|
(1) |
|
ഫെബ്രുവരി 2025 വെള്ളിയാഴ്ച 1200 കുംഭം 2 |
|
വാല്യം 2 ലക്കം 219 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
14 |
|
To forget your troubles, remember God. |
|
കൊയിലാണ്ടി മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 2 പേര്‍ മരിച്ചു കൊയിലാണ്ടി മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 2 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് തിരക്കില്‍പെട്ട് മരിച്ചത്. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തി, തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നു. പിന്നീട് ആനകളെ തളച്ചു. പരിക്കേറ്റവരില്‍ 5 പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; 529.50 കോടി പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രം ന്യൂഡല്‍ഹി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 16 പുനര്‍ നിര്‍മ്മാണ പദ്ധതികള്‍ക്കാണ് കേന്ദ്രസർക്കാർ സഹായം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചിരിക്കുന്നത്. വായ്പയ്ക്ക് പലിശ നല്‍കേണ്ടതില്ല. വായ്പ തിരിച്ചടവിന് 50 വര്‍ഷത്തെ സാവകാശം നല്‍കിയിട്ടുണ്ട്. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ബില്‍ പേയ്‌മെന്റ് സംവിധാനവുമായി വാട്‌സ്ആപ്പ് യുപിഐ പേയ്‌മെന്റ് സേവനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ ബില്‍ പേയ്‌മെന്റ് സംവിധാനം തയ്യാറാക്കാനൊരുങ്ങി മെറ്റയുടെ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. രാജ്യത്ത് പേയ്മെന്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അടുത്തിടെയാണ് വാട്സ്ആപ്പിന് അനുമതി ലഭിച്ചത്. താമസിയാതെ, വൈദ്യുതി, മൊബൈല്‍ റീചാര്‍ജുകള്‍ തുടങ്ങിയ മറ്റ് സേവനങ്ങളും വാട്സ്ആപ്പില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പില്‍ യുപിഐ പെയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് പണം അയക്കുന്നതിന് സമാനമായിരിക്കും ബില്ലുകളും അടയ്ക്കുന്ന രീതി. വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പേയ്‌മെന്റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. പേയ്മെന്റ് സേവനങ്ങള്‍ക്കായി രാജ്യത്ത് മറ്റ് ആപ്പുകളുണ്ടെങ്കിലും 40 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പിന് പുതിയ ഫീച്ചറിന്റെ വരവ് കൂടുതല്‍ നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റ ആപ്പില്‍ തന്നെ മെസേജിങ്, കോളിങ്, എഐ ഫീച്ചര്‍ എന്നിവ ലഭ്യമാകുമെന്നതിനാലാണിത്. വാട്സ്ആപ്പില്‍ ബില്ലിങ് സേവനം വരുന്നതോടെ വൈദ്യുതി, ഗ്യാസ്, മൊബൈല്‍ അല്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ബില്‍ ഉള്‍പ്പെടെ അടയ്ക്കാനാകും. വായന തുടരുക . .. യുഡിഎഫിനെ പിന്തുണച്ചു; സ്വന്തം ചെയര്‍മാനെ പുറത്താക്കാന്‍ വോട്ട് ചെയ്ത് പാലായില്‍ എല്‍ഡിഎഫ് അംഗങ്ങള്‍. കോട്ടയം: പാലാ നഗരസഭയില്‍ ഇടതുപക്ഷ ചെയര്‍മാനെ പുറത്താക്കാന്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് എല്‍ഡിഎഫ്. ചെയര്‍മാന്‍ ഷാജു വി തുരുത്തേലിനെയാണ് സ്വന്തം മുന്നണി അംഗങ്ങള്‍ യുഡിഎഫിന്റെ പിന്തുണയോടെ പുറത്താക്കിയത്. കേരള കോണ്‍ഗ്രസ് എം, സിപിഐ, സിപിഐഎം അംഗങ്ങള്‍ എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python
|
|
കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടിട്ടാണെന്ന് പ്രാഥമിക നിഗമനം കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞത് പടക്കം പൊട്ടുന്ന ശബ്ദം കേട്ടിട്ടാണെന്ന് പ്രാഥമിക നിഗമനം. പടക്കം പൊട്ടുന്ന ഉഗ്രശബ്ദം കേട്ടതോടെ എഴുന്നള്ളത്തിനെത്തിയ ഒരു ആന ഇടയുകയായിരുന്നു. ഈ ആന വിരണ്ട് തൊട്ടടുത്തുള്ള ആനയെ കുത്തുകയും, ഈ ആന കമ്മിറ്റി ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.അക്രമാസക്തരായ ആനകളെ പിന്നീട് പാപ്പാന്മാര്‍ തളച്ചു. വായന തുടരുക . . . പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കരുത്! പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ടുള്ള പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിന്നും ഭക്ഷണത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന രാസവസ്തുക്കള്‍ കുടലിലെ രക്തചംക്രമണത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ള വീക്കത്തിന് കാരണമാകുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 20000ത്തോളം രാസവസ്തുക്കളുടെ സാന്നിധ്യമാണ് പ്ലാസ്റ്റിക്കില്‍ അടങ്ങിയിട്ടുള്ളത്. ഇതില്‍ ബിപിഎ (ബിസ് ഫിനോള്‍ എ), ഫ്താലേറ്റുകള്‍, പോളിഫ്ലൂറോഅല്‍കൈല്‍ വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷണത്തിലൂം ഭക്ഷണ പാക്കേജുകളിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്ന രാസ വസ്തുക്കള്‍ കാന്‍സര്‍ മുതല്‍ പ്രത്യുല്‍പാദന ശേഷിയെ വരെ പ്രതികൂലമായി ബാധിക്കുന്നവയാണ്. പ്ലാസ്റ്റിക് ചെറിയ രീതിയില്‍ തന്നെ ചൂടാകുമ്പോള്‍ ഇതില്‍ നിന്നും അപകടകരമായ രാസവസ്തുക്കള്‍ പുറംതള്ളപ്പെടുന്നു. ചൂടുള്ള ഭക്ഷണ വസ്തുക്കള്‍ പാക്ക് ചെയ്യുമ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. മൈക്രോവേവ് ചെയ്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ചതുരശ്ര സെന്റിമീറ്ററില്‍ 4.2 ദശലക്ഷം മൈക്രോപ്ലാസ്റ്റിക് കണികകള്‍ വരെ ചോര്‍ന്നൊലിക്കുന്നു എന്ന മുന്‍ കണ്ടെത്തലുകളും പുതിയ പഠനത്തില്‍ പരാമര്‍ശിക്കുന്നു. പ്ലാസ്റ്റിക് കണികകള്‍ കലര്‍ന്ന വെള്ളം നല്‍കി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇവയുടെ സാന്നിധ്യം കുടലിലെ ബാക്ടീരിയകളെ ബാധിക്കുന്നതായും ഇത് മെറ്റബോളിസത്തെ തകരാറിലാക്കുന്നതായും കണ്ടെത്തിട്ടുണ്ട്. പരീക്ഷണം നടത്തിയ എലികളുടെ ഹൃദയ പേശികളിലെ കോശഘടനയെ തകരാറിലാക്കിയെന്നും പഠനം പറയുന്നു. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തിന്പുതിയ സമവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് സന്ദർശനത്തിനിടെ ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി സമവാക്യം അവതരിപ്പിച്ചത്. 'മാഗ+മിഗ=മെഗാ' എന്നായിരുന്നു സൂത്രവാക്യം. ഡോണൾഡ് ട്രംപിന്റെ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(മാഗ), മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (മിഗ) എന്നിവ ചേർന്നാൽ മെഗാ കൂട്ടുകെട്ടാകുമെന്നാണ് മോദി പറഞ്ഞത്. യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ 'മെഗാ' പങ്കാളിത്തമായി മാറുമെന്നും മോദി വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നതായി മോദിയും ട്രംപും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ചാലക്കുടിയില്‍ പട്ടാപ്പകല്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബാങ്ക് കൊള്ള തൃശ്ശൂർ ചാലക്കുടിയില്‍ ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നു. ബൈക്കില്‍ എത്തിയ അക്രമി കൗണ്ടറില്‍ എത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തൃശ്ശൂർ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വായിക്കുക. ,, ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് യു.എസ് ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി രണ്ട് വിമാനങ്ങളിലായി അമൃത്‍സർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. ഫെബ്രുവരി 15 ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16 ന് മറ്റൊരു വിമാനവും അമൃത്സറിലെ ഗുരു റാം ദാസ് ഇന്റൻഷണൽ വിമാനത്താവളത്തിൽ എത്തും. നാടുകടത്തപ്പെട്ടവരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും, എട്ട് പേർ ഗുജറാത്തിൽ നിന്നുള്ളവരും, മൂന്ന് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും, രണ്ട് പേർ രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഓരോ പേരും എത്തുന്നു. കൂടുതല്‍ വായിക്കുക . ... COMPUTER TIPS & TRACKS Subscribe Click Here. നടുറോഡില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു; പൊലീസ് ജീപ്പിൻ്റെ ചില്ല് അടിച്ചു തകർത്ത് യുവതി കൊച്ചി : പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് സ്വദേശി റസിലയും, പാലാരിവട്ടം സ്വദേശി പ്രവീണും ആണ് പൊലീസ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ജീപ്പിന്റെ ചില്ല് റസിയ അടിച്ചു തകർത്തത്. റസിലയോടൊപ്പം പ്രവീണും ഉണ്ടായിരുന്നു. ഇരുവരും മദ്യപിച്ച് നടുറോഡിൽ ബഹളമുണ്ടാക്കിയത് പാലാരിവട്ടം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്നായിരുന്നു ജീപ്പ് അടിച്ചു തകർത്തത്. വായിച്ചു വളരുക.... ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞാൽ മതിയെന്ന് എംഎല്‍എ; ഇഷ്ടമുളളത് പറയുമെന്ന് പിസി ജോർജ്; പൊതുവേദിയിൽ തർക്കം കോട്ടയം: പൊതുവേദിയിൽ പരസ്പരം ഏറ്റുമുട്ടി ബിജെപി നേതാവ് പി സി ജോർജും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും. പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭ കോട്ടയം മുണ്ടക്കയത്ത് സർക്കാർ ആശുപത്രി അനുവദിക്കാൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് പിസി ജോർജ് പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. പി സി ജോർജ് വിഷയം ഉന്നയിച്ചപ്പോൾ ഇവിടെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞാൽ മതിയെന്നായിരുന്നു എംഎൽഎ പറഞ്ഞത്. തനിക്ക് ഇഷ്ടമുള്ളത് പറയും എന്നായിരുന്നു ഇതിന് പി സി ജോർജ് നൽകിയ മറുപടി. വേദിയിൽ എഴുന്നേറ്റ് നിന്നായിരുന്നു ഇരുവരും കൊമ്പ് കോർത്തത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും വേദിയിലുണ്ടായിരുന്നു. ഒടുവിൽ സംഘാടകരെത്തിയാണ് ഇരുവരെയും അനുനയിപ്പിച്ചത്. വായിച്ചു വളരുക.... മാര്‍ച്ച് 31 നു രാജ്യത്തെ ബാങ്കുകള്‍ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ച് 31 തിങ്കളാഴ്ച റംസാൻ പ്രമാണിച്ച് അവധിയാണെങ്കിലും രാജ്യത്തെ ബാങ്കുകൾ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും റംസാൻ പ്രമാണിച്ച് അടച്ചിടേണ്ടതായിരുന്നു. 2024-25 സാമ്പത്തിക വർഷത്തെ സര്‍ക്കാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ പൂര്‍ത്തിയാക്കാനാണ് മാർച്ച് 31 പ്രവൃത്തി ദിനമാക്കിയത്. ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയാണ് ഒരു സാമ്പത്തിക വർഷം. അതാത് സാമ്പത്തിക വർഷത്തെ ഇടപാടുകളെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കണ്ടേതുണ്ട്. റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കുകളിൽ പെട്ട പൊതു, സ്വകാര്യ ബാങ്കുകള്‍ക്ക് നിർദേശം ബാധകമാണ്. ഈ ബാങ്കുകളുടെ ബ്രാഞ്ചുകളും തുറക്കാനാണ് നിർദേശം. |സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം, റംസാൻ പ്രമാണിച്ച് അവധിയായ പശ്ചാത്തലത്തിലാണ് പ്രത്യേക നിർദേശം. തുടര്‍ന്നു വായിക്കുക . . . |
|
ഒയാസിസ് കമ്പനി ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയ എലപ്പുള്ളി പഞ്ചായത്തിലും കോട്ടയത്ത് പാലാ നഗരസഭയിലും അവിശ്വാസ നീക്കം പാളി ഒയാസിസ് കമ്പനി ബ്രൂവറിക്കായി സ്ഥലം കണ്ടെത്തിയ എലപ്പുള്ളി പഞ്ചായത്തിലും കോട്ടയത്ത് പാലാ നഗരസഭയിലും അവിശ്വാസ നീക്കം പാളി. എലപ്പുള്ളിയിൽ ബിജെപിയും യുഡിഎഫും യോഗത്തിൽ നിന്ന് വിട്ടുനിന്നപ്പോൾ, പാലായിലെ യുഡിഎഫ് അംഗങ്ങളും യോഗത്തിനെത്തിയില്ല. വായന തുടരുക.... ജനുവരിയിലെ പണപ്പെരുപ്പനിരക്ക് കുറഞ്ഞു രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പനിരക്ക് കുറഞ്ഞു. അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയായ 4.31 ശതമാനത്തിലേക്കാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം മാസമാണ് പണപ്പെരുപ്പനിരക്ക് കുറയുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ കാരണം. പച്ചക്കറി, പയറുവര്‍ഗങ്ങള്‍ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലാണ് കുറവ് ഉണ്ടായത്. അതേസമയം ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍ എന്നിവയുടെ വിലക്കയറ്റം തുടരുന്നു. കഴിഞ്ഞ ആര്‍ബിഐയുടെ പണവായ്പ നയ അവലോകന യോഗത്തില്‍ മുഖ്യ പലിശനിരക്ക് കുറച്ചിരുന്നു. കാല്‍ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അഞ്ചുവര്‍ഷത്തിന് ശേഷം ആദ്യമായാണ് പലിശനിരക്ക് കുറച്ചത്. പണപ്പെരുപ്പനിരക്ക് കുറഞ്ഞ പശ്ചാത്തലത്തില്‍ വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകുമെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഏപ്രിലിലാണ് ഇനി അടുത്ത പണവായ്പ നയ അവലോകന യോഗം. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളില്‍ റെയ്ഡുമായി ക്രൈംബ്രാഞ്ച് പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളിൽ റെയ്ഡുമായി ക്രൈംബ്രാഞ്ച്. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന. തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. സമീപകാലത്തൊന്നും കാണാത്ത വമ്പൻ സംഘവുമായി പാതിവില തട്ടിപ്പ് അന്വേഷണം തുടങ്ങിയ ക്രൈംബ്രഞ്ച് ആദ്യം പിടിയായി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങൾ അരിച്ചു പെറുക്കുകയാണ്. വായന തുടരുക . .. 500 ബില്യന്‍ ഡോളറിന്റെ വ്യാപാരം, എഫ്.-35 യുദ്ധവിമാനം; ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത് ഇതൊക്ക വാഷിങ്ടണ്‍ യു.എസ്. സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയും അമേരിക്കൻ പ്രസിഡന്‍റെ ട്രംപും തമ്മിൽ വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷങ്ങൾ ചർച്ചയായി. വിവിധ വിഷയങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അവയില്‍ പ്രധാനപ്പെട്ടത് ഇവയാണ്:വായന തുടരുക . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ എത്തിയില്ല; എലപ്പുള്ളിയില്‍ സിപിഐഎം അവിശ്വാസ പ്രമേയം പാളി പാലക്കാട്: കോണ്‍ഗ്രസും ബിജെപിയും വിട്ടുനിന്നതോടെ എലപ്പുള്ളി പഞ്ചായത്തില്‍ സിപിഐഎമ്മിന്റെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തില്ല. 11 അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കൂ. എല്‍ഡിഎഫിന്റെ എട്ട് അംഗങ്ങള്‍ മാത്രമാണ് എത്തിയത്. ഇതോടെ ക്വാറം തികയാതെ വരികയും അവിശ്വാസ നീക്കം പാളുകയുമായിരുന്നു. വായന തുടരുക . . വാര്‍ത്തകള്‍ | ഫെബ്രുവരി 14 വെള്ളിയാഴ്ച. Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക പുതിയ ആദായനികുതി ബിൽ ലോക്‌സഭയിൽ വച്ച് ധനമന്ത്രി; ‘നികുതി അടയ്ക്കുന്നതും റിട്ടേൺ ഫയൽ ചെയ്യുന്നതും എളുപ്പം കൊയിലാണ്ടിയില്‍ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളും ആനയുടെ പാപ്പാനും നാട്ടാന പരിപാലന ചട്ടങ്ങള്‍ ലഘിച്ചതായി കണ്ടെത്തിയെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ക്ഷേത്രത്തിലെ ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ നാട്ടാന പരിപാലനചട്ട ലംഘനം ഉണ്ടായെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി ഇന്ന് രാവിലെ തന്നെ മന്ത്രിക്ക് കൈമാറിയിരുന്നു. വായന തുടരുക . . .
|
|
കോട്ടയം നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് മന്ത്രി വീണാ ജോർജ് കോട്ടയം നേഴ്സിങ് കോളേജിലെ റാഗിംഗ് അതിക്രൂരമെന്ന് മന്ത്രി വീണാ ജോർജ്. റാഗിങ്ങിന്റെ ആദ്യ സെക്കൻഡുകൾ തന്നെ അതിക്രൂരമാണ്. വീഡിയോ മുഴുവൻ കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല. കുട്ടികളെ പുറത്താക്കുന്ന കാര്യം ഉൾപ്പെടെ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോർജ്. വായന തുടരുക .... മണിപ്പൂരില്‍ രാഷ്രപതി ഭരണം മണിപ്പൂരില്‍ രാഷ്രപതി ഭരണം. വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറത്തിറക്കി. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎല്‍എമാര്‍ക്കില്‍യിൽ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ട് നിര്‍ണായക വിജ്ഞാപനമിറക്കിയത്. പാര്‍ലമെന്‍റ് സമ്മേളനത്തിനുശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ബിരേന്‍ സിങിന്റെ പിന്‍ഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് എംഎൽഎമാർക്കിടയിലുണ്ട്. സ്പീക്കർ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിങ്ങ് അനുകൂലികൾ മറുവശത്തുമായാണ് ചരടുവലി നടക്കുന്നത്.ബീരേന്‍റെ രാജി കൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടിട്ടില്ലെന്നുമാണ് കുക്കി സംഘടനയുടെ പ്രതികരണം. വായന തുടരുക. . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |