Thank you for visiting.
Click me To
Listen Music.       9745397722
15
ഫെബ്രുവരി 2026 ഞായറാഴ്ച
1201 കൂംഭം 03
Shaaban 26 1447
വാള്യം 3 ലക്കം 374
logo
logo-placeholder
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത
Back Issues
"Gratitude turns what we have into enough"
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍ 🌕
ഓഹരി വിപണി 📊
Todays highlight
Todays breaking News
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് 📰
Ada Lovelace
Day Today
🧍 Human Brain vs AI
ശബരിമല യുവതീ പ്രവേശനം: സംസ്ഥാനം നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജി സുകുമാരന്‍ നായര്‍

ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. പഴയ വാശിയിലും ഉശിരിലും എന്‍എസ്എസ് കേസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019ല്‍ സര്‍ക്കാര്‍ ശരിയായി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്ക് പോകില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് വിശദീകരണം

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല. ഇന്ന് വൈകീട്ട് 4 മണിക്ക് ആണ് മണ്ണാര്‍ക്കാട് ജാഥയ്ക്ക് സ്വീകരണം നല്‍കുന്നത്. ഈ പൊതുയോഗത്തില്‍ പി.കെ ശശി പങ്കെടുക്കില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പങ്കെടുക്കാത്തതെന്നാണ് പി. കെ ശശി അറിയിച്ചിരിക്കുന്നത്. പി. കെ ശശി പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നത്.വായന തുടരുക

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്. എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു. പുതിയ കെപിസിസി പ്രസിഡന്റിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയസാധ്യത മാത്രമാണ് പരിഗണനയെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. വായന തുടരുക

ശബരിമല യുവതി പ്രവേശനം; നിലപാട് വ്യക്തമാക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് എംവി ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുമെന്നായിരുന്നു പ്രതികരണം.വായന തുടരുക

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് "

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: നാണയമായി സ്വര്‍ണം സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍

ശബരിമല കൊടിമര പുനപ്രതിഷ്ഠയില്‍ സംഭാവന നല്‍കിയത് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. നാണയങ്ങളായാണ് സ്വര്‍ണം സംഭാവന നല്‍കിയതെന്ന് ചില സിനിമാ താരങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കി. ഷാജി കൈലാസ്, സുരേഷ് കുമാര്‍, രഞ്ജി പണിക്കര്‍ എന്നിവരാണ് മൊഴി നല്‍കിയത്. ദേവസ്വം രേഖകളില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊടിമര പുനപ്രതിഷ്ഠയ്ക്ക് സംഭാവന നല്‍കിയോ എന്നറിയാന്‍ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.വായന തുടരുക

"മാലാഖയ്ക്ക് ഇന്ന് മടക്കം; ആലിന്‍ ഷെറിന്‍ എബ്രഹാമിന് കേരളം ഇന്ന് വിടനല്‍കും; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ"

അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന് വിട നല്‍കാന്‍ കേരളം. സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്‌ഐ പള്ളിയില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.വായന തുടരുക

പൊലീസ് ഉദ്യോഗസ്ഥനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം; ‘ജനാധിപത്യ കേരളത്തിന് അപമാനം’; കേരള പോലീസ് അസോസിയേഷന്‍

തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ പൊലീസുകാരനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പോലീസുകാരനെതിരെ കേസെടുത്തതില്‍ സേനയ്ക്കുള്ളില്‍ അമര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ പരാതിയിലാണ് പൊലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ കേരളത്തിന് അപമാനമെന്നു കേരള പൊലീസ് അസോസിയേഷന്‍ നിലപാട് അറിയിച്ചു. പിണറായി ഭരണത്തില്‍ പൊലീസുകാര്‍ക്ക്‌പോലും രക്ഷയില്ലെന്നു പ്രതിപക്ഷ നേതാക്കളും പ്രതികരിച്ചു.വായന തുടരുക

ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍ശബരിമല യുവതീ പ്രവേശനം; വജ്രായുധമാക്കി പ്രതിപക്ഷം; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍

ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ കത്തി നില്‍ക്കെ യുവതീ പ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ കൂടി സുപ്രീം കോടതി പരിഗണക്കുന്നത് പ്രതിപക്ഷത്തിന് വജ്രായുധം. സിപിഐഎമ്മിനേയും സംസ്ഥാന സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുകയാണ് യുഡിഎഫ്. വായന തുടരുക

‘കമ്യൂണിസ്റ്റുകാര്‍ക്ക് രക്തസാക്ഷികളുടെ ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ എടുക്കാന്‍ പറ്റുമോ’; ടി ഐ മധുസൂദനന്‍ എംഎല്‍എ

കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ ആദ്യമായി പരസ്യ പ്രതികരണവുമായി പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍. രക്തസാക്ഷി ഫണ്ട് ആര്‍ക്കും തട്ടിയെടുക്കാന്‍ പറ്റില്ല. കമ്യൂണിസ്റ്റുകാര്‍ക്ക് രക്തസാക്ഷികളുടെ ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ എടുക്കാന്‍ പറ്റുമോയെന്ന് ആലോചിക്കണമെന്നും ടിഐ മധുസൂദനന്‍ പറഞ്ഞു. ടി ഐ മധുസൂദനന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം.വായന തുടരുക

റഷ്യന്‍ പ്രതിപക്ഷ നേതാവിനെ കൊലപ്പെടുത്തിയത് ‘തവള വിഷം’ കൊണ്ട്; അലക്‌സി നവല്‍നിയുടെ മരണത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ റിപ്പോര്‍ട്ട്

റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്സി നവല്‍നി ജയിലില്‍ കൊല്ലപ്പെട്ടത് വിഷത്തവളയില്‍ നിന്നും വികസിപ്പിച്ചെടുത്ത വിഷം ഉപയോഗിച്ചാണെന്ന് കണ്ടെത്തല്‍. ഡാര്‍ട്ട് ഫ്രോഗില്‍ നിന്നുള്ള എപ്പിബാറ്റിഡിന്‍ എന്ന വിഷം നവല്‍നിയുടെ ശരീരത്തില്‍ കണ്ടെത്തിയതായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, നെതര്‍ലണ്ട്സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 2024 ഫെബ്രുവരി 16നാണ് നവല്‍നിയെ മരിച്ച നിലയില്‍ ജയിലില്‍ കണ്ടെത്തിയത്. വിഷപ്രയോഗത്തിലൂടെയാണ് നവല്‍നിയെ റഷ്യ വധിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വായന തുടരുക

ശബരിമല സ്വര്‍ണപ്പാളികളില്‍ ആസിഡിന്റെ സാന്നിധ്യം; അപ്രൈസര്‍മാര്‍ പരിശോധനയ്ക്ക് വേണ്ടി പ്രയോഗിച്ചതെന്ന് സംശയം; കേടുപാടുകള്‍ വരാന്‍ സാധ്യത

ശബരിമല സ്വര്‍ണപ്പാളികളില്‍ ആസിഡിന്റെ സാന്നിധ്യം. പാളികളില്‍ പലയിടത്തും നൈട്രിക് ആസിഡിന്റെ സാന്നിധ്യമാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അപ്രൈസര്‍മാര്‍ പരിശോധനയ്ക്ക് വേണ്ടി പ്രയോഗിച്ചിതാകാം ഇതെന്നാണ് സംശയം. എന്നാല്‍ ആസിഡ് സാന്നിധ്യമുള്ള ഭാഗത്തിന് ക്രമേണെ കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. വായന തുടരുക

ആലിന്‍ ഷെറിന് യാത്രാമൊഴിയേകാന്‍ കേരളം; സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ മല്ലപ്പള്ളിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം ഇന്ന്. പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളി സെമിത്തേരിയില്‍ 3.30ന് സംസ്‌കാരം നടത്തും. മസ്തിഷ്‌ക മരണത്തിന് പിന്നാലെ അവയവങ്ങള്‍ ദാനം ചെയ്ത ആലിന്‍ ഷെറിന് സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെയാവും വിട നല്‍കുക. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം മലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ജോര്‍ജ് മാത്തന്‍ മിഷന്‍ ആശുപത്രി ചാപ്പലിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.വായന തുടരുക

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

കാസർകോട്: ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ. കാസർകോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.വായന തുടരുക

കേസിൽ തന്‍റെ ഇടപെടൽ ഇല്ല, പൊലീസിനെതിരായ ഒരക്രമവും അംഗീകരിക്കില്ല; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

തിരുവനന്തപുരം: ഷോപ്പിംഗ് മാളില്‍ പൊലീസുകാരന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ എസിപിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ടറിനോട്. എല്ലാ വശങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. കേസില്‍ തന്റെ ഒരിടപെടലും ഉണ്ടായിട്ടില്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ ഇടയായ സാഹചര്യം പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു. വായന തുടരുക

പ്രേംകുമാറിനെ ചേർത്ത് നിർത്താൻ കോൺഗ്രസ്; നേതാക്കൾ ചർച്ച നടത്തി

തിരുവനന്തപുരം: പ്രേംകുമാറിനെ ചേർത്ത് നിർത്താൻ കോൺഗ്രസ്. പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തി.വായന തുടരുക

ഇന്നത്തെ പ്രത്യേകത
International Childhood Cancer Day - Observed worldwide to raise awareness about childhood cancer and to support children, adolescents, and families affected by cancer.
Random Display

Ada Lovelace


Augusta Ada King, Countess of Lovelace (née Byron; 10 December 1815 – 27 November 1852), also known as Ada Lovelace, was an English mathematician and writer chiefly known for work on Charles Babbage's proposed mechanical general-purpose computer, the analytical engine. She was the first to recognise the machine had applications beyond pure calculation. Lovelace is often considered the first computer programmer. വായന തുടരുക . ....

ചെയർമാന് വിധേയപ്പെട്ട് നിൽക്കും,താനും ജോസ് കെ മാണിയും ഒരു മെയ്യ്;പാർട്ടിയിൽ ആശയക്കുഴപ്പമില്ല: റോഷി അഗസ്റ്റിൻ

കൊച്ചി: കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. എന്നും ചെയര്‍മാന് വിധേയപ്പെട്ട് നില്‍ക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ചെയര്‍മാനെയും തന്നെയും തെറ്റിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു. എന്നാല്‍ അത് നടക്കില്ല. ജോസ് കെ മാണിക്ക് യാതൊരു പരിഭവവുമില്ല. ജോസ് കെ മാണിയും താനും എന്നും ഒരുമിച്ചാണ്. താനും ചെയര്‍മാനും ഒരു മെയ്യ് ആണെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. കൊച്ചിയിൽ റിപ്പോര്‍ട്ടറിനോട് സംസാരിക്കവെയായിരുന്നു റോഷി അഗസ്റ്റിന്‍റെ പ്രതികരണം. വായന തുടരുക

'ഞങ്ങളുടെ മാലാഖയെ കാണാൻ വന്നതാണ്'; ആലിൻ ഷെറിന് അന്ത്യാഞ്ജലി അർപ്പിച്ച് അവയവം സ്വീകരിച്ച കുഞ്ഞിന്റെ മുത്തച്ഛന്‍

>മല്ലപ്പള്ളി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്‌കാരചടങ്ങുകൾ തുടങ്ങിയിരിക്കുകയാണ്. കണ്ണീരോടെ ആലിന് യാത്രാമൊഴി ചൊല്ലുകയാണ് കേരളം. പത്തനംതിട്ട മല്ലപ്പളളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ വെച്ചാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നത്. വായന തുടരുക

കൊടിയത്തൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി; നിയമിച്ച് മൂന്ന് ദിവസത്തിനകം മണ്ഡലം പ്രസിഡന്‍റിനെ മാറ്റി

കോഴിക്കോട്: കൊടിയത്തൂരില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മൂന്ന് ദിവസം മുന്‍പ് നിയമിച്ച മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് മാറ്റി. ഹരിദാസ് പരപ്പിലിനെയാണ് പ്രസിഡന്റെ സ്ഥാനത്ത് നിന്ന് മാറ്റിയത്. നിയമനത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിന് പിന്നാലെയാണ് മാറ്റിയതെന്നാണ് വിശദീകരണം. ഡിസിസി അംഗം എം ടി അഷറഫിന് മണ്ഡലം പ്രസിഡന്റായി താല്‍കാലിക ചുമതല നല്‍കി.വായന തുടരുക

കല്ല്യാണത്തിന് വന്നവര്‍ക്ക് സമ്മാനമായി സ്വര്‍ണക്കട്ടി; സൗദി അറേബ്യയില്‍ നിന്നുള്ള വൈറല്‍ ദൃശ്യങ്ങള്‍

റിയാദ്: ഒരു പെട്ടി നിറയെ സ്വര്‍ണം കൈമാറുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൗദിയില്‍ നടന്ന ഒരു കല്ല്യാണ ചടങ്ങിലെ വീഡിയോ ആണെന്നാണ് വ്യക്തമാകുന്നത്. ഒരു പെട്ടി നിറയെ 24 കാരറ്റ് സ്വര്‍ണ ബിസ്‌ക്കറ്റെന്ന് തോന്നിക്കുന്ന വസ്തു കെെമാറുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.വായന തുടരുക

പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്, സിനിമാ സംഘടനകൾ അന്ന് വാക്കുകൊണ്ട് പോലും പിന്തുണച്ചില്ല: വിനയൻ

തിരുവനന്തപുരം: നടൻ പ്രേംകുമാറിന് പിന്തുണയുമായി സംവിധായകൻ വിനയൻ. പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി പ്രേംകുമാർ ഭരണം നടത്തിയെന്നും വിനയൻ പറഞ്ഞു. വായന തുടരുക

അയ്യപ്പന്റെ സ്വർണം പോലും തട്ടിയെടുത്ത കൊള്ള സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്: വി ഡി സതീശൻ

തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണം പോലും തട്ടിയെടുത്ത കൊള്ള സംഘമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വര്‍ണക്കൊള്ളയില്‍ ജയിലിലായ നേതാക്കളെ സംരക്ഷിക്കുക, രക്തസാക്ഷി ഫണ്ടിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടിയ ആളെ പുറത്താക്കുക എന്ന കാട്ടുനീതി നടപ്പാക്കുന്ന പാര്‍ട്ടിയാണ് ഭരണത്തിന് നേതൃത്വം നല്‍കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു. സിപിഐഎം പതിറ്റാണ്ടുകള്‍ ഭരിച്ച പശ്ചിമ ബംഗാളില്‍ ഭരണത്തിന്റെ അന്ത്യനാളുകളില്‍ സംഭവിച്ചതൊക്കെയും കേരളത്തിലും ആവര്‍ത്തിക്കുകയാണ്. ക്രിമിനലുകളെ വളര്‍ത്തിയും സംരക്ഷിച്ചും നാടുകൊള്ളയടിച്ചും നടത്തുന്ന ഈ ഭരണം ജനം അവസാനിപ്പിക്കുക തന്നെ ചെയ്യും. കേരളം അതിനായി കാത്തിരിക്കുകയാണെന്നത് സര്‍ക്കാരും സിപിഐഎമ്മും മറക്കേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. വാർത്ത കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വായന തുടരുക

പുസ്തകത്തിൽ മതനിഷേധം ആരോപിച്ച് അവഹേളിച്ചു; ഫാറൂഖ് കോളേജ് മാനേജ്മെന്റിനെതിരെ പരാതിയുമായി അധ്യാപിക

കോഴിക്കോട്: കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്മെന്‍റിനെതിരെ പരാതിയുമായി അധ്യാപിക. തന്‍റേതായി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മതനിഷേധം ആരോപിച്ച് ഫാറൂഖ് കോളേജ് പള്ളിയില്‍ തനിക്കെതിരെയും പ്രകാശന പരിപാടി സംഘടിപ്പിച്ച കോളേജ് സ്റ്റാഫ് ക്ലബിനുമെതിയും അവഹേളന പരാമർശം ഉണ്ടായെന്നാണ് ആരോപണം. ശബ്‌നം നൂര്‍ജഹാനാണ് പരാതി നൽകിയത്. പുസ്തകം തങ്ങളുടെ നയങ്ങൾക്കെതിരാണെന്ന് പറഞ്ഞ് വെള്ളിയാഴ്ച പ്രസംഗത്തിൽ പരസ്യമായി അലി മദനി മൊറയൂര്‍ ഇമാം അവഹേളിച്ചെന്ന് പരാതിയിൽ പറയുന്നു. 'ഫാറൂഖ് കോളേജിലെ സലഫി മതപോലീസ്' എന്ന തലക്കെട്ടിൽ ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. കാമില റൂമിയുടെ പ്രണയം എന്ന പുസ്തകത്തിനെതിരെയാണ് വിമർശനം. ആദ്യ പുസ്തകം പ്രകാശനം ചെയ്തപ്പോഴും സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും അധ്യാപിക പറയുന്നു.വായന തുടരുക

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ശ്രീകൃഷ്ണൻ സ്യമന്തക രത്‌നം കട്ടെടുത്തെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ?:മധുസൂദനൻ

കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് ആര്‍ക്കും തട്ടിയെടുക്കാന്‍ പറ്റില്ലെന്ന് ടി ഐ മധുസൂദനന്‍ എംഎൽഎ. ശ്രീകൃഷ്ണന്‍ സ്യമന്തക രത്‌നം കട്ടെടുത്തെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആകുമോയെന്നും മധുസൂദനന്‍ ചോദിച്ചു. മധുസൂദനന്‍ നയിക്കുന്ന ജാഥ വി കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം. വായന തുടരുക

സിപിഒക്കെതിരെ കേസെടുത്തതിൽ അമർഷം പരസ്യമാക്കി പൊലീസ് അസോസിയേഷൻ; ജാമ്യമില്ലാ വകുപ്പിൽ റിപ്പോർട്ട് തേടി കമ്മീഷണർ

തിരുവനന്തപുരം: മാളില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനും സഹോദരിക്കുമെതിരെ കേസടുത്തതില്‍ പ്രതിഷേധം പരസ്യമാക്കി പൊലീസ് അസോസിയേഷന്‍. ആക്രമണം ജനാധിപത്യ പ്രബുദ്ധ കേരളത്തിന് അപമാനമെന്ന് അസോസിയേഷന്‍ പ്രതികരിച്ചു. വായന തുടരുക

കുഞ്ഞേ ചെറിയ നേരമെങ്കിലും ജീവിതംകൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് നീ മടങ്ങുന്നത്, വിട: കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ കെ കെ ശൈലജ. ചെറിയ നേരമെങ്കിലും ജീവിതം കൊണ്ട് മഹത്തരമായൊരു സന്ദേശം നല്‍കിയാണ് ആലിന്‍ ഷെറിന്‍ മടങ്ങുന്നതെന്ന് കെ കെ ശൈലജ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. തീരാവേദനകള്‍ക്കിടയിലും ആലിന്റെ ജീവിതം മാനവ സാഹോദര്യത്തിന്റെയൊപ്പം ഓര്‍ക്കപ്പെടും. ഹൃദയം കനക്കുന്ന വേദനയോടെ ഈ നാടിനൊപ്പം ആലിന് വിട നല്‍കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. വായന തുടരുക

പ്രഭാത നടത്തത്തിനിടെ പാലത്തിൽനിന്ന് വീണു; ഈറോഡ്-സേലം രൂപതാ ബിഷപ്പ് മരിച്ചു

കോയമ്പത്തൂർ: ഈറോഡിൽ പ്രഭാതനടത്തത്തിനിടെ പാലത്തിൽനിന്നുവീണ് സിഎസ്ഐ ബിഷപ്പ് മരിച്ചു. ഈറോഡ്-സേലം രൂപതാബിഷപ്പ് ജേക്കബ് ലിവിങ്‌സ്റ്റൻ (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ജില്ലാ ആശുപത്രിക്കുസമീപം പാലത്തിലൂടെ ഡ്രൈവർക്കൊപ്പം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.വായന തുടരുക

എപ്സ്റ്റീൻ ഫയൽസിൽ പോര്; എപ്സ്റ്റീൻ കപിൽ സിബലിന് പുരസ്കാരം നൽകിയെന്ന് ബിജെപി, തിരിച്ചടിച്ച് കോൺഗ്രസ്

ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയല്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കും വാര്‍ത്തകള്‍ക്കും പിന്നാലെ വിവാദം കോണ്‍ഗ്രസിന് നേരെ തിരിക്കാനുള്ള ശ്രമവുമായി ബിജെപി. മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ജെഫ്രി എപ്സ്റ്റീനിൽ നിന്ന് പുരസ്‌കാരം സ്വീകരിച്ചിരുന്നുവെന്നാണ് ബിജെപി ആരോപണം. കേന്ദ്രമന്ത്രിയായിരിക്കെ 2010ല്‍ അമേരിക്കയില്‍ വച്ച് കപിൽ പുരസ്‌കാരം സ്വീകരിച്ചുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ചടങ്ങില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് സാംപിത്രോദയും പങ്കെടുത്തിരുന്നെന്നും ബിജെപി ആരോപിച്ചു. ഇക്കാര്യങ്ങളെല്ലാം എപ്സ്റ്റീന്‍ ഫയല്‍സിലുണ്ടെന്നും പ്രദീപ് ഭണ്ഡാരി പറയുന്നു.വായന തുടരുക

ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ കാ​റി​ന് തീ​പി​ടി​ച്ചു; എം​സി റോ​ഡി​ൽ അ​പ​ക​ടം

തിരുവനന്തപുരം: സെൽഫി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കെ കെ ശൈലജ. നിസാര പ്രശ്‌നങ്ങൾ പർവതീകരിക്കുന്നുവെന്നും മുഖ്യമന്ത്രി തിരക്കുള്ളയാളാണെന്നും എംഎൽഎ റിപ്പോർട്ടറിന്റെ 'നേരോ നേതാവേ' അഭിമുഖത്തിൽ പറഞ്ഞു. മുഖ്യമന്ത്രി കപടമായി പെരുമാറുന്ന ആളല്ലെന്നും സെൽഫി എടുക്കാൻ ശ്രമിച്ചതല്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് വാസ്തവമെന്നും കെ കെ ശൈലജ പറഞ്ഞു. എന്നാൽ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും കെ കെ ശൈലജ ആരോപിച്ചു. വായന തുടരുക

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

മൂ​വാ​റ്റു​പു​ഴ: കൂ​ത്താ​ട്ടു​കു​ളം മൂ​വാ​റ്റു​പു​ഴ എം​സി റോ​ഡി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് അ​പ​ക​ടം. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 6.30 ഓ​ടെ​യാ​ണ് സം​ഭ​വം. വായന തുടരുക

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പാ​ല​ക്കാ​ട് മ​ത്സ​രി​ക്കു​മെ​ന്ന് ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ

പാ​ല​ക്കാ​ട്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് സിവിൽ സ​ര്‍​വീ​സി​ൽ നി​ന്ന് രാ​ജി​വ​ച്ച് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ. നി​ല​വി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. കു​ട്ടി​ക്കാ​ലം മു​ത​ൽ പാ​ല​ക്കാ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ പ​റ​ഞ്ഞു.വായന തുടരുക

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഉ​ട​ൻ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഈ​മാ​സം അ​വ​സാ​നം പ്ര​ഖ്യാ​പി​ക്കും. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ​യും സം​വ​ര​ണ സീ​റ്റി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ​യു​മാ​ണ് ആ​ദ്യം പ്ര​ഖ്യാ​പി​ക്കു​ക. വായന തുടരുക ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ(എസ്‌ഐആർ) നടപടികളിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച്‌ സിപിഐഎം. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് കമ്മീഷന് കത്തെഴുതിയത്. എസ്ഐആര്‍ പ്രക്രിയ ഭരണഘടന തത്വങ്ങള്‍ക്കെതിരെയാണെന്നും വേട്ടര്‍മാരെ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നുവെന്നും എംഎ ബേബി ആരോപിച്ചു. സമയപരിധി അപ്രായോഗികമാണ്. നടപടിക്രമങ്ങള്‍ ബിഎല്‍ഒമാര്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുന്നതെന്നും കത്തില്‍ പറയുന്നു. എസ്‌ഐആറില്‍ കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും കത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.വായന തുടരുക

എ​ൻ​ഡി​എ​യ്ക്ക് തി​രി​ച്ച​ടി; വി.​കെ.​ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്നു

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ​യ്ക്ക് തി​രി​ച്ച​ടി. ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ. ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​മാ​യ വ​രു​ന്ന 24 ന് ​രാ​മ​നാ​ഥ​പു​ര​ത്ത് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യേ​ക്കും. വായന തുടരുക

എ​റ​ണാ​കു​ള​ത്ത് നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ളും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

> കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മെ​ൻ​സ് ഹോ​സ്റ്റ​ലി​ൽ നി​ന്നും നൈ​ട്രാ​സെ​പാം ഗു​ളി​ക​ക​ളും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഫൈ​സ​ൽ നാ​സ​ർ (33) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വായന തുടരുക

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​നം: സ​ർ​ക്കാ​രി​ന് പെ​ട്ടെ​ന്ന് നി​ല​പാ​ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​ച്ചി: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ട് പെ​ട്ടെ​ന്ന് നി​ല​പാ​ടെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ആ​ദ്യം പു​നഃ​പ​രി​ശോ​ധ​ന ബെ​ഞ്ച് വ​ര​ട്ടെ​യെ​ന്നും അ​തി​നു​ശേ​ഷം നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു. വായന തുടരുക

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​നം; യു​ഡി​എ​ഫി​ന് ഒ​റ്റ നി​ല​പാ​ടേ​യു​ള്ളൂ: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ച്ച​ത് സ​ര്‍​ക്കാ​രാ​ണ്. വായന തുടരുക

"ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാർക്ക് ഇ–ഓട്ടോറിക്ഷ; കരുതലുമായി ‘സ്നേഹയാനം’"

യോഗ്യത: കേരളത്തിൽ സ്ഥിരതാമസക്കാരായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ, ഭർത്താവ് ഉപേക്ഷിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. നാഷനൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാരുടെ (മാനസിക വെല്ലുവിളി, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹു വൈകല്യം) അമ്മമാർ ആയിരിക്കണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും സ്ഥിരവരുമാനം ഇല്ലാത്തവരും ആയിരിക്കണം. ത്രീവീലർ ലൈസൻസ് വേണം. പ്രായം 55 വയസ്സിൽ താഴെയാകണം. വായന തുടരുക

"ട്രേഡക്സ് കേരള 2026; അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് 17 മുതല്‍ കൊച്ചിയില്‍"

കൊച്ചി∙ സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് 'ട്രേഡക്സ് കേരള 2026' ഫെബ്രുവരി 17, 18 തീയതികളില്‍ കൊച്ചിയില്‍ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നായി മുപ്പതിലധികം ബയേര്‍സ് ട്രേഡക്സില്‍ എത്തും. കേരളത്തിലെ നാനൂറോളം സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭകര്‍ അവരുടെ വ്യത്യസ്ത ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചെറുകിട സംരംഭകര്‍ക്ക് ആഗോള വിപണി സാധ്യതകള്‍ തുറന്നിടുന്ന രീതിയില്‍ ഇത്തരമൊരു സമ്മേളനം ആദ്യമായാണ് വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്നത്. വായന തുടരുക

"കാൽമുട്ടു വേദനയുമായി ആശുപത്രിയിലെത്തി; ചികിത്സയ്ക്കിടെ ‘ട്വിസ്റ്റ്’: ‘കാണാതായ’ പെൻസിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു"

കൊച്ചി ∙ കാനഡയിലെ ക്ലാസ് മുറിയിൽ ‘കാണാതായ’ പെൻസിലിന്റെ 12 സെന്റിമീറ്റർ നീളമുള്ള ഭാഗം എട്ടു വയസ്സുകാരന്റെ ഇടുപ്പിന്റെ പിൻഭാഗത്തു നിന്നു കൊച്ചിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കാൽമുട്ടു വേദനയുമായി ആശുപത്രിയിലെത്തിയ കുട്ടിയുടെ ചികിത്സയ്ക്കിടെയാണ് ആരെയും അദ്ഭുതപ്പെടുത്തുന്ന ‘ട്വിസ്റ്റ്’. കാനഡയിൽ പ്രവാസിയായ നഴ്സ് 8 വയസ്സുള്ള മകന്റെ വലതു കാൽമുട്ടു വേദനയ്ക്കു പരിഹാരം തേടിയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കൺസൽറ്റന്റ് പീഡിയാട്രിഷ്യൻ ഡോ. ജോണി വാകയിൽ ഫ്രാൻസിസിനെ സമീപിക്കുന്നത്. എംആർഐ സ്കാനിങ്ങിൽ കാൽമുട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല.വായന തുടരുക

"പോൽ ആപ്പിൽ കയറിയാൽ ട്രെയിൻ യാത്ര സുരക്ഷിതം; മൊബൈൽ ഫോണിൽ റെയിൽവേ പൊലീസിന്റെ 5 സേവനങ്ങൾ"

കോഴിക്കോട് ∙ കേരള പൊലീസിന്റെ പോൽ–ആപ്പുമായി ചേർന്ന് റെയിൽവേയുടെ സുരക്ഷാ യാത്ര. ട്രെയിൻ യാത്രയ്ക്കിടയിൽ ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷിത യാത്ര നൽകിയാണ് പോൽ ആപ്പിൽ ‘റെയിൽ മൈത്രി’ സേവനം ഉൾപ്പെടുത്തിയത്. ട്രെയിൻ യാത്രക്കാർക്കായി മൊബൈൽ ഫോണിൽ റെയിൽവേ പൊലീസ് അഞ്ചു സേവനങ്ങളാണ് ഒരുക്കിയത്. യാത്രക്കാരുടെ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഇനി ‘റെയിൽ മൈത്രി’ സർവീസ് ഉപയോഗിക്കാം.a href="https://www.manoramaonline.com/district-news/kozhikode/2026/02/15/rail-mytri-kerala-police-safety-app.html"> വായന തുടരുക

Local News

ശിവരാത്രി ആഘോഷവും ബലിതര്‍പണവും
പാതിവഴിയില്‍ നിലച്ച് ഞെള്ളൂര്‍ വെണ്ടോര്‍ പാലം
വരന്തരപ്പിള്ളി പൗണ്ട് കച്ചേരി കടവ് പാലം റോഡില്‍ യാത്ര ക്ലേശം
കൈലാസ താഴ്വരയില്‍ ഐസുകട്ടയില്‍ പെയിന്റ് ചെയ്ത് മഹാദേവ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ് കാട്ടുപന്നി ശല്യവും നിയമക്കുരുക്കും ചങ്ക് തകർന്ന കർഷകരുടെ പ്രതികരണങ്ങൾ മാറ്റൊലിയിലൂടെ...
തലോർ സഹകരണ ബാങ്കിൻ്റെ സുരക്ഷിത പച്ചക്കറി കൃഷിക്ക് തുടക്കമായി....
വരന്തരപ്പിള്ളിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം...
അടിപ്പാതകളുടെ നിർമ്മാണം ഇഴയുന്നു; മണ്ണ് കിട്ടാനില്ലാത്തതോ പ്രതിസന്ധിക്ക് കാരണം?... മാറ്റൊലിയിലൂടെ ജനങ്ങളുടെ പ്രതികരണം... ഭീഷണി അരുത്, ലോണ്‍ റിക്കവറി ഏജന്റുമാരുടെ ഉപദ്രവത്തിന് കടിഞ്ഞാണിട്ട് ആര്‍ബിഐ, പുതിയ മാര്‍ഗനിര്‍ദേശങ്ങളിറക്കി...

Random Display
"സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; വന്നത് 29,200 രൂപ ബിൽ!"

കുമളി ∙ ജല അതോറിറ്റിക്ക് ടാങ്ക് നിർമിക്കാൻ സ്ഥലം വിട്ടുനൽകിയതിന് പ്രത്യുപകാരമായി ചക്കുപള്ളം ശ്രീനാരായണ ധർമാശ്രമത്തിന് സൗജന്യമായി വെള്ളം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പരസ്യമായി നൽകിയ വാക്ക് പാഴായി. മന്ത്രിയുടെ വാഗ്ദാനത്തിനു പുറമേ, നിലവിലുള്ള വാട്ടർ കണക്‌ഷന് തുടർന്ന് പണം അടയ്ക്കേണ്ടതില്ലെന്ന് സ്ഥലത്തെത്തിയ എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരും ആശ്രമം അധികൃതരോടു പറഞ്ഞിരുന്നു. ഇവരുടെ വാക്കു വിശ്വസിച്ച് ബിൽ അടയ്ക്കാതിരുന്ന ആശ്രമം അധികൃതർക്ക് കണക്‌ഷൻ വിഛേദിക്കുമെന്ന നോട്ടിസ് ലഭിച്ചതോടെ അടയ്ക്കേണ്ടി വന്നത് 29,200 രൂപ.വായന തുടരുക

"‘വെർച്വൽ അറസ്റ്റിലായ’ ഡോക്ടറെ പൊലീസ് രക്ഷപ്പെടുത്തിയത് വീടിന്റെ കതകു പൊളിച്ച് !"

തട്ടിപ്പു സംഘം വെർച്വൽ അറസ്റ്റ് ചെയ്ത ചങ്ങനാശേരി സ്വദേശി ഡോക്ടറെ വീടിന്റെ കതകു പൊളിച്ചാണ് പൊലീസ് രക്ഷപ്പെടുത്തിയത്! പൊലീസെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയാറായില്ല. ഇതോടെയാണ് കതകു പൊളിച്ച് വീടിനുള്ളിൽ കയറി ഡോക്ടറെ രക്ഷിക്കേണ്ടി വന്നത്. ഈ സമയം വിഡിയോ കോളിലൂടെ തട്ടിപ്പു സംഘം ഡോക്ടറെ ‘വെർച്വൽ അറസ്റ്റിൽ’ വച്ചിരിക്കുകയായിരുന്നു. തന്റെ വിലാസത്തിൽ നിന്ന് അയച്ച പാഴ്സലിൽ നിരോധിത വസ്തുവുണ്ടെന്ന് പറഞ്ഞാണ് ഡോക്ടറെ വിഡിയോ കോളിൽ വിളിച്ചത്.വായന തുടരുക

"വയറിളക്കിയെങ്കിലും ആഭരണം പുറത്തുവന്നില്ല; യുവതി വിഴുങ്ങിയ മാലയ്ക്കുവേണ്ടി സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക്"

ചേവായൂർ (കോഴിക്കോട്) ∙ കവർച്ചയ്ക്കിടെ യുവതി വിഴുങ്ങിയ സ്വർണമാല പുറത്തുവരാൻ 4 ദിവസമായി പൊലീസിന്റെ കാത്തിരിപ്പ്. ഇതിനിടെ പൊലീസിനെ വെട്ടിലാക്കി സ്കാനിങ്ങിൽ മറ്റൊരു കമ്മൽ കൂടി പ്രതി പാലേമാട് കല്ലൻകുന്നൻ സമീന (35)യുടെ വയറ്റിൽ കണ്ടെത്തി. രോഗിക്ക് അസ്വസ്ഥത ഇല്ലാത്തിടത്തോളം കാലം ശസ്ത്രക്രിയ നടത്താനാകില്ലെന്നു ഡോക്ടർമാർ നിലപാടെടുത്തതോടെ കാത്തിരിപ്പല്ലാതെ വേറെ വഴിയില്ലെന്നായി പൊലീസിന്. ഇതോടെ, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക് സ്വർണക്കവർച്ച കേസ് നീങ്ങുകയാണ്.വായന തുടരുക

"നിങ്ങൾ ഒറ്റയ്ക്കു താമസിക്കുന്നയാളാണോ? കുടുക്കിലാകും മുൻപ് അറിഞ്ഞിരിക്കാം... ഗോൾഡൻ അവർ"

നിങ്ങൾ ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരനാണോ? എങ്കിൽ തട്ടിപ്പുസംഘം നിങ്ങളെയും തേടിയെത്തും. ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാരായ ദമ്പതികളെയാണ് തട്ടിപ്പുസംഘം നോട്ടമിടുന്നത്. സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുമ്പോഴും തട്ടിപ്പുകൾ കുറയുന്നില്ല.വായന തുടരുക

"ചെങ്ങന്നൂരിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ്; ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ട്"

ആലപ്പുഴ ∙ സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് (യുവി) വികിരണം ഏൽക്കുന്ന ജില്ലകളിൽ ആലപ്പുഴയും. 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് ആയ സൂചിക 8 രേഖപ്പെടുത്തിയതു ചെങ്ങന്നൂരിലും മൂന്നാറിലും കോന്നിയിലുമാണ്. ഇതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.വായന തുടരുക

"കവർച്ച ആസൂത്രണം ചെയ്തത് റീന; സഹായത്തിനെന്ന പേരിൽ ആദ്യമോടിയെത്തി: നിർണായകമായത് ആ സിസിടിവി ദൃശ്യങ്ങൾ"

തിരുവനന്തപുരം ∙ നഗരത്തിൽ പട്ടാപ്പകൽ നടന്ന കവർച്ച ആസൂത്രണം ചെയ്ത റീന, ആക്രമണത്തിനിരയായ ചന്ദ്രയുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്നയാൾ. അതു മുതലെടുത്ത് ചന്ദ്രയുടെ വിവരങ്ങൾ മനസ്സിലാക്കിയ റീന തന്റെ ബന്ധുവായ ഷീബയെ ഒപ്പംകൂട്ടി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചന്ദ്ര പതിവായി സ്വർണം ധരിക്കുന്നത് റീനയ്ക്ക് അറിയാമായിരുന്നു. ചന്ദ്രയുടെ മകൻ ജോലിക്കു പോകുന്ന സമയം ഷീബയെ റീന അറിയിച്ചു. കോർപറേഷൻ ജീവനക്കാരെന്ന വ്യാജേനയെത്തിയാൽ ചന്ദ്ര കതകു തുറക്കുമെന്നും റീന അറിയിച്ചു. കവർച്ചയ്ക്കു പിന്നാലെ സഹായത്തിനെന്ന പേരിൽ ഫ്ലാറ്റിലേക്ക് ആദ്യം ഓടിയെത്തിയതും റീനയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഫ്ലാറ്റിൽ റീനയുമുണ്ട്. അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ കവർച്ചയുടെ ചുരുളഴിഞ്ഞത്. സാമ്പത്തികബാധ്യതമൂലമാണു കവർച്ച നടത്തിയതെന്നാണ് റീനയുടെ മൊഴി. വായന തുടരുക

രണ്ടുപേരുടെയും പേരിലെ ‘എക്സ്’ മാറും; ആ നേതാക്കൾ മത്സരിക്കുമെന്ന് ഉറപ്പിച്ച് കെ.സി.വേണുഗോപാൽ"

പാലക്കാട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാൻ മാധ്യമങ്ങളിൽ പേരു ചർച്ചയാക്കാൻ പോകുന്നവരെ പരിഗണിക്കേണ്ടെന്ന നിലപാടു സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു.വായന തുടരുക

കേരളം മറക്കില്ല ഈ പൊന്നോമനയെ; കുഞ്ഞുമാലാഖ ആലിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

പത്തനംതിട്ട: നാലുകുട്ടികൾക്ക് പുതുജീവനേകിയ കുഞ്ഞുമാലാഖയ്ക്ക് നാടിന്റെ യാത്രാമൊഴി. അവയവദാന ചരിത്രത്തിൽ പുതുചരിത്രം രചിച്ച് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം മടങ്ങി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സിഎസ്‌ഐ പള്ളിയിലായിരുന്നു സംസ്‌കാരം.വായന തുടരുക

ആചാരങ്ങളിൽ രാഷ്ട്രീയം കലർത്തരുത്, ബജറ്റിൽ സംവാദത്തിന് തയ്യാർ-രാജീവ് ചന്ദ്രശേഖർ

ദുബായ്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആചാരങ്ങളെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വികസന കാര്യങ്ങളിൽ സംവാദത്തിന് ബി.ജെ.പി തയ്യാറാണെന്നും വ്യക്തമാക്കി. പത്തുവർഷത്തെ ദുർഭരണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണോ നാളത്തെ നാടകം എന്നറിയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക

>ബീക്കൺലൈറ്റ് മുതൽ സ്പീക്കർവരെ; പോലീസ് പട്രോളിങ്ങിന് ഇറങ്ങാൻ അഞ്ച് ഇലക്ട്രിക് സ്‌കൂട്ടറുകൾ

കൊച്ചി: നഗരത്തിലെ പോലീസ് പട്രോളിങ് കൂടുതൽ ഊർജിതമാക്കുന്നതിനും പരിസ്ഥിതി സൗഹൃദമാക്കുന്നതിനുമായി കൊച്ചി സിറ്റി പോലീസിന് അഞ്ച് ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ലഭിച്ചു. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഇന്റർനാഷണലുമായി സഹകരിച്ച് ന്യൂമെറോസ് മോട്ടോഴ്സ് ആണ് ഈ വാഹനങ്ങൾ പോലീസിന് കൈമാറിയത്. വായന തുടരുക

'എന്നെ പുറത്താക്കിയത് സ്വാഭാവികമായ നടപടിയല്ല'; സർക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് പ്രേംകുമാർ

തിരുവനന്തപുരം: സർക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ. ഏത് അക്കാദമിയിലാണ് കാലാവധി കഴിഞ്ഞ ഉടനെതന്നെ തലപ്പത്തുനിന്ന് മാറ്റിയിട്ടുള്ളതെന്നും ഇതൊരു സ്വാഭാവിക നടപടിയായി തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയത് സ്വാഭാവികമായ നടപടിയാണെന്ന് ആരും കരുതരുത്. അതൊരു സ്വാഭാവികമായ നടപടിയല്ലെന്നും പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു.വായന തുടരുക

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്.........

തൃശൂർ ജില്ലയിൽ ഇന്ന് (12-02-2026); അറിയാൻ, ഓർക്കാൻ


,

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

15,775
+ ₹ 197 ▲

വെള്ളി 1 ഗ്രാം

280
- ₹ 20 ▼

ഓഹരി വിപണി

ബി. എസ്. ഇ

82,626.76
- 1,048.16(1.25%) ▼

എന്‍. എസ്. ഇ

25,471.10
- 336.10 (-13%) ▼

🧍 Human Brain vs AI

Human AI
Learns from experience Learns from data
Uses emotionsUses mathematics
Can think creatively Works based on training

Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.