Thank you for visiting.
Click me To
Listen Music.       9745397722
13
ഫെബ്രുവരി 2026 വെള്ളിയാഴ്ച
1201 മകരം 30
Shaaban 24 1447
വാള്യം 3 ലക്കം 372
logo
logo-placeholder
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത
Back Issues
"Don't watch the clock; do what it does. Keep going". Focus on consistent effort rather than focusing on time, as small, steady steps lead to big achievements."
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍ 🌕
ഓഹരി വിപണി 📊
Todays highlight
Todays breaking News
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് 📰
John Vincent Atanasoff
Day Today
⚙️ Technologies Behind AI
"മിനിമം ബാലൻസ്: ‘പിഴക്കൊള്ള’യിൽ പിഴിഞ്ഞത് 4817 കോടി, കണക്ക് പറയിച്ച് മലയാളി: ആദ്യം കീഴടങ്ങിയത് 6 ബാങ്കുകൾ; ഇനി ആർബിഐ എന്തുചെയ്യും?"

ഒരു ബാങ്ക് അക്കൗണ്ടെങ്കിലുമുള്ള എല്ലാ ഇന്ത്യക്കാർക്കും ആശ്വാസമുള്ള ഒരു തീരുമാനം കഴിഞ്ഞ ദിവസം പാർലമെന്റ് പെറ്റീഷൻ കമ്മിറ്റിയിൽനിന്നുണ്ടായി. അതിനു പിന്നിൽ പ്രവർത്തിച്ചതാകട്ടെ ഒരു മലയാളിയും. എങ്ങനെയാണ് ഒരു കത്ത് ഇന്ത്യയിലെ ബാങ്കുകളെയും ആർബിഐയെയും വരെ മുൾമുനയിൽ നിർത്തിച്ചത്...? വായന തുടരുക

' "പൂരം കലക്കൽ: ഗൂഢാലോചനയില്ല, പൊലീസ് ലാത്തി വീശിയില്ല; ദേവസ്വത്തെ കുറ്റപ്പെടുത്തി എസ്ഐടി റിപ്പോർട്ട്"

തിരുവനന്തപുരം∙ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ ഉദ്യോഗസ്ഥതല ഗൂഢാലോചന തള്ളിയും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മഠത്തില്‍വരവ് സമയത്ത് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തിട്ടില്ലെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവമ്പാടി വിഭാഗത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂരം അലങ്കോലപ്പെട്ടതില്‍ 2024 ഒക്‌ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വായന തുടരുക

"‘സേവാ തീർഥ്’ ഉദ്ഘാടനം ചെയ്തു: പ്രധാനമന്ത്രിയുടെ ഓഫിസ് ഇനി പുതിയ കെട്ടിടത്തിൽ""‘സേവാ തീർഥ്’ ഉദ്ഘാടനം ചെയ്തു: പ്രധാനമന്ത്രിയുടെ ഓഫിസ് ഇനി പുതിയ കെട്ടിടത്തിൽ"

ന്യൂഡൽഹി പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) സെൻട്രൽ വിസ്റ്റയിലെ പുതിയ കെട്ടിടത്തിലേക്കു മാറി. സ്വാതന്ത്ര്യം നേടിയതു മുതൽ സൗത്ത് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഓഫിസാണ് ‘സേവാ തീർഥ്’ എന്ന പുതിയ മന്ദിരത്തിലേക്കു മാറ്റിയത്. പുതിയ മന്ദിരത്തിന്റെ ചുവരിൽ ദേവനാഗരി ലിപിയിൽ ആലേഖനം ചെയ്ത ‘സേവാ തീർഥ്’ എന്ന ശിലാഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ഫലകത്തിനു താഴെ 'നാഗരിക് ദേവോ ഭവ' (പൗരൻ ദൈവത്തിന് തുല്യൻ) എന്ന വാക്യവും രേഖപ്പെടുത്തിയിട്ടുണ്ട്.വായന തുടരുക

"ഇന്ത്യയുടെ പൂർണഭൂപടം യുഎസ് പോസ്റ്റ് ചെയ്തതിൽ പരാതിയുമായി പാക്കിസ്ഥാൻ"

ഇസ്‌ലാമാബാദ് ∙ പാക് അധീന കശ്മീരും അക്സായ് ചിന്നും ഉൾപ്പെടെയുള്ള ഇന്ത്യയുടെ പൂർണ ഭൂപടം പുറത്തുവിട്ട യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസിന്റെ നടപടിക്കെതിരെ യുഎസിനെ സമീപിച്ച് പാക്കിസ്ഥാൻ. തങ്ങളു‌ടെ എതിർപ്പിനെ തുടർന്ന് ഭൂപടം നീക്കം ചെയ്തെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു.വായന തുടരുക

"സണ്ണി ജോസഫിനെ മാറ്റും: കെപിസിസി താൽക്കാലിക അധ്യക്ഷനായി ബെന്നി ബഹനാൻ?

കോട്ടയം കെപിസിസിയുടെ താൽക്കാലിക അധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവും മുൻ യുഡിഎഫ് കൺവീനറുമായ ബെന്നി ബഹനാന്റെ പേരിന് മുൻഗണന. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നീക്കം. മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ സംസ്ഥാനമൊട്ടാകെയുള്ള സംഘടന നടത്തിപ്പിനും പ്രചാരണത്തിനും സണ്ണി ജോസഫിന് സമയം ലഭിക്കില്ല. സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കൾക്കും ബെന്നിയുടെ പേരിനോടാണ് താൽപര്യം.വായന തുടരുക

"വാഹനാപകടത്തിനു പിന്നാലെ മണിയൻപിള്ളയ്ക്കു മറ്റൊരു വലിയ നഷ്ടം; ദൈവത്തിന്റെ രൂപത്തിലെത്തി ഓട്ടോ ഡ്രൈവറും ഭാര്യയും"

വാഹനാപകടത്തിനു പിന്നാലെ തന്റെ ജീവിതത്തിലുണ്ടായ മറ്റൊരു അപ്രതീക്ഷിത സംഭവം പങ്കുവച്ച് നടൻ മണിയൻപിള്ളരാജു. കാർഡും പൈസയും നിറഞ്ഞ പഴ്സ് ആണ് കളഞ്ഞുപോയത്. എല്ലാം നഷ്ടപ്പെട്ടെന്നു വിചാരിച്ചിരുന്നപ്പോഴാണ് സാബു എന്ന ഓട്ടോക്കാരൻ ദൈവത്തിന്റെ രൂപത്തില്‍ കളഞ്ഞുകിട്ടിയ തന്റെ പഴ്സുമായി എത്തിയതെന്ന് മണിയൻപിള്ള പറയുന്നു.വായന തുടരുക

"ഒരു കിലോ ബീഫിന്റെ ‘ആജീവനാന്ത’ സംഭാവന 60 കിലോ കാർബൺ ഡൈ ഓക്സൈഡ് !"

തിരുവനന്തപുരം ∙ കന്നുകാലിയുടെ ജനനം മുതൽ ഇറച്ചി പാകം ചെയ്യുന്നതു വരെയുള്ള ഘട്ടങ്ങൾ കണക്കിലെടുത്താൽ ഒരു കിലോ ബീഫ് 60 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുമെന്നു കണക്ക്. ചിക്കനാണെങ്കിൽ ഇത് 6 കിലോഗ്രാം. അരിയും ഗോതമ്പും 1.4–2.7 കിലോഗ്രാം, പച്ചക്കറികൾ 0.5 –2 കിലോ എന്നിങ്ങനെയാണ് കാർബൺ ബഹിർഗമനം. ഓണ്‍ലൈന്‍ സര്‍വേയുമായി റിപ്പോര്‍ട്ടര്‍. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താന്‍ ഈ സര്‍വേയില്‍ അവസരമുണ്ട്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തന മികവിനും ജനങ്ങള്‍ക്ക് മാര്‍ക്കിടാം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ട്.വായന തുടരുക

"ആർഎസ്എസ് രാഷ്ട‌്രീയ ഇടപെടലിനില്ല; അഖണ്ഡഭാരതമുണ്ടാകുക തലമുറകൾക്കു ശേഷം: ഹൊസബാളെ"

കോഴിക്കോട് ∙ രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നതാണ് ആർഎസ്എസിന്റെ തീരുമാനമെന്നും സ്വയം സമർപ്പിത സാമൂഹിക സേവനമാണ് എല്ലാക്കാലത്തും ആർഎസ്എസ് നടത്തുന്നതെന്നും സർകാര്യവാഹ് (ദേശീയ ജന.സെക്രട്ടറി) ദത്താത്രേയ ഹൊസബാളെ. ആർഎസ്എസിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, ഗവേഷക വിദ്യാർഥികൾ തുടങ്ങി വിവിധ മേഖലകളിലെ യുവപ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിന്റെ പ്രസക്തഭാഗങ്ങൾ.വായന തുടരുക

"ദേശീയപാത വികസനത്തിനിടെ സംസ്ഥാനത്ത് 23 മരണം; കൂടുതൽ മരണം കൊല്ലത്ത്"

ആലപ്പുഴ ∙ ദേശീയപാത വികസനത്തിനിടയിൽ സംസ്ഥാനത്ത് 23 മരണങ്ങളുണ്ടായെന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യക്തമാക്കി. പാർലമെന്റിൽ കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഈ വിവരമുള്ളത്. ജനുവരി 15 വരെയുള്ള കണക്കാണിത്. ഇതിൽ 22 പേരും നിർമാണത്തൊഴിലാളികളാണ്. ഒരു മരണം എരമല്ലൂരിൽ പിക്കപ് വാനിനു മേൽ കോൺക്രീറ്റ് ഗർഡർ വീണും. മരിച്ചവരിൽ ഭൂരിഭാഗവും കുഴിക്കൽ, ഷട്ടറിങ്, ഹെവി മെഷിനറി പണികൾ എന്നിവയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ്.വായന തുടരുക

"കാട്ടിൽ ഭക്ഷ്യക്ഷാമവും ജലക്ഷാമവും; നാട്ടിലെത്തിയ കാട്ടുപോത്ത് 30 അടി താഴ്ചയിൽ വീണു, ഗുരുതര പരുക്ക്"

കുളത്തൂപ്പുഴ ∙ വനാതിർത്തിയായ അയ്യൻപിള്ളവളവ് 16 ഏക്കർ ഭാഗത്ത് കോൺക്രീറ്റ് കട്ടിങ്ങിൽ നിന്ന് 30 അടി താഴ്ചയിൽ വീടിന്റെ പിന്നാമ്പുറത്തേക്കു വീണു പരുക്കേറ്റ് അവശനിലയിൽ കാട്ടുപോത്ത്. 12ന് രാവിലെ 7ന് എബിഎം ഹൗസിൽ നാഷിമിന്റെ വീടിന്റെ പിന്നിലാണു വീണു പരുക്കറ്റ നിലയിൽ കാട്ടുപോത്തിനെ കണ്ടെത്തിയത്. വീടിന്റെ പിന്നിൽ ഇടുങ്ങിയ ഭാഗത്തു വീണു പരുക്കേറ്റ് അവശനിലയിലായ കാട്ടുപോത്തിനു വീഴ്ചയുടെ ആഘാതത്തിൽ തന്നെയാണു ഗുരുതര പരുക്കേറ്റതെന്നാണു കരുതുന്നത്. വായന തുടരുക

"കൊച്ചി മെട്രോ സർവീസ് സമയം വർധിപ്പിച്ചു; ഫെബ്രുവരി 15 മുതൽ രാത്രി 11 മണി വരെ സർവീസ്"

കൊച്ചി ∙ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന ആവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 മണി വരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. ഇതനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11ന് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും നടത്തും. വായന തുടരുക

"തോക്കു ചൂണ്ടി ലോട്ടറി ത‌ട്ട‌ി: കേസ് വേണ്ടെന്നു പരാതിക്കാരും പ്രതികളും; പറ്റില്ലെന്നു പൊലീസ്"

കണ്ണൂർ ∙ പേരാവൂരിൽ ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന കേസ് പിൻവലിക്കാൻ ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരനും പ്രതിയും. സമ്മാനത്തുക നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് എങ്ങനെെയങ്കിലും കേസ് പിൻവലിച്ച് ടിക്കറ്റ് ലോട്ടറിവകുപ്പിനു സമർപ്പിക്കാൻ നീക്കം നടത്തുന്നത് വായന തുടരുക

"‘കണക്കുകൾ ആർക്കും പരിശോധിക്കാം, ചെലവഴിച്ചത് വെറും 3 കോടി’"

തിരുവനന്തപുരം ∙ ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുകളുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ കണക്കുകള്‍ തള്ളി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ഇപ്പോള്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട് എന്തടിസ്ഥാനത്തിലാണ് നല്‍കിയതെന്ന് അന്വേഷിക്കേണ്ടതാണെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു. വായന തുടരുക

"50സ് കിഡ് ഡാ’, ‘ഡിജിറ്റൽ കേരള വെല്ലിമ്മിച്ചി ലാസ്റ്റ് ഫോൺ എടുത്തു’; പ്രഭാവതിയമ്മയ്ക്ക് അഭിനന്ദന പ്രവാഹം"

കോഴിക്കോട് ∙ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ യാത്രികനെ തടഞ്ഞ വിഡിയോ വൈറലായതിന് പിന്നാലെ വയോധികയ്ക്ക് അഭിനന്ദന പ്രവാഹം. വളരെ നല്ല കാര്യമാണ് ചെയ്തതെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. ‘സൂപ്പർ’, ‘ആ അമ്മ ചെയ്തതു ഏറ്റവും നല്ല കാര്യം... സ്ത്രീകൾ ഇങ്ങനെ പ്രതികരിക്കണം’, ‘ഇന്ന്‌ അമ്മമ്മക്കാവട്ടെ ബിഗ് സല്യൂട്ട്’, ‘50സ് കിഡ് ഡാ’, ‘അമ്മച്ചി പൊളിയാണ്’, ‘ഡിജിറ്റൽ കേരള വെല്ലിമ്മിച്ചി ലാസ്റ്റ് ഫോൺ എടുത്തു’ തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ ആളുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ‘എരഞ്ഞിപ്പാലത്തെ അവ്വൈ ഷൺമുഖി’ എന്ന കമന്റിനും നിരവധി പേർ ‘ലൈക്ക’ടിച്ചു. ഫുട്പാത്തിലൂടെ വാഹനം ഓടിക്കുന്നത് ഒരു സ്ഥിരം പരിപാടിയാണെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നുണ്ട്. വായന തുടരുക

"‘കാരണവന്മാര്‍ക്ക് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വഭാവം’: ദിവാകരനെതിരെ മന്ത്രി അനിൽ"

തിരുവനന്തപുരം ∙ ചൂരക്കറി ഇഷ്ടപ്പെടാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോയെന്ന വിവാദ പരാമർശം നടത്തിയ മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മന്ത്രി ജി.ആര്‍.അനില്‍. ഒരിക്കലും നടത്താന്‍ പാടില്ലാത്ത പ്രതികരണമായിരുന്നു ദിവാകരന്റേതെന്ന് അനില്‍ പറഞ്ഞു.വായന തുടരുക

ഇന്നത്തെ പ്രത്യേകത
Radio Day Declared by UNESCO to celebrate radio as a powerful medium of communication, information, and freedom of expression.
Random Display

John Vincent Atanasoff


John Vincent Atanasoff OCM (October 4, 1903 – June 15, 1995) was an American physicist and inventor credited with inventing the first electronic digital computer.[1] Atanasoff invented the first electronic digital computer in the 1930s at Iowa State College (now known as Iowa State University). Challenges to his claim were resolved in 1973 when the Honeywell v. Sperry Rand lawsuit ruled that Atanasoff was the inventor of the computer.[2][3][4][5] His special-purpose machine has come to be called the Atanasoff–Berry Computer. വായന തുടരുക . ....

"ജഗതിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും അത്ഭുത രക്ഷപെടൽ"

തിരുവനന്തപുരം ∙ ജഗതിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പെട്ടെന്ന് കാര്‍ നിർത്തി പുറത്തിറങ്ങാന്‍ കഴിഞ്ഞതിനാല്‍ യാത്രക്കാരായ ദമ്പതികള്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ കുറ്റാണിക്കാട് സ്വദേശി രാധാകൃഷ്ണന്‍ നായര്‍, ഭാര്യ ജയലളിത എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാര്‍ ജഗതി പാലം കഴിഞ്ഞപ്പോള്‍ ബോണറ്റിന്റെ ഇടതുഭാഗത്തുനിന്ന് പുക വരുന്നത് കണ്ട് പെട്ടെന്ന് റോഡിന്റെ വശത്തേക്ക് ഒതുക്കി രണ്ടു പേരും പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ കാറില്‍ തീ ആളിപ്പടര്‍ന്നു. വെളളം ഒഴിച്ചു തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വായന തുടരുക

"പാങ്ങോട് സൈനികക്യാംപിൽ ആനക്കൊമ്പ് മോഷണം; കരിഞ്ചന്തയിൽ വില 2 കോടി: പിന്നിൽ ഡിജെ പാർട്ടി നടത്തിപ്പുകാർ?"

തിരുവനന്തപുരം ∙ പാങ്ങോട് സൈനിക ക്യാംപിൽനിന്ന് ആനക്കൊമ്പ് മോഷണം പോയെന്നു പരാതി. കരിഞ്ചന്തയിൽ രണ്ടു കോടി രൂപ മൂല്യം കണക്കാക്കുന്ന കൊമ്പുകളാണ് നഷ്ട‌മായത്. കഴിഞ്ഞ ദിവസം ക്യാംപില്‍ ഡിജെ പാര്‍ട്ടി നടന്നതിനു പിന്നാലെയാണ് ഇതെന്നാണു വിവരം. പാര്‍ട്ടി നടത്താനെത്തിയ, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 17 പേരെ പൂജപ്പുര പൊലീസ് ചോദ്യം ചെയ്തു. അതീവ സുരക്ഷാ മേഖലയിൽ‍നിന്ന് ആനക്കൊമ്പ് കവർന്നുവെന്നു പറയുന്നതിൽ ചില സംശയങ്ങളും ഉയരുന്നുണ്ട്. വായന തുടരുക

"‘ഗണേഷിന്റെ എല്ലാ കഥയും അറിയാം; പറയേണ്ടി വന്നാൽ പറയും’"

കോട്ടയം∙ മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണെന്ന് മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും പറയേണ്ടി വന്നാൽ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. വായന തുടരുക

"‘ജോസ് കെ.മാണി പാലായിൽ മത്സരിക്കും’: ആവർത്തിച്ച് റോഷി, ഉറപ്പില്ലെന്ന് ജോസ്"

കൊച്ചി∙ കേരള കോൺഗ്രസ് (എം) ചെയർമാന്‍ ജോസ് കെ.മാണി പാലായിൽത്തന്നെ മത്സരിക്കുമെന്ന് ആവർത്തിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. പാലായിൽ സംഭവിച്ച പിഴവുകൾ തിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ചെയർമാൻ പറഞ്ഞത് പാർട്ടി തീരുമാനം കൈക്കൊള്ളുമെന്നാണെന്നും അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി വിശദീകരിച്ചു. വായന തുടരുക

"പിൻ ബെഞ്ച് ഒഴിവാക്കാൻ ‘യു’ ആകൃതിയിൽ സ്കൂൾ ക്ലാസ് റൂം, ബാഗിന്റെ ഭാരം കുറയ്ക്കൽ; നിർദേശം അടിച്ചേൽപിക്കില്ല"

തിരുവനന്തപുരം ∙ സ്കൂൾ ക്ലാസ് റൂമുകളിലെ പിൻ ബെഞ്ച് ഒഴിവാക്കുന്നതിനും സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനുമുള്ള വിദഗ്ധ സമിതി റിപ്പോർട്ട് കരിക്കുലം കമ്മിറ്റി അംഗീകരിച്ചെങ്കിലും ഇതിലുള്ള ഏതെങ്കിലും നിർദേശങ്ങൾ നടപ്പാക്കുന്നത് കർശനമാക്കില്ല. സ്കൂളിലെ സാഹചര്യവും സൗകര്യവും അനുസരിച്ച് അനുയോജ്യമായവ അടുത്ത അധ്യയന വർഷം നടപ്പാക്കാൻ നിർദേശിച്ചുകൊണ്ടുള്ളതാവും ഉത്തരവ്. എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ തയാറാക്കിയ വിദഗ്ധ റിപ്പോർട്ടിൽ പൊതു ജനങ്ങളുടെ നിർദേശങ്ങളും ക്ഷണിച്ചിരുന്നു. വായന തുടരുക

"ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, ഹർജി തള്ളി "

കൊച്ചി ∙ ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ പ്രതിയാക്കിയതിനെതിരെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദ്വാരപാലക സ്വർണപ്പാളി കേസിൽ ഒമ്പതാം പ്രതിയും കട്ടിളപ്പാളി കേസിൽ പന്ത്രണ്ടാം പ്രതിയുമാണ് പങ്കജ് ഭണ്ഡാരി. നേരത്തേ ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് എ.ബദറുദീൻ ഇന്നു വിധി പറയുകയായിരുന്നു. വായന തുടരുക

"ജഡ്ജിയുടെ സംഭാഷണം റിക്കോർഡ് ചെയ്തെന്ന സംഭവം: സസ്പെൻഷനിലായ കോടതി ജീവനക്കാരി തിരികെ സർവീസിൽ"

കോട്ടയം ∙ ജഡ്ജിയുടെ സംഭാഷണം രഹസ്യമായി മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്തതിനു സസ്പെൻഷനിലായ ഇടതു സംഘടനാ നേതാവ് കൂടിയായ കോടതി ജീവനക്കാരിയെ തിരിച്ചെടുത്തു. കോട്ടയം വിജിലൻസ് കോടതിയിലെ സിലക്‌ഷൻ ഗ്രേഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റായിരിക്കെ സസ്പെൻഷനിലായ ഉദ്യോഗസ്ഥയെ വിജിലൻസിന്റെ കോഴിക്കോട് ട്രൈബ്യൂണൽ ഓഫിസിലാണു നിയമിച്ചത്. വായന തുടരുക

"ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ; വിവാദം"

കോട്ടയം ∙ പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ കണ്ടതിൽ വിവാദം. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണു വിവാദമായത്. ഉമ്മൻ ചാണ്ടിയെ അപമാനിക്കുന്ന പ്രവൃത്തി തള്ളിപ്പറയാൻ ജാഥാ ക്യാപ്റ്റൻ ജോസ് കെ.മാണിയും എൽഡിഎഫ് നേതൃത്വവും തയാറാകണമെന്നും സുരേഷ് ആവശ്യപ്പെട്ടു. വായന തുടരുക

"കിണറ്റിൽ പാറ പൊട്ടിക്കാൻ സ്ഫോടനം: നാട് മുഴുവൻ കുലുങ്ങി, വീടുകളിലുള്ളവർ ഭയന്ന് പുറത്തേക്ക് ഓടി"

പെരിന്തൽമണ്ണ∙ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ സ്‌ഫോടക വസ്‌തു ഉപയോഗിച്ച് പാറപൊട്ടിക്കുന്നതിനിടെ ഉണ്ടായ ശക്തമായ പ്രകമ്പനത്തിൽ സമീപത്തെ വീടുകൾ ഉൾപ്പെടെ 6 കെട്ടിടങ്ങൾക്ക് നാശനഷ്‌ടം. വൈലോങ്ങര ആശാരിക്കരയിൽ 4 വീടുകൾക്കും ജുമാ മസ്‌ജിദിന്റെ ചുമരിനും വൈദ്യുതി ഓഫിസിന്റെ ചുമരിനുമാണ് വിള്ളലുണ്ടായത്. അശാസ്‌ത്രീയമായി പാറ പൊട്ടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വായന തുടരുക

'പാഠപുസ്തകം നേരത്തേ കൊടുക്കുന്നതില്‍ കുഴപ്പമില്ല'; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രതികരണം വിവാദമായതോടെ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠപുസ്തക വിതരണം നേരത്തേ നടത്തുന്നത് തുഗ്ലക്ക് പരിഷ്‌ക്കാരമെന്നായിരുന്നു രമേശ് ചെന്നിത്തല ആദ്യം പറഞ്ഞത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. രമേശ് ചെന്നിത്തലക്കെതിരെ സോഷ്യൽ മീഡിയയിലും വിമർശനം ഉയർന്നു. ഇതോടെ പാഠപുസ്തകം നേരത്തേ വിതരണം ചെയ്യുന്നതിനെ അല്ല വിമര്‍ശിച്ചത് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. വായന തുടരുക

അവയവദാനത്തിൽ പുതുചരിത്രം; അവയവദാതാവായി 10 മാസം പ്രായമായ കുഞ്ഞ്, അഞ്ച് പേർക്ക് പുതുജീവനേകാൻ ആലിൻ

തിരുവനന്തപുരം: റോഡ് അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകൾ ആലിൻ ഷെറിൻ എബ്രഹാമിന്റെ വൃക്കകൾ അടക്കമുള്ള അവയവങ്ങളാണ് ദാനം ചെയ്യുന്നത്. സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ. വായന തുടരുക

നന്ദഗോവിന്ദം ഭജന സംഘത്തെ ക്ഷണിച്ചിട്ടില്ല, ചെലവുകളെ കുറിച്ച് പറയേണ്ടത്‌ ദേവസ്വം ബോർഡ്: മന്ത്രി വി എൻ വാസവൻ

കോട്ടയം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ച് വിശദീകരണം നടത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്തത് ബോർഡ് ആണ്. ബോർഡ് ഇക്കാര്യത്തിൽ മറുപടി പറയും. ബോർഡ് അഡ്വാൻസ് പൈസ തിരിച്ചു കൊടുത്തു എന്നാണ് കിട്ടിയ മറുപടി. സ്‌പോൺസറുടെ പൈസ കൊണ്ടാണ് പരിപാടി നടന്നത്. താൻ കൈകാര്യം ചെയ്യാത്ത കാര്യത്തെ കുറിച്ച് എങ്ങനെ മറുപടി പറയുമെന്നും വാസവൻ ചോദിച്ചു.വായന തുടരുക

എയിംസിന് അടിക്കേണ്ട ചായം വരെ സുരേഷ് ഗോപി നിശ്ചയിച്ചിരുന്നു,കേന്ദ്രമന്ത്രിയെ ഓർത്ത് അനുതാപമുണ്ട്:ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി: കേരളത്തിലെ എയിംസ് വിഷയത്തിൽ കേന്ദ്രമന്ത്രി സുരഷ് ഗോപിക്ക് മറുപടിയുമായി രാജ്യസഭ എംപി ജോൺ ബ്രിട്ടാസ്. സുരേഷ് ഗോപി കേരളത്തിലെ ജനങ്ങളെ വേഷം കെട്ടിക്കുകയാണെന്നും പരിഗണിക്കേണ്ട സമയത്ത് സംസ്ഥാനത്തെ പരിഗണിക്കണമെന്നും ജോൺ ബ്രിട്ടാസ് തുറന്നടിച്ചു. ആരോഗ്യ രംഗത്ത് മികച്ചു നിൽക്കുന്ന കേരളത്തോട് മര്യാദ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിനും എയിംസിന് അർഹതയില്ലേയെന്നും മറ്റെല്ലാ സംസ്ഥാനങ്ങൾക്കും ലഭിച്ച ശേഷം കേരളത്തിന് എയിംസ് ലഭിച്ചാൽ മതിയെന്നാണോ നിലപാടെന്നും അദ്ദേഹം ചോദിച്ചു. വായന തുടരുക

അയ്യപ്പസംഗമം; കണക്കിൽ ആശയക്കുഴപ്പം; 4.99കോടി ചെലവെന്ന് ദേവസ്വം കമ്മീഷണർ, 10.99 കോടിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

ദില്ലി: കരസേന മുൻ മേധാവി ജനറൽ എംഎം നരവനെയുടെ പുസ്തകവിവാദത്തിന് പിന്നാലെ പുതിയ നീക്കവുമായി കേന്ദ്രപ്രതിരോധമന്ത്രാലയം. പ്രതിരോധസേനകളിലെ വിരമിച്ച ഉദ്യോഗസ്ഥർക്കും നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്കും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പുതിയ ചട്ടക്കൂട് വരുന്നു. കേസുമായി ബന്ധപ്പെട്ട് പെൻഗ്വിൻ ബുക്ക്സ് അധികൃതരെ പൊലീസ് ചോദ്യം ചെയ്തു. വായന തുടരുക

ഊരാളുങ്കലിന് 4 കോടി, കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 12 ലക്ഷം, ആഗോള അയ്യപ്പ സംഗമം നടത്തിപ്പിൽ ഇനിയും ബോര്‍ഡ് നൽകാനുള്ളത് കോടികള്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വം ബോര്‍ഡില്‍ നിന്നെടുത്ത പണം തിരിച്ചടച്ചെന്ന് ദേവസ്വം കമ്മീഷണര്‍. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ദേവസ്വം അക്കൗണ്ടില്‍ നിന്നും അഡ്വാന്‍സായി ലഭിച്ച മൂന്നുകോടി രൂപ തിരിച്ചടച്ചുവെന്നാണ് ദേവസ്വം കമ്മീഷണര്‍ അറിയിച്ചത്. വായന തുടരുക

എം ടി രമേശുമല്ല പദ്മജയുമല്ല;തൃശൂരിലേക്ക് ജേക്കബ്തോമസിനെ പരിഗണിച്ച് ബിജെപി;മറ്റൊരു മണ്ഡലത്തിലും പരിഗണിക്കുന്നു

തൃശ്ശൂര്‍: റിട്ടയേര്‍ഡ് ഡിജിപിയും സംഘപരിവാര്‍ അനുഭാവിയുമായ ജേക്കബ് തോമസ് തൃശ്ശൂര്‍ ജില്ലയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചേക്കും. തൃശ്ശൂര്‍ അല്ലെങ്കില്‍ ഒല്ലൂര്‍ സീറ്റില്‍ നിന്നാകും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ജേക്കബ് തോമസ് പ്രവര്‍ത്തനം തുടങ്ങി. വായന തുടരുക

ബം​ഗ്ലാദേശിൽ ബിഎൻപി കേവല ഭൂരിപക്ഷം മറികടന്നു, താരിഖ് പ്രധാനമന്ത്രിപദത്തിലേക്ക്

ധാക്ക: ഒന്നരപതിറ്റാണ്ടിനുശേഷം ബം​ഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലേക്ക്. കേവല ഭൂരിപക്ഷം സ്വന്തമാക്കാനുള്ള 151 സീറ്റുകള്‍ താരിഖ് റഹ്മാൻ്റെ ബിഎൻപി പാ‍ർട്ടി മറികടന്നു. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന എതിര്‍മുന്നണിക്ക് ഇതുവരെ 34 സീറ്റുകൾ മാത്രമേ നേടാനായിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ജമാഅത്തെ ഇസ്ലാമി നേരിട്ടത്. വായന തുടരുക

ലഡാക്കിന് സംസ്ഥാന പദവി നൽകാൻ കഴിയില്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവി നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ.ലഡാക്കിന് ആറാം ഷെഡ്യൂൾ സ്റ്റാറ്റസോ സംസ്ഥാന പദവിയോ നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ലേ അപെക്സ് ബോഡി (എൽഎബി), കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെഡിഎ) എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ലഡാക്കിന് സംസ്ഥാന പദവി നൽകുന്നതിന് പകരം ടെറിട്ടോറിയൽ കൗൺസിൽ രൂപികരിക്കാനാണ് കേന്ദ്രസർക്കാറിൻ്റെ തീരുമാനം. ടെറിട്ടോറിയൽ കൗൺസിൽ പദവി നൽകുന്നതിൻ്റെ ഭാഗമായി ലഡാക്കിൽ പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥാനമേൽക്കും. വായന തുടരുക

കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രഘുനാഥന്റെ കുടുംബത്തിന് സർക്കാർ കൈത്താങ്ങ്;10 ലക്ഷം രൂപ ധനസഹായം

> കൊല്ലം: കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി രഘുനാഥന്റെ കുടുംബത്തിന് സര്‍ക്കാര്‍ കൈത്താങ്ങ്. പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. വനം വകുപ്പ് മന്ത്രിയും വകുപ്പ് മേധാവികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വായന തുടരുക

സ്റ്റേജ് മാനേജ് ചെയ്യാന്‍ പോലും കഴിയാത്തവര്‍ എങ്ങനെ ഒരു സ്റ്റേറ്റ് മാനേജ് ചെയ്യും?: എം വി ഗോവിന്ദന്‍

കോഴിക്കോട്: പ് രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു സ്റ്റേജ് പോലും മാനേജ് ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു സ്റ്റേറ്റിനെ മാനേജ് ചെയ്യുകയെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. വായന തുടരുക

ആഗോള അയ്യപ്പ സംഗമം: സര്‍ക്കാരിന് കണക്ക് പറയാൻ അധികാരമില്ലെന്ന് വി.എൻ. വാസവൻ

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. വായന തുടരുക

വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കു​ന്ന സം​സ്കാ​രം അ​വ​സാ​നി​പ്പി​ക്ക​ണം: വി​ജ​യ്

ചെ​ന്നൈ: ക​ലൈ​ഞ്ജ​ർ മ​ഹി​ള ഉ​ത്ത​മൈ തി​ട്ടം പ​ദ്ധ​തി വ​ഴി ത​മി​ഴ്നാ‌​ട്ടി​ൽ സ്ത്രീ​ക​ൾ​ക്ക് അ​യ്യാ​യി​രം രൂ​പ വീ​തം വി​ത​ര​ണം ചെ​യ്ത​തി​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്. വോ​ട്ടി​ന് പ​ണം ന​ൽ​കു​ന്ന സം​സ്കാ​രം അ​വ​സാ​നി​ക്ക​ണം. വായന തുടരുക

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞെ​ത്തി​യ യു​വ​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ ച​മ​ഞ്ഞെ​ത്തി​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സൂ​പ്പ​ര്‍ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്കി​ല്‍ സീ​നി​യ​ര്‍ റ​സി​ഡ​ന്‍റ് ന്യൂ​റോ സ​ര്‍​ജ​നെ​ന്ന് പ​റ​ഞ്ഞ് യു​വ​തി എ​ത്തി​യ​ത്. വായന തുടരുക

യുഎഇയ്ക്ക് 151 റണ്‍സ് വിജയലക്ഷ്യം

ന്യൂഡൽഹി: ട് വന്‍റി-20 ലോകകപ്പ് ക്രിക്കറ്റിൽ കാനഡയ്ക്കെതിരെ യുഎഇയ്ക്ക് 151 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കാനഡ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റണ്‍സെടുത്തു. വായന തുടരുക

ചെ​ന്നി​ത്ത​ല​യു‌​ടെ തു​ഗ്ല​ക് പ​രാ​മ‍​ർ​ശം; മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പാ​ഠ​പു​സ്ത​ക വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ തു​ഗ്ല​ക് പ​രാ​മ‍​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പു​സ്ത​ക​ങ്ങ​ൾ കി‌​ട്ടാ​തി​രു​ന്ന​പ്പോ​ൾ ഫോ​ട്ടോ​സ്റ്റാ​റ്റ് കോ​പ്പി​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. വായന തുടരുക

‘അയ്യപ്പ സംഗമം അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പ്; നടന്നിരിക്കുന്നത് വലിയ കൊള്ള’; വിഡി സതീശൻ

അയ്യപ്പ സംഗമം അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഹൈക്കോടതി കണക്ക് തരാൻ പറഞ്ഞ കേസിൽ പോലും നടന്നിരിക്കുന്നത് വലിയ കൊള്ള. വിശദമായ അന്വേഷണ നടക്കണം. ഹൈക്കോടതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വായന തുടരുക

Local News

ദേശീയപാതയില്‍ മണല്‍ അടിഞ്ഞുകൂടി കിടക്കുന്നത് അപകടഭീഷണി
ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍
വാര്‍ത്തകള്‍ ഇതുവരെ
ആമ്പല്ലൂര്‍ അടിപ്പാത നിര്‍മാണം പണിയുടെ പേരില്‍ യാത്രക്കാര്‍ക്ക് അപകടക്കെണിയോ? അനാസ്ഥയില്‍ 2 അപകടങ്ങള്‍, 6 പേര്‍ക്ക്പരുക്ക് തൃക്കൂര്‍ മതിക്കുന്ന് പൊങ്കാല മഹോത്സവം
വരന്തരപ്പിള്ളി പാലയ്ക്കൽ ദേവിയുടെ ആറാട്ട് ഭക്തിനിർഭരമായി...
കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതില്‍ നിര്‍ണായക തീരുമാനം; ഷൂട്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദേശം...
ആമ്പല്ലൂരിൽ കോൺക്രീറ്റ് സ്ലാബുകളിലേക്ക് കാറും, ബൈക്കും ഇടിച്ചുകയറി ആറുപേർക്ക് പരിക്ക്....
തൃശൂർ റെയിൽവേ പാർക്കിങ് സ്ഥലത്തെ അഗ്നിബാധ;വാഹന ഉടമകളുടെ നഷ്ടപരിഹാരത്തിൽ നടപടി വൈകുന്നു...
കേരളം ചുട്ടുപൊള്ളുന്നു; പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ദുരന്ത നിവാരണ അതോറിറ്റിയുടെ കർശന ജാഗ്രതാ നിർദ്ദേശം -

ചരിത്രത്തില്‍ ആദ്യം, സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് 2026- -27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചരിത്രത്തില്‍ ആദ്യമായാണ് സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെട്ടു. ഫെബ്രുവരി 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളുടെ വിദ്യാർത്ഥികളുടെ പാഠപുസ്തകമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ അധ്യയനവർഷം മാർച്ച്‌ രണ്ടാംവാരത്തോടെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ച്‌ മെയ് അവസാനം പൂർത്തിയാക്കിയിരുന്നു. ഈ വർഷം 8,00,193 കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം വിതരണം ചെയ്യും.

Random Display
കോളജിലെ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്‌രംഗ്ദൾ പ്രവർത്തകർകോളജിലെ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്‌രംഗ്ദൾ പ്രവർത്തകർ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർഥികളുടെ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി ബജ്‌രംഗ്ദൾ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്.വായന തുടരുക

പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സ്കൂളിൽ നടന്ന പരിപാടിയിൽ സൗജന്യ കൈത്തറി യൂണിഫോമിന്‍റെ വിതരണവും അദ്ദേഹം നിർവഹിച്ചു.വായന തുടരുക

ബസുകളുടെ കോപ്പര്‍ കേബിള്‍ നോട്ടമിട്ട് മോഷ്ടാക്കള്‍; എട്ടു ബസുകളില്‍ മോഷണം

കൊച്ചി: ആലുവയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസുകളുടെ കോപ്പര്‍ കേബിളുകള്‍ മോഷണം പോയി. ആലുവ അദ്വൈത ആശ്രമത്തിന് എതിര്‍വശത്തുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എട്ടു ബസുകളിലാണ് മോഷണം നടന്നത്.വായന തുടരുക

ഫെബ്രുവരിയിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.വായന തുടരുക

"ടിക്കറ്റ് എടുക്കാതെ ബോട്ട് യാത്ര; ചോദ്യം ചെയ്ത ജീവനക്കാര്‍ക്കതിരെ കത്തി വീശി യുവാവ്"

മുളവുകാട്: ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ഫെറി ബോട്ട് ജീവനക്കാരെ കത്തി കട്ടി ഭീഷണിപ്പെടുത്തി യുവാവ്. താന്തോന്നി തുരുത്ത് സ്വദേശി ശ്രീരാജ് (28) ആണ് ബോട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. മുളവുകാട് നോര്‍ത്ത് ജെട്ടിയിലാണ് സംഭവം.വായന തുടരുക

"ഹൃദയമുരുകുന്ന വേദനയിലും കുഞ്ഞ് ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിച്ച് മാതാപിതാക്കള്‍; പത്ത് മാസമുള്ള കുരുന്ന് അഞ്ച് കുഞ്ഞുങ്ങള്‍ക്ക് പുതുജീവനേകും"

റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുക. വൃക്കകളും ഹൃദയ വാല്‍വും കരളും നേത്രപടലങ്ങളും ദാനം ചെയ്യും. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വായന തുടരുക

"‘ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ല; തൃശൂരില്‍ മറ്റൊരു പരിപാടി നടത്തുകയായിരുന്നു’; നന്ദഗോവിന്ദം ഭജന്‍സ്"

ആഗോള അയ്യപ്പ സംഗമത്തില്‍ ഭജന്‍ നടത്തിയിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ്. അന്നേദിവസം തൃശൂരില്‍ മറ്റൊരു പരിപാടി നടത്തുകയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, അന്നേദിവസം മറ്റൊരു പരിപാടി ഉള്ളതിനാല്‍ പോയില്ലെന്നുമാണ് വിശദീകരണം. വായന തുടരുക

"വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി"

കൊല്ലം ∙ ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ തന്നെയാണ് സ്വർണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഷ്ടദിക്പാലക ശിൽപങ്ങളിൽ തന്റെ മകനും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നാണു സ്വർണം ഒട്ടിച്ചത്. എന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ ‍തെളിയുന്നത്.വായന തുടരുക

"വീടിനു മുകളിലെ വൈദ്യുതി ലൈനിൽ കൈ തട്ടി; പെൺകുട്ടി ഷോക്കേറ്റ് മരിച്ചു"

കോഴിക്കോട് ∙ കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 വയസ്സുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ അബ്ദുൽ റഷീദിന്റെയും മസ്നയുടെയും മകൾ തൻഹ ആണ് മരിച്ചത്. മടവൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. വായന തുടരുക

"എയിംസ് 2026ൽ വരുമെന്ന് പറഞ്ഞിട്ടില്ല, ഇനിയും സമയമുണ്ടെന്ന് സുരേഷ് ഗോപി; ആലപ്പുഴയിൽ സ്ഥലം തന്നില്ലെങ്കിൽ തൃശൂരിൽ"

കൊല്ലം ∙ എയിംസ് 2026 ൽ വരുമെന്നു താൻ പറഞ്ഞിട്ടില്ലെന്നും തങ്ങൾക്ക് ഇനിയും സമയമുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്ന് 2016 മുതലുള്ള തന്റെ നിലപാടാണ്. അവിടെ സ്ഥലം തന്നില്ലെങ്കിൽ തൃശൂരിൽ വരും. തൻ പ്രധാനമന്ത്രിയോ ആരോഗ്യ മന്ത്രിയോ അല്ല. അടുത്ത സർക്കാർ സ്ഥലം എടുത്തു നൽകട്ടെ. ഇപ്പോൾ സജ്ജമായാൽ 2027 ലോ 2028 ലോ എയിംസ് വരും. അതിന് അനുയോജ്യമായ, കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കാൻ സാധിക്കുന്ന 4 സ്ഥലങ്ങളെങ്കിലും നിർദേശിക്കണം. അല്ലാതെ എയിംസിനു വേണ്ടി ഒന്നും ചെയ്യാതിരുന്നാൽ എയിംസ് വരുമോ? വായന തുടരുക

സർവ്വശിക്ഷ കേരളം; കേന്ദ്രം ഉറപ്പ് പാലിച്ചില്ലെന്ന് കേരളം, ഫണ്ട് ലഭിച്ചെന്ന് ഇടത് സംഘടന

ന്യൂഡൽഹി: സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിന് അർഹതപ്പെട്ട പണം നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേരളത്തിന് സുപ്രീം കോടതിയുടെ നിർദേശം നൽകിവായന തുടരുക

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്.........

തൃശൂർ ജില്ലയിൽ ഇന്ന് (12-02-2026); അറിയാൻ, ഓർക്കാൻ


,

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

15,578
- ₹ 262 ▼

വെള്ളി 1 ഗ്രാം

280
- ₹ 20 ▼

ഓഹരി വിപണി

ബി. എസ്. ഇ

82,626.76
- 1,048.16(1.25%) ▼

എന്‍. എസ്. ഇ

25,471.10
- 336.10 (-13%) ▼

⚙️ Technologies Behind AI


Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.