Thank you for visiting.
Click me To
Listen Music.      

ഡിംസബര്‍ 2025 ഞായറാഴ്ച 1201 വൃശ്ചികം  29

Jumada II 29, 1447

വാല്യം 2 ലക്കം 322

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

15

“Start each day with a grateful heart and a positive mind—everything else will fall into place.”

(1)

തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടി കനത്ത പ്രഹരമാണെന്ന് വിലയിരുത്തി സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല സ്വര്‍ണക്കൊള്ളയടക്കം തിരിച്ചടിയായെന്നും ഭരണവിരുദ്ധ വികാരമുണ്ടായെന്നുമാണ് സിപിഎം വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ സംഘടനാ തലത്തിൽ വീഴ്ചയുണ്ടായെന്നും വിലയിരുത്തുന്നു. പരാജയം ഇഴകീറി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ള വിവാദം തിരിച്ചടിയായി. വിഷയത്തിലുണ്ടായ ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാനായില്ല. അടിസ്ഥാന വോട്ടിൽ വരെ വിവാദം വിള്ളലുണ്ടാക്കി. സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെ നിലപാട് ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും ആരോപണവിധേയരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് എതിര്‍വികാരം ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു. വായന തുടരുക ......

വോട്ട് ചോരി റാലിയിലെ പരാമര്‍ശത്തില്‍ രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി

വോട്ട് ചോരി റാലിയിലെ പരാമര്‍ശത്തില്‍ രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് പറഞ്ഞത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തലാണെന്നും ഇത്തരം തരംതാഴ്ന്ന പരാമർശങ്ങൾ അം​ഗീകരിക്കില്ലെന്നും    രാഹുൽ ​ഗാന്ധിയും, മല്ലികാർജുൻ ഖർ​ഗെയും മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി  കിരൺ റിജിജു ആവശ്യപ്പെട്ടു. വോട്ട് കൊള്ള ആരോപണം ഉന്നയിച്ചുള്ള പ്രചാരണം ശക്തമാക്കിക്കൊണ്ടാണ് ദില്ലി രാംലീല മൈതാനത്ത്  ഇന്നലെ  കൂറ്റൻ റാലി നടന്നത്. രാഹുൽ ​ഗാന്ധിയുടെ നേതൃത്ത്വത്തിൽ നടത്തിയ റാലിയിൽ സോണിയ ​ഗാന്ധിയും, പ്രിയങ്ക ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയും, കെസി വേണു​ഗോപാലും അടക്കമുള്ള മുതിർന്ന നേതാക്കളും കേരളത്തിൽ നിന്നടക്കം സംസ്ഥാന ഘടകങ്ങളുടെ ചുമതലയുള്ളവരും പങ്കെടുത്തു. അധികാരമുപയോ​ഗിച്ച് ജനാധിപത്യ സംവിധാനങ്ങളെല്ലാം അട്ടിമറിച്ചാണ് നരേന്ദ്രമോദിയും അമിത്ഷായും അധികാരത്തിൽ തുടരുന്നതെന്നും,  സത്യവും അഹിംസയും മുറുകെ പിടിച്ചുകൊണ്ട് ഇരുവരെയും തോൽപിക്കുമെന്നും രാഹുൽ പറഞ്ഞു. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

ഫലം അനുകൂലമായപ്പോൾ രാഹുൽ സ്വീകരിക്കുന്നുവെന്നും ബിജെപി വക്താവ് അമിത് മാളവ്യ

ഫലം അനുകൂലമല്ലാത്തപ്പോഴെല്ലാം ഇവിഎമ്മിനെ കുറ്റം പറയുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും ഫലം അനുകൂലമായപ്പോൾ രാഹുൽ സ്വീകരിക്കുന്നുവെന്നും ബിജെപി വക്താവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ, ഫലം അനുകൂലമാകുമ്പോൾ മാത്രം രാഹുൽ ഗാന്ധി ഇവിഎമ്മിനെ അംഗീകരിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. ഇത് ഇരട്ടത്താപ്പാണെന്നും ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും അമിത് മാളവ്യ പറഞ്ഞു. ഒഴിവുകഴിവുകളല്ല, തോൽവിയും അംഗീകരിക്കുന്ന നേതാക്കളെയാണ് ജനാധിപത്യത്തിന് വേണ്ടതെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു വായന തുടരുക . ..

എം എം മണിയുടെ വിവാദ പരാമർശത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

എം എം മണിയുടെ പരാമർശത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ലെന്നും അത് പാർട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്നും  ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായി പാർട്ടിയും മുന്നണിയും തിരിച്ചുവരുമെന്നും ബിജെപിയുടെ കടന്നുകയറ്റം മതനിരപേക്ഷതയെ ആശങ്കപ്പെടുത്തുന്നതാണ്, 58 ശതമാനം വോട്ടേ ചെയ്തിട്ടുള്ളൂ. സിപിഎമ്മിന്റെ അടിത്തറക്ക് കോട്ടം തട്ടിയിട്ടില്ല. ആത്മ വിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഏതെങ്കിലും തരത്തിൽ അടിയോഴുക്കകൾ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം

അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിന്റെ നവംബര്‍ 30നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. രണ്ടാം തവണയായിരുന്നു ജാമ്യം നിഷേധിക്കുന്നത്.

വായന തുടരുക......

നന്ദി കേരളമേ…തോറ്റു പോയവര്‍ ജയിക്കുന്ന നിമിഷമാണ്; വൈകാരിക കുറിപ്പുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചനക്കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി ബി മിനി. സൈബര്‍ ആക്രമണങ്ങളില്‍ തളരില്ലെന്നും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ആ വേട്ടയാടലെന്നുമായിരുന്നു വിഷയത്തില്‍ മിനി പ്രതികരിച്ചത്. ഇപ്പോഴിതാ ഇന്ന് കോടതിയിലേക്ക് പോകുമ്പോഴുണ്ടായ അനുഭവം സംബന്ധിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ടി ബി മിനി. ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതുമുതല്‍ തിരിച്ച് വരുന്നതുവരെ തന്നെ ആളുകള്‍ തിരിച്ചറിഞ്ഞതിലെയും പിന്തുണ അറിയിച്ചതിലെയും സന്തോഷമാണ് മിനി പങ്കുവെയ്ക്കുന്നത്. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

BJPയുടെ വോട്ട് കുറഞ്ഞു,തിരുവനന്തപുരം കോർപ്പറേഷൻ വോട്ട് നിലയിലെ യാഥാർത്ഥ്യമെന്ത്; കണക്ക് നിരത്തി ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടുമ്പോള്‍ അതിന് അത്ര 'മധുര'മില്ലെന്ന് കണക്കുകൾ പങ്കുവെച്ച് വ്യക്തത വരുത്തി ജോണ്‍ ബ്രിട്ടാസ് എംപി. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് നില കുറഞ്ഞതായുള്ള കണക്കുകള്‍ നിരത്തിയാണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കൂടുതല്‍ വായിക്കുക.....

കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ വോട്ടിന് വേണ്ടി കാഴ്ചവയ്ക്കരുത്’; സ്ത്രീവിരുദ്ധ പ്രസംഗവുമായി എൽഡിഎഫ്...

മലപ്പുറം സ്ത്രീവിരുദ്ധ പ്രസംഗവുമായി മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.വി.സയ്യിദ് അലി മജീദ്. വിജയാഹ്ലാദത്തിനു പിന്നാലെയാണ് വനിതാ ലീഗിനെയും സ്ത്രീകളെയും അധിക്ഷേപിച്ചുള്ള പ്രസംഗം. വാർഡിൽ യുഡിഎഫ് സ്ഥാനാർഥിക്കായി വനിതാ ലീഗ് പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങിയതാണ് മജീദിനെ പ്രകോപിപ്പിച്ചത്.  തുടര്‍ന്നു വായിക്കുക . ..

നിയമസഭാ തിരഞ്ഞെടുപ്പിൽ UDFന് ഈസി വാക്കോവർ ഉണ്ടാകും, ജനവികാരം മാനിച്ച് മുന്നോട്ടു പോകും; പി എം എ സലാം


തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗിനും
UDF നും വലിയ മുന്നേറ്റം ഉണ്ടായെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. സർക്കാരിന്റെ വീഴ്ചകളാണ് UDF ജയത്തിന് കാരണം. ഒരു പ്രത്യേക ജനത്തെയും പ്രദേശത്തെയും അവഹേളിച്ചവരെ LDF ചേർത്ത് പിടിച്ചു. അതിന് ജനം മറുപടി നൽകി.

നിയമസഭാ തിരഞ്ഞെടുപ്പിൽ UDFന് ഈസി വാക്കോവർ ഉണ്ടാകും. ജനവികാരം മാനിച്ച് മുന്നോട്ടു പോകും. ജമാഅത്തെ ഇസ്ലാമിയുമായി ഈ തിരഞ്ഞെടുപ്പിലും LDF ബന്ധം പുലർത്തുന്നു. കാസർഗോഡ് ,പാലക്കാട് ജില്ലകളിലാണ് ഈ കൂട്ടുകെട്ട് എന്നും പി എം എ സലാം ബ്യാക്തമാക്കി.വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

തൃശൂര്‍ ജില്ലയില്‍ ഇന്ന് (15-12-2025); അറിയാന്‍, ഓര്‍ക്കാര്‍...


 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

ഇന്നത്തെ പ്രത്യേകത

International Tea Day

ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നടൻ ദിലീപ് പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ഭാരവാഹികൾ

എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്ന് നടൻ ദിലീപ് പിന്മാറിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. നാളെയാണ് ക്ഷേത്രത്തിൽ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ദിലീപിൻ്റെ പിന്മാറ്റത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകൾ ദിലീപിനെതിരെ എതിർപ്പ് ഉയർത്തിയെന്നാണ് വിവരം. വായന തുടരുക . . .

രാഹുൽ മാങ്കൂട്ടത്തിലിനോട് പത്തനംതിട്ട വിട്ടുപോകരുതെന്ന് നിർദേശം നൽകി അന്വേഷണ സംഘം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശം. ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം. എന്നാൽ സെഷൻസ് ഉത്തരവ് പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിവച്ചത്. വായന തുടരുക . .

International Tea Day – December 15, 2025

Step aside, coffee and Coca Cola, for International Tea Day on December 15, we drink the most popular beverage in the world. The day mainly seeks to raise awareness on the impact the tea trade has on farmers and workers but is also celebrated by tea lovers worldwide. Did you know that the origins of tea have been traced back to China? It was mostly used for medicinal purposes until the 17th century when tea made its way to the United Kingdom. The main types include black, green, white, herbal, oolong, and pu’erh. While this holiday has been observed since 2005, in 2019 the United Nations introduced a new International Tea Day on May 21. We, of course, celebrate both, who doesn’t want double tea?വായന തുടരുക .. ...

പാര്‍ട്ടിയെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് തരൂർ

കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായെന്ന അവലോകനം ട്വിറ്ററിൽ പങ്കുവച്ച് ശശി തരൂർ. കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു എന്നും ബദൽ നയം ഇല്ലാതെ എതിർപ്പ് മാത്രമായി കോൺഗ്രസ് മാറുന്നു എന്നും നിരീക്ഷണം ഉണ്ട്. തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു എന്നും അവലോകനത്തിലുണ്ട്. പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടു. നിരീക്ഷണം ‘യാഥാർത്ഥ്യം’ എന്നും ചിന്താപരമെന്നും തരൂർ വിലയിരുത്തുന്നു. വായന തുടരുക . . .

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. തിരുവനന്തപുരത്തെ വിജയം സാധാരണ വിജയമല്ലെന്നും അടിസ്ഥാനപരമായ കേരള രാഷ്ട്രീയം മാറുന്നതാണിതെന്നും പ്രകാശ് ജാവ്ദേക്കർ  പറഞ്ഞു. മോദിയുടെ വികസന അജണ്ട കേരളത്തിലെ മുക്കിലും മൂലയിലുമെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കാൻ പോകുമെന്ന സൂചനയാണിത് എന്നും പറഞ്ഞു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ പരോക്ഷ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ പരോക്ഷ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ. ‘കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി’ എന്നാണ് സജന കുറിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി വന്നതു മുതൽ പുറത്താക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച യുവ നേതാവാണ് സജന. വായന തുടരുക . . ..

യുവര്‍ ആല്‍ഗോരിതം’ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യതയും നിയന്ത്രണവും നല്‍കുന്നതിനായി ‘യുവര്‍ ആല്‍ഗോരിതം’ എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചര്‍ അവതരിപ്പിച്ചു. പ്രധാനമായും ‘റീല്‍സ്’ ഫീഡിനെ ലക്ഷ്യമിട്ടാണ് ഈ മാറ്റം. താല്‍പ്പര്യങ്ങള്‍ കാലക്രമേണ മാറുന്നതിനനുസരിച്ച്, ഉപയോക്താക്കള്‍ കാണുന്ന ഉള്ളടക്കത്തിന്മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുകയാണ് പുതിയ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ‘യുവര്‍ ആല്‍ഗോരിതം’ എന്ന ഫീച്ചര്‍ വഴി, ഒരു ഉപയോക്താവിന് തങ്ങളുടെ റീല്‍സ് ഫീഡിന് രൂപം നല്‍കുന്ന വിഷയങ്ങള്‍ കാണാനും, അതില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഇന്‍സ്റ്റാഗ്രാം ആപ്പിലെ വലത് ഭാഗത്ത് മുകളിലായിരിക്കും ‘യൂവര്‍ ആല്‍ഗോരിതം’ എന്ന ടാബ് കാണാന്‍ സാധിക്കുക. ഉപയോക്താവിന്റെ സമീപകാല പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി എഐ ജനറേറ്റ് ചെയ്ത താല്‍പ്പര്യങ്ങളുടെ ഒരു സംഗ്രഹം ഇതില്‍ ഉണ്ടാകും. നിലവില്‍ റീല്‍സ് ഫീച്ചറില്‍ മാത്രമാണ് ഇതിന്റെ സേവനം എങ്കിലും, ഭാവിയില്‍ എക്‌സ്‌പ്ലോര്‍ വിഭാഗത്തിലും സമാനമായ സുതാര്യതാ ടൂളുകള്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്. വായന തുടരുക. . . .

ഫലം ഇടതുമുന്നണിക്ക് ജനം നല്‍കിയ ഷോക്ക്; പത്മകുമാറിനെ ഇടതുനേതാവായി കണക്കാക്കാനാകില്ല: പി സന്തോഷ് കുമാര്‍

ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്ന് സിപിഐ അംഗം പി സന്തോഷ് കുമാര്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് ജനം നല്‍കിയ ഷോക്ക് ആണ്. അതൊരു അലാറമായി കണക്കാക്കുന്നുവെന്നും സന്തോഷ് കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

കോര്‍പ്പറേഷനില്‍ അധികാരം ലഭിച്ചിരുന്നെങ്കില്‍ ആര്യ മികച്ച മേയര്‍ എന്ന് എല്ലാവരും പറഞ്ഞേനെ: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ഇടതുപക്ഷം പരാജയപ്പെടുകയും ബിജെപി പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോര്‍പ്പറേഷനില്‍ അധികാരം ലഭിച്ചിരുന്നെങ്കില്‍ ആര്യ മികച്ച മേയര്‍ എന്ന് എല്ലാവരും പറഞ്ഞേനെയെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു. വായന തുടരുക . . .

 സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 15, തിങ്കളാഴ്ച

നാല് ജില്ലകളിൽ സമ​ഗ്രാധിപത്യം, കണ്ണൂരിൽ ഒപ്പം പിടിച്ചു, കോഴിക്കോട് മേൽക്കൈ: 2026ൽ യുഡിഎഫിന് ഭരണപ്രതീക്ഷ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ അപ്രതീക്ഷിത മുന്നേറ്റം 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം. ​ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻപ്പിലാറ്റി, കോർപ്പറേഷൻ മേഖലകളിലും വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടുനിലയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 80ഓളം നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നിലയിൽ മുന്നിലെത്താൻ യുഡിഎഫിന് സാധിച്ചിരുന്നു. മൂന്നാമൂഴം ലക്ഷ്യം വെയ്ക്കുന്ന എൽഡിഎഫിന് 58 സീറ്റുകളിലാണ് ലീഡുള്ളത്. എൻഡിഎ രണ്ടിടത്തും മുന്നിലെത്തി. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

‘യുഡിഎഫ് വിപുലീകരിക്കും, ആരൊക്കെ വരുമെന്ന് ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല’...

കോട്ടയം യുഡിഎഫിന്റെ അടിത്തറ ശക്തമാക്കുമെന്നും മുന്നണി വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആരൊക്കെയാണ് വരാൻ പോകുന്നതെന്ന് ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല. എൽഡിഎഫിന്റെ ഭാഗമായുള്ളവരുണ്ടാകും, എൻഡിഎയുടെ ഭാഗമായുള്ളവരുണ്ടാകും, ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. എല്ലാം കാത്തിരുന്ന് കാണാമെന്ന് സതീശൻ പറഞ്ഞു. തുടര്‍ന്നു വായിക്കുക.....

മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി’; പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേർന്നു

പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ ചേർന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. 20 വര്‍ഷം സിപിഐഎം ബ്രാഞ്ച് അംഗമായും ആറ് വർഷം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു. വായന തുടരുക.....

പുത്തൂർ ZOOm ചെയ്തപ്പോൾ യുഡിഎഫ്; പഞ്ചായത്ത് പിടിക്കുന്നത് 10 വർഷത്തിന് ശേഷം...

<p>പുത്തൂർ∙ ഒന്നര മാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത മൃഗശാല സ്ഥിതി ചെയ്യുന്ന പുത്തൂരിലെ പഞ്ചായത്ത് ഭരണം 10 വർഷത്തിനു ശേഷം തിരിച്ച് പിടിച്ച് യുഡിഎഫ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിന്റെ തിരിച്ച് വരവ്. ആകെയുള്ള 24 വാർഡുകളിൽ 13 എണ്ണം യുഡിഎഫ് നേടി. എൽഡിഎഫിനു 10ഉം എൻഡിഎക്കു ഒരു സീറ്റും ലഭിച്ചു. <span style=''>2020ൽ എൽഡിഎഫിനു 11ഉം യുഡിഎഫിനു 9ഉം എൻഡിഎയ്ക്കു രണ്ടും ആയിരുന്നു സീറ്റുകൾ. വായന തുടരുക . . .

Random Display

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം HRPMന്റെ നോട്ടത്തില്‍

ഇക്കഴിഞ്ഞ കേരള തിരഞ്ഞെടുപ്പ് ഫലം HRPM Kerala വിലവിയിരുത്തുന്നു.

വായന തുടരുക . . .

ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്തി സിപിഎം -സിപിഐ നേതൃയോഗങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്നും സർക്കാർ പ്രവർത്തനങ്ങളിൽ എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും ഇടതുമുന്നണിക്ക് അനുകൂലമാണ് എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. രാഷ്ട്രീയമായി ജനം വോട്ട് ചെയ്ത കണക്കെടുത്താൽ 68 മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് ലീഡെന്നും പാർട്ടി വിലയിരുത്തുന്നു. വായന തുടരുക . . .

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

രാഹുൽ മാങ്കൂട്ടത്തിലിനോട് പത്തനംതിട്ട വിട്ടുപോകരുതെന്ന് നിർദേശം നൽകി അന്വേഷണ സംഘം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോട് പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദ്ദേശം. ബലാത്സംഗക്കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിൻ്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം. എന്നാൽ സെഷൻസ് ഉത്തരവ് പൊലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിവച്ചത്.വായനതുടരുക ......

പാനൂരിലെ വടിവാൾ ആക്രമണത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. യുഡിഎഫ് സ്ഥാനാർത്ഥികൾക്കും അക്രമങ്ങളിൽ പരിക്കേറ്റു. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു. വായന തുടരുക . ..

വസ്ത്ര സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം...

ഗുരുവായൂർ  എയുപി സ്കൂളിന് സമീപം താൽക്കാലിക വസ്ത്ര സ്ഥാപനത്തിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ശബരിമല സീസണിൽ കച്ചവടം ചെയ്യുന്നതിനായി ഇരുമ്പ് ഷീറ്റ് കൊണ്ടു നിർമിച്ച നെന്മിനി പയ്യപ്പാട്ട് വിഷ്ണുവിന്റെ കടയുടെ പിന്നിൽ ഇന്നലെ രാവിലെ 11.15നാണ് തീ കണ്ടത്. തൊട്ടടുത്തുള്ള ദേവസ്വം ബഹുനില പാർക്കിങ് സമുച്ചയത്തിൽ നിന്ന് അഗ്നിശമന ഉപകരണം കൊണ്ടു വന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടര്‍ന്നു വായിക്കുക . ..

Todays Special GK

International Tea Day – December 15, 2025

വിവാദ പരാമർശം; സിപിഎം, മുസ്ലിം ലീഗ് നേതാക്കൾക്ക് വിമർശനം

ഭരണകക്ഷിയായ സിപിഐ (എം) യിൽ നിന്നും മുസ്ലിം ലീഗിൽ  നിന്നുമുള്ള രണ്ട് പ്രാദേശിക നേതാക്കൾ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നു. ഇരുവർക്കും പൊതുജന വിമർശനം നേരിടേണ്ടി വന്നു. അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സിപിഐ (എം) നേതാവായ സെയ്തലവി മജീദ് സ്ത്രീകൾക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയതായി ആരോപിക്കപ്പെടുന്നു. 

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിനെ (ഐയുഎംഎൽ) പ്രതിനിധീകരിക്കുന്ന മുൻ മുനിസിപ്പൽ കൗൺസിലറായ ഷിഹാബുദ്ദീൻ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്നു. രണ്ട് പ്രസംഗങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി, നെറ്റിസൺമാരിൽ നിന്ന് കടുത്ത വിമർശനം ഏറ്റുവാങ്ങി. തുടര്‍ന്നു വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

കുഞ്ഞുമുഹമ്മദിനെതിരെ തെളിവുണ്ട്; സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രേഖകളും ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ പൊലീസ് റിപ്പോര്‍ട്ട് ഉടന്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കുഞ്ഞുമുഹമ്മദിനെതിരെ തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വായന തുടരുക . .

              ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

കേരളത്തിൽ 25 ലക്ഷം പേരെ വെട്ടി എസ്ഐആർ; കൂടുതലും തിരുവനന്തപുരത്ത്, കരട് വോട്ടർ പട്ടിക 23ന്...

തിരുവനന്തപുരം∙ ബിഹാറിനു പിന്നാലെ സമഗ്ര വോട്ടർ പട്ടിക വിവാദം കേരളത്തിലേക്കും. എസ്‌ഐആർ നടപടിക്രമങ്ങൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, 2025 ഒക്‌ടോബറിലെ വോട്ടർ പട്ടികയിൽനിന്ന് 25 ലക്ഷത്തിലധികം വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. 2,78,59,855 വോട്ടർമാരാണ് ഒക്‌ടോബറിലെ പട്ടികയിൽ ഉണ്ടായിരുന്നത്. സിപിഎമ്മും കോൺഗ്രസും ലീഗും ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ അതിശക്തമായ എതിർപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. വായന തുടരുക . ..

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയുമാണ് കൊല്ലം വിജിലന്‍സ് കോടതി എസ്‌ഐടിയുടെ കസ്റ്റഡിയില്‍ നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. വായന തുടരുക....

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

13,538
+ ₹ 147 ▲

വെള്ളി 1 ഗ്രാം

210
+ ₹ 1 ▲

ഓഹരി വിപണി

ബി. എസ്. ഇ

85,213.36
- 54.30 (0.064%) ▼

എന്‍. എസ്. ഇ

26,027.30
- 19.65(-0.08%) ▼

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.