നവംബര്‍2025 തിങ്കളാഴ്ച 1201 തുലാം  24

Jumada 19, 1447

വാല്യം 2 ലക്കം 292

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

10

Be the master of your thoughts:

You can't control external events, but you can control your internal response.

(1)

റോഡിന്റെ ഭാഗത്തേക്കാണ് ടാങ്ക് പൊട്ടിയിരുന്നതെങ്കിൽ എല്ലാം ഒഴുകിപ്പോയേനെ’; അവശേഷിക്കുന്ന ടാങ്കിന് ബലപരിശോധന

കൊച്ചി  തമ്മനത്ത്കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന സംഭവത്തിൽ തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. തമ്മനം–പൊന്നുരുന്നി റോഡിൽ പൊന്നുരുന്നി പാലത്തിനു മുമ്പ് സ്ഥിതിചെയ്യുന്ന 1.10 കോടി ലീറ്റർ വെള്ളമുണ്ടായിരുന്ന ജലസംഭരണിയാണ് ഇന്നു വെളുപ്പിന് രണ്ടരയോടെ പൊട്ടിയൊഴുകിയത്. റോഡിന്റെ മറുഭാഗത്തുണ്ടായിരുന്ന സംഭരണിയാണ് പൊട്ടിയത് എന്നതാണ് വലിയ ദുരന്തം ഒഴിവായത്. റോഡിന്റെ ഭാഗത്തുണ്ടായിരുന്ന സംഭരണിക്കായിരുന്നു അപകടം സംഭവിച്ചിരുന്നത് എങ്കിൽ ആൾനാശം ഉൾപ്പെടെ ഉണ്ടായേനെ എന്നാണു നാട്ടുകാർ പറയുന്നത്. വായന തുടരുക ......

ശിവപ്രിയയുടെ മരണത്തിൽ വില്ലനായത് ‘അസിനെറ്റോബാക്ടർ’; മുറിവിലൂടെ ഉള്ളിൽ കടക്കും, ആന്തരികാവയവങ്ങളെ ബാധിക്കും...

തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാൾ (എസ്എടി) ആശുപത്രിയിൽ പ്രസവിച്ച ജെ.ആർ. ശിവപ്രിയയെന്ന (26) യുവതി, 18–ാം ദിവസം മരിക്കാനിടയായത്അസിനെറ്റോബാക്ടർ’ ബാക്ടീരിയയുടെ സാന്നിധ്യം കാരണം. മണ്ണിലും ജലത്തിലുമെല്ലാം കാണപ്പെടുന്ന ഈ ബാക്ടീരിയയ്ക്കു പല വകഭേദങ്ങളുണ്ട്. ഇതിൽ ചിലത് ആന്തരികാവയവങ്ങളെയെല്ലാം ബാധിക്കുന്നതും മരണകാരണമാകുന്നതുമാണ്. മുറിവുകളിലൂടെയാണിതു ശരീരത്തിൽ പ്രവേശിക്കുക. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

തദ്ദേശ തിരഞ്ഞെടുപ്പ്; ‘മുൻ എംഎൽഎയോ മുൻ ഡിജിപിയെയോ മത്സരത്തിന് ഇറക്കിയിട്ട് ഒരു കാര്യവുമില്ല, അവർ ഒരു വാർഡിൽ അല്ലേ മത്സരിക്കുന്നുള്ളൂ’, എം വി ഗോവിന്ദന്‍

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം റെക്കോർഡ് വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ട്വന്റി ഫോറിനോട്. എല്ലാ കോർപ്പറേഷനുകളിലും ജയിക്കണം എന്നാണുള്ളത് അതിൽ തന്നെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കോർപ്പറേഷന്റെ സ്വാധീനം വർധിപ്പിക്കും. തൃശൂർ കോർപ്പറേഷനിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും. കണ്ണൂർ കോർപ്പറേഷൻ തിരികെ പിടിക്കും എം വി ഗോവിന്ദൻ പ്രതികരിച്ചു. വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; കോര്‍പറേഷനിലേക്കുള്ള മത്സരത്തില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ പാര്‍ട്ടിവിട്ടു

കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ രാജിവച്ചു. ചാലപ്പുറം വാര്‍ഡ് സിഎംപിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡണ്ട് നേതൃത്വത്തിന് രാജിക്കത്ത് കൈമാറി.

കോഴിക്കോട് കോര്‍പ്പറേഷനിലെ 76 വാര്‍ഡുകളില്‍ 49 ഇടത്താണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയാണ് നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സയുടെ രാജി. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട അല്‍ഫോന്‍സ, ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ മാവൂര്‍ റോഡ് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. വായന തുടരുക......

അവന് രക്തസാക്ഷിത്വ സര്‍ട്ടിഫിക്കറ്റ് അപ്രൂവല്‍ ചെയ്യേണ്ട ജഡ്ജ് പാനലിന്റെ കീഴ്ഘടകങ്ങള്‍ അന്ന് ഉറക്കമായിരുന്നു

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിലിനെ തള്ളിയ ഡിവൈഎഫ്‌ഐ നേതൃത്വത്തിന് വിമര്‍ശനം. കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റ വിനീഷാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. വര്‍ഗീയവാദികള്‍ക്കെതിരായ പ്രതിരോധത്തിലാണ് ഷെറിലിന്റെ മരണമെന്നാണ് വിനീഷ് അഭിപ്രായപ്പെട്ടത്. കൊല്ലപ്പെട്ട ഷെറിലിന് പല ഒഴിവുകഴിവുകളും പറയാമായിരുന്നു. പക്ഷേ അവനത് പറ്റില്ലായിരുന്നു. സംഭവ സമയം കീഴ് ഘടകങ്ങളെ വിളിച്ചുണര്‍ത്തിയിട്ട് പോലും ഉണര്‍ന്നില്ല. എഴുന്നേല്‍ക്കാത്തത് മുട്ട് വിറച്ചിട്ടാണെന്ന് സമ്മതിക്കാനുള്ള മടിയായിരുന്നു കാരണമെന്നും വിനീഷ് ഫേസ്ബുക്കിൽ കുറിച്ചു. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

കേരം തിങ്ങും കേരള നാട്ടിൽ നാളികേരം കിട്ടാനില്ല; പ്രതിസന്ധിക്ക് പിന്നിൽ കാലാവസ്ഥാ മാറ്റവും കീടബാധയും

'തെങ്ങുകളുടെ നാട്' എന്ന് അർത്ഥം വരുന്ന പേരുള്ള കേരളം ഇപ്പോൾ ഗുരുതരമായ നാളികേര പ്രതിസന്ധി നേരിടുകയാണ്. തേങ്ങയുടെ ഉത്പാദനത്തിൽ വന്ന ഗണ്യമായ കുറവും അതുമൂലമുണ്ടായ വിലക്കയറ്റവുമാണ് ഈ റിപ്പോർട്ട് പരിശോധിക്കുന്നു. ഒരു കിലോ തേങ്ങയ്ക്ക് 70 രൂപയിലധികവും വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 410 രൂപയോളവുമാണ് നിലവിലെ വില. 'ഇപ്പോൾ കുറഞ്ഞ സമയത്തിൽ കൂടുതൽ ശക്തമായ മഴയും, ചൂടേറിയ രാത്രികളും, താപ തരംഗങ്ങളുമാണ് (heatwaves) നമ്മൾ അഭിമുഖീകരിക്കുന്നത്. ഇതിനുപുറമെ, നിലവിലുള്ള തെങ്ങുകൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ല,' വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കൃത്യതയില്ലാത്ത മഴയും വർദ്ധിച്ച ചൂടും ഉത്പാദനത്തെ സാരമായി ബാധിച്ചു. കീടബാധ: ചെല്ലി (Red Palm Weevil) പോലുള്ള കീടങ്ങളുടെ ആക്രമണം തെങ്ങുകളെ വ്യാപകമായി നശിപ്പിച്ചു. തെങ്ങ് കയറ്റത്തിന് ഉൾപ്പെടെ വിദഗ്ധ തൊഴിലാളികളുടെ രൂക്ഷമായ കുറവ് മേഖലയെ ബാധിച്ചു. ഫലഭൂയിഷ്ഠമായ തെങ്ങിൻ തോപ്പുകൾ റിയൽ എസ്റ്റേറ്റിനായി വൻതോതിൽ മാറ്റുന്നത് ഉത്പാദനം കുറയാൻ കാരണമായി. വില വർധിച്ചതോടെ വീടുകളിലും റെസ്റ്റോറൻ്റുകളിലും തേങ്ങയുടെ ഉപയോഗം കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിൻ്റെ ഈ പ്രധാന സ്വത്വം തന്നെ നഷ്ടപ്പെടുമോ എന്ന ചോദ്യമാണ് ഈ റിപ്പോർട്ട് ഉയർത്തുന്നത്. തുടര്‍ന്നു വായിക്കുക.....

പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി അഞ്ചുവര്‍ഷം, ഒരുപിടി പദ്ധതികള്‍; ഇനി ജനങ്ങള്‍ പറയട്ടേയെന്ന് രേഷ്മ മറിയം റോയ്

കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ചരിത്രംകുറിച്ചാണ് 2020-ല്‍ രേഷ്മ മറിയം റോയ് പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തില്‍ പ്രസിഡന്റായത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 21 വയസ്സായിരുന്നു രേഷ്മയുടെ പ്രായം. തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതിക്ക് തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ്സ് തികഞ്ഞത്. അങ്ങനെ അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയെന്നനിലയില്‍ രേഷ്മയെ കേരളമറിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫില്‍നിന്ന് 11-ാം വാര്‍ഡ് പിടിച്ചെടുത്ത് രേഷ്മ ചരിത്രം കുറിച്ചു. അങ്ങനെ പ്രായംകുറഞ്ഞ സ്ഥാനാര്‍ഥി പ്രായംകുറഞ്ഞ പഞ്ചായത്തംഗമായി. യുഡിഎഫില്‍നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണം പിടിച്ചെടുത്തപ്പോള്‍ പഞ്ചായത്തിലെ ഭരണസമിതിയുടെ തലപ്പത്ത് ഏറ്റവും പ്രായംകുറഞ്ഞ അംഗത്തെ തന്നെ നിയോഗിച്ച് സിപിഎം അന്ന് ഏവരെയും ഞെട്ടിച്ചു. അങ്ങനെ രേഷ്മ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി

വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

75ാം പിറന്നാളിന് അച്ഛനറിയാതെ കുറേ കാര്യങ്ങള്‍ തയാറാക്കിയിരുന്നു, പക്ഷേ: വേദനയോടെ കാവ്യ മാധവന്‍...

അച്ഛന്‍ മാധവന്റെ 75ാം ജന്മദിനത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി കാവ്യ മാധവൻ. 75ാം പിറന്നാൾ വലിയ ആഘോഷത്തോടെ നടത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ഇതിനായി അച്ഛനറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പദ്ധിതിയിട്ടിരുന്നുവെന്നും കാവ്യ പറയുന്നു.

കാവ്യ മാധവന്റെ വാക്കുകള്‍:

ഇന്ന് നവംബർ 10; അച്ഛന്റെ  75-ാം പിറന്നാൾ. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു.  പക്ഷേ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ  ഒരുപാട്  ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു. വായന തുടരുക . . .

സ്വന്തം വീടിനു നേരെ വെടിയുതിർത്ത് കുട്ടി; കാറിലെത്തിയവർ അക്രമം നടത്തിയെന്ന് മൊഴി, അന്വേഷണത്തിൽ ട്വിസ്റ്റ്

കാസർകോട് ∙ ഉപ്പളയിൽ സ്വന്തം വീടിന് നേരെ വെടിയുതിർത്ത പതിനാലുകാരൻ പിടിയിൽ. ‍വെടിവയ്ക്കാനുപയോഗിച്ച എയർഗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വെടിവയ്പ്പുണ്ടായ സമയത്ത് പതിനാലുകാരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാതാവും മറ്റു രണ്ടു മക്കളും പുറത്തു പോയിരുന്നു. വെടിവയ്പ്പുണ്ടായെന്ന കാര്യം കുട്ടിയാണ് മറ്റുള്ളവരെ അറിയിച്ചത്. തുടർന്ന് മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

വലിയ നേട്ടം കൊയ്ത ആളോട് വീട്ടിലിരിക്കാൻ സിപിഐഎം പറഞ്ഞത് എന്തിനാണ്?'; ആര്യാ രാജേന്ദ്രനെ വിമർശിച്ച് വി മുരളീധരൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ വി മുരളീധരൻ. മാലിന്യ മുക്ത കേരളത്തിന്റെ പേരിൽ വലിയ തട്ടിപ്പാണ് നടത്തിയതെന്നും 500 രൂപ വിലയുള്ള കിച്ചൺ ബിന്നിന് ഈടാക്കിയത് 1800 രൂപയാണെന്നും മുരളീധരൻ ആരോപിച്ചു.

 

അതിന്റെ പ്രയോജനം കിട്ടിയത് ജനങ്ങൾക്കല്ല. നടക്കാത്ത പൊങ്കാലയുടെ പേരിൽ ശുചീകരണ തൊഴിലാളികൾക്ക് വേണ്ടി പണം തട്ടിയെടുത്തവരാണ്. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാതെ തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ല. മേയർ കടലാസിൽ അവാർഡുകൾ വാങ്ങും. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ മേയർ മത്സരിക്കാത്തത്. ഇത്രയും വലിയ നേട്ടം കൊയ്ത ആളോട് വീട്ടിൽ പോയിരിക്കാൻ സിപിഐഎം പറഞ്ഞതിന്റെ അർത്ഥം എന്താണെന്നും അദ്ദേഹം ചോദിച്ചു. വായന തുടരുക . . .

 

 

 

 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

ഭരിക്കാന്‍ അവസരം ചോദിച്ച് ബിജെപി, ഇന്ദിരാഭവന്റെ ‘മുറ്റത്ത്’ ശ്രീലേഖ; ശാസ്തമംഗലം സുരേഷ് ഗോപിയുടെയും ശബരിനാഥിന്റെയും വാര്‍ഡ്

തിരുവനന്തപുരം  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായ കെ.എസ്. ശബരീനാഥന്റെയും വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡിലാണ് മുൻ ഡിജിപി ആർ.ശ്രീലേഖയെ ബിജെപി സ്ഥാനാർഥിയാക്കിയത്. ഇതേ വാർഡിലാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ സ്ഥിതി ചെയ്യുന്നത്. വട്ടിയൂർക്കാവ് എംഎൽ‌എയും മുൻ മേയറുമായ വി.കെ. പ്രശാന്തിന്റെ ഓഫിസുള്ളതും ശാസ്തമംഗലം ജംക്ഷനിൽ. ശ്രീലേഖ മത്സരിച്ചാൽ അവരുടെ വീട് സ്ഥിതി ചെയ്യുന്ന വഴുതക്കാട് നിന്നാകും എന്നായിരുന്നു പാർട്ടിക്കുള്ളിലെ ആദ്യ ധാരണ. എന്നാൽ ശാസ്തമംഗലത്ത് മത്സരിക്കട്ടെ എന്ന പാർട്ടി തീരുമാനത്തിൽ ശ്രീലേഖ സമ്മതം അറിയിക്കുകയായിരുന്നു. വായന തുടരുക . . .

നവകേരള സർവേ: സിപിഎം പങ്കാളിത്തം വിവാദത്തിൽ; ഉത്തരവ് സർക്കാർ വക, നിയമനം സിപിഎം വക...

തിരുവനന്തപുരം സര്‍ക്കാര്‍ സമിതിയിലേക്കു പാര്‍ട്ടി ആളെ നിശ്ചയിച്ചുകൊടുക്കുന്ന മറിമായം നവകേരള ക്ഷേമ പഠനസർവേയിൽ പ്രകടം. സർക്കാർ ഉത്തരവു പ്രകാരം രൂപീകരിക്കുന്ന ജില്ലാ, നിയമസഭാ മണ്ഡല, തദ്ദേശസ്ഥാപന സമിതികളിൽ പാർട്ടി ആളെ കണ്ടെത്തി കൊടുക്കണമെന്നാണു സിപിഎം സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികൾക്ക് അയച്ച കുറിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വായന തുടരുക . . .

  Vadakkunnathan Temple

The Vadakkumnathan Temple is an ancient Hindu temple dedicated to Shiva in Thrissur, in the Thrissur district of Kerala, India. The temple is a classical example of the architectural style of Kerala and has one monumental tower on each of the four sides in addition to a koothambalam. Mural paintings depicting various scenes from the Mahabharata can be seen inside the temple.[1][2][3] The shrines and the Kuttambalam display vignettes carved in wood. The temple, along with the mural paintings, has been declared as a National Monument by India under the AMASR Act.[4] According to popular local lore, this is the first temple built by Parashurama, the sixth avatar of Vishnu. Thekkinkadu Maidan, encircling the Vadakkumnathan Temple, is the main venue of the renowned Thrissur Pooram festival.In 2012, the Archaeological Survey of India (ASI) has recommended 14 sites, including Vadakkumnathan Temple and palaces, from Kerala to include in the list of UNESCO World Heritage Sites.[5] The temple is also the first one among the 108 Shiva Temples in ancient Kerala, established by Parashurama, and is mentioned in the Shiva Temple Stotra as Shrimad-Dakshina Kailasam, meaning 'Mt. Kailash of the South'.വായന തുടരുക .. ...

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; 2 ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും’, രാജീവ് ചന്ദ്രശേഖര്‍

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ ആണ് കഴിവുള്ള മുന്നണി അഴിമതിരഹിത ഭരണം ബിജെപി കൊണ്ടുവരുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇന്ന് മുതൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. വികസിത കേരളം, വികസനം,ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന വികസനം എന്നിവയാണ് ബിജെപി മുൻപോട്ട് വെക്കുന്ന കാഴ്ചപ്പാട്. ഇത്രയും കാലമായി ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്ക് ഒരു അവസരം കിട്ടിയാൽ അതെല്ലാം പരിഹരിക്കുമെന്ന വാഗ്താനം നൽകിയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കാൻ ഇറങ്ങുന്നത് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

കോഴിക്കോട് കോർപ്പറേഷനിൽ സർപ്രൈസ് മേയർ സ്ഥാനാർത്ഥിയെ ഇറക്കാൻ കോൺഗ്രസ്; സംവിധായകൻ വി എം വിനു മത്സരിച്ചേക്കും

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ സംവിധായകൻ വി എം വിനുവിനെ മേയർ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ കോൺഗ്രസ്. വി എം വിനുവിനെ പാറോപ്പടിയിലോ ചേവായൂരിലോ മത്സരിപ്പിക്കാനാണ് നീക്കം. രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും വിനുവുമായി സംസാരിച്ചതായും സമ്മതമറിയിച്ചതായുമാണ് വിവരം. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

നേതാക്കളുമായുള്ള ചർച്ചക്ക് മുമ്പായി മത്സരിക്കുന്നതിലെ ബുദ്ധിമുട്ടുകൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനമായിട്ടില്ലെന്നുമായിരുന്നു വിനുവിന്റെ പ്രതികരണം. എന്നാൽ ചർച്ചകൾക്കൊടുവിലാണ് വിനുവിനെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുന്നതിൽ അന്തിമ തീരുമാനമായത് എന്നാണ് സൂചന.വായന തുടരുക . . ..

ഇന്ദിരയ്ക്ക് രാഷ്ട്രീയത്തിൽ രണ്ടാം ഇന്നിങ്‌സ് സമ്മാനിച്ച ബിഹാർ; ബെൽചി ഇന്ദിരയെ അധികാരത്തിലെത്തിച്ചത് എങ്ങനെ?

ബെൽചി മൊമന്റ് സ്റ്റീരിയോടൈപ്പുകളെ ഉടച്ചുവാർത്തുകൊണ്ട്, ഇന്ത്യൻ രാഷ്ട്രീയത്തിൽ അരങ്ങേറുന്ന പല സംഭവവികാസങ്ങളെയും നമ്മൾ ഇങ്ങനെ വിളിച്ചുപോരാറുണ്ട്. അവ യാത്രകളോ, പ്രധാനപ്പെട്ട സന്ദർശനങ്ങളോ അങ്ങനെ എന്തുമാകട്ടെ. വോട്ടുചോരി വെളിപ്പെടുത്തലുകൾക്ക് പിന്നാലെ വോട്ട് അധികാർ യാത്രയുമായി രാഹുൽഗാന്ധി ബിഹാറിൽ കളം നിറഞ്ഞപ്പോൾ മാധ്യമങ്ങൾ അവയെ വിശേഷിപ്പിച്ചത് രാഹുലിന്റെ ബെൽചി മൊമെന്റ് എന്നായിരുന്നു. യാദൃശ്ചികമോ സാന്ദർഭികമോ ആകട്ടെ, ബെൽചി മൊമൻ്റ് എന്ന വാക്ക് ഉടലെടുക്കാൻ ഇടയായ സംഭവം നടന്നതും ബിഹാറിലാണ്. അതിന് കാരണക്കാരിയായത് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയും. വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

പിഴയുടെ പേരില്‍ ഓട്ടം നിര്‍ത്തി; അന്തര്‍സംസ്ഥാന സര്‍വീസിന് പ്രത്യേക പെര്‍മിറ്റ് ആവശ്യവുമായി ബസ്സുടമകള്‍

ചെന്നൈ: അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പെര്‍മിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ബസുകള്‍ പിടിച്ചെടുത്ത് കേരളം വന്‍തുക പിഴചുമത്തിയെന്നു ചൂണ്ടിക്കാണിച്ച് കേരളത്തിലേക്കുള്ള ബസ്സോട്ടം വെള്ളിയാഴ്ച രാത്രിമുതല്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് സംഘടന ഈയാവശ്യം ഉയര്‍ത്തിയത്. വായന തുടരുക . . .

വീട്ടിലിരുന്ന് പത്താംക്ലാസ് തുല്യതാപരീക്ഷയെഴുതി അനീഷ......

തളിക്കുളം (തൃശ്ശൂര്‍) : ആദ്യമായി സ്വന്തം വീട്ടിൽ പത്താംതരം തുല്യതാപരീക്ഷ എഴുതിയ വിദ്യാർഥിയായി അനീഷ. ശനിയാഴ്ച ആരംഭിച്ച സംസ്ഥാന സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാപരീക്ഷയാണ് അനീഷ വീട്ടിലിരുന്ന് എഴുതി ചരിത്രത്തിൽ ഇടംനേടിയത്. തളിക്കുളം കൊപ്രക്കളം സ്വദേശി പണിക്കവീട്ടിൽ അഷറഫിന്റെയും ഫാത്തിമയുടെയും മകളാണ്. വീട്ടിലെ മുറി പരീക്ഷാഹാൾ ആക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെയായിരുന്നു പരീക്ഷ. മാതാവ് ഫാത്തിമയുടെ സാന്നിധ്യത്തിൽ ഹാജർ ബുക്കിൽ ഒപ്പുവെച്ചശേഷം പരീക്ഷാപേപ്പർ നൽകി. ആദ്യം മലയാളം പരീക്ഷയായിരുന്നു. ഉച്ചയ്ക്കുശേഷം ഹിന്ദിയും. വൈകീട്ട് നാലിനാണ് പരീക്ഷ കഴിഞ്ഞത്. ആദ്യ രണ്ട് പരീക്ഷകളും എളുപ്പമായിരുന്നെന്ന് അനീഷ പറഞ്ഞു. ഈ മാസം 18-നാണ് പരീക്ഷ തീരുക. മസ്‌കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച അനീഷയ്ക്കായി പൊതുവിദ്യാഭ്യാസവകുപ്പ് ഇറക്കിയ പ്രത്യേക ഉത്തരവിലാണ് വീട്ടിലിരുന്ന് പരീക്ഷയെഴുതാൻ സാധിച്ചത്. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 10, തിങ്കളാഴ്ച

ഇന്ത്യയ്ക്കെതിരെ പുതിയ ലോഞ്ച് പാഡ് ബംഗ്ലദേശ്?; ലഷ്കർ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിവരം, ജാഗ്രത ...

ന്യൂഡല്‍ഹി ബംഗ്ലദേശിൽനിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദ് തയാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ വിവരം. പാക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകരർ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് പദ്ധതിയൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബംഗ്ലദേശിനെ ഒരു പുതിയ ലോഞ്ച് പാഡായി വളർത്തിയെടുക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന. ഒക്ടോബർ 30ന് പുറത്തുവന്ന ഒരു വിഡിയോയിൽ ഇതുസംബന്ധിച്ച പരാമർശം ഉണ്ടായിരുന്നു.  വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

എന്തിനും ഏതിനും ജപിച്ച തകിട്, ചെലവിന് ബുദ്ധിമുട്ടിയാലും മന്ത്രവാദിക്ക് പണം നൽകും; പൂജയ്ക്ക് പിന്നാലെ വിവാഹം തീരുമാനിച്ചു

തിരുവഞ്ചൂര്‍ തിരുവഞ്ചൂരിലെ ഭർതൃവീട്ടിൽ യുവതി ആഭിചാരക്രിയകൾക്കു വിധേയയായ സംഭവത്തിൽ മന്ത്രവാദിയും ഭർതൃകുടുംബാംഗങ്ങളും അല്ലാതെ മറ്റൊരാൾ കൂടെ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. വിഡിയോ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഒരാളുടെ സാന്നിധ്യം കൂടെ സ്ഥിരീകരിച്ചത്. ആഭിചാരക്രിയകൾ നടക്കുമ്പോൾ യുവതിയുടെ കയ്യിൽ മുറുകെ പിടിച്ചത് ഇയാളാണെന്നാണ് വിവരം. തുടര്‍ന്നു വായിക്കുക . . .

ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ ഞങ്ങള്‍ വിചാരണ ചെയ്യും; ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും: വി ഡി സതീശന്‍

കൊച്ചി: തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങളുടെ കോടതിയിൽ സർക്കാരിനെ തങ്ങൾ വിചാരണ ചെയ്യും. സീറ്റ് വിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൂടുതലറിയുക . . ..

 

 

 

 

കേരളത്തിൽ വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണല്‍ 13ന്

തിരുവനന്തപുരം സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളായി. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽവന്നു. ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 23612 വാർഡുകളും. രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെയാണ് പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. കഴിഞ്ഞതവണ 3 ഘട്ടമായിരുന്നു.

തിരു,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കും. തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ഡിസംബർ 11നാണ് തിരഞ്ഞെ‍ടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22ന്. നാമനിര്‍ദേശപത്രിക നവംബര്‍ 24 പിൻവലിക്കാം. വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

കൊച്ചി നഗരത്തിലെ ജലസംഭരണി തകർന്നു; വീടുകളിൽ വെള്ളം കയറി, മതിലുകൾ തകർന്നു, വാഹനങ്ങൾക്ക് കേടുപാട്...

കൊച്ചി തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകര്‍ന്ന് വീടുകളിൽ വെള്ളം കയറി. മതിലുകൾ തകർന്നു. വാഹനങ്ങൾക്ക് കേടുപാടുണ്ടായി. നഗരത്തിൽ ജലവിതരണം മുടങ്ങും. 1.35 കോടി ലീറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറ്റിയുടെ ടാങ്കാണ് പുലര്‍ച്ചെ മൂന്നു മണിയോടെ തകര്‍ന്നത്. വായന തുടരുക. . . .

ട്രെയിനില്‍ ബ്രെത്തലൈസര്‍ പരിശോധന; അമിത അളവിൽ മദ്യത്തിന്റെ സാന്നിധ്യം; കേസെടുത്തു...

കോട്ടയം  റെയിൽവേ പൊലീസിന്റെ ബ്രെത്തലൈസർ പരിശോധനയിൽ, ട്രെയിനിലെ യാത്രക്കാരന്റെ ശ്വാസോച്ഛ്വാസത്തിൽ അമിത അളവിൽ മദ്യത്തിന്റെ സാന്നിധ്യം. 100 മില്ലിലീറ്റർ രക്തത്തിൽ 415 മില്ലിഗ്രാം ആൽക്കഹോൾ എന്ന ഫലമാണ് പരിശോധനയിൽ ലഭിച്ചത്. കേസെടുക്കാനുള്ള അളവ് 30 മില്ലിഗ്രാം ആൽക്കഹോൾ ആണ്. പരിശോധന ആരംഭിച്ച ശേഷം സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര ഉയർന്ന ഫലം ലഭിക്കുന്നത്. ഇന്നലെ രാവിലെ 10.58നു ശബരി എക്സ്പ്രസിൽ വനിതാ പൊലീസ് ബ്രെത്തലൈസർ ഉപയോഗിച്ച നടത്തിയ പരിശോധനയിലാണ് മദ്യലഹരിയിൽ ബോധമില്ലാതെ നിന്നയാളെ പിടികൂടിയത്. വെള്ളം ചേർക്കാതെ മദ്യം കഴിച്ചതാണെന്ന് ഇയാൾ റെയിൽവേ പൊലീസിനോടു പറഞ്ഞു. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറച്ച സര്‍ക്കാരാണിത്, 2010-ലേതിനേക്കാള്‍ മിന്നും ജയം യുഡിഎഫിനുണ്ടാകും: സണ്ണി ജോസഫ്

ഡിസംബര്‍ 9 മുതല്‍ ആരംഭിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പൂര്‍ണ സജ്ജമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മിഷന്‍ 2025 പ്രഖ്യാപിച്ച് നേരത്തേ തന്നെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനും ചിട്ടയോടെ പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസിന് സാധിച്ചെന്നും പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിന്റെ മികച്ച വിജയം കേരളം കണ്ടത്. അന്ന് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിരുന്നു. ഇത്തവണ അതിനേക്കാള്‍ മിന്നുന്ന വിജയമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. വായന തുടരുക . ..

Todays Special GK

Vadakkunnathan Temple

കാവിവിശ്വാസികൾക്ക് പറ്റിയ കപടവിശ്വാസി; ബിജെപിക്കാർക്ക് അർഹതപ്പെട്ടത് തന്ന'; ശ്രീലേഖയ്ക്ക് എതിരെ കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെപിസിസി ജനറൽ സെക്രട്ടറിമാരായ മണക്കാട് സുരേഷും സന്ദീപ് വാര്യരുമാണ് ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസിയാണ് ശ്രീലേഖ എന്നായിരുന്നു മണക്കാട് സുരേഷ് പറഞ്ഞത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുപ്പിച്ചത് ശ്രീലേഖ ഇടപെട്ടാണെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

വനിതാ ഡോക്ടറും നിരീക്ഷണത്തില്‍; ഫരീദാബാദില്‍ 350 കിലോ സ്‌ഫോടകവസ്തു പിടികൂടിയ കേസില്‍ വഴിത്തിരിവ്

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് സമീപമുള്ള ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഒരു എകെ 47 റൈഫിളും പിസ്റ്റളും വെടിയുണ്ടകളും സൂക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍, ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ ഡോ. മുജമ്മില്‍ ഷക്കീലിനൊപ്പം ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വായന തുടരുക . .

എന്താണ് 'മോൻത' ചുഴലിക്കാറ്റ്? ആരാണ് പേരിട്ടത് ? തിരയുന്നവർ ഇവിടെ കമോണ്‍

തായ്‌ലാൻഡാണ് 'മോൻത'(Mon-tha) എന്ന പേരിട്ടത്.സുഗന്ധമുള്ള പുഷ്പം,അല്ലെങ്കിൽ മനോഹരമായ പുഷ്പം എന്നാണ് മോൻത എന്നതിന്റെ അർത്ഥം. ഇന്ത്യൻ മഹാസമുദ്ര പ്രദേശത്ത് ഉണ്ടാകുന്ന ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത് 13 രാജ്യങ്ങൾ ചേർന്നുള്ള ഒരു കൂട്ടായ്മയാണ്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാൻമർ, മാലദ്വീപ്, പാകിസ്ഥാൻ, തായ്‌ലൻഡ്, ഒമാൻ, ഖത്തർ, ഇറാൻ, സൗദി അറേബ്യ, യുഎഇ, യെമൻ എന്നിവയാണ് ആ രാജ്യങ്ങൾ വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി; മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്കായി 15 കോടി രൂപയുടെ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദർശനം നടത്തി കാണിക്കയർപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്കും അദ്ദേഹം ദേവസ്വത്തിനു കൈമാറി. വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

വെറും നടവഴിയല്ല, ഇനി ഇത് ‘സൗഹൃദ റോഡ്
കടപ്പുറം : ഇത്ര കാലം നടവഴി മാത്രമായിരുന്നെങ്കിൽ ഇനിയത് ‘സൗഹൃദ റോഡ്’ ആണ്. കടപ്പുറം പഞ്ചായത്ത് ആറാംവാർഡിൽ ബർദാൻ തങ്ങൾ റോഡിൽനിന്ന്‌ വലിയകത്ത് ഷറഫുവിന്റെ വീടിന് വടക്കുവശത്തുകൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് അമ്പലത്ത് വീട്ടിൽ അഷ്‌റഫിന്റെ വീട് വരെ നീളുന്ന പുതിയ റോഡ്  തുറന്നു.

നാല് വീടുകള്‍ക്കും അഞ്ച് ഭൂവുടമകൾക്കും വാഹനമെത്തുന്ന രീതിയിലാണ് റോഡ് തുറന്നത്. ഗുണഭോക്താക്കൾ ഒറ്റക്കെട്ടായിനിന്ന് നിർമിച്ച റോഡിന് ‘സൗഹൃദ’ എന്ന് പേര് നൽകി. നൂറു ശതമാനവും ഗുണഭോക്താക്കളുടെ സാമ്പത്തിക സഹായത്താലാണ് വഴിവെട്ടിയത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഈ പ്രദേശത്തേക്ക് വഴിയെത്തിയത്. വായന തുടരുക....

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722

ട്രംപ് കണ്ടു ആ ഉപഗ്രഹ ചിത്രങ്ങൾ: ലോപ് നോറിൽ ചൈനീസ് ‘റോക്കറ്റ് ഫോഴ്സി’ന്റെ രഹസ്യ നീക്കം; തീരുവയുദ്ധം ...

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ നടന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഏതാനും മണിക്കൂറുകൾക്കു മുൻപ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു വെടി പൊട്ടിച്ചു. ലോകമെമ്പാടുമുള്ള വ്യവസായ സമൂഹം യുഎസും ചൈനയും തമ്മിലുള്ള ‘വ്യാപാര യുദ്ധ’ത്തിലെ അടുത്ത നടപടിയെക്കുറിച്ചോർത്ത് ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുമ്പോഴാണ് യുഎസ് ആണവ പരീക്ഷണം പുനരാരംഭിക്കാൻ പോകുന്നുവെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്. ഷിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അതിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെപ്പറ്റിയും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ചർച്ചകളാണ് വാർത്തകളിൽ നിറഞ്ഞു നിന്നത്. അതിനാൽത്തന്നെ ആണവ പരീക്ഷണം വീണ്ടും തുടങ്ങുന്നതിനെക്കുറിച്ചുള്ള പ്രസ്താവനയ്ക്ക് വലിയ പ്രചാരവും ലഭിച്ചില്ല. എന്നാൽ തീരുവയുദ്ധത്തിന്റെ ചൂടാറിയതോടെ ലോകം ട്രംപിന്റെ ആണവ പ്രസ്താവനയിലേക്ക് ശ്രദ്ധ തിരിച്ചു. എങ്ങനെ പരീക്ഷണം നടത്തുമെന്നാണ് ട്രംപ് പറഞ്ഞത്? എന്തുകൊണ്ടാണ് വീണ്ടും ആണവാക്രമണ മേഖലയിലേക്ക് യുഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? ഈ സംശയങ്ങൾക്കുള്ള ഉത്തരമെന്ന നിലയിൽ ട്രംപിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. ‘‘റഷ്യ പരീക്ഷണം നടത്തുന്നുണ്ട്, ചൈനയും പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. തുടര്‍ന്നു വായിക്കുക....

മൂന്നാറില്‍ വീണ്ടും സഞ്ചാരികളെ ആക്രമിച്ചു; ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റിൽ...

മൂന്നാര്‍ വീണ്ടും വിനോദസഞ്ചാരികൾക്കു നേരെ ആക്രമണം. മദ്യലഹരിയിൽ ആക്രമണം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിൽ താമസിക്കുന്ന, മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്വദേശി എസ്.സുരേന്ദ്രനാണ് (29) അറസ്റ്റിലായത്. ഓട്ടോറിക്ഷ പിടിച്ചെടുത്ത പൊലീസ് ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി.

 

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.