10 ജൂണ്‍ 2024 തിങ്കളാഴ്ച്ച

1199 എടവം 27

ലക്കം 1 വാല്യം 25

പേജുകള്‍ : 4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

“Dream is not that which you see while sleeping it is something that does not let you sleep.” ― A.P.J. Abdul Kalam

Back issues

(1)

സത്യപ്രതിജ്ഞയ്ക്കിടെ പുലിയിറങ്ങി..! രാഷ്ട്രപതി ഭവനിൽ അജ്ഞാത ജീവി; വിഡിയോ

മൂന്നാം നരേന്ദ്രമോദി സർക്കാറിൻറെ ഗംഭീര സത്യപ്രതിജ്ഞ ചടങ്ങാണ് രാഷ്ട്രപതി അങ്കണത്തിൽ നടന്നത്. വിവിധ രാഷ്ട്രതലവന്മാരും വിദേശ നേതാക്കളും ബിനിനസ്, സിനിമാ രംഗത്തെ പ്രമുഖരും അടക്കം 8,000 ത്തോളം പേരാണ് ചടങ്ങിനെത്തിയത്. അതേസമയം, സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയിൽ ക്ഷണിക്കപ്പെടാത്തൊരു അതിഥി സത്യപ്രതിജ്ഞ ചടങ്ങിനെത്തിയതായി കാണാം. സത്യപ്രതിജ്ഞയ്ക്കിടെ വേദിക്ക് പിന്നിലൂടെ നടന്നു പോകുന്നൊരു വിഡിയോയാണ് പ്രചരിക്കുന്നത്.

ബിജെപി എംപി ദുർഗാ ദാസ് സത്യപ്രതിജ്ഞയ്ക്ക് ശേഷം രേഖകളിൽ ഒപ്പിടുന്ന ഘട്ടത്തിലാണ് പിന്നിലൂടെ ഒരു ജീവി നടന്നുപോകുന്നത് കാണുന്നത്. വിഡിയോയിൽ നിന്ന് ഏത് ജീവിയാണെന്ന് കണ്ടെത്തുക എളുപ്പമല്ല. പുലിയെന്ന തരത്തിലുള്ള തലക്കെട്ടോടെയാണ് പല വിഡിയോകളും പ്രചരിക്കുന്നത്. പുലിയാണെന്നും പൂച്ചയോ നായയോ ആകാമെന്നുമുള്ള വാദം സമൂഹ മാധ്യമങ്ങളിൽ ശക്തമാണ്. സുരക്ഷാ സേനയ്ക്കൊപ്പമുള്ള നായയാകാം ഇതെന്നും പലരും എക്സിൽ കുറിക്കുന്നു. വിഡിയോ എഡിറ്റ് ചെയ്തതാകാനുള്ള സാധ്യതയും ചിലർ തള്ളികളയുന്നില്ല

കശ്മീരിലെ 80% സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച കാശ്‌പോയി; 68% പേരും നോട്ടയ്ക്ക് പിന്നില്‍,

ശ്രീനഗര്‍'‍: പ്രത്യേക പദവി നല്‍'‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പില്‍'‍ ജമ്മു കശ്മീരില്‍'‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ഭൂരിഭാഗം സ്ഥാനാര്‍'‍ഥികള്‍'‍ക്കും കെട്ടിവെച്ച കാശ് കിട്ടിയില്ല. ആകെ മത്സരിച്ച 100 സ്ഥാനാര്‍'‍ഥികളില്‍'‍ 11 പേര്‍'‍ക്ക് മാത്രമാണ് കെട്ടിവെച്ച പണം തിരിച്ചുകിട്ടിയത്. ബാക്കി 89 പേര്‍'‍ക്കും പണം തിരികെ ലഭിക്കാന്‍'‍ ആവശ്യമായ വോട്ട് ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

പിപി സുനീർ സിപിഐ രാജ്യസഭാ സ്ഥാനാർഥി,

തിരുവനന്തപുരം: സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർഥിയായി പി.പി. സുനീർ മത്സരിക്കും. പലപേരുകളും രാജ്യസഭാ സ്ഥാനാർഥിയായി സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നെങ്കിലും അവസാനം മലപ്പുറം പൊന്നാനി സ്വദേശി പി.പി. സുനീറിലേക്കെത്തുകയായിരുന്നു. സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ചായിരുന്നു സ്ഥാനാർഥിയെ നിശ്ചയിച്ചത്.

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍
ഇവിടെ ക്ലിക്ക് ചെയുക