09 ജൂണ്‍ 2024 ഞയറാഴ്ച്ച.

1199 എടവം 26

ലക്കം 1 വാല്യം 25

പേജുകള്‍ : 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

“Determination is the power that sees us through all our frustrations and obstacles. It helps us in building our willpower which is the very basis of success.” - APJ Abdul Kalam

Back issues

(1)

Text Box: പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ; മിനിറ്റുകള്‍ക്കകം ട്വീറ്റ് പിന്‍വലിച്ചു, 
തിരുവനന്തപുരം: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മിനിറ്റുകൾക്ക് മുൻപ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖർ. ‍';പതിനെട്ട് വർഷം നീണ്ട പൊതുപ്രവർത്തനത്തിന് തിരശ്ശീലയിടുന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ പ്രവർത്തിക്കാന സാധിച്ചത് സംതൃപ്തനാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. എന്നാൽ അൽപ്പസമയത്തിനകം തന്നെ ഫേസ്ബുക്കിൽ നിന്നും എക്സ് പ്ലാറ്റ് ഫോമിൽ നിന്നും അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
സന്തോഷം, അഭിമാനം; കിട്ടിയത് അര്‍ഹിക്കുന്ന അംഗീകാരം‍';
1978ൽ വിദ്യാർഥി ജനത പ്രസ്ഥാനത്തിലൂടെ ആരംഭിച്ച പൊതുപ്രവർത്തനത്തിന് കിട്ടിയ അംഗീകാരമെന്നാണ്  കേന്ദ്രമന്ത്രിപദവിയിൽ ജോർജ് കുര്യന്റെ കുടുംബത്തിന്റെ പ്രതികരണം... വാർത്തയറിഞ്ഞ്  ബിജെപി പ്രവർത്തകരും നാട്ടുകാരുമായ നിരവധി ആളുകൾ ആണ് കാണക്കാരിയിലെ പൊയ്ക്കാരൻകാലായിൽ വീട്ടിലേക്ക് എത്തുന്നത്...
സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് . കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്
അധികാരമേറ്റു. 
https://www.youtube.com/live/7ojcAWnkgfU?si=MLqma8eDHUNlZ3pQകാണാം 
മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് വീക്ഷിക്കാൻ എത്തിയത് വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാർ
മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് വീക്ഷിക്കാൻ എത്തിയത് വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്മാർ. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു, ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീന എന്നിവരാണ്  ചടങ്ങിനെത്തിയ വിദേശ ഭരണാധികാരികൾ.

 മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ് മോദി; ദൈവനാമത്തില്‍ സത്യപ്രതിജ്ഞ

ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാമതും അധികാരമേറ്റ് നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാമതായി രാജ്നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. നാലാമത് സത്യപ്രതിജ്ഞ നിതിന്‍ ഗഡ്കരിയുടേത്. ഗഡ്കരിക്കുശേഷം ജെ.പി.നഡ്ഡയും ആറാമതായി ശിവരാജ് സിങ് ചൗഹാനും സത്യപ്രതിജ്ഞ ചെയ്തു. നിര്‍മല സീതാരാമന്‍ ഏഴാമത്. മൂന്ന് മോദി മന്ത്രിസഭയിലും അംഗമായിരുന്ന ഏക വനിതയാണ് നിര്‍മല സീതാരാമന്‍. എട്ടാമത് എസ്.ജയശങ്കരും സത്യപ്രതിജ്ഞ ചെയ്തു. ഇംഗ്ലീഷിലായിരുന്നു നിര്‍മലയും ജയശങ്കറും സത്യപ്രതിജ്ഞ ചെയ്ത്. തുടര്‍ന്ന് മനോഹര്‍ ലാല്‍ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു. കുമാരസ്വാമിയാണ് ഘടകകക്ഷികളില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്ത്. പതിനൊന്നാമതായി പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ പന്ത്രണ്ടാമത്; തുടര്‍ന്ന് ജിതന്‍ റാം മാഞ്ചിയും സത്യപ്രതിജ്ഞ ചെയ്തു.

മോദിയുടെ മൂന്നാമൂഴം: മന്ത്രിസഭയിൽ സുരേഷ് ഗോപി, ജോർജ് കുര്യനടക്കം നീണ്ടനിര; ഇടഞ്ഞ് അജിത് പവാർ പക്ഷം,

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് രാത്രി 7.15ന്. രണ്ടാം മോദി സര്ക്കാരില്‍ പ്രധാന വകുപ്പുകള് കൈകാര്യം ചെയ്തിരുന്നവര് പുതിയ മന്ത്രിസഭയിലുമുണ്ട്‌. സഖ്യകക്ഷികളില് നിന്ന് 13 പേര് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇതില് 16 എം.പിമാരുള്ള ടിഡിപിയില് നിന്നും 12 എം.പിമാരുള്ള ജെഡിയുവില് നിന്ന് രണ്ട് പേര് വീതമാണ്‌ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് ഒമ്പത് പാര്ട്ടികളില് നിന്ന് ഓരോരുത്തരും മന്ത്രിമാരാകും. എന്സിപി അജിത് പവാര് പക്ഷം മന്ത്രിസഭയില് ചേരില്ലെന്നാണ് സൂചന. കാബിനറ്റ് മന്ത്രിസ്ഥാനം നല്കാത്തതിനെ തുടര്ന്നാണ് മന്ത്രിസഭയില് ചേരേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.

സുരേഷ് ഗോപി ഇനി കേന്ദ്ര സഹമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു,

ന്യൂഡൽഹി: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബി.ജെ.പി.യുടെ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.

(മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ........... )

കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്,  മുകേഷ് അംബാനി,  ബോളിവുഡ്  താരങ്ങളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും    സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് രാജ്നാഥ് സിംഗാണ്. ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷാ, ഗഡ്കരി, ജയശങ്കർ, നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങി ബി ജെ പിയിലെ പ്രമുഖരെല്ലാം കേന്ദ്രമന്ത്രിമാരായിട്ടുണ്ട്.

 

 

Text Box: Required 5 Males having  O-ve Blood ready for a Bye Pass  Surgery on 14th June  2024 at Amala Medical College, Thrissur.

(1)
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : Dailysnewslive.in,Kallur-Aballur WA group, Pudukad News, Mathrubhumi News, Manorama online desk and Asianet News