നവംബര്‍2025 ചൊവ്വാഴ്ച 1201 തുലാം  25

Jumada 20, 1447

വാല്യം 2 ലക്കം 293

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

11

“Keep your face always toward the sunshine—and shadows will fall behind you.” — Walt Whitman

(1)

ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെ

ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത് നാല് ഡോക്ടർമാരുൾപ്പെടെയുള്ളവരെ. ഇവർക്ക് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. മൂന്ന് തോക്കുകളും ജൈവായുധമായ റിസിൻ നിർമ്മിക്കാനുള്ള സാമ​ഗ്രികളുമായി ​ഗുജറാത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. 350 കിലോ അമോണിയം നൈട്രേറ്റ്, രണ്ട് അസോൾട്ട് റൈഫിളുകൾ എന്നിവയുൾപ്പെടെ 2,900 കിലോ സ്ഫോടകവസ്തുക്കളുമായി ജമ്മു കശ്മീരിൽ നിന്നുള്ള മറ്റൊരു ഡോക്ടറെയും ഹരിയാനയിൽ അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പ്രശംസിച്ച് പോസ്റ്ററുകൾ പതിച്ചതിന് ജമ്മു കശ്മീരിൽ നിന്നുള്ള മൂന്നാമത്തെ ഡോക്ടറെയും ഉത്തർപ്രദേശിൽ അറസ്റ്റ് ചെയ്തു. ഹരിയാനയിൽ ആയുധങ്ങളുമായി വനിതാ ഡോക്ടറും പിടിയിലായിരുന്നു. വായന തുടരുക ......

ചെങ്കോട്ടയിലെ കാര്‍ സ്ഫോടനത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ദില്ലി ചെങ്കോട്ടയിലെ കാര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ടു ആക്രമണ ശ്രമമാണ് രാജ്യത്ത് നടന്നത്. ട്രാഫിക് സിഗ്നിലേക്ക് ഓടിയെത്തിയ കാറിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

ഡല്‍ഹി സ്ഫോടനം: കേരളത്തിലും ജാഗ്രതാ നിർദ്ദേശം, ശക്തമായി അപലപിച്ച് മുഖ്യമന്ത്രി, പരിശോധനകൾ ശക്തമാക്കി

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ജില്ലകളിലും സുരക്ഷ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. പ്രധാന നഗരങ്ങൾ, സുരക്ഷ മേഖലകൾ എന്നിവടങ്ങളിൽ പോലീസും ബോംബ് സ്്ക്വാഡും പരിശോധനകൾ നടത്തും.  വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

10 മാനുകൾ ചത്തു; പുത്തൂർ സുവോളജിക്കൽ പാര്‍ക്കില്‍ ഗുരുതര സുരക്ഷാ വീഴ്ച

തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗുരുതര സുരക്ഷാ വീഴ്ച. 10 മാനുകൾ ചത്തു. തെരുവുനായയുടെ ആക്രമണത്തിലാണ് മാനുകൾ ചത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഡോ. അരുൺ സക്കറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണ കാര്യത്തിൽ വ്യക്തത വരികയുള്ളൂ. വായന തുടരുക......

മുഖ്യമന്ത്രിക്ക് ഹാലൂസിനേഷന്‍; അമേരിക്കന്‍ ആരോഗ്യമേഖലയെ കടത്തിവെട്ടിയെന്നൊക്കെയാണ് പറയുന്നത്’; ഷിബു ബേബി ജോണ്‍

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനുള്ള ഇന്‍ഡിക്കേറ്ററായി മാറുമെന്ന് ഷിബു ബേബി ജോണ്‍. ജനത്തില്‍ നിന്ന് ഒരുപാട് അകന്നാണ് ഇടതുമുന്നണി സഞ്ചരിക്കുന്നതെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തുന്ന വിധത്തില്‍ ഒരു മുന്നേറ്റം യുഡിഎഫ് നടത്തുമെന്നും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായും പ്രാദേശിക വിഷയങ്ങളാണ് പരിഗണനയില്‍ വരുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം അതില്‍ പ്രതിഫലിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്നും ഇത്തവണ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ഇവിടെ 21 മണിക്കൂറും ഇരുട്ട്, ആരെങ്കിലും മരിച്ചാലും വലിയ പ്രശ്നം: –64 ഡിഗ്രി തണുപ്പ് അതിജീവിച്ച ഇന്ത്യന്‍ യുവതി

ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നാണ് ഒയ്മ്യാകോൺ. ലോകത്തിന്റെ ഫ്രീസർ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ശൈത്യമേറിയ ജനവാസപ്രദേശങ്ങളിൽ ഒന്നാണ് സൈബീരിയയിലെ ഈ ഗ്രാമം. ശൈത്യകാലമായാൽ ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. താപനില മൈനസ് 40 ലെത്തുമ്പോൾ തന്നെ ഇവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയാണു പതിവ്. സ്കൂളുകൾ കൂടാതെ ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയർപോർട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതിശൈത്യം ആരംഭിക്കുന്നതോടെ ഗ്രാമവാസികളുടെ ജീവിതം വീടിനുള്ളിലുള്ള പവർ ജനറേറ്ററിന്റെ സഹായത്തോടെയാണ്. തണുപ്പുകാലത്ത് ഇവർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം വാഹനങ്ങളുടെ എൻജിൻ കേടാകുന്നതാണ്. കാറുകളും മറ്റു വാഹനങ്ങളും കേടാകാതിരിക്കാൻ അവ നിരന്തരം പ്രവർത്തിപ്പിക്കുകയും വാഹനത്തിനുള്ളിൽ തന്നെ താമസമാക്കുന്നവരും ഇവിടെയുണ്ട്. തുടര്‍ന്നു വായിക്കുക.....

35നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് 1000 രൂപ, റേഷൻ കാർഡ് മഞ്ഞയോ പിങ്കോ ആയിരിക്കണം; മാനദണ്ഡങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം തദ്ദേശതിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അര്‍ഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. 1000 രൂപയുടെ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കാമെന്ന് ഉത്തരവിൽ പറയുന്നു. നിലവിലെ പെന്‍ഷന്‍ പദ്ധതികളിലൊന്നും അംഗമായിട്ടില്ലാത്തവര്‍ക്കാണ് അവസരം. പ്രായം 35നും 60നും ഇടയിലാകണം. 60 വയസ്സ് കഴിയുമ്പോള്‍ പദ്ധതിയില്‍നിന്നു പുറത്താകും. റേഷന്‍ മഞ്ഞ കാര്‍ഡോ പിങ്ക് കാര്‍ഡോ ഉണ്ടാകണം. പ്രായം തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവ ഹാജരാക്കാം.

വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കേറ്റ മുറിവ്, മതേതരത്വം ഉടയ്ക്കാനുള്ള ശ്രമം, അന്വേഷണം എങ്ങനെയെന്ന് പുറത്തു പറയാനാകില്ല

തൃശൂര്‍ ഡൽഹി സ്ഫോടനത്തിൽ അന്വേഷണം എങ്ങനെ പോകുന്നുവെന്ന് പുറത്തുപറയാനാകില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അസാധാരണമായ സാഹചര്യമാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ എട്ട് ആക്രമണ ശ്രമമാണ് രാജ്യത്ത് നടന്നത്. ട്രാഫിക് സിഗ്നിലേക്ക് ഓടിയെത്തിയ കാറിലാണ് ഇന്നലെ സ്ഫോടനമുണ്ടായതെന്നും സുരേഷ് ഗോപി പറഞ്ഞു. വായന തുടരുക . . .

വിമാനത്താവളങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥർ, 3 ദിവസത്തേക്ക് അടിയന്തര ജാഗ്രത; രണ്ടാംഘട്ട പരിശോധന നിര്‍ബന്ധം

തിരുവനന്തപുരം  ഡല്‍ഹിയില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. തിരുവനന്തപുരം ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, വ്യോമസേനാ കേന്ദ്രങ്ങള്‍, ഹെലിപാഡുകള്‍, ഫ്‌ളൈയിങ് സ്‌കൂളുകള്‍, ഏവിയേഷന്‍ ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാനാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ മുതല്‍ മൂന്നു ദിവസത്തേക്ക് അടിയന്തര ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

ധര്‍മേന്ദ്രയുടെ ആരോഗ്യനില തൃപ്തികരം; മരിച്ചെന്ന വാർത്ത തള്ളി മകൾ ഇഷ ഡിയോള്‍

നടന്‍ ധര്‍മേന്ദ്രയുടെ മരണവാര്‍ത്ത തള്ളി കുടുംബം. ധർമേന്ദ്രയുടെ നില തൃപ്തികരമാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മകൾ ഇഷ ഡിയോൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പപ്പയുടെ രോഗശാന്തിക്കായി പ്രാർത്ഥനകൾ നടത്തിയതിന് നന്ദി എന്നും ഇഷ കൂട്ടിച്ചേർത്തു.

ധർമേന്ദ്രയെ ഒരാഴ്ചയായി മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം അന്തരിച്ചതായി ഇന്ന് രാവിലെയാണ് വാർത്തകൾ പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ഒക്ടോബർ 31 ന് പതിവ് പരിശോധനയ്ക്കായാണ് ധർമ്മേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വാർത്ത വന്നിരുന്നു.വായന തുടരുക . . .

 

 

 

 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025
തിരുവനന്തപുരം—എറണാകുളം              28 ദിവസങ്ങള്‍
തൃശ്ശൂൂര്‍-കാസറഗോഡ്                                  30 ദിവസങ്ങള്‍

ദില്ലിയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് കേരളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം

ദില്ലിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രത. നിലവിൽ വിവിധ ജില്ലകളിൽ പരിശോധന നടത്തി വരികയാണ്. മലപ്പുറം കലക്ട്രേറ്റിലും വയനാട് കളക്ടറേറ്റിലും പോലീസ് പരിശോധന നടത്തി വരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങൾ പരിശോധിക്കുകയാണ്. കൊച്ചിയിൽ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂർത്തിയായിരുന്നു. ദില്ലി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലും പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പൊലീസിനെ നിയോഗിച്ചു.വായന തുടരുക . . .

  ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചത് ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദെന്ന് സംശയം; ചിത്രം പുറത്ത്

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജെയ്‌ഷെ ഭീകരന്‍ ഡോ. ഉമര്‍ മുഹമ്മദിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവന്നത. പുല്‍വാമ കോലി സ്വദേശിയായ ഉമര്‍ മുഹമ്മദ് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ആമിറിന്റെ പേരില്‍ കഴിഞ്ഞ മാസം വാങ്ങിയ കാറിനു മുഴുവന്‍ പണവും നല്‍കിയത് ഉമര്‍ മുഹമ്മദാണ്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

ഉച്ചാരണ ശുദ്ധിയില്ല,സൗന്ദര്യമില്ല'; 'മിടുക്കരായ' ഇന്ത്യന്‍ വംശജരായ യുവാക്കള്‍ക്ക് നേരെ വംശീയാധിക്ഷേപം

സാന്‍ഫ്രാന്‍സിസ്‌കോ: ഫോബ്‌സിന്റെ മിടുക്കന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചവരും ഐഐടി ബിരുദധാരികളുമായ ഇന്ത്യന്‍ വംശജരുമായ യുവാക്കള്‍ക്ക് നേരെ സമൂഹ്യമാധ്യമത്തില്‍ കടുത്ത വംശീയ അധിക്ഷേപം. വരുണ്‍ വുംമഡി, ഇഷ മണിദീപ് എന്നിവര്‍ക്ക് നേരെയാണ് അധിക്ഷേപമുണ്ടായത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള എഐ സ്റ്റാര്‍ട്ടപ്പായ ഗിഗയ്ക്ക് 61 മില്യന്‍ ഡോളര്‍ ഫണ്ട് കിട്ടിയെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഇവര്‍ക്ക് നേരെ വംശീയ അധിക്ഷേപവും പരിഹാസവും വന്നത്. വായന തുടരുക . . ..

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെട്ടു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കരീപ്പുഴയിൽ ദേശീയപാത നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെട്ട് ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രേലാണ് (48) മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. വായന തുടരുക. . . .

ഡോക്ടർമാരുടെ അറസ്റ്റിനു പിന്നാലെ ഉമർ പരിഭ്രാന്തനായി, നടന്നത് ചാവേർ ആക്രമണം; അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ...

ന്യൂഡല്‍ഹി ചെങ്കോട്ടയിലേത് ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ് വൃത്തങ്ങൾ. ഫരീദാബാദില്‍ നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ‌. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ചെങ്കോട്ട സ്ഫോടനത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസിയും സംശയിക്കുന്നത്. ചാവേർ ബോംബർ എന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഉമറിന്റേത് ആണോ എന്ന് സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർ ഇവരുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കും. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

22 കിലോമീറ്ററിനിടെ 2 ടോൾ, കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ ടോൾ പിരിക്കാൻ നീക്കം; അറിയിപ്പുമായി ദേശീയ പാത അതോരിറ്റി...

ടോൾ പ്ലാസ നിലവിൽ തലപ്പാടിയിൽ ആണ്. അവിടെ നിന്നു ആരിക്കാടിയിലേക്ക് 22 കിലോമീറ്റർ മാത്രമാണുള്ളത്. ഇത്രയും ദൂരത്തിനിടയിൽ 2 ടോൾ പ്ലാസകൾ പാടില്ലെന്നു നിയമം ഉണ്ടായിരിക്കെയാണ് ദേശീയപാത തലപ്പാടി– ചെർക്കള ഒന്നാം ഘട്ട നിർമാണ പ്രവൃത്തി പൂർത്തിയായതോടെ ടോൾ ഗേറ്റ് നിർമിച്ചത്. ഇതിനെതിരെയാണ് ആക‍്ഷൻ കമ്മിറ്റി കോടതിയെ സമീപിച്ചത്. ആരിക്കാടിയിലെ ടോൾ പ്ലാസ താൽക്കാലികമാണ് എന്നാണു ദേശീയപാത അതോറിറ്റിയുടെ വാദം. ദേശീയപാത രണ്ടാം റീച്ചിലെ ടോൾ പ്ലാസ നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതു വരെ ആരിക്കാടിയിൽ നിന്നു ചുങ്കം പിരിക്കാനാണു ദേശീയപാത അതോറിറ്റിയുടെ നിലവിലെ തീരുമാനം. ഇതു കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, മൊഗ്രാൽ പുത്തൂർ, ഉൾപ്പെടെയുള്ള പഞ്ചായത്തുകളുടെ പരിധിയിലെ വ്യാപാരികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനു വാഹനയുടമകൾക്കാണ് ഏറെ ദുരിതമാകുന്നത്. ഇരുഭാഗങ്ങളിലേക്കും വാഹനങ്ങളുമായി പോകുമ്പോൾ ടോളിനായി വൻതുക നൽകേണ്ടി വരുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. 22 കിലോമീറ്റർ സഞ്ചരിക്കുന്നതിനിടെ രണ്ട് തവണ ടോൾ നൽകേണ്ടി വരുമെന്നതാണ് പ്രദേശവാസികൾ പറയുന്നത്. വായന തുടരുക . . .

രാജ്യത്തെ നടുക്കിയ ദുരന്തം; വീട്ടിലിരുന്ന് അനില കേട്ടു, ഉഗ്രശബ്ദം...

ന്യൂഡല്‍ഹി  ചെങ്കോട്ടയ്‌ക്കു സമീപം രാജ്യത്തെ നടുക്കിയ ദുരന്തം വീട്ടിലിരുന്ന് അനുഭവിച്ച ആഘാതത്തിലാണ് ആലപ്പുഴ ചേർത്തല സ്വദേശിയും ജുമാ മസ്ജിദ് കസ്തൂർബാ ആശുപത്രിയിലെ നഴ്സിങ് ഓഫിസറുമായ അനില നായർ. സ്ഫോടനം നടന്ന ചെങ്കോട്ടയ്ക്ക് 500 മീറ്റർ അകലെയുള്ള ആശുപത്രിയുടെ കോംപൗണ്ടിൽ തന്നെയുള്ള ക്വാട്ടേഴ്സിലാണ് അനിലയും കുടുംബവും താമസിക്കുന്നത്. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 11, ചൊവ്വാഴ്ച

ആരോപണമുന്നയിച്ച് പേടിപ്പിക്കേണ്ട; ഞാൻ നില്‍ക്കുന്നത് CPIMലാണ്,കുത്തഴിഞ്ഞ പാർട്ടിയിലല്ല'; സതീശനെതിരെ പ്രശാന്ത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെല്ലുവിളിച്ച് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. തന്റെ ആസ്തി മൂന്ന് ലക്ഷത്തിന് താഴെയാണെന്നും പ്രതിപക്ഷ നേതാവിന്റേത് എത്രയാണെന്ന് പറയണമെന്നും പ്രശാന്ത് പറഞ്ഞു. ഇക്കാര്യം വെളിപ്പെടുത്താൻ പ്രതിപക്ഷ നേതാവിനെ താൻ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്റെ ആസ്തി വെളുപ്പെടുത്തിയാല്‍ ആരാണ് കോടീശ്വരനെന്ന് അപ്പോള്‍ മനസിലാകുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

സമൃദ്ധിയിലേക്ക് തെളിയും കരിക്കാട്ടിച്ചാല്‍......

അന്നമനട : ഗ്രാമപ്പഞ്ചായത്തിന് ജലസമൃദ്ധി സമ്മാനിക്കുന്ന കരിക്കാട്ടിച്ചാലിൽ തെളിനിരിന്റെ തുടിപ്പ്. കാട് കയറിയും ചണ്ടി നിറഞ്ഞും സ്വാഭാവികത നഷ്ടമായ ജലസ്രോതസ്സ് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുടെ വീണ്ടെടുക്കുന്നു. വേനൽ മുൻപിൽക്കണ്ടാണ് അന്നമനട, കുഴൂർ, മാള ഗ്രാമപ്പഞ്ചായത്തുകൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന കരിക്കാട്ടിച്ചാൽ നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കൂടുതലറിയുക . . ..

സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ പെൺകുട്ടികളെ കടന്നു പിടിച്ചു; ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെതിരെ കേസ്

തിരുവനന്തപുരം: സ്‌കൂബ ഡൈവിംഗ് പരിശീലനത്തിനിടെ കടന്നു പിടിച്ച പരിശീലകനെതിരെ പരാതി നല്‍കി പെണ്‍കുട്ടികള്‍. വര്‍ക്കല കാപ്പില്‍ വെച്ചായിരുന്നു സംഭവം. വെള്ളത്തിനടിയില്‍ വച്ച് പരിശീലകന്‍ പെണ്‍കുട്ടികളെ കടന്നു പിടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വിദ്യാലയത്തിലെ എന്‍സിസി കേഡറ്റുകളാണ് പെണ്‍കുട്ടികള്‍. വായന തുടരുക....

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722

അമിത് ഷാ കഴിവുകെട്ട ആഭ്യന്തരമന്ത്രി; മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ എന്നേ പുറത്തുപോയേനെ:പ്രിയങ്ക് ഖര്‍ഗെ

ബെംഗളൂരു: കനത്ത സുരക്ഷാ മേഖലയായ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 13 പേർ മരിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കർണാടകയിലെ മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെ. അമിത് ഷാ കഴിവില്ലാത്ത ആഭ്യന്തര മന്ത്രിയാണെന്നും മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ അദ്ദേഹം എന്നേ പുറത്തുപോകുമായിരുന്നു എന്നും പ്രിയങ്ക് ഖർഗെ പറഞ്ഞു. തുടര്‍ന്നു വായിക്കുക....

 

നീലയും കറുപ്പും കലർന്ന ടീഷർട്ട് ധരിച്ച ഡ്രൈവര്‍, കാര്‍ പാർക്ക് ചെയ്തത് 3 മണിക്കൂറോളം; സിസിടിവി ദൃശ്യങ്ങള്‍...

ന്യൂഡല്‍ഹി  ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടന്ന വെളുത്ത ഹ്യുണ്ടായ് ഐ20 കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എച്ച്ആർ‌ 26CE7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വൈകിട്ട് 3:19 ന് എത്തിയ കാർ‌ 6:30 നാണ് ഇവിടെ നിന്നും പുറപ്പെട്ടത്.

ഡ്രൈവർ കൈ കാറിന്റെ ജനാലയിൽ വച്ചുകൊണ്ട് കാർ പാർക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നത് ഒരു ചിത്രത്തിൽ കാണാം. കാറിന്റെ ഡ്രൈവറെ മറ്റൊരു ചിത്രത്തിൽ കാണാം. നീലയും കറുപ്പും കലർന്ന ടീ ഷർട്ടാണ് ഡ്രൈവർ ധരിച്ചിരുന്നത്. മൂന്നാമത്തെ ചിത്രത്തിൽ ദേശീയ തലസ്ഥാനത്തെ തിരക്കേറിയ റോഡിൽ കാർ കിടക്കുന്നതായി കാണാം.  വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

ഡല്‍ഹി സ്ഫോടനം: ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി സ്ഫോടനത്തിൽ ഉത്തരവാദികളായ എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പ്.ഭൂട്ടാനിലെ തിംഫുവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  'ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും' എന്ന് അദ്ദേഹം പറഞ്ഞു.

ജിഗ്മെ സിങ്യെ വാങ്ചുക്ക് രാജാവിന്റെ 70-ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി തിംഫുവിൽ എത്തിയത്. ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെ, സ്ഫോടനത്തെ 'ഭയാനകം' എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദി, ദുരിതബാധിതരുടെ കുടുംബങ്ങളുടെ ദുഃഖം തനിക്ക് മനസ്സിലാകുമെന്ന് പറഞ്ഞു.വായന തുടരുക. . . .

ചെങ്കോട്ട സ്ഫോടനം: നീതി നടപ്പാക്കുമെന്ന് പ്രതിജ്ഞയെടുത്ത് രാജ്‌നാഥ് സിംഗ്, ആരെയും വെറുതെ വിടില്ലെന്ന് കേന്ദ്രമന്ത്രി 

ഡല്‍ഹി സ്ഫോടനത്തിന് ഉത്തരവാദികളായവരെ ഒരു സാഹചര്യത്തിലും വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമായും അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഉടൻ പരസ്യമാക്കും. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ഉമര്‍ ശാന്ത സ്വഭാവക്കാരന്‍, കഷ്ടപ്പെട്ടാണ് ഡോക്ടറായത്, ഇത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല’ ; സഹോദരന്റെ ഭാര്യ

ഉമര്‍ മുഹമ്മദ് ഡല്‍ഹി സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സഹോദരന്റെ ഭാര്യ മുസമില അക്തര്‍. ഉമര്‍ ശാന്ത സ്വഭാവക്കാരനാണ്. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായതെന്നും അവര്‍ പറഞ്ഞു. ഉമര്‍ ശാന്ത സ്വഭാവക്കാരനാണ്. അധികം സംസാരിക്കാറില്ല. ഒന്നിലും ഇടപെടാറില്ല. അധികം സുഹൃത്തുക്കളുമില്ല. വളരെ ബുദ്ധിമുട്ടി പഠിച്ചാണ് ഡോക്ടറായത്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി സംസാരിച്ചത്. അവനെ ഡോക്ടറാക്കുന്നതിനായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് – സഹോദരന്റെ ഭാര്യ പറയുന്നു. വായന തുടരുക . ..

Todays Special GK

ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

ചെങ്കോട്ട സ്ഫോടനത്തില്‍ മരണം 13; മുഖ്യസൂത്രധാരൻ ഉമർ മുഹമ്മദെന്ന് പൊലീസ്; അമ്മയും സഹോദരങ്ങളും അടക്കം കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ പതിമൂന്ന് പേർ മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ആറ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഇനി തിരിച്ചറിയാനുള്ളത് ചിന്നിച്ചിതറിയ മൃതദേഹങ്ങളാണ്. ഇത് തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

കൊച്ചിയില്‍ ആയാ റാം ഗയാ റാം, മറുകണ്ടം ചാടി സ്ഥാനാർഥികൾ; ചാക്കിട്ടുപിടിച്ച് രാഷ്ട്രീയ പാർട്ടികള്‍...

കൊച്ചി  കോർപറേഷന്‍ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മറുകണ്ടം ചാടിയും കൂടുവിട്ട് കൂറുമാറിയും സ്ഥാനാർഥികൾ. ഇതിന് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നോ വ്യത്യാസമില്ല. കോൺഗ്രസ് ഇന്ന് പകുതിയോളം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമ്പോൾ സിപിഎമ്മും ഇന്ന് സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടേക്കും. കോർ കമ്മിറ്റി യോഗം ഇന്ന് നടത്തി നാളെ പട്ടിക പുറത്തുവിടാനിരിക്കയാണ് ബിജെപി. സ്ഥാനാർഥി നിർണയത്തിൽ എല്ലാവരും ഒന്നു ചവിട്ടിപ്പിടിക്കുന്നത് മറുകണ്ടം ചാടിവരുന്നവർക്കു വേണ്ടിയാണെന്നു മാത്രം. തങ്ങൾക്ക് വലിയ സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ സ്വന്തം നിലയിൽ അത്യാവശ്യം ജനപിന്തുണയുള്ളവരെയാണ് പാർട്ടികളൊക്കെ ലക്ഷ്യം വച്ചിരിക്കുന്നത്. വായന തുടരുക . .

യുഡിഎഫ് തൊടുക്കും ‘ശബരിമല സ്വര്‍ണക്കവര്‍ച്ച ക്ഷേമം കൊണ്ടു തടുക്കാന്‍ എൽഡിഎഫ്, ബിജെപിയുടെ കൈയിലുണ്ട് ‘ബദൽ...

തദ്ദേശത്ത് അങ്കം കുറിച്ചു. ഇനി അറിയേണ്ടത് ആയുധങ്ങൾ‌ ഏതൊക്കെ എന്നാണ്. ശബരിമല സ്വർണക്കവർച്ച മുതൽ വികസനം വരെയുള്ള ആയുധ ശേഖരമാണ് മുന്നണികളുടെ കളരികളിൽ ഒരുങ്ങുന്നത്. കാലങ്ങളായി തദ്ദേശ തിരഞ്ഞെടുപ്പ് മോഡൽ പരീക്ഷയാണ്. തദ്ദേശത്ത് മോഡൽ എഴുതിക്കഴിഞ്ഞാൽ പിന്നെ നിയമസഭയിലേക്ക് സ്റ്റഡി ലീവിന്റെ ദൂരം മാത്രം. അതായത് തദ്ദേശതിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുകള്‍ മായും മുന്‍പു തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു സംസ്ഥാനം കടക്കുമെന്നതിനാല്‍ പ്രചാരണച്ചൂട് ഒട്ടുംകുറയാതെ നിലനിര്‍ത്തുകയെന്ന കടുത്ത സമ്മര്‍ദവും മുന്നണികള്‍ക്കു മുന്നിലുണ്ട്. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

സെമി വിസില്‍ മുഴങ്ങി; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള പോരാട്ടം നിര്‍ണായകം...

തിരുവനന്തപുരം  ആറുമാസത്തിനുള്ളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിലേക്കു വാതിൽ തുറക്കുന്ന രാഷ്ട്രീയപ്പോരാട്ടത്തിനു കളം തയാറായി. അധികാരത്തിലേക്കു തിരിച്ചുവരാൻ വെമ്പുന്ന യുഡിഎഫിനും മൂന്നാം തുടർഭരണം എന്ന ചരിത്രലക്ഷ്യം ഏറ്റെടുത്ത ;എൽഡിഎഫിനും മുന്നണി ബലാബലം മുറിച്ചുകടക്കാ‍ൻ മോഹിക്കുന്നബിജെപിക്കും തദ്ദേശഫലം നിർണായകം.

പ്രാദേശികപ്രശ്നങ്ങളും സ്ഥാനാർഥികളുടെ സവിശേഷതകളും തദ്ദേശ ജയപരാജയങ്ങളെ സ്വാധീനിക്കുമ്പോൾതന്നെ കേരളത്തിൽ പൊതുരാഷ്ട്രീയം കൂടി ആ ഫലത്തിൽ കലരാറുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവിധിയായും ഇതു മാറുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽനിന്നു പാഠം ഉൾക്കൊണ്ട് സർക്കാരിന്റെ മുൻഗണനകളിൽ വരുത്തിയ മാറ്റങ്ങൾക്കും ക്ഷേമ–വികസന പദ്ധതികൾക്കും ജനം മാർക്കിടുമെന്ന് എൽഡിഎഫ് കരുതുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ നേട്ടം ഇക്കുറി കുതിപ്പായി മാറുമെന്നു ബിജെപി കരുതുന്നു. വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

ചോരയില്‍ കുതിര്‍ന്ന് ചെങ്കോട്ട; ചിതറിത്തെറിച്ച് ശരീരഭാഗങ്ങളും വസ്ത്രാവശിഷ്ടങ്ങളും, ഭയാനക ദൃശ്യങ്ങള്‍...

ന്യൂഡല്‍ഹി ചെങ്കോട്ടയുടെ പ്രധാന കവാടത്തിന്റെ വലതുഭാഗത്തായി ലാല്‍ കില മെട്രോ സ്റ്റേഷന്റെ നാലാം നമ്പര്‍ ഗേറ്റിലേക്ക് എത്തുന്ന റോഡില്‍ രക്തം തളംകെട്ടി കിടക്കുന്നു. കുറച്ചപ്പുറത്ത് കറില്‍നിന്ന് ഊരിത്തെറിച്ച സ്റ്റിയറിങ് വീലിനു ചുറ്റും പൊലീസുകാര്‍ ബന്തവസ്സൊരുക്കുന്നു. മീഡിയനിലും റോഡിനു നടുവില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകളിലും ഇലക്ട്രിക് കേബിളുകളിലും ചിതറിത്തെറിച്ച ശരീരഭാഗങ്ങളും വസ്ത്രാവശിഷ്ടങ്ങളും. https://www.manoramaonline.com/news/latest-news/2025/11/10/ വാdelhi-blast-witnesses-recount-terrifying-red-fort-explosion-fireball-body-parts-panic-in-delhi.html വായന തുടരുക ...

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.