Thank you for visiting.
Click me To
Listen Music.      

ഡിംസബര്‍ 2025 തിങ്കളാഴ്ച

1201 ധനു 28

Rajab  22 1447

വാല്യം 3 ലക്കം 347

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

12

🌼 “Every new day is a chance to think better, act wiser, and move closer to your purpose.”

(1)

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിവരങ്ങൾ സ്പീക്കറെ രേഖാമൂലം അറിയിച്ച് SIT; അയോഗ്യതാ നടപടിക്ക് നീക്കം

ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്ഐടി രേഖാമൂലം അറിയിച്ചു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാകും അയോ​ഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക.

എംഎൽഎ സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കിൽ അംഗത്തെ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. അംഗങ്ങൾക്കുണ്ടാകേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എത്തിക്‌സ് കമ്മിറ്റി നൽകുന്ന ശിപാർശ നിയമസഭ അംഗീകരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാം. എത്തിക്‌സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പരാതി ലഭിക്കേണ്ടതുണ്ട്. വായന തുടരുക ......

PSLV C-62 വിക്ഷേപണം; നിയന്ത്രണം നഷ്ടമായി; മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായെന്ന് ISRO

ഐഎസ്ആർഒയുടെ പിഎസ്എൽവി 62 ദൗത്യം ലക്ഷ്യം കണ്ടില്ല. ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ യുടെ വിക്ഷേപണത്തിന്റെ മൂന്നാം ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായി. യാത്രാപഥത്തിൽ മാറ്റമുണ്ടായെന്നും പരിശോധിച്ച ശേഷം വിശദീകരിയ്ക്കാമെന്നും ഐഎസ്ആർ‌ഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.

ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും മറ്റ് 18 പേ ലോഡുകളും ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു പിഎസ്എൽവിയുടെ ദൗത്യം. ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ. പിഎസ്എൽവിയുടെ 64 -ാം ദൗത്യവും പിഎസ്എൽവി ഡിഎൽ വേരിയന്റിന്റെ അഞ്ചാം ദൗത്യവുമായിരുന്നു ഇത്. കഴിഞ്ഞ തവണത്തെ പിഎസ്എൽവി ദൗത്യം വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

കോട്ടയത്ത് KSRTC ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. എംസി റോഡിൽ മോനിപ്പള്ളിയിൽ ആണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നീണ്ടൂർ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന മൂന്നുപേർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാർ പൂർണമായും തകർന്നു. വായന തുടരുക . ..

ജയിലിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ കാണാൻ കൂട്ടാക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ; ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരി​ഗണിക്കും

ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ തുടരുന്നു. ജയിലിൽ കാണാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെ രാഹുൽ കാണാൻ കൂട്ടാക്കിയില്ല.

ജയിലിലെ ആദ്യത്തെ രാത്രി രാഹുലിന് പ്രത്യേക പരിഗണനകൾ ഒന്നും ഉണ്ടായില്ല. ജയിൽ ഭക്ഷണം, കിടപ്പ് തറയിൽ പായ വിരിച്ച്. പരാതികൾ ഇല്ലാതെ രാഹുൽ നേരം വെളുപ്പിച്ചു. സന്ദർശിക്കാൻ എത്തിയ അടൂരിലെ കോൺഗ്രസ്സ് നേതാക്കളെ കാണാൻ കൂട്ടാക്കാതെ മടക്കി അയച്ചു. സന്ദർഷകരെ ആരെയും അനുവദിക്കേണ്ടന്ന് രാഹുൽ ജയിൽ അധികൃതരെ അറിയിച്ചു. അറസ്റ്റിൽ രാഹുലിനെതിരെ കടുത്ത വിമർശനമാണ് വിവിധ നേതാക്കൾ ഉയർത്തിയത്. എഫ്ഐആറിൽ പരാമർശമുള്ള വടകരയിലെ ഫ്ലാറ്റ് പരിശോധിക്കണമെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ വ്യക്തമാക്കി. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും; ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എംവിഡിയും പൊലീസും ചുമത്തുന്ന പിഴയില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അടക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. പലരും പിഴകള്‍ ഗൗരവത്തോടെ കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. വായന തുടരുക . . .

ഇരകളോടുള്ള രാഹുലിന്റെ പെരുമാറ്റം വൈകൃതം നിറഞ്ഞത്; പാര്‍ട്ടികളില്‍ ഇന്റേണല്‍ കമ്മിറ്റി വേണം: എംഎ ബേബി

ന്യൂഡല്‍ഹി: വിവാദ 'മാറാട്' പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് എ കെ ബാലനെ പിന്തുണച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പാര്‍ട്ടിയുടെ പൊതുനിലപാടിനുള്ളില്‍ നിന്നുകൊണ്ടാണ് എല്ലാവരും പ്രതികരിക്കുന്നത്. അതില്‍ ഇത്രശതമാനം ശരിയെന്നോ തെറ്റെന്നോ പറയാനാകില്ല. എല്ലാതരം വര്‍ഗീയതയും എതിര്‍ക്കപ്പെടേണ്ടതാണെന്നും എം എ ബേബി പറഞ്ഞു

വായന തുടരുക . ..

മരണത്തിന്റെ മുനമ്പിൽ നിന്ന് ജീവിതത്തിലേക്ക്: കടലിലെ മണൽത്തിട്ടയിൽ ഒറ്റപ്പെട്ട 'മേലി'ക്ക് പുതുജന്മം; ...

ഷാർജ നടുക്കടലിലെ വിജനമായ ദ്വീപിൽ ഒറ്റപ്പെട്ടുപോയ വളർത്തുനായയെ സാഹസികമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. അൽ ഖാൻ കോർണിഷിന് സമീപത്തെ മണൽത്തിട്ടയിൽ ഒരു മാസത്തോളമായി കുടുങ്ങിക്കിടന്ന 'മേലി' എന്ന ഹസ്കി ഇനത്തിൽപ്പെട്ട നായയെയാണ് താമസക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.  വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ടൂർ പോകാൻ സമ്മതിച്ചില്ല, വീടുവിട്ടിറങ്ങി; കരമനയിൽ നിന്ന് കാണാതായ 14 കാരി ഹൈദരാബാദിൽ, യാത്ര തിരിച്ച് ...

തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ പതിനാലുകാരി ഹൈദരാബാദിലുണ്ടെന്ന് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് 14 കാരിയായ വിദ്യാർഥിനിയെ കാണാതായത്. തുടർന്ന് തമ്പാനൂർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങൾ പൊലീസ് പങ്കുവച്ചിരുന്നു.

സ്കൂളിൽ നിന്ന് ടൂർ പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിൽ പിണങ്ങിയാണ് പെൺകുട്ടി വീടുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് അന്വേഷണത്തിൽ പെൺകുട്ടി തമ്പാനൂരിൽ ഓട്ടോറിക്ഷയിൽനിന്നും ഇറങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് കുട്ടി എവിടേക്കു പോയി എന്നത് കണ്ടെത്താനായില്ല.  തുടര്‍ന്നു വായിക്കുക . ...

തൃശൂര്‍ ജില്ലയില്‍ ഇന്ന് (12-01-2026); അറിയാന്‍, ഓര്‍ക്കാര്‍...

തൃശൂരിന്റെ സംസ്ഥാന കലോത്സവ ചരിത്രത്തിൽ ഫയറാണ് ഇവർ!...

തൃശൂർ  ‘മുൾമുനയിൽ നിർത്തുക’, ‘തീ തീറ്റിക്കുക’ - വാക്യത്തിൽ പ്രയോഗിക്കാൻ നൽകാറുള്ള ഈ വാക്കുകളുടെ അർഥം അധ്യാപകരെ ശരിക്കും അനുഭവിപ്പിച്ച രണ്ടു വിദ്യാർഥികൾ! പടിയിറങ്ങുമ്പോൾ അവർ സ്വന്തം വിദ്യാലയത്തിനു മായാത്തൊരു പ്രതിഭാവിലാസം സമ്മാനിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ 2 വർഷം കലാപ്രതിഭകളെ സമ്മാനിച്ച വിദ്യാലയം–തൃശൂർ സിഎംഎസ് എച്ച്എസ്എസ്. പഠനത്തിലും കലയിലും മാറ്റുതെളിയിച്ച അവരിൽ ഒരാൾ എൻജിനീയറും മറ്റൊരാൾ ഡോക്ടറും. വീണ്ടുമൊരു കലോത്സവക്കാലത്ത് ഒത്തുചേർന്നപ്പോൾ ഇരുവരും പങ്കുവച്ചത് അന്നത്തെ മത്സരയോർമ്മകൾ.  വായന തുടരുക . ..

COMPUTER

TIPS & TRICKS

Subscribe

Click Here.

അറിയാന്‍ ഓര്‍മ്മിക്കാന്‍………………….

* മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക

* പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക്  ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. ഇവിടെ സന്ദര്‍ശിക്കുക.

* കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ......

  • Thiruvananthapuram
  • Kollam
  • Pathanamthitta
  • Alappuzha
  • Kottayam
  • Idukki
  • Ernakulam
  • Thrissur
  • Palakkad
  • Kozhikode
  • Malappuram
  • Wayanad
  • Kannur
  • Kasargod

  • ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

    22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

    14,215
    + ₹ 169 ▲

    വെള്ളി 1 ഗ്രാം

    287
    + ₹ 12 ▼

    ഓഹരി വിപണി

    ബി. എസ്. ഇ

    83,878.17
    + 301.91 (+0.36%) ▲

    എന്‍. എസ്. ഇ

    25,790.25
    + 106.95 (+0.42%) ▲

      🚀 Key AI Trends in 2026 

    · AI Agents as Co-workers Autonomous AI agents are moving beyond pilots into production, handling complex tasks like research, customer support, and logistics. They're no longer just tools but partners in workflows.

    · Hyperautomation & ROI Focus Businesses are demanding measurable returns. AI is being deployed to streamline operations, cut costs, and prove its billion-dollar investments are worthwhile.

    · Human-AI Collaboration AI is shifting from answering questions to collaborating with people. In medicine, it helps close care gaps; in software, it understands context behind code; in science, it acts as a lab assistant.

    · AI + Cloud Integration Cloud strategies now emphasize flexibility, cost control, and compliance. AI-driven security and edge computing are improving speed, safety, and reliability.

    · Generative Virtual Worlds AI is creating realistic virtual environments (“world models”), expanding beyond text and images into immersive simulations for gaming, training, and research.

    · Quantum + AI Hybrid Approaches Quantum computing is merging with AI, enabling breakthroughs in optimization and scientific discovery once thought impossible.

    · Ethics & Governance With AI embedded in daily operations, companies are prioritizing governance, transparency, and equitable frameworks to ensure responsible use.

    · Our Aim AI should read the mind of a human and display in the screen. This facility saves time in questioning criminals.

     

     

    ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
    മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
    താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

    ഇന്നത്തെ പ്രത്യേകത

    📅 National Youth Day (India) — Celebrated in honor of Swami Vivekananda's birth anniversary. Dedicated to inspiring youth with his ideals of strength, character, self-confidence, and service. Theme focuses on nation-building through empowered youth.

    'ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിന്?'; ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

    ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചതെന്തിനെന്നും പിന്നെന്തിനാണ് ദേവസ്വം ബോർഡെന്നും കോടതി ചോദിച്ചു.

    പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു വിമർശനം. സാക്ഷിയാക്കേണ്ട തന്നെ പ്രതിയാക്കിയെന്ന് ഗോവർധനും , കുറ്റം ചെയ്യണമെന്ന് ഉദ്ദേശിച്ചല്ല ചെമ്പ് പാളിയെന്ന് എഴുതിയതെന്ന് എ പത്മകുമാറും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.വായന തുടരുക . . .

    മട്ടന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫര്‍സീന്‍ മജീദ്?; ആര്‍എസ്പി സീറ്റ് വിട്ടുകൊടുത്തേക്കും

    കണ്ണൂര്‍: മട്ടന്നൂര്‍ നിയമസഭാ സീറ്റ് ആര്‍എസ്പിയില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി കത്തയച്ചു. വായന തുടരുക . .

    H. Boniface Prabhu 

    Harry Boniface Prabhu is an Indian quadriplegic wheelchair tennis player, one of the pioneers of the sport in India[2][3] and a medal winner at the 1998 World Championships.[4] He was awarded the Padma Shree, the fourth highest civilian award, by the Government of India, in 2014.[5] വായന തുടരുക .. ...

    എല്ലാം ഭരണനേട്ടം; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ, പ്രതിഷേധിച്ച് കോൺഗ്രസ് അധ്യാപക സംഘടനകൾ

    സ്കൂൾ കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ക്വിസ് വിവാദത്തിൽ. സർക്കാരിന്റെ നേട്ടങ്ങൾ ചോദ്യത്തിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയം കുട്ടികളിൽ അടിച്ചേല്പിക്കുന്നുവെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി.

    ഇന്ന് മുതലാണ് ക്വിസ് നടക്കുന്നത്. ചില ചോദ്യങ്ങളുടെ ഉത്തരം മുഖ്യമന്ത്രിയാണ്. അതിദാരിദ്ര മുക്തമായി കേരളത്തെ പ്രഖ്യാപിച്ചത് ആരാണ് എന്നതടക്കമാണ് ചോദ്യങ്ങളിലുള്ളത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടി കേവലം പാർട്ടി പ്രചാരണമായി മാറിയെന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. പൂർണ്ണമായും സർക്കാരിനെ പുകഴ്ത്തുന്ന ചോദ്യാവലി പുറത്തു വന്നതോടെയാണ് പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രതിഷേധം കടുപ്പിച്ചത്. വായന തുടരുക . . .

    മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കിടെ എല്‍ഡിഎഫ് സമരത്തിനെത്താതെ ജോസ് കെ മാണിയും ശ്രേയാംസ്‌കുമാറും

    തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും മുന്നണിമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ ജോസ് കെ മാണിയും എം വി ശ്രേയാംസ് കുമാറും എല്‍ഡിഎഫ് സമരത്തിന് എത്തിയില്ല. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗത്തിലും ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അനൗദ്യോഗികമായി തുടക്കം കുറിക്കുന്നതാണ് കേന്ദ്രത്തിന് എതിരായ സമരം. വായന തുടരുക . . .

    കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
    വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
    നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
      Click Me

    നീ ചെയ്യുന്നത് ഞാന്‍ താങ്ങും, പക്ഷെ നീ താങ്ങില്ല'; രാഹുല്‍ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്

    തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങള്‍ പുറത്ത്. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ടെലഗ്രാമില്‍ അയച്ച മറുപടി സന്ദേശങ്ങളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. വായന തുടരുക . . ..

    പശ്ചിമേഷ്യയിൽ യുദ്ധഭീതി? ഇറാനിൽ ആളിക്കത്തി പ്രതിഷേധം; മരണസംഖ്യ 500 കടന്നതായി റിപ്പോർട്ട്

    ടെഹ്‌റാൻ: റിയാലിന്റെ തകർച്ചയും നാണ്യപ്പെരുപ്പവും മൂലം ഇറാനിൽ ആരംഭിച്ച പ്രതിഷേധത്തിൽ മരണസംഖ്യ 500 കടന്നതായി റിപ്പോർട്ട്. മരിച്ചവരുടെ എണ്ണം 538 ആയി എന്നാണ് യുഎസ് സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചുകഴിഞ്ഞു. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം കടുത്ത മുറകൾ പ്രയോഗിക്കുന്നുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. തുടര്‍ന്നു വായിക്കുക.....

    അതിജീവിതയെ അപമാനിച്ചു, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം;രാഹുൽ ഈശ്വറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസ്

    തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വറിന് കോടതിയുടെ നോട്ടീസ്. കർശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സൈബർ പൊലീസ് നൽകിയ അപേക്ഷയിലാണ് തിരുവനന്തപുരം എസിജെഎം കോടതി നോട്ടീസ് നൽകിയത്. ഈ മാസം 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. വായന തുടരുക . . .

    മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

    'ഒരാൾ പ്രതിചേർത്ത അന്നു മുതൽ ആശുപത്രിയിൽ': ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്ക് കോടതിയുടെ രൂഷ വിമര്‍ശനം..

    കൊച്ചിസ്വർണക്കൊള്ളക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ എസ്ഐടിക്ക്  ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. എന്തുകൊണ്ടാണ് ദേവസ്വം ബോർഡ്< മുൻ അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി എസ്ഐടിയോടു ആരാഞ്ഞു. ഒരാൾ പ്രതി ചേർത്ത അന്നു മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും, അയാളുടെ മകൻ എസ്പി ആയതുകൊണ്ടാണോ ഇത്തരമൊരു വീഴ്ചയെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ എസ്ഐടിയോടു ചോദിച്ചു. വായന തുടരുക . . .

    ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതകുരുക്ക് രൂക്ഷം...

    പാലിയേക്കര ∙ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതകുരുക്ക് രൂക്ഷമായി. തൃശൂർ ഭാഗത്തേക്കാണ് കുരുക്ക് രൂക്ഷം. അടിപാത നിർമാണം നടക്കുന്ന ആമ്പല്ലൂരിൽ ഏറെക്കാലമായി ഗതാഗതക്കുരുക്ക് നിലവിലുണ്ട്. ചില സമയങ്ങളിൽ പുതുക്കാട് നിന്നും ടോൾ പ്ലാസ വരെ വാഹനങ്ങൾ ഇഴഞ്ഞുപോകുന്ന സ്ഥിതിയാണ്. ടോൾപ്ലാസയിൽ ആംബുലൻസുകൾ ഉൾപ്പെടെയുള്ള അവശ്യവാഹനങ്ങളും കുരുങ്ങിക്കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തുടര്‍ന്നു വായിക്കുക . . .

    Have Any Computer / IT Related Issues

    9745397722

    കംപ്യൂട്ടര്‍, .ഐ. ടി.

    വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

    ബന്ധപെടുക

    പൂരം പോലെ എൻട്രി...!! സംസ്ഥാന കലോത്സവത്തിന് വിദ്യാർഥികളെ വരവേൽക്കാൻ 'തൃശൂർ പൂര'മൊരുങ്ങും...

    >തൃശൂർ ∙ സംസ്ഥാന കലോത്സവത്തിന് വിദ്യാർഥികളെ വരവേൽക്കാൻ 'തൃശൂർ പൂര'മൊരുങ്ങും. ജില്ലയുടെ തനത് പാരമ്പര്യം മറ്റുള്ളവരിലേക്ക് എത്തിക്കാൻ കലോത്സവത്തിന്റെ ആദ്യദിനമായ 14ന് രാവിലെ പ്രധാനവേദിയായ തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട് 'സൂര്യകാന്തി' പൂരപ്പറമ്പാകും. ഇതര ജില്ലകളിൽ നിന്നെത്തുന്ന കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നു കലോത്സവ സംഘാടകസമിതി ചെയർമാൻ മന്ത്രി കെ.രാജൻ പറഞ്ഞു. 64–ാംമത് കലോത്സവത്തിന് 64 വർണക്കുടകളോടെ കുട്ടികളെ സ്വീകരിക്കും. ഇലഞ്ഞിത്തറമേളത്തിന് സമാനമായി പാണ്ടിമേളം ഒരു മണിക്കൂർ അരങ്ങേറും. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും മേളപ്രമാണിമാരായ കിഴക്കൂട്ട് അനിയൻ മാരാരും ചെറുശേരി കുട്ടൻ മാരാരും പ്രാമാണികത്വം വഹിക്കും.

    13 മുതൽ നഗരത്തിൽ നൈറ്റ് ഷോപ്പിങ്ങിനുള്ള സൗകര്യം ഒരുക്കും. രാത്രിയും കടകൾ തുറന്നുവയ്ക്കാനുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. സബ് കലക്ടറിന്റെ നേതൃത്വത്തിൽ ചേംബർ ഓഫ് കൊമേഴ്സിന്റെയും വ്യാപാരി വ്യവസായി സംഘടനയുടെയും അംഗങ്ങൾ ചേർന്ന് രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരം ദീപപ്രഭയാൽ‌ അലങ്കരിക്കും. സർക്കാർ സ്ഥാപനങ്ങൾ കോർപറേഷന്റെ നേതൃത്വത്തിൽ അലങ്കരിക്കും. രാത്രി 10 വരെ തൃശൂരിൽ നിന്ന് ചെറുവഴികളിലേക്ക് ബസ് സർവീസുകൾ നടത്തും. സമാപനസമ്മേളനത്തിൽ മന്ത്രിമാരും എംഎൽഎമാരും പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രിയും നടൻ മോഹൻലാലും പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു  തുടര്‍ന്നു വായിക്കുക . ..

    മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി പുതിയ വിലാസത്തിലേക്ക്; സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യം

    പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഓഫീസിലേക്ക്. ഉടൻ തന്നെ പുതിയ വിലാസത്തിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോർട്ട്. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 'സേവാ തീർത്ഥ്' സമുച്ചയത്തിലേക്ക് ഈ ആഴ്ച തന്നെ പ്രധാനമന്ത്രി മാറിയേക്കും.

    ജനുവരി 14 ന് മകരസംക്രാന്തി ദിനത്തിൽ ഈ മാറ്റം നടപ്പിലാക്കാനാണ് പദ്ധതി. പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ് (എൻ‌എസ്‌സി‌എസ്) എന്നിവ സ്ഥാപിക്കുന്നതിനായാണ് ഈ സമുച്ചയം രൂപകൽപ്പന ചെയ്തിരിക്കുന്നത്, അവയിൽ മൂന്നിനും പ്രത്യേകം കെട്ടിടങ്ങൾ ലഭിക്കും.വായന തുടരുക...

    ഉടന്‍ പുറത്തുവരും, സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും വിജയിക്കും'; വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

    ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ പരസ്യമായി വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. താൻ ഉടൻ തന്നെ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നും, തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാൽ പോലും വിജയം ഉറപ്പാണെന്നും രാഹുൽ പ്രതികരിച്ചു.

    പരാതിക്കാരിയുമായുള്ള ബന്ധങ്ങൾ നിയമപരമായി തനിക്ക് അനുകൂലമാക്കാൻ എങ്ങനെ കഴിയുമെന്ന് തനിക്ക് വ്യക്തമായ അറിവുണ്ടെന്നും, ആവശ്യമായ എല്ലാ തെളിവുകളും തന്റെ കൈവശം സുരക്ഷിതമാണെന്നും രാഹുൽ പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും, രാഷ്ട്രീയമായി തന്നെ തകർക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വായിക്കുക . ..

    ശബരിമല സ്വര്‍ണക്കൊള്ള: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അമിത് ഷാ

    ശബരിമല സ്വർണ്ണമോഷണക്കേസിൽ സർക്കാരിനെ ലക്ഷ്യംവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സർക്കാർ യഥാർത്ഥ കുറ്റവാളികളെ 'സംരക്ഷിക്കുന്നു' എന്നും ആരോപണം. കൂടാതെ ഈ കേസിൽ ഒരു നിഷ്പക്ഷമായി ഏജൻസി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ എൻ‌ഡി‌എ അധികാരം പിടിച്ചെടുത്തതിനുശേഷമുള്ള ആദ്യ കേരള തലസ്ഥാന സന്ദർശനമാണ് അമിത് ഷായുടേത്. 

    കേരളത്തിലും പശ്ചിമ ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഘട്ടത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. തെക്കൻ സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകൾ രൂപീകരിക്കുമെന്ന് അമിത് ഷാ ഉറപ്പിച്ചു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ സർക്കാരിനെയും രാഷ്ട്രീയമായി ലക്ഷ്യം വയ്ക്കാൻ ശബരിമല സ്വർണ്ണ മോഷണം  ഉന്നയിച്ചുകൊണ്ട്, സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.വായന തുടരുക. . .

    60,000 കടന്ന് ഭൂരിപക്ഷത്തിൽ റെക്കോഡിട്ട് ശൈലജ; 21 വോട്ടിന് കഷ്ടിച്ച് കടന്നുകൂടിയ അസീസ്

    തിരഞ്ഞെടുപ്പിൽ വിജയമാണ് ആത്യന്തികമെങ്കിലും എത്ര ഭൂരിപക്ഷത്തിന് ജയിച്ചു എന്നതൊരു അഭിമാനപ്രശ്‌നമാണ്. കേരള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത് സിപിഎമ്മിന്റെ കെ.കെ. ശൈലജയാണ്. 2021-ലെ തിരഞ്ഞടുപ്പിൽ 60,963 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ മട്ടന്നൂരിൽനിന്ന് ജയിച്ചുകേറിയത്. ആർഎസ്പിയുടെ ഇല്ലിക്കൽ ആഗസ്തിയും ബിജെപിയുടെ ബിജു ഇലക്കുഴിയുമായിരുന്നു ശൈലജയുടെതിരാളികൾ. വായന തുടരുക. . ..

     

    HAPPY

    NEW  YEAR

    Random Display

    വിഷയ സൂചിക
    ജില്ല വാര്‍ത്തകള്‍
    സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
    ഓഹരി വിപണി
    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
    ഇന്നത്തെ ഹൈലറ്റ്
    H. Boniface Prabhu
    What ChatGPT can &; cannot do

    'അഭിഭാഷക കോടതിയിൽ എത്തിയത് 10 ദിവസത്തിൽ താഴെ'; നടിയെ ആക്രമിച്ച കേസിൽ അഡ്വ. ടി ബി മിനിക്കെതിരെ വിചാരണ കോടതി

    നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു. തുടര്‍ന്നു വായിക്കുക . . .

    വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

    കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റിസർവേഷൻ ക്യാൻസലേഷൻ വെയ്റ്റിംഗ് ലിസ്റ്റ് എന്നിവ പുതിയ വന്ദേ ഭാരത് ട്രെയിനുകളിൽ ഉണ്ടാകില്ല. നിരക്കുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യ സ്ലീപ്പർ ട്രെയിൻ ഗുവാഹത്തി ഹൗറ റൂട്ടിൽ അടുത്തയാഴ്ച ഓടിത്തുടങ്ങും.

    വന്ദേ ഭാരത് സ്ലീപ്പറിൽ മിനിമം ടിക്കറ്റ് നിരക്ക് 400 കിലോമീറ്റർ അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കുക. വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടാകാത്തതിനാൽ കൺഫോം ആകാത്ത ടിക്കറ്റുകൾ ഓട്ടോമാറ്റിക്കായി ക്യാൻസൽ ആകും. 3AC ടിക്കറ്റുകൾക്ക് ഒരു കിലോമീറ്ററിന് 2.4 രൂപയായിരിക്കും ടിക്കറ്റ് നിരക്ക് ഈടാക്കുക. 2AC ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 3.1 രൂപയും, 1AC ടിക്കറ്റുകൾക്ക് കിലോമീറ്ററിന് 3.8 രൂപയും ഈടാക്കും. 960 രൂപയിലാണ് 3AC ടിക്കറ്റുകൾ ആരംഭിക്കുക. 1240 മുതലായിരിക്കും 2AC ടിക്കറ്റ് നിരക്കുകൾ. 1520 രൂപയാണ് 1AC മിനിമം ടിക്കറ്റ് നിരക്ക്. ഗുവാഹത്തി ഹൗറ റൂട്ടിലെ ആദ്യ ട്രെയിൻ അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. ഈ റൂട്ടിൽ മറ്റ് ട്രെയിനുകൾ എടുക്കുന്നതിനേക്കാൾ മൂന്നു മണിക്കൂർ കുറഞ്ഞ സമയത്തിലാകും വന്ദേ ഭാരത് ഓടിയെത്തുക. വായന തുടരുക . . .

    'വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം'; പ്രശാന്ത് ശിവൻ

    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് എഫ്ഐആറിലുള്ള വടകരയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ. ആരുടെ ഉടമസ്ഥതയിലാണ് ഫ്ലാറ്റെന്ന് കണ്ടെത്തണം. അതിജീവിതമാരെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യപ്പെടാൻ കോൺഗ്രസ് തയാറാകുന്നില്ലെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു. കൂടുതല്‍ വായിക്കുക. ..

    We Provide Travel
    Solutions for
    Rail, Bus & Air tickets Tour packages.
    Enjoy your trip as an Aristocrat
    Aristocrat Leisures
    Send your Enquiry to
    9745397722

    സ്‌കിൽഡ് ജോലിക്ക് 620 രൂപ; സംസ്ഥാനത്തെ തടവുകാരുടെ കൂലി കുത്തനെ കൂട്ടി സർക്കാർ, പത്ത് മടങ്ങോളം വർധന

    തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സർക്കാർ. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കിൽഡ് ജോലികളിൽ 560രൂപയും അൺ സ്‌കിൽഡ് ജോലികളിൽ 530 രൂപയുമാണ് പരിഷ്‌കരിച്ച തുക വായനതുടരുക ......

    'ഷാഫി നടത്തിയത് സംഘടനാപരമായ ഇടപെടൽ; രാഹുലിന് വടകരയിൽ ഫ്ലാറ്റുണ്ടോ എന്ന് അറിയില്ല'; ഒ ജെ ജനീഷ്

    കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനായി ഷാഫി നടത്തിയിട്ടുള്ളത് സംഘടനാപരമായ ഇടപെടലുകൾ മാത്രമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ്. എന്ത് വിവാദം വന്നാലും കെട്ടിവലിച്ച് ഷാഫിയിലേക്ക് കെട്ടാൻ നോക്കുന്നുവെന്നും രാഹുലിന് വടകരയിൽ ഫ്ലാറ്റ് ഉണ്ടോ എന്ന് തനിക്ക് അറിയില്ല എന്നും ജനീഷ് പറഞ്ഞു. ഉണ്ടെകിൽ അത് വ്യക്തിപരമായ കാര്യമാണെന്നും ജനീഷ് കൂട്ടിച്ചേർത്തു. വായനതുടരുക ......

    നൂറ് പള്ളിയുണ്ടെങ്കില്‍ പുതിയ പള്ളി പാടില്ലേ?; മലപ്പുറത്തെ പള്ളി വിഷയത്തില്‍ ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി

    ന്യൂ ഡൽഹി: മുസ്‌ലിം പള്ളി നിർമിക്കാൻ അനുമതി നിഷേധിച്ചത് ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. നൂറ് മുസ്‌ലിം പള്ളികൾ ഉണ്ടെന്ന് പറഞ്ഞ് പുതിയതിന് അനുമതി നിഷേധിക്കുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ നൂറുൽ ഇസ്​ലാം സാംസ്കാരിക സംഘം നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. കേസിലെ എതിർ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. വായന തുടരുക ....

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
    ബന്ധപ്പെടുക
    9745397722

    ഉത്തർപ്രദേശ് കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്കയെത്തുന്നു?; ലക്ഷ്യം യോഗി സര്‍ക്കാരിനെ താഴെയിറക്കുകയോ?

    ന്യൂ ഡൽഹി: ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി സജീവമായേക്കുമെന്ന് സൂചന. പ്രിയങ്ക ഗാന്ധിയുടെ പിറന്നാൾ ദിനമായ ഇന്ന് ഉത്തർപ്രദേശ് കോൺഗ്രസ് നടത്തുന്ന പരിപാടികളാണ് പ്രിയങ്കയുടെ മടങ്ങിവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഒരു വർഷം മാത്രം ബാക്കിനിൽക്കെ യോഗി ആദിത്യനാഥിനെ താഴെയിറക്കാൻ പ്രിയങ്ക തന്നെ നേരിട്ട് ഇറങ്ങിയേക്കുമെന്നാണ് സൂചന. വായന തുടരുക . ..

    വൗ-ബലാങ്, റോകാകു, ഡ്രാഗൺ... ഗുജറാത്തിന്റെ ആകാശം നിറഞ്ഞ് രാജ്യാന്തര പട്ടങ്ങൾ; പട്ടാങ് എന്ന 'കൈറ്റ് ബസാര്‍. മികവ് തെളിയിക്കാന്‍ 7 മലയാളികളും.

    സബർമതി നദിക്കര പ്രധാനവേദിയാക്കി നടത്തുന്ന ഇന്റർനാഷനൽ കൈറ്റ് ഫെസ്റ്റിവലിനു തുടക്കമായി. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന മനുഷ്യർ ഒരൊറ്റ മനസ്സോടെ ഇവിടെ വർണപ്പട്ടങ്ങൾ പറത്തുന്നു, സൗഹൃദങ്ങൾ പങ്കിടുന്നു. കേരളത്തിൽ നിന്നുള്ള സംഘവും ഇക്കുറി പട്ടം പറത്തലിന് ഗുജറാത്തിലെത്തിയെന്നത് കൈറ്റ് ഫെസ്റ്റിവലിന് 'മലയാളി ടച്ച്' കൊടുക്കുന്നു. പട്ടംപറത്തൽ ഉത്സവത്തിന്റെ വിശേഷങ്ങൾ വായിക്കാം... തുടര്‍ന്നു വായിക്കുക . ..

    ചേട്ടാ ആയിട്ടുണ്ട്': സ്കാൻ ചെയ്തു, ടിക് കാണിച്ചു, മുങ്ങി; പറവൂരിൽ പുതിയ തട്ടിപ്പ് രീതി...

    കൊച്ചി വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങള്‍ വാങ്ങി യുപിഐ പെയ്മെന്റിന്റെ മറവിൽ പണം തട്ടിപ്പുമായി സംഘം. വടക്കൻ പറവൂരിലാണ് ഇത്തരത്തിലുള്ള സംഘത്തെ കൊണ്ട് വ്യാപാരികള്‍ പൊറുതി മുട്ടുന്നത്. സാധനങ്ങൾ വാങ്ങി 'ചേട്ടാ ആയിട്ടുണ്ട്', പണം പോയതിന്റെ 'ടിക്' മാർക്കും കാണിച്ച് ഞൊടിയിടയിൽ മുങ്ങുകയാണ് സംഘം ചെയ്യുന്നത്. നമ്പർ കണ്ടെത്തി വിളിച്ചു കഴിഞ്ഞാൽ ഭീഷണിയും. ഇത്തരം സംഭവങ്ങൾ ഏറി വന്നതോടെ െപാലീസിനെ സമീപിച്ചിരിക്കുകയാണ് പറവൂരിലെ വ്യാപാരികൾ. വായന തുടരുക .....

     തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
    Aristocrat Leisures
    Send to
    9745397722

    Available Freelance Web Designer
    Knowing
    PHP, Jquery, Java Script & HTML
    DTP
    Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
    Programing languages
    Java, Visual Basic & Python

    കുട്ടികളുടെ പൂരം ഗാനമായപ്പോൾ; സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തെക്കുറിച്ച് ബി.കെ.ഹരിനാരായണൻ...

    കുന്നംകുളം ∙ 'കുട്ടികളുടെ ആഘോഷത്തിന്റെ പൂരമാണല്ലേോ കലോത്സവം. ആ ചിന്തയിൽ നിന്നാണ് അവതരണ ഗാനത്തിന്റെ പിറവി.' സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ഗാനം രചിച്ച ബി.കെ. ഹരിനാരായണൻ പറയുന്നു. ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കുന്ന തീം സോങ് കലാസ്വാദകരുടെയും മത്സരാർഥികളുടെയും മനം നിറയ്ക്കുമെന്ന പ്രതീക്ഷയിലാണു ഹരിനാരായണൻ.

    അവതരണ ഗാനം എഴുതണമെന്ന ആവശ്യവുമായി ഏറെ മുൻപേ സംഘാടകർ ഹരിനാരായണനെ സമീപിച്ചിരുന്നു. ഇതേക്കുറിച്ചു ഹരിനാരായണന്റെ വാക്കുകൾ ഇങ്ങനെ: 'നമ്മുടെ ജില്ലയിൽ അരങ്ങേറുന്ന കലോത്സവത്തിന്റെ സ്വാഗതഗാനം എഴുതാനുള്ള ക്ഷണം സന്തോഷത്തോടെയാണു സ്വീകരിച്ചത്. തൃശൂരിന്റെ സാംസ്കാരിക പൈതൃകവും മതമൈത്രിയും അവതരണ ഗാനത്തിൽ വിഷയമാകുന്നു.' വേദിയിൽ നൃത്തരൂപത്തിൽ അവതരിപ്പിക്കുന്ന ഗാനത്തിന് 6 മിനിറ്റ് ദൈർഘ്യമുണ്ട്. മണികണ്ഠൻ അയ്യപ്പയാണു സംഗീതസംവിധായകൻ. കെ.കെ.നിഷാദ്, സന്നിധാനന്ദൻ, ഇന്ദുലേഖ വാരിയർ, സദനം ജ്യോതിഷ് ബാബു തുടങ്ങിയവർ പാടുന്നു. കലാമണ്ഡലം വിദ്യാർഥികളാണ് ഈ ഗാനം ഉദ്ഘാടന വേദിയിൽ നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നത്. കലാമണ്ഡലത്തിലെ നൃത്ത വിഭാഗം ഒരുക്കുന്ന ഈ നൃത്താവിഷ്കാരത്തിൽ കലോത്സവത്തിൽ മത്സര ഇനങ്ങളായ അവതരണ കലകളെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തുന്നത്. വായന തുടരുക . . .

     ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

     Protect yourself from Burning Sun.

    Don't travel for any kind of IT or

    online Sevices

    All kinds of IT / Online Services are Available I your Mobile

    WA your request to 9745397722

    പെട്രോൾ പമ്പിൽ ഇനി കാർ നന്നാക്കാം; കൈകോർത്ത് ഇന്ത്യൻ ഓയിലും മാരുതി സുസുക്കിയും

    രാജ്യത്തെ ഇന്ധന സ്റ്റേഷനുകളിൽ വാഹന സർവീസിങ് സാധ്യമാക്കാനുള്ള നീക്കവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷ(ഐഓസിഎൽ)നും മാരുതി സുസുക്കിയും. രണ്ടുകമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ഓയിൽ ഔട്ട്ലെറ്റുകളിൽ മാരുതി സുസുക്കി സർവീസ് പോയിന്റുകൾ സ്ഥാപിക്കും. വിൽപ്പനാനന്തര സേവനം വിപുലീകരിക്കാനാണ് ഇന്ത്യൻ ഓയിലുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാരുതി സുസുക്കി പറയുന്നു.

    വായന തുടരുക . ..

    കണ്ടാൽ ചരക്കുകപ്പൽ, ഉള്ളിൽ മിസൈലുകളും ഡ്രോണുകളും; യു.എസിനേപ്പോലും വെല്ലുവിളിക്കുന്ന ചൈന

    ബീജിങ്: ചരക്കുകപ്പലുകളെ പോലെയുള്ള യുദ്ധക്കപ്പൽ നിർമിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചൈന. ഷാങ്ഹായിലെ ഹുഡോംഗ്-ഷോങ്ഹുവ (Hudong-Zhonghua) കപ്പൽശാലയിൽ നങ്കൂരമിട്ടിരിക്കുന്ന &#x27;ഷോങ്ഡ 79&#x27; (Zhongda 79) എന്ന ചരക്കുകപ്പലാണ് ലോകത്തെ അസ്വസ്ഥപ്പെടുത്തുന്നത്. കപ്പലിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സാധാരണ ഗതിയിൽ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന 97 മീറ്റർ നീളമുള്ള കണ്ടെയ്നർ കപ്പലിനേയാണ് ചൈന യുദ്ധക്കപ്പലാക്കി രൂപാന്തരപ്പെടുത്തിയതെന്നാണു വിവരം. ഇതിൽ അത്യാധുനിക ഡ്രോണുകൾ വിക്ഷേപിക്കാൻ സാധിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് കാറ്റപ്പൾട്ട് (electromagnetic catapult) ഘടിപ്പിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. മാത്രമല്ല, കണ്ടെയ്നറുകൾക്കുള്ളിൽ ഒളിപ്പിക്കാവുന്ന മിസൈൽ ലോഞ്ചറുകളും ഇതിലുണ്ട്. വായന തുടരുക . . .

    സർക്കാരും കുറ്റവാളികളും ഒത്തുകളിക്കുന്നെന്ന് കെ.കെ രമ; രമ കളിക്കുന്നത് ഗാലറിക്കുവേണ്ടിയെന്ന് സർക്കാർ

    ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സർക്കാരും കുറ്റവാളികളും തമ്മിൽ ഒത്തുകളിക്കുന്നെന്ന് കെ.കെ. രമ എംഎൽഎ. കുറ്റവാളികളുടെ ജാമ്യത്തേപ്പോലും സർക്കാർ എതിർക്കുന്നില്ലെന്ന് രമയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആരോപിച്ചു. എന്നാൽ, നിരുത്തരവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് രമ ഗാലറിക്കുവേണ്ടി കളിക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ ആരോപിച്ചു. രമ രാഷ്ട്രീയക്കാരിയാണെന്നും ഇപ്പോൾ കളിക്കുന്നത് രാഷ്ട്രീയമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വായന തുടരുക . . .

     

     

    WE UNDERTAKE

    ANY KIND OF

    WORK AT HOME

    PROJECTS

    LIKE

    WEB DESIGN,

    SCRIPTING

    PHP, JAVA SCRIPT, HTML

    ONLINE IT TRAINING

    MS OFFICE PROJECTS ETC…

    TOUCH US

    9745397722

     

    Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

    You are visitor.