ആഗസ്റ്റ് 2024

വെള്ളിയാഴ്ച

1199 കർക്കിടകം 25

ലക്കം 1 വാല്യം 60

പേജുകള്‍  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാൽ വിളയും അല്ലെങ്കില്‍ വളയും.

കുഞ്ഞുണ്ണി മാഷ്.

 

(1)

09

വയനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ; ഒറ്റപ്പാലത്ത് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ

വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലും കോഴിക്കോട്ടും അസാധാരണ ശബ്ദങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരായതിന് പിന്നാലെ പാലക്കാട് ഒറ്റപ്പാലത്ത് വിവിധയിടങ്ങളിളും ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ. ഒറ്റപ്പാലം താലൂക്ക് പരിധിയിലെ ചളവറ, പുലാക്കുന്ന്, ലക്കിടി, അകലൂർ, പനമണ്ണ, കോതകുർശ്ശി, വാണിയംകുളം, പനയൂർ, വരോട്, വീട്ടാമ്പാറ പ്രദേശങ്ങളിലാണ് അസാധാ രണമായ ഒരു ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്. രാവിലെ പത്തേകാൽ മണിയോടെ ഇടിമുഴക്കം പോലൊരു ഭയാനകമായ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്.

തുടർന്നു വായിക്കുക.

വയനാട് രാഹുല്‍ ഗാന്ധി നിര്‍മിക്കുന്ന നൂറുവീടുകളില്‍ അഞ്ച് വീട് താൻ വെച്ച് നൽകും’: രമേശ് ചെന്നിത്തല

വയനാട് പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത് പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുത്താകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പൂര്‍ണ്ണ സഹകരണം സര്‍ക്കാരിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ച് വേണം സര്‍ക്കാര്‍ വയനാട് പുനരധിവാസ പാക്കേജ് തയ്യാറാക്കേണ്ടത്.

തുടർന്നു വായിക്കുക.....

വയനാട്ടിലെ ഓരോ കുടുംബത്തിനും 10,000 രൂപ, ഒരു വ്യക്തിക്ക് ദിവസം 300 രൂപ’: അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും.

വായന തുടരുക....

ഭൂകമ്പ മുന്നറിയിപ്പ് മൊബൈൽ ഫോൺ തരും; ആന്‍ഡ്രോയിഡിലെ സുരക്ഷാ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താൽ മതി

ഭൂകമ്പങ്ങള്‍‍‍ സംബന്ധിച്ച അറിയിപ്പ് യഥാസമയം ലഭിച്ചിരുന്നുവെങ്കില്‍‍‍ ആവശ്യമായ മുന്‍‍‍കരുതലുകള്‍‍‍ എടുക്കുക എളുപ്പമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനായി ആശ്രയിക്കാവുന്ന ഒരു മികച്ച ഉപകരണമാണ് ആന്‍‍‍ഡ്രോയിഡ് ഫോണുകള്‍‍‍. കാരണം അത്രയേറെ ആന്‍‍‍ഡ്രോയിഡ് ഉപഭോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ഭൂകമ്പം സംബന്ധിച്ച അറിയിപ്പുകള്‍‍‍ ലഭിക്കുന്ന ഒരു സുരക്ഷാ ഫീച്ചര്‍‍‍ ഗൂഗിള്‍‍‍ ഇന്ത്യയില്‍‍‍ അവതരിപ്പിച്ചിട്ടുണ്ട്.

എര്‍‍‍ത്ത് ക്വേക്ക് അലര്‍ട്ട് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം.

  • ഫോണില്‍‍‍ ഇന്റര്‍‍‍നെറ്റ് കണക്ടിവിറ്റിയും, ലൊക്കേഷനും ഓണ്‍‍‍ ആയിരിക്കണം.
  • ഫോണില്‍‍‍ സെറ്റിങ്സ് തുറക്കുക
  • Saftey &amp; Emergency തിരഞ്ഞെടുത്ത് Earthquake alert ടാപ്പ് ചെയ്യുക<
  • Saftey &amp; Emergency ഓപ്ഷന്‍‍‍ കാണുന്നില്ലെങ്കില്‍‍‍ Location- Advanced തിരഞ്ഞെടുത്ത് Earthquake Alert തിരഞ്ഞെടുക്കുക.</
  • ഇവിടെ അലര്‍‍‍ട്ട് ഓണ്‍‍‍ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും.;
  • ന്യൂഡല്‍‍‍ഹി: ഡല്‍‍‍ഹി മദ്യനയക്കേസില്‍‍‍ മുന്‍‍‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. എന്‍‍‍ഫോഴ്‍‍‍സ്‍‍‍മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കുന്നത്. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.

    വായന തുടരുക.

    വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹർജി തള്ളി; ഷുക്കൂർ വക്കീൽ 25,000 രൂപ CMDRFലേക്ക് അടയ്ക്കണം

    വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി നിർദേശിച്ചു. നിശിതമായ വിമർശനമാണ് ഹർജിക്കാരനെതിരെ കോടതി നടത്തിയത്.

    വായന തുടരുക.......

    വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും ഉഗ്രശബ്ദവും മുഴക്കവും; ജനങ്ങളെ മാറ്റിപ്പാ ർപ്പിച്ചുവെന്ന് ജില്ലാ കളക്ടർ

    വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് (ഓഗസ്റ്റ് 9-വെള്ളിയാഴ്ച) രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി.

    കൂടുതല്‍ വാർത്തകള്‍....

    നിർമാണത്തൊഴിലാളിയുടെ മകൻ ജാവലിൻ കൈയിലെടുത്തത് ക്രിക്കറ്റ് ഉപേക്ഷിച്ച്, പാകിസ്താന്റെ ഒളിമ്പിക് ഹീറോ

    പാരീസില്‍‍‍ കഴിഞ്ഞ രാത്രിയില്‍‍‍ തന്റെ രണ്ടാം ശ്രമത്തില്‍‍‍ അര്‍‍‍ഷാദ് നദീം എറിഞ്ഞ ജാവലിന്‍‍‍ വീഴ്ത്തിയത് ഒളിമ്പിക്‍‍‍സ് റെക്കോഡാണ്. ഒപ്പം തന്റെ രാജ്യത്തിന്റെ 32 വര്‍‍‍ഷത്തെ ഒളിമ്പിക്‍‍‍സ് മെഡല്‍‍‍ വരള്‍‍‍ച്ചയും 92.7 മീറ്റര്‍‍‍ ദൂരം കണ്ട ആ ഏറില്‍‍‍ നദീം അവസാനിപ്പിച്ചു. 40 വര്‍‍‍ഷത്തിന് ശേഷം തങ്ങള്‍‍‍ക്ക് ലഭിച്ച ആദ്യ സ്വര്‍‍‍ണമെഡലില്‍‍‍ പാകിസ്താനിലെങ്ങും ആഘോഷമാണ്. രാഷ്ട്രീയ നേതൃത്വവും ക്രിക്കറ്റ് താരങ്ങളടക്കമുള്ളവരും അഭിനന്ദനങ്ങള്‍‍‍ക്കൊണ്ട് അര്‍‍‍ഷാദ് നദീമിനെ മൂടുകയാണ്. പാകിസ്താനെ ലോകത്തിന്റെ നെറുകയിലെത്തിച്ച അര്‍‍‍ഷാദിന്റെ യാത്ര പക്ഷേ, കഠിനമായ പാതകളിലൂടെയായിരുന്നു.

    വായന തുടരക....

    വയനാട് സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 3 മൃതദേഹങ്ങളും ഒരു ശരീര ഭാഗവും കണ്ടെത്തി

    വയനാട് സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. മൃതദേഹങ്ങള്‍ എയര്‍ലിഫ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരും എന്നാണ് വിവരം. തുടര്‍ന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തും.

    വായന തുടരുക.....

    കോഴിക്കോട് കൂടരഞ്ഞിയിലും പ്രകമ്പനം; ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ

    കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായതായി. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപവും ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം കേട്ടതായും വിവരം ലഭിച്ചു.

    തുടരുക....

    കര്‍ഷക ആത്മഹത്യ ആശങ്കയുണ്ടാക്കുന്നത്, സമഗ്ര കാര്‍ഷിക പാക്കേജും വായ്പകള്‍ക്ക് മൊറട്ടോറിയവും പ്രഖ്യാപിക്കണം’; വി ഡി സതീശൻ

    സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് നെന്മാറയില്‍ നെല്‍ കര്‍ഷകനായ സോമന്‍ ഇന്നലെ ആത്മഹത്യ ചെയ്ത സംഭവം വേദനജനകമാണ്. നെല്‍ കര്‍ഷകനായ സോമന് വിവിധ ബാങ്കുകളില്‍ ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടായിരുന്നു. കൃഷി നാശവും സാമ്പത്തിക ബാധ്യതയുമാണ് ആ കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. തുടർന്നു വായിക്കുക.............

    കൂടുതൽ വായിക്കുക...

    വയനാട്ടിലേത് ഭൂചലനമല്ലെന്ന് സ്ഥിരീകരണം; 'ആശങ്കപ്പെടേണ്ട സാഹചര്യമില്ല',

    കല്പറ്റ: വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനത്തില്‍‍‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ദേശീയ സീസ്മോളജി സെന്റര്‍‍‍ വിദഗ്ധര്‍‍‍. പ്രകമ്പനം അനുഭവപ്പെട്ട പ്രദേശങ്ങളില്‍‍‍ താമസിക്കുന്നവരോട് മാറിനില്‍‍‍ക്കാന്‍‍‍ ജില്ലാ ഭരണകൂടം നിര്‍‍‍ദ്ദേശിച്ചു. അതേസമയം, അനുഭവപ്പെട്ട പ്രകമ്പനും ഭൂചലമല്ലെന്ന് ദേശീയ സീസ്‍‍‍മോളജി സെന്റര്‍‍‍ ഡയറക്ടര്‍‍‍ ഒ.പി. മിശ്ര അറിയിച്ചു

    വായന തുടരുക ...........

    വഖഫ് ഭേദഗതി ബില്‍: 31 അംഗ JPC രൂപവത്കരിച്ചു; തേജസ്വി സൂര്യ, ഗൗരവ് ഗൊഗോയി, ഒവൈസി തുടങ്ങിയവര്‍ അംഗങ്ങൾ

    ന്യൂഡല്‍‍‍ഹി: കേന്ദ്രസര്‍‍‍ക്കാര്‍‍‍ ലോക്സഭയില്‍‍‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍‍‍ 2024-ന്‍‍‍മേലുള്ള അവലോകനത്തിനായി സംയുക്ത പാര്‍‍‍ലമെന്ററി സമിതി (ജെ.പി.സി.) രൂപവത്കരിച്ചു. 31 അംഗ ജെ.പി.സിയില്‍‍‍ 21 അംഗങ്ങള്‍‍‍ ലോക്സഭയില്‍‍‍നിന്നും 10 അംഗങ്ങള്‍‍‍ രാജ്യസഭയില്‍‍‍നിന്നുമാണ്. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍‍‍ റിജിജുവാണ് ഇരുസഭയിലും അംഗങ്ങളെ പ്രഖ്യാപിച്ചത്

    വായന തുടരുക.........

    അത് കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടിയപ്പോള്‍ കേട്ട ശബ്ദം’; ഇപ്പോള്‍ ആശ്വാസം

    വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ ഉലഞ്ഞുനില്‍ക്കുന്ന വയനാട്ടുകാരെയാണ് പ്രകൃതി വീണ്ടും ശബ്ദം കൊണ്ട് ഭീതിയിലാഴ്ത്തിയത്. രാവിലെ പത്തേകാലോടെ വയനാടിന്‍റെ പല ഭാഗങ്ങളില്‍ ഭൂമികുലുക്കത്തിന് സമാനമായ പ്രതിഭാസം അനുഭവപ്പെട്ടു. അമ്പലവയല്‍, കുറിച്യർമല, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് , വെങ്ങപ്പള്ളി കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കുംതറ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടു. ഓര്‍ക്കാപ്പുറത്തുണ്ടായ നടുക്കം  മനോരമ ന്യൂസുമായി പങ്കുവെക്കുകയാണ് കുറിച്യര്‍ മലയിലെ തൊഴിലാളികള്‍          

    തുടർ വായന ..........