Thank you for visiting.
Click me To
Listen Music.       9745397722
14
ഫെബ്രുവരി 2026 ശനിയാഴ്ച
1201 കൂംഭം 02
Shaaban 25 1447
വാള്യം 3 ലക്കം 373
logo
logo-placeholder
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത
Back Issues
"Whether you think you can, or you think you can't - you are right"
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍ 🌕
ഓഹരി വിപണി 📊
Todays highlight
Todays breaking News
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് 📰
J. Presper Eckert
Day Today
⚙️ Technologies Behind AI
"‘കുതിരയെ കാറിൽ കൊണ്ടുവന്നെന്ന കണക്ക്‌പോലെ,അയ്യപ്പന്റെ പേരിൽ വേണമായിരുന്നോ മുഖ്യമന്ത്രി ഈ തട്ടിപ്പ്’"

മലപ്പുറം:ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയുടെ തുടർച്ചയാണ് ഹൈക്കോടതി നിരീക്ഷണത്തിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിലും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രത്യേകമായി കണക്ക് സൂക്ഷിക്കണമെന്ന് ഹൈക്കോടതി നിരന്തരമായി ആവശ്യപ്പെട്ടിട്ടും കോടികളുടെ കൊള്ളയാണ് നടന്നത്. തട്ടിപ്പ് പുറത്ത് വന്നതോടെ കൈകഴുകി രക്ഷപ്പെടാനാണ് ദേവസ്വം മന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ പടം വച്ച ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച്, പി.ആർ വർക്ക് നടത്തി അയ്യപ്പ സംഗമത്തിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിച്ചവരെയൊന്നും ഇപ്പോൾ കാണാനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുയുഗ യാത്രയുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വായന തുടരുക

‘ക്രമക്കേടിന്റെ ഉത്തരവാദിത്വത്തിൽനിന്ന് വാസവന് ഒഴിയാനാകില്ല,സർക്കാരിന് ശബരിമലയോട് എന്താണിത്ര വിരോധം’

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ടുയർന്ന ക്രമക്കേടിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവന് ഒഴിഞ്ഞുനിൽക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആഗോള അയ്യപ്പ സംഗമം നടത്തിയത് ലോകമെമ്പാടും ശബരിമലയുടെ പ്രശസ്തി വർദ്ധിപ്പിക്കാനാണെന്നാണ് സർക്കാർ അവകാശപ്പെട്ടത്. ഇപ്പോൾ അവിടെ നടക്കുന്ന വെട്ടിപ്പ് കൊണ്ട് ലോകമെമ്പാടും ശബരിമല പ്രശസ്തി ആർജ്ജിച്ചിരിക്കുകയാണ്. ആഗോള സംഗമത്തിന്റെ ഒരുക്കങ്ങൾക്ക് വേണ്ടി മുൻകൈ എടുത്തത് ദേവസ്വംമന്ത്രിയാണ്. നിർദേശങ്ങൾ കൊടുത്തത് മന്ത്രിയാണ്. അത് വൻ നേട്ടമാണെന്ന് പറഞ്ഞ് അഭിമാനം കൊണ്ടത് ഈ മന്ത്രിയാണ്. പക്ഷേ തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവരുമ്പോൾ തനിക്ക് ഉത്തരവാദിത്വമില്ല, എല്ലാം ബോർഡിന്റെ തലയിലാണ് എന്ന് പറഞ്ഞ് ദേവസ്വം മന്ത്രിക്ക് എങ്ങനെ ഒഴിയാൻ കഴിയുമെന്നും ചെന്നിത്തല ആരാഞ്ഞു. വായന തുടരുക

‘വിവാദത്തിന് കാരണം ഉദ്യോഗസ്ഥരുടെ അലംഭാവം, ശബരിമല ശ്രീധർമ്മശാസ്താവാണെ സത്യം, വസ്തുതകൾ പുറത്തുവരും’

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. വീരപ്പനെ പോലും തോൽപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിന് നാലു കോടി രൂപയാണ് ചെലവ്, നാലു കോടി രൂപ സ്പോൺസർഷിപ്പ് കിട്ടിയെന്ന് പറയുന്നു. അങ്ങനെയെങ്കിൽ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന നഷ്ടം എങ്ങനെ എന്നും അദ്ദേഹം ചോദിച്ചു. വായന തുടരുക

‘വീരപ്പൻ കണ്ടാൽ സാഷ്ടാംഗം നമിക്കും, ആകെ 4000 പേർ,5000 പേർ ഭക്ഷണം കഴിച്ചു, അത്രയും വലിയ ഭീമന്മാരോ?’

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. വീരപ്പനെ പോലും തോൽപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിന് നാലു കോടി രൂപയാണ് ചെലവ്, നാലു കോടി രൂപ സ്പോൺസർഷിപ്പ് കിട്ടിയെന്ന് പറയുന്നു. അങ്ങനെയെങ്കിൽ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന നഷ്ടം എങ്ങനെ എന്നും അദ്ദേഹം ചോദിച്ചുവായന തുടരുക

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് "

"'പൂരം കലക്കലിൽ ഒന്നാംപ്രതി അന്നത്തെ കളക്ടർ;അദ്ദേഹം പിന്നീട് ബിജെപി ഭരിക്കുന്നയിടത്ത് സെക്രട്ടറിയായി'

തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നത്തെ ജില്ലാ കളക്ടറാണ് ഒന്നാംപ്രതിയായി വരേണ്ടതെന്ന് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ. അതിൽ യാതൊരു സംശയവുമില്ലെന്നും ഇതേ കളക്ടർക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമനം ലഭിച്ചതോടെ അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക

"പാലക്കാട് ഇന്ത്യാസഖ്യമായി മത്സരിക്കാൻ സിപിഎം വിമതരും യുഡിഎഫും; പി.കെ ശശിയോടും സംസാരിച്ചു"

പാലക്കാട്: കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പാലക്കാട്ടെ സിപിഎമ്മിനെ ഞെട്ടിച്ച കൊഴിഞ്ഞാമ്പാറ മാതൃക നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പല ഭാഗത്തും പരീക്ഷിക്കാൻ സിപിഎം വിമതരും യുഡിഎഫും. ജില്ലാ സിപിഎം നേതൃത്വവുമായുള്ള തർക്കം കടുത്ത വിഭാഗീയതയിലേക്ക് നീങ്ങിയപ്പോൾ വിമതവിഭാഗം സിപിഎം നേതാക്കൾ യുഡിഎഫിനൊപ്പം ചേർന്ന് ഇന്ത്യാ മുന്നണിയായി തദ്ദേശതിരഞ്ഞെടുപ്പിൽ കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ ഭരണം പിടിച്ചിരുന്നു. ഇതേ മാതൃകയാകും നിയമസഭാ തിരഞ്ഞെടുപ്പിലും പരീക്ഷിക്കുക.വായന തുടരുക

"നന്ദഗോവിന്ദം ഭജൻസിന് തുക നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ടിലുള്ളത് പിശകെന്ന് ദേവസ്വം ബോർഡ്‌"

പത്തനംതിട്ട: അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച വാർത്തയിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നടക്കുന്നത് വ്യാജപ്രചാരണമാണ്. ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിന്റെ സ്വത്ത് ആണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിശദീകരണം. അതേസമയം നന്ദഗോവിന്ദം ഭജൻസിന്‌ തുകനൽകിയെന്ന് റിപ്പോർട്ടിൽ ചേർത്തത് പിശകാണെന്നും ബോർഡ് പറയുന്നു.വായന തുടരുക

"സഭയിൽ ഒരു കണക്ക്, കോടതിയിൽ വേറൊന്ന്, സംഗമത്തിൽ നടന്ന കോടികളുടെ കൊള്ളയിൽനിന്ന് കൈകഴുകാനാവില്ല-സതീശൻ"

മലപ്പുറം: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളുടെ കൊള്ളയാണ് നടന്നതെന്നും ഇതിൽ സർക്കാരിനും അന്നത്തെ ദേവസ്വം ബോർഡിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നൽകിയ കണക്കല്ല ഹൈക്കോടതിയിൽ സമർപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.വായന തുടരുക

"ആണവോർജം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്ത് കേന്ദ്രം, പിന്നാലെ കമ്പനി തുടങ്ങി അദാനി ഗ്രൂപ്പ്"

മുംബൈ: ആണവോർജം സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുക്കുന്ന ശാന്തി ബിൽ കേന്ദ്രം പാസാക്കിയതിന് പിന്നാലെ തിരക്കിട്ട് ആണവോർജ കമ്പനി രൂപവത്കരിച്ച്‌ അദാനി ഗ്രൂപ്പ്. അദാനി പവറിന്റെ കീഴിലാണ് അദാനി ആറ്റമിക് എനർജി ലിമിറ്റഡ് (എഎഇഎൽ) എന്ന കമ്പനി രൂപീകരിച്ചത്. ഇക്കാര്യം അദാനി ഗ്രൂപ്പ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.വായന തുടരുക

പാർട്ടി തീരുമാനിച്ചു എന്നല്ല, തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തങ്ങൾ സഹോദരതുല്യർ- ജോസ് കെ മാണി

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും അതിൽ തർക്കങ്ങൾക്കോ ആശയക്കുഴപ്പങ്ങൾക്കോ സ്ഥാനമില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ചെയർമാൻ തന്നെയാണ് തീരുമാനിക്കുന്നത്, അതിൽ സംശയം വേണ്ടയെന്ന് റോഷി അഗസ്റ്റിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി തീരുമാനിച്ചു എന്നല്ല, തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്. മാധ്യമങ്ങൾ ഭാവനയിൽ നിന്നും വിശദീകരിക്കുന്നതുകൊണ്ടാണ് തിരുത്തേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക

"ഒന്നാം പിറന്നാളിന് മൂന്നുമാസം ബാക്കി, അഞ്ചുപേരുടെ ജീവനായി ആലിൻ പോയി; നൊമ്പരക്കടലിലും അവരുടെ കരുതൽ

മല്ലപ്പള്ളി: ഇളംചുണ്ടിലെ പാൽമധുരം മായുംമുൻപ് അഞ്ചുപേരുടെ ജീവനായി മാറുകയാണ് ആലിൻ ഷെറിൻ എബ്രഹാം. മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ വീട്ടിൽ ആ കൊഞ്ചലും കളിചിരിയും ഇനിയില്ല. എന്നാൽ അവളുടെ കണ്ണുംകരളും ഹൃദയവും വൃക്കയും അറിയപ്പെടാത്ത ആരുടെയൊക്കെയോ ജീവിതത്തിന് നിറവും നിനവുമേകും വായന തുടരുക

>സംസ്ഥാനത്ത് 16 ജങ്ഷനുകൾ വികസിപ്പിക്കാൻ 1482.36 കോടി, കാൽനടക്കാർക്കും വാഹനങ്ങൾക്കും ഇനി രാജകീയ യാത്ര

കാസർകോട്: സംസ്ഥാനത്തെ പ്രധാനപ്പെട്ട 20 ജങ്ഷനുകൾ വികസിപ്പിക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്. റോഡ് വികസനം, മനോഹരമായ രൂപകല്പന, ഓവുചാൽ സംവിധാനം, കൈവരികളോടെ നടപ്പാത, സിഗ്നലിങ് സംവിധാനം തുടങ്ങിയവ ഒരുക്കും. ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയും കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.വായന തുടരുക

ആഗോള അയ്യപ്പസംഗമമല്ല, നടന്നത് ആഗോള പിണറായി ഉത്സവം - ഒ.ജെ. ജനീഷ്

പാലക്കാട്: ആഗോള അയ്യപ്പസംഗമമല്ല, ആഗോള പിണറായി ഉത്സവമാണ് സർക്കാർ നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷിന്റെ നേതൃത്വത്തിൽ 13 ദിവസമായി നടന്ന യുവജന ജില്ലാപദയാത്രയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം വായന തുടരുക

"പ്രതിഷേധങ്ങളും നിവേദനങ്ങളും ഫലം കണ്ടു; പാലക്കാട്-എറണാകുളം മെമുവിൽ ഇനി 12 കോച്ചുകൾ"

പാലക്കാട്: പാലക്കാട്-എറണാകുളം മെമുവിലെ യാത്രക്കാർക്ക് ആശ്വസിക്കാം. പ്രതിഷേധങ്ങൾക്കും നിവേദനങ്ങൾക്കുമൊടുവിൽ കോച്ചുകളുടെ എണ്ണം എട്ടിൽനിന്ന് 12 ആക്കാൻ റെയിൽവേ അധികൃതർ തീരുമാനിച്ചു. വായന തുടരുക

വനംവകുപ്പ് പിടിച്ചെടുത്ത ഭൂമി തിരിച്ചുകിട്ടാൻ 10 കൊല്ലമായി കളക്ടറേറ്റിൽ സമരം, നീതിതേടി കുടുംബം

കല്പറ്റ: മഞ്ഞും മഴയും അയാളെ സ്പർശിക്കുന്നില്ല, വേനലും വെയിലിന്റെ കാഠിന്യവും അയാളറിയുന്നില്ല. മഹാമാരിയും പ്രളയവും നിപയും കോവിഡും അയാളിലെ സമരജ്ജ്വാലയെ തൊടാതെ കടന്നുപോയി. നീതികേടിന്റെ അരനൂറ്റാണ്ടിന്റെ അനുഭവങ്ങളുമായി കഴിഞ്ഞ പത്തുവർഷമായി തെരുവിലിരിക്കുകയാണീ കുടുംബനാഥൻ... കാഞ്ഞിരത്തിനാൽ ജെയിംസ്, ജനാധിപത്യത്തിന്റെ സർവസംവിധാനങ്ങളും പരാജയപ്പെട്ട നീതികേടിന്‍റെ നേരനുഭവം. രണ്ടാം പിണറായി സർക്കാർകൂടി കാലാവധിപൂർത്തിയാക്കാനൊരുങ്ങുമ്പോൾ നിശ്ശബ്ദമായി, നിസ്സംഗതയോടെ അയാൾ ചോദിക്കാതെ ചോദിക്കുന്നുണ്ട്; ഇനിയെത്ര കാലം, ഇനിയാര് നീതിനൽകും.വായന തുടരുക

ഇന്നത്തെ പ്രത്യേകത
❤️ Valentine's Day - Widely celebrated across India. 🔧 Organ Donor Day = Raises awareness about organ donation and its life-saving impact.
Random Display

J. Presper Eckert


John Adam Presper "Pres" Eckert Jr. (April 9, 1919 – June 3, 1995) was an American electrical engineer and computer pioneer. With John Mauchly, he designed the first general-purpose electronic digital computer (ENIAC), presented the first course in computing topics (the Moore School Lectures), founded the Eckert–Mauchly Computer Corporation, and designed the first commercial computer in the U.S., the UNIVAC, which incorporated Eckert's invention of the mercury delay-line memory. വായന തുടരുക . ....

പ്രശാന്ത് എതിർത്തു, പാളി കൊടുക്കാതിരുന്നപ്പോൾ പോറ്റി ഇടഞ്ഞു; സ്പോൺസർമാർ വലിഞ്ഞു

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് സ്പോൺസർമാർ പിൻവലിഞ്ഞത് ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വവുമായി ഇടഞ്ഞതിനെത്തുടർന്നെന്ന് സൂചന. 2025-ൽ ദ്വാരപാലകശില്പങ്ങളിലെ പാളികൾ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നതിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എതിർത്തതാണ് പോറ്റി ഇടയാൻ കാരണമെന്നാണ് വിവരം. വായന തുടരുക

288 വളവുകൾ നിവർത്തും; ലക്ഷ്യം മണിക്കൂറിൽ 160 കി.മീ.; സംസ്ഥാനത്തെ 7 റയിൽ പദ്ധതികൾക്ക് സർവേ അനുമതി

>യൂഡൽഹി: കേരളത്തിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗമുറപ്പാക്കുന്ന ഏഴുപദ്ധതികൾക്ക് വിശദപദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാനാവശ്യമായ സർവേയ്ക്ക് അനുമതി. ഏഴുപദ്ധതികളിലുമായി 849 കി.മീ. ദൂരപരിധിയിൽ ഇതോടെ വേഗറെയിൽപ്പാതകൾ യാഥാർഥ്യമാകും. ഡി.പി.ആർ. അംഗീകരിച്ചാൽ സംസ്ഥാനസർക്കാർ, നിതി ആയോഗ്, കേന്ദ്രധനകാര്യമന്ത്രാലയം മുതലായവയിൽനിന്ന് മറ്റ് അനുമതികൾ നേടിയെടുക്കണം. പദ്ധതികൾക്കുള്ള അനുമതി തുടർപ്രക്രിയയായതിനാൽ കൃത്യമായ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി വായന തുടരുക

കരുവന്നൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന് വിശദീകരണവുമായി കോൺഗ്രസ്

ഇരിങ്ങാലക്കുട: കരുവന്നൂർ സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങാത്തതിൽ വിശദീകരണവുമായി പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ് നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇടതുപക്ഷം ഒരുക്കിയ കെണിയിൽ വീഴാൻ തങ്ങളില്ലെന്നും കോടാനുകോടി രൂപ തട്ടിപ്പുനടത്തി ജനങ്ങളെ വഞ്ചിച്ച് ഇപ്പോൾ പരിശുദ്ധരാകുന്നതിനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നും ഡിസിസി ജനറൽസെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി എന്നിവർ പറഞ്ഞു.വായന തുടരുക

എം.സി റോഡ് നാലുവരിയാക്കാൻ 5217 കോടി; ശബരി റെയിലിന് 1,900 കോടി, 8,081 കോടിയുടെ പദ്ധതിക്ക് അംഗീകാരം

എം.സി റോഡ് നാലുവരിയാക്കാൻ 5217 കോടി; ശബരി റെയിലിന് 1,900 കോടി, 8,081 കോടിയുടെ പദ്ധതിക്ക് അംഗീകാരം വായന തുടരുക

മഞ്ചേശ്വരത്ത് 55-കാരനെ ഇന്ത്യക്കാരനല്ലാതാക്കാൻ BJP നീക്കം-എ.കെ.എം. അഷ്റഫ് എം.എൽ.എ

മഞ്ചേശ്വരം:മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഇന്ത്യൻ പൗരനല്ലെന്ന പരാതി ഉന്നയിച്ചുവരെ വോട്ട് തള്ളിക്കാൻ ശ്രമം നടക്കുന്നതായി പരാതി. മണ്ഡലത്തിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയ ആളുടെ വോട്ടാണ് ഇന്ത്യൻ പൗരനല്ലെന്ന കാരണം ഉന്നയിച്ച് ഫോം ഏഴിൽ പരാതി നൽകി തള്ളിക്കാൻ നീക്കം നടക്കുന്നത്. ഇതേ ബൂത്തിലെ മറ്റ് ആറുപേരുടെ വോട്ട് സ്ഥിരമായി താമസം മാറിയെന്ന കാരണം പറഞ്ഞും തള്ളാൻ അപേക്ഷ നല്കിയിട്ടുണ്ട്. ഫോം ഏഴ് ദുരുപയോഗം ചെയ്ത് വ്യാജ പരാതി നൽകുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ.കെ.എം. അഷ്റഫ് എം.എൽ.എ.യുടെ നേതൃത്വത്തിൽ യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് പരാതി നൽകി. വായന തുടരുക

പ്രഭാവതി കഴിയുന്നത് ശോച്യാവസ്ഥയിലുള്ള ഒറ്റമുറിവീട്ടിൽ; നടപ്പാതയിലൂടെ വീണ്ടും ബൈക്കുകൾ, എല്ലാം പഴയപടി

കോഴിക്കോട്: മുണ്ടും വേഷ്ടിയുമുടുത്ത് കാല് കുറുകെവെച്ച് സ്‌കൂട്ടർയാത്രികനെ പ്രഭാവതി അമ്മ തടയുന്നത് ലോകം കണ്ടു. 3.28 കോടി പേർ ആ വൈറൽവീഡിയോ മാത്രം കണ്ടു. നടപ്പാത കൈയേറിയുള്ള വാഹനങ്ങളുടെയും വ്യാപാരികളുടെയും നീക്കത്തെ പിടിച്ചുകെട്ടുമെന്ന് മന്ത്രിയും ഉദ്യോഗസ്ഥരും പ്രഖ്യാപിച്ചെങ്കിലും വെള്ളിയാഴ്ച പകലും പതിവുപോലെ പോയി. ഇത്രയേറെ ചർച്ചയായ എരഞ്ഞിപ്പാലം ബൈപ്പാസിലെ ആ നടപ്പാതയിൽവെച്ചുതന്നെ പ്രഭാവതി അമ്മ രണ്ട് ഇരുചക്രവാഹനയാത്രക്കാരെ തടഞ്ഞു. വായന തുടരുക

'യഥാർത്ഥ ഇന്ത്യ'; ദീപകിന് പിന്തുണയുമായി കൂടുതൽ പേർ, ജിമ്മിൽ അംഗത്വമെടുത്ത് സുപ്രീം കോടതി അഭിഭാഷകർ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കൊട്ദ്വാറിലെ ദീപക് കുമാറിന് പിന്തുണയുമായി സുപ്രീം കോടതി അഭിഭാഷകർ. ജോൺ ബ്രിട്ടാസ് എംപിക്ക് പിന്നാലെ സുപ്രീം കോടതിയിലെ മുതിർന്ന ഇരുപതോളം അഭിഭാഷകർ ദീപകിന്റെ ജിംനേഷ്യത്തിൽ അംഗത്വമെടുത്തതായി ജോൺബ്രിട്ടാസ് ഫേസ്ബുക്കിൽ കൂടി അറിയിച്ചു.വായന തുടരുക

‘ആലിന് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകും, ആലിന്‍റെ മാതാപിതാക്കൾ സൃഷ്ടിച്ചത് വലിയൊരു മാതൃക’

തിരുവനന്തപുരം: കോട്ടയത്ത് വഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിക്കുകയും അഞ്ച് പേർക്ക് പുതുജീവിതമേകി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാകുകയും ചെയ്ത ആലിൻ ഷെറിന് ഔദ്യോഗികബഹുമതികളോടെ അന്തിമസംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. അവയവദാനരംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കളെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വായന തുടരുക

അവയവ ദൗത്യത്തിന് റോഡ് മാർഗം സ്വീകരിച്ചത് രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുമതിയില്ലാത്തതിനാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിൻ ഷെറിന്റെ അവയവങ്ങൾ റോഡ് മാർഗം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാൻ കാരണം രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലിൻ ഷെറിന് ആദരമർപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വായന തുടരുക

'സൗഹൃദ ചർച്ച, എല്ലാം പുറത്ത് പറയാൻ പറ്റില്ലല്ലോ'; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഖലീൽ ബുഖാരി തങ്ങൾ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി എ പി സമസ്ത സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ. മലപ്പുറത്തുവെച്ചാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച സ്ഥിരമായി നടക്കുന്നതാണെന്നും എല്ലാ ഭരണകർത്താക്കളുമായും ചർച്ച നടക്കാറുണ്ടെന്നും ബുഖാരി തങ്ങൾ പറഞ്ഞു. വായന തുടരുക

ഇതാണ് ആ രേഖ! തനിക്കെതിരെ ഇ ഡി കേസില്ലെന്ന സാബുവിന്റെ നുണ പൊളിച്ച് റിപ്പോര്‍ട്ടര്‍; സമൻസ് പുറത്ത്

കൊച്ചി: തനിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കേസില്ലെന്ന കിറ്റെക്‌സ് എം ഡി സാബു എം ജേക്കബിന്റെ വാദം പൊളിച്ച് റിപ്പോര്‍ട്ടര്‍ ടി വി. സാബു ജേക്കബിന് ഇ ഡി നല്‍കിയ സമന്‍സിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. 2023ല്‍ രജിസ്റ്റര്‍ ചെയ്ത ഫെമ കേസില്‍ കഴിഞ്ഞ വര്‍ഷം മെയ് 7നാണ് ഇ ഡി സമന്‍സ് അയച്ചത്. ഇതില്‍ മെയ് 19ന് സാബു ജേക്കബ് നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇ ഡി ആവശ്യപ്പെടുന്നു. എന്നാല്‍ മൂന്നുതവണ സമന്‍സ് അയച്ചിട്ടും സാബു ജേക്കബിന് പകരം കിറ്റക്‌സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്നു ഇ ഡിയ്ക്ക് മുന്നില്‍ ഹാജരായത്.വായന തുടരുക

മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം: പെണ്‍കുട്ടി പീഡനത്തിനിരയായി, പോക്‌സോ കേസെടുത്ത് എളമക്കര പൊലീസ്

കൊച്ചി: എളമക്കരയില്‍ ആറു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. പെണ്‍കുട്ടി ഒരു വര്‍ഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും പീഡനത്തിന് ഇരയായെന്നുമാണ് കണ്ടെത്തല്‍. സംഭവത്തില്‍ എളമക്കര പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.വായന തുടരുക

'മുഖ്യമന്ത്രി തിരക്കുള്ളയാൾ, കപടമായി പെരുമാറുന്നയാളല്ല'; സെൽഫി വിവാദത്തിൽ കെ കെ ശൈലജ

തിരുവനന്തപുരം: സെൽഫി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കെ കെ ശൈലജ. നിസാര പ്രശ്‌നങ്ങൾ പർവതീകരിക്കുന്നുവെന്നും മുഖ്യമന്ത്രി തിരക്കുള്ളയാളാണെന്നും എംഎൽഎ റിപ്പോർട്ടറിന്റെ 'നേരോ നേതാവേ' അഭിമുഖത്തിൽ പറഞ്ഞു. മുഖ്യമന്ത്രി കപടമായി പെരുമാറുന്ന ആളല്ലെന്നും സെൽഫി എടുക്കാൻ ശ്രമിച്ചതല്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് വാസ്തവമെന്നും കെ കെ ശൈലജ പറഞ്ഞു. എന്നാൽ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും കെ കെ ശൈലജ ആരോപിച്ചു. വായന തുടരുക

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു മൊഴിയെടുപ്പ്. അതിജീവിത വിദേശത്തെ ഇന്ത്യന്‍ എംബസിയില്‍ എത്തിയാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിച്ചത്. വായന തുടരുക

'വർഗീയവാദികളെയും സാമുദായിക സംഘടനകളെയും ഒരേ പോലെ കാണരുത്'; കെ കെ ശൈലജ

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ കെ കെ ശൈലജ. വെള്ളാപ്പള്ളി തന്നെ അക്കാര്യത്തില്‍ വിശദീകരണം നല്‍കിയതാണ്. പറഞ്ഞത് മലപ്പുറം ജില്ലയിലെ മുസ്‌ലിങ്ങളെക്കുറിച്ചല്ലെന്നും മുസ്‌ലിം ലീഗിനെയാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. മുസ്‌ലിം ലീഗിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലേയെന്ന് കെ കെ ശൈലജ ചോദിച്ചു. വെള്ളാപ്പള്ളി പറഞ്ഞത് അങ്ങനെയാണ്. പിന്നെ എന്തിന് അവിശ്വസിക്കണം. മുസ്‌ലിം ലീഗിനെയാണ് പറഞ്ഞതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയതാണ്. അങ്ങനെയുള്ളപ്പോള്‍ വെള്ളാപ്പള്ളി പറഞ്ഞത് മുസ്‌ലിങ്ങളെ മുഴുവനാണെന്ന് പറയേണ്ട ആവശ്യം എന്താണെന്ന് കെ കെ ശൈലജ ചോദിച്ചു. റിപ്പോര്‍ട്ടറിൻ്റെ പ്രത്യേക തെരഞ്ഞെടുപ്പ് അഭിമുഖ പരിപാടിയായ 'നേരോ നേതാവേ'യില്‍ സ്മൃതി പരുത്തിക്കാടുമായി സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.വായന തുടരുക

കാർ സഞ്ചരിച്ചത് 160 കിലോമീറ്റർ വേഗതയിൽ; ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ മരിച്ച അപകടത്തിൽ പൊലീസ്

ബെംഗളൂരു: ഹൊസ്‌കോട്ടയില്‍ നിയന്ത്രണം വിട്ട് കാര്‍ മറ്റ് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മരിച്ച അപകടത്തിൽ വില്ലനായത് കാറിൻ്റെ അമിത വേഗതയെന്ന് പൊലീസ്. വിദ്യാര്‍ത്ഥികള്‍ കാർ ഓടിച്ചിരുന്നത് 150- മുതൽ 60 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. കാറിലുണ്ടായിരുന്ന മുഴുവന്‍ പേരും ബൈക്ക് യാത്രികനായ യുവാവും അപകടത്തില്‍ മരിച്ചു. വായന തുടരുക 'എസ്ഐആര്‍ ഭരണഘടന തത്വങ്ങള്‍ക്കെതിരെ'; പിന്മാറണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം എ ബേബി

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ(എസ്‌ഐആർ) നടപടികളിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച്‌ സിപിഐഎം. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് കമ്മീഷന് കത്തെഴുതിയത്. എസ്ഐആര്‍ പ്രക്രിയ ഭരണഘടന തത്വങ്ങള്‍ക്കെതിരെയാണെന്നും വേട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നുവെന്നും എംഎ ബേബി ആരോപിച്ചു. സമയപരിധി അപ്രായോഗികമാണ്. നടപടിക്രമങ്ങള്‍ ബിഎല്‍ഒമാര്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുന്നതെന്നും കത്തില്‍ പറയുന്നു. എസ്‌ഐആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും കത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.വായന തുടരുക

നോയിഡയിൽ കാറിനകത്ത് യുവാവും യുവതിയും വെടിയേറ്റ് മരിച്ച നിലയിൽ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കാറിനകത്ത് രണ്ട് പേരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സുമിത്ത്, രേഖ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വായന തുടരുക

ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

> ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതില്‍ തീരുമാനമുണ്ടായേക്കും. വായന തുടരുക

ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും; യുവതീ പ്രവേശനം വീണ്ടും ചര്‍ച്ചയാവും

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും അയ്യപ്പ ഭക്തരും ഇരു ചേരികളിലായി വമ്പിച്ച വിവാദങ്ങള്‍ക്ക് കാരണമായ കേസ് വീണ്ടും കോടതിയില്‍ എത്തുമ്പോള്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന ആകാംഷയിലാണ് കേരളം. ശബരിമലയില്‍ തുല്യത പാലിക്കണമെന്നും, എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കണമെന്നുമുള്ള സുപ്രിംകോടതി വിധി നടപ്പാക്കാനായി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളാണ് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. 2019 ല്‍ കോവിഡിന് ശേഷം കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.വായന തുടരുക

ജോസ് കെ മാണി – റോഷി അഗസ്റ്റിന്‍ തര്‍ക്കം; കേരളാ കോണ്‍ഗ്രസ് (എം) വീണ്ടുമൊരു പിളര്‍പ്പിലേക്കോ ?

വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്നാണ് കേരളാ കോണ്‍ഗ്രസിന്റെ പ്രത്യേകത. കാലങ്ങളായി കേരളാ കോണ്‍ഗ്രസിനെകുറിച്ച് പകുതി കാര്യമായും പകുതി തമാശയായും പറഞ്ഞുവരുന്നതാണിത്. വീണ്ടും ഒരു തിരഞ്ഞെടുപ്പുകാലത്താണ് സംസ്ഥാനം. കൂടുമാറ്റവും കാലുമാറ്റവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലം. കേരളാ കോണ്‍ഗ്രസ് എം മുന്നണിവിടുമോ എന്നായിരുന്നു നാളിതുവരെയുള്ള ചര്‍ച്ചയെങ്കില്‍ കേരളാ കോണ്‍ഗ്രസ് എം പിളരുമോ എന്നാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്. കേരളാ കോണ്‍ഗ്രസ് എം നേതാക്കളായ ജോസ് കെ മാണിയും റോഷി അഗസ്റ്റിനും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് കേരളാ കോണ്‍ഗ്രസ് എമ്മില്‍ വീണ്ടുമൊരു പിളര്‍പ്പുണ്ടാവുമോ എന്ന ആശങ്കയ്ക്ക് അടിസ്ഥാനം. വായന തുടരുക

വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കു​ന്ന സം​സ്കാ​രം അ​വ​സാ​നി​പ്പി​ക്ക​ണം: വി​ജ​യ്

ചെ​ന്നൈ: ക​ലൈ​ഞ്ജ​ർ മ​ഹി​ള ഉ​ത്ത​മൈ തി​ട്ടം പ​ദ്ധ​തി വ​ഴി ത​മി​ഴ്നാ‌​ട്ടി​ൽ സ്ത്രീ​ക​ൾ​ക്ക് അ​യ്യാ​യി​രം രൂ​പ വീ​തം വി​ത​ര​ണം ചെ​യ്ത​തി​നെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്. വോ​ട്ടി​ന് പ​ണം ന​ൽ​കു​ന്ന സം​സ്കാ​രം അ​വ​സാ​നി​ക്ക​ണം. വായന തുടരുക

ശബരിമല സ്വര്‍ണക്കൊള്ള; സന്നിധാനത്ത് നിന്ന് ശേഖരിച്ച പുതിയ സാമ്പിളുകള്‍ ജംഷെഡ്പൂരിലേക്ക് അയക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്തെ എസ്‌ഐടിയുടെ തെളിവെടുപ്പ് പൂര്‍ത്തിയായി. വിവാദ സ്വര്‍ണപ്പാളികളില്‍ നിന്നും ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നും ശേഖരിച്ച സാംപിള്‍ ശാസ്ത്രീയ പരിശോധനക്കായി ജാംഷെഡ്പൂരിലേക്ക് അയക്കും. എസ്‌ഐടി അന്വേഷണം അന്തിമഘട്ടത്തിലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. വായന തുടരുക

‘പ്രേംകുമാറിനെ മാറ്റിയത് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന്; വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കും’; സജി ചെറിയാന്‍

ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാറിനെ മാറ്റിയത് അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വിശദീകരണം. ചെയര്‍മാന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ കണ്ടെത്തിയത്. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈകടത്താറില്ലെന്നും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. വായന തുടരുക

‘ആമയുടെയും തേങ്ങയുടെയും കാര്യങ്ങളൊക്കെ വഴിയേ എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കും; അല്ലെങ്കില്‍ ചോദ്യം ചെയ്യാം’; സുരേഷ് ഗോപി

ബജറ്റില്‍ ഒന്നും കിട്ടിയില്ലായെന്ന് നെഞ്ചത്ത് കൈവെച്ച് പറയാന്‍ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയ പ്രവര്‍ത്തകനും സാധിക്കില്ല എന്നുള്ളത് ഒരു വലിയ സത്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആമയുടെയും ആമയുടെ മുട്ടയുടെയും തേങ്ങയുടെയും കാര്യങ്ങളൊക്കെ വഴിയേ എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കുമെന്നും ഇല്ലെങ്കില്‍ അന്ന് ചോദ്യം ചെയ്‌തോളൂവെന്നും ശവപ്പറമ്പിലാണെങ്കില്‍ അവിടെ വന്ന് ചോദ്യം ചെയ്‌തോളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനത്തിന്റെ ഉദ്ഘാടനവേദിയിലാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. വായന തുടരുക

Local News

വാര്‍ത്തകള്‍ ഇതുവരെ
മനകുളങ്ങര ലയണ്‍സ് ക്ലബിന്റെ സൗജന്യ നേത്ര പരിശോധന ക്യാംപ് ഞായറാഴ്ച
വാര്‍ത്തകള്‍ ഇതുവരെ
വികസന മുന്നേറ്റ ജാഥയുടെ രണ്ടാംദിന പര്യടനം ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു..
വരന്തരപ്പിള്ളി പാലയ്ക്കൽ ദേവിയുടെ ആറാട്ട് ഭക്തിനിർഭരമായി...
തലോർ ദീപ്തി ഹൈസ്കൂളിൽ സർഗോത്സവം സംഘടിപ്പിച്ചു...
വരന്തരപ്പിള്ളി പള്ളിക്കുന്നിൽ സ്കൂട്ടർ ഇടിച്ച് സൈക്കിളിൽ പോയിരുന്ന സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്... അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...

Random Display
വന്ദേഭാരത് ട്രെയിനിൽ പാമ്പിനെ തുറന്നുവിട്ടു; യുവാവ് അറസ്റ്റിൽ, തെളിവായി

മുംബൈ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട് പരിഭ്രാന്തി സൃഷ്ടിച്ച യുവാവ് പിടിയിൽ. ഡിസംബർ 27ന് മുംബൈ–സോലാപുർ വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെയാണ് ശനിയാഴ്ച റെയിൽവേ പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സെൻട്രൽ ആർപിഎഫ് പ്രതിയെ തിരിച്ചറിഞ്ഞത്.ഭോപ്പാല്‍: വായന തുടരുക

"യാത്ര പറയാൻ പോലും അവസരം നൽകിയില്ലെന്ന് പ്രേംകുമാർ; സ്വാഭാവികനടപടിയെന്ന് മന്ത്രി സജി ചെറിയാൻ"

തിരുവനന്തപുരം∙ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയതിന്റെ കലിപ്പ് തീരാതെ നടന്‍ പ്രേംകുമാര്‍. സഹപ്രവര്‍ത്തകരോടു യാത്ര പറയാന്‍ പോലും അവസരം നല്‍കാതെ ഒഴിവാക്കിയെന്നും അതിനുള്ള കാരണം ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രേംകുമാര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിക്കുകയും ചെയ്തു. സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും പ്രതികരണങ്ങളും ശ്രദ്ധിച്ച് കോടിയേരി ബാലകൃഷ്ണനാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനാകാന്‍ നിര്‍ബന്ധിച്ചതെന്നു പ്രേംകുമാര്‍ പറഞ്ഞു.വായന തുടരുക

"പയ്യന്നൂരിൽ ബിജെപി പ്രവർത്തകന്റെ സ്കൂട്ടർ തീയിട്ടു നശിപ്പിച്ചതായി പരാതി"

പയ്യന്നൂർ ∙ കുണിയയിൽ ബിജെപി പ്രവർത്തകന്റെ സ്കൂട്ടർ തീയിട്ടു നശിപ്പിച്ചതായി പരാതി. ചൂരിക്കാടൻ രവിയുടെ സ്കൂട്ടറാണ് കത്തിച്ചത്. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ ശനിയാഴ്ച രാവിലെയാണ് കത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. രണ്ട് ദിവസം മുൻപ് പുഴക്കര ക്ഷേത്രത്തിന് സമീപത്തുവച്ച് രവിക്കും സുഹൃത്തിനും സിപിഎമ്മുകാരുടെ മർദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്കൂട്ടർ കത്തിച്ചതെന്നും ബിജെപി ആരോപിച്ചു. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.വായന തുടരുക

"സന്ധ്യയുടെ കണ്ണീര് ആര് കാണും?; അടിമാലി മണ്ണിടിച്ചിലിൽ ജീവിതം ദുരിതത്തിലായ വീട്ടമ്മ"

അടിമാലി ∙ കഴിഞ്ഞ ഒക്ടോബർ 25ന് കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറയ്ക്കു സമീപമുണ്ടായ മണ്ണിടിച്ചിൽ സന്ധ്യയെ തള്ളിവിട്ടത് ദുരിതക്കയത്തിലേക്കാണ്. ഭർത്താവ് എൻ.കെ.ബിജു മരിച്ചു. സന്ധ്യയ്ക്ക് ഇടത്തേ കാലും നഷ്ടമായി. മണ്ണിൽ പൂഴ്ന്നുപോയ റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഇതുവരെയും കിട്ടാത്തതിനാൽ റേഷനരി പോലും കിട്ടാത്ത സ്ഥിതിയിലാണു നെടുമ്പിള്ളിക്കുടി സന്ധ്യ (45) ഇപ്പോൾ. ബാങ്ക്, മൊബൈൽ സേവനങ്ങൾക്കും നഷ്ടമായ രേഖകൾ തടസ്സമുണ്ടാക്കുകയാണ്. ദുരന്തം നടന്നു 3 മാസം പിന്നിട്ടിട്ടും ബിജുവിനുള്ള മരണാനന്തര സഹായം പ്രഖ്യാപിച്ചിട്ടില്ല. ആലുവ രാജഗിരി ആശുപത്രിയിൽ‌ ചികിത്സയിൽ കഴിഞ്ഞിരുന്ന സന്ധ്യ ഡിസംബർ 4ന് ആശുപത്രി വിട്ടു.വായന തുടരുക

‘കാൽ തല്ലിയൊടിക്കും, കൊന്നുകളയും’; മാർക്ക് കുറഞ്ഞതിന് കൊലവിളിയുമായി യുവമോർച്ച നേതാവ് - വിഡിയോ"

ചേർത്തല ∙ വെള്ളിയാകുളത്ത് കേരളോത്സവ വേദിയിൽ കൊലവിളിയുമായി യുവമോർച്ച നേതാവ്. കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റിനും ജഡ്ജസിനെയും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കേരളോത്സവത്തിൽ കളരിപ്പയറ്റ് മത്സരത്തിനിടെയാണ് ഒരു കളരിയുടെ നടത്തിപ്പുകാരൻ കൂടിയായ ഇയാൾ ഭീഷണിയും കൊലവിളിയും നടത്തിയത്. മത്സരത്തിൽ മാർക്ക് കുറഞ്ഞതിനാണ് ഭീഷണി. കാൽ തല്ലിയൊടിക്കുമെന്നും കൊന്നുകളയുമെന്നുമായിരുന്നു ഭീഷണി. പൊലീസ് എത്തിയാണ് ജഡ്ജസിനെ രക്ഷിച്ചത്. കളരിപ്പയറ്റ് അസോസിയേഷൻ ഭാരവാഹികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. സ്കൂൾ ഗെയിംസ് അടക്കം പല മത്സരങ്ങളിലും ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.വായന തുടരുക

"‘പാഠപുസ്തകം ഇറക്കുന്നത് ദോശ ചുടുന്നതുപോലെയല്ല; യുഡിഎഫ് യാത്രയിൽ പൊരിഞ്ഞ അടി’"

കോട്ടയം∙ പാഠപുസ്തകം മുൻകൂട്ടി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നത് പച്ചക്കള്ളമാണെന്നും രമേശ് ചെന്നിത്തല പറയുന്നത് മണ്ടത്തരമാണെന്നും മന്ത്രി വി.ശിവൻകുട്ടി. പാഠപുസ്തകങ്ങളും കരിക്കുലവും ദോശ ചുടുന്നതു പോലെ ചുട്ടെടുക്കാൻ പറ്റുന്ന കാര്യമല്ല. സെമിനാറുകളും ചർച്ചകളും നടത്തണം. സങ്കീർണമായ നടപടിക്രമങ്ങൾ അതിനു പിന്നിലുണ്ടെന്നും മന്ത്രി കോട്ടയത്ത് മാധ്യമങ്ങളോടു പറഞ്ഞു. വായന തുടരുക

"റോഷി പറഞ്ഞത് സുഖിച്ചു; ഞാൻ മത്സരിക്കുമെന്ന് ഞാനെങ്ങനെ പറയും?"

കൊച്ചി∙ പാലായിൽ താൻ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് സുഖിച്ചെന്നും സന്തോഷമായെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. മത്സരിക്കണമെന്ന ആഗ്രഹമാണ് റോഷി പറഞ്ഞത്. പാർട്ടി ചെയർമാനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നു റോഷി ഇന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസ്.കെ.മാണി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പാലായിൽ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ചർച്ചയായിരുന്നു. ജോസ് കെ.മാണിയിൽനിന്ന് മൈക്ക് പിടിച്ചു വാങ്ങിയായിരുന്നു റോഷിയുടെ പ്രഖ്യാപനം.വായന തുടരുക

"ആര്‍ആര്‍ടിഎസ് റെയില്‍ പദ്ധതി; ‘പരിഗണിക്കണം’: കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി"

കൊല്ലം ∙ ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ തന്നെയാണ് സ്വർണപ്പാളി ഒട്ടിച്ചതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഷ്ടദിക്പാലക ശിൽപങ്ങളിൽ തന്റെ മകനും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നാണു സ്വർണം ഒട്ടിച്ചത്. എന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ ‍തെളിയുന്നത്.വായന തുടരുക

"വീടിനു മുകളിലെ വൈദ്യുതി ലൈനിൽ കൈ തട്ടി; പെൺകുട്ടി ഷോക്കേറ്റ് മരിച്ചു"

തിരുവനന്തപുരം∙ സില്‍വര്‍ ലൈനിനു ബദലായി റീജിയനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. മന്ത്രിസഭ അംഗീകരിച്ച പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ക്കു കത്തയച്ചു. വായന തുടരുക

"മുഖ്യമന്ത്രിക്കല്ല, ആ കട്ടിൽ ഗെസ്റ്റ് ഹൗസിലേക്ക്; അദാനി ഒരു കോടി വാഗ്ദാനം ചെയ്തു: ദേവസ്വം ബോർഡ്"

തിരുവനന്തപുരം ∙ അഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു വ്യാജ പ്രചാരണം നടത്തുന്നതു ഖേദകരമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്‌പെഷല്‍ കമ്മിഷണര്‍ ൈഹക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വരവ്-ചെലവ് കണക്കിലെ പൊരുത്തക്കേടുകള്‍ വന്‍ വിവാദമായതിനു പിന്നാലെയാണു വിശദീകരണങ്ങള്‍ അക്കമിട്ടു നിരത്തി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. വായന തുടരുക

"വട്ടിയൂർക്കാവ് അങ്കത്തിന് മുരളീധരൻ; ബിജെപിക്ക് ‘അപ്രതീക്ഷിത’ സ്ഥാനാർഥി? വെല്ലുവിളിയായി പ്രശാന്ത്"

തിരുവനന്തപുരം∙ വട്ടിയൂര്‍കാവ് മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ.മുരളീധരന്‍ തന്നെ പഴയ തട്ടകത്തിലേക്കു തിരിച്ചെത്താനുള്ള സാധ്യത ഏറി. പല മണ്ഡലങ്ങളിലും മുരളീധരന്റെ പേര് ഉയര്‍ന്നെങ്കിലും ഒടുവില്‍ വട്ടിയൂര്‍കാവില്‍ തന്നെയാവും പോരിനിറങ്ങുക എന്ന് കോണ്‍ഗ്രസിനുള്ളില്‍ ഏകദേശം ധാരണയിലായി.വായന തുടരുക


,

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

15,775
+ ₹ 197 ▲

വെള്ളി 1 ഗ്രാം

280
- ₹ 20 ▼

ഓഹരി വിപണി

ബി. എസ്. ഇ

82,626.76
- 1,048.16(1.25%) ▼

എന്‍. എസ്. ഇ

25,471.10
- 336.10 (-13%) ▼

⚙️ Technologies Behind AI


Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.