Thank you for visiting.
Click me To
Listen Music.      

ഡിംസബര്‍ 2025 വ്യാഴാഴ്ച 1201 വൃശ്ചികം  26

Jumada II 26, 1447

വാല്യം 2 ലക്കം 320

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

12

“If a person can’t be calm for long, they can’t be happy for long, because happiness is calmness.”

(1)

തദ്ദേശതെര‍ഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് എംഎ ബേബി

തദ്ദേശതെര‍ഞ്ഞെടുപ്പിൽ എൽഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകുമെന്നും ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും ഫലമെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ജനങ്ങൾ ജീവിത അനുഭവങ്ങളെ മുൻ നിർത്തി വോട്ട് ചെയ്യും, അത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും, ശബരിമല വിഷയം ജനം തിരിച്ചറിവോടെ പരിശോധിക്കുമെന്നും കുറ്റക്കാരെ പിടികൂടുന്നതിൽ സർക്കാരിന് അമാന്തമില്ലെന്നും ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചു വെയ്ക്കാനില്ലെന്നും എംഎ ബേബി പറഞ്ഞു.അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് മനഃപൂർവം പിടിച്ചില്ല എന്നാണ് ചിലരുടെ ആരോപണമെന്നും, ഒരു അന്വേഷണത്തിലും പോലീസിനോ സർക്കാരിനോ അമാന്തമില്ല ഒരു സിപിഎം എംഎൽഎ ഇപ്പോൾ ജയിലിൽ അല്ലേയെന്നും എംഎ ബേബി ചോദിച്ചു. വായന തുടരുക ......

മലയാറ്റൂരിൽ പെണ്‍കുട്ടിയെ ആൺസുഹൃത്ത് തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്

മലയാറ്റൂരിൽ  19 വയസുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും കൊലയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായും പൊലീസ് വ്യക്തമാക്കി. നേരത്തെ മുതലേ ശല്യം ചെയ്ത അലനെ പെൺകുട്ടി അകറ്റി നിര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.അതേസമയം പൊലീസ് കണ്ടെത്തലുകളിൽ സംശയമുന്നയിച്ച് കൊല്ലപ്പെട്ട ചിത്രപ്രിയയുടെ ബന്ധു ഇൻസ്റ്റഗ്രാം പോസ്റ്റിട്ടു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത് ചിത്രപ്രിയ അല്ല എന്നാണ് ബന്ധു ശരത് ലാൽ പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നു. പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാൽ പറയുന്നു. അതേസമയം, പ്രതി അലനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് നടപടി തുടങ്ങിയിട്ടുണ്ട്. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

നടിയെ ആക്രമിച്ച കേസ്: ശിക്ഷാ വിധി ഉടൻ; വാദം നീണ്ടത് ഒന്നേകാൽ മണിക്കൂർ...

കൊച്ചി നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം കഴിഞ്ഞു. ഉടൻ ശിക്ഷ വിധിക്കും. പ്രതികൾ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ ജനുവരി 18ന് പരിഗണിക്കും. വായന തുടരുക . ..

മുഖ്യമന്ത്രി സ്ഥാനാർഥി: വിജയ്‌‌യെ അംഗീകരിച്ചാൽ സഖ്യമാകാം, ചർച്ചകൾ സജീവമാക്കി ടിവികെ...

>ചെന്നൈ ∙ തിരഞ്ഞെടുപ്പു സഖ്യ ചർച്ചകൾ സജീവമാക്കാനുള്ള നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ). പാർട്ടി അധ്യക്ഷൻ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്ന ആരുമായും സഖ്യമുണ്ടാക്കുമെന്ന് പാർട്ടി നേതൃയോഗം തീരുമാനിച്ചു. സഖ്യചർച്ചകൾക്കു പുതിയ സമിതിയെ നിയോഗിച്ചു. എന്നാൽ മുന്നണി സംബന്ധിച്ച് അന്തിമ തീരുമാനം വിജയ്‌യുടേതാണ്. പനയൂരിൽ ടിവികെ ജില്ലാ അധ്യക്ഷന്മാരുടെ യോഗത്തിലായിരുന്നു തീരുമാനം. വിജയ്‌യുടെ സംസ്ഥാന പര്യടനം തുടരും. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

പോരാട്ടം ഒപ്പത്തിനൊപ്പം; ഉദ്വേഗം ഇന്നുകൂടി...

തിരുവനന്തപുരം  സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന ജനവിധി നാളെ പുറത്തു വരുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം അൽപം കുറഞ്ഞാലും പൊതുവിൽ പുലർത്താറുള്ള  ആധിപത്യം തുടരുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്. 2010 ലെ അട്ടിമറി വിജയത്തിന് അടുത്തു നിൽക്കുന്ന നേട്ടമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇരു മുന്നണികളെയും ഞെട്ടിച്ച് കേരളത്തിൽ മൂന്നാം ശക്തിയായി മാറുന്നതിന് അടിവരയിടുന്ന തിര‍ഞ്ഞെടുപ്പാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. വായന തുടരുക......

ആശയക്കുഴപ്പം മൂലം അബദ്ധം; പരിഹരിക്കാൻ ഒഫീഷ്യൽ കള്ളവോട്ട് !...

തൃപ്രയാർ (തൃശൂർ) ഒരേ പേരും വീട്ടുപേരുമുള്ള 2 വോട്ടർമാരുടെ വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെയും ബൂത്ത് ഏജന്റുമാരുടെയും സമ്മതത്തോടെ പരസ്പരം വച്ചുമാറി ! ആശയക്കുഴപ്പം മൂലം പറ്റിപ്പോയ അബദ്ധം പരിഹരിക്കാൻ തളിക്കുളം തമ്പാൻകടവ് ടഗോർ സ്മാരക എൽപി സ്കൂളിലാണ് ‘ഒഫീഷ്യൽ കള്ളവോട്ട്’ നടന്നത്. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

അന്ന് എന്ത് സന്തോഷമായിരുന്നു, എല്ലാരെയും കൊണ്ടുപോയില്ലേ’: വിങ്ങുന്ന ഓർമകളുമായി മുണ്ടക്കൈയിലും ചൂരൽമലയിലും വൊട്ടെടുപ്പ്

കൽപറ്റ (വയനാട്)  ജനാധിപത്യ മഹോത്സവം നാടും നഗരവും ആരവത്തോടെ ഏറ്റെടുക്കുന്നതിനിടെ വിങ്ങുന്ന ഓർമകളുമായാണ് മുണ്ടക്കൈ-ചൂരല്‍മല സ്വദേശികള്‍ ജന്മ സ്ഥലങ്ങളിലേക്ക് തിരികെയെത്തിയത്. ചൂരല്‍മല നൂറുല്‍ ഇസ്‌ലാം മദ്രസ ഹാളില്‍ സജ്ജമാക്കിയ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മെയ്തു നിറകണ്ണുകളോടെ 2020 ലെതദ്ദേശ തിരഞ്ഞെടുപ്പ് ഓർത്തു. ‘‘അന്ന് എന്ത് സന്തോഷമായിരുന്നു. ഇന്ന് അവരില്‍ മിക്കവരും ഇല്ല, എല്ലാരെയും കൊണ്ടുപോയില്ലേ’’ – മെയ്തുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കൂടുതല്‍ വായിക്കുക.....

നല്ല ഭരണം വരണം, നല്ല നേതാക്കൾ‌ ഭരിക്കാനുണ്ടാകണം’: മൂക്കു കൊണ്ട് വോട്ടു രേഖപ്പെടുത്തി ആസിം വെളിമണ്ണ...

കോഴിക്കോട്  കാൽവിരലിൽ മഷി പുരട്ടി വോട്ടിങ് മെഷീനിൽ മൂക്കു കൊണ്ട് വോട്ടു രേഖപ്പെടുത്തി ആസിം വെളിമണ്ണ. ഓമിശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ വാർഡിലാണ് പരിമിതികളെയും വെല്ലുവിളികളെയും അതിജീവിച്ച് ശ്രദ്ധേയനായ ആസിം വെളിമണ്ണ തന്റെ കന്നിവോട്ട് രേഖപ്പെടുത്തിയത്. ജന്മനാ ഇരുകൈകളുമില്ലാത്ത ആസിം സംസ്ഥാന യുവജന കമ്മിഷന്റെ പ്രഥമ യുവപ്രതിഭാ പുരസ്കാര ജേതാവു കൂടിയാണ്. പാരിസിൽ നടക്കുന്ന ലോക പാരാ സ്വമ്മിങ്ങിൽ മത്സരിക്കാനും അടുത്തിടെ യോഗ്യത നേടിയിരുന്നു. തുടര്‍ന്നു വായിക്കുക . ..

തൊഴിലുറപ്പ് നിയമത്തിന്റെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ</span> (എംഎൻആർഇജിഎ) പേര് 'പൂജ്യ ബാപ്പു ഗ്രാമീൺ റോജ്ഗർ യോജന' എന്ന് പുനർനാമകരണം ചെയ്തേക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. കേന്ദ്ര മന്ത്രിസഭ മൂന്ന് പ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുമെന്നാണ് വിവരം. ആണവോർജ്ജ ബില്ലിനും ഉന്നത വിദ്യാഭ്യാസ ബില്ലിനും മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

തൃശൂര്‍ ജില്ലയില്‍ ഇന്ന് (12-12-2025); അറിയാന്‍, ഓര്‍ക്കാര്‍...


 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

ഇന്നത്തെ പ്രത്യേകത

Universal Health Coverage Day
A United Nations-designated day to raise awareness about the importance of access to quality health care for everyone without financial hardship.

International Day of Neutrality
Observed globally to highlight the role of neutrality in promoting peace, stability and diplomatic cooperation. Is It a Holiday Today

Constitution Day (Russia)
A national day in Russia marking the adoption of the Russian constitution (1993).

രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്

പാലക്കാടുള്ള ഫ്ലാറ്റിൽ നിന്ന് ഈ മാസം 25നകം ഒഴിയണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന് അസോസിയേഷൻ്റെ നോട്ടീസ്. ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ നോട്ടീസ് നൽകിയത്. ഉടൻ ഒഴിയാമെന്ന് രാഹുൽ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗ കേസിൽ വിവിധ തെളിവ് ശേഖരണത്തിനും മറ്റ് പരിശോധനകൾക്കുമായി അന്വേഷണ ഉദ്യോ​ഗസ്ഥർ ഈ ഫ്ലാറ്റിലെത്തിയിരുന്നു. ഇതേതുടർന്ന് ഫ്ലാറ്റ് വാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് അറിയിച്ചുകൊണ്ടാണ് രാഹുലിന് നിലവിൽ ഫ്ലാറ്റ് ഒഴിയാൻ നിർദേശം നൽകിക്കൊണ്ട് അസോസിയേഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. വായന തുടരുക . . .

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ആലുവ റൂറൽ എസ്പി

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് ആലുവ റൂറൽ എസ്പി. കൂടുതൽ പേർ പ്രതികളായുണ്ടോ എന്ന് പരിശോധിക്കും. പെൺകുട്ടിയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തുമെന്നും എസ് പി വ്യക്തമാക്കി. ചിത്രപ്രിയയെ ആൺസുഹൃത്ത് അലൻ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും പൊലീസ് വ്യക്തമാക്കുന്നു. പെൺകുട്ടിക്ക് ലഹരി നൽകിയായിരുന്നോ കൊലപാതകമെന്നും സംശയമുണ്ട്. കൊലയ്ക്ക് മുൻപ് ഇരുവർക്കുമിടയിൽ രൂക്ഷമായ തർക്കമുണ്ടായതായും പൊലീസ് അറിയിച്ചു. വായന തുടരുക . .

Mountain Day

Mountain Day refers to three different and unrelated events: (1) Mountain Day, a student celebration in some colleges in the United States in which classes are cancelled without prior notice, and the student body heads to the mountains or a park, (2) International Mountain Day, held each year on 11 December, which was established by the UN General Assembly in 2003 to encourage sustainable development in mountains, and (3) Mountain Day, a national holiday in Japan as of 2016.വായന തുടരുക .. ...

പൾസർ സുനി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ

നടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി സ്ഥിരം കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ. വിചാരണയിൽ സുനിയെ കുടുക്കിയത് മെമ്മറി കാർഡാണ്. നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡാണ് കേസിൽ പ്രധാന തെളിവായതും. നടിയുടേത് മാത്രമല്ലാതെ മറ്റ് നിരവധി സ്ത്രീകളുടെ ദൃശ്യങ്ങളും മെമ്മറി കാർഡിൽ ഉണ്ടായിരുന്നു. പൾസർ സുനിയുമായി അടുപ്പമുളള സ്ത്രീകളുടെ നഗ്നദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങൾ രഹസ്യഫോൾഡറുകളിലാക്കിയാണ് പ്രതി സൂക്ഷിച്ചത്. കോടതിയിൽ ഹാജരാക്കായ ഫോറൻസിക് റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. പ്രതി ഇത്തരത്തിലുളള  കൃത്യം പലതവണ നടത്തിയെന്ന് ഇന്നത്തെ അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ അറിയിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കുമുള്ള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വിധിക്കും.വായന തുടരുക . . .

ഇൻഡിഗോ പ്രതിസന്ധി: ഡിജിസിഎയിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, നടപടി കരാർ ജീവനക്കാർക്കെതിരെ...

ന്യൂഡല്‍ഹി ഇന്‍ഡിഗോ പ്രതിസന്ധിക്കു പിന്നാലെ‌ ഡിജിസിഎയിലെ (വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍) 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് ഡിജിസിഎയില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്‍ഡിഗോയുടെ ചുമതലയുണ്ടായിരുന്ന 4 ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

തരംഗമില്ലേ?, മലപ്പുറം യുഡിഎഫിന് അനുകൂലമാകുമോ?; പോളിങ് നിരക്ക് കുതിക്കാത്തത് നൽകുന്ന സൂചനയെന്ത്...

തിരുവനന്തപുരം  ശബരിമല സ്വർണക്കവർച്ചയും രാഹുൽ മാങ്കൂട്ടത്തിൽ കേസുമൊക്കെ തിരഞ്ഞെടുപ്പ് ചർച്ചകളിൽ നിറഞ്ഞു നിന്നെങ്കിലും ഇന്നലെ പൂർത്തിയായ തദ്ദേശ വോട്ടെടുപ്പിൽ കാര്യമായ രാഷ്ട്രീയ തരംഗം ഉണ്ടായിട്ടില്ലെന്ന് പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തൽ. വായന തുടരുക . . ..

സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ; ഫലം വരുന്ന വഴി...

ബ്ലോക്കുതല കേന്ദ്രങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭ, കോർപറേഷൻ തലങ്ങളിൽ അതതു സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പരിധിയിലെ ഗ്രാമപ്പഞ്ചായത്ത് വരണാധികാരികൾക്കു പ്രത്യേകം ഹാളുകളും. വായന തുടരുക. . . .

മാറേണ്ടേ ഛെ...ഹ്നങ്ങൾ; കാലത്തിനൊത്ത് മാറാതെ സ്വതന്ത്രരുടെ ചിഹ്നങ്ങൾ...

കൊല്ലം തദ്ദേശ തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയുടെ നോട്ടിസിലെ ‘കാർ’ കണ്ട കുട്ടി ചോദിച്ചു. ‘അമ്മേ, ഇത് അമർചിത്രകഥയിലെ കാറല്ലേ?’. സ്വതന്ത്രസ്ഥാനാർഥികൾക്കു തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിക്കുന്ന ചിഹ്നങ്ങളിൽ പലതും പുതുതലമുറ വോട്ടർമാർ കണ്ടിട്ടുപോലുമില്ല. കാർ മാത്രമല്ല, ടെലിവിഷനും മൊബൈൽ ഫോണും അടക്കം പല ചിഹ്നങ്ങളും കാലാനുസൃതമായി പരിഷ്കരിച്ചിട്ടില്ല. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

അടിത്തട്ടിലെ മണ്ണിനു ബലക്കുറവ്, നികത്താൻ ഉപയോഗിച്ച മണ്ണിനു ഗുണനിലവാരവുമില്ല; ദേശീയപാത ഇടിഞ്ഞുവീണതിനു പിന്നല്‍

തിരുവനന്തപുരം  സംസ്ഥാനത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത 66 കൊല്ലം ജില്ലയിലെ മൈലക്കാട് ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ അടിത്തട്ടിലെ മണ്ണിന്റെ ബലക്കുറവും നികത്താന്‍ ഉപയോഗിച്ച മണ്ണിന്റെ ഗുണനിലവാരക്കുറവുമാണ് പ്രതിസന്ധിക്കു കാരണമായതെന്ന് ദേശീയ ഹൈവേ അതോറ്റിറ്റി ഓഫ് ഇന്ത്യയുടെ പ്രാഥമിക വിലയിരുത്തല്‍. ഡിസംബര്‍ 5ന് കൊല്ലം-കടമ്പാട്ടുകോണം പദ്ധതിയുടെ ഭാഗമായ 9.4 മീറ്റര്‍ ഉയരമുള്ള ആര്‍എസ് മതിലാണ് (റീ ഇന്‍ഫോഴ്‌സ്ഡ് സോയില്‍ വാള്‍) തകര്‍ന്നുവീണത്. അടിത്തട്ടിലെ മണ്ണിനു ഭാരം താങ്ങാന്‍ ശേഷിയില്ലാത്തതാണ് ഭിത്തി തകരാനുള്ള പ്രാഥമിക കാരണമായി കണക്കാക്കുന്നത്. ആര്‍.എസ് മതില്‍ സാങ്കേതികവിദ്യക്ക് തകരാറില്ലെങ്കിലും, എന്‍എച്ച്-66ല്‍ ഈ മതിലുകളുടെ രൂപകല്‍പ്പനയിലും നിർമാണത്തിലും ഉപയോഗിച്ച മണ്ണിന്റെ ഗുണനിലവാരത്തിലും ഭാരം താങ്ങാനുള്ള ശേഷിയിലും ഉണ്ടായ പിഴവാണ് പ്രതിസന്ധിക്കു കാരണമായത്. നിര്‍മാണപിഴവിന്റെ അടിസ്ഥാനത്തില്‍ കരാറുകാരെ ഭാവി പദ്ധതികളില്‍ പങ്കെടുക്കുന്നതില്‍നിന്ന്  താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 12, വെള്ളിയാഴ്ച

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും ലോക്‌സഭാ സ്പീക്കറുമായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലത്തൂരിലെ വസതിയായ 'ദേവ്ഘറിൽ' വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതനായിരുന്നു അദ്ദേഹം.

മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹം 2004 മുതൽ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തെ തുടർന്നാണ് അദ്ദേഹം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ, 1991 മുതൽ 1996 വരെ 10-ാമത് ലോക്‌സഭയുടെ സ്പീക്കറായും, പിന്നീട് 2010 മുതൽ 2015 വരെ പഞ്ചാബ് ഗവർണറായും ചണ്ഡീഗഢ് അഡ്മിനിസ്‌ട്രേറ്ററായും അദ്ദേഹം പ്രവർത്തിച്ചു. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

വോട്ട് ചെയ്യാൻ ആദ്യം ജീപ്പ് പിടിച്ച് തമിഴ്നാട്ടിലെത്തി അതിർത്തി കടന്ന് വീണ്ടും കേരളത്തിൽ എത്തണം...

തൃശൂർ  താമസം കേരളത്തിലാണ്. പക്ഷേ, സ്വന്തം ബൂത്തിൽ വോട്ട് ചെയ്യണമെങ്കിൽ കേരളത്തിൽ നിന്നു ജീപ്പു പിടിച്ചു തമിഴ്നാട്ടിലെത്തി അതിർത്തി ചെക്പോസ്റ്റുകൾ പിന്നിട്ടു വീണ്ടും കേരളത്തിലെത്തണം! തൃശൂർ ജില്ലയിലെ ഏറ്റവും വിദൂര പോളിങ് ബൂത്തായ മലക്കപ്പാറ മൈല‍ാടുംപാറയിലാണ് ഈ കാഴ്ച. തമിഴ്നാട് അതിർത്തിയിലെ വെട്ടിചുട്ടകാട് അരയക്കാപ്പ് ആദിവാസി ഉന്നതിയിലെ 32 വോട്ടർമാർ വോട്ട് ചെയ്യാൻ ബൂത്തിലെത്തിയത‍ൂ മൂന്നു  മണിക്കൂറോളം നീണ്ട യാത്രയ്ക്കൊടുവിൽ. ബൂത്തിൽ നിന്ന് 6 കിലോമീറ്റർ കൊണ്ട് എത്താവുന്നിടത്താണു തങ്ങളുടെ ഊരെങ്കിലും റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാലാണു ദ‍ുരിതയാത്ര വേണ്ടിവരുന്നതെന്ന് ഊരുമൂപ്പൻ ശിവൻ പറയുന്നു. തുടര്‍ന്നു വായിക്കുക.....

 

 

Random Display

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്; ബലാത്സംഗം ചെയ്‌തത്‌ സുനി ഒറ്റയ്ക്കെന്ന് കോടതി, കോടതിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

ആലുവ ശിവക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപ്. നടിയെ ആക്രമിച്ച കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കുന്ന വേളയിലാണ് ക്ഷേത്ര ദർശനം. ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും ഹാജരാക്കിയത്.

എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങൾക്ക് താക്കീത് നൽകിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർ​ഗീസ് കോടതി നടപടികൾ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് അവർ ആവശ്യപ്പെട്ടു. വായന തുടരുക . . .

ഗുസ്തി താരം വിനേഷ് ഫോഗട്ട് തിരിച്ചു വരുന്നു

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് തിരിച്ചു വരുന്നു. 2028ലെ ലോസാൽസ് ഒളിംപിക്സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്‍റെ തിരിച്ചുവരവ്. നിർഭയമായ ഹൃദയവും കീഴടങ്ങാൻ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് വിനേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പ്രോത്സാഹിപ്പിക്കാൻ ഇത്തവണ മകനും ഒപ്പമുണ്ടാകുമെന്നും വിനേഷ് പറഞ്ഞു. പാരീസ് ഒളിംപിക്സിലൂടെ എല്ലാം അവസാനിച്ചോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഒരു തീരുമാനമെടുക്കാന്‍ സമയം വേണമായിരുന്നു എന്നും  അവരുടെ പോസ്റ്റിലുണ്ട്. വായന തുടരുക . . .

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

ബംഗാളിൽ, വോട്ടർ പട്ടികയുടെ പ്രത്യേക സൂക്ഷ്മ പരിശോധനക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി

തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചിമ ബംഗാളിൽ, വോട്ടർ പട്ടികയുടെ പ്രത്യേക സൂക്ഷ്മ പരിശോധനക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടാൽ അടുക്കള സാധനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കാൻ സ്ത്രീകളോട് അവർ ആഹ്വാനം ചെയ്തു. കൃഷ്ണനഗറിൽ നടന്ന റാലിയിലാണ് മമതയുടെ ഈ ശക്തമായ പ്രതികരണം.വായനതുടരുക ......

ഇന്ത്യയും റഷ്യയും കൂടുതൽ അടുക്കുന്നതിൽ ട്രംപിനെ രൂക്ഷമായി വിമർശിച്ച് യുഎസ് കോൺഗ്രസ് പ്രതിനിധിയും ഡെമോക്രാറ്റ് നേതാവുമായ സിഡ്നി കാംലഗർ-ഡവ്

ഇന്ത്യയും റഷ്യയും കൂടുതൽ അടുക്കുന്നതിൽ ട്രംപിനെ രൂക്ഷമായി വിമർശിച്ച് യുഎസ് കോൺഗ്രസ് പ്രതിനിധിയും ഡെമോക്രാറ്റ് നേതാവുമായ സിഡ്നി കാംലഗർ-ഡവ്. യുഎസിൽ വൻ ചർച്ചയായിരിക്കുകയാണ് ഇന്ത്യൻ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചേർന്ന് കാറിൽ ഇരുന്നെടുത്ത സെൽഫി. വെറുമൊരു സെൽഫിയല്ലെന്നും ആയിരം വാക്കുകൾ സംസാരിക്കുന്ന ചിത്രമാണെന്നും ഇതിന് കാരണം ഇന്ത്യയ്ക്കെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച തലതിരിഞ്ഞ നയങ്ങളാണെന്നും സിഡ്നി കാംലഗർ-ഡവ് തുറന്നടിച്ചു.

വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്ന വിഡിയോ, പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ല: പോലീസിനെതിരെ ബന്ധുക്കള്‍

മലയാറ്റൂർ ∙ ബിരുദ വിദ്യാർഥിനി മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ചിത്രപ്രിയയെ (19) കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കൾ. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായും ബന്ധു ശരത് ലാൽ പറഞ്ഞു. ഇക്കാര്യം പൊലീസിനെ അറിയിച്ചു. ചിത്രപ്രിയ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതാണ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളത്. വായന തുടരുക . ..

‘സംഭാവന പിരിക്കാൻ പാടില്ലെന്നു മാർക്സ് പറഞ്ഞിട്ടുണ്ട്; ശരിയായതും തെറ്റായതുമായ പലതും പറഞ്ഞിട്ടുണ്ട്’...

കൊല്ലം ∙ സംഭാവന പിരിക്കാൻ പാടില്ലെന്നാണു മാർക്സ് പറഞ്ഞിട്ടുള്ളതെന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ‘‘ശരിയായതും തെറ്റായതുമായ പലതും കാൾ മാർക്സ് പറഞ്ഞിട്ടുണ്ട്. സംഭാവന പിരിക്കാൻ പാടില്ലെന്നാണു മാർക്സ് പറഞ്ഞിട്ടുള്ളത്. അക്കാലത്ത് ഇടത്തരം കുടുംബത്തിൽ പിറന്ന മാർക്സിന്റെ ഒരു മനോഭാവമാണത്. പ്രവർത്തനം നടത്താൻ കുറച്ചു പണം വേണമെന്ന് ലാസെല്ലയോട് മാർക്സ് ആവശ്യപ്പെടുകയുണ്ടായി. എന്റെ കയ്യിലുള്ള പണം എല്ലാം അയച്ചു. വേണമെങ്കിൽ ആളുകളിൽ നിന്നു പിരിവെടുത്ത് അയച്ചു തരാമെന്ന് ലാസെല്ല മറുപടി പറഞ്ഞപ്പോഴാണ് ‘നടന്നു തെണ്ടൽ’ വേണ്ടെന്നു മാർക്സ് പറഞ്ഞത്’’–എം.എ.ബേബി പറഞ്ഞു. തുടര്‍ന്നു വായിക്കുക . ..

Todays Special GK

MOUNTAIN DAY

അപരനുണ്ട്... സൂക്ഷിക്കണം; ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ പ്രഹരശേഷി...

പ്രശസ്തി അൽപം കുറവാണെങ്കിലും പ്രഹരശേഷി കൂടുതലാണു തദ്ദേശ തിരഞ്ഞെടുപ്പിൽ അപരൻമാർക്ക്. വിരലിലെണ്ണാവുന്നവോട്ടുകൾ വിധി നിർണയിക്കുന്ന തദ്ദേശ വാർഡുകളിൽ അപരസ്ഥാനാർഥി പിടിക്കുന്ന ഒരു വോട്ട് പോലും നിർണായകമാകുമെന്നതു തന്നെ കാരണം. ബാലറ്റിൽ അംഗീകൃത പാർട്ടികൾക്കു മുൻഗണനയില്ലാത്തതും അപരൻമാരുടെ കരുത്ത് വർധിപ്പിക്കുന്നു. തുടര്‍ന്നു വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതിയുടെ പ്രഖ്യാപനം സ്റ്റേ ചെയ്ത് സുപ്രീംകോടതി; 'എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ല?'

ന്യൂഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ പ്രഖ്യാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യാത്തതെന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം മുനമ്പം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി ജനുവരി 27ന് ആരംഭിക്കുന്ന ആഴ്ച വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചു.

വായന തുടരുക . .

              ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ ശശി തരൂർ പങ്കെടുത്തില്ല; വീണ്ടും ചർച്ചയായി അഭാവം

രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ് ലോക്‌സഭാ എം.പി.മാരുടെ യോഗത്തിൽ നിന്ന് കോൺഗ്രസ് എം.പി. ശശി തരൂർ വിട്ടുനിന്നത് പാർട്ടിയിൽ വീണ്ടും ചർച്ചയായി. പ്രധാന ചർച്ചകളിലെ അദ്ദേഹത്തിൻ്റെ ആവർത്തിച്ചുള്ള അഭാവമാണ് ചോദ്യങ്ങൾ ഉയർത്താൻ കാരണം. വായന തുടരുക . ..

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

‘രാഹുലിനെതിരായ പരാതി രാഷ്ട്രീയപ്രേരിതം, പിന്നിൽ ലീഗൽ ബ്രെയിൻ; പരാതി എന്തിനാണെന്ന് ആളുകൾക്ക് അറിയാം’...

കണ്ണൂർ  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കാത്തുംകടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായന തുടരുക....

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

13,320
+ ₹ 245 ▲

വെള്ളി 1 ഗ്രാം

215
+ ₹ 6 ▲

ഓഹരി വിപണി

ബി. എസ്. ഇ

85,267.66
+ 449.52 (0.53%) ▲

എന്‍. എസ്. ഇ

26,046.95
+ 148.40(0.57%) ▲

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.