ആഗസ്റ്റ് 2024

ശനിയാഴ്ച

1199 കർക്കിടകം 26

ലക്കം 1 വാല്യം 61

പേജുകള്‍ 4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

മണ്ണു വേണം പെണ്ണു വേണം

പണം വേണം പുരുഷന്

പെണ്ണിന്

കണ്ണുവേണം കരളുവേണം

മന്നിലുള്ള ഗുണവും വേണം ..!

 

കുഞ്ഞുണ്ണി മാഷ്.

 

(1)

10

വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി

വയനാട് സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തി. പ്രധാനമന്ത്രി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ടു. എയർ ഫോഴ്‌സിന്റെ മൂന്ന് ഹെലികോപ്പ്റ്ററുകളാകും വയനാട്ടിലേക്ക് പുറപ്പെടുക. കൽപറ്റ SKMJ സ്കൂളിൽ പ്രത്യേകം സജ്ജികരിച്ച ഹെലിപാഡിൽ ഹെലികോപ്പ്റ്ററുകൾ ഇറങ്ങും. 12 മണിമുതൽ 3 മണിവരെ ദുരന്ത ബാധിത മേഖല സന്ദർശിക്കും. മുഖ്യമന്ത്രി ഗവർണർ ചീഫ് സെക്രട്ടറി കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്.

വായന തുടരുക ...

പ്രധാനമന്ത്രി ആദ്യമെത്തിയത് വെള്ളാർമല സ്കൂളിൽ; അനാഥരായ കുട്ടികളുടെ വിവരം തേടി

പ്രധാനമന്ത്രി ദുരന്തഭൂമിയിൽ: ഹെലികോപ്റ്ററിൽ ആകാശനിരീക്ഷണം പൂർത്തിയാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ആകാശ നിരീക്ഷണം നടത്തി. കൽപ്പറ്റയിൽ നിന്ന് റോഡ‍് മാർഗം ദുരന്ത ഭൂമിയിലേക്ക് യാത്ര തിരിച്ചു. പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്.

തുടർന്നു വായിക്കുക...

വയനാടിനായി എല്ലാ സഹായങ്ങളും കേന്ദ്രം നൽകും, പ്രധാനമന്ത്രിയുടെ സന്ദർശനം ശക്തി പകരും: കെ. സുരേന്ദ്രൻ

പ്രധാനമന്ത്രിയുടെ സന്ദർശനം വയനാടൻ ജനതയ്‌ക്ക് ആശ്വാസവും ശക്തിയും പകരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ദുരന്ത മേഖലയിൽ പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും. ആദ്യഘട്ടത്തിൽ വയനാടിന് വേണ്ട എല്ലാവിധ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

തുടർന്നു വായിക്കുക ...

സെക്രട്ടറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗറുടെ ഷൂട്ടിങ്, പിന്നാലെ വിവാദം

കർശന നിയന്ത്രണങ്ങൾക്കിടയിൽ സെക്രട്ടേറിയേറ്റിൽ അനുമതിയില്ലാതെ വ്ളോഗര്‍ വിഡിയോ ചിത്രീകരിച്ചതില്‍ വിവാദം. അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കര്‍ശന നിയന്ത്രണം ഉള്ളിടത്താണ് വ്ളോഗറുടെ വിഡിയോ ചിത്രീകരണം. ബുധനാഴ്ച്ചയാണ് സംഭവം.സെക്രട്ടേറിയേറ്റ് സ്പെഷ്യല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്ളോഗര്‍ ചിത്രീകരിച്ചത്.

കൂടുതൽ വായിക്കുക ...

ഇന്ന് ലോക സിംഹദിനം: 'കാട്ടിലെ രാജാവിന്റെ' ചിത്രം പങ്കുവെച്ചും സംരക്ഷകര്‍ക്ക് ആശംസ നേര്‍ന്നും മോദി,

ഓഗസ്റ്റ് 10- ഇന്ന് ലോക സിംഹദിനം... കാട്ടിലെ രാജാവിന്റെ ചിത്രം പങ്കുവെച്ചും ലോകമെമ്പാടുമുള്ള സിംഹസംരക്ഷകര്‍‍‍‍ക്ക് ആശംസകള്‍‍‍‍ നേര്‍‍‍‍ന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സില്‍‍‍‍ ചിത്രങ്ങള്‍‍‍‍ പങ്കുവെച്ച മോദി സിംഹപ്രിയരെ ഗിര്‍‍‍‍ വനത്തിലേക്ക് ക്ഷണിക്കുന്നുമുണ്ട്. ഏഷ്യന്‍‍‍‍ സിംഹങ്ങള്‍‍‍‍ സ്വാഭാവിക പരിസ്ഥിതിയില്‍‍‍‍ കാണാന്‍‍‍‍ കഴിയുന്ന ഒരേഒരിടമാണ് ഗുജറാത്തിലെ ഗിര്‍‍‍‍ വനങ്ങള്‍‍‍‍

വായന തുടരുക ...

Read
Kakadrushti
Improve your Knoweldge
News from various sources.

വയനാട്ടിലെ ദുരന്തമേഖലസന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ആദ്യം പോയത് വെള്ളാർമല സ്കൂളിലേക്കാണ്. സ്കൂൾ റോ‍ഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. അനാഥരായ കുട്ടികളുടെ വിവരം തേടി.

കൂടുതൽ വായിക്കുക....

ബലൂണില്‍ യാത്രചെയ്യാം, വിനോദസഞ്ചാരികള്‍ക്കായുള്ള 'സ്‌പേസ് ബലൂണ്‍' പരീക്ഷണം സെപ്റ്റംബറില്‍

വയനാട് ദൗത്യം പൂർത്തിയാക്കി മടക്കം, ഓഫ് റോഡേഴ്സിനെ കെട്ടിപ്പിടിച്ച് ലെഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി.

വയനാടൻ ജനതക്ക് അതിജീവനത്തിന്റെ മാതൃകയായി ലെഫ്റ്റനന്റ് കേണൽ ഋഷി രാജലക്ഷ്മി. വയനാടൻ ജനതയോട് ഐക്യപ്പെട്ട ആത്മവിശ്വാസത്തോടെയാണ് ദുരന്തേമേഖലയിലെ ദൗത്യം പൂർത്തിയാക്കി അദ്ദേഹത്തിന്റെ മടക്കം. വയനാടിനൊപ്പം ഒപ്പം പ്രവത്തിച്ച ഓഫ് റോഡേഴ്സിനെ അദ്ദേഹം കെട്ടിപിടിച്ച് ആശംസിക്കുകയും ചെയ്‌തു.

വായന തുടരുക...

മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ അജു അലക്‌സ് പൊലീസ് കസ്റ്റഡിയിൽ

നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ അജു അലക്‌സ്(ചെകുത്താൻ) പൊലീസ് കസ്റ്റഡിയിൽ. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്.

തുടർ വായന ഇവിടെ ക്ലിക്ക് ചെയ്യുക ...

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത: കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

കൂടുതൽ അറിയുക....

വയനാട്ടിലേത് അസാധാരണദുരന്തം, പുനരധിവാസം നാടിന്റെ ഉത്തരവാദിത്വം; പണത്തിന്റെ കുറവുണ്ടാകില്ലെന്നും മോദി,

കല്പറ്റ: വയനാട്ടിലേത് സാധാരണ ദുരന്തമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തനിവാരണത്തിന് കേന്ദ്രം സംസ്ഥാന സര്‍‍‍‍ക്കാരിനൊപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പ് നല്‍‍‍‍കി. ദുരന്തമേഖലകൾ സന്ദർശിച്ചുകഴിഞ്ഞ് വയനാട് കളക്ടറേറ്റില്‍‍‍‍ ചേര്‍‍‍‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

കൂടുതൽ വായിക്കുക...

കേന്ദ്രസർക്കാർ കേരളത്തിനൊപ്പമുണ്ട്'; വയനാടിനെ ചേർത്തുപിടിച്ച് പ്രധാനമന്ത്രി; കണ്ണൂരേയ്ക്ക് മടങ്ങി,

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നേരിട്ടെത്തി ദുരിതം കണ്ടറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിനൊപ്പം ഭാരത സർക്കാരുണ്ടെന്ന് വയനാട് കളക്ടറേറ്റിൽ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്. ദുരിതബാധിതർക്ക് ഒപ്പം നിൽക്കുക എന്നതിനാണ് പ്രാധാന്യം. ദുരന്തമുഖത്ത് എല്ലാവരും ഒന്നിച്ചുനിന്നു. കേരളത്തിനൊപ്പം കേന്ദ്രമുണ്ട്. എല്ലാ വിവരങ്ങളും കേന്ദ്രത്തിന് നൽകാൻ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുടർന്നു വായിക്കുക ...

Let Your
Advertisement Reach
hook & Corner
of the World;
Call 9745397722

വിനോദ സഞ്ചാരികള്‍‍‍‍ക്കായുള്ള സ്‌പേസ് ബലൂണ്‍‍‍‍ പരീക്ഷിക്കാന്‍‍‍‍ സൗദി അറേബ്യ. ഈ വരുന്ന സെപ്റ്റംബറിലാണ് പരീക്ഷണം നടത്താന്‍‍‍‍ തീരുമാനിച്ചിരിക്കുന്നത്. സ്പാനിഷ് സ്റ്റാര്‍‍‍‍ട്ടപ്പായ ഹാലോ സ്‌പേസ് ആണ് ഈ ബലൂണ്‍‍‍‍ നിര്‍‍‍‍മിച്ചത്. യാതൊരു വിധ മലിനീകരണവുമില്ലാതെ മനുഷ്യര്‍‍‍‍ക്ക് ഭൗമോപരിതലത്തില്‍‍‍‍നിന്ന് സ്ടാറ്റോസ്ഫിയറില്‍‍‍‍ സഞ്ചരിക്കാന്‍‍‍‍ ഈ ബലൂണില്‍‍‍‍ സാധിക്കും. ഒരാള്‍‍‍‍ക്ക് 1.5 ലക്ഷം പൗണ്ട് (13,7,48,250 രൂപ) ഇതിന് ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുടർന്നു വായിക്കുക...