|
(1) |
|
നവംബര്‍ 2024 ബൂധനാഴ്ച 1200 വൃശ്ചികം 26 |

|
വാല്യം 1 ലക്കം 163 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
11 |
|
"Take the stones people throw at you and use them to build a monument." |
|
പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം. തൊഴിലാളി വർഗ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോള്‍ എം വി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്നും എ കെ ബാലന്‍റെ മരപ്പട്ടി പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വിമര്‍ശനമുണ്ട്. കൂടാതെ പദവിള്‍ൾ നല്‍കുന്നതില്‍ പാർട്ടിയില്‍ രണ്ട് നീതിയാണെന്നും എംഎല്‍എമാരായ എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വിജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാംഎന്നാല്‍ പഞ്ചായത്ത് അംഗത്തിന് ലോക്കല്‍ സെക്രട്ടറിയാകാന്‍ പാടില്ലേ എന്നായിരുന്നു പ്രതിനിധിയുടെ ചോദ്യം. സീതാറാം യെച്ചൂരി അന്തരിച്ചപ്പോള്‍ പകരം ജനറല്‍ സെക്രട്ടറിയെ കണ്ടെത്താന്‍ കഴിയാത്തതിലും പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ജില്ലാ സമ്മേളനത്തിലെ എം എ ബേബിയുടെ പ്രസംഗത്തിനെതിരെയും വിമര്‍ശനമുണ്ടായി. ശ്രീലങ്കയില്‍ കമ്യൂണിസ്റ്റുകാര്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് അധികാരം പിടിച്ചെന്ന് പിബി അംഗം പറയുന്നു. എന്നാല്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തുകൊണ്ട് അതിന് കഴിയുന്നില്ലെന്നായിരുന്നു ചോദ്യം. വായന തുടരുക . .. സിപിഎമ്മിന് മാത്രമല്ല, സിപിഐയുടെ സംഘടനയ്ക്കുമാകാം, തലസ്ഥാനത്ത് റോഡ് കയ്യേറി സമരപന്തലുമായി ജോയിന്‍റ് കൗണ്‍സില്‍ തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തല്‍ കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ,സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡ് കയ്യേറി സമരപന്തലുമായി സിപിഐ സംഘടനയും രംഗത്ത്. ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓർഗനൈസേഷൻസ് സമ്മേളനത്തിന്‍റെ വേദിയാണ് റോഡ് കയ്യേറി പന്തൽ കെട്ടിയത്. നടപ്പാത കെട്ടി അടച്ചതോടെ കാല്‍നടയാത്രക്കാര്‍ വലഞ്ഞു. സിപിഐയുടെ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്തത്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതീയിലാണ് സമരം നടത്തേണ്ടതെന്നും ഭാവിയിൽ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു വായന തുടരുക . . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 ബംഗളൂരുവില്‍ നിന്ന് ആലത്തൂരേക്ക് വന്ന ബിജെപി നേതാവിന്റെ കാറില്‍ പരിശോധന; പിടിച്ചെടുത്തത് ഒരു കോടി രൂപ പാലക്കാട്: വാളയാറില്‍ പൊലീസ് പരിശോധനയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ പിടിച്ചു. കിഴക്കഞ്ചേരി സ്വദേശിയും ബി.ജെ.പി പ്രാദേശിക നേതാവുമായ പ്രസാദ് സി നായരും ഡ്രൈവര്‍ പ്രശാന്തും യാത്ര ചെയ്ത കാറില്‍ നിന്നാണ് പണം പിടിച്ചത്. കാറില്‍ ഒരു കാർഡ്ബോർഡ് പെട്ടിയില്‍ 500 രൂപയുടെ 100 നോട്ടുകളടങ്ങിയ കെട്ടുകള്‍ അടുക്കി വെച്ച നിലയിലാണ് കണ്ടെത്തിയത്. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക മാടായി കോളേജ് നിയമന വിവാദത്തില്‍ കെപിസിസി ഇടപെടല്‍ അതീവ ഗുരുതരം; മൂന്നംഗ സമിതിയെ നിയോഗിക്കും തിരുവനന്തപുരം : മാടായി കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവനും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുളള പ്രശ്നത്തിന്റെ പരിഹാരത്തിന് കെപിസിസി ഇടപെടുന്നു. തർക്കങ്ങള്‍ പരിഹരിക്കാന്‍ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും. ചെയർമാൻ ഉൾപ്പെടെയുള്ള സമിതി അംഗങ്ങളെ ഇന്നുതന്നെ തീരുമാനിക്കും. കണ്ണൂരിലെ പ്രശ്നങ്ങള്‍ അതീവ ഗുരുതരമെന്നാണ് കെപിസിസി വിലയിരുത്തല്‍. വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും മുതിർന്ന നേതാക്കൾ വിലയിരുത്തി. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 ശോഭ സുരേന്ദ്രനെതിരായ മാനനഷ്ടക്കേസില്‍ നടപടി വൈകുന്നതിനെതിരെ ഇ പി ജയരാജന്റെ ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും കൊച്ചി : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ നൽകിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. എത്രയും വേഗം കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ മജിസ്‌ട്രേറ്റ് കോടതിയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ജസ്റ്റിസ് വി.ജി. അരുൺ ആണ് പരിഗണിക്കുന്നത്. വായനതുടരുക .... Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python |
|
സ്വന്തമായി അരവണ കണ്ടെയ്നര്‍ നിർമ്മിക്കാന്‍ ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയിൽ ശരാശരി ഒരുവർഷം രണ്ട് കോടി അരവണ ടിൻ വേണമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. സ്വന്തമായി അരവണ കണ്ടെയ്നർ നിർമ്മിക്കാനുളള പ്ലാൻ്റിന് ഈ സീസണൊടുവിൽ തന്നെ തുടക്കമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കി. ചെലവ് ചുരുക്കി ഗുണനിലവാരം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിലക്കലിൽ അരവണ കണ്ടെയ്നർ പ്ലാൻ്റ് എന്ന ആശയത്തിലേക്ക് ദേവസ്വം ബോർഡ് എത്തിയത്. രണ്ട് വർഷം മുമ്പ് ഗുണ നിലവാരമില്ലാത്ത കണ്ടെയ്നറുകളിൽ അരവണ നിറച്ചത് വൻതോതിൽ നഷ്ടത്തിന് കാരണമായിരുന്നു. കരാറെടുത്ത കമ്പനി അന്ന് കൃത്യമായി ടിന്നുകളെത്തിക്കാത്തതും വെല്ലുവിളിയായി. ഇതോടെയാണ് സ്വന്തമായി കണ്ടെയ്നർ പ്ലാൻ്റ് സ്ഥാപിക്കാനൊരുങ്ങുന്നത്. നിലയ്ക്കലിൽ ഉപയോഗ ശൂന്യമായിക്കിടക്കുന്ന ഭൂമിയിലാകും മൂന്നുകോടി മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പ്ലാൻ്റ് വരിക. സമാനരീതിയിലുളള കണ്ടെയ്നറുകൾ നിർമ്മിക്കുന്ന പ്ലാൻ്റുകളിൽ വിദഗ്ധ സംഘം നേരിട്ടെത്തി സാധ്യത പഠനം പൂർത്തിയാക്കി. താൽപര്യപത്രവും ക്ഷണിച്ച് അടുത്ത ഘട്ടത്തിലെത്തിയെന്നാണ് റിപ്പോർട് വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : റോഡ് തടഞ്ഞ് പന്തല്‍ കെട്ടിയ സംഭവത്തില്‍ ഏരിയ സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ് സിപിഎം വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിനായി റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തില്‍ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയില്‍ ഉൾപ്പെടുത്തിയത്. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് സിപിഎമ്മുകാരെ പ്രതി ചേര്‍ത്തത്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകള്‍ എന്നായിരുന്നു പ്രതി പട്ടികയില്‍ ഉൾപ്പെടുത്തിയിരുന്നത്. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തില്‍ വഞ്ചിയൂര്‍ എസ് എച്ച് ഒ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആയിരുന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 കെപിസിസി അദ്ധ്യക്ഷ സ്ഥനത്ത് നിന്ന് മാറാനായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കെ സുധാകരന്‍ കെപിസിസി അദ്ധ്യക്ഷ സ്ഥനത്ത് നിന്ന് പാർട്ടി പറഞ്ഞാൽ മാറും എന്നാൽ ഒരു ചർച്ചയും ഇപ്പോഴില്ലെന്നും കെ സുധാകരൻ. ചർച്ചയുണ്ടാക്കുന്നത് മാധ്യമങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കെ പി സിസി നേതൃ മാറ്റം വേണോ വേണ്ടയോ എന്നത് പൊതുവേദിയിൽ ചർച്ച ചെയ്യേണ്ട കാര്യമാണെന്ന് തോന്നുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ പറഞ്ഞു. സുധാകരന്‍റെ ആരോഗ്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയുന്നത് സുധാകരന് തന്നെയാണെന്നും ജാതി നോക്കിയല്ല കെപിസി സി പ്രസിഡണ്ടിനെ കോണ്‍ഗ്രസ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . കുപ്പിയില്‍ കരിങ്ങാലി വെള്ളം, ബിയര്‍ കുപ്പി എന്ന് പ്രചരിപ്പിക്കുന്നവരുടെ മനോനില പരിശോധിക്കണം: ചിന്ത ജെറോം കൊല്ലം: കരിങ്ങാലി വെള്ളകുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് സിപിഎം വനിതാ നേതാവ് ചിന്ത ജോറോം. കൊല്ലം ജില്ലാ സമ്മേളനത്തിനിടെ പ്രചരിച്ച ചിത്രങ്ങള്‍ക്ക് മറുപടിയായിട്ടാണ് ചിന്ത ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങള്‍ പകര്‍ത്തിര്‍ പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിൻ്റെ ചിത്രങ്ങള്‍ ബിയര്‍ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ ' നന്നാക്കികള്‍' പ്രചരിപ്പിക്കുന്നതെന്നും ചിന്ത കുറിച്ചു. വായന തുടരുക . . . തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722
|
|
കെപിസിസി യുടെ ഇടപെടല്‍ തേടി കണ്ണൂര്‍ ഡിസിസി മാടായി കോളേജ് നിയമന വിവാദത്തിന് പിന്നാലെ പാര്‍ട്ടി പ്രദേശത്ത് രണ്ട് വിഭാഗമായതോടെ കണ്ണൂര്‍ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടല്‍ തേടി. പയ്യന്നൂര്‍ മേഖലയില്‍ പാർട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം കെ രാഘവന് ഒപ്പമുള്ള കോളേജ് ഡയറക്ടർമാർക്കെതിരെ നടപടിയെടുത്തത് മതിയായ കാരണമുള്ളത് കൊണ്ടാണെന്നും, കോളേജ് ഭരണാസമിതി സംഘടനാ താല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും സംഘടന ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം രാഘവന് എതിരായി പ്രതിഷേധിച്ചതിന് പയ്യന്നൂരിൽ നടപടി നേരിട്ട കോൺഗ്രസ് നേതാക്കൾ കണ്ണൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തുകയാണ്. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. തദ്ദേശ വാർഡ് ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് കനത്ത തിരിച്ചടി, 3 പഞ്ചായത്തുകള്‍ നഷ്ടം; സീറ്റുകള്‍ പിടിച്ച് യുഡിഎഫ് തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചൻപാറ അടക്കം മൂന്ന് പഞ്ചായത്തുകള്‍ ഇടതിന് നഷ്ടമാകും. തച്ചമ്പാറക്ക് പുറമേ തൃശ്ശൂർ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലാണ് ഭരണമാറ്റം. മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. കോട്ടയം അതിരമ്പുഴ മൂന്നാം വാര്‍ഡും കൊല്ലം പടിഞ്ഞാറേ കല്ലട എട്ടാം വാർഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ കണിച്ചാല്‍ മാടായി പഞ്ചായത്തുകള്‍ എൽഡിഎഫ് നിലനിര്‍ത്തി. 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എല്‍ഡിഎഫും മൂന്ന് വാര്‍ഡില്‍ ബിജെപിയും വിജയിച്ചു. വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക നോര്‍ക്ക റൂട്ട്സില്‍ പെന്‍ന്‍ൻ പ്രായം 60 ആക്കി ഉയര്‍ത്തും തീരുമാനം മന്ത്രിസഭാ യോഗത്തില്‍ തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിലെ ജീവക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്നും 60 വയസ്സായി ഉയര്‍ത്തും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന് പുറമെ പാലക്കാട് ജില്ലയിൽ കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാനും ഇന്നത്തെ യോഗം അനുമതി നൽകി. വായന തുടരുക... സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 11, ബുധനാഴ്ച. Have Any Computer / IT Related Issues? വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. കണ്ണൂര്‍ തോട്ടട ഐടിഐയില്‍ സംഘര്‍ഷം; കെ എസ് യു- എസ് എഫ് ഐ പ്രവർത്തകര്‍ ഏറ്റുമുട്ടി, പൊലീസ് ലാത്തി വീശി കണ്ണൂർ : തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ കെട്ടിയ കൊടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത തോടെയാണ് സംഘര്‍ഷമുണ്ടായത്. ക്യാമ്പസിനുളളില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പൊലീസിനെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന് അകത്തേക്ക് കയറ്റിവിട്ടിട്ടില്ല. ഗേറ്റ് അടച്ച് പൂട്ടിയ ശേഷം ക്യാമ്പസിന് അകത്തും സംഘര്‍ഷമുണ്ടായി. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോളേജ് അനിശ്ചിത കാലത്തേക്ക് പൂട്ടി. വായന തുടരുക . . . വെള്ളിക്കുളങ്ങരയില്‍ കാട്ടാനയുടെ ആക്രമണം; സ്ത്രീയെ ചവിട്ടിക്കൊന്നു; സംഭവം പടിഞ്ഞാക്കരപ്പാറ വനത്തിനുള്ളില്‍ തൃശ്ശൂർ: കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. തൃശ്ശൂർ ജില്ലയിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയിൽ പടിഞ്ഞാക്കരപ്പാറയിൽ വനത്തിനുള്ളിലാണ് സംഭവം നടന്നത്. വെള്ളിക്കുളങ്ങര സ്വദേശിയായ ആദിവാസി സ്ത്രീ മീനാക്ഷി (70)യാണ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. വായന തുടരുക. ... റീല്‍സ് ചിത്രീകരണത്തിനിടെ അപകട മരണം; ആല്‍വിന്‍ ഷൂട്ട് ചെയ്ത ഫോണ്‍ കണ്ടെത്തി, മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് ആല്‍വിന്‍റെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനിടെ, ആൽവിൻ ഷൂട്ട് ചെയ്ത ഫോണ്‍ പൊലീസ് കണ്ടെത്തു. പ്രൊമോഷണൽ വീഡിയോ എടുക്കുന്നതിനിടെ യുവാവിനെ ഇടിച്ചത് ബെന്‍സ് കാര്‍ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് കസ്റ്റഡിയിലെടുത്ത രണ്ട് പേര്‍ ഡിഫെന്‍ഡര്‍ കാറാണ് ആല്‍ബിനെ ഇടിച്ചതെന്ന് മാറ്റി പറഞ്ഞത്. സാബിത്ത് എന്ന ആളാണ് ഇടിച്ച ബെൻസ് വാഹനം ഓടിച്ചത്. വായന തുടരുക. ...
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |