|
നവംബര്‍2025 ചൊവ്വാഴ്ച 1201 തുലാം 26 Jumada 21, 1447 |
|
വാല്യം 2 ലക്കം 294 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
12 |
|
“Wecan choose to be happy by focusing on good things and a positive mindset.” |
|
(1) |
|
ചെങ്കോട്ട സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നു ചെങ്കോട്ട സ്ഫോടനത്തിൽ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നു. അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ട്ട്ഫരീദാബാദിലെ അറസ്റ്റുകൾ അറിഞ്ഞ ഇയാൾ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കിൽ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.വായന തുടരുക ...... പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നായ്ക്കളുടെ കടിയേറ്റ് മാനുകള്‍ ചത്ത സംഭവത്തില്‍ ജീവനക്കാരുടെ വീഴ്ച ഉൾപ്പടെ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ പുത്തൂര്‍ സുവോളജിക്കൽ പാർക്കിൽ നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പടെ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ. ജീവനക്കാർ വാതിൽ തുറന്നിട്ടോ എന്നതും പരിശോധിക്കും. മരണകാരണം ” ക്യാപ്ചർ മയോപ്പതി ” എന്നും ലൈഫ് വാർഡൻ പറഞ്ഞു. സുരക്ഷാ പഴുതുകൾ പരിഹരിക്കുമെന്നും മാൻകൂട്ടിലും സിസിടിവി ക്യാമറയ്ക്ക് ശുപാർശ നൽകുമെന്നും പിഴവ് ആവർത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ശബരിമല സന്നിധാനത്തെ പുതിയ പൊലീസ് കൺട്രോളറുടെ നിയമനത്തിൽ ഉദ്യോഗസ്ഥനെപ്പറ്റിയുള്ള സമഗ്രമായ റിപ്പോർട്ട് തേടി ഹൈക്കോടതി ശബരിമല സന്നിധാനത്തെ പുതിയ പൊലീസ് കൺട്രോളറുടെ നിയമനത്തിൽ ഉദ്യോഗസ്ഥനെപ്പറ്റിയുള്ള സമഗ്രമായ റിപ്പോർട്ട് തേടി ഹൈക്കോടതി. ഉദ്യോഗസ്ഥന്റെ സർവീസ് കാലയളവിലെ മികവ്, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ അടങ്ങിയതായിരിക്കണം റിപ്പോർട്ട്. പുതിയതായി നിയമിച്ച ആർ കൃഷ്ണകുമാറിന്റെ വിവരങ്ങളാണ് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടത്. ശബരിമല ചീഫ് പൊലീസ് കോർഡിനേറ്ററായ എഡിജിപിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. തദ്ദേശ തെരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ മൂന്നാം ഭരണത്തിലേക്കുള്ള കാൽവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ മൂന്നാം ഭരണത്തിലേക്കുള്ള കാൽവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങൾ ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലാണ് പ്രവർത്തിച്ചത്. ശുചിത്വ കേരളം പ്രാവർത്തികമാക്കിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വമ്പിച്ച മാറ്റം വരുത്താൻ ഈ സർക്കാരിന് കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളിൽ മികച്ച വിജയം എല്ലാകാലത്തും ഉണ്ടായത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കാണ്. ഇത്തവണയും അത് ആവർത്തിക്കും. തെരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിക്കും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക...... കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ എന്‍ഡിഎയിലേക്ക്'; അവകാശവാദവുമായി എച്ച്എഎം തിരുവനന്തപുരം: കേരളത്തിലെ അഞ്ച് എംഎല്‍എമാര്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയില്‍ ചേരുമെന്ന് എച്ച്്എഎം ദേശീയ ജനറല്‍ സെക്രട്ടറി സുബിഷ് വാസുദേവ് റിപ്പോര്‍ട്ടറിനോട്. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാര്‍ എത്തും. പാര്‍ട്ടി മാറ്റം സംബന്ധിച്ച് ധാരണയായി. വരുന്നവരില്‍ ഒരാള്‍ മുന്‍ മന്ത്രിയായ എംഎല്‍എയാണ്. രണ്ട് പ്രധാന പാര്‍ട്ടികള്‍ എച്ച്എഎമ്മില്‍ ലയിക്കും. പ്രഖ്യാപനം ഡിസംബറില്‍ ഉണ്ടാകും. ബിജെപിയില്‍ ചേരാന്‍ ബുദ്ധിമുട്ടുള്ളവര്‍ എച്ച്എഎമ്മില്‍ അംഗത്വമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിൽ ഉമറും സംഘവും ഡൽഹിയിൽ ആക്രമണത്തിന് ലക്ഷ്യമിട്ടു?; നിർണായക വിവരം ലഭിച്ചെന്ന് NIA ഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ആരംഭിച്ച് എന്‍ഐഎ. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം. പത്ത് പേരാണ് സംഘത്തിലുള്ളത്. കേരള കേഡര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ എന്‍ഐഎ എഡിജി വിജയ് സാക്കറെയാണ് സംഘത്തെ നയിക്കുക. ഐജി, രണ്ട് ഡിഐജി, മൂന്ന് എസ്പി, ഡിഎസ്പി ലെവല്‍ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഡല്‍ഹി. ജമ്മു പൊലീസുകളില്‍ നിന്ന് എന്‍ഐഎ സംഘം വിശദാംശങ്ങള്‍ വാങ്ങി. ഇതിന് ശേഷം പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉമറിന്റെയും സംഘത്തിന്റെയും പങ്കാളിത്തം സംബന്ധിച്ച് പ്രാരംഭഘട്ടത്തില്‍ തന്നെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് എന്‍ഐഎയുടെ വാദം. ഉമറും സംഘവും ഡല്‍ഹിയില്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി. ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ ഡോ. മൊസമ്മില്‍ അഹമ്മദിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും എന്‍ഐഎ പറയുന്നു. തുടര്‍ന്നു വായിക്കുക..... യുവാവിന്റെ ആറ് ഭാര്യമാർ ഒരേസമയം ഗർഭിണികൾ; സ്ത്രീകളാണ്, മൃഗങ്ങളല്ലെന്ന് വിമർശനം... ബഹുഭാര്യാത്വത്തിനു പേരുകേട്ടയിടമാണ് ആഫ്രിക്ക. കെനിയയിലെ ‘പോളിഗമി രാജാവ്’ എന്നറിയപ്പെടുന്ന അകുകു ഡാങ്കറിന്റെ ജീവിതത്തോടു സമാനമായ ജീവിത രീതി പിന്തുടരുന്ന യുവാവിന്റെ ജീവിതമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യുവാവിന്റെ ആറ് ഭാര്യമാർ ഒരേസമയം ഗർഭിണിമാരായത് മാധ്യമങ്ങളിൽ തലക്കെട്ടായിരുന്നു. ഇപ്പോഴിതാ ആറ് കുട്ടികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഒരു കുടുംബം. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. തുടക്കം കശ്മീരിലെ റോഡരികിലെ പോസ്റ്ററിൽ നിന്ന്, ചുരുളഴിഞ്ഞത് വൻ ഭീകരാക്രമണ പദ്ധതി... ന്യൂഡല്‍ഹി ജമ്മു കശ്മീരിലെ ശ്രീനഗറിൽ നൗഗാം മേഖലയിൽ ഒക്ടോബർ പകുതിയോടെ റോഡരികിൽ ചില പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകളായിരുന്നു ഇവ. ജനങ്ങൾ സുരക്ഷാ സേനയുമായി സഹകരിച്ചാൽ പ്രത്യാഘാതം നേരിടുമെന്നായിരുന്നു ഉർദുവിൽ എഴുതിയ പോസ്റ്ററിലെ മുന്നറിയിപ്പ്. ആരാണ് പോസ്റ്റർ ഒട്ടിച്ചത് എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുമ്പോൾ പൊലീസ് കരുതിയിരുന്നില്ല, രാജ്യമാകെ വലവിരിച്ച ഭീകര ശൃംഖലയ്ക്കു പിന്നാലെയുള്ള യാത്രയുടെ തുടക്കമാവും അതെന്ന്. വായന തുടരുക . . . ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഹൈപ്പവര്‍ കമ്മിറ്റി മുംബൈ:ഇരുചക്രവാഹനത്തിലെ ഡ്രൈവര്‍ക്കും പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റും നാല് ചക്രവാഹനങ്ങളില്‍ എല്ലാവര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള റോഡ് സുരക്ഷാ ഹൈപവര്‍ കമ്മിറ്റി. സമിതിയും ചീഫ് സെക്രട്ടറി രാജേഷ് കുമാറും നടത്തിയ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.ഭീതിയോടെ പ്രഭാതസവാരി......... തെരുവുനായ്ക്കൾ എന്നേപ്പോലുള്ള പ്രഭാത നടത്തക്കാർക്ക് ഭീഷണിയാണ്. പുലർച്ചെ അഞ്ചു മുതൽ എട്ടു വരെ ഓരോ ദിവസവും കവല, മരുതയൂർ, ഗുരുവായൂർ, കരുവന്തല, ഒരുമനയൂർ എന്നീ പ്രദേശങ്ങളിലേക്ക് പ്രഭാത നടത്തക്കാരുടെ എണ്ണം തെരുവുനായ്ക്കൾ മൂലം കുറഞ്ഞു വരുന്നുണ്ട്. വീട്ടമ്മമാർ പലരും ഭയം മൂലം നടത്തം ഒഴിവാക്കുന്നു. സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് തെരുവുനായ ആക്രമണമുണ്ടായിട്ടുണ്ട്. കൈയിൽ വടി കരുതി പ്രഭാത നടത്തം ചെയ്യേണ്ട സ്ഥിതിയായി. വായന തുടരുക . . .
|
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം 27 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 29 ദിവസങ്ങള്‍ ദില്ലി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതല്‍ വാഹനങ്ങൾ വാങ്ങിയതായി സൂചന ദില്ലി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. കാറുകൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നതായാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സിഗ്നലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വായന തുടരുക . . . Johann Ernst Hanxleden Johann Ernst Hanxleden (1681–1732), also known as Arnos Pathiri, was a German Jesuit priest and missionary, best known for his contributions as a Malayalam and Sanskrit poet, grammarian, lexicographer, and philologist. He lived in India for most of his life and became a scholar of Sanskrit and Malayalam languages before authoring Puthen Pana, a poem on the life of Jesus Christ, Malayalam–Portuguese Dictionary, the first dictionary in Malayalam as well as two linguistic treatises, Malayalavyaakaranam and Sidharoopam. Arnos Pathiri lived in St. Francis Xavier Forane Church, Velur and is said to have written Puthen Pana, a poem which deals with the life of Jesus Christ. He also established Pazhayangadi Church, which is a church under St. Francis Xavier Forane Church, Velur. He is also very prominent in Pazhuvil.വായന തുടരുക .. ... ദില്ലിയിലെചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തില്‍ #3367;ന സഹായം പ്രഖ്യാപിച്ച് #3366;ില്ലി സര്‍ക്കാര്‍ ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. ദില്ലി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നവയിൽ ചിലത് മൃതദേഹ ഭാഗങ്ങൾ മാത്രമാണ്. ഇവ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അടക്കം നടത്തേണ്ടി വരും. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, ഇവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും, ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ല, നിറം കലർത്തിയ കൃത്രിമ കുങ്കുവം കച്ചവർക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തളളിയത്, സ്വോഭാവിക കുങ്കുമം വിൽക്കുന്നതിന് തടസമില്ല. രാസവസ്തുക്കൾ കലർന്ന കൃത്രിമ കുങ്കുമം മനുഷ്യനും ജീവഡാലങ്ങൾക്കും മാത്രമല്ല പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വായന തുടരുക . . .. മരണകാരണം ആധി പിടിച്ച് ഹൃദയം നിലച്ചത്'; പുത്തൂരില്‍ തെരുവുനായ ആക്രമണത്തില്‍ മാനുകള്‍ ചത്തതില്‍ അരുണ്‍ സക്കറിയ തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായ ആക്രമണത്തില്‍ മാനുകള്‍ ചത്തതില്‍ പ്രതികരണവുമായി വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് അരുണ്‍ സക്കറിയ പ്രതികരിച്ചു. നായകള്‍ കയറിയ ഭാഗം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. 'ആധി പിടിച്ച് ഹൃദയം നിലച്ചതാണ് മാനുകളുടെ മരണ കാരണം. രണ്ട് നായ്ക്കളെ ജീവനക്കാര്‍ പിടിച്ചു. നായകള്‍ കയറിയ ഭാഗം കണ്ടെത്തി അടച്ചു. നായകള്‍ കയറിയ ഭാഗത്ത് കൂടെ മൃഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റില്ല. വൈദ്യുതി വേലിയും കിടങ്ങും ഭേദിച്ച് മൃഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റില്ല. മറ്റു മൃഗങ്ങളുടെ കൂടുകളിലും സുരക്ഷ ഓഡിറ്റിംഗ് നടത്തി', അരുണ്‍ സക്കറിയ പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിന് പെര്‍മിറ്റ് ലഭിച്ചതായും അരുണ്‍ സക്കറിയ വ്യക്തമാക്കി. വായന തുടരുക. . . . ബിഹാറില്‍ ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ച് രണ്ട് എക്‌സിറ്റ് പോളുകള്‍; 144 സീറ്റുകൾ വരെ നേടാമെന്ന് പ്രവചനം പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം പ്രവചിച്ച് രണ്ട് എക്‌സിറ്റ് പോളുകള്‍. ജേണോ മിറര്‍, ഡിബി ലൈവ് എന്നീ സര്‍വേകളാണ് ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ചിക്കുന്നത്. മറ്റ് എക്‌സിറ്റ് പോളുകള്‍ പലതും എന്‍ഡിഎ സഖ്യം കൃത്യമായ മുന്‍തൂക്കത്തോടെ അധികാരം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലമാണ് പുറത്തുവിടുന്നത്. ഹിന്ദി ന്യൂസ് പോര്‍ട്ടലായ ജേണോ മിറര്‍ നടത്തിയ എക്സിറ്റ് പോളില്‍ 130 മുതല്‍ 140 വരെ സീറ്റ് ഇന്ത്യാ സഖ്യം നേടുമെന്നാണ് പറയുന്നത്. ഡിബി ലൈവ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഇത് 130-144 വരെ ഉയരുമെന്ന പ്രതീക്ഷയാണ് ഇന്ത്യാ സഖ്യത്തിന് നല്‍കുന്നത്. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം പക്ഷിമനുഷ്യന്‍ എന്നറിയപ്പെടുന്ന ലോക പ്രശസ്തനായ പക്ഷി നിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമാണ് നവംബർ 12. ദേശീയ പക്ഷി നിരീക്ഷണ ദിനമായാണ് രാജ്യം ഈ ദിവസം ആഘോഷിക്കുന്നത്. 1896 നവംബർ 12-ന് മുംബൈയിലാണ് ഡോ. സാലിം അലി ജനിച്ചത്. ഇന്ത്യയിൽ വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നിരീക്ഷണത്തിന് അടിസ്ഥാനം കുറിച്ചത് സാലിം അലിയായിരുന്നു. സാലിം അലിയുടെ ഇടപെടലാണ് സൈലന്റ് വാലി നാഷണൽ പാർക്കും ഭരത്പൂർ പക്ഷി സങ്കേതവും നിലവിൽ വരുന്നതിന് കാരണമായത്. ഇന്ത്യയിൽ 1,340-ഓളം പക്ഷിഇനങ്ങൾ ഉണ്ട്. ഇതിൽ 78 എൻഡമിക് ഇനങ്ങളാണ്. പക്ഷിനിരീക്ഷണം പ്രകൃതിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. ഡോ. സാലിം അലി തട്ടേക്കറ്റ് പക്ഷിസങ്കേതത്തിൽ 167 തരം പക്ഷികളെ തിരിച്ചറിഞ്ഞിരുന്നു. മുംബൈ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി 253 തരം പക്ഷികൾ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. വായന തുടരുക . . . ഡല്‍ഹി സ്ഫോടനം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി ഡൽഹി സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിൽ എത്തിയാണ് പരുക്കേറ്റവരെ കണ്ടത്. ഭൂട്ടാനിൽ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകിട്ട് ചേരും. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 12, ബുധനാഴ്ച രാഹുലും ഗവേഷകസംഘവും അധ്വാനിക്കുന്നത് വെറുതെ; മോദിയെ ആ ‘ബോംബ്’ ബാധിച്ചില്ല; കോൺഗ്രസും ഇങ്ങനെ എത്ര ദൂരം പോകും? ഹൈഡ്രജന്‍ ബോംബ് വരുന്നുവെന്നാണ് രാഹുൽ ഗാന്ധി പട്നയിൽ ‘വോട്ട് അധികാർ യാത്ര’യിൽ നൽകിയ മുന്നറിയിപ്പ്. അതു വീണാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖം പുറത്തുകാണിക്കാൻ പറ്റില്ലെന്ന് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഹരിയാനയിലെ വോട്ടർപട്ടികയെക്കുറിച്ചുള്ള വെളിപ്പെടുത്തലിനെയാണ് ഹൈഡ്രജൻ ബോംബുകൊണ്ട് രാഹുൽ ഉദ്ദേശിച്ചതെങ്കിൽ, മോദിയെ അതു ബാധിച്ചതായി പ്രത്യക്ഷത്തിൽ തെളിവില്ല. വന്നത് ബോംബല്ല, ചെറിയ പടക്കമായിരുന്നെന്നു ബിജെപി. അല്ല, അതു കടലാസു പടക്കമായിരുന്നെന്ന ഭാവമാണ് തിരഞ്ഞെടുപ്പു കമ്മിഷന്. അങ്ങനെ വാക്കാൽ പറയുന്നില്ലെന്നേയുള്ളൂ. കാരണം, രാഹുൽ ഉപയോഗിച്ചത്. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. പാര്‍ലമെന്റ്, പത്താന്‍കോട്ട്, പുല്‍വാമ, ഇപ്പോൾ ഡല്‍ഹി; പാക് സംരക്ഷണയില്‍ ഇന്ത്യയില്‍ ചോരവീഴ്ത്തുന്നത് മസൂദ് അസല്‍? ന്യൂഡല്‍ഹി: നവംബര്‍ 10-ന് ഡല്‍ഹിയുടെ ഹൃദയഭാഗത്തുണ്ടായ സ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് രാജ്യം. തിങ്കളാഴ്ച വൈകീട്ടത്തെ സ്‌ഫോടനമുണ്ടാക്കിയ മുറിവ് ഡല്‍ഹിയുടെ മനസ്സില്‍ ചോരപൊടിഞ്ഞുകിടക്കുകയാണ്. നേതാജി സുഭാഷ് മാര്‍ഗില്‍, ചെങ്കോട്ടയിലേക്കും ചാന്ദ്നി ചൗക്കിലേക്കും വഴിതിരിയുന്ന ജങ്ഷനില്‍, ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിന് സമീപമായിരുന്നു സ്‌ഫോടനമുണ്ടായത്. |
|
ശബരിമല സ്വര്‍ണക്കൊള്ളയിൽ മുന്‍ ദേവസ്വം പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം ശബരിമല സ്വര്‍ണക്കൊള്ളയിൽ മുന്‍ ദേവസ്വം പ്രസിഡന്‍റ് എന്‍ വാസുവിന്‍റെ അറസ്റ്റിന് പിന്നാലെ കൂടുതൽ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് കേസിൽ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്കാലയളവിലെ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുടെ മൊഴി അന്വഷണ സംഘം ശേഖരിച്ചു വരികയാണ്. വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ 10 അംഗ സംഘം രൂപീകരിച്ച് എൻ.ഐ.എ ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ 10 അംഗ സംഘം രൂപീകരിച്ച് എൻ.ഐ.എ. എൻ.ഐ.എ അഡീഷണൽ ഡയറ്കടർ ജനറൽ വിജയ് സാഖ്റെയ്ക്കാണ് അന്വേഷണ സംഘത്തിന്‍റെ ചുമതല. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കശ്മീർ, ദില്ലി പൊലീസിൽ നിന്ന് എൻഐഎ കേസിന്റെ രേഖകൾ ഏറ്റെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. വായന തുടരുക. . . . ഫരീദാബാദിൽ ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടറിന് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗവുമായി ബന്ധമുണ്ടെന്ന് ദില്ലി പൊലീസ് ഫരീദാബാദില്‍ ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടർക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗവുമായി ബന്ധമുണ്ടെന്ന് ദില്ലി പൊലീസ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇവർക്ക് നൽകിയിരുന്നതായാണ് റിപ്പോർട്ട്. ജെയ്‌ഷെ ഇഎം സ്ഥാപകൻ മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജെയ്‌ഷെ ഇഎമ്മിൻ്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൾ മൊമിനാത്തിൻ്റെ ഇന്ത്യൻ ബ്രാഞ്ചിൻ്റെ ചുമതല ഡോ ഷഹീൻ ഷാഹിദിന് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ഇത്തവണയും പാണക്കാട് കുടുംബം പുറത്ത്; സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു മലപ്പുറം: ലീഗ് അനുകൂലികളുടെ ആവശ്യം കണക്കിലെടുക്കാതെ സമസ്ത മുശാവറ പുനഃസംഘടിപ്പിച്ചു. പാണക്കാട് കുടുംബത്തെ ഇത്തവണയും മുശാവറയിലേക്ക് പരിഗണിച്ചില്ല. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ രണ്ടുപേരെയും മുശാവറയില്‍ ഉള്‍പ്പെടുത്തിയില്ല. വായന തുടരുക . .. Todays Special GK ചെങ്കോട്ട സ്‌ഫോടനം: അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന; എഴുപത് ജീവനക്കാര്‍ ചോദ്യമുനയില്‍ ഫരീദാബാദ്: ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന. ഡോക്ടര്‍മാരായ ഉമര്‍ നബി, മുസമ്മില്‍ അഹമ്മദ്, ഷഹീന്‍ ഷാഹിദ്, ഉമര്‍ മുഹമ്മദ് അടക്കമുള്ളവര്‍ ജോലി ചെയ്തിരുന്നത് ഇവിടെയായിരുന്നു. മൊസമ്മലിനെ അടക്കം ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍ഫലയില്‍ പരിശോധന എന്നാണ് വിവരം. സര്‍വകലാശാലയിലെ എഴുപതോളം ജീവനക്കാരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തുവരികയാണ്. സ്‌ഫോടനം നടന്ന ഹ്യുണ്ടായി ഐ 20 കാര്‍ പതിനൊന്ന് ദിവസം അല്‍ഫലായില്‍ സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. ഉമര്‍ നബി സ്‌ഫോടക വസ്തുക്കളുമായി പുറപ്പെട്ടത് ഇവിടെ നിന്നാണെന്നും അന്വേഷണ സംഘം പറയുന്നത്. അല്‍ഫലായിലെ തന്നെ നാല് ലാബ് ടെക്‌നീഷ്യന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ചെങ്കോട്ട ആക്രമണവുമായി ബന്ധമില്ലെന്നാണ് അല്‍ഫലാ അധികൃതര്‍ പറയുന്നത്. സര്‍വകലാശാലയില്‍ സ്‌ഫോടന വസ്തുക്കള്‍ സൂക്ഷിച്ചിട്ടില്ല. അസത്യവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അല്‍ഫല അധികൃതര്‍ പറയുന്നു. അല്‍ഫല വിവാദകേന്ദ്രമായ പശ്ചാത്തലത്തില്‍ വാര്‍ത്താകുറിപ്പിലൂടെയായിരുന്നു അധികൃതരുടെ വിശദീകരണം.കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാം; കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല’; ബിനോയ് വിശ്വം പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിന് കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല. കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം നിശ്ചയിച്ചിട്ടില്ലെന്നും, സർക്കാരിന്റെയും എൽഡിഎഫിന്റെയും തീരുമാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായി വിജയിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. യുഡിഎഫ് പലമടങ്ങ് ദുർബലമായി. എൽഡിഎഫ് കൂടുതൽ ശക്തിപ്പെട്ടു. സർക്കാരിൻ്റെ പ്രവർത്തനം എല്ലായിടത്തും മാറ്റമുണ്ടാക്കിയെന്ന് അദേഹം പറഞ്ഞു. എൽഡിഎഫ് മിഷനറി പൂർണമായും സജ്ജമാണ്. അപൂർവം ചില ഇടങ്ങളിൽ സീറ്റ് വിഭജന പ്രശ്നമുണ്ട്. അത് ഇന്നല്ലെങ്കിൽ നാളെ തീരും. യുഡിഎഫിന് വർഗീയശക്തികളുമായി കൂട്ടുകെട്ടുണ്ട്. ഒരുവശത്ത് ജമാ അത്തെ ഇസ്ലാമിയും അപ്പുറത്ത് ഹിന്ദുത്വ ശക്തികളുമായാണ് കൂട്ടുകെട്ടെന്ന് ബിനോയ് വിശ്വം ആരോപിച്ചു. വായന തുടരുക . . കാര്‍ പൊട്ടിത്തെറിച്ച നിമിഷം: ഡൽഹി സ്ഫോടനത്തിന്റെ പുതിയ വിഡിയോ പുറത്ത്... ന്യൂഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാർ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. നിരത്തിലൂടെ ജനങ്ങൾ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വിഡിയോയിൽ കാണാം. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 എവിടെപ്പോയി വിഴിഞ്ഞത്ത് ഇറക്കിയ 12 ലക്ഷം കണ്ടെയ്നറുകൾ? എക്സിം കാർഗോ അവർക്ക് നേട്ടം; ഇന്ത്യയുടെ ലക്ഷ്യം നേടാൻ 15 തുറമുഖമെങ്കിലും ഇനിയും വേണം ഫയലിൽ ഉറങ്ങുന്ന മെട്രോയെ പാളത്തിലാക്കാൻ ഒരു ചുവടുകൂടി തിരുവനന്തപുരം മുന്നോട്ട് വയ്ക്കുമ്പോൾ, വിഴിഞ്ഞത്ത് കപ്പലിൽനിന്നും ഇറക്കി വച്ച കണ്ടെയ്നറുകളുടെ എണ്ണം 12 ലക്ഷം തൊട്ട് മുന്നേറുകയാണ്. ഈ ചുരുങ്ങിയ സമയത്തിൽ വിഴിഞ്ഞത്തുവന്ന മാറ്റം ആദ്യം പ്രതിഫലിച്ചത് ഭൂമിവിലയിൽ, തിരുവനന്തപുരം സിറ്റിയിലെ കണ്ണായ സ്ഥലങ്ങളുടെ വിലയ്ക്ക് ഒപ്പം നിൽക്കുന്ന മണ്ണായി ഇവിടം മാറിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖം ലക്ഷ്യമിട്ട യാത്രയിൽ അകലെനിന്നേ കണ്ടു മല പോലെ കൂട്ടിയിട്ട പാറക്കഷ്ണങ്ങളും വൻമതിൽ പോലെ അട്ടിയടുക്കി വച്ചിരിക്കുന്ന കണ്ടെയ്നറുകളും. വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഒന്നാം ഘട്ട വിജയത്തിന്റെയും രണ്ടാം ഘട്ടത്തിലേക്കുള്ള തയാറെടുപ്പിന്റെയും അടയാളമാണത്. കാഴ്ചകളെല്ലാം കണ്ടുകണ്ടങ്ങിരിക്കെ ഞങ്ങളുടെ വാഹനം വിഴിഞ്ഞം തുറമുഖത്തിന്റെ ഗേറ്റുകടന്നു. പക്ഷേ പ്രധാനമന്ത്രി വന്ന് ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്നാവാറായിട്ടും ഇതിലൂടെ ഒരു കണ്ടെയ്നർ അകത്തേക്കോ പുറത്തേക്കോ പോയിട്ടില്ല! ഇത്രയും നാൾ വിഴിഞ്ഞം തുറമുഖത്തിൽ എന്തൊക്കെയാണ് നടന്നത്? ഇനി വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? രണ്ടാം ഘട്ട വികസനത്തിനു തയാറെടുക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം സന്ദർശിച്ചപ്പോൾ ഒട്ടേറെ കാര്യങ്ങളാണ് തിരിച്ചറിഞ്ഞത്. അറിയാം ലോകശ്രദ്ധ നേടിയ വിഴിഞ്ഞം തുറമുഖത്തെ പുതിയ വിശേഷങ്ങൾ. Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US 9745397722 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |