽഎമാർക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് സർവ്വേ ഫലം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സർക്കാരിന് എതിരെയുള്ള എതിർപ്പല്ലെന്നും പ്രാദേശിക ഭരണകൂടങ്ങളോടുള്ള എതിർപ്പാണെന്നുമാണ് സർവ്വേയിൽ പറയുന്നത്. സ്ഥാനാർത്ഥി നിർണയവും നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളും സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഒന്നിൽ കൂടുതൽ സർവേ നടത്തിയിരുന്നു. ഇങ്ങനെ നടത്തിയ രണ്ട് സർവേ ഫലങ്ങളിലാണ് എൽഡിഎഫ് എംഎൽഎമാർക്ക് ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന റിപ്പോർട്ട് പുറത്തുവന്നത്.വായന തുടരുക
ഇന്ത്യയെ വിരട്ടാനിറങ്ങി സ്വയം വെട്ടിലായി പാക്കിസ്ഥാൻ; വാക്സിൻ യുദ്ധം തിരിച്ചടിച്ചു, 10,000 കോടി വെള്ളത്തിൽ"പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പ്രതികാരമെന്നോണം ഇന്ത്യ വിജയകരമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ശേഷം കൂടുതൽ വെട്ടിലായി പാക്കിസ്ഥാൻ. ആദ്യം വ്യാപാരത്തിലും പിന്നീട് വെള്ളത്തിലും പണി കിട്ടിയ പാക്കിസ്ഥാന് അടുത്ത തിരിച്ചടി. ഇന്ത്യയിൽ നിന്നുള്ള വിതരണം നിലച്ചതോടെ ആരോഗ്യ മേഖലയെ സാരമായി ബാധിക്കുന്ന നിലയിൽ പ്രതിസന്ധി വളരുമെന്നാണ് പാക്ക് മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം. കൃത്യ സമയത്ത് പരിഹരിക്കാൻ ആയില്ലെങ്കിൽ ഏകദേശം 10,000 കോടി രൂപയുടെ അധിക ബാധ്യതയാണ് പാക്കിസ്ഥാനെ കാത്തിരിക്കുന്നത്.വായന തുടരുക
ബിജെപിയെ തടയാൻ സഖ്യധാരണ വേണമെന്ന് സച്ചിദാനന്ദൻ; പിണറായി 3.0 ബ്രാൻഡിങ് ദോഷം ചെയ്യുമെന്ന് സാറാ ജോസഫ്""തൃശൂർ∙ കേരളത്തിൽ ഇന്ത്യാസഖ്യം അതേപടി നടപ്പാക്കാനാകില്ലെങ്കിലും ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ഒരുമിച്ചു മത്സരിക്കാൻ തീരുമാനിക്കണമെന്നും കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദൻ. മലയാള മനോരമ ‘ഞായറാഴ്ച’യ്ക്കു നൽകിയ അഭിമുഖം വഴിതുറന്ന രാഷ്ട്രീയ ചർച്ചകൾക്ക് മറുപടിയായി സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസും സിപിഎമ്മും ഒരു സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നു തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണം മാറിമാറി വരുന്നതാണ് കേരളത്തിന് നല്ലത്. തിരുത്താന്‍ അവസരം കിട്ടണമെങ്കില്‍ പ്രതിപക്ഷത്തിരിക്കണം. പത്തുവര്‍ഷം ഭരിച്ചത് കോണ്‍ഗ്രസാണെങ്കിലും ഇതുതന്നെ പറയുമെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകള്‍ ന്യൂനപക്ഷത്തിന്‍റെ കൂടെ നില്‍ക്കണമെന്നും ഭൂരിപക്ഷ സമുദായത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുമായിരുന്നു എന്നും സച്ചിദാനന്ദന്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.വായന തുടരുക
‘ഡ്രൈവിങ് പെണ്ണുങ്ങളുടെ ജോലിയല്ല’: കളിയാക്കലുകൾക്കിടെ 96 വയസുവരെ കാർ ഒാടിച്ചു; ‘സേഫ്’ ഡ്രൈവർ യാത്രയായിതൃശൂർ ∙ സ്ത്രീകൾ കാർ ഓടിക്കുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാലത്ത് 18–ാം വയസ്സിൽ കാറോടിച്ച് തുടങ്ങി, 6 മാസം മുൻപ് വരെ കാറോടിച്ച കുട്ടനെല്ലൂർ മരിയാപുരം ഹിൽഗാർഡൻസിലെ പാനിക്കുളം വീട്ടിൽ തങ്കം പോൾ (96) യാത്രയായി. ഇന്നലെ ഉച്ചതിരിഞ്ഞ് തൃശൂരിലെ സൺ ആശുപത്രിയിലായിരുന്നു അന്ത്യം. ഇതുവരെയും ഒരു അപകടം പോലും പറ്റാതെയാണ് തങ്കം പോൾ കാറോടിച്ചിരുന്നത്. പഴയ കാറുകളും വിദേശ നിർമിത കാറുകളുമെല്ലാം ഓടിക്കുന്ന തങ്കം പോൾ ഡ്രൈവിങ് ലൈസെൻസെല്ലാം കൃത്യമായ പുതുക്കിയിരുന്നു. പ്രായം ഒന്നിനും തടസ്സമല്ലെന്ന് ജീവിതം കൊണ്ടു തെളിയിച്ച് മാതൃകയായ ആളാണു തങ്കം പോൾ. 90–ാം വയസ്സിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തും തിളങ്ങിയിരുന്നു.വായന തുടരുക
ഒരു വിശ്വാസിയും വർഗീയവാദിയല്ല, ഞങ്ങൾ വിശ്വാസികൾക്കൊപ്പം: എം.വി. ഗോവിന്ദൻകോഴിക്കോട് ∙ ഒരു വിശ്വാസിയും വർഗീയവാദിയല്ലെന്നും അതുകൊണ്ടാണ് ഞങ്ങൾ വിശ്വാസികൾക്കൊപ്പമാണ് എന്ന് ഉറപ്പിച്ച് പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇടതുപക്ഷ ധാരയാണ് മതസൗഹാർദ്ദത്തോടെ കേരളം നിലനിൽക്കുന്നതിന് പിന്നിൽ. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് കോഴിക്കോട് മുതലക്കുളത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക
തെരഞ്ഞെടുപ്പ് ജനങ്ങളും വികസന വിരോധികളും തമ്മിലുളള മത്സരമെന്ന് ജോസ് കെ മാണി; മറുപടിയുമായി മാണി സി കാപ്പൻകോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ജനങ്ങളും വികസന വിരോധികളും തമ്മിലുളള മത്സരമാണെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. കൊണ്ടുവരുന്ന വികസനമെല്ലാം രാഷ്ട്രീയത്തിന്റെ പേരില്‍ യുഡിഎഫും ബിജെപിയും എതിര്‍ക്കുകയാണെന്നും ബിജെപിയും യുഡിഎഫും ഒരേ തൂവല്‍പക്ഷികളാണെന്നും ജോസ് കെ മാണി പറഞ്ഞു. കെ എം മാണിയുടെ കാലത്ത് പാലാ മാതൃകയായിരുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. പാലായില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി എടുത്തുപറയാനുളള എന്തെങ്കിലും പദ്ധതി ജനപ്രതിനിധിക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വായന തുടരുക
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ പൊതുജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. വായന തുടരുക
UDF ലെത്താൻ ജോസ് കോൺഗ്രസ് നേതാക്കളെ കണ്ടു, നിഷേധിച്ചാൽ പറയുന്ന പണി ചെയ്യും; വെല്ലുവിളിച്ച് കാപ്പൻകോട്ടയം: ജോസ് കെ.മാണി യുഎഡിഎൽ ചേരുന്നതിനായി കോൺഗ്രസ് നേതാക്കളെ കണ്ടതായി പാലാ എംഎൽഎ മാണി സി.കാപ്പൻ. താൻ പറഞ്ഞത് നിഷേധിക്കാൻ ജോസ് കെ മാണിയെ മാണി സി കാപ്പൻ വെല്ലുവിളിക്കുകയും ചെയ്തു. 'കണ്ട നേതാക്കളെ ഞാൻ ഇപ്പോൾ പറയുന്നില്ല. കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വെച്ച് കണ്ടില്ലെന്ന് പറയുവാണേൽ ജോസ് കെ മാണി പറയുന്ന പണി ഞാൻ ചെയ്യും' എന്നും കാപ്പൻ പറഞ്ഞു. വായന തുടരുക
"സ്വീകരണത്തിനിടെ യാത്രതുടങ്ങി ട്രെയിൻ; ഓടിക്കയറി മേയർ രാജേഷ്, പിറകേഓടി കൗൺസിലർമാർ, ഒടുവിൽ ആശ്വാസം" "തിരുവനന്തപുരം ∙ നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡൽഹിക്കുപോകുന്ന തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി.രാജേഷിനും കൗൺസിലർമാർക്കും റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയത് പരിഭ്രാന്തി പടർത്തി. വി.വി.രാജേഷ് ട്രെയിനിലേക്ക് ഓടിക്കയറി. ചില കൗൺസിലർമാർക്ക് തിരക്കിനിടെ കയറാനായില്ല. ഒടുവിൽ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ട്രെയിൻ നിർത്തി കൗൺസിലർമാരെ കയറ്റിയശേഷം യാത്ര തുടർന്നു." "ഏതുനിമിഷവും മണ്ണിടിയാം, ഇരുട്ടിൽ വിഷവാതകം; ആഴങ്ങളിലേക്കു പോകുന്തോറും മൃതദേഹങ്ങൾ; മേഘാലയ ഖനി അപകടം; ഞെട്ടിക്കുന്ന കാഴ്ചകൾ" മരണത്തിന്‍റെ കറുപ്പാണ് ചുറ്റിലും, അതിലേക്കാണ് ജീവിക്കാനുള്ള ആഗ്രഹവുമായി മനുഷ്യർ ഇറങ്ങുന്നത്. അകത്തു കാത്തിരിക്കുന്നത് ഇരുട്ടും വിഷവാതകവും. എന്നിട്ടും ദിവസവും തുച്ഛമായ തുകയ്ക്കു വേണ്ടി അവർ പണിയെടുക്കുന്നു. മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസിലെ തങ്സ്കു മേഖലയിലെ ഖനിയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് രക്ഷാപ്രവർത്തകരെത്തിയപ്പോൾ കണ്ടത് മരണത്തണുപ്പുള്ള കാഴ്ചകൾ.വായന തുടരുക കൊച്ചി ∙ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിയുടെ ഓഫിസിൽ നടന്നത് ആദായ നികുതി വകുപ്പിന്റെ സാധാരണ പരിശോധന മാത്രമാണെന്ന് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്. ആദായനികുതി വകുപ്പ് വർഷങ്ങളുടെ ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. അത് സ്ഥിരം നടക്കാറുള്ള പരിശോധനയാണ്. 2016ൽ കോൺഫിഡൻസ് ഗ്രൂപ്പിന്റെ ഓഫിസിൽ പരിശോധന നടന്നിരുന്നു. 2026ൽ കോൺഫിഡന്റ് ഗ്രൂപ്പിലും മറ്റു സ്ഥാപനങ്ങളിലും പരിശോധന നടന്നു. കുറ്റകൃത്യം കണ്ടെത്തിയതുകൊണ്ട് പരിശോധന നടത്തിയതല്ല. പതിവു പരിശോധന മാത്രമായിരുന്നുവെന്നും ടി.എ. ജോസഫ് പറഞ്ഞു.വായന തുടരുക ഗൃഹസമ്പർക്ക പരിപാടി പാർട്ടി തീരുമാനിച്ചത് പോലെ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായിരുന്നു ഇന്നത്തെ പ്രധാനതലക്കെട്ട്. മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്ക് യാത്ര തിരിച്ച കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ ശ്രീലേഖ വിശദീകരണം നൽകിയതും ആദായനികുതി റെയ്ഡിനെ കുറിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് വിശദീകരണം നൽകിയതും ഇന്നത്തെ പ്രധാനവാർത്തകളായിരുന്നു. കാസർകോട് വച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പു ആത്മഹത്യ ചെയ്ത വാർത്തയും മറ്റൊരു പ്രധാനവാർത്തയായി. വായന തുടരുക 1966 ജൂൺ 16. പത്തനംതിട്ട ജില്ലയിലെ റാന്നി മന്ദമരുതിയിൽനിന്ന് കണ്ണംപള്ളി, നാറാണംമൂഴി പ്രദേശങ്ങളിലേക്കുള്ള റോഡ്. അവിടെനിന്നു മാടത്തരുവിയിലേക്കുള്ള പഞ്ചായത്ത് റോഡിന്റെ അരികിലായി ചാവുംമണ്ണിൽ തൊമ്മി തോമസിന്റെ തേയിലത്തോട്ടം. തട്ടുതട്ടായി കിടക്കുന്ന ഭൂമി. ഒരാൾപ്പൊക്കത്തിൽ തേയിലച്ചെടികൾ വളർന്നു നിൽക്കുന്നു. അവിടിവിടെയായി ഒന്നു രണ്ടു വീടുകളുണ്ട്. അഹമ്മാദാബാദ്: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ കാനഡ ബൗളിംഗ് തെരഞ്ഞെടുത്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. കോഴിക്കോട്: ഇടതുമുന്നണിയിൽ ആർജെഡി നേരിടുന്ന കടുത്ത അവഗണനയെക്കുറിച്ച് പരസ്യമായി പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. എൽഡിഎഫ് വിടുക എന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായന തുടരുക ചെന്നൈ: വിജയ് ചിത്രം ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് പി.ടി. ആശയ്ക്ക് മുമ്പാകെയാണ് നിർമാതാക്കൾ ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. വായന തുടരുക ചെന്നൈ: വിജയ് ചിത്രം ജനനായകൻ സിനിമയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിച്ച് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്. മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് പി.ടി. ആശയ്ക്ക് മുമ്പാകെയാണ് നിർമാതാക്കൾ ഹർജി പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. വായന തുടരുക തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ സർക്കാർ വർധിപ്പിച്ചു. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. 22 ശതമാനത്തിൽനിന്ന് 25 ശതമാനമായി ആണ് ഉയർത്തിയത്. വായന തുടരുക
അന്നും ആ സ്ത്രീകൾ കൊളുന്തു നുള്ളാനായി തോട്ടത്തിലെത്തി. തോട്ടത്തിലേക്കുള്ള നടവഴിയുടെ ഒത്തനടുക്ക് പകുതി മൂടിയിട്ട ഒരു മൃതദേഹം. ഒറ്റ നോട്ടത്തിൽ അതൊരു സ്ത്രീയുടെ മൃതദേഹമാണെന്നു വ്യക്തം. അതിന്റെ നെഞ്ചിലും വയറിലും ആഴത്തിൽ മുറിവുകൾ. ഇടതുചെവി മുതൽ വലതുചെവി വരെ കഴുത്ത് മുറിച്ചിട്ടുണ്ട്. മുഖത്തിന്റെ ഇടതുവശം ഇടിച്ചു ചതച്ച നിലയിലായിരുന്നു. മൃതദേഹത്തിലെ വസ്ത്രങ്ങൾ സ്ഥാനം മാറി അർധനഗ്നമായിരുന്നു. കാലുകൾ ഒരു ബെഡ്‌ഷീറ്റ് കൊണ്ട് മൂടിയ നിലയിലും. ആരാണ് മരിച്ചുകിടക്കുന്ന ആ സ്ത്രീ? എങ്ങനെ മൃതദേഹം തേയിലത്തോട്ടത്തിലെത്തി. അന്വേഷണം അവസാനിച്ചത് ചങ്ങനാശേരി അതിരൂപതയിലെ ഒരു പുരോഹിതനിലായിരുന്നു.വായന തുടരുക
കാനഡ (പ്ലേയിംഗ് ഇലവൻ): യുവരാജ് സമ്ര, ദിൽപ്രീത് ബജ്‌വ, നവനീത് ധലിവാൾ, നിക്കോളാസ് കിർട്ടൺ, ശ്രേയസ് മൊവ്വ, ഹർഷ് താക്കർ, സാദ് ബിൻ സഫർ, ജസ്‌കരൻ സിംഗ്, ദില്ലൺ ഹെയ്‌ലിഗർ, കലീം സന, അൻഷ് പട്ടേൽ.വായന തുടരുക
തൃശൂർ: കേരളത്തിൽ തുടർഭരണം വേണ്ടെന്ന് കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദൻ. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറയുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു.വായന തുടരുക
'വി കുഞ്ഞികൃഷ്ണനെ UDF സ്വതന്ത്രനാക്കി മത്സരിപ്പിക്കാൻ RSP ശ്രമം; പരിഗണിക്കുന്നത് പയ്യന്നൂരിൽപത്തനംതിട്ട: സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണനെ പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ നീക്കം. ആർഎസ്പി സംസ്ഥാന നേതൃത്വമാണ് നീക്കത്തിന് പിന്നിൽ. മട്ടന്നൂർ സീറ്റ് വെച്ചുമാറി പകരം പയ്യന്നൂർ ഏറ്റെടുക്കാനും കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കാനുമാണ് ചരട് വലിക്കുന്നത്. കഴിഞ്ഞ ദിവസം ആർഎസ്പി സംസ്ഥാന നേതൃത്വം അദ്ദേഹത്തെ സമീപിച്ചിരുന്നു.വായന തുടരുക
മണിപ്പൂരിൽ വീണ്ടും സംഘർഷം: നിരവധി വീടുകൾക്ക് തീയിട്ടു; പുതിയ സർക്കാറിന് വെല്ലുവിളിഇംഫാൽ: മണിപ്പൂരിൽ വീണ്ടും അശാന്തി പടരുന്നു. ബിജെപി സർക്കാർ അധിക്കാരത്തിലേറി ഒരാഴ്ച്ച പിന്നിടുമ്പോഴാണ് മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. നീണ്ട ഇടവേളക്ക് ശേഷം കുക്കി - നാഗാ സംഘർഷം രൂക്ഷമാകുന്നുവെന്നാണ് മണിപ്പൂരിൽ നിന്നുള്ള റിപ്പോർട്ട്. കുക്കി എംഎൽഎമാർ പുതിയ സർക്കാറിൻ്റെ ഭാഗമായതിനെതിരെയാണ് പ്രതിഷേധം. ഏറ്റവും ഒടുവിൽ ഉഖ്രുൽ മേഖലയിലാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്. ഇവിടെ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിൽ നടന്ന സംഘർഷത്തിൽ പ്രദേശത്ത് നിരവധി വീടുകൾക്ക് തീയിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർഫ്യു പ്രഖ്യാപിച്ച് സുരക്ഷാ നടപടികൾ ശക്തമാക്കിയത്.വായന തുടരുക
ഗൃഹസന്ദര്‍ശന പരിപാടി ഫലപ്രദമായി പൂർത്തിയാക്കാനായില്ലെന്ന് CPIM;കീഴ്ഘടകങ്ങൾക്ക് സർക്കുലറയച്ച് സംസ്ഥാന കമ്മിറ്റിതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഗൃഹസന്ദർശന പരിപാടി തീരുമാനിച്ചതുപോലെ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം. പാർട്ടി തീരുമാനിച്ചത് പോലെ പരിപാടി പൂർത്തികരിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് അയച്ച സർക്കുലറിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ജനങ്ങളുമായുള്ള ബന്ധത്തിൽ പാർട്ടി സഖാക്കൾക്ക് പോരായ്മ സംഭവിച്ചുവെന്നും ഇത് വ്യക്തമാക്കുന്നതായിരുന്നു ഗൃഹസന്ദർശന പരിപാടിയെന്നും സർക്കുലറിൽ പറയുന്നുണ്ട്.വായന തുടരുക
'കള്ളന്മാർക്കും അടിമകൾക്കും പ്രവേശനമില്ല'; കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി ഫ്‌ളക്‌സ് ബോര്ഡുകൾകണ്ണൂര്: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പരോക്ഷ പിന്തുണയുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍. കണ്ണൂര്‍ പയ്യന്നൂരിലെ കാരയിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 'കാരയിലെ സഖാക്കള്‍' എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. കാരയിലെ സഖാക്കള്‍ എന്ന പേരിലുളള സമൂഹമാധ്യമ അക്കൗണ്ടുകളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പോസ്റ്ററുകളുണ്ട്.വായന തുടരുക
തൃശൂർ ഗുരുവായൂർ ക്ഷേത്രം റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പു നടത്തിയ ഹരിയാനക്കാരനായ പ്രതിയെ ഉത്തർപ്രദേശിലെ ഡൻകോറിൽനിന്നു പിടികൂടി. മേവാത്ത് സ്വദേശി മുഹമ്മദ് ഷാനെ (24) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ വെബ്സൈറ്റ് നിർമാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. ‘പാഞ്ചജന്യം’, ‘കൗസ്തുഭം’ എന്നീ റെസ്റ്റ് ഹൗസുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനൊരുങ്ങുന്ന ഭക്തരിൽനിന്ന് ഓൺലൈൻ വഴി പണം തട്ടിയെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.വായന തുടരുക
'തിരുവനന്തപുരം ∙ നഗരസഭയിലെ 50 ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക്.തിരുവനന്തപുരം∙ നഗരസഭയിലെ 50 ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് 12.15നുള്ള കേരള എക്സ്പ്രസിലാണ് കൗൺസിലർമാർ പോകുന്നത്. ബിജെപിക്ക് പിന്തുണ നൽകുന്ന നഗരാസൂത്രണ സ്ഥിര സമിതി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ യാത്രയിലില്ല. വിവിധ റെയിൽവേ സ്റ്റേഷനിൽ കൗൺസിലർമാർക്ക് സ്വീകരണം നൽകും. 13നാണ് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ച. കേന്ദ്രമന്ത്രിമാരായ മനോഹർ ലാൽ ഖട്ടർ, നിതിൻ ഗഡ്കരി, ജോർജ് കുര്യൻ തുടങ്ങിയവരെയും സന്ദർശിക്കും.13നാണ് മടക്കംവായന തുടരുക
'ഓരോ വാർഡിലും കളിക്കളങ്ങള്‍, സംസ്ഥാനത്ത് കമ്യൂണിറ്റി സ്പോർട്സ് നടപ്പിലാക്കും: മുഖ്യമന്ത്രിതൃക്കരിപ്പൂർ ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്ന ലക്ഷ്യത്തിനപ്പുറം ഓരോ വാർഡിലും കളിക്കളങ്ങളെന്ന ആശയവുമായി സർക്കാർ മുന്നോട്ടുപോകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കരിപ്പൂർ നടക്കാവിൽ എംആർസി കൃഷ്ണൻ സ്മാരക മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നാടിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ആരോഗ്യം എന്ന ആശയം മുൻനിർത്തി കായികനയം അംഗീകരിച്ച സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് കമ്യൂണിറ്റി സ്പോർട്സ് നടപ്പിലാക്കും. നമ്മുടെ നാട്ടിൽ വിവിധങ്ങളായ ജീവിതശൈലി രോഗങ്ങൾകൊണ്ട് ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിൽ എല്ലാവർക്കും കായിക വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.വായന തുടരുക
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 15,791 |
|
വെള്ളി 1 ഗ്രാം |
₹300 |
|
ബി. എസ്. ഇ |
84,065.75 |
|
എന്‍. എസ്. ഇ |
25,642.80 |
Google Gemini
Gemini (also known as Google Gemini and formerly known as Bard) is a generative artificial intelligence–powered chatbot and virtual assistant developed by Google. It is powered by the large language model (LLM) of the same name, after previously being based on LaMDA and PaLM 2.
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996
Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News