|
വാല്യം 3 ലക്കം 350 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
15 |
|
"നിങ്ങളുടെ ലക്ഷ്യങ്ങൾ വലുതാണെങ്കിൽ, നേരിടേണ്ടി വരുന്ന വെല്ലുവിളികളും വലുതായിരിക്കും. അവയെ പുഞ്ചിരിയോടെ നേരിടുക." |
|
(1) |
|
അസുഖമെന്ന് പറഞ്ഞ് കമ്മിറ്റികളിൽ എത്തിയില്ല,ഐഷ പോറ്റിയുടെ അസുഖം എന്തെന്ന് ഇപ്പോൾ മനസിലായി; എം വി ഗോവിന്ദൻ തിരുവനന്തപുരം: സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ ഐഷ പോറ്റിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അസുഖമാണെന്ന് പറഞ്ഞ് ഐഷ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ലെന്നും ആ അസുഖം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വിസ്മയം തീർക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അങ്ങനെ അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് അയിഷാ പോറ്റിയെ ഒപ്പം ചേർത്തതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. വായന തുടരുക ...... 'ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്‌കോർട്ട് പോകണം'; വകുപ്പ് മന്ത്രി അറിയാതെ വിചിത്ര പരിഷ്‌കാരവുമായി എം ആർ അജിത് കുമാർ തിരുവനന്തപുരം: എക്‌സൈസില്‍ വിചിത്ര പരിഷ്‌കാരവുമായി എക്‌സൈസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാര്‍. എക്‌സൈസ് ഉദ്യോഗസ്ഥര്‍ എക്‌സൈസ് മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നാണ് നിര്‍ദേശം. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നായിരുന്നു നിര്‍ദേശിച്ചത്. വകുപ്പ് മന്ത്രി എം ബി രാജേഷ് പോലുമറിയാതെയാണ് അജിത് കുമാര്‍ ഇത്തരത്തില്‍ ഒരു പരിഷ്‌കരണവുമായി വന്നത്. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ക്രൂ -11 ദൗത്യ സംഘം ഭൂമിയിലെത്തി; കാലിഫോർണിയൻ തീരത്ത് സ്പ്ലാഷ് ഡൗൺ, യാത്രികർ സുരക്ഷിതർ കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സ്പേസ് എക്സ് ക്രൂ -11 ദൗത്യ സംഘം ഭൂമിയിൽ തിരിച്ചെത്തി. പുലർച്ചെ 3.30ന് ബഹിരാകാശ നിലയത്തിൽനിന്ന് വേർപ്പെട്ട ഡ്രാഗൺ പേടകം ഉച്ചയ്ക്ക് 2.11ന് കാലിഫോർണിയൻ തീരത്തെ കടലിൽ സ്പ്ലാഷ് ഡൗൺ ചെയ്തു. പത്ത് മണിക്കൂറിലധികം സമയമെടുത്ത് നടന്ന ദൗത്യം വിജയകരമായി പൂർത്തിയായതായി നാസ അറിയിച്ചു. പേടകത്തെ കടലിൽ നിന്നും വീണ്ടെടുത്ത് പ്രത്യേകം സജ്ജമാക്കിയ കപ്പലിലേക്ക് മാറ്റി സംഘാംഗങ്ങളെ പുറത്തിറക്കി. മെഡിക്കൽ സംഘം പരിശോധിച്ച് ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. വായന തുടരുക . .. 75 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്‍ത്തിവെച്ച് അമേരിക്ക വാഷിങ്ടണ്‍: അമേരിക്കൻ കുടിയേറ്റക്കാർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യുഎസില്‍ പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കാന്‍ സാധ്യതയുള്ള വിദേശികള്‍ക്കെതിരായ നടപടികളുടെ ഭാഗമാണിത്. പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, റഷ്യ, ഇറാൻ ഉള്‍പ്പടെയുള്ള 75 രാജ്യങ്ങളുടെ വിസയാണ് യുഎസ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാര്‍ക്ക് ആദ്യം മുന്‍ഗണന നല്‍കുന്ന അമേരിക്ക ഫസ്റ്റ് എന്ന നിലപാടിന്‍റെ ഭാഗമാണിതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് ഭരണകൂടം എപ്പോഴും അമേരിക്കന്‍ പൗരന്മാരുടെ ഒപ്പമാണെന്നും രാജ്യത്തെ ഒന്നാമതെത്തിക്കുമെന്നും കുട്ടിചേര്‍ത്തു. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. കാനഡയിലെ സീറോ മലബാർപള്ളിയിൽ വൻ മോഷണം, ചരിത്രപ്രാധാന്യമുള്ള തിരുശേഷിപ്പ് കവർന്നു സ്കാർബറോ: കാനഡയിലെ തീർഥാടനകേന്ദ്രം കൂടിയായ സ്കാർബറോ സീറോ മലബാർ ഫൊറോന പള്ളിയിൽ വൻ മോഷണം. ഇറ്റലിയിൽനിന്നു കൊണ്ടുവന്നു പള്ളിയിൽ പ്രതിഷ്ഠിച്ചിരുന്ന തോമാ ശ്ലീഹയുടെ തിരുശേഷിപ്പാണ് കവർച്ച ചെയ്യപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയായിരുന്നു മോഷണമെന്നു കരുതുന്നു. ഇറ്റലി ഒാർട്ടോണ സെന്‍റ് തോമസ് ബസിലിക്കയിൽനിന്ന് അടുത്ത കാലത്ത് ഇവിടേക്കു കൊണ്ടുവന്നു പ്രതിഷ്ഠിച്ച ഫസ്റ്റ് ക്ലാസ് തിരുശേഷിപ്പ് ആണ് മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയത്. തിരുവോസ്തി സൂക്ഷിക്കുന്ന സക്രാരിയുടെ താക്കോലും നഷ്ടപ്പെട്ടിട്ടുണ്ട്. തിരുശേഷിപ്പ് ഇവിടെ സ്ഥാപിച്ചതോടെയാണ് ഇതു തീർഥാടനകേന്ദ്രമായി ഉയർത്തിയത്. വായന തുടരുക . . . അർധരാത്രി കഴിഞ്ഞും നീണ്ട് മത്സരങ്ങൾ; ആദ്യദിനത്തിൽ മുന്നിൽ കണ്ണൂർ തൃശൂർ: ആദ്യദിനത്തിൽ ഒപ്പത്തിനൊപ്പം പോരാട്ടങ്ങൾ അർധരാത്രിയിൽ അവസാനിച്ചപ്പോൾ കൂടുതൽതവണ കലോത്സവ കിരീടം നേടിയ കോഴിക്കോടിനെ പിന്നിലാക്കി കണ്ണൂർ 220 പോയിന്റ് പോരാട്ടവീര്യത്തോടെ മുന്പിൽ. 218 പോയിന്റുമായി കോഴിക്കോടും 216 പോയിന്റുമായി കഴിഞ്ഞവർഷത്തെ ജേതാക്കളായ തൃശൂരും പിന്നാലെയുണ്ട്. വായന തുടരുക . .. അമ്മ വിദേശത്ത് പോകാനിരിക്കെ മകള്‍ ജീവനൊടുക്കി; 4 പേർക്ക് പുതുജീവനേകി അയോണയുടെ മടക്കം... കണ്ണൂർ സ്കൂൾ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം നിലയിൽനിന്ന് പ്ലസ്ടു വിദ്യാർഥിനിയായ അയോണ മോൻസൺ (17) ചാടിയത്. തുടർന്നു ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. കേരള കോൺഗ്രസ് എമ്മിനായി വാതിൽ തുറന്നിട്ടിരിക്കുന്നു, താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു’; സണ്ണി ജോസഫ് കേരള കോൺഗ്രസ് എമ്മിന് മുന്നിൽ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. കേരളത്തിന്റെ നന്മയ്ക്ക്, ജനങ്ങളുടെ മനസനുസരിച്ച് കേരള കോൺഗ്രസ് ആലോചിക്കാം. രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് അവർ തന്നെയാണ്. സോണിയ ഗാന്ധി ജോസ് കെ. മാണിയെ വിളിച്ചോ എന്ന് തനിക്ക് അറിയില്ലെന്നും ട്വന്റിഫോറിന്റെ ഫോർ ദ പീപ്പിൾ പരിപാടിയിൽ പങ്കെടുത്ത് സണ്ണി ജോസഫ് പറഞ്ഞു. തുടര്‍ന്നു വായിക്കുക . ... തൃശൂര്‍ ജില്ലയില്‍ ഇന്ന് (15-01-2026); അറിയാന്‍, ഓര്‍ക്കാര്‍... കോൺഗ്രസിൽ ചവിട്ടും കുത്തും ഏറ്റ് വരുന്നവർ വഴിയാധാരമാകില്ല; പരസ്യമായി നിലപാട് പറഞ്ഞാൽ സിപിഐഎം ആലോചിക്കും; പി മോഹനൻ കോൺഗ്രസിൽ ചവിട്ടും കുത്തും ഏറ്റ് വരുന്നവർ വഴിയാധാരമാകില്ല; പരസ്യമായി നിലപാട് പറഞ്ഞാൽ സിപിഐഎം ആലോചിക്കും; പി മോഹനൻ വായന തുടരുക . .. COMPUTER TIPS & TRICKS Subscribe Click Here. അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 14,362 |
|
വെള്ളി 1 ഗ്രാം |
₹ 310 |
|
ബി. എസ്. ഇ |
83,382.71 |
|
എന്‍. എസ്. ഇ |
25,665.60 |
🤖 എന്താണ് AI ചാറ്റ്‌ബോട്ട്?
മനുഷ്യരുമായി സ്വാഭാവികമായ രീതിയിൽ സംഭാഷണത്തിലേർപ്പെടാൻ രൂപകൽപ്പന ചെയ്തിട്ടുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ് AI ചാറ്റ്‌ബോട്ടുകൾ. കൃത്രിമ ബുദ്ധി (Artificial Intelligence) ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച മറുപടികൾ നൽകുന്നതിന് പകരം, നമ്മുടെ ചോദ്യങ്ങൾ മനസ്സിലാക്കി സാഹചര്യത്തിനനുസരിച്ച് മറുപടി നൽകാൻ ഇവയ്ക്ക് കഴിയും.
പ്രധാന പ്രത്യേകതകൾ
24/7 സേവനം: ഏത് സമയത്തും വിശ്രമമില്ലാതെ ഇവയ്ക്ക് മറുപടി നൽകാൻ സാധിക്കും.
വേഗത: ടൈപ്പ് ചെയ്യുന്ന നിമിഷം തന്നെ വിവരങ്ങൾ കണ്ടെത്താനും മറുപടി നൽകാനും ഇവ സഹായിക്കുന്നു.
ഭാഷാ പരിജ്ഞാനം: മലയാളം ഉൾപ്പെടെ ലോകത്തിലെ മിക്ക ഭാഷകളും കൈകാര്യം ചെയ്യാൻ ഇവയ്ക്ക് കഴിവുണ്ട്.
പഠനശേഷി: ഓരോ സംഭാഷണത്തിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാനും കൂടുതൽ കൃത്യമായ വിവരങ്ങൾ നൽകാനും AI ചാറ്റ്‌ബോട്ടുകൾക്ക് സാധിക്കും.
ഉപയോഗങ്ങൾ
വിവരങ്ങൾ കണ്ടെത്താൻ: ഗൂഗിളിൽ തിരയുന്നതിനേക്കാൾ വേഗത്തിൽ കൃത്യമായ ഉത്തരങ്ങൾ ലഭിക്കാൻ.
സഹായത്തിന്: ഉപഭോക്തൃ സേവനം (Customer Support), ബുക്കിംഗ് തുടങ്ങിയ കാര്യങ്ങൾക്ക്.
പഠനത്തിന്: ഗണിതം, കോഡിംഗ്, ഭാഷാപഠനം എന്നിവയിൽ വിദ്യാർത്ഥികളെ സഹായിക്കാൻ.
സർഗ്ഗാത്മകത: കവിതകൾ, ലേഖനങ്ങൾ, ഇമെയിലുകൾ എന്നിവ എഴുതാൻ.
ചുരുക്കത്തിൽ: വിവരസാങ്കേതിക വിദ്യയിലെ വലിയൊരു വിപ്ലവമാണ് AI ചാറ്റ്‌ബോട്ടുകൾ. മനുഷ്യന്റെ ജോലിഭാരം കുറയ്ക്കാനും കാര്യങ്ങൾ വേഗത്തിലാക്കാനും ഇവ വലിയ പങ്ക് വഹിക്കുന്നു.
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത Indian Army Day 🪖 — Today marks the 78th Army Day in India. It commemorates the day in 1949 when Field Marshal K.M. Cariappa became the first Indian Commander-in-Chief of the Indian Army. The theme for 2026 is 'Year of Networking and Data Centricity,' highlighting digital transformation and modern warfare. Wikipedia Day: - Celebrating the 25th anniversary of the site's launch in 2001. വാജി വാഹനം കണ്ഠരര് രാജീവരർക്ക് കൈമാറിയത് UDF കാലത്തെ ദേവസ്വം ഭരണസമിതി; തന്ത്രിക്ക് അവകാശമുണ്ടെന്ന് അജയ് തറയിൽ തിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരം പൊളിച്ചപ്പോള്‍ വാജിവാഹനം കണ്ഠരര് രാജീവരര്‍ക്ക് കൈമാറിയത് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്ന്. 2017 ഫെബ്രുവരി 19 നാണ് വാജിവാഹനം കൈമാറിയത്. വാജിവാഹനം കൈമാറുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. നിലവില്‍ കാണാനില്ലാത്ത അഷ്ടദിക് പാലകരുടെ വിഗ്രഹങ്ങള്‍ അവിടെ നിന്ന് എടുത്തുമാറ്റുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടറിന് ലഭിച്ചിട്ടുണ്ട്. ബിജെപിയും ലീഗും കോൺഗ്രസും പണം കൊടുത്ത് വോട്ട് വാങ്ങിയെന്ന് എം എ ബേബി; സിപിഐഎമ്മിൻ്റെ ഗൃഹസന്ദർശനത്തിന് തുടക്കം തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന് തുടക്കമായി. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി തിരുവനന്തപുരത്ത് നേതാക്കള്‍ക്കൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. എം എ ബേബിക്ക് പുറമേ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കും വായന തുടരുക . . Army Day (India) Army Day is celebrated on 15 January every year in India, in recognition of Lieutenant General Kodandera M. Cariappa's (later who became Field Marshal ) taking over as the first Commander-in-Chief of the Indian Army from General Francis Roy Bucher, the last British Commander-in-Chief of India, on 15 January 1949.[1][2] The day is celebrated in the form of parades and other military shows in the national capital New Delhi as well as in all headquarters.[3] On 15 January 2023, India celebrated its 75th Indian Army Day in Bengaluru.[4][5] Army Day marks a day to salute the valiant soldiers who sacrificed their lives to protect the country and its citizens.[6] വായന തുടരുക .. ... Watch Army day Celebrations 2026 Click me. സമ്മർദം ചെലുത്തി ആരെയും UDFലേക്ക് കൊണ്ടുവരില്ല, താല്പര്യമുള്ളവർ ഇങ്ങോട്ട് ആവശ്യപ്പെടട്ടേ; അടൂർ പ്രകാശ് കാസർകോട്: ആരെയും സമ്മർദം ചെലുത്തി യുഡിഎഫിലേക്ക് കൊണ്ടുവരില്ലെന്ന് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫുമായി സഹകരിക്കാൻ താൽപര്യമുള്ളവർ വരട്ടെ, അത് അവരുടെ ആവശ്യപ്രകാരം ആയിരിക്കണം. അല്ലാതെ ഒരാളെ പോലും സമ്മർദം ചെലുത്തി യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. വായന തുടരുക . . . ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടേക്കും; ജെഡിയുവില്‍ ചേരാൻ നീക്കം പട്‌ന: ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി എംഎല്‍എമാരുടെ നീക്കം. കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. മനോഹര്‍ പ്രസാദ് സിങ് (മനിഹാരി), സുരേന്ദ്ര പ്രസാദ് (വാല്‍മീകി നഗര്‍), അഭിഷേക് രഞ്ജൻ (ചന്‍പാട്ടിയ), അബിദുര്‍ റഹ്‌മാന്‍ (അറാരിയ), സുഹമ്മദ് കമറുള്‍ ഹോഡ (കിഷന്‍ഗാനി), മനോജ് ബിസ്വാന്‍ (ഫോര്‍ബസ്ഗാനി) എന്നിവരാണ് കോണ്‍ഗ്രസ് വിടാന്‍ ശ്രമിക്കുന്നത്. ഇൌ നീക്കം യാഥാര്‍ത്ഥ്യമായാല്‍ കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഇല്ലാതാവും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ ജയം വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me രാഹുലിന് പിന്തുണ: ശ്രീനാദേവിയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെന്ന് ഡിസിസി പത്തനംതിട്ട: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് നവമാധ്യമങ്ങളിലൂടെ രംഗത്തെത്തിയ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍. വായന തുടരുക . . .. പന്തീരാങ്കാവിൽ ടോൾ പിരിവിനെതിരെ കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്തു കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ഥാപിച്ച ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിനെതിരെ കോൺഗ്രസ് പ്രതിഷേധം. ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാവിലെ എട്ടോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി ടോള്‍ പിരിവ് തടയാന്‍ ശ്രമിക്കുകയായിരുന്നു. പ്രവർത്തകർ ടോള്‍ നല്‍കാതെ വാഹനങ്ങള്‍ കടത്തിവിട്ടു. ഇതോടെ തര്‍ക്കവും വാക്കേറ്റവും ആരംഭിക്കുകയായിരുന്നു. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. കോൺഗ്രസ് നേതാക്കളെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്ത് നീക്കി. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ആര്യയുടെ കാലത്ത് മാറ്റിയ ചിത്തിര തിരുനാളിന്റെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി; കോർപറേഷനിൽ എൽഡിഎഫ് - ബിജെപി തര്‍ക്കം തിരുവനന്തപുരം സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ചിത്രം തിരിച്ചു സ്ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്- ബിജെപി തർക്കം ഉടലെടുത്തു. വായന തുടരുക . . . പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസ്, വി കെ നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി; സർക്കാർ നേരിട്ട് ഇടപെട്ട് പരോൾ നീട്ടി പയ്യന്നൂരിലെ നഗരസഭാ കൗൺസിലറായി വിജയിച്ച വി കെ നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി. 15 ദിവസത്തേക്കാണ് പരോൾ നീട്ടിയത്. ഈ മാസം 26 വരെയാണ് പരോൾ. സർക്കാർ നേരിട്ടാണ് പരോൾ നീട്ടി നൽകിയത്. അച്ഛൻ്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോൾ. പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'കേരള കോണ്‍ഗ്രസ് എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല'; ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്
മൂന്നാമത്തെ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍ മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ റിമാന്‍ഡില്‍. രാഹുലിനെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തിച്ചു. കോടതിക്ക് മുന്നില്‍ യുവമോര്‍ച്ച രാഹുലിനെതിരെ പ്രതിഷേധിച്ചു. രാഹുല്‍ ഉണ്ടായിരുന്ന വാഹനത്തിന് നേരെ ചീമുട്ടയെറിഞ്ഞു. വായന തുടരുക... പിളർപ്പിനെ അതിജീവിക്കാൻ കഴിയില്ല; യൂടേൺ അടിച്ച് ജോസ് കെ മാണി, കേരളാ കോൺഗ്രസ് എൽ ഡി എഫിൽ തുടരും കേരളാ കോൺഗ്രസ് എം എൽ ഡി എഫ് വിടുമോ? കുറച്ചു ദിവസങ്ങളായി ഉയർന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം.”യേശുക്രിസ്തു പറയുന്നുണ്ട്, ജെറുസലേമിലെ സഹോദരന്മാരെ നിങ്ങൾ എന്നെ ഓർത്ത് കരയേണ്ട, നിങ്ങളേയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കൂ…” എന്ന ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചായിരുന്നു ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം ആരംഭിച്ചത്. കേരളാ കോൺഗ്രസ് എം എൽ ഡി എഫിൽ തുടരും. കേരളാ കോൺഗ്രസ് എം എവിടെയാണോ അവിടെയായിരിക്കും അധികാരം. എൽ ഡി എഫിൽ ഉറച്ചുനിൽക്കുമെന്നും, രാഷ്ട്രീയ നിലപാടിൽ ഒരു മാറ്റം വരുത്തേണ്ട സാഹചര്യമൊന്നും നിലവിൽ ഇല്ലെന്നായിരുന്നു പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണിയുടെ വാക്കുകൾ. കൂടുതല്‍ വായിക്കുക . .. സ്ഥിതിഗതികൾ വഷളാകുന്നു: ടെഹ്റാൻ എംബസി അടച്ച് യുകെ; തിരികെ എത്താൻ ജീവനക്കാർക്ക് നിർദ്ദേശം പ്രതിഷേധങ്ങളെ ഇറാൻ അക്രമാസക്തമായി അടിച്ചമർത്തുന്നതിനെ ചൊല്ലി സംഘർഷം രൂക്ഷമാകുകയും യുഎസ് സൈനിക നടപടി സാധ്യമാകുമെന്ന അഭ്യൂഹങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ സുരക്ഷാ സ്ഥിതി വഷളാകുകയാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടൻ ടെഹ്‌റാനിലെ എംബസി താൽക്കാലികമായി അടച്ചുപൂട്ടി എല്ലാ നയതന്ത്ര ജീവനക്കാരെയും പിൻവലിച്ചു. 'ടെഹ്‌റാനിലെ ബ്രിട്ടീഷ് എംബസി ഞങ്ങൾ താൽക്കാലികമായി അടച്ചു. ഇത് ഇനി വിദൂരമായി പ്രവർത്തിക്കും,' യുകെ വിദേശകാര്യ ഓഫീസ് ബുധനാഴ്ച അറിയിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടീഷ് ജീവനക്കാരെ പിൻവലിച്ചതായും അത് കൂട്ടിച്ചേർത്തു. വായന തുടരുക. . . Microsoft Copilot Microsoft Copilot is a generative artificial intelligence chatbot developed by Microsoft AI, a division of Microsoft. Based on OpenAI's GPT-4 and GPT-5 series of large language models, it was launched in 2023 as Microsoft's main replacement for the discontinued Cortana. The service was introduced in February 2023 under the name Bing Chat, as a built-in feature for Microsoft Bing and Microsoft Edge. Over the course of 2023, Microsoft began to unify the Copilot branding across its various chatbot products, cementing the 'copilot' analogy. At its Build 2023 conference, Microsoft announced its plans to integrate Copilot into Windows 11, allowing users to access it directly through the taskbar. In January 2024, a dedicated Copilot key was announced for Windows keyboards. വായന തുടരുക. . ..
HAPPY NEW YEAR |
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Microsoft Copilo
Army Day (India) ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ് തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർക്ക് നോട്ടീസ്. തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിപിഐഎം പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ എസ് പി ദീപക്കിന്റെ ഹർജിയിലാണ് നടപടി. തുടര്‍ന്നു വായിക്കുക . . . 'സ്വവർഗാനുരാഗം മനോരോഗം, ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹം'; വീണ്ടും വിവാദ പരാമർശവുമായി കെ എം ഷാജി കോഴിക്കോട്: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ വിവാദ പരാമര്‍ശം തുടര്‍ന്ന് മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. സ്വവര്‍ഗാനുരാഗം മനോരോഗമാണെന്നും ചികിത്സിക്കണമെന്നും കെ എം ഷാജി പറഞ്ഞു. ശാരീരിക ഇച്ഛ നടപ്പാക്കാനുള്ളതല്ല മനുഷ്യ സമൂഹമെന്നും കെ എം ഷാജി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടി വി ഡിജിറ്റല്‍ ഹെഡ് ജിമ്മി ജെയിംസിന്റെ അഭിമുഖ പരിപാടി 'നേരോ നേതാവെ'യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വായന തുടരുക . . . സോണിയയുടെ വീട്ടിൽ പോറ്റി എങ്ങനെ കയറി എന്ന ചോദ്യം ഉയർന്നതോടെ പോറ്റി എന്ന വാക്ക് മിണ്ടുന്നില്ല: എം ബി രാജേഷ് തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ആരോപണം വീണ്ടും ഉയര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്. ആരോപണങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നാക്കം പോകുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ കയറിയപ്പോള്‍ കെ സി വേണുഗോപാല്‍ ആയിരുന്നു ദേവസ്വം മന്ത്രിയെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി. കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 'മദ്രാസ് ഹൈക്കോടതിയെ സമീപിക്കൂ': ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടിക്കൊണ്ടുള്ള നിർമാതാക്കളുടെ ഹർജി തള്ളിയ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റീസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഈമാസം 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്‍കി. വായനതുടരുക ...... സൺഡേ സ്കൂൾ അധ്യാപക ക്ഷേമനിധി: കത്തോലിക്ക സഭ നിലപാട് അറിയിച്ചു കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്‍റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചതിനോടുള്ള കത്തോലിക്ക സഭയുടെ നിലപാട് അറിയിച്ചു. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദേശമോ നടപടിയോ അല്ല ഇതെന്നാണ് സഭ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിർദേശമാണ്. കാരണം, കേരളത്തിലെ ക്രൈസ്തവസഭകളിൽ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും മാർഗങ്ങളിലുമാണ് നടന്നുവരുന്നത്. വിപുലമായ ഈ മേഖലയെ പറ്റി ന്യൂനപക്ഷ വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയതായി അറിവില്ല. വായനതുടരുക ...... ശബരിമല ഭണ്ഡാരത്തിൽ നിന്ന് വിദേശകറൻസികൾ വായ്ക്കുള്ളിൽ കടത്തി; ദേവസ്വം ജീവനക്കാർ അറസ്റ്റിൽ പത്തനംതിട്ട: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി.നായർ(51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. സന്നിധാനം പോലീസിന് ഇവരെ കൈമാറി. ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 'സതീശന്‍റെ വിസ്മയം ജോസ് കെ. മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയി: എം.എ. ബേബി തിരുവനന്തപുരം: വി.ഡി. സതീശന്‍റെ വിസ്മയം ജോസ് കെ. മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മണ്ണന്തലയിൽ സിപിഎമ്മിന്‍റെ ഗൃഹസന്ദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക . .. 'ജയിലിൽ കിടക്കുന്നത് പാവങ്ങൾ, കുറ്റവാളികളായത് സാഹചര്യം കൊണ്ട്; വേതന വർധനവ് എതിർക്കുന്നത് ക്രൂരത'... കണ്ണൂർ ജയിലിൽ കിടക്കുന്നത് പാവങ്ങളാണെന്നും വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തടവുകാരുടെ വേതന വർധനവിനെ എതിർക്കുന്നവർ ചെയ്യുന്നത് ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിൽ സോപ്പോ മറ്റോ വാങ്ങണമെങ്കിൽ ഈ തുകയാണ് ഉപയോഗിക്കുന്നത്. കൊലക്കുറ്റം ചെയ്തവർ വരെ ഉണ്ടാകും. പലരും സാഹചര്യം കൊണ്ടാണ് കുറ്റവാളികളായത്. ജയിൽ ശിക്ഷ കഴിഞ്ഞ് പോകുന്നവർക്ക് തുക കൊണ്ട് നാട്ടിലേക്ക് പോകാമെന്നും ജയരാജൻ പറഞ്ഞു. തുടര്‍ന്നു വായിക്കുക . .. പ്രായമാകാൻ കാത്തിരിക്കേണ്ട ഇനി പെൻഷൻ പിൻവലിക്കാൻ: മികച്ച സ്ഥിരവരുമാനം ഉറപ്പാക്കാം: ആകെ മാറി എൻപിഎസ് 100 ശതമാനവും ഓഹരിയിലടാം. ജീവിത സായാഹ്നത്തിൽ സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്ന കേന്ദ്രസർക്കാർ പദ്ധതിയായ നാഷനൽ പെൻഷൻ സ്കീം (എൻപിഎസ്) കൂടുതൽ നിക്ഷേപസൗഹൃദമാവുകയാണ്. വ്യക്തിയുടെ താൽപര്യവും ലക്ഷ്യവും അനുസരിച്ച് ഇനി നിക്ഷേപം നടത്താമെന്നതാണ് വരുന്ന വലിയ മാറ്റങ്ങളിലൊന്ന്. നിക്ഷേപരീതികൾ, ലോക്–ഇൻ–പീരിയഡ് തുടങ്ങിയവയിൽ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (PFRDA) കൊണ്ടുവന്ന മാറ്റങ്ങൾ ഇതിനകം പ്രാബല്യത്തിലായിക്കഴിഞ്ഞു. ഒരേ പാനിൽ വ്യത്യസ്ത പദ്ധതികൾ മൾട്ടിപ്പിൾ സ്കീം ഫ്രെയിംവർക്ക് (MSF) അവതരിപ്പിച്ചതാണ് പ്രധാന മാറ്റം. ഇതോടെ ഒരു പാൻ നമ്പറിനു കീഴിൽ വ്യത്യസ്ത സിആർഎകളിലായി (സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസി) വൈവിധ്യമാർന്ന പദ്ധതികളിൽ നിക്ഷേപം നടത്താം. നിലവിൽ CAMS, പ്രോട്ടിയാൻ ഇ–ഗവേണൻസ്, കെഫിൻ ടെക്നോളജി എന്നിവയാണ് സിആർഎകളായി പ്രവർത്തിക്കുന്നത്. വ്യക്തികൾക്കു നിക്ഷേപ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) ഐഷ, സന്ദീപ്, അൻവർ; കൂടുവിട്ട് കൂറുമാറി നേതാക്കൾ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം കനക്കും സി പി ഐ എം വിട്ട് യു ഡി എഫ് ക്യാമ്പിലെത്തിയത് രണ്ട് മുൻ എം എൽ എമാർ, ബി ജെ പി വിട്ട് എത്തിയ സന്ദീപ് വാര്യർ അടക്കം മൂന്നുപേർ തിരഞ്ഞെടുപ്പ് ഗോഥയിൽ ഉണ്ടാവുമെന്ന് ഏറെക്കുറേ ഉറപ്പായി. കേരളാ കോൺഗ്രസ് എം യു ഡി എഫിൽ എത്തുകയാണെങ്കിൽ ഇത്തവണ കോൺഗ്രസിന് സീറ്റുകൾ കുറയും. വായന തുടരുക . . . ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 പി പി ദിവ്യയെ ഒഴിവാക്കി; സൂസന്‍കോടിയെയും മാറ്റി, സുജാത തുടരും; ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ മാറ്റം തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ മാറ്റം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന പി പി ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് പി പി ദിവ്യ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കുകയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ ഏക പ്രതിയാണ് പി പി ദിവ്യ. വായന തുടരുക . .. Miss You മണിയേട്ടാ...;കലാഭവൻ മണി കലോത്സവ വേദിയിലേക്ക് എത്തിയിരുന്നെങ്കിൽ...... മണിച്ചേട്ടൻ 1988ൽ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മോണോ ആക്ടിൽ മൂന്നാം സ്ഥാനം നേടിയതിന്റെ റിസൾട്ട് വന്ന പത്രവാർത്ത ഞാൻ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. കലാഭവൻ മണി മിമിക്രി, സിനി താരമൊക്കെയായി ഉയർന്നത് സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിൽ നിന്നാണ്.'മുക്കുവനും ഭൂതവും' ആയിരുന്നു മോണോ ആക്ടിന്റെ വിഷയം. മുക്കുവൻ വലയെറിഞ്ഞപ്പോൾ വലയിൽ കുടുങ്ങിയ ഒരു മാന്ത്രികച്ചെപ്പ് തുറക്കുകയും അതിൽ നിന്നു പുറത്തുകടന്ന ഭൂതത്തിനെ തിരികെ ചെപ്പിലടയ്ക്കാൻ കാണിക്കുന്ന തത്രപ്പാടുമൊക്കെയാണ് മണിച്ചേട്ടൻ വേദിയിൽ അവതരിപ്പിച്ച് സമ്മാനം നേടിയത്.അന്ന്, ചാലക്കുടിയിൽനിന്നു കൊല്ലം വരെ പോകാനുള്ള യാത്രാച്ചെലവ് താങ്ങാൻ കഴിയുന്നതായിരുന്നില്ല. പുറത്തുനിന്ന് നാരങ്ങാവെള്ളം പോലും വാങ്ങിക്കുടിക്കാൻ കാശില്ലാത്ത കാലം. മത്സരത്തിന് പോകേണ്ട എന്നായിരുന്നു ആദ്യ തീരുമാനം. വായന തുടരുക . . . മാസം മാറി കുടമാറ്റം, താളം മാറാതെ മേളം; കലോത്സവ വേദിയെ ആവേശത്തിലാക്കി പാണ്ടിമേളം കുടമാറ്റവും... തൃശൂർ ഒരു നിരയിൽ പാറമേക്കാവിന്റെ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും സംഘവും, മറു വശത്തു തിരുവമ്പാടിയുടെ മേള പ്രമാണി ചെറുശേരി കുട്ടൻ മാരാരും സംഘവും. പാണ്ടിമേളം കൊട്ടിക്കയറുന്നതിനനുസരിച്ചു കൈകൾ വാനിലുയർന്നു താളമിട്ടു. വർണക്കുടകൾ മാറിമാറി അണിനിരന്നു. മേളം മുറുകിയതോടെ ആലവട്ടവും വെഞ്ചാമരവും വാനിലുയർന്നു. മേടത്തിലെ പൂരത്തിനു മുൻപ് തേക്കിൻകാടിൽ കലയുടെ പൂരത്തിന്റെ ആരവം. വായന തുടരുക . . . WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 അടിപൊളിമുട്ട്: ക്ഷേത്ര പൂജാരി പഠിപ്പിച്ച അറബനമുട്ടുമായി എ ഗ്രേഡ് നേടി വിദ്യാർഥികൾ... വർഷങ്ങൾക്കു മുൻപു കല്ലാർ ജിഎച്ച്എസ്എസിൽ പ്ലസ്ടുവിനു പഠിക്കുമ്പോൾ സ്കൂളിലെ സീനിയർ ആയിരുന്ന അബു ആണ് ധനേഷിനെയും കൂട്ടുകാരെയും ദഫ്മുട്ടും കോൽക്കളിയും പഠിപ്പിച്ചത്. തൊട്ടടുത്ത ഗ്രൗണ്ടിൽ ജൂനിയർ വിദ്യാർഥികളെ പഠിപ്പിച്ചിരുന്ന അറബനമുട്ടിലാണു ധനേഷിനു കൂടുതൽ താൽപര്യം തോന്നിയത്. എന്നാൽ, രണ്ടു ഗ്രൂപ്പിനങ്ങളിലേ മത്സരിക്കാനാകൂ എന്നതിനാൽ ധനേഷിന് അന്നു മത്സരിക്കാനായില്ല. വർഷങ്ങൾക്കു ശേഷം അറബനമുട്ടിൽ പരിശീലനം നൽകാൻ തുടങ്ങിയപ്പോൾ ഇടുക്കി ജില്ലയിലെ 3 ടീമുകളെ പഠിപ്പിച്ചു തട്ടിൽ കയറ്റി. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |