Thank you for visiting.
Click me To
Listen Music.       9745397722
10
ജനവരി 2026 ബുധനാഴ്ച
1201 മകരം 27
Shaaban 21 1447
വാള്യം 3 ലക്കം 369
logo
logo-placeholder
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത
Back Issues
“Patience and persistence together can turn effort into excellence.”
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍ 🌕
ഓഹരി വിപണി 📊
Todays highlight
Todays breaking News
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് 📰
Sarojini Naidu
Day Today
Google Gemini
ഇതുവരെ ബ്രാഹ്മണർ; അടുത്ത അധ്യക്ഷൻ എസ്‌സി എസ്ടി ആണോയെന്ന് പറയാനാവില്ല: മോഹൻ ഭാഗവത്.

മും​​​​ബൈ: ആ​​​​ർ​​​​എ​​​​സ്എ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച​​​​തു ​​​​മു​​​​ത​​​​ൽ ബ്രാ​​​​ഹ്മ​​​​ണ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ് ഉ​​​​ന്ന​​​​ത പ​​​​ദ​​​​വി അ​​​​ല​​​​ങ്ക​​​​രി​​​​ക്കു​​​​ന്ന​​​​തെന്നും അ​​​​ടു​​​​ത്ത അ​​​​ധ്യ​​​​ക്ഷ​​​​ൻ പ​​​​ട്ടി​​​​ക​​​​ജാ​​​​തി-പ​​​​ട്ടി​​​​കവ​​​​ർ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​ളാ​​​​ണോ എ​​​​ന്നു പ​​​​റ​​​​യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെന്നും ആ​​​​ർ​​​​എ​​​​സ്എ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത്. അ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യാ​​​​ണ്. പ്രാ​​​​യാ​​​​ധി​​​​ക്യ​​​​ത്തി​​​​ലും തു​​​​ട​​​​രാ​​​​നാ​​​​ണ് ആ​​​​ർ​​​​എ​​​​സ്എ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നും സം​​​​ഘ​​​​ട​​​​ന നി​​​​ർ​​​​ദേ​​​​ശി​​​​ച്ചാ​​​​ൽ എ​​​​പ്പോ​​​​ൾ ​​​​വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും അ​​​​ധ്യ​​​​ക്ഷ​​​​പ​​​​ദ​​​​വി ഒ​​​​ഴി​​​​യാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക

ശോഭന അടക്കം മൂന്നുപേർ, അഞ്ചുവർഷം; ഡി ലിറ്റിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കാലടി സ‍ർവകലാശാല

കൊ​ച്ചി: പ്ര​ഖ്യാ​പി​ച്ച് അ​ഞ്ച് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ന​ടി ശോ​ഭ​ന​യ്ക്ക് അ​ട​ക്കം മൂ​ന്ന് പേ​ര്‍​ക്ക് ഡി ​ലി​റ്റ് ബി​രു​ദം ന​ല്‍​കാ​തെ കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല.വായന തുടരുക

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി.

ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനും സുപ്രീം കോടതി നിര്‍ദേശിച്ചു.വായന തുടരുക

നടുറോഡിൽ‌ വിമാനത്തിന്‍റെ എമർജൻസി ലാൻഡിംഗ്; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ ഡിസി: യുഎസിലെ ജോർജിയയിലുള്ള ഗെയിൻസ്‌വില്ലിൽ തിരക്കേറിയ റോഡിൽ വിമാനം ഇറക്കുന്നതിനിടെ വാഹനങ്ങളുമായി കൂട്ടിയിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എൻജിൻ തകരാറിനെത്തുടർന്ന് റോഡിലിറക്കിയ വിമാനം നിരവധി കാറുകളുമായി ഇടിച്ചെങ്കിലും നിസാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. വായന തുടരുക

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

പുസ്തക വിവാദം: മുൻ സൈനിക മേധാവി നുണ പറയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്; നരവനെയെ വിശ്വസിക്കുന്നുവെന്ന് രാഹുൽ ഗാന്ധി.

മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
മുൻ സൈനിക മേധാവിയും പുസ്തകത്തിൻ്റെ പ്രസാധകരായ പെൻഗ്വിനും ഒരേസമയം സത്യം പറയാൻ കഴിയില്ലെന്നും താൻ ജനറൽ നരവനെയെ വിശ്വസിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചൊവ്വാഴ്ച പാർലമെന്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വായന തുടരുക

നാടകീയ നീക്കം; നിലപാട് തിരുത്തി പാകിസ്ഥാൻ; ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരെ കളിക്കും

2026-ലെ ടി20 ലോകകപ്പിൽ ഫെബ്രുവരി 15-ന് നിശ്ചയിച്ചിട്ടുള്ള ഇന്ത്യാ-പാകിസ്ഥാൻ പോരാട്ടം നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. ഐസിസി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ, ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പാകിസ്ഥാൻ സർക്കാർ നാടകീയമായി പിന്മാറി. ഫെബ്രുവരി 15-ന് ഇന്ത്യക്കെതിരെ കളത്തിലിറങ്ങാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് സർക്കാർ നിർദ്ദേശം നൽകി.വായന തുടരുക

വാഹന ഉടമകൾ ശ്രദ്ധിക്കുക; മൊബൈൽ നമ്പർ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യണം, വിശദമായി അറിയാം

എല്ലാ ഡ്രൈവിംഗ് ലൈസൻസ് ഉടമകളും രജിസ്റ്റർ ചെയ്ത വാഹന ഉടമകളും വാഹൻ, സാരഥി പോർട്ടലുകളിൽ അവരുടെ മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അഭ്യർത്ഥിച്ചു. ഔദ്യോഗിക വിവരങ്ങൾ കൃത്യസമയത്ത് ലഭിക്കുന്നതിനും രേഖകളിലെ കൃത്യത ഉറപ്പാക്കുന്നതിനും ഇത് അത്യാവശ്യമാണ്. ഓൺലൈനായി ചെയ്യാം, RTO ഓഫീസുകളിൽ പോവേണ്ടതില്ല വായന തുടരുക

ഭരണമാറ്റ വിവാദം; വീണ്ടും കടുപ്പിച്ച് സച്ചിദാനന്ദൻ; 'വിഡ്‍ഢികള്‍ വിമര്‍ശനം മനസിലാക്കുന്നില്ല', വിചിത്ര പ്രതികരണമായി കണക്കാക്കുമെന്ന് കരിവെള്ളൂര്‍ മുരളി

സി.പി.എം നശിക്കാതിരിക്കാൻ കേരളത്തിൽ തുടർഭരണം ലഭിക്കാതിരിക്കണമെന്നും കോൺഗ്രസ് മുഴുവൻ ബി ജെ പി യിലേക്ക് പോയി നശിക്കാതിരിക്കാൻ കോൺഗ്രസിന് ഭരണം ലഭിക്കണമെന്നും ആഗ്രഹിക്കുന്നവർ കോൺഗ്രസിന് വോട്ടുചെയ്യണമെന്ന കാരശ്ശേരി മാഷ് തുടങ്ങി വെച്ച വിചിത്രമായ ഒരു മുദ്രാവാക്യത്തോടൊപ്പം ഇത്തവണ വീണ്ടും കൈ പൊക്കുന്നത് സച്ചിദാനന്ദൻ മാഷും സാറ ടീച്ചറുമാണെന്ന് പറഞ്ഞുകൊണ്ടാണ് കരിവെള്ളൂര്‍ മുരളിയുടെ വിമര്‍ശനം. സാമാന്യരാഷ്ട്രീയ ബോധമുള്ളവർക്കെല്ലാം അറിയാം ഒരു തെരഞ്ഞെടുപ്പ് പടി വാതിൽക്കൽ വന്നു നിൽക്കുമ്പോൾ അതിന്‍റെ പ്രചാരണത്തിന് പല അടരുകളുണ്ടാകും. കോൺഗ്രസ് അത് രൂപകല്പന ചെയ്യാനും നടപ്പിലാക്കാനുമാണ് കോടികൾ മുടക്കി ഒരു കനഗോലുവിനെ ഇറക്കുമതി ചെയ്ത് തീറ്റിപ്പോറ്റുന്നതെന്നും കരിവെള്ളൂര്‍ മുരളി വിമര്‍ശിക്കുന്നു. ഒരിക്കലും കേരളത്തിലേക്ക് കടന്നുകയറാൻ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന പദ്ധതികളെ തടയിടാൻ കോൺഗ്രസിന് കഴിയില്ലെന്നും ഈ യാഥാർത്ഥ്യങ്ങളെല്ലാം തിരിച്ചറിയാൻ ശേഷിയുള്ള സച്ചിദാനന്ദൻ മാഷെയും സാറാ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിത്തീരുകയാണെന്നും കരിവെള്ളൂര്‍ മുരളി ആരോപിക്കുന്നു.വായന തുടരുക

മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ യു‍ഡിഎഫ് സമീപിച്ചു; തീരുമാനമെടുത്തിട്ടില്ലെന്ന് വിഎസിന്‍റെ മുന്‍ പിഎ എ സുരേഷ്

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് നീക്കം. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു എ സുരേഷ്. യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സുരേഷിനെ കണ്ട് സംസാരിച്ചു. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്.വായന തുടരുക

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഇന്നലെ ആണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിലാണ് നടപടി. വായന തുടരുക

സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് നൽകാൻ പ്രതിപക്ഷം; തൃണമൂൽ കോൺഗ്രസ് ഒപ്പുവെക്കില്ല

ദില്ലി: സ്പീക്കർക്കെതിരായ അവിശ്വാസ നീക്കത്തിൽ നോട്ടീസ് നൽകാൻ പ്രതിപക്ഷ തീരുമാനം. ലോക്സഭ സെക്രട്ടറി ജനറലിന് നോട്ടീസ് നൽകും. തൃണമൂൽ കോൺഗ്രസ് നോട്ടീസിൽ ഒപ്പുവെക്കില്ല. വനിതാ എംപിമാർക്കെതിരെ സ്പീക്കർ അസത്യം പറഞ്ഞുവെന്നും സർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകുന്നത്. നരേന്ദ്രമോദി സർക്കാറിന്റെ കാലത്ത് സ്പീക്കർക്ക് എതിരായ അവിശ്വാസ നോട്ടീസ് ഇതാദ്യമായാണ് വരുന്നത്.വായന തുടരുക

'ജവഹർ നഗർ ഭൂമി തട്ടിപ്പ് കേസ്; സബ് രജിസ്ട്രാർ അറസ്റ്റിൽ, രേഖകളിൽ കൃത്രിമം നടത്താൻ ഒത്താശ ചെയ്തുവെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: ജവഹർ നഗർ ഭൂമി തട്ടിപ്പ് കേസിൽ സബ് രജിസ്ട്രാർ അറസ്റ്റിൽ. ശാസ്തമംഗലം സബ് രജിസ്ട്രാർ ലക്ഷ്മിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂമി തട്ടിപ്പിന് രേഖകളിൽ കൃത്രിമം നടത്താൻ സബ് രജിസ്ട്രാർ ഒത്താശ ചെയ്തുവെന്നാണ് കണ്ടെത്തൽ. വായന തുടരുക

രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎം നരവേനയുടെ പുസ്തകം ആര് നൽകി? പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ, ഗൂഢാലോചന സംശയിച്ച് ദില്ലി പൊലീസ്

ദില്ലി: കരസേന മുന്‍ മേധാവി ജനറൽ എം എം നരവനയുടെ പുസ്തകത്തിൻ്റ പതിപ്പ് രാഹുലിന് ആര് നൽകിയെന്നതില്‍ വിവാദം മുറുകുന്നു. പുസ്തകത്തിൻ്റ പതിപ്പ് ചോർന്നതിൽ ദില്ലി പൊലീസ് ഗൂഢാലോചന സംശയിക്കുന്നു. പുസ്തകത്തിൻ്റെ ഹാർഡ് കോപ്പി രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചതും അന്വേഷിക്കും. പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നൽകിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ് വ്യക്തമാക്കി. പകർപ്പവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉടൻ നടപടി വേണം. ഇപ്പോൾ പ്രചരിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. രാഹുൽ ഗാന്ധി പുസ്തകവുമായി ലോക്സഭയിൽ എത്തിയിരുന്നു. വായന തുടരുക

ഇന്നത്തെ പ്രത്യേകത
🌟 National Deworming Day - A government health initiative observed across India to deworm children and improve their health by preventing worm infestations. It’s part of nationwide child health campaigns led by the Ministry of Health and Family Welfare.
🌾 World Pulses Day –Although international, this day is recognized in India too, promoting the nutritional benefits of pulses (like lentils, beans, peas) and encouraging sustainable and healthy diets.
Random Display

Sarojini Naidu


Sarojini Naidu (née Chattopadhyay) (Bengali pronunciation: [ʃɔrod͡ʒini];[1] 13 February 1879 – 2 March 1949)[2] was an Indian political activist and poet who served as the first Governor of United Provinces, after India's independence. She played an important role in the Indian independence movement against the British Raj. She was the first Indian woman to be president of the Indian National Congress and appointed governor of a state. വായന തുടരുക . ....

നടക്കുക ഇഞ്ചോടിച്ച് പോരാട്ടം, നാല് ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലം; 'കനഗോലു' സര്‍വേ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ് എന്നാണ് കനഗോലുവിന്റെ സര്‍വേയില്‍ കണ്ടെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. ദുര്‍ബലമായ ജില്ലകളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാണ് കനഗോലു നൽകുന്ന മുന്നറിയിപ്പ്. വായന തുടരുക

ബിജെപിക്ക് വാതിൽ തുറക്കുന്നതിലേക്കാണ് തുടർഭരണം വേണ്ടെന്ന് പറയുന്നവർ ശ്രമിക്കുന്നത്; സച്ചിദാനന്ദനെ തള്ളി രാജീവ്

കൊച്ചി: സിപിഐഎമ്മിന് ഇനിയും ഭരണത്തുടർച്ച വേണ്ട എന്ന കവി കെ സച്ചിദാനന്ദന്റെ പരാമർശം തള്ളി മന്ത്രി പി രാജീവ്. ബിജെപിയെ കൊണ്ടുവരാനുള്ള വാതിൽ തുറക്കുന്നതിലേക്കാണ് തുടർഭരണം വേണ്ട എന്ന് പറയുന്നവർ ശ്രമിക്കുന്നതെന്നും ഭരണത്തുടർച്ചയാണ് കേരളം ഈ നിലയിലേക്ക് ഏത്താൻ കാരണമെന്നും പി രാജീവ് പറഞ്ഞു. ചിലർ പാർട്ടി ഒന്നുകൂടി നന്നാകണം എന്ന് ആഗ്രഹിക്കുകയാണ്. അഭിപ്രായങ്ങളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് നോക്കുന്നത്. ഇടതുപക്ഷം വിമർശനങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകുമെന്നും രാജീവ് പറഞ്ഞു.വായന തുടരുക

സാമാന്യ യുക്തിക്ക് നിരക്കാത്ത രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ല; സച്ചിദാനന്ദനെതിരെ കരിവെള്ളൂർ മുരളി

തിരുവനന്തപുരം: കേരളത്തിൽ തുടർഭരണം വേണ്ടെന്ന നിലപാടിൽ കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദനെയും അദ്ദേഹത്തെ പിന്തുണച്ച സാഹിത്യകാരി സാറാ ജോസഫിനെയും വിമർശിച്ച് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി. സാമാന്യ യുക്തിക്ക് നിരക്കാത്ത രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ലെന്നും സച്ചിദാനന്ദൻ മാഷെയും സാറ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായിത്തീരുകയാണെന്നും കരിവെള്ളൂർ മുരളി പറഞ്ഞു.വായന തുടരുക

'വെർച്വൽ മൂഢസ്വർഗത്തിൽ ജീവിക്കുന്ന സൈബർ ആൾക്കൂട്ടം കാര്യമറിയാതെ വിമർശിക്കുന്നു'; മറുപടിയുമായി സച്ചിദാനന്ദൻ

കൊച്ചി: തുടർഭരണം വേണ്ട എന്ന പ്രസ്താനയ്ക്ക് പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കവി കെ സച്ചിദാനന്ദൻ. വെർച്വൽ മൂഢസ്വർഗത്തിൽ ജീവിക്കുന്ന സൈബർ ആൾക്കൂട്ടം കാര്യമറിയാതെയാണ് തന്നെ വിമർശിക്കുന്നതെന്നും പറയാൻ ശ്രമിച്ച കാര്യങ്ങളുടെ ആഴം മനസിലാക്കാതെയാണ് വിമർശനമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. ജനാധിപത്യം എങ്ങനെ മരിക്കുന്നുവെന്ന് മാർക്സിസ്റ്റ് ചിന്തകൻ ജാക് റാൻസിയർ എഴുതിയിരുന്നു. ആ ചിന്തകളാണ് താൻ പറഞ്ഞത്. കാണപ്പെടാത്തവരെ കാണണം, കേൾക്കപ്പെടാത്തവരുടെ ശബ്ദമാകണം എന്നാണ് മാർക്സിസം. വാക്കുകളിലെ പൊരുൾ ആരും മനസിലാക്കിയില്ലെന്നും താൻ നടത്തിയ സാമൂഹിക ഇടപെടലുകൾ എടുത്തുപറഞ്ഞ് സച്ചിദാനന്ദൻ വിമർശിച്ചു. ഉപരി മധ്യ വർഗത്തെ തൃപ്തിപ്പെടുത്തുന്നത് മാർക്സിസത്തിന് ചേർന്നതല്ല എന്നും ന്യൂനപക്ഷങ്ങൾ, ദരിദ്രർ, തൊഴിലാളികൾ തുടങ്ങിയവരെ പരിഗണിക്കുന്നതാണ് മാർക്സിസം നിലനിൽക്കാനുള്ള മാർഗമെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.വായന തുടരുക

'നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്ന്': കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: എം എം നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 'പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്റെ ഗുണം. പുസ്തകം ആമസോണില്‍ നിന്ന് വായിച്ചതാണ്. അപ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്. ഇതുകൊണ്ടൊന്നും സത്യം പുറത്തുവരാതിരിക്കില്ല. അതൊക്കെ വെറും ധാരണയാണ്. നമുക്ക് കാണാം': കെ സി വേണുഗോപാല്‍ പറഞ്ഞു.വായന തുടരുക

ശബരിമല കൊടിമരം പുനർനിർമ്മാണം; ചട്ടം മറികടന്ന് ഭക്തരിൽ നിന്ന് നേരിട്ട് സ്വർണം വാങ്ങി എഎസ്പി കുറുപ്പ്; കുരുക്ക്

തിരുവനന്തപുരം: ശബരിമലയിലെ കൊടിമരത്തിന്‍റെ പുനർനിർമ്മാണത്തിനായി സ്വർണ്ണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായി കണ്ടെത്തൽ. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. എക്‌സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തൽ.വായന തുടരുക

'സ്വർണത്തിന്‍റെ കണക്കിൽ വീഴ്ചയില്ല; സാങ്കേതികത്വം പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നു, അറസ്റ്റിനെ ഭയക്കുന്നില്ല'

കൊച്ചി: ശബരിമല കൊടിമര പുനര്‍നിര്‍മാണ ക്രമക്കേട് ആരോപണത്തില്‍ മറുപടിയുമായി ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അറ്റകുറ്റപ്പണി നടത്തിയതെന്നും കൃത്യമായ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അജയ് തറയില്‍ പറഞ്ഞു. 9.161 കിലോ സ്വര്‍ണമാണ് ഫീനിക്‌സ് ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത്. പമ്പയില്‍വെച്ചാണ് സ്വര്‍ണം പൂശല്‍ പ്രക്രിയ നടന്നത്. തിരുവാഭരണ കമ്മീഷണര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്ക് കൊടുത്ത കണക്ക് ആണിതെന്നും അജയ് തറയില്‍ പറഞ്ഞു. വായന തുടരുക

മലമ്പുഴയിൽ CPIMന് ചെക്ക് വെക്കാൻ കോൺഗ്രസ്; വിഎസിന്റെ വിശ്വസ്തൻ എ സുരേഷിനെ മത്സരിപ്പിച്ചേക്കും

പാലക്കാട്: വി എസ് അച്യുതാനന്ദന്റെ മണ്ഡലമായിരുന്ന മലമ്പുഴയിൽ വി എസിന്റെ വിശ്വസ്തനായിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം സുരേഷിനെ സമീപിച്ചു. മലമ്പുഴയിൽ സുരേഷ് മത്സരിച്ചാൽ വിജയിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. വായന തുടരുക

‘കാർഷിക മേഖലയെ അവഗണിച്ചു, ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു’; കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്നു, കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ എം പി. കാർഷിക മേഖലയെ കേന്ദ്രം അവഗണിച്ചു. കർഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സർക്കാരിന് പാലിക്കാൻ ആയില്ല.കിസാൻ സമ്മാൻ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തിൽ നിന്നും വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കൃത്യമായ പദ്ധതികൾ ബജറ്റിലില്ല. സാധാരണക്കാരന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പൂർണ്ണമായും അവഗണിക്കുന്നതാണ് ഈ ബജറ്റെന്നും തരൂർ ആരോപിച്ചു. വായന തുടരുക

കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ CPIM; തൃശ്ശൂർ ജില്ലാ സെക്രട്ടറി കൂടിക്കാഴ്ച നടത്തുന്നു

തുടർഭരണത്തിനെതിരെ നിലപാടെടുത്ത കവി കെ സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഐഎം. സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തുന്നു. സച്ചിദാനന്ദന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഇന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. സച്ചിദാനന്ദനെ പിന്തുണച്ചും എതിർത്തും ഇന്നും രാഷ്ട്രീയ-സാഹിത്യലോകത്ത് പ്രതികരണങ്ങളുണ്ടായി. വായന തുടരുക

‘പിണറായി വിജയന്റെ മൊഴി എടുക്കണം; SITയിൽ CPIM ഏജന്റുമാരുണ്ട്’; വിഡി സതീശൻ

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. എസ്ഐടിയിൽ സിപിഐഎമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശൻ പറഞ്ഞു.വായന തുടരുക

BJPക്ക് മുമ്പ് രാമരാജ്യം എന്ന് പറഞ്ഞത് കോൺഗ്രസ് ആണ്, ഇടതുപക്ഷം തുടർന്നില്ലെങ്കിൽ കേരളം തകരും’; മന്ത്രി പി രാജീവ്

ഇന്ത്യ യുഎസ് ഉടമ്പടി, അസാധാരണ ഉടമ്പടിയെന്ന് മന്ത്രി പി രാജീവ്. എല്ലാം വ്യവസ്ഥകളും പാർലമെന്റിൽ വ്യക്തമാക്കണം. സർക്കാർ മുഴുവൻ കാര്യങ്ങളും പുറത്ത് വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കവി സച്ചിദാനന്ദൻറെ പരാമർശം, ചിലർ ഒന്നുകൂടി നന്നാകണം എന്ന് ആഗ്രഹിക്കുന്നു. അഭിപ്രായങ്ങളിൽ നിന്ന് എന്തൊക്കെ സ്വീകരിക്കേണ്ടതുണ്ട് എന്നാണ് നോക്കുന്നത്.വായന തുടരുക

SDPI പോലെ അല്ല ജമാഅത്തെ ഇസ്ലാമി, അവർ വിചാരിച്ചാൽ മതരാഷ്ട്രം സ്ഥാപിക്കാൻ പറ്റില്ല’; പി കെ ഫിറോസ്

SDPI പോലെ അല്ല ജമാഅത്തെ ഇസ്ലാമി, അവർ വിചാരിച്ചാൽ മതരാഷ്ട്രം സ്ഥാപിക്കാൻ പറ്റില്ലെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടി എത്രയോ കാലം എൽഡിഎഫിന് പിന്തുണ നൽകിയത് ആണ്. ഇപ്പൊൾ കേരളത്തിൽ ഭരണമാറ്റം ഉണ്ടാകും എന്ന് മറ്റുള്ളവരെപ്പോലെ വെൽഫെയർ പാർട്ടി കൂടി കരുതുന്നു. അത് കൊണ്ട് അവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. വായന തുടരുക

‘കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള പ്രതികരണമാണ് സച്ചിദാനന്ദൻ നടത്തിയത്’; KV അബ്ദുൽ ഖാദർ

സച്ചിദാനന്ദന്റേത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ലെന്ന് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. സച്ചിദാനന്ദനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. സാഹിത്യകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും ഒപ്പമുണ്ടായിരുന്നു. കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള പ്രതികരണമാണ് സച്ചിദാനന്ദൻ നടത്തിയതെന്നും കെ വി അബ്ദുൽ ഖാദർ. വായന തുടരുക

ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി

ന്യൂഡൽഹി∙ വ്യോമസേനയ്ക്കായി 114 ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ. നിലവിലുള്ള 36 റഫാല്‍ വിമാനങ്ങൾക്ക് പുറമെയാണ് 114 വിമാനങ്ങൾ കൂടി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുക. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. വ്യോമസേനയുെട മൾട്ടി റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗാമിന്റെ ഭാഗമായാണ് പുതിയ റഫാൽ വിമാനങ്ങൾക്ക് കൂടി ഇന്ത്യ ഓർഡർ ചെയ്യുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ ഇന്ത്യാ സന്ദർശനത്തിനു മുൻപ് കരാറിന് അന്തിമരൂപം നൽകുമെന്നാണ് സൂചന. ഫെബ്രുവരി 19,20 തീയതികളിലാണ് മക്രോയുടെ ഇന്ത്യാ സന്ദർശനം. വായന തുടരുക

‘ഓണത്തിന് അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല’; കെ.കെ.ശൈലജയ്ക്ക് ട്രോൾ

‘കേരളത്തിന്റെ ഉത്സവമായ ഓണത്തിനെന്തിനാണ് ടീച്ചറേ മറ്റു സംസ്ഥാനങ്ങള്‍ അലവന്‍സ് കൊടുക്കുന്നത്’ എന്ന് ചോദിച്ചാണ് വിഡിയോക്ക് താഴെ കമന്റുകള്‍ നിറയുന്നത്. ‘ഓണത്തിന് ബംഗാളും തമിഴ്നാടും അലവ‍ന്‍സ് കോടുക്കണോ’ എന്നും, ‘ദീപാവലിക്കും ദസറയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അലവന്‍സ് കൊടുക്കാറുണ്ടോ’ എന്നും ഇതോടെ ചോദ്യം ഉയർന്നു. ‘സൗദിയിൽ ഓണാവധിയും ഓണക്കിറ്റും കൊടുക്കാത്തത് യുഡിഎഫിന്‍റെ പരാജയം ആണ്’ എന്നായിരുന്നു മറ്റൊരു ട്രോൾ. വായന തുടരുക

വി.ഡി.സവർക്കർ, ആർഎസ്എസ്, നേതാജി സുഭാഷ് ചന്ദ്രബോസ്

സവർക്കർ ഭാരതരത്ന നേടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആ മോഹമാകട്ടെ മോദി സഫലീകരിക്കുന്നതുമില്ല. നേതാജിക്കും ആ ബഹുമതിയില്ല. ടോക്കിയോയിലുള്ള ‘നേതാജിയുടെ ചിതാഭസ്മം’ ഇന്ത്യയിലെത്തിക്കാനും മോദിക്ക് താൽപര്യമില്ല. ഇനി ഇരുവർക്കും കൊടുത്താൽ തന്നെ സവർക്കറെയും, വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ മതനിരപേക്ഷ ജീവിതം സ്വപ്നം കണ്ട നേതാജിയെയും ഒരുമിച്ചെങ്ങനെ ഭാരതരത്നങ്ങളെന്നു വിളിക്കുമെന്ന ചോദ്യവുമുണ്ട് മുന്നിൽ. ഈ വിഷയം വിശകലനം ചെയ്യുകയാണ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. വായന തുടരുക

‘കുട്ടികളുടെ പൂക്കി’; വൈറലായി മന്ത്രിമാരുടെ എഐ കാരിക്കേച്ചർ ചിത്രങ്ങൾ

തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡായ എഐ കാരിക്കേച്ചർ പങ്കുവച്ച് മന്ത്രിമാർ. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, സഹകരണ – സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ എന്നിവരാണ് എഐ കാരിക്കേച്ചർ ചിത്രം പങ്കുവച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാവരും എഐ കാരിക്കേച്ചർ ചിത്രത്തിനു പിന്നാലെയാണ്. ഈ സമയത്താണ് ട്രെൻഡിനൊപ്പം ചേർന്ന് മന്ത്രിമാരും എത്തിയിരിക്കുന്നത് വായന തുടരുക

ഇടതുസർക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരൻ-

>തിരുവനന്തപുരം∙ ഇഷ്ടപ്പെട്ട മീൻകറി കിട്ടാത്തതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരിക്കെ പിണറായി വിജയൻ മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽനിന്ന് ഊണു കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പ്രസ്താവനയ്ക്കു ശേഷം ഇടതുസർക്കാരിനെ വെട്ടിലാക്കി വീണ്ടും സിപിഐ നേതാവ് സി. ദിവാകരൻ. കേരളത്തിൽ ഫാക്ടറികളോ നിർമാണകേന്ദ്രങ്ങളോ സ്ഥാപിക്കാൻ സർക്കാർ തയാറാകാത്തതുകൊണ്ടാണ് യുവാക്കൾ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പോകുന്നതെന്ന കടുത്ത വിമർശനമാണ് സി. ദിവകരൻ ഉയർത്തിയിരിക്കുന്നത്. വായന തുടരുക

വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ബജറ്റിലും കടുത്ത അവഗണന; മരുന്നിനുപോലും തുക തികയില്ല

മലപ്പുറം∙ വിരമിച്ച അങ്കണവാടി ജീവനക്കാരെ സംസ്ഥാന ബജറ്റിലും പരിഗണിച്ചില്ലെന്ന് റിട്ടയേഡ് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു. 62 വയസ്സുവരെ കൊച്ചുകുട്ടികൾക്കു ഭക്ഷണവും വിദ്യയും നൽകി വിരമിച്ച അങ്കണവാടി വർക്കർമാർക്കു ക്ഷേമനിധി ബോർഡിൽ നിന്നുള്ള തുച്ഛമായ തുകയാണു പെൻഷനായി ലഭിക്കുന്നത്. വർക്കർമാർക്ക് 2,500 രൂപയും ഹെൽപർമാർക്ക് 1,500 രൂപയുമാണു ലഭിക്കുന്നത്. വിരമിച്ച അങ്കണവാടി ജീവനക്കാരിലധികവും വിധവകളും വിവാഹം കഴിക്കാത്തവരും വാർധക്യ സഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമൊക്കെയാണ്. വായന തുടരുക

>കേരളത്തിന് പൊള്ളുന്നു; യുവി ഇൻഡക്സിൽ ഒന്നാമത് ഇടുക്കി, അഞ്ച് ജില്ലക്കാർ ശ്രദ്ധിക്കണം.

തിരുവനന്തപുരം∙ സംസ്ഥാനത്ത് ചൂട് കൂടുന്തോറും യുവി സൂചികയും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. യുവി ഇൻഡക്സ് 07 ആണ് ഇടുക്കിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ 6 ആണ് യുവി ഇൻഡക്സ്. യുവി ഇൻഡക്സ് 6–7 വരെ മഞ്ഞ അലർട്ടിൽ ഉൾപ്പെടുന്നതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വായന തുടരുക

Local News

NCTV News
എകെടിഎ മാപ്രാണം ഏരിയ കണ്‍വെന്‍ഷന്‍
ഓര്‍മ്മകളില്‍ ഗിരീഷ് പുത്തഞ്ചേരി
പകല്‍ ഇതുവരെ സംഭവിച്ച പ്രധാന വാര്‍ത്തകള്‍ കോര്‍ത്തിണക്കിയ ന്യൂസ് ബുള്ളറ്റിന്‍
എംഡിഎംഎയുമായി യുവാവ് പിടിയില്‍
നിയമസഭാ തെരഞ്ഞെടുപ്പ്; ഈ മാസം അവസാനമോ മാര്‍ച്ച്‌ ആദ്യമോ പ്രഖ്യാപനം....

Random Display
ഷൊർണൂർ ഒരു കാലത്ത് ‘ഇടതു കെപിസിസി’യുടെ ആസ്ഥാനം, രാഷ്ട്രീയ തന്ത്രങ്ങളുടെ വാർ റൂം

നിയമസഭാ മണ്ഡലത്തിനു പ്രായം വെറും പതിനഞ്ചാണെങ്കിലും കേരള ചരിത്രത്തോളം പഴക്കമുണ്ട് ഷൊർണൂരിന്റെ രാഷ്ട്രീയത്തിന്. ഇഎംഎസ് അടക്കമുള്ള ഇടതുവാദികൾ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കു ബദൽ രൂപീകരിച്ചപ്പോൾ ‘ഇടതു കെപിസിസി’യുടെ ആസ്ഥാനം ഇവിടെയായിരുന്നു. ഷൊർണൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് ഒരുകാലത്തു രാഷ്ട്രീയ തന്ത്രങ്ങളുടെ വാർ റൂം ആയിരുന്നു. കഥകളിയിൽ വെള്ളിനേഴിയും ഒപ്പം കല്ലുവഴിച്ചിട്ടയും നാടിന്റെ പ്രശസ്തിയുയർത്തി. പാലക്കാട്, കോഴിക്കോട്, എറണാകുളം റെയിൽവേ ലൈനുകൾ സംഗമിക്കുന്ന ട്രയാങ്കുലർ ജംക്‌ഷൻ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ ശക്തികേന്ദ്രമാണ്.വായന തുടരുക

ബാനറുമായി ‘പയ്യന്നൂർ സഖാക്കൾ’

കണ്ണൂർ ∙ പയ്യന്നൂരിൽ സിപിഎം പ്രവർത്തകരുടെ പേരിൽ വീണ്ടും ബാനർ. ‘ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം – പയ്യന്നൂർ സഖാക്കൾ’ എന്നാണ് പുതിയ ബാനറിൽ എഴുതിയിരിക്കുന്നത്. തായിനേരി കുറിഞ്ഞി റോഡിൽ സൂര്യൻ മുക്കിലാണ് റോഡിന് കുറുകെ വലിയ ബാനർ വലിച്ചു കെട്ടിയത്. ഇന്നലെ സിപിഎം നേതൃത്വത്തിനെതിെര പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കള്ളൻമാർക്കും അടിമകൾക്കും പ്രവേശനമില്ല’ എന്നായിരുന്നു പോസ്റ്റർ. കാരയിലെ സഖാക്കൾ എന്ന പേരിലായിരുന്നു പോസ്റ്റർ പതിപ്പിച്ചത്. ഇത് പിന്നീട് അഴിച്ചു നീക്കി. ഇന്ന് സ്ഥാപിച്ച ബാനർ വിമത പക്ഷത്തിനെതിരെ ഔദ്യോഗിക പക്ഷം സ്ഥാപിച്ചതാണെന്നാണ് വിവരം. വായന തുടരുക

ജിറാഫ്, സീബ്രാ എന്നിവ ഇല്ലാതായിട്ട് 20 വർഷം; എങ്കിലും കാലിയായ കൂടിനുവേണ്ടി ഖജനാവ് കാലിയാക്കൽ തകൃതി

തിരുവനന്തപുരം ∙ മൃഗശാലയിൽ പുതിയ മൃഗങ്ങളെ എത്തിച്ചിട്ട് വർഷങ്ങളായെങ്കിലും കൂട് നവീകരണം പുരോഗമിക്കുന്നു. പുതിയ മൃഗങ്ങളെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നവീകരണം. ജിറാഫ്, സീബ്രാ, കരടി, മുതല എന്നിവയുടെ കൂടുകളാണ് അറ്റകുറ്റപ്പണി നടത്തുന്നത്.വായന തുടരുക

വി.ഡി.സതീശൻ വർഗീയ സഖ്യത്തിന്റെ കോഓർഡിനേറ്റർ: എം.വി.ഗോവിന്ദൻ

മലപ്പുറം ∙ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിനും ജമാഅത്തെ ഇസ്‌ലാമിക്കും വർഗീയ വിരുദ്ധ സർട്ടിഫിക്കറ്റ് നൽകുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡും മുസ്‌ലിം ലീഗും നയം വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കോൺഗ്രസ്, ലീഗ്, ബിജെപി, ജമാഅത്തെ ഇസ്‌ലാമി സഖ്യത്തിന്റെ കേരളത്തിലെ കോഓർഡിനേറ്ററാണ് വി.ഡി.സതീശൻ. എൽഡിഎഫിന്റെ വടക്കൻ കേരള വികസന മുന്നേറ്റ ജാഥയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മന്ത്രി വി.അബ്ദുറഹിമാനും പാർട്ടി നേതാക്കളും ചേർന്ന് ജാഥയെ ജില്ലയിലേക്കു സ്വീകരിച്ചു. തുടർന്ന് വള്ളിക്കുന്ന്, വേങ്ങര, മലപ്പുറം മണ്ഡലങ്ങളിൽ പര്യടനം നടത്തി.വായന തുടരുക

വിഷുവിന് നാട്ടിലെത്തണോ ടിക്കറ്റുകൾ ബാക്കി ഈ ട്രെയിനുകളിൽ

ബെംഗളൂരു ∙ വിഷു യാത്രയ്ക്കുള്ള ബുക്കിങ് ആരംഭിച്ച് 2 മണിക്കൂറിൽ ഏപ്രിൽ 10ന് കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നു. വിഷു 15നാണെങ്കിലും വെള്ളിയാഴ്ചയായ പത്തിനാണു കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്നത്. ബെംഗളൂരുവിൽ നിന്നുള്ള പതിവ് ട്രെയിനുകളായ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിലെ സ്ലീപ്പറിൽ വെയ്റ്റ് ലിസ്റ്റ് 155, തേഡ് ഇക്കോണമിയിൽ 35, തേഡ് എസിയിൽ 62 എന്നിങ്ങനെയാണ്. മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിൽ സ്ലീപ്പറിൽ 70, തേഡ് എസിയിൽ 5 ആണ് വെയ്റ്റ് ലിസ്റ്റ്. വായന തുടരുക

രണ്ടാം റെയിൽ പാത യാഥാർഥ്യമാകുന്നു; ആലപ്പുഴ വഴി യാത്ര എളുപ്പമാകും: കൂടുതൽ ട്രെയിനുകൾക്കും സാധ്യത

ആലപ്പുഴ ∙ തീരദേശ റെയിൽപാതയിൽ അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള ഭാഗത്തു കൂടി രണ്ടാംപാത വരുന്നതോടെ ആലപ്പുഴയിൽ നിന്നു തെക്കുഭാഗത്തേക്കുള്ള യാത്ര സുഗമമാകും. തീരദേശപാതയിലെ ആയിരക്കണക്കിനു യാത്രികരുടെ ചിരകാല അഭിലാഷത്തിനാണു റെയിൽവേ പച്ചക്കൊടി വീശിയത്. അമ്പലപ്പുഴ മുതൽ ആലപ്പുഴ വരെയുള്ള 12.66 കിലോമീറ്റർ ഭാഗത്ത് പാത ഇരട്ടിപ്പിക്കാൻ 324.16 കോടി രൂപയാണു റെയിൽവേ അനുവദിച്ചത്. ഈ ഭാഗത്തു രണ്ടാംപാത വരുന്നതോടെ ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ ഇരട്ടപ്പാതയാകും. ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾക്കും സാധ്യതയേറും. ആലപ്പുഴ വഴിയുള്ള പാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെയാണു ഇരട്ടപ്പാതയുള്ളത്. എറണാകുളം മുതൽ കുമ്പളം വരെയും കുമ്പളം മുതൽ തുറവൂർ വരെയും രണ്ടാം പാത നിർമാണം പുരോഗമിക്കുകയാണ്. ഇവിടങ്ങളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയിരുന്നു. പാലങ്ങളുടെ കോൺക്രീറ്റ് പണികളും പാതയ്ക്കായി മണ്ണിട്ട് ഉയർത്തുന്ന പണികളുമാണ് ഇപ്പോൾ നടക്കുന്നത്. വായന തുടരുക

ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’ റഫാൽ; യുദ്ധവിമാനത്തിന്റെ ആഗോള നിർമാണ-വിതരണ ഹബ്ബാകും

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പോരാട്ടവീര്യം വർധിപ്പിക്കുന്നതിനായി ഫ്രാൻസിൽ നിന്ന് 114 റാഫേൽ എഫ്-4 (Rafale F4) യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ചരിത്രപരമായ നീക്കവുമായി ഇന്ത്യ. ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഈ കരാർ ഇന്ത്യയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിരോധ ഇടപാടായിരിക്കും. ചൈനയും പാകിസ്താനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക സഹകരണം നൽകുന്ന ഭീഷണിയെ നേരിടാൻ ഈ അത്യാധുനിക വിമാനങ്ങൾ ഇന്ത്യയെ സഹായിക്കും. വായന തുടരുക

ത​ല​സ്ഥാ​ന​ത്തെ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം; യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പ​ടെ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ലി​നെ​തി​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ സ​മ​ര​ത്തി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ൽ. അ​റ​സ്റ്റി​ലാ​യ​വ​രു​മാ​യി പോ​യ പോ​ലീ​സ് വാ​ഹ​നം പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു.വായന തുടരുക

'ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല': ലോക്സഭയിൽ ആഞ്ഞടിച്ച് ശശി തരൂര്‍

ന്യൂഡൽഹി: ലോക്സഭയിലെ ബജറ്റ് ചര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമുയർത്തി ശശി തരൂര്‍ എംപി. ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.വായന തുടരുക

വാഴ്സിറ്റി ദാരിദ്ര്യത്തിൽ; പിന്നെങ്ങനെ ഡി ലിറ്റ് കൊടുക്കും: വിസി ഗീതാകുമാരി

കൊച്ചി: പ്രഖ്യാപിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും നി ശോഭനയ്ക്ക് അടക്കം ഡി ലിറ്റ് നല്‍കി ആദരിക്കാത്തതിനു കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നു വിസി ഡോ. കെ. ഗീതാകുമാരി. ഒരു പെര്‍മനന്‍റ് വിസി വന്നു ചടങ്ങ് നടത്താനുള്ള പണം കണ്ടെത്തി ചെയ്യട്ടെ എന്നാണ് ഈ വിഷയത്തില്‍ നിലവിലെ വിസി പ്രഫ. കെ.കെ. ഗീതാകുമാരി ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചത്. വായന തുടരുക

ലോക്‌സഭാ സ്പീക്കർക്കെതിരേ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; 118 എംപിമാർ ഒപ്പുവച്ചു

ന്യൂഡൽഹി: ലോക്‌സഭയിൽ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി ഇന്ത്യാ സഖ്യം. ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്ത സാഹചര്യത്തിൽ സെക്രട്ടറി ജനറലിനാണ് പ്രതിപക്ഷ നേതാക്കൾ സ്പീക്കർക്കെതിരായ നോട്ടീസ് കൈമാറിയത്. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണം എന്ന കത്തും സ്പീക്കർക്ക് നല്‍കി. 14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക.വായന തുടരുക

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്.........

തൃശൂർ ജില്ലയിൽ ഇന്ന് (10-02-2026); അറിയാൻ, ഓർക്കാൻ


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

15,878
+ ₹ 87 ▲

വെള്ളി 1 ഗ്രാം

300
+ ₹ 15 ▲

ഓഹരി വിപണി

ബി. എസ്. ഇ

84,273.92
+ 208.17(0.25%) ▲

എന്‍. എസ്. ഇ

25,935.15
+ 67.85 (0.26%) ▲

Google Gemini

Gemini (also known as Google Gemini and formerly known as Bard) is a generative artificial intelligence–powered chatbot and virtual assistant developed by Google. It is powered by the large language model (LLM) of the same name, after previously being based on LaMDA and PaLM 2.


Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.