മെയ് 2025 ചൊവ്വാഴ്ച

1200 മേടം 30

Dhu al-Qidah 15, 1446

വാല്യം 2 ലക്കം 270

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Back Issues

13

I am worthy of having everything I desire.

(1)

ഓപ്പറേഷൻ സിന്ദൂറിൽ രാജ്യം നേടിയ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യം നേടിയ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി പോര്‍മുഖത്ത് സേനകള്‍ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ എല്ലാവര്‍ക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. പാക് ഭീകരവാദത്തെ ഓര്‍മ്മിപ്പിച്ച് വെള്ളവും, രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, പാകിസ്ഥാനുമായി ചര്‍ച്ച നടന്നാല്‍ അത് പാക് അധീന കശ്‌മീരുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നും വ്യക്തമാക്കി. വായന തുടരുക ......

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

പാക്കിസ്ഥാനോട് പ്രതികാരം ചെയ്യും, അവരെ ഒന്നൊന്നായി ഇല്ലാതാക്കും'; കണ്ണീരടക്കി 11 വയസുകാരി...
ജമ്മു
കശ്മീരിലെ ആര്‍എസ് പുര സെക്ടറില്‍ ശനിയാഴ്ച പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച പിതാവ് സുരേന്ദ്ര മോഗയെ കുറിച്ച് സംസാരിക്കവേ വികാരാധീനയായി മകള്‍ വര്‍ത്തിക മോഗ. ശത്രുക്കളുമായുള്ള പോരാട്ടത്തില്‍ രാജ്യത്തിന് വേണ്ടി മരിച്ച അച്ഛനെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് വര്‍ത്തിക പറഞ്ഞു. വലുതാകുമ്പോള്‍ താനും അച്ഛനെ പോലെ സൈന്യത്തില്‍ ചേരുമെന്നും പട്ടാളക്കാരിയായി പാക്കിസ്ഥാനോട് പ്രതികാരം ചെയ്യുമെന്നും വര്‍ത്തിക മാധ്യമങ്ങളോട് പറഞ്ഞു.
വായന തുടരുക .

ജമ്മുവിലെ സ്കൂളുകള്‍ തുറന്നു; ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങണമെന്ന് സര്‍ക്കാര്‍...

ജമ്മുകശ്മീരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ തുറന്നു. ജമ്മുവിലെ അതിര്‍ത്തിയൊഴികെയുള്ള പ്രദേശങ്ങളിലെ സ്കൂളുകളാണ് തുറന്നത്. അതിര്‍ത്തിയിലെ ജില്ലകളില്‍ മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. എല്ലാവരും വീടുകളിലേക്ക് മടങ്ങണമെന്നും ആവശ്യമായ സഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നുവെന്ന് സൈന്യം; ആറിടങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി...

ഇന്ത്യയും പാക്കിസ്ഥാനുമായി എത്തിയ ധാരണ പ്രകാരമുള്ള വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നുണ്ടെന്ന് സൈന്യം. ഇന്നലെ രാത്രിയില്‍ ഡ്രോണ്‍ കണ്ടെത്തിയ സാംബയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. രാത്രിയില്‍ വെടിവയ്പോ ഷെല്ലാക്രമണമോ ഉണ്ടായിട്ടില്ലെന്നെന്നും ജമ്മുവില്‍ ഉള്‍പ്പടെ ഇന്നലെ എത്തിയത് നിരീക്ഷണ ഡ്രോണുകളെന്നും സൈന്യം വ്യക്തമാക്കി. പാക്കിസ്ഥാന്‍റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയാണെന്നും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും. വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കാനാണ് പാക് തീരുമാനമെങ്കില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഡിജിഎംഒമാരുടെ ഹോട്​ലൈന്‍ ചര്‍ച്ചയിലും ഇന്ത്യ അറിയിച്ചിരുന്നു. വായനതുടരുക......

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

എറണാകുളത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാതായി

എറണാകുളത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാതായി. ഫോര്‍ട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഫോർട്ട്‌ കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീന്‍ എന്നിവര്‍ക്കായാണ് പൊലീസ് തെരച്ചില്‍ തുടങ്ങിയത്. മൂവരും ട്രെയിനില്‍ കയറി പോയെന്ന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. എന്താണ് കുട്ടികളുടെ യാത്രയുടെ കാരണമെന്ന് വ്യക്തമല്ല. ഇവര്‍ എങ്ങോട്ടാണ് പോയതെന്നും ബന്ധുക്കള്‍ക്ക് അറിയില്ല. പൊലീസും ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തുന്നുണ്ട്. തുടര്‍ന്നു വായിക്കുക.....

COMPUTER

TIPS & TRICKS

Subscribe

Click Here.

നിങ്ങള്‍ പരിപാടി നടത്തുമ്പോള്‍ പൊലീസ് പെര്‍മിഷന്‍ മാത്രം വാങ്ങിയാല്‍ പോരാ,മാരാര്‍ജി ഭവനില്‍ നിന്നും വേണം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിസ്ഡം സംഘടന നടത്തിയ ലഹരി വിരുദ്ധ സമ്മേളനത്തില്‍ പൊലീസ് എത്തി പ്രകോപനമുണ്ടാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. നിങ്ങള്‍ പരിപാടി നടത്തുമ്പോള്‍ പൊലീസ് പെര്‍മിഷന്‍ മാത്രം വാങ്ങിയാല്‍ പോരാ, മാരാര്‍ജി ഭവനില്‍ നിന്നും അനുമതി ലഭിക്കണമെന്നാണ് രാഹുലിന്റെ പരിഹാസം. വായന തുടരുക . .

കോഴിക്കോട് സെക്സ് റാക്കറ്റില്‍ നിന്നും രക്ഷപ്പെട്ട 17കാരി പൊലീസില്‍ അഭയം തേടിയ സംഭവം; പ്രതി ഒറീസയില്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് സെക്സ് റാക്കറ്റ് കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തില്‍ അസം സ്വദേശിയായ മുഖ്യപ്രതി പൊലീസിന്റെ പിടിയില്‍. ഒറീസയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയും തുടര്‍ന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് കേരള ത്തിലെത്തിക്കുകയായിരുന്നു.

വായന തുടരുക . . .

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചു. ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആ‌ജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജനവിശ്വാസം നേടിയെടുക്കേണ്ടതാണെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.വിരമിച്ച ശേഷം ഒരു തസ്തികയും സ്വീകരിക്കില്ല. നിയമമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും സഞ്ജീവ് ഖന്ന പറ‌ഞ്ഞു. വായന തുടരുക . . .

കേരളത്തിലെ എംപിമാരെ പങ്കെടുപ്പിച്ച് റെയില്‍വേയുടെ യോഗം; വേണം മെമു, സമ്മര്‍ദം നടത്തിയാല്‍ കിട്ടും......

കണ്ണൂര്‍:തീവണ്ടികള്‍ തിങ്ങിഞെരുങ്ങി ഓടുമ്പോഴും കേരളത്തിന് ആവശ്യത്തിന് മെയിൻലൈൻ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (മെമു) ഇല്ല. കേരളത്തിലേക്കുള്ള ത്രീ ഫെയ്സ് മെമു റേക്കിന്റെ (കോച്ച്) വരവ് നിലച്ചതാണ് പ്രധാന കാരണം. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി വന്ദേഭാരതിന്റെ സമ്മർദത്തിലായപ്പോള്‍ മെമു റേക്കിന്റെ നിര്‍മാണം ചുരുക്കി. ഇതിനൊപ്പം എംപിമാരുടെ ഇടപെടലും ദുര്‍ബലമായപ്പോള്‍ റെയില്‍വേ കേരളത്തിന്റെ ഹ്രസ്വദൂരയാത്രയെ പൂര്‍ണമായും തഴഞ്ഞു. 12 മെമു മാത്രമാണ് കേരളത്തിലുള്ളത്. വായനതുടരുക....

കനഗോലുവിന്റെ റിപ്പോര്‍ട്ടും ചര്‍ച്ചയായി; തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുതെന്ന് കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്

ദില്ലി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതായി പുതിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ദില്ലിയില്‍ കോൺഗ്രസ് ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. സംസ്ഥാനത്ത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. പുനഃസംഘടനയിലെ തുടർ നടപടികൾ എപ്പോഴെന്നത് നേതൃതലത്തിൽ ചർച്ച  തീരുമാനിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

യുഡിഎഫിൽ നിന്ന് പോയ മുൻ ഘടക കക്ഷികളെ തിരികെ കൊണ്ടുവരാനുള്ള ശ്രമം നടത്തുമെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പലര്‍ക്കും അതൃപ്തിയുണ്ടെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് പാലക്കാട് മികച്ച വിജയം നേടിയതെന്ന കാര്യമാണ് കെപിസിസി വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പില്‍ ഓര്‍മിപ്പിച്ചത്.വായന തുടരുക . .

ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിർത്തൽ സംബന്ധിച്ച് ഇരു സേനകളുടെയും മിലിറ്ററി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ തലത്തില്‍ ചര്‍ച്ച നടത്തി

ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വെടിനിര്‍ല്‍ൽ സംബന്ധിച്ച് ഇരു സേനകളുടെയും മിലിറ്ററി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ തലത്തില്‍ ചര്‍ച്ച നടത്തി. വെടിനിര്‍ത്തല്‍ സംബന്ധിച്ചാണ് ചര്‍ച്ച ചെയ്തത്. സിന്ധു നദീജല കരാര്‍ അടക്കമുള്ള വിഷയങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ഇന്ന് വൈകിട്ടോടെ ആരംഭിച്ച ചര്‍ച്ച 30 മിനിറ്റോളമാണ് നീണ്ടു നിന്നത്. ചര്‍ച്ച അവസാനിച്ചതായി വാര്‍ത്താ ഏജൻസിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിനിര്‍ത്തലുമായി മുന്നോട്ട് പോകാനും ചര്‍ച്ച തുടരാനും തീരുമാനമായെന്നാണ് വിവരം. ഇതിന് സ്ഥിരീകരണം വന്നിട്ടില്ല. വായന തുടരുക . . .

മലപ്പുറത്ത് നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

മലപ്പുറത്ത് നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് 40 പേരെയാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 62 പേര്‍ ഹൈ റിസ്‌കിലും 90 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. മലപ്പുറം 108, പാലക്കാട് 36, കോഴിക്കോട് 3, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ഒന്ന് വീതം പേര്‍ എന്നിങ്ങനെയാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേര്‍ ചികിത്സയിലുണ്ട്. രണ്ടു പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. വായന തുടരുക . . .

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; ആകെ വിജയം 88.39 ശതമാനം...

സിബിഎസ്ഇ പ്ലസ്ടു പരീക്ഷഫലം പ്രഖ്യാപിച്ചു. 88.39 ആണ് വിജയശതമാനം. 99.60 ശതമാനം വിജയവുമായി വിജയവാഡ മേഖലയാണ് ഒന്നാമത്. 99.32%  വിജയവുമായി തിരുവനന്തപുരം മേഖല രണ്ടാമതെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ്​രാജ് മേഖല (70.53 ശതമാനം)യാണ് ഏറ്റവും പിന്നില്‍.  പെണ്‍കുട്ടി (91.64%)കളാണ് വിജയശതമാനത്തില്‍ മുന്നില്‍. 24.12 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയിരുന്നത്. cbse.nic.in  വഴി ഫലം അറിയാം വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചു; റിജാസിന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധം, ഫോണും പെന്‍ഡ്രൈവും പിടിച്...

ഓപ്പറേഷന്‍ സിന്ദൂറിനെതിരെയുള്ള വിമര്‍ശനത്തിന്‍റെ പേരില്‍ അറസ്റ്റിലായ റിജാസ്.എം.ഷീബ സിദ്ദിഖിന്‍റെ വീട്ടില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് മഹാരാഷ്ട്ര എ.ടി.എസ്. പെന്‍ഡ്രവുകള്‍, ഫോണുകള്‍ പുസ്തകങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്ത്. റിജാസിനെതിരെ കൊച്ചി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങളും അന്വേഷണസംഘം ശേഖരിച്ചു. വായന തുടരുക . . .

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സൈന്യം, രണ്ട് ഭീകരര്‍ കെണിയില്‍ ......

ശ്രീന​ഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ചതായും രണ്ട് ഭീകരരെ കെണിയലകപ്പെടുത്തിയതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിന്‍പഥേര്‍ കെല്ലര്‍ പ്രദേശത്ത് ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്.സുരക്ഷാസേനയുടെ വലയിലകപ്പെട്ട ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
വായന തുടരുക . . ..

രാജ്യത്തിന് മുമ്പേ പിറന്ന പാര്‍ട്ടി, സ്വാതന്ത്ര്യം നേടിത്തന്നവര്‍ അവാമി ലീഗിനെ നിരോധിക്കുമ്പോള്‍......

എന്റെ ഏറ്റവും വലിയ ശക്തി എന്റെ ജനങ്ങളോടുള്ള സ്‍നേഹമാണ്. എന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ഞാന്‍ അവരെ അമിതമായി സ്‍നേഹിക്കുന്നുവെന്നതാണ് ബംഗ്ലാദേശ് രാഷ്ട്രപിതാവും അവാമി ലീഗ് സ്ഥാപക നേതാക്കളിലൊരാളുമായ ഷെയ്ഖ് മുജീബുര്‍ റഹ്‍മാന്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. ബംഗ്ലാദേശില്‍ അവാമി ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി ഇക്കാലമത്രയും ജനങ്ങളിലും രാഷ്ട്രത്തിലുമുണ്ടാക്കിയ സ്വാധീനം അത്രത്തോളമുണ്ടായിരുന്നു. പക്ഷെ, തുടര്‍ഭരണവും സ്വജനപക്ഷപാതവും ഒരു പാര്‍ട്ടിയെ എങ്ങനെയെല്ലാം നശിപ്പിക്കാമെന്നതിന്റെ നേര്‍ക്കാഴ്ച അവാമി ലീഗും ഹസീന സര്‍ക്കാരും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ കാണിച്ചുകൊടുത്തപ്പോള്‍ അത് ആ പാര്‍ട്ടിയുടെ ആണിക്കല്ലിളക്കുകയും ചെയ്തു. ഒടുവില്‍ രാജ്യംവിട്ടോടേണ്ടി വന്നതിന് പിന്നാലെ ഇടക്കാല സര്‍ക്കാരിനാല്‍ പാര്‍ട്ടി തന്നെ നിരോധനം വരെ നേരിടുമ്പോള്‍ ഒരു രാജ്യത്തിന് വെള്ളവും വളവും നല്‍കിയ യജമാനന്‍ തന്നെയാണ് ഇല്ലാതാവുന്നത്. വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ തള്ളി ഇന്ത്യ

ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തലുമായി ബന്ധപ്പെട്ട് പല അവകാശവാദങ്ങളും ഉന്നയിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ തള്ളി ഇന്ത്യ. ഒപ്പം മുന്നറിയിപ്പും നൽകി. വെടിനിർത്തലിന് പിന്നില്‍ ഒരു രാജ്യവും മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യ വക്താവ്, അമേരിക്കന്‍ പ്രസിഡന്റ് അവകാശപ്പെട്ട നിലയില്‍ വ്യാപാര ചര്‍ച്ചകളും നടന്നില്ലെന്ന് പറഞ്ഞു. ഒപ്പം പാകിസ്ഥാന്‍ നടത്തുന്ന ആണവ ബ്ലാക്മെയിലിന് മുന്നില്‍ കീഴടങ്ങരുതെന്ന മുന്നറിയിപ്പും ഇന്ത്യന് വിദേശകാര്യ വക്താവ് ദില്ലിയില്‍ വിളിച്ച വാർത്താ സമ്മേളനത്തില്‍ മുന്നോട്ടുവച്ചു. വായന തുടരുക . .

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സർക്കാർസഹായധനം പ്രഖ്യാപിച്ചു. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയില്‍ നിന്നും ബാക്കി ആറ് ലക്ഷം രൂപ വനം വകുപ്പ് തനത് ഫണ്ടിൽ നിന്നും ആയിരിക്കും ലഭ്യമാക്കുക. ആക്രമണം വനത്തിൽ ആയാലും പുറത്തായാലും സഹായധനം ലഭിക്കും. പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് സഹായധനമായി ല​ഭിക്കുക. പുതിയ മാനദണ്ഡപ്രകാരമുള്ള സഹായത്തിന് മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും. മനുഷ്യ വന്യ ജീവി സംഘര്‍ഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് മുതലാണ് പ്രാബല്യമുണ്ടാകുക. 2024 മാര്‍ച്ച് ഏഴിനാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | മേയ് 13, ചൊവ്വാഴ്ച

നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി

നീറ്റ് പരീക്ഷക്ക് വ്യാജ ഹാൾടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ സെന്‍റര്‍ ജീവനക്കാരിക്കെതിരെ വീണ്ടും പരാതി. സമാനമായ തട്ടിപ്പ് മുന്‍പും നടത്തിയെന്നാണ് കേസ്. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മക്കെതിരെയാണ് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിനും പണം കബളിപ്പിച്ചതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്യുന്നിന് 23,300 രൂപ വാങ്ങിയെന്നാണ് പരാതി.സെന്‍റര്‍ ദൂരെയായിരുന്നതിനാല്‍ പരീക്ഷക്ക് ഹാജരായിരുന്നില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഇത്തരത്തില്‍ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വായന തുടരുക . . .

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടിആര്‍എഫിന്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാന്‍ഡര്‍ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടിആർഎഫിൻ്റെ ചീഫ് ഓപ്പറേറ്റിങ് കമ്മാന്‍ഡര്‍ ഷഹീദ് കൂട്ടെ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയായ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് സംഭവം. മറ്റ് രണ്ട് ഭീകരര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ഭീകരരില്‍ രണ്ട് പേരെയാണ് തിരിച്ചറിഞ്ഞത്. ഷോപിയാന്‍ സ്വദേശി അദ്‌നാന്‍ ഷാഫിയാണ് കൊല്ലപ്പെട്ട രണ്ടാമന്‍. തുടര്‍ന്നു വായിക്കുക . . .

AVAILABLE FREELANCE

COMPUTER TRAINER,

DEVELOPER, PROGRAMMER

TOUCH US

9745397722

Know the Professional

ഇന്ത്യ-പാക് സംഘർഷത്തിനു ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ-പാക് സംഘർഷത്തിനു ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ പെൺകുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മൾ മായ്ച്ചുകളഞ്ഞു എന്നും ഭയന്ന പാകിസ്ഥാൻ ലോകം മുഴുവൻ രക്ഷതേടി നടന്നു എന്നും ആണവായുധ ഭീഷണി വേണ്ട, ആ ബ്ലാക്ക് മെയിൽ ഇവിടെ ചെലവാകില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.പാകിസ്ഥാൻ നിവർത്തിയില്ലാതെ നമ്മുടെ ഡിജിഎമ്മിനെ വിളിച്ചു. ഭയന്നപ്പോള്‍ ലോകം മുഴുവന്‍ രക്ഷതേടി. എല്ലാം തകർന്നതോടെ രക്ഷിക്കണേ എന്നായി. ഒടുവില്‍ വെടി നിർത്തലിന് അപേക്ഷിച്ചു. എല്ലാ സേനയും ജാ​ഗ്രതയിലാണ്. ഇത് ചെറിയൊരു വിരാമം മാത്രം. പൂർണമായും പിന്മാറിയെന്ന് കരുതരുത്. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. അത്തരം നീക്കങ്ങൾ വെച്ചുപൊറുപ്പിക്കില്ല. പ്രകോപനത്തിന് വന്നാൽ തിരിച്ചടിച്ചിരിക്കും എന്ന് പാകിസ്ഥാന് മോദി താക്കീത് നൽകി. തുടര്‍ന്നു വായിക്കുക . . .

അമൃത്​സറില്‍ വിഷമദ്യ ദുരന്തം; 15 മരണം; നിരവധിപ്പേര്‍ ആശുപത്രിയില്‍...

ഞ്ചാബിലെ അമൃത്​സറിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 15 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ ആശുപത്രിയിലാണ്. അമൃത്​സറിലെ അഞ്ചുഗ്രാമങ്ങളിലായാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭന്‍ഗാളി കലാന്‍, തരീവാള്‍, സന്‍ഗ, മാരാരി കലാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ അധികവും. ഗുരുതരാവസ്ഥയിലായവരെ അമൃത്​സര്‍ സിവിക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച വിതരണം ചെയ്ത മദ്യമാണ് ഇത്രയധികം പേരുടെ ജീവനെടുത്തത്. എല്ലായിടത്തും മദ്യമെത്തിയത് ഒരുകേന്ദ്രത്തില്‍ നിന്നാണെന്നും പൊലീസ് പറയുന്നു. മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായി ചിലര്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചതെന്നും പൊലീസ് അറിയിച്ചു. വിവരം പൊലീസിനെ അറിയിക്കാതെ പ്രദേശവാസികള്‍  മൃതദേഹം മറവുചെയ്തെന്നും ആരോപണമുണ്ട്.  മറ്റു ചിലരാവട്ടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമുണ്ടായതെന്നും അതുകൊണ്ട് സംസ്കരിച്ചുവെന്നുമാണ് അന്വേഷിച്ചെത്തിയ അധികൃതര്‍ക്ക് മൊഴി നല്‍കിയത്. വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

ഭരണനേട്ടങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാൻ ഇന്‍ഫ്‌ലുവന്‍സര്‍മാർ; പ്രചാരണത്തിന് പുതിയ വഴിയുമായി സിപിഎം

കൊല്ലം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‍ലുവന്‍സര്‍മാര്‍ (സാമൂഹികമാധ്യമങ്ങളില്‍ സ്വാധീനമുള്ളവര്‍) വഴി, സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പാര്‍ട്ടി ആശയങ്ങളും പ്രചരിപ്പിക്കാന്‍ സിപിഎം. കൃഷി, വ്യവസായം, കല, യാത്ര, പാചകം, ഭക്ഷണം തുടങ്ങി വിവിധ മേഖലകളിലെ സാമൂഹികമാധ്യമ ഇന്‍ഫ്‍ലുവന്‍സര്‍മാരുടെ ജനപ്രിയ പരിപാടികള്‍ക്കിടയിലൂടെ പാര്‍ട്ടി ആശയങ്ങളും സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും തിരുകിക്കയറ്റി പ്രചരിപ്പിക്കാനാണ് പരിപാടി. ചെറിയതോതില്‍ ആരംഭിച്ച പരിപാടി ജൂണ്‍മാസത്തോടെ വിപുലമാക്കുമെന്നാണ് വിവരം. വായന തുടരുക . .

അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു; യാത്രാ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും...

പാക് സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട 32 വിമാനത്താവളങ്ങള്‍ തുറന്നു. യാത്രാ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യ – പാക് മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാരുടെ ഹോട് ലൈന്‍ ചര്‍ച്ച ഉടന്‍ നടക്കും.   ഡിജിഎംഒ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, പ്രധാനമന്ത്രിയുെട വസതിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ തുടരുകയാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സംയുക്തസേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, സായുധസേനാ മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വായന തുടരുക. . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722'

Kerala Politics കേരളത്തിലെ കോൺഗ്രസിനെ ഇനി സണ്ണി ജോസഫ് നയിക്കും; പടക്കുതിരായായി മുന്നിലുണ്ടാകുമെന്ന് ...

സംസ്ഥാന കോണ്‍ഗ്രസിനെ ഇനി സണ്ണി ജോസഫും ടീമും നയിക്കും. ഇന്ദിരാ ഭവനില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റായി സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരായി എ.പി.അനിൽകുമാറും പി.സി വിഷ്ണുനാഥും ഷാഫി പറമ്പിലും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശും ചുമതലയേറ്റു. 56 ഇഞ്ച് നെഞ്ച് അളവിനോടും ഇരട്ടച്ചങ്കിനോടും തുടർന്നും നോ കോംപ്രമൈസ് പ്രഖ്യാപിച്ച് വിടവാങ്ങല്‍ പ്രസംഗത്തിലും സുധാകരൻ ആവേശം പകർന്നു. വായന തുടരുക . ..

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; മുടങ്ങിയ വാടകതുക അടിയന്തരമായി ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ താമസത്തിനുള്ള മാസ വാടക തുക അടിയന്തരമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

പാക് സൈന്യത്തിന്റെ നേതൃതലത്തിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണ് ഇന്ത്യ പാക് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് ശേഷമുള്ള അതിര്‍ത്തിയിലെ പ്രകോപനമെന്ന് യുദ്ധ തന്ത്രജ്ഞരുടെ നിരീക്ഷണം

വെടിനിര്‍ത്തലിനായുള്ള വ്യക്തമായ നിർദ്ദേശം ലഭിച്ച ശേഷവും രാത്രിയില്‍ പ്രകോപനം തുടരുന്നതില്‍ നിന്ന് പാകിസ്ഥാന്‍ പൂർണമായി പിന്‍മാറിയിട്ടില്ല. പാക് സൈന്യത്തിലെ ഉന്നത തലത്തിലുള്ള ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നാണ് സെന്റര്‍ ഫോര്‍ ലാന്‍ഡ് വാര്‍ഫേസ് സ്റ്റഡീസിലെ അസോസിയേറ്റ് ഫെലോ ആയ അഷു മാൻ നിരീക്ഷിക്കുന്നത്. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.