Thank you for visiting.
Click me To
Listen Music.      

ഡിംസബര്‍ 2025 ഞായറാഴ്ച 1201 വൃശ്ചികം  28

Jumada II 28, 1447

വാല്യം 2 ലക്കം 321

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

14

“Don't be pushed around by the fears in your mind. Be led by the dreams in your heart.”
― Roy T. Bennett, The Light in the Heart

(1)

ആര്യയെക്കുറിച്ച് പരാതി ലഭിച്ചിട്ടില്ല; ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ അഭിപ്രായം: വി ശിവൻകുട്ടി

തിരുവനന്തപുരം: തെരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ മുൻ കൗൺസിലറായ ഗായത്രി ബാബു ഉന്നയിച്ച വിമർശനങ്ങളെ തള്ളി മന്ത്രി വി ശിവൻകുട്ടി. ഗായത്രി ബാബുവിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വായന തുടരുക ......

വോട്ടർമാരെ അധിക്ഷേപിക്കുന്ന പ്രതികരണം: പരാമർശത്തിൽ ഖേദിക്കുന്നുവെന്ന് എം എം മണി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം എം മണി. വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദിക്കുന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എംഎ ബേബി പറഞ്ഞ നിലപാടാണ് പാര്‍ട്ടിയുടെ നിലപാട്. അത് തന്നെയാണ് തന്റെയും നിലപാട്. ഇന്നലെ ഒരു സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്. സംസ്ഥാനത്ത് ഉള്‍പ്പെടെ ക്ഷേമ പ്രവര്‍ത്തനം നടത്തിയിട്ടും ഇങ്ങനെയൊരു ജനവിധി വന്നതില്‍ പ്രതികരിച്ച് പോയതാണ്. അത്തരത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

കേരളം BJPയിലേക്കെന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം; അട്ടിമറി നടന്നുവെന്ന വാദം തെറ്റ്

ന്യൂഡല്‍ഹി: കേരളം ബിജെപിയിലേക്കെന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംസ്ഥാനത്ത് വലിയ അട്ടിമറി നടന്നിരിക്കുന്നുവെന്ന നേതാക്കളുടെ വാദം തെറ്റാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ഗതാഗതമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ നിരനിരയായി ഇത് ആവര്‍ത്തിക്കുന്നു. ഇതാണ് ബിജെപിയുടെ തന്ത്രം. പിആറും പബ്ലിസിറ്റിയും കൊണ്ട് ജനങ്ങളുടെ മനോഗതം തിരിക്കാനാണ് ശ്രമമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വായന തുടരുക . ..

എവി ഗോപിനാഥനും അഗസ്തിക്കും അടിതെറ്റി: പോരിനിറങ്ങിയ മുൻ എംഎൽഎമാരില്‍ ആറില്‍ നാലുപേർക്കും വിജയം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയവരിൽ ഇത്തവണ മുൻ നിയമസഭാ സാമാജികരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. മത്സരിച്ച ആറ് മുൻ എംഎൽഎമാരിൽ നാലുപേർ വിജയം കണ്ടപ്പോൾ, മുതിർന്ന നേതാക്കളായ രണ്ടുപേർക്ക് പരാജയം രുചിക്കേണ്ടി വന്നു. നിയമസഭയിലെ അനുഭവസമ്പത്തുമായി തദ്ദേശഭരണ സമിതികളിലേക്ക് എത്തുന്ന ആ നാല് പ്രമുഖർ ഇവരാണ്. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ; വാക്കും പ്രവർത്തിയും തമ്മിൽ പൊരുത്തം വേണം; വിമർശിച്ച് ശിവരാമൻ

തൊടുപുഴ: ഇടുക്കിയിലെ ഇടതുപക്ഷത്തിന്റെ ദയനീയ പരാജയത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് കെ കെ ശിവരാമന്‍. തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം പഠിക്കാന്‍ ഇടുക്കിയില്‍ ഇടതുപക്ഷത്തിന് കഴിയണമെന്ന് കെ കെ ശിവരാമന്‍ പറഞ്ഞു. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ. വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം ഉണ്ടാകണം. പലരും'പകലോപ്പമാരാണ്'. പാറ, ക്വാറി, മണ്ണ്, മണല്‍, ഭൂമി കയ്യേറ്റ മാഫിയകളുടെ ഉറ്റ തോഴന്മാര്‍ ആകാന്‍ മത്സരിക്കുന്നവരും അനധികൃത ക്വാറി നടത്തിപ്പുകാരുമായ നേതാക്കളെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും കെ കെ ശിവരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. വായന തുടരുക......

സിപിഐഎമ്മിന് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസ്'; രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്

മലപ്പുറം: മലപ്പുറം പൊന്മുണ്ടത്ത് കോൺഗ്രസിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. സിപിഐഎമ്മിന് പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസാണെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നിലവിലെ നീക്കം ബാധിക്കുമെന്നും മുസ്‌ലിം ലീഗ് പൊന്മുണ്ടം പഞ്ചായത്ത് ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി റിപ്പോർട്ടറിനോട് പറഞ്ഞു. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

കരുത്ത് കാട്ടി മുസ്ലിം ലീഗ്: 2844 വാർഡുകളില്‍ മിന്നും വിജയം, മലപ്പുറം പൊന്നാപുരം കോട്ട; എല്‍ഡിഎഫ് അപ്രസക്തം

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍മുന്നേറ്റം നടത്തിയപ്പോള്‍ അഭിമാനം വിജയം നേടി മുസ്‌ലിം ലീഗും. ചരിത്ര നേട്ടത്തിലേക്കാണ് ഇത്തവണ ലീഗ് ചുവടുവെച്ച് കയറിയത്. ആകെ 2844 വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പാർട്ടി സ്വതന്ത്രരെ കൂടി കണക്കിലെടുത്താല്‍ സീറ്റ് എണ്ണം കൂടും.

കൂടുതല്‍ വായിക്കുക.....

വീടുകൾക്ക് കല്ലേറ്, റീത്ത് വയ്ക്കൽ, ഗാന്ധി പ്രതിമ തകർക്കാൻ ശ്രമം; കണ്ണൂരിൽ പലയിടത്തും അക്രമം...

കണ്ണൂർ  തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ കഴിഞ്ഞ രാത്രിയിൽ പലയിടത്തും അക്രമം. പയ്യന്നൂരിൽ ഗാന്ധിപ്രതിമയുടെ മൂക്ക് അടിച്ചു തകർത്തു. രാമന്തളിയിലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർക്കാൻ ശ്രമിച്ചത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള മഹാത്മ മന്ദിരത്തിന്റെ മുന്നിൽ സ്ഥാപിച്ച പ്രതിമയ്ക്ക് നേരെയാണ് ആക്രമണം. തുടര്‍ന്നു വായിക്കുക . ..

തൊഴിലുറപ്പ് നിയമത്തിന്റെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ നീക്കം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ (എംഎൻആർഇജിഎ) പേര് 'പൂജ്യ ബാപ്പു ഗ്രാമീൺ റോജ്ഗർ യോജന' എന്ന് പുനർനാമകരണം ചെയ്തേക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. കേന്ദ്ര മന്ത്രിസഭ മൂന്ന് പ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുമെന്നാണ് വിവരം. ആണവോർജ്ജ ബില്ലിനും ഉന്നത വിദ്യാഭ്യാസ ബില്ലിനും മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

തൃശൂര്‍ ജില്ലയില്‍ ഇന്ന് (14-12-2025); അറിയാന്‍, ഓര്‍ക്കാര്‍...


 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

ഇന്നത്തെ പ്രത്യേകത

National Energy Conservation Day (India)

“വളരെ സൂക്ഷമതയോടെ ഉന്നം പിഴക്കാതെ ബാലറ്റിലൂടെ മറുപടി നല്‍കിയ എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍.🎁

പൊട്ടിത്തെറിച്ച് എ വി ഗോപിനാഥ്; CPIMന് അകത്തുനിന്ന് തന്നെ വിമത സ്ഥാനാർത്ഥികളെ പ്രൊമോട്ട് ചെയ്‌തെന്ന് ആരോപണം

പാലക്കാട്: പാലക്കാട് പെരുങ്ങോട്ടുകുറിശ്ശിയിലെ തോൽവിയിൽ സിപിഐഎമ്മിനെ പഴിച്ച് മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ വി ഗോപിനാഥ്. സിപിഐഎമ്മിലെ തർക്കങ്ങൾ കാരണം ചിലയിടങ്ങളിൽ സാമുദായിക പ്രശ്നങ്ങൾ വരെയുണ്ടായെന്നും താൻ ഉൾപ്പെടെ മത്സരിച്ച വാർഡുകളിൽ അത് പ്രതിഫലിച്ചുവെന്നും ഗോപിനാഥ് വ്യക്തമാക്കി. വായന തുടരുക . . .

ബിജെപിയെ അകറ്റി നിർത്തണം; തൃപ്പൂണിത്തുറ നഗരസഭയിൽ കോൺഗ്രസ് പിന്തുണ തേടി CPIM

എറണാകുളം: എറണാകുളത്തെ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണത്തിലേറാന്‍ കോൺഗ്രസിന്റെ പിന്തുണ തേടിയിരിക്കുകയാണ് സിപിഐഎം. ബിജെപിയെ അകറ്റി നിർത്തുകയെന്ന നിലപാടിൽ മാറ്റമില്ലെങ്കിലും സിപിഐഎമ്മുമായുള്ള ബന്ധം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആയുധമാക്കുമോ എന്ന ആശങ്കയാണ് കോൺഗ്രസിനുള്ളത്.

അതേസമയം തൃപ്പൂണിത്തറ നഗരസഭയില്‍ എല്‍ഡിഎഫുമായുള്ള സഹകരണ സാധ്യത തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സിപിഐഎമ്മും ബിജെപിയുമാണ് മുഖ്യശത്രുക്കൾ. അന്തിമ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം എടുക്കും. തൃപ്പൂണിത്തറ നഗരസഭയില്‍ സിപിഐഎം - ബിജെപി സഖ്യമായിരുന്നുവെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു. എം സ്വരാജും സിപിഐഎം നേതൃത്വവും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട ഷിയാസ് സിപിഐഎം വോട്ട് ബിജെപിക്ക് മറിച്ചുവെന്നും തുറന്നടിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ പരിചയ സമ്പത്ത് ഉള്ളവരെ മേയറാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.വായന തുടരുക . .

Id=‘special’ National Energy Conservation Day

The National Energy Conservation Day is being celebrated every year on December 14 since 1991. The Bureau of Energy Efficiency (BEE), under Ministry of Power spearheads the celebrations every year.

വായന തുടരുക .. ...

ഇത് അപ്രതീക്ഷിത തിരിച്ചടി, നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ഉയർത്തെഴുന്നേൽപ്പിന് കേരളം സാക്ഷ്യംവഹിക്കും: തോമസ് ഐസക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്ന് മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക്. 2021ല്‍ വലിയ വിജയം നേടിയിരുന്നതിനാല്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. 2010ലെ സ്ഥിതിയിലേക്ക് പോകുമെന്ന് കരുതിയില്ലെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന മികവും നേട്ടങ്ങളും ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണവികാരത്തെ കുറിച്ചാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സര്‍ക്കാരിനെതിരെയുള്ള അഖ്യാനങ്ങളും ഛായകളും പ്രതിപക്ഷം എങ്ങനെ സൃഷ്ടിച്ചെടുത്തുവെന്നും തോമസ് ഐസക്ക് ചോദിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെന്നപോലെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം ഇടതുപക്ഷത്തുനിന്ന് അകലുന്ന അനുഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി തെറ്റുകള്‍ തിരുത്തുന്നതിന് വലിയ കാമ്പയിന്‍ തന്നെ സംഘടിപ്പിച്ചിട്ടും പലതും ഇപ്പോഴും തുടരുന്നുവെന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. വായന തുടരുക . . .

ആര്യയ്‌ക്കെതിരെ കൂടുതൽ 'ഒളിയമ്പു'കൾ; ചെറുപ്പക്കാർ വരാനുള്ള ഇടപെടൽ നടത്തണമായിരുന്നുവെന്ന് വി കെ പ്രശാന്ത്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ ഒളിയമ്പുമായി വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തും രംഗത്ത്. ചെറുപ്പക്കാർക്ക് അവസരം കിട്ടുമ്പോൾ കൂടുതൽ ചെറുപ്പക്കാർ ഉയർന്ന് വരാനുള്ള ഇടപെടൽ നടത്തണമായിരുന്നുവെന്നാണ് പ്രശാന്ത് പറഞ്ഞത്. തോൽവിയുടെ കാരണം കോർപ്പറേഷൻ്റെയും മേയറുടെയും തലയിൽ കെട്ടിവെയ്ക്കാൻ കഴിയില്ലെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു. റിപ്പോർട്ടറിനോടായിരുന്നു വി കെ പ്രശാന്തിൻ്റെ പ്രതികരണം. മേയർ അല്ല പരാജയകാരണമെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും കുറച്ചുകൂടി ചലനാത്മകമായി കൊണ്ടുപോകാൻ ശ്രമിക്കാത്തതിന്റെ ഒരു കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് ചർച്ചകളിൽ നിന്ന് മനസ്സിലാക്കുന്നതെന്നും വി കെ പ്രശാന്ത് പറഞ്ഞു.വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

അടിവേര് ഇളകി, തളർന്നുവാടി രണ്ടില': പാല ഉള്‍പ്പെടെ ശക്തികേന്ദ്രങ്ങളിലെല്ലാം കേരളാ കോണ്‍ഗ്രസ് എമ്മിന് തിരിച്ചടി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കാമെന്ന കേരളാ കോണ്‍ഗ്രസ് എം (മാണി) വിഭാഗത്തിന്റെ പ്രതീക്ഷകള്‍ വിഫലമായി. അര നൂറ്റാണ്ട് കെ എം മാണിയിലൂടെ അടയാളപ്പെട്ട പാലാ ഉള്‍പ്പെടേയുള്ള പാർട്ടി ശക്തികേന്ദ്രങ്ങളില്‍ പലതും കേരളാ കോണ്‍ഗ്രസ് എമ്മിനെ കൈവിട്ടു. കേരളാ കോണ്‍ഗ്രസ് എമ്മുമായുളള ബന്ധം കൊണ്ട് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതു പോലെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ കൂടിയാണ് ഇത്തവണ പൊലിഞ്ഞത്. കോട്ടയം ജില്ലാ പഞ്ചായത്തിലും കേരളാ കോണ്‍ഗ്രസ് എമ്മിന് കാലിടറി. കഴിഞ്ഞ തവണത്തെ പാര്‍ട്ടിയുടെ മിന്നുംപ്രകടനം കണ്ട് സീറ്റ് വിഭജനത്തില്‍ ഉദാരസമീപനമായിരുന്നു എല്‍ഡിഎഫ് ഇത്തവണ കാണിച്ചത്. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് കേരളാ കോണ്‍ഗ്രസ് എമ്മിന് കോട്ടയം ജില്ലയില്‍ മാത്രം ആകെ 467 സീറ്റുകളാണ് നല്‍കിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 48 സീറ്റ് അധികം. വായന തുടരുക . . ..

'Not an inch back'; വിമര്‍ശനങ്ങള്‍ക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ മറുപടി നല്‍കി ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് മേയർ ആര്യാ രാജേന്ദ്രൻ . ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്. 'Not an inch back' എന്നെഴുതി വാട്ട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് ആര്യാ രാജേന്ദ്രന്‍ മറുപടി നല്‍കിയത്. വായന തുടരുക. . . .

ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തീർന്നപ്പോൾ മൂന്നു മുന്നണികൾക്കും അവകാശവാദം പലതാണ്. ‘ഞങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ’ എന്ന് എൻഡിഎ പറയുമ്പോൾ, ‘അടിത്തറ’ ഭദ്രമെന്നാണ് എൽഡിഎഫ്. അതിനിടയിൽ സമഗ്രാധിപത്യത്തിന്റെ ആഹ്ലാദത്തിൽ യുഡിഎഫും. എന്നാൽ തിരഞ്ഞെടുപ്പു കണക്കുകൾ പരിശോധിക്കുമ്പോൾ ഈ അവകാശവാദങ്ങളെല്ലാം യാഥാർഥ്യമാണോ? ഓരോ മുന്നണിയുടെയും നേട്ടങ്ങളും തളര്‍ച്ചയും വിശദമായി പരിശോധിക്കുകയാണ്. വായിക്കാം ഇൻഫോഗ്രാഫിക്സ് സ്റ്റോറി. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ആദ്യം സമാധാനം, പിന്നെ തിരിച്ചടി; തീരുവ വർധിപ്പിച്ച മെക്സിക്കോയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ ഇന്ത്യ

ഏകപക്ഷീയമായി 50% തീരുവ പ്രഖ്യാപിച്ച മെക്സിക്കോയുടെ തീരുമാനത്തിനെതിരെ തിരിച്ചടി ആലോചിച്ച് ഇന്ത്യ. മുൻകൂർ സൂചിപ്പിക്കാതെയും കൂടിയാലോചനയുമില്ലാതെയാണ് മെക്സിക്കോ ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ 50% തീരുവ ചുമത്തിയത്. ഇന്ത്യ ശക്തമായ പ്രതിഷേധം മെക്സിക്കോയെ അറിയിച്ചിട്ടുണ്ട്

കയറ്റുമതിക്കാരുടെ താൽപര്യം സംരക്ഷിക്കുമെന്നും മെക്സിക്കോയ്ക്കെതിരെ തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ആദ്യഘട്ടമെന്നോണം തീരുവ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെടും. ഇരു രാജ്യങ്ങൾക്കും ഇടയിൽ സ്വതന്ത്ര വ്യാപാരക്കരാർ കൊണ്ടുവരുന്നതും മുന്നോട്ടുവയ്ക്കും. മെക്സിക്കോ തയാറായില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന സൂചനയും ഇന്ത്യ നൽകിയിട്ടുണ്ട്. വായന തുടരുക . . .

 ഡിസംബര്‍ 14, ഞായറാഴ്ച

ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ കോൺഗ്രസ് തയാർ, യുഡിഎഫ് വിജയത്തിൽ സംസ്ഥാന സർക്കാരിന് വലിയ പങ്ക്’...

ന്യൂഡൽഹി ബിജെപി അധികാരത്തിൽ വരുന്നത് തടയുക എന്നതാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത ലക്ഷ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പാലക്കാട് നഗരസഭയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ഇന്നലെ പാലക്കാട് ഡിസിസി തന്നെ പ്രഖ്യാപിച്ചതാണ്. എവിടെയൊക്കെ ബിജെപിയെ തടയാൻ പറ്റുമോ അവിടെയൊക്കെ തടയും. എന്നാൽ, അതിനായി അധികാരം പങ്കിടാൻ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

5 വർഷം വിവാദ കാലം, മുന്നറിയിപ്പുകൾ അവഗണിച്ചു, നേതാക്കൾ ചിറകിലൊതുക്കി സംരക്ഷിച്ചു; ഒടുവിൽ ഭരണം ബിജെപി...

തിരുവനന്തപുരം  ഭരണത്തിലെ പോരായ്മകൾ ജില്ലാ നേതാക്കൾ തിരുത്താൻ ശ്രമിച്ചിട്ടും എതിർത്തിട്ടുംആര്യ രാജേന്ദ്രനു സിപിഎമ്മിലെ സംസ്ഥാന നേതാക്കൾ നൽകിയ പിന്തുണയാണ് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നിലെന്ന് ആരോപണം. ഇന്നലെ ആര്യയ്ക്ക് എതിരെ ഭരണസമിതിയിലെ കൗൺസിലറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സനും ആയിരുന്ന ഗായത്രി ബാബു പ്രകടിപ്പിച്ചത് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ രോഷമാണ്. മേയർ ഓഫിസുമായി ബന്ധപ്പെട്ട കോക്കസിൽ സിപിഎമ്മിലെ കൗൺസിലർമാർക്ക് അടക്കം എതിർപ്പുണ്ടായിരുന്നു. ആര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലെ സിപിഎം പ്രൊഫൈലുകളിൽ അടക്കം നിറയുന്നതും ട്രോൾ മഴ. തുടര്‍ന്നു വായിക്കുക.....

 

 

Random Display

യുഡിഎഫ് തരംഗത്തില്‍ വിറച്ച് കണ്ണൂരിലെ ചെങ്കോട്ടകളും: ആകെ ഒന്ന് ഉലഞ്ഞു, വിയർത്തു; പിടിച്ച് നിന്ന് എല്‍ഡിഎഫ്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ചെങ്കോട്ടകളും. ഇടതുകോട്ടയായ കണ്ണൂരിലും വലിയ വിളളലുണ്ടായി. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ് പോലും ലഭിക്കാതെയുള്ള പരാജയമാണ് ഇത്തവണ എല്‍ഡിഎഫിന് എറ്റുവാങ്ങേണ്ടിവന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ 19 സീറ്റാണ് എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ അത് 15 ആയി കുറഞ്ഞു. യുഡിഎഫിന് 36 സീറ്റും എന്‍ഡിഎയ്ക്ക് നാല് സീറ്റുമാണ് ലഭിച്ചത്. വായന തുടരുക . . .

ഗുസ്തി താരം വിനേഷ് ഫോഗട്ട് തിരിച്ചു വരുന്നു

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് തിരിച്ചു വരുന്നു. 2028ലെ ലോസാൽസ് ഒളിംപിക്സ് ലക്ഷ്യമിട്ടാണ് 31കാരിയായ വിനേഷിന്‍റെ തിരിച്ചുവരവ്. നിർഭയമായ ഹൃദയവും കീഴടങ്ങാൻ കൂട്ടാക്കാത്ത ആത്മവീര്യവുമായി തിരിച്ചുവരുന്നു എന്ന് വിനേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. പ്രോത്സാഹിപ്പിക്കാൻ ഇത്തവണ മകനും ഒപ്പമുണ്ടാകുമെന്നും വിനേഷ് പറഞ്ഞു. പാരീസ് ഒളിംപിക്സിലൂടെ എല്ലാം അവസാനിച്ചോ എന്ന് പലരും ചോദിച്ചിരുന്നു. എന്നാല്‍ ഒരു തീരുമാനമെടുക്കാന്‍ സമയം വേണമായിരുന്നു എന്നും  അവരുടെ പോസ്റ്റിലുണ്ട്. വായന തുടരുക . . .

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

സുഹൃത്തായ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയം; വിജയാഘോഷത്തില്‍ ഡാന്‍സ് ചെയ്ത് തോറ്റ സിപിഐഎം സ്ഥാനാര്‍ത്ഥി

പാലക്കാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നഗരസഭയിൽ തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ പ്രകടനത്തിന്. സുഹൃത്തായ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം ആഘോഷിക്കാനായിരുന്നു സിപിഐഎം സ്ഥാനാർത്ഥി പോയത്. ബിജെപിയുടെ വിജയാഘോഷത്തിനൊപ്പം ചേർന്ന് സിപിഐഎം സ്ഥാനാർത്ഥി ഡാൻസ് കളിക്കുകയും ചെയ്തു. ഇതിൻ്റെ വീഡിയോ പുറത്തുവന്നു. വായനതുടരുക ......

തിരുവനന്തപുരവും പാലക്കാടും തൃപ്പൂണിത്തുറയും ചൂണ്ടുപലകയാകുമോ? 'ഇൻഡ്യ' കേരളത്തിലേയ്ക്ക് നീളുമോ?

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിന്റെ ഞെട്ടലിലാണ് ഭരണപക്ഷമായ എൽഡിഎഫ്. സംസ്ഥാനത്ത് യുഡിഎഫ് നടത്തിയ മുന്നേറ്റത്തേക്കാൾ എൽഡിഎഫിന് വെല്ലുവിളിയാകുക ബിജെപി ഉണ്ടാക്കിയ മുന്നേറ്റമാണെന്ന് തീർച്ചയാണ്. പന്തളം നഗരസഭയിൽ ബിജെപിയെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ എൽഡിഎഫിന് സാധിച്ചെങ്കിലും തിരുവനന്തപുരം കോർപ്പറേഷനിലും തൃപ്പൂണിത്തുറ നഗരസഭയിലും ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ഇടതുപക്ഷത്തെ സംബന്ധിച്ച് വെല്ലുവിളിയാണ്. ബിജെപിയുടെ മുന്നേറ്റം കോൺഗ്രസിനും പ്രതിസന്ധി ഉയർത്തുന്ന സാഹചര്യം മുന്നിലുണ്ട്. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ഇടതിന്റെ കോഴിക്കോടന്‍ കോട്ടയും തകര്‍ത്ത് യുഡിഎഫ് പടയോട്ടം; ചരിത്രത്തിലാദ്യമായി ജില്ലാപഞ്ചായത്ത് ഭരണം

ഇടത്തോട്ടല്ലാതെ കോഴിക്കോട്ടെ കാറ്റ് ദിശമാറി വീശിയ കാലം ഉണ്ടായിട്ടില്ല. എക്കാലവും ഇടതിനൊപ്പം ഉറച്ച മണ്ണ്. പക്ഷെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന ഇന്നലെ കോഴിക്കോട് യുഡിഎഫ് കൊടുങ്കാറ്റ് ആഞ്ഞ് വീശി. ജില്ലയില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന ആധിപത്യം ഉലയ്ക്കുന്നതായിരുന്നു ഈ യുഡിഎഫ് തരംഗം. 1995 ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നശേഷം 30 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഭരണം യുഡിഎഫ് പിടിച്ചെടുത്ത് ചരിത്രത്തിലേക്ക് നടക്കുകയായിരുന്നു. വായന തുടരുക . ..

തൃശൂരിൽ സുരേഷ് ഗോപി പ്രഭാവം മങ്ങി? മുഖ്യമന്ത്രിയുടെ പ്രചാരണം എൽഡിഎഫിനെ തുണച്ചില്ല; 'കൈ'പിടിച്ച് തൃശൂ‍ർ

തൃശൂര്‍: കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രൻ്റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിച്ച തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പ്രചാരണം ശക്തമാക്കിയിട്ടും എല്‍ഡിഎഫിനെയോ, കലുങ്ക് ചര്‍ച്ചയും എസ് ജി കോഫി ടൈമും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു മുന്നേ പയറ്റിയിട്ടും ബിജെപിയെയോ തൃശൂരുകാര്‍ തുണച്ചതേയില്ല. ഇരുമുന്നണികള്‍ക്കും ഇവിടെ അടിതെറ്റി. 56 അംഗ കോര്‍പ്പറേഷനില്‍ 33 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തി. 11 സീറ്റുകളിലേക്ക് എല്‍ഡിഎഫിന് ഒതുങ്ങേണ്ടിവന്നു. അട്ടിമറി വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപിക്ക് എട്ട് സീറ്റുകള്‍ മാത്രമാണ് നേടാനായത്. തുടര്‍ന്നു വായിക്കുക . ..

Todays Special GK

National Energy Conservation Day

ഇത് കൂട്ടായ്മയുടെ വിജയം, ജനവിധിയെ വിനയത്തോടെ സ്വീകരിക്കുന്നു: സണ്ണി ജോസഫ്

ന്യൂഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ മേൽക്കൈ കൂട്ടായ്മയുടെ വിജയമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജനങ്ങളും അണികളും സമ്മാനിച്ച വിജയമാണിതെന്നും കോൺഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് നന്ദി പറയുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും കാണാൻ ഡൽഹിയിൽ എത്തിയതായിരുന്നു കെപിസിസി അധ്യക്ഷൻ. തുടര്‍ന്നു വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരുവനന്തപുരം ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ല, ബിജെപിക്ക് കാര്യമായ നേട്ടമില്ല...

തിരുവനന്തപുരം കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരുവനന്തപുരം ഭരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെയോ ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെയോ എതിര്‍ക്കാന്‍ നിലപാട് സ്വീകരിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.  വായന തുടരുക . .

              ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ദേശീയപാതയോരത്ത് ബസ് നിർത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ...

തൃശൂർ∙ ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. പിന്നാലെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  വായന തുടരുക . ..

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

കോൺഗ്രസും സിപിഎമ്മും കഴിഞ്ഞാൽ കൂടുതൽ സീറ്റ് ബിജെപിക്കല്ല; സമാജ്‌വാദി പാർട്ടിയും വിജയിച്ച തദ്ദേശ തിരഞ്ഞെടുപ്പ്, 1403 സ്വതന്ത്രരും ജയിച്ചു

കോട്ടയം  തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചത് കോൺഗ്രസ്. ആകെ 7816 സീറ്റുകൾ ജയിച്ച കോൺഗ്രസിനു പഞ്ചായത്തുകളിലേക്ക് 5723 പേരെയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 917 പേരെയും ജില്ലാ പഞ്ചായത്തിലേക്ക് 129 പേരെയും മുനിസിപ്പിലാറ്റികളിലേക്ക് 899 പേരെയും ജയിപ്പിക്കാനായി. കോർപറേഷനുകളിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച 148 പേരാണ് ജയിച്ചത്. 7454 സിപിഎം സ്ഥാനാർഥികളാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം 362 സീറ്റ്. വായന തുടരുക....

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

13,075
+ ₹ 44 ▲

വെള്ളി 1 ഗ്രാം

209
+ ₹ 2 ▲

ഓഹരി വിപണി

ബി. എസ്. ഇ

84,818.13
+ 426.86 (0.51%) ▲

എന്‍. എസ്. ഇ

25,898.55
+ 140.55(0.55%) ▲

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.