12 ജൂലായ് 2024 വെള്ളിയാഴ്ച്ച

1199 മിഥുനം 28

ലക്കം 1 വാല്യം 37

പേജുകള്‍ 4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Be more dedicated to making solid achievements than in running after swift but synthetic happiness,

Abdul Kalam

Back issues

(1)

അങ്ങനെ അതും നേടാനായി’; വിഴിഞ്ഞത്ത് ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

രാജ്യത്തിന്റെ സമുദ്രവാണിജ്യ മേഖലയിൽ പുതുചരിത്രം എഴുതിച്ചേർത്ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം തുടങ്ങി. 2028 ൽ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തന സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തുറമുഖത്തിന്റെ രണ്ടാം ഘട്ടം ഒക്ടോബറിൽ നിർമാണം തുടങ്ങുമെന്ന് കരൺ അദാനിയും പറഞ്ഞു

വിഴിഞ്ഞത്ത് നങ്കൂരമിട്ട സാൻ ഫെർണാൻഡോയെ ഔപചാരികമായി സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് പ്രമുഖരും . കപ്പിത്താൻ യുക്രെയ്ൻകാരനായ വൊളോദിമർ ഓർമ ഫലകം സമ്മാനിച്ചു. ചരിത്രനിമിഷം അ അനുഭവിക്കാനെത്തിയവർ നിറഞ്ഞ പന്തലിലേക്ക് .

തുറമുഖം യാഥാർഥ്യമാക്കിയതിൽ ഒപ്പം നിന്ന കേന്ദ്ര സർക്കാരിനും അദാനി ഗ്രൂപ്പിനും നന്ദി പറഞ്ഞ് മുഖ്യമന്ത്രി . 5000 പേർക്ക് നേരിട്ട് തൊഴിലവസരങ്ങൾ തുറമുഖത്തിൻ്റെ രാജ്യാന്തര പ്രാധാന്യം എടുത്തു പറഞ്ഞു. അങ്ങനെ അതും നമുക്ക് നേടാനായെന്ന് വിഴിഞ്ഞം ട്രയല്‍ റണ്‍ വേദിയില്‍ മുഖ്യമന്ത്രി. കേരളത്തിന്റെ വികസനചരിത്രത്തില്‍ പുതിയ ഏട് ആരംഭിക്കുന്നു. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോകഭൂപടത്തില്‍ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറുമെന്നും മുഖ്യമന്ത്രി. അദാനി ഗ്രൂപ്പ് പൂര്‍ണമായി സഹകരിക്കുന്നു, കരണ്‍ അദാനിക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി. നാള്‍വഴി ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി. 2006ല്‍ പദ്ധതിക്ക് അനുമതി നേടിയെടുക്കും എന്ന് ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2007 ജൂലൈ 31ന് ടെന്‍ഡര്‍ ക്ഷണിച്ചെന്നും മുഖ്യമന്ത്രി. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചു. ചൈനീസ് ബന്ധം ആരോപിച്ചു, അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെക്കുറിച്ച് പ്രസംഗത്തില്‍ മുഖ്യമന്ത്രി മൗനം പാലിച്ചു..

തുടർന്ന് കരൺ അദാനി ഉപഹാരങ്ങൾ സമ്മാനിച്ചു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ പ്രയാണത്തിൽ വിഴിഞ്ഞം തുറഖത്തിന് പ്രധാന വഹിക്കുമെന്ന് കേന്ദ്ര മന്ത്രി സർബാനന്ദ് സോനോവാൾ.

പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് അടുത്ത ഘട്ടം തുടങ്ങുമെന്ന് കരൺ അദാനി. ചടങ്ങിന് സാക്ഷിയാകാകാൻ മണിക്കൂറുകൾ മുൻപുതന്നെ വിഴിഞ്ഞത്തെതിയവരും സന്തോഷം പങ്കിട്ടു. അടുത്ത രണ്ടു ഘട്ടങ്ങൾക്ക് സാമ്പത്തിക തടസം ഉണ്ടാകില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉറപ്പു നൽകി

ഇനി വരാനുള്ളത് ഭീമന്‍ കപ്പലുകള്‍; വിഴിഞ്ഞത്തേക്ക് മദർഷിപ്പുകളുടെ ഒഴുക്ക്

വിഴിഞ്ഞത്തേക്ക് ഇനി വരാൻ പോകുന്നത് മദർഷിപ്പുകളുടെ ഒഴുക്ക്. ഇപ്പോൾ വന്ന സാൻ ഫെർണാണ്ടോയ്ക്ക് 350 മീറ്റർ നീളമാണുള്ളത്. ഇതിനെ കൂറ്റൻ കപ്പൽ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഇനി വരാൻ പോകുന്നത് 400 മീറ്റർ നീളമുള്ള കപ്പലാണ്. ലോകത്ത് തന്നെ ഉള്ളതിൽ ഏറ്റവും വലിയ മദർഷിപ്പുകളിലൊന്നായാണ് ആ കപ്പലിനെ കാണുന്നത്.

അടുത്ത വെള്ളിയാഴ്ച വിഴിഞ്ഞത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ കപ്പലിൽ 3000 കണ്ടെയ്നർ എങ്കിലും ഉണ്ടാകും. ഇപ്പോൾ വന്നതിൽ 1950 കണ്ടെയ്നറാണ് ഉള്ളത്. കണ്ടെയ്നർ മുഴുവൻ ഇറക്കിയ ശേഷം നാളെ മടങ്ങും. അതിന് ശേഷം രണ്ട് ഫീഡർ ഷിപ്പുകളെത്തും. അവ ഈ കണ്ടെയ്നറുകൾ കൊണ്ടു പോയ ശേഷമാണ് അടുത്ത ഭീമൻ വിഴിഞ്ഞത്ത് എത്തുക

 

800 മീറ്റർ ബെർത്തും, 3000 മീറ്റർ ബ്രേക്ക് വാട്ടറുമായി ഒരേ സമയം രണ്ട് മദർ കണ്ടെയ്നർ ഷിപ്പുകൾക്ക് എത്താൻ കഴിയുന്നതാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ ഒന്നാം ഘട്ടം.അതിൻ്റെ ട്രയൽ റണിനാണ് ഇന്നലെ ' സാൻ ഫെർണാണ്ടോ ' തീരം തൊട്ടതോടെ തുടക്കമായത്

വർഷം പത്ത് ലക്ഷം TEU കണ്ടെയ്നറുകൾ ഒന്നാം ഘട്ടത്തിൽ തുറമുഖത്തിന് കൈകാര്യം ചെയ്യാനാകും. രണ്ടും മൂന്നും നാലും ഘട്ടം പൂർത്തിയാകുന്നതോടെ ബെത്തിൻ്റെ നീളം രണ്ടായിരം മീറ്റർ ആയും കൈകാര്യം ചെയ്യാൻ കഴിയുന്ന കണ്ടെയ്നറുകളുടെ എണ്ണം വർഷം 30 ലക്ഷമായും വർദ്ധിക്കു

ഒരേ സമയം 5 മദർ ഷിപ്പുകൾക്ക് വരാനാകും. ഈ തരത്തിൽ 2028ഓടെ വിഴിഞ്ഞം അതിൻ്റെ സമ്പൂർണ ശേഷിയിൽ എത്തും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കമ്മീഷനിങ് കഴിഞ്ഞ ഒരു തുറമുഖം പോലെ തന്നെയാണ് ട്രയല് റണിൽ തുറമുഖം പ്രവർത്തിക്കുക. തുറമുഖത്തിന് കപ്പൽ പ്രവേശന ഫീസ് നൽകണം.

ഇറക്കുന്ന ചരക്കുകൾക്ക് കസ്റ്റംസ് നികുതിയും നൽകണം. ചുരുക്കത്തിൽ ട്രയൽ റൺ കാലത്തു തന്നെ തുറമുഖത്തിന് വരുമാനം കിട്ടി തുടങ്ങും. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് നികുതി വരുമാനവും. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ തുറമുഖത്ത് എത്തും.

ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

Click Me.