Thank you for visiting.
Click me To
Listen Music.       9745397722
12
ഫെബ്രുവരി 2026 വ്യാഴാഴ്ച
1201 മകരം 29
Shaaban 23 1447
വാള്യം 3 ലക്കം 371
logo
logo-placeholder
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത
Back Issues
“Your only limit is the one you refuse to challenge.”
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍ 🌕
ഓഹരി വിപണി 📊
Todays highlight
Todays breaking News
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് 📰
Herman Hollerith
Day Today
🧠 How AI Works – Step by Step
പണിമുടക്ക് ആയിട്ടും യുഡിഎഫ് യാത്ര മാറ്റാന്‍ തയ്യാറായില്ലെന്ന് CPIM; അപമാനിക്കുന്നതിന് തുല്യമെന്ന് CITU

മലപ്പുറം: ദേശീയ പണിമുടക്കിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്ര മാറ്റിവെക്കാത്തതില്‍ സിപിഐഎം വിമര്‍ശനം. എല്‍ഡിഎഫ് യാത്ര മാറ്റിവെച്ചുവെന്നും യുഡിഎഫ് തയ്യാറായില്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഐഎന്‍ടിയുസിയുടെ ആളുകള്‍ പറയുന്നത് യുഡിഎഫ് സമ്മതിക്കുന്നില്ലായെന്നതാണ്. ഇത് അങ്ങേയറ്റം തെറ്റായ കാര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വായന തുടരുക

'പ്രവർത്തകരെ അടിമകളാക്കി നിർത്തുന്നു, പ്രതികരണശേഷിയുള്ള സഖാക്കളെ കൂട്ടി പാർട്ടിയുണ്ടാക്കും'; സിപിഐഎം വിമതർ

പാലക്കാട്: സിപിഐഎം പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകുന്ന പാലക്കാട്ടെ വിമതർ. പാർട്ടി പ്രവർത്തകരെ നേതൃത്വം അടിമകളാക്കി സംഘടനാ പ്രവർത്തനം നടത്തുന്നുവെന്നും ഇത് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് പുതിയ പാർട്ടി രൂപീകരിക്കുന്നതെന്നും സിപിഐഎം വിമത നേതാവ് എം സതീഷ് റിപ്പോർട്ടറിനോട് പറഞ്ഞു.വായന തുടരുക

'ഷാഫി തന്നെയാണ് തന്റെ പ്രസംഗം വേണ്ടെന്നും പകരം എന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞത്'; പിടിവലിയിൽ വി ഡി സതീശന്‍

കോഴിക്കോട്: പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയിലെ വേദിയിൽ പിടിവലിയിൽ മറുപടിയുമായി വി ഡി സതീശൻ. മാധ്യമങ്ങൾ ഇല്ലാത്ത കാര്യം ഊതിവീർപ്പിക്കുകയാണ് എന്നും ഷാഫി തന്നെയാണ് തന്റെ പ്രസംഗം വേണ്ടെന്നും പകരം തന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞതെന്നും സതീശൻ പറഞ്ഞു. ഷാഫി വേണ്ടെന്ന് പറഞ്ഞപ്പോൾ പ്രമോദ് കക്കട്ടിൽ നിർബന്ധിച്ചെന്നും അപ്പോഴാണ് ഷാഫി പിടിച്ചുമാറ്റിയതെന്നും സതീശൻ പറഞ്ഞു.വായന തുടരുക

ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം

കൊച്ചി: ആദ്യ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം.ഹെെക്കോടതി സിംഗിൾ ബെഞ്ചാണ് ജാമ്യം അനുവദിച്ചത് സാക്ഷികളെ സ്വാധീനിക്കരുതെന്ന് അടക്കം കർശന ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. വായന തുടരുക

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

'യെസ് ഓർ നോ പറഞ്ഞിട്ടില്ല, പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം, പുഴുക്കുത്തുകൾ കടന്നുകൂടി'; എ സുരേഷ്

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായി മത്സരിക്കുമോ എന്നതിൽ വ്യക്തത വരുത്താതെ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷ്. ഇതുവരെയ്ക്കും യെസ് അല്ലെങ്കിൽ നോ എന്ന് പറഞ്ഞിട്ടില്ലെന്നും തനിക്ക് വേണ്ടപ്പെട്ടവരാേട് ആലോചിച്ച് തീരുമാനിക്കുമെന്നും സുരേഷ് പറഞ്ഞു. പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിക്കുന്നുവെന്നും പാർട്ടിക്ക് നിരക്കാത്ത വ്യക്തികളും നയങ്ങളും കടന്നുവരുന്നുവെന്നും സുരേഷ് പറഞ്ഞു.വായന തുടരുക

ഇന്ത്യയ്ക്ക് 114 റഫാൽ ജെറ്റുകൾ കൂടി; 3.25 ലക്ഷം കോടിയുടെ കരാറിന് അനുമതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) വ്യാഴാഴ്ച 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് അംഗീകാരം നൽകി , ഇത് ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തന ശേഷി ഗണ്യമായി വർദ്ധിപ്പിക്കുന്നതിനുള്ള നീക്കമാണെന്ന് വികസനവുമായി അടുത്ത പ്രതിരോധ വൃത്തങ്ങൾ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. ഈ മാസം അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനത്തിന് മുന്നോടിയായി 3.25 ലക്ഷം കോടി രൂപയുടെ മെഗാ കരാറിന് അനുമതി ലഭിച്ചു.വായന തുടരുക

കേരളത്തിൻ്റെ മനസ്സറിയാൻ ഓൺലൈൻ സർവേയുമായി റിപ്പോർട്ടർ; 140 മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ക്ക് മാര്‍ക്കിടാം

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ മനസറിയാന്‍ ഓണ്‍ലൈന്‍ സര്‍വേയുമായി റിപ്പോര്‍ട്ടര്‍. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താന്‍ ഈ സര്‍വേയില്‍ അവസരമുണ്ട്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തന മികവിനും ജനങ്ങള്‍ക്ക് മാര്‍ക്കിടാം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ട്.വായന തുടരുക

സ്നേഹത്തള്ളിനെ ഉന്തും തള്ളലുമാക്കരുത്, ഷാഫിക്ക് നീരസം ഇല്ല, വേദിയിൽ ആരും വീണിട്ടില്ല: കെ പ്രവീണ്‍കുമാര്‍

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍. വേദിയില്‍ വടകര എംപി ഷാഫി പറമ്പില്‍ പ്രസംഗിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴുണ്ടായ സ്‌നേഹതള്ളല്‍ മാത്രമാണ് അതെന്നും ഉന്തും തള്ളുമായി വ്യാഖ്യാനിക്കരുതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.വായന തുടരുക

'കർഷകരും തൊഴിലാളികളും തെരുവിലാണ്, മോദിജി ഇനിയെങ്കിലും അവരെ കേൾക്കുമോ?'; പണിമുടക്കിന് ഐക്യദാർഢ്യവുമായി രാഹുൽ

ന്യൂ ഡൽഹി: കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യമാകെയുള്ള ലക്ഷക്കണക്കിന് കർഷകരും തൊഴിലാളികളും തങ്ങളുടെ ശബ്ദമുയർത്താൻ തെരുവുകളിലാണെന്നും താൻ അവരുടെ ഈ പോരാട്ടത്തിനൊപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ തൊഴിൽ നിയമങ്ങൾ തങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്ന് തൊഴിലാളികൾ ഭയപ്പെടുകയാണ്. ഇന്ത്യ-യുഎസ് കരാർ തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമോ എന്ന് കർഷകർ ഭയപ്പെടുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം, ഗ്രാമങ്ങൾക്കുള്ള അവസാന പിന്തുണയേയും എടുത്തുകളയും. അവരുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ അവരുടെ ശബ്ദം കേട്ടില്ല. മോദിജി ഇനിയെങ്കിലും അവരെ കേൾക്കുമോ അതോ അവരുടെ മേലുള്ള നീരാളിപ്പിടുത്തം ശക്തമാക്കുമോ എന്നും രാഹുൽ ഗാന്ധി ചോദിച്ചു.വായന തുടരുക

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഡി സുധീഷ് കുമാറിന് ഇ ഡി നോട്ടീസ്

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സ്വര്‍ണ്ണക്കൊള്ളയില്‍ നിന്നും സുധീഷ് കുമാറിന് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുക വായന തുടരുക

സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഇ കെ രാജന്‍ കോണ്‍ഗ്രസില്‍

കോഴിക്കോട്: സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കോണ്‍ഗ്രസില്‍. മുക്കം തോട്ടത്തിൻകടവ് ബ്രാഞ്ച് സെക്രട്ടറി ഇ കെ രാജനാണ് യുഡിഎഫ് വേദിയിലെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാജനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ഇന്നലെ രാജന്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. 12 വർഷക്കാലം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു രാജൻ. വായന തുടരുക

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; നിർണായക വിധി തിങ്കളാഴ്ച

തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നിർണായക വിധി തിങ്കളാഴ്ച. തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിലാണ് തിങ്കളാഴ്ച്ച വിധി പറയുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. വായന തുടരുക

'ജമാഅത്തെ ഇസ്‌ലാമിക്ക് സമുദായത്തില്‍ സ്വാധീനമില്ല,സമുദായമൊരിക്കലും മതരാഷ്ട്ര വാദം അനുകൂലിക്കില്ല'

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിക്ക് സമുദായത്തില്‍ സ്വാധീനമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. മുസ്ലിം സമുദായം ഒരിക്കലും മതരാഷ്ട്ര വാദം അനുകൂലിക്കില്ല. സമുദായത്തില്‍ ചിലര്‍ക്ക് അങ്ങനെ മത രാഷ്ട്രവാദമുണ്ടെകില്‍ അതിനെ നിരുത്സാഹപ്പെടുത്താനാണ് ഭൂരിപക്ഷ മുസ്ലിംങ്ങളും ശ്രമിക്കേണ്ടത്. ജമാഅത്തെ ഇസ്‌ലാമിക്ക് അങ്ങനെ ഒരു അംഗീകാരവും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക

'ബ്രാന്‍ഡിക്ക് പേരിട്ടാല്‍ 10,000 രൂപ': ആ പരസ്യം നല്‍കിയത് ഞങ്ങളല്ല; ബെവ്‌കോ കോടതിയില്‍'

കൊച്ചി: പുതുതായി നിര്‍മ്മിക്കുന്ന ബ്രാന്‍ഡിക്ക് പൊതുജനങ്ങളില്‍ നിന്നും പേരും ലോഗോയും സ്വീകരിച്ചതില്‍ ഹൈക്കോടതി ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതോടെ വിശദീകരിച്ച് ബെവ്‌കോ. പരസ്യം നല്‍കിയത് തങ്ങളല്ലെന്നും നിലവില്‍ മദ്യ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. അതിനാല്‍ പുതിയ ബ്രാന്‍ഡിന് പേരിടാനുള്ള മത്സരം ഉദിക്കുന്നില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബെവ്‌കോ വ്യക്തമാക്കി. വായന തുടരുക

'പ്രോട്ടോകോൾ അനുസരിച്ച് ഷാഫിയെ പ്രസംഗിപ്പിക്കണമായിരുന്നു, ഗോവിന്ദൻ മാഷ് പലതും പറയും'; കെ മുരളീധരൻ

കോഴിക്കോട്: പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടി വേദിയിലെ പിടിവലിയിൽ ഷാഫി പറമ്പിലിന് പിന്തുണയുമായി കെ മുരളീധരൻ. പാർട്ടി പ്രോട്ടോകോൾ അനുസരിച്ച് ലോക്കൽ എംപിക്ക് മുൻഗണന നൽകണമായിരുന്നുവെന്നും താൻ ആ അഭിപ്രായക്കാരനനാണ് എന്നും മുരളീധരൻ പറഞ്ഞു. ഷാഫി പ്രകടിപ്പിച്ചത് നീരസമാണോ എന്ന് തനിക്ക് അറിയില്ല എന്നും മുരളീധരൻ പറഞ്ഞു. വായന തുടരുക

ഇന്നത്തെ പ്രത്യേകത
National Productivity Day 📌 12 February is observed each year in India as National Productivity Day. It’s dedicated to promoting awareness about productivity and efficiency in personal, organizational, and national development. The National Productivity Council (NPC) often leads events and activities aimed at encouraging improved performance and output across sectors.
Random Display

Herman Hollerith


Hollerith (February 29, 1860 – November 17, 1929) was a German-American statistician, inventor, and businessman who developed an electromechanical tabulating machine for punched cards to assist in summarizing information and, later, in accounting. His invention of the punched card tabulating machine, patented in 1884, marks the beginning of the era of mechanized binary code and semiautomatic data processing systems, and his concept dominated that landscape for nearly a century.[1][2][3] വായന തുടരുക . ....

ചൂട് കൂടുന്നു; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

രാജ്യത്താകെ കാലാവസ്ഥ വ്യതിയാനം രേഖപ്പെടുത്തുകായാണ്. തെക്കേ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും വ്യത്യസ്തമായ കാലാവസ്ഥയാണ് നിലവിൽ അനുഭവപ്പെടുന്നതെങ്കിലും കാലാവസ്ഥ വ്യതിയാനം ഇന്ത്യയിലാകമാനം പ്രകടമാണ്. കേരളത്തിൽ മഴ മാറി താപനിലയിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. വായന തുടരുക

കാലാവസ്ഥ വില്ലനായി, സ്പേസ് എക്സ് ക്രൂ-12 ദൗത്യം ഫെബ്രുവരി 13-ലേക്ക് മാറ്റി; ആകാംക്ഷയോടെ ശാസ്ത്ര ലോകം

ബഹിരാകാശ ശാസ്ത്ര രംഗത്ത് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാസയുടെ സ്പേസ് എക്സ് ക്രൂ-12 ദൗത്യം കാലാവസ്ഥ പ്രശ്നങ്ങൾ കാരണം ഫെബ്രുവരി 13-ലേക്ക് മാറ്റിവെച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ക്വാറന്റൈനിൽ കഴിയുന്ന നാലു ബഹിരാകാശ സഞ്ചാരികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാൻ തയ്യാറായി നിൽക്കുകയാണ്. വായന തുടരുക

യുവതിയുടെ പാൻക്രിയാസിൽ നിന്ന് നീക്കം ചെയ്തത് 15-ലധികം കല്ലുകൾ; ഭോപ്പാലിൽ അപൂർവ ശസ്ത്രക്രിയ!

ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ നടന്ന ശസ്ത്രക്രിയയാണ് ഇപ്പോൾ രാജ്യത്തെ ആരോഗ്യ മേഖലയിലെ സംസാര വിഷയം. ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ സർജറി വിഭാഗം 36 വയസ്സുള്ള സ്ത്രീയിൽ അപൂർവവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരിക്കുകയാണ്. ശസ്ത്രക്രിയയിൽ സ്ത്രീയുടെ പാൻക്രിയാസിൽ നിന്ന് 15-ലധികം കല്ലുകളാണ് നീക്കം ചെയ്തത്. ചിലതിന് 2 സെന്റീമീറ്റർ വരെ വലിപ്പമുണ്ടായിരുന്നു. വായന തുടരുക

എയർ ഇന്ത്യ വിമാനാപകടം പൈലറ്റ് മനപ്പൂർവ്വം വരുത്തിവെച്ചത്; എൻജിനിലേക്കുള്ള ഇന്ധനം പൈലറ്റ് ഓഫ് ചെയ്തുവെന്ന് റിപ്പോർട്ട്

അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടം സാങ്കേതിക തകരാർ മൂലമല്ല, മറിച്ച് പൈലറ്റ് മനപ്പൂർവ്വം വരുത്തിവെച്ചതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ട്. എൻജിനിലേക്കുള്ള ഇന്ധനം പൈലറ്റ് മനപ്പൂർവ്വം ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ റിപ്പോർട്ട് ചെയ്തു. വായന തുടരുക

ലിംഗനീതി ഉറപ്പാക്കാൻ കേരളം; വനിതാ നയം 2026-ന് സർക്കാർ അംഗീകാരം

സമഗ്രമായ ലിംഗനീതി ഉറപ്പാക്കുകയും സംസ്ഥാനത്തെ പൂർണ്ണമായും സ്ത്രീകേന്ദ്രീകൃത സമൂഹമാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള വനിതാ നയം 2026 കേരള മന്ത്രിസഭ അംഗീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പുതിയ നയത്തിന് അംഗീകാരം നൽകി. വായന തുടരുക

പണിമുടക്കുന്നവർക്ക് ശമ്പളമില്ല; സർക്കാർ ജീവനക്കാർക്ക് ഡയസ് നോൺ പ്രഖ്യാപിച്ചു

വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൻ്റെ പശ്ചാത്തലത്തിൽ, പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഡയസ് നോൺ (Dies-non) പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പണിമുടക്ക് ദിവസമായ ഫെബ്രുവരി 12-ന് ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ അന്നത്തെ ശമ്പളം തടഞ്ഞുവെക്കുമെന്ന് സർക്കാർ വ്യക്തമാക്കി. വായന തുടരുക

MLA ഹോസ്റ്റൽ നിർമ്മാണം തകൃതി; പണിമുടക്കിലും മുടക്കമില്ലാതെ CPIM നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി

പണിമുടക്ക് ബാധകമല്ലാതെ സിപിഐഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റി. ഊരാളുങ്കൽ ലേബർ സൊസൈറ്റി കരാർ ഏറ്റെടുത്തിരിക്കുന്ന എംഎൽഎ ഹോസ്റ്റൽ നിർമ്മാണ പ്രവർത്തനമാണ് പണിമുടക്ക് ദിനത്തിലും തകൃതിയായി നടക്കുന്നത്. പതിവ് പോലെ നിർമാണ തൊഴിലാളികൾ എത്തി ജോലികൾ ആരംഭിച്ചു. വായന തുടരുക

‘മോദിയുമായുള്ള കൂടിക്കാഴ്ച വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു, അമിത് ഷാ പാർലമെൻറിൽ ആയതിനാൽ കാണാൻ സാധിച്ചില്ല’; വി വി രാജേഷ് 24നോട്

മോദിയുമായുള്ള കൂടിക്കാഴ്ച വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു എന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ് 24 നോട്. നഗര വികസന മന്ത്രി മനോഹർ ലാൽ ഖട്ടറുമായി വിവിധ പദ്ധതികളെ സംബന്ധിച്ച് സംസാരിച്ചു. വായന തുടരുക

പണിമുടക്ക് ദിവസവും റോഡ് നിർമ്മാണ പ്രവർത്തികൾ നടത്തിച്ച് സിപിഐഎം ഏരിയ സെക്രട്ടറി

പണിമുടക്ക് ദിവസത്തിലും റോഡ് നിർമ്മാണ പ്രവർത്തികൾ നടത്തിച്ച് സിപിഐഎം ഏരിയ സെക്രട്ടറി. ഇടുക്കി ഉടുമ്പന്നൂരിലാണ് ആണ് റോഡ് നിർമാണ പ്രവൃത്തികൾ പണിമുടക്ക് ദിവസവും നടന്നത്. കരിമണ്ണൂർ സിപിഐഎം ഏരിയ സെക്രട്ടറി പി പി സുമേഷിൻ്റെ കെട്ടിടത്തിലേക്കുള്ള വഴിയിലാണ് ടാറിങ് ഉൾപ്പെടെ പുരോഗമിക്കുന്നത്. നിലവിൽ റോഡ് നിർമ്മാണം നിർത്തിവച്ചിട്ടുണ്ട്. വായന തുടരുക

സ്ശബരിമല ജീവനക്കാരുടെ ഇടപാടുകൾ സംശയകരം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിൽ ജീവനക്കാരുടെ പണമിടപാടുകളിലും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കണമെന്നും, മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. വായന തുടരുക

സെക്രട്ടേറിയറ്റിൽ ഹാജർ നില 10.6 % മാത്രം; സർക്കാർ ‘ഡയസ്നോൺ’ പ്രഖ്യാപിച്ചിട്ടും ഇന്ന് ജോലിക്ക് എത്തിയത് 496 പേർ

കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന് നിർദ്ദേശിച്ച സർക്കാർ ‘ഡയസ്നോൺ’ പ്രഖ്യാപിച്ചു. വായന തുടരുക

‘ഗോവിന്ദൻ വളഞ്ഞ് ചിന്തിക്കുന്നു, വി ഡി സതീശന്റെ പൂർണ്ണ പിന്തുണയോടെയാണ് പണിമുടക്ക്, പുതുയുഗയാത്ര നിർത്തിവയ്ക്കാൻ പറഞ്ഞിട്ടില്ല’; INTUC സംസ്ഥാന പ്രസിഡന്റ്

പ്രതിപക്ഷ നേതാവിനോട് പുതുയുഗയാത്ര നിർത്തിവയ്ക്കാൻ ഐഎൻ ടിയുസി പറഞ്ഞിട്ടില്ലെന്ന് ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ. യാത്ര നേരത്തെ നിശ്ചയിച്ചതാണ്. പണിമുടക്കിലെ വിഷയങ്ങളും യാത്രയിൽ ചർച്ചയാകും.വായന തുടരുക

വിസിക്ക് തിരിച്ചടി, കേരള സർവകലാശാല യൂണിയന് തുടരാം, ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയന് തുടരുമെന്ന് ഹൈക്കോടതി ഉത്തരവ്. കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും അനുമതി നൽകി. യൂണിയൻ നടപടികൾ മരവിപ്പിച്ച വിസി നടപടിക്കെതിരെ സർവകലാശാല യൂണിയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. തുട‌ന്ന് കേരള വിസിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തെ വീടിനു മുന്നിൽ എസ്എഫ്ഐ പോസ്റ്റർ ഒട്ടിച്ചു. വിസിയെ റദാക്കി കോടതി എന്നാണ് പോസ്റ്റർ. വായന തുടരുക

നരവനെയുടെ പുസ്തകവിവാദം; പെൻഗ്വിൻ ബുക്ക്സ് അധികൃതരെ ചോദ്യം ചെയ്തു, പ്രസിദ്ധീകരണത്തിന് പുതിയ ചട്ടക്കൂട്

ദില്ലി: കരസേന മുൻ മേധാവി ജനറൽ എംഎം നരവനെയുടെ പുസ്തകവിവാദത്തിന് പിന്നാലെ പുതിയ നീക്കവുമായി കേന്ദ്രപ്രതിരോധമന്ത്രാലയം. പ്രതിരോധസേനകളിലെ വിരമിച്ച ഉദ്യോഗസ്ഥർക്കും നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്കും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പുതിയ ചട്ടക്കൂട് വരുന്നു. കേസുമായി ബന്ധപ്പെട്ട് പെൻഗ്വിൻ ബുക്ക്സ് അധികൃതരെ പൊലീസ് ചോദ്യം ചെയ്തു. വായന തുടരുക

ഊരാളുങ്കലിന് 4 കോടി, കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 12 ലക്ഷം, ആഗോള അയ്യപ്പ സംഗമം നടത്തിപ്പിൽ ഇനിയും ബോര്‍ഡ് നൽകാനുള്ളത് കോടികള്‍

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ പന്തലൊരിക്കിയതിലും അതിഥികള്‍ക്ക് താമസിക്കാനായി ഹോട്ടല്‍ മുറികൾ എടുത്തിനുമായി ഇനിയും ബോർഡ് നൽകാനുള്ളത് 4.35 കോടിലധികം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ചാർട്ടേഡ് അക്കൗണ്ട് തയ്യാറാക്കി സ്പെഷ്യൽ കമ്മീഷണർക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഹോട്ടലുകളുടെയും സ്ഥാപനത്തിന്‍റെ പേരുള്‍പ്പെടെ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിനുള്ള പന്തൽ നിര്‍മിച്ച ഊരാളുങ്കലിന്‍റെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻറ് കണ്‍സ്ട്രക്ഷന് നാലു കോടിയാണ് നൽകാനുള്ളത്. ഹോട്ടലുകൾക്ക് നൽകാനുളള തുക വേറെയുമുണ്ട്. വായന തുടരുക

സെൽഫിക്ക് ശ്രമിച്ചിട്ടില്ല, പിണറായി വിജയൻ നീരസം കാണിച്ചെന്ന വീഡിയോ വൈറലായതിന് പിന്നാലെ ആരോപണം തള്ളി ആതിര ഗ്രേസ്

തിരുവനന്തപുരം: പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോളാണ് വിലക്കിയതെന്ന രീതിയിലായിരുന്നു പ്രചാരണം. സെൽഫിക്ക് ശ്രമിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് വിശദമാക്കി. സെൽഫിയെടുക്കാൻ ശ്രമിച്ച മെമ്പറോട് മുഖ്യമന്ത്രി കയർത്തെന്നായിരുന്ന രീതിയിലായിരുന്നു വീഡിയോ സാമൂഹമാധ്യമങ്ങളിലും പ്രചരിച്ചത്. എന്നാൽ നടക്കുന്നത് വലിയ രീതിയിലെവ്യാജ പ്രചാരണമെന്നാണ് ജനുപ്രതിനിധി പറയുന്നത്.തിരുവനന്തപുരം: പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെൽഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോളാണ് വിലക്കിയതെന്ന രീതിയിലായിരുന്നു പ്രചാരണം. സെൽഫിക്ക് ശ്രമിച്ചിട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് വിശദമാക്കി. സെൽഫിയെടുക്കാൻ ശ്രമിച്ച മെമ്പറോട് മുഖ്യമന്ത്രി കയർത്തെന്നായിരുന്ന രീതിയിലായിരുന്നു വീഡിയോ സാമൂഹമാധ്യമങ്ങളിലും പ്രചരിച്ചത്. എന്നാൽ നടക്കുന്നത് വലിയ രീതിയിലെവ്യാജ പ്രചാരണമെന്നാണ് ജനുപ്രതിനിധി പറയുന്നത്. വായന തുടരുക

അപകടത്തിൽപ്പെട്ടയാൾക്ക് സിപിആർ കൊടുത്തയാൾക്ക് മർദനം,സിപിആർ ലഭിച്ചയാൾ അടക്കം മൂന്ന് പേർ പിടിയിൽ

നെട്ടൂർ: കൊച്ചി നെട്ടൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വഴിയരികിൽ കിടന്നയാൾക്ക് സി.പി.ആർ നല്കിയ ആൾക്ക് മർദനം. സംഭവത്തിൽ സിപിആർ ലഭിച്ച ആൾ അടക്കം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെട്ടൂർ സ്വദേശികളായ പീടിയേക്കൽ വീട്ടിൽ ഉമേഷ് (42), മണക്കാട്ടുപറമ്പിൽ കളത്തിപ്പറമ്പിൽ ഷൈജു (39) പൂത്തൻ വെളിയിൽ അർജുൻ (29) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ നെട്ടൂർ മേൽപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു. അപകടത്തിൽ പെട്ട ഷൈജു വഴിയരികിൽ അവശ നിലയിൽ കിടക്കുന്നത് കണ്ട് ഇതേസമയം ഇതിലൂടെ പോയ ഒരു യുവാവ് വാഹനം നിർത്തി ഇയാൾക്ക് സി.പി.ആർ കൊടുത്തു. വായന തുടരുക

നേതാവിന് എന്ത് പണിമുടക്ക്? പണിമുടക്കിലും മുടക്കമില്ലാതെ സിപിഎം നേതാവിൻ്റെ സ്ഥാപനം

വയനാട്: പണിമുടക്കിലും മുടക്കം ഇല്ലാതെ സിപിഎം നേതാവിന്റെ സ്ഥാപനം. മാനന്തവാടിയിലാണ് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ സ്ഥാപനം പണിമുടക്ക് ദിവസവും പ്രവർത്തിക്കുന്നത്. വെള്ളമുണ്ട ഏരിയ കമ്മിറ്റിയംഗം തോമസിന്റെ ഗ്ലാസ് ഫാക്ടറി ആണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിൽ നൂറോളം തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. വയനാട്ടിലെ വിവിധ ഇടങ്ങളിൽ തുറന്ന സ്ഥാപനങ്ങൾ സിപിഎം നേതാക്കൾ അടപ്പിച്ചിരുന്നു. വായന തുടരുക

നാട്ടുകാർ വീഡിയോയും ഫോട്ടോയും എടുക്കരുത്, നിർദേശം നൽകി വനംവകുപ്പ്; ചോക്കാട് നെല്ലിക്കര മലവാരത്ത് വീണ്ടും കാട്ടുതീ

>മലപ്പുറം: ചോക്കാട് നെല്ലിക്കര മലവാരത്ത് കാട്ടുതീ പടരുന്നു. വനസംരക്ഷണ സമിതിയും നാട്ടുകാരും ഒരു വിഭാഗം വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണമായി ഫലം കണ്ടിട്ടില്ല. എന്നാൽ, നെല്ലിക്കര മലവാരത്തില്‍നിന്ന് മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഫലം കണ്ടിട്ടുണ്ട്. നാല്‍പ്പതുസെന്റ് നഗറില്‍ നെല്ലിക്കര മലവാരത്തിലും തീ പടരുകയാണ്. കാട്ടുതീ പടരാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. ഏക്കര്‍കണക്കിന് വനം കത്തി നശിച്ചിട്ടുണ്ട്. വായന തുടരുക

ച​ങ്ങ​നാ​ശേ​രി​യി​ലെ ബാ​റി​ൽ സ​മ​രാ​നു​കൂ​ലി​ക​ളു​ടെ അ​തി​ക്ര​മം "

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി​യി​ൽ ബാ​റി​ൽ അ​ക്ര​മം ന​ട​ത്തി സ​മ​രാ​നു​കൂ​ലി​ക​ൾ. ഞാ​ലി​യാ​കു​ഴി​ പായിപ്പാട് പ്രവർത്തിക്കുന്ന എ​മ​റാ​ൾ​ഡ് ബാ​റി​ലാ​ണ് സം​ഘം ചേ​ർ​ന്നെ​ത്തി​യ സ​മ​ര​ക്കാ​ർ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. വായന തുടരുക

ഇറ്റലിക്ക് 124 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ നേപ്പാളിനെതിരെ ഇറ്റലിക്ക് 124 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 19.3 ഓവറിൽ 123 റണ്‍സിന് ഓൾഒൗട്ടായി. വായന തുടരുക

ആഗോള അ​യ്യ​പ്പ​സം​ഗ​മം വ​ന്‍ അ​ഴി​മ​തി, അ​ന്വേ​ഷ​ണം വേ​ണം: ചെ​ന്നി​ത്ത​ല

കോ​ട്ട​യം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ട്ടി​ഘോ​ഷി​ച്ച് ന​ട​ത്തി​യ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ അ​ഴി​മ​തി​യാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വായന തുടരുക

അ​ത് എ​ഐ നി​ർ​മി​ത വീ​ഡി​യോ​ക​ൾ, പി​ന്നി​ൽ സി​പി​എം: കോ​ഴി​ക്കോ​ട് ഡി​സി​സി സെ​ക്ര​ട്ട​റി

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫി​ന്‍റെ പു​തു​യു​ഗ യാ​ത്ര​യ്ക്കി​ടെ കുറ്റ്യാ​ടി​യി​ൽ സ്റ്റേ​ജി​ൽ വ​ച്ചു​ണ്ടാ​യ പി​ടി​വ​ലി​യു​ടേ​താ​യി പു​റ​ത്തു​വ​ന്ന വി​ഡി​യോ​ക​ൾ എ​ഐ നി​ർ​മി​ത​മാ​ണെ​ന്ന് കോ​ഴി​ക്കോ​ട് ഡി​സി​സി സെ​ക്ര​ട്ട​റി പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ. വായന തുടരുക

പഴയ കാർ ഇൻഷ്വറൻസ് പേരു മാറ്റാതിരുന്നാൽ ഉണ്ടാകുന്ന 8 അപകടങ്ങൾ

പഴയ കാർ വാങ്ങുന്നത് നല്ല തീരുമാനമാണെന്നു പലരും കരുതുന്നു. കാരണം ഇതു ചെലവ് കുറവാണ്, കാത്തിരിപ്പ് കാലാവധി ഇല്ല, ഉടൻ ഓടിക്കാൻ കഴിയുന്ന വാഹനം ലഭിക്കുന്നു. എന്നാൽ, ആ സന്തോഷം കുറയുമ്പോൾ ഒരു പ്രധാന ഉത്തരവാദിത്വം പലപ്പോഴും മറക്കപ്പെടുന്നു. അതാണ് ഉപയോഗിച്ച കാർ ഇൻഷ്വറൻസ് പുതിയ ഉടമയുടെ പേരിലേക്ക് മാറ്റുന്നത്. വായന തുടരുക

വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം; വ​നി​ത കോ​ൺ​സ്റ്റ​ബി​ൾ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി‌

ല​ക്നോ: സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ. അ​ലി​ഗ​ഡി​ലെ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കോ​ൺ​സ്റ്റ​ബി​ളാ​യി ജോ​ലി ചെ​യ്യു​ന്ന സ​ന്ധ്യ ഭ​ര​ദ്വാ​ജാ​ണ് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ജീ​വി​ത പ​ങ്കാ​ളി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. വായന തുടരുക

Local News

കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു
പുതുക്കാട് ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണു
വാര്‍ത്തകള്‍ ഇതുവരെ
ദേശീയ പണിമുടക്ക്: വലഞ്ഞ് ജനം മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലെ വാര്‍ഷികം ആഘോഷിച്ചു
വരന്തരപ്പിള്ളി പാലയ്ക്കൽ പൂരം ഭക്തിസാന്ദ്രമായി....
കൂട്ടിയെഴുന്നള്ളിപ്പ്

ചരിത്രത്തില്‍ ആദ്യം, സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് 2026- -27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചരിത്രത്തില്‍ ആദ്യമായാണ് സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാർത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ അധ്യയനവർഷം മാർച്ച്‌ രണ്ടാംവാരത്തോടെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ച്‌ മെയ് അവസാനം പൂർത്തിയാക്കിയിരുന്നു. ഈ വർഷം 8,00,193 കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം വിതരണം ചെയ്യും.

Random Display
"കേരളത്തിന്റെ ആ ‘ചീത്തപ്പേര്’ തെലങ്കാന തട്ടിയെടുത്തു; കേരളം 2-ാം സ്ഥാനത്ത്, പിടിമുറുക്കി തക്കാളിയും തേങ്ങയും സ്വർണവും"

ജനങ്ങൾ നിത്യേന വാങ്ങുന്ന സാധനങ്ങൾക്ക് ഇന്ത്യയിൽ ഏറ്റവുമധികം വിലവർധിക്കുന്ന സംസ്ഥാനമെന്ന ചീത്തപ്പേര് കഴിഞ്ഞ 12 മാസം തുടർച്ചയായി ചുമന്ന കേരളത്തിന് 13-ാം മാസം വൻ ആശ്വാസം. കേരളത്തിൽ നിന്ന് ആ പട്ടം കഴിഞ്ഞമാസം തെലങ്കാന തട്ടിയെടുത്തെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.വായന തുടരുക

"തിരു.കോർപറേഷനിൽ ‘വർക് ഫ്രം ഡൽഹി’; മേയർ ഓൺലൈനാണ്! ഭരണം ‘ഷട്ട് ഡൗണായെന്ന്’ പ്രതിപക്ഷം; ആ പദ്ധതികൾ‌ ആര്യയുടേത് "

തിരുവനന്തപുരം ∙ കോർപറേഷൻ ഭരിക്കുന്നത് ഡൽഹിയിൽ നിന്നാണോ? വേണമെങ്കിൽ അങ്ങനെയും പറയാം. മേയറുടെ നേതൃത്വത്തിൽ ഭരണപക്ഷ കൗൺസിലർമാരുടെ സംഘം ട്രെയിനിൽ‌ ഡൽഹിക്കു പോയതോടെ കോർപറേഷന്റെ ഭരണം ഓൺലൈനിൽ. ദൈനംദിന പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാനാണ് ഓൺലൈനിൽ‌ ഭരണനിർവഹണം നടത്തുന്നത്. ഓണ്‍ലൈനായി ഫയലുകള്‍ പരിശോധിച്ച് അംഗീകരിക്കുന്നുണ്ടെന്നും ആവശ്യമായ കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും മേയര്‍ വി.വി.രാജേഷ് പറഞ്ഞു. ‘ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി തിരുവനന്തപുരത്തിന്റെ വികസനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. ഓരോ സെഷനും കഴിയുമ്പോള്‍ ഇവിടെനിന്ന് ഓണ്‍ലൈനായി സെക്രട്ടറിയുമായും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തി ഫയലുകള്‍ പരിശോധിച്ച് അപ്രൂവ് ചെയ്യും. ലാപ്‌ടോപ്പില്‍ മേയറുടെ ലോഗിനില്‍ കയറി ഇതെല്ലാം ചെയ്യാന്‍ കഴിയും. ആശുപത്രികളുടെ ചെലവ്, ജീവനക്കാരുടെയും ദിവസ വേതനക്കാരുടെയും ശമ്പളം, ഇന്ധനബില്‍ ഉള്‍പ്പെടെ ഒരു കാര്യവും തടസപ്പെട്ടിട്ടില്ല. അതെല്ലാം അപ്പോള്‍ തന്നെ പാസാക്കി വിടുമെന്ന് രാജേഷ് പറഞ്ഞു. വായന തുടരുക

"നരവനെയുടെ പുസ്തകഭാഗം വായിച്ചു; രാഹുലിനെ അയോഗ്യനാക്കാൻ ബിജെപി"

ന്യൂഡൽഹി ∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാനുള്ള നടപടികളുമായി ബിജെപി. ഇതുസംബന്ധിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ സഭയിൽ നോട്ടിസ് നൽകി. മുൻ സൈനിക മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഉള്ളടക്കം സഭയിൽ വായിച്ചതടക്കമുള്ള വിഷയങ്ങളിൽ ബജറ്റ് സമ്മേളനത്തിൽ രാഹുലുമായി ഭരണപക്ഷം ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ ദിവസം സഭയിൽ എപ്സ്റ്റീൻ ഫയലുകളെ കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവനയും ഏറെ വിവാദമായിരുന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ്ങിന്റെ പേര് എപ്സ്റ്റീൻ ഫയലിലുണ്ടെന്ന് ആരോപിച്ചായിരുന്നു രാഹുൽ ഭരണപക്ഷത്തെ കടന്നാക്രമിച്ചത്.വായന തുടരുക

"ദേശീയ പണിമുടക്ക് കേരള ബന്ദ് മാത്രമായി ഒതുങ്ങി: ശശി തരൂർ"

തിരുവനന്തപുരം∙ ദേശീയ പണിമുടക്ക് കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്നും ഫാക്ടറികള്‍ക്കുള്ളില്‍നിന്ന് തെരുവുകളിലേക്കും വീടുകളിലേക്കും വ്യാപിച്ച തീവ്ര യൂണിയന്‍ പ്രവര്‍ത്തനം മൂലം കേരളത്തിന്റെ സല്‍പ്പേരിന് ഇതിനകം തന്നെ മങ്ങലേറ്റു കഴിഞ്ഞുവെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി.വായന തുടരുക

"ഞങ്ങൾക്ക് സ്ട്രൈക്കില്ല! പൊതുപണിമുടക്ക് ദിനത്തിലെ കാഴ്ചകൾ"

കോട്ടയം∙ കേന്ദ്രസർക്കാറിന്റെ തൊഴിൽ കോഡുകൾക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളത്തിലെ പല മേഖലകളും സ്തംഭിച്ചു എങ്കിലും ചില മേഖല ഭാഗികമായി പ്രവർത്തിച്ചു. കുമരകത്ത് ബോട്ടിങ് മേഖല ഭാഗികമായി പ്രവർത്തിച്ചു. ഞങ്ങൾക്ക് പണിമുടക്കില്ല എന്ന് പറഞ്ഞുകൊണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളായ ഹസികുലും നയജുദ്ദീനും കുമരകം കോണത്താറ്റു പാലത്തിനു പെയിന്റ് അടിക്കുന്നത് കേരളം കണ്ടു. പണിമുടക്കിനെ തുടർന്ന് ചൂണ്ടയിടാൻ എത്തിയവർ, സൈക്കിൾ സവാരിക്കിറങ്ങിയ വിദേശികൾ തുടങ്ങി പൊതുപണിമുടക്കിനിടയിലെ കാഴ്ചകളിലേക്ക്.വായന തുടരുക

"ശബരിമല സ്വർണക്കൊള്ള: എസ്ഐടി സന്നിധാനത്ത്, ശ്രീകോവിലിലെ നാലു തൂണുകൾ‌ ഇളക്കി"

പത്തനംതിട്ട ശബരിമല സ്വർണക്കൊള്ളക്കേസിൽ പരിശോധന നടത്താൻ എസ്ഐടി സന്നിധാനത്ത്. പ്രത്യേക അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാംപിൾ ശേഖരിക്കുകയാണ്. ശ്രീകോവിലിനു ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാംപിൾ ശേഖരിക്കും മുൻപ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്. വായന തുടരുക

"വിവാഹബന്ധം വേർപെടുത്തി; യുവതി ഭർത്താവിന് പത്ത് ലക്ഷം നൽകണമെന്ന് വിധി"

കണ്ണൂർ ∙ വിവാഹബന്ധം വേർപെടുത്തിയ യുവതി ഭർത്താവിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നൽകാൻ കുടുംബ കോടതി ഉത്തരവ്. മുസ്‌ലിം നിയമപ്രകാരം ഖുൽ-അ ചെയ്ത് വിവാഹബന്ധം വേർപെടുത്തിയ ഭാര്യയാണ് ഭർത്താവിന് നഷ്ടപരിഹാരം നൽകേണ്ടത്. വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ വിലയോ തിരിച്ചുനൽകണമെന്നും കണ്ണൂർ കുടുംബ കോടതി ജഡ്ജി ആർ.എൽ. ബൈജു ഉത്തരവിട്ടു. മഹർ ഉൾപ്പെടെ 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ 7,22,212 രൂപയോ നൽകണമെന്നാണ് ഉത്തര‌വ്. വായന തുടരുക

"വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി"

കൊല്ലം ∙ ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ തന്നെയാണ് സ്വർണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഷ്ടദിക്പാലക ശിൽപങ്ങളിൽ തന്റെ മകനും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നാണു സ്വർണം ഒട്ടിച്ചത്. എന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ ‍തെളിയുന്നത്.വായന തുടരുക

"വീടിനു മുകളിലെ വൈദ്യുതി ലൈനിൽ കൈ തട്ടി; പെൺകുട്ടി ഷോക്കേറ്റ് മരിച്ചു"

കോഴിക്കോട് ∙ കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 വയസ്സുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ അബ്ദുൽ റഷീദിന്റെയും മസ്നയുടെയും മകൾ തൻഹ ആണ് മരിച്ചത്. മടവൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. വായന തുടരുക

"എയിംസ് 2026ൽ വരുമെന്ന് പറഞ്ഞിട്ടില്ല, ഇനിയും സമയമുണ്ടെന്ന് സുരേഷ് ഗോപി; ആലപ്പുഴയിൽ സ്ഥലം തന്നില്ലെങ്കിൽ തൃശൂരിൽ"

കൊല്ലം ∙ എയിംസ് 2026 ൽ വരുമെന്നു താൻ പറഞ്ഞിട്ടില്ലെന്നും തങ്ങൾക്ക് ഇനിയും സമയമുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്ന് 2016 മുതലുള്ള തന്റെ നിലപാടാണ്. അവിടെ സ്ഥലം തന്നില്ലെങ്കിൽ തൃശൂരിൽ വരും. തൻ പ്രധാനമന്ത്രിയോ ആരോഗ്യ മന്ത്രിയോ അല്ല. അടുത്ത സർക്കാർ സ്ഥലം എടുത്തു നൽകട്ടെ. ഇപ്പോൾ സജ്ജമായാൽ 2027 ലോ 2028 ലോ എയിംസ് വരും. അതിന് അനുയോജ്യമായ, കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കാൻ സാധിക്കുന്ന 4 സ്ഥലങ്ങളെങ്കിലും നിർദേശിക്കണം. അല്ലാതെ എയിംസിനു വേണ്ടി ഒന്നും ചെയ്യാതിരുന്നാൽ എയിംസ് വരുമോ? വായന തുടരുക

സർവ്വശിക്ഷ കേരളം; കേന്ദ്രം ഉറപ്പ് പാലിച്ചില്ലെന്ന് കേരളം, ഫണ്ട് ലഭിച്ചെന്ന് ഇടത് സംഘടന

ന്യൂഡൽഹി: സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട പണം നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേരളത്തിന് സുപ്രീം കോടതിയുടെ നിർദേശം നൽകിവായന തുടരുക

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്.........

തൃശൂർ ജില്ലയിൽ ഇന്ന് (12-02-2026); അറിയാൻ, ഓർക്കാൻ


,

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

15,840
- ₹ 120 ▼

വെള്ളി 1 ഗ്രാം

300
+ ₹ 15 ▲

ഓഹരി വിപണി

ബി. എസ്. ഇ

83,674.92
- 558.72(0.66%) ▼

എന്‍. എസ്. ഇ

25,807.20
- 146.65 (-0.57%) ▼

🧠 How AI Works – Step by Step

🧮 Simple Example

  1. AI for Email Spam Detection:
  2. Feed thousands of emails (spam & not spam).
  3. AI learns common spam words.
  4. >When a new email comes:
  5. → AI compares patterns → Predicts: Spam or Not Spam
🧠 Types of AI Learning
Type How It Works Example
Supervised Learning Learns from labeled data Email spam detection
Unsupervised Learning Finds patterns itself Customer grouping
Reinforcement Learning Learns from rewards & mistakes Self-driving cars


Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.