|
വാല്യം 3 ലക്കം 348 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
13 |
|
“ഓരോ ദിവസവും പുതിയ ഒരു തുടക്കമാണ്; ശ്രമിക്കുക, പ്രതീക്ഷ കൈവിടരുത്.” |
|
(1) |
|
മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തിരുവല്ല മജിസ്ട്രറ്റ് കോടതി. ജനുവരി 15 വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍ തുടരും. 16ന് രാഹുലിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കും. വായന തുടരുക ...... രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്; മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കിടെ ജോസ് കെ മാണി കൊച്ചി: മുന്നണി മാറ്റ അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോൺഗ്രസ് എമ്മിൻ്റെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ സമരപരിപാടിയിൽ പങ്കെടുക്കാത്തതിൻ്റെ കാരണവും ജോസ് കെ മാണി വിശദീകരിക്കുന്നുണ്ട്. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu സ്ഥാനമാനങ്ങളോടുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമോ അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നത്; മേഴ്‌സിക്കുട്ടിയമ്മ തിരുവനന്തപുരം: കോൺഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎയും സിപിഐഎം നേതാവുമായിരുന്ന ഐഷ പോറ്റിക്കെതിരെ മുൻ മന്ത്രിയും സിപിഐഎമ്മിൻ്റെ മുതിർന്ന നേതാവുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങളോടുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമോ അതാണ് ഐഷ പോറ്റി കാണിച്ചിരിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വായന തുടരുക . .. മൂന്നിൽ രണ്ടിടത്തും UDF;തദ്ദേശ ഉപതെരഞ്ഞെടുപ്പിലും മുന്നേറ്റം,സിറ്റിങ് സീറ്റിലടക്കം കനത്തതിരിച്ചടി നേരിട്ട് LDF തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളില്‍ രണ്ടിടത്ത് യുഡിഎഫും ഒരു വാര്‍ഡില്‍ എല്‍ഡിഎഫും ജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്തും മലപ്പുറം മുത്തേടം പഞ്ചായത്തിലെ പായിംപാടത്തും യുഡിഎഫ് വിജയിച്ചപ്പോള്‍ പാമ്പാക്കുട പഞ്ചായത്തില്‍ ഓണക്കൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. വിഴിഞ്ഞത്തെ സിറ്റിങ് സീറ്റ് നഷ്ടമായത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. കളഞ്ഞു കിട്ടിയ 45 പവൻ പൊലീസിൽ ഏൽപ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനിച്ച് എം കെ സ്റ്റാലിൻ ചെന്നൈ: ജോലിക്കിടെ തെരുവിൽ നിന്ന് വീണു കിട്ടിയ 45 സ്വർണനാണയങ്ങൾ പൊലീസിൽ ഏൽപ്പിച്ച് മാതൃക കാട്ടി ശുചികരണ തൊഴിലാളി. ത്യാഗരാജ നഗർ മുപ്പാത്തമ്മൻ കോവിൽ തെരുവിലെ മാലിന്യം നീക്കുന്ന പത്മ(46)യ്ക്കാണ് സ്വർണനാണയങ്ങൾ കിട്ടിയത്. പത്മ ഉടനെ തന്നെ പോണ്ടിബസാർ പൊലീസ് സ്റ്റേഷനിൽ സ്വർണനാണയങ്ങൾ ഏൽപ്പിച്ചു. സ്വർണത്തിന് വില കൂടികൊണ്ടിരിക്കെ 45 ലക്ഷം രൂപ വിലവരുന്ന സ്വർണം തിരിച്ചു നൽകി കൊണ്ടാണ് പത്മയുടെ മാതൃകാപരമായ പ്രവർത്തി. വായന തുടരുക . . . തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കണം- സുപ്രീം കോടതി. ന്യൂഡൽഹി: തെരുവുനായ നിയന്ത്രണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സുപ്രീം കോടതി. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടികൾക്കോ വയോധികർക്കോ പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ, ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സർക്കാരുകൾ ഭീമമായ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. വായന തുടരുക . .. NCP വിഭാഗങ്ങൾ ഒന്നിക്കുമോ? തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം നിർണായക നീക്കമെന്ന് അജിത് പവാർ പുണെ: മഹാരാഷ്ട്രയിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി നിൽക്കുന്ന എൻസിപി വിഭാഗങ്ങൾ ഒന്നിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങളും സംയുക്തമായാണ് മത്സരിക്കുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ( ശരദ് പവാർ) വിഭാഗവും തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചതാണ് അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം. പുണെ, പിംപ്രി ചിഞ്ച്വാഡ് എന്നിവിടങ്ങളിലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലാണ് ഇരുവിഭാഗവും കൈകോർക്കുന്നത്. ഇതിന്റെ ഭാഗമായി എൻസിപി (ശരദ് പവാർ) വിഭാഗം നേതാവ് സുപ്രിയ സുലെയോടൊപ്പം അജിത് പവാർ സംയുക്ത പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്തു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഡബിൾ ഡക്കർ ബസുകൾ; ഒന്നും രണ്ടുമല്ല എത്തിയത് 20 എണ്ണം ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചു. 20 എസി ഡബിൾ ഡക്കർ വൈദ്യുതബസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. തുടര്‍ന്നു വായിക്കുക . ... തൃശൂര്‍ ജില്ലയില്‍ ഇന്ന് (13-01-2026); അറിയാന്‍, ഓര്‍ക്കാര്‍... ടോൾ പിരിവിന് സമയക്കൂടുതൽ: കലോത്സവദിനങ്ങളിൽ സ്ഥിതി ഗുരുതരമാകാം; ഫാസ്ടാഗ് റീഡിങ്ങിൽ സാങ്കേതിക പിഴവെന്ന്... പാലിയേക്കര ടോൾപ്ലാസയിൽ ഗതാഗതക്കുരുക്കിനു കാരണം ഫാസ്ടാഗ് ടോൾ പിരിവിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാങ്കേതിക പിഴവാണെന്ന് ആക്ഷേപം. ഓരോ വാഹനത്തിനും ടോൾ പിരിവിന് കൂടുതൽ സമയം എടുക്കുന്നതോടെ വാഹനനിരയും കൂടുന്നു. ഇതോടെ ടോൾ ബൂത്തിലും പ്ലാസയുടെ വരിയിലും വാഹനങ്ങൾക്ക് കൂടുതൽ സമയം ചെലഴിക്കേണ്ടിവരികയാണ്. നാളെ കലോത്സവം കൂടി ആരംഭിക്കുന്നതോടെ ആയിരക്കണക്കിനു വാഹനങ്ങളാകും ഓരോ ദിവസവും തൃശൂരിലേക്കു വരികയും തിരികെ പോകുകയും ചെയ്യുക. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകും. വായന തുടരുക . .. COMPUTER TIPS & TRICKS Subscribe Click Here. അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 14,253 |
|
വെള്ളി 1 ഗ്രാം |
₹ 292 |
|
ബി. എസ്. ഇ |
83,627.69 |
|
എന്‍. എസ്. ഇ |
25,732.30 |
🌟 കൃത്രിമ ബുദ്ധി (Artificial Intelligence – AI)
മനുഷ്യന്റെ ചിന്താശേഷിയും തീരുമാനമെടുക്കാനുള്ള കഴിവും അനുകരിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളെയാണ് കൃത്രിമ ബുദ്ധി (AI) എന്നു പറയുന്നത്. സാധാരണ കമ്പ്യൂട്ടറുകൾ മനുഷ്യർ നൽകിയ നിർദേശങ്ങൾ മാത്രം പാലിക്കുമ്പോൾ, AI സംവിധാനങ്ങൾ പഠിക്കാനും (Learning), വിശകലനം ചെയ്യാനും (Analysis), തീരുമാനമെടുക്കാനും (Decision Making) കഴിവുള്ളവയാണ്.
AI പ്രവർത്തിക്കുന്നത് പ്രധാനമായും ഡാറ്റ, അൽഗോറിതങ്ങൾ, മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ് എന്നീ സാങ്കേതികവിദ്യകളുടെ സഹായത്തിലൂടെയാണ്. വലിയ തോതിലുള്ള വിവരങ്ങൾ വിശകലനം ചെയ്ത് അവയിൽ നിന്നുള്ള മാതൃകകൾ (patterns) കണ്ടെത്തിയാണ് AI പഠിക്കുന്നത്.
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത Lohri: — A major winter harvest festival celebrated primarily in Northern India (Punjab, Haryana, and Delhi). It marks the end of the peak winter season and the sun's journey toward the northern hemisphere. People celebrate by lighting bonfires, singing folk songs, and eating traditional treats like til (sesame), gajak, and peanuts. Calennig (Wales) : A traditional Welsh celebration of the New Year (following the "Old Style" calendar), where children often carry skewered apples decorated with cloves and evergreen sprigs to wish neighbors a prosperous year. നവകേരള സർവേ ഫണ്ട് വിനിയോഗം, സർക്കാർ വ്യക്തത വരുത്തണം; വിശദീകരണം തേടി ഹൈക്കോടതി തിരുവനന്തപുരം: നവകേരള സർവേ ഫണ്ട് വിനിയോഗം ചോദ്യം ചെയ്തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. സർവേക്ക് ഫണ്ട് നൽകുന്നതിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ഫണ്ട് വിനിയോഗത്തെ കുറിച്ച് സർക്കാർ സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. സർക്കാർ ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകണം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നൽകിയ ഹർജിയിലാണ് നിർദേശം. വായന തുടരുക . . . 'കേരള' വേണ്ട സംസ്ഥാനത്തിന്‍റെ പേര് 'കേരളം' എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ പേര് കേരള മാറ്റി 'കേരളം' എന്നാക്കുന്നതിൽ പ്രധാനമന്ത്രിയുടെ പിന്തുണയും ഇടപെടലും തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കത്തയച്ചു. സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കുന്നതിനായി 2024 ജൂണിൽ കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ ബിജെപി അനുകൂലിക്കുന്നതായും രാജീവ് ചന്ദ്രശേഖർ കത്തിൽ പരാമർശിച്ചു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ കത്തിലൂടെ അറിയിച്ചതായും രാജീവ് ചന്ദ്രശേഖർ കത്തിലൂടെ അറിയിച്ചു. വായന തുടരുക . . Malathi Krishnamurthy Holla Malathi Krishnamurthy Holla is an international para athlete from India. She was awarded Arjuna award and Padma Shri for her achievements. She was born on 6 July 1958 in kota, Karnataka, India. Her father Krishnamurthy Holla ran a small hotel, while her mother Padmavathi Holla took care of their four children. Malathi was paralyzed by polio when she was one year old. Electric shock treatment for more than two years improved her upper body strength.വായന തുടരുക .. ... ഐതിഹാസിക വേദിയിൽ വച്ച് മറ്റൊരു വിസ്മയം കൂടി നടന്നു; ഐഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനത്തിൽ നേതാക്കൾ തിരുവനന്തപുരം: ഐഷ പോറ്റിയെ ഷാള്‍ അണിയിച്ച് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ച് വി ഡി സതീശന്‍. കെ സി വേണുഗോപാലിന്റെയും സണ്ണി ജോസഫിന്‍റെയും രമേശ് ചെന്നിത്തലയുടെയും സാന്നിധ്യത്തിലായരുന്നു ഐഷ പോറ്റിയുടെ പാര്‍ട്ടി പ്രവേശനം. മൂന്ന് പതിറ്റാണ്ടുകളായി സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകയായിരുന്ന ഐഷയുടെ കൂടുമാറ്റം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. കൊട്ടാരക്കര മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള ഐഷ പോറ്റിയെ ഇക്കുറി സ്ഥാനാര്‍ത്ഥിയാക്കാനും യുഡിഎഫിന് നഷ്ടപ്പെട്ട കൊട്ടാരക്കര തിരിച്ച് പിടിക്കാനുമാണ് നീക്കമെന്നാണ് കരുതുന്നത്. വായന തുടരുക . . . 'LDF വിടുന്ന പാര്‍ട്ടികളെ ഭിന്നിപ്പിക്കാന്‍ സിപിഐഎം ശ്രമം, മുന്നണിയിൽ കൊടുങ്കാറ്റിന്‍റെ നാളുകളെന്ന് വീക്ഷണം' തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും എല്‍ഡിഎഫുമായി പ്രതിഷേധത്തിലാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും തെരഞ്ഞെടുത്തത് ബഹിഷ്‌കരണമെന്നായിരുന്നു വീക്ഷണം മുഖപ്രസംഗത്തില്‍ എഴുതിയത്. യുഡിഎഫില്‍ ലഭിക്കുന്ന മാന്യത എല്‍ഡിഎഫില്‍ ഇല്ലെന്ന് ഇരു പാര്‍ട്ടികള്‍ക്കും അഭിപ്രായമുണ്ടെന്നും എല്‍ഡിഎഫ് വിടുന്ന പാര്‍ട്ടികളെ ഭിന്നിപ്പിക്കാന്‍ സിപിഐഎം ശ്രമിക്കുന്നുവെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ ആരോപിച്ചു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me '10 മിനിറ്റ് ഡെലിവറി' വാഗ്ദാനം വേണ്ട; ഇടപെട്ട് കേന്ദ്രം, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളോട് '10 മിനിറ്റ് ഡെലിവറി' അവകാശവാദം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. ഡെലിവറി ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. ഡെലിവറി സമയവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ കമ്പനികളുടെ എക്സിക്യൂട്ടീവുകളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. 10 മിനിറ്റ് ഡെലിവറി വാഗ്ദാനം പൊതുജനങ്ങൾക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഡെലിവറി ജീവനക്കാരുടെ സുരക്ഷയെ ഈ വാഗ്ദാനം അപകടത്തിലാക്കുമെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. വായന തുടരുക . . .. NDA, CDS പരീക്ഷകൾ 2026 ഏപ്രിൽ 12-ന്; അറിയേണ്ടതെല്ലാം 2026-ലെ എൻഡിഎ (നാഷണൽ ഡിഫൻസ് അക്കാഡമി), നേവൽ അക്കാദമി, സിഡിഎസ് പരീക്ഷകളുടെ സമയക്രമം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. പ്രതിരോധ മേഖലയിൽ കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പരീക്ഷാ തീയതിയും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു തുടര്‍ന്നു വായിക്കുക..... വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ പിഴയടച്ച് രക്ഷപ്പെടൽ ഇനി നടക്കില്ല, വാഹനം പിടിച്ചെടുക്കും ഇൻഷുറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി ശുപാർശ ചെയ്യുന്ന നിയമം വരുന്നു. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർദേശിക്കുന്ന തരത്തിൽ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്താനാണ് നീക്കം. ഭേദഗതി വരുത്തിയ പുതിയ നിർദേശങ്ങൾ വൈകാതെ തന്നെ എല്ലാ സംസ്ഥാനങ്ങളിലേയും ഗതാഗത വകുപ്പുമന്ത്രിമാർക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും കൈമാറും. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഒന്നാംസ്ഥാനക്കാർ ഒറ്റഫ്രെയിമിൽ ഒളിമങ്ങാതെ ഓർമച്ചിത്രം: യേശുദാസിനൊപ്പമുള്ള രണ്ടുപേർ ഇന്നില്ല; പി. ജയചന്ദ്രനും, പി ഗോവിന്ദന്‍കുട്ടിയും. ഗായകൻ പി.ജയചന്ദ്രന്റെ വിവാഹച്ചടങ്ങ്. ശങ്കരൻകുട്ടിയെന്ന നാഗസ്വര വിദ്വാനോടൊപ്പം അദ്ദേഹത്തിന്റെ മകനും നാഗസ്വരം വായിക്കാനെത്തിയിരുന്നു. 1958ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്നു പകർത്തപ്പെട്ട ഒരു അനശ്വര ഫോട്ടോയിൽ തനിക്കും കെ.ജെ. യേശുദാസിനുമൊപ്പം ഇടംപിടിച്ചയാളാണ് ആ ചെറുപ്പക്കാരനെന്നു ജയചന്ദ്രൻ അന്നു തിരിച്ചറിഞ്ഞില്ല. പിന്നീടു നാഗസ്വര വിദ്വാനായും സംഗീതസംവിധായകനായും മാറിയ പി. ഗോവിന്ദൻകുട്ടിയായിരുന്നു ആ ചെറുപ്പക്കാരൻ. അന്നത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമച്ചിത്രത്തിലെ ജയചന്ദ്രനും ഗോവിന്ദൻകുട്ടിയും ഇന്നില്ല. വായന തുടരുക . . . ചുവടോടെ പിഴുതെടുത്തു; തേങ്ങൽ കാണുന്നില്ലല്ലോ ആനേ...... പരിയാരം കർഷകനായ കളത്തി വർഗീസിന്റെ 26 വർഷത്തെ മണ്ണിലെ അധ്വാനത്തിന്റെ ഫലം ഒന്നര മാസത്തിനുള്ളിൽ കാട്ടാനയിറങ്ങി ചുവടോടെ പിഴുതെടുത്തു. മോതിരക്കണ്ണി സ്വദേശിയായ ഈ കർഷകന്റെ ഒന്നരയേക്കറിൽ ഉണ്ടായിരുന്ന നൂറിലേറെ തെങ്ങും ഇരുനൂറ്റിയൻപതിലേറെ കവുങ്ങുമാണ് കാട്ടാനകൾ ആഹാരമാക്കിയത്. ബാക്കിയായ മൂന്ന് തെങ്ങിൽ ഒരെണ്ണം കഴിഞ്ഞ ദിവസം കാടിറങ്ങി വന്ന ആനകൾ മറിച്ചു. ശേഷിച്ച 2 തെങ്ങിൽ മുള്ളു കമ്പി ചുറ്റി സംരക്ഷിക്കുന്നതിനുള്ള പരീക്ഷണം നടത്തിയിട്ടുണ്ട്. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. വൺ, ടു, ത്രീ...; പിണറായിക്കാലത്ത് ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായവർ ഇവർ, രാഹുൽ 3 കേസിലും മുകേഷ് 2 കേസിലും തിരുവനന്തപുരം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ പരാതിയില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് എം.മുകേഷ് എംഎല്‍എയ്ക്ക് എതിരായ കേസും തുടര്‍നടപടികളും. നിലവിലെ നിയമസഭയില്‍ രാഹുല്‍ ഉള്‍പ്പെടെ നാല് സിറ്റിങ് എംഎല്‍എമാരാണ് ലൈംഗിക പീഡന പരാതി നേരിടുന്നത്. സിപിഎം എംഎല്‍എ മുകേഷിന് എതിരെ 2 കേസുകളില്‍ കുറ്റപത്രമുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമരായ എം.വിന്‍സന്റും എല്‍ദോസ് കുന്നപ്പള്ളിയും ബലാത്സംഗ കേസുകളിൽ വിചാരണ നേരിടുകയാണ്. തുടര്‍ന്നു വായിക്കുക . .. സ്കൂൾ മുറിയിൽ വച്ച് നഗ്നദൃശ്യം പകർത്തി, 20 വർഷം നീണ്ട പീഡനം; സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി,... കാസർകോട് നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ പൊലീസ് കേസ്. കുമ്പള സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂൾ അധ്യാപകനുമായ എസ്. സുധാകരനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി. സുധാകരനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചും സ്കൂളിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും ബിജെപി ഉൾപ്പെടെ പ്രതിഷേധം നടത്തിയിരുന്നു. വായന തുടരുക... കൂടുതൽ ഫോണുകൾ ഉപയോഗിച്ചു? രണ്ടാമത്തെ ഫോൺ ഹോട്ടലിൽ നിന്ന് കണ്ടെടുത്തു, ചോദ്യംചെയ്യലിനോട് സഹകരിക്കാതെ ... പാലക്കാട് മൂന്നാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ ഫോണും പാലക്കാട് കെപിഎം ഹോട്ടലിൽനിന്നു പൊലീസ് കണ്ടെടുത്തു. ഇതോടെ രാഹുൽ കൂടുതൽ ഫോൺ ഉപയോഗിച്ചിരുന്നോ എന്ന സംശയം ബലപ്പെടുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ രാഹുൽ ഉപയോഗിച്ചിരുന്ന ഒരു ഫോൺ <പൊലീസ് പിടിച്ചെടുത്തിരുന്നു. കൂടുതല്‍ വായിക്കുക . .. 'ജോസ് കെ മാണി വരുന്നതിൽ അലോസരമില്ല; വരുന്നുണ്ടോയന്ന് ചോദിച്ച് നടക്കുന്നത് നാണക്കേടുണ്ടാക്കും'; മോൻസ് ജോസഫ് കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകളിൽ പ്രതികരണവുമായി കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്. ജോസ് കെ മാണി വരുന്നതിനെ എതിർത്തിട്ടില്ല. എന്നാൽ സ്വാഗതം ചെയ്തിട്ടുമില്ല. യുഡിഎഫ് നേതൃതലത്തിൽ ചർച്ച നടത്തിയിട്ടില്ല. ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവരട്ടേയെന്ന് അദേഹം പറഞ്ഞു. ജോസ് കെ മാണി വരുന്നതിൽ അലോസരമില്ല. യുഡിഎഫിനെ ചതിക്കില്ല എന്ന് ഉറപ്പുള്ളവർ വരുന്നതിനെ യുഡിഎഫ് സ്വാഗതം ചെയ്തിട്ടുണ്ടെന്ന് മോൻസ് ജോസഫ് പറഞ്ഞു. ട്വന്റിഫോർ സ്പെഷ്യൽ എൻകൗണ്ടറിലാണ് പ്രതികരണം. വായന തുടരുക. . . കടക്ക് പുറത്ത്: അശ്ലീല ഉള്ളടക്കം, ഗ്രോക്കിന് വിലക്കേർപ്പെടുത്തി മലേഷ്യയും ഇന്തോനേഷ്യയും ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ട് ഗ്രോക്കിന് വിലക്കേർപ്പെടുത്തി മലേഷ്യയും ഇന്തോനേഷ്യയും. ഗ്രോക്ക് ഉപയോഗിച്ച് വ്യാജ അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഗ്രോക്ക് നിരോധിക്കുന്ന ആദ്യരാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയും. യുകെയിലും ഗ്രോക്കിനെ വിലക്കേർപ്പെടുത്തണമെന്നുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്. 'എക്സി'ൻറെ പേരിൽ ബ്രിട്ടന്റെ മാധ്യമനിയന്ത്രണവിഭാഗമായ ഓഫ്കോം അന്വേഷണം ആരംഭിച്ചിരുന്നു. സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് കുറ്റപ്പെടുത്തി വായന തുടരുക. . ..
HAPPY NEW YEAR |
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Grok Banned
Malathi Krishnamurthy Holla മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഐഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോണ്‍ഗ്രസില്‍ തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും കൊട്ടാരക്കര എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. തുടര്‍ന്നു വായിക്കുക . . . 'Mister Modi, തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ നിങ്ങൾക്ക് സാധിക്കില്ല';ജനനായകൻ റിലീസ് തടയുന്നതിൽ രാഹുൽ ഗാന്ധി ന്യൂഡല്‍ഹി: വിജയ് സിനിമ ജനനായകന്റെ റിലീസ് തടഞ്ഞുവെക്കുന്നതില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനനായകന്റെ റിലീസ് തടയുന്നത് തമിഴ് സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. വായന തുടരുക . . . രാഹുലിനെ കാത്തിരിക്കുന്നത് 20 ചോദ്യങ്ങള്‍: എംഎല്‍എയെ വിശദമായി ചോദ്യം ചെയ്യാന്‍ എസ്ഐടി പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ വിശദമായി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. അതിജീവിതയുടെ പരാതിയുടേയും മൊഴിയുടേയും അടിസ്ഥാനത്തിലാണ് എസ്ഐടി ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇരുപതിലധികം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരിക്കും രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്നും എസ്ഐടി തേടുക. കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ഒരു സ്ത്രീക്ക് ബലാത്സംഗത്തിനിരയായ സ്ത്രീയെ വിചാരണ ചെയ്യാൻ അവകാശമില്ല'; ശ്രീനാദേവിക്കെതിരെ പരാതി നൽകി അതിജീവിത കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി നല്‍കി അതിജീവിത. വായനതുടരുക ...... 'ഞാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലത്തെ സിപിഐഎം അല്ല ഇപ്പോൾ, ആകെ മാറിപ്പോയി'; ഐഷ പോറ്റി തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് കാലത്തെ സിപിഐഎം ബന്ധം അവസാനിപ്പിച്ചെന്നും സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ലെന്നും കോൺഗ്രസിൽ ചേർന്ന മുതിർന്ന സിപിഐഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി. താൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലത്തെ പാർട്ടി അല്ല ഇപ്പോൾ ഉള്ളതെന്നും അതൊക്കെ മാറിപ്പോയി എന്നും ഐഷ പോറ്റി വ്യക്തമാക്കി. വായനതുടരുക ...... ചോദ്യമുനയിൽ വിജയ്; സിബിഐ വിജയ്ക്ക് മുന്നിൽ വെച്ചത് 90 ചോദ്യങ്ങൾ ചെന്നൈ: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് മുന്നിൽ സിബിഐ വെച്ചത് 90 ചോദ്യങ്ങൾ. എന്തുകൊണ്ട് കരൂരിൽ എത്താൻ വൈകി എന്ന നിർണായക ചോദ്യമാണ് സിബിഐ ഉന്നയിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് ആണ് വിജയ് കരൂരിൽ നയിച്ച രാഷ്ട്രീയ റാലി ഒരു വൻ ദുരന്തത്തിന് വേദിയായത്. റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. തൊട്ട് പുറകെ നിരവധി ആരോപണങ്ങൾ വിജയ്‌ക്കെതിരെ ഉണ്ടായിരുന്നു. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 രാഹുൽ വിഷയത്തിൽ അതിജീവിതമാർ ആരൊക്കെ എന്നറിയാൻ റിനിയെ ചോദ്യം ചെയ്യണം; മുഖ്യമന്ത്രിക്ക് പരാതി കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരായ സ്ത്രീ പീഡന പരാതികൾക്കിടെ അതിജീവിതകൾ ഇനിയും ഉണ്ടെന്ന് പരാമർശം നടത്തിയ നടി റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. വായന തുടരുക . .. കശ്മീരിൽ പുതിയ ഭീകരർ ഇല്ലാതാകുന്നു, അതിർത്തിക്കപ്പുറം ഭീകരക്യാമ്പുകൾ സജീവം- കരസേനാ മേധാവി ന്യൂഡൽഹി: പാക് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇന്ത്യ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. 2025-ൽ മാത്രം 31 ഭീകരരെ വധിച്ചിട്ടുണ്ടെന്നും ഇതിൽ 65 ശതമാനവും പാകിസ്താൻ സ്വദേശികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു വായിക്കുക . .. മമ്മൂക്കയും ഇന്നസെന്റേട്ടനും കൊടുത്ത കാശുകൊണ്ട് ഇവർ ഒരുമിച്ച് യാത്ര തുടങ്ങിയ ദിവസം ഇന്നാണ് -എം.മോഹനൻ ശ്രീനിവാസന്റെ വിവാഹവാർഷിക ദിനത്തിൽ നോവുന്ന കുറിപ്പുമായി സംവിധായകനും ഭാര്യാസഹോദരനുമായ എം. മോഹനൻ. <ഇന്നാണ് ആ ദിവസം എന്ന് ഓർമിപ്പിക്കുകയാണ് മോഹനൻ. ഇരുവരുടേയും പഴയ ചിത്രവും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്. ഭാര്യ വിമല നൽകുന്ന പിന്തുണയേയും സ്‌നേഹത്തേയും കുറിച്ച് <ശ്രീനിവാസൻ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) പൂരത്തിന്റെ സ്വന്തം നാട്ടിൽ കലോത്സവ അരങ്ങുണരുന്നു; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും... തൃശൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിനു നാളെ അരങ്ങുണരും. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളിൽ 15,000 പ്രതിഭകൾ മാറ്റുരയ്ക്കും. നാളെ രാവിലെ 10നു പാറമേക്കാവിന് എതിർവശത്ത് എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും. 64–ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികൾ കുടമാറ്റത്തിൽ അണിനിരക്കും. വായന തുടരുക . . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 'ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം'; ഡിജിപിക്ക് പരാതി നൽകി അതിജീവിത രാജ്യത്തെ ഇന്ധന സ്റ്റേഷനുകളിൽ വാഹന പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി അതിജീവിത. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയാണ് പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി വായന തുടരുക . .. 'ഐഷാ പോറ്റിയുടെ നിലപാട് അവസരവാദപരം; എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആക്കിയത് പാർട്ടി'; CPIM കോൺഗ്രസിൽ എത്തിയ ഐഷാ പോറ്റിക്കെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. ഐഷ പോറ്റിയുടെ നിലപാട് അവസരവാദപരമെന്ന് വിമർശനം. പാർട്ടിയാണ് ഐഷാ പോറ്റിയെ എംഎൽഎ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടാക്കിയതും. അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ലെന്നും സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിമർശനം. വായന തുടരുക . . . പ്രതിപക്ഷ നേതാവ് പറഞ്ഞ വിസ്മയങ്ങളുടെ തുടക്കമാണ് ഐഷ പോറ്റിയുടെ വരവ്, കൂടുതൽ പേർ UDFൽ എത്തും: പി വി അൻവർ
താൻ എവിടെ മത്സരിക്കുന്നു എന്നതിന് പ്രസക്തി ഇല്ല. എവിടെയും മത്സരിക്കാം. പിണറായിസവും മരുമോനിസവും ഇല്ലാതാക്കുക പ്രധാനം. പ്രതിപക്ഷ നേതാവ് പറഞ്ഞ വിസ്മയങ്ങളുടെ തുടക്കമാണ് ഐഷ പോറ്റിയുടെ വരവ്. കൂടുതൽ പേർ UDF ൽ എത്തുമെന്നും അൻവർ വ്യക്തമാക്കി. സെക്കന്റ് ടേം വ്യവസ്ഥയിൽ ഇളവിൽ സി പിഐഎമ്മിന് വിശദീകരിക്കാൻ കഴിയാത്തത് എന്ത് കൊണ്ട്. മരുമോൻ സേഫാണ്. റിയാസിനെ പിബി അംഗമാക്കാൻ ശ്രമം നടന്നു. എളമരം കരീം ,പി മോഹനൻ , എ പ്രദീപ് കുമാർ എന്നിവരെ ഒതുക്കിയെന്നും അൻവർ ആരോപിച്ചു. വായന തുടരുക . . . WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 'പേരിന്റെ അർത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞമ്മ പറഞ്ഞു കൊണ്ടിരിക്കുന്നത്, വെള്ളം കുടിച്ചുമരിച്ചാൽ ഭാഗ്യം'; വിമർശനവുമായി പത്തനംതിട്ട ഡിസിസി രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് ലൈവിൽ വിമർശനവുമായി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ്. പേരിന്റെ അർത്ഥത്തിന് വിപരീതമായാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളം കുടിച്ചു മരിച്ചാൽ ഭാഗ്യമെന്നും വിമർശനം. ഫേസ്ബുക്ക് പേജിലൂടെയാണ് വിമർശനം ഉന്നയിച്ചത്. വായന തുടരുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |