ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ഏപ്രില്‍ ഏഴ് മുതല്‍ 22 വരെ വാദം കേള്‍ക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏഴ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ഒന്‍പതംഗ ബെഞ്ച് പുനസംഘടിപ്പിക്കും. ഒരു മാസത്തിനകം സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള കക്ഷികള്‍ വാദങ്ങള്‍ എഴുതി നല്‍കണം. അഭിഭാഷകനായ കെ പരമേശ്വറിനെ അമികസ് ക്യൂറിയായി സുപ്രിംകോടതി നിയോഗിച്ചു. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എതിര്‍ക്കുകയായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത നിലപാടെടുത്തു.വായന തുടരുക
ജപ്തി ഭീഷണിയിൽ അർജുന് ആശ്വാസം; രാജ്മോഹൻ ഉണ്ണിത്താന്‍റെ ഇടപെടലിൽ ലേല നടപടികൾ നീട്ടികാസര്കോട്: കാസർകോട് ഇടയലക്കാട് വീട് ജപ്തി ഭീഷണിയിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥി അർജുന് ആശ്വാസം. ലേല നടപടികൾ നീട്ടിവെക്കാൻ തീരുമാനിച്ചതായി കാനറ ബാങ്ക് റീജിയണൽ മാനേജർ രാജ്മോഹൻ ഉണ്ണിത്താൻ എം പി യെ അറിയിച്ചു. അർജുന്റെ പരീക്ഷ ദിവസം തന്നെ ലേല നടപടികൾ നിശ്ചയിച്ച വാർത്ത റിപ്പോർട്ടർ ടി വി പുറത്തുവിട്ടതിന് പിന്നാലെയാണ് വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഇടപെട്ടത്.വായന തുടരുക
മണിശങ്കർ അയ്യരുടേത് ശ്രദ്ധേയ അവതരണം, രമേശ് ചെന്നിത്തല മാത്രമല്ല സതീശനും അദ്ദേഹത്തെ പരിഹസിക്കും: M V ഗോവിന്ദൻതിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രതികരണത്തെ പ്രശംസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 'വിഷൻ 2031'ൽ മണിശങ്കർ അയ്യരുടേത് ശ്രദ്ധേയമായ അവതരണമായി മാറിയെന്ന് ഗോവിന്ദൻ പറഞ്ഞു. ചർച്ചയിൽ പങ്കെടുക്കരുതെന്ന് പലർക്കും കോൺഗ്രസ് നേതാക്കൾ കത്തയച്ചു. എന്നാൽ മണിശങ്കർ അയ്യർ ഇടതുഭരണം തുടരണമെന്ന് ആവശ്യപ്പെട്ടു. ഗാന്ധി കണ്ട ദർശനം യാഥാർത്ഥ്യമാക്കിയത് ഇടതുപക്ഷമെന്നാണ് മണിശങ്കർ പറഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ പല നുണകളും കോൺഗ്രസ് പറയും. രമേശ് ചെന്നിത്തല മാത്രമല്ല പ്രതിപക്ഷ നേതാവും അദ്ദേഹത്തെ പരിഹസിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വായന തുടരുക
'മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യം, മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ല'; തള്ളി രമേശ് ചെന്നിത്തലതിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരെ തള്ളി രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ലെന്നും അക്കാര്യം എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.വായന തുടരുക
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് "
ജയന്‍ ചേര്‍ത്തല കോണ്‍ഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തിതിരുവനന്തപുരം: നടനും മുന്‍ സിപിഐ നേതാവുമായ ജയന്‍ ചേര്‍ത്തല കോൺഗ്രസിലേക്കെന്ന് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടൻ കൂടികാഴ്ച നടത്തി. രാവിലെയോടെയാണ് ജയന്‍ ചേര്‍ത്തല കെ സി വേണുഗോപാലിന്റെ വീട്ടിലെത്തിയത്. തന്റെ മണ്ഡലത്തിലെ എംപിയാണല്ലോയെന്നും അതുകൊണ്ട് ആലപ്പുഴയിലെ ചില വിഷയങ്ങള്‍ പറയാന്‍ എത്തിയതാണെന്നുമായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പ്രതികരണം.വായന തുടരുക
ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. ടാക്സി കുത്തകയായ ഊബറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ആപ്പ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഊബർ ഡ്രൈവർമാർക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും പണിമുടക്കിൽ പങ്കുചേരും.വായന തുടരുക
'രാഷ്ട്രീയ പാർട്ടിയുടെ പ്രധാന നേതാവ് ഇത്രയും മോശവും അപമാനകരവുമായ പരാമർശം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല'ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ നെെനാർ നാഗേന്ദ്രന്‍റെ അധിക്ഷേപ പരാമര്‍ശത്തിൽ രൂക്ഷ വിമർശനവുമായി നടി തൃഷ കൃഷ്ണൻ. സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്ര മോശവും അപമാനകരവുമായ ഒരു പരാമര്‍ശം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് തൃഷ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം.വായന തുടരുക
കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യംകണ്ണൂർ: കതിരൂർ മൂന്നാംമൈലിൽ കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. മത്സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ പ്രദീപനാണ് മരിച്ചത്. തലശ്ശേരിയിൽ നിന്നും ഓട്ടോയിൽ വിൽപ്പനക്കുള്ള മത്സ്യവുമെടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദീപനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. വായന തുടരുക
അധികാരത്തിലുള്ളപ്പോൾ കിട്ടാനുള്ളതെല്ലാം നേടിയെടുത്തു, കോൺഗ്രസുമായി ബന്ധമില്ല; മണിശങ്കർ അയ്യരെ തള്ളി സതീശൻതിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പുകഴ്ത്തുകയും പിണറായി വിജയൻ തന്നെ ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും പറഞ്ഞ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യരെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നും അധികാരസമയത്ത് കിട്ടാനുള്ളതെല്ലാം നേടിയെടുത്ത ആളാണ് അദ്ദേഹമെന്നും സതീശൻ ആരോപിച്ചു.വായന തുടരുക
ശബരിമല യുവതീ പ്രവേശനം; യെസ് ഓര്‍ നോ പറയേണ്ട വിഷയമല്ല, എല്ലാ വശങ്ങളും ആലോചിച്ച് തീരുമാനിക്കും: പി രാജീവ്തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ഇനിയും സമയമുണ്ടെന്ന് മന്ത്രി പി രാജീവ്. യെസ് ഓര്‍ നോ പറയേണ്ട വിഷയമല്ലിത്. എല്ലാ വശങ്ങളും ആലോചിച്ച് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ അന്ന് ചെയ്തത് സുപ്രീംകോടതി വിധി അനുസരിക്കലാണ്. സങ്കീര്‍ണമായ ഭരണഘടനാ പ്രശ്‌നങ്ങളുണ്ട്. ഒരു മിനിറ്റ് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും പി രാജീവ് വ്യക്തമാക്കി. വായന തുടരുക
സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ല, സർക്കാർ തിരുത്തേണ്ടത് തിരുത്തണം: വെള്ളാപ്പള്ളി നടേശൻആലപ്പുഴ: ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ തിരുത്തേണ്ടത് തിരുത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ പ്രവര്‍ത്തനം കൊണ്ട് തിരുത്തിയതായി കണ്ടെന്നും കേസുകള്‍ പിന്‍വലിക്കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സ്ത്രീപ്രവേശനവുമായി എസ്എന്‍ഡിപിയുടെ നിലപാട് വ്യക്തമായി പറഞ്ഞതാണ്. വിഷയത്തില്‍ മുന്‍പ് വന്ന വിധി വേദനാജനകമായിരുന്നു. സ്ത്രീപ്രവേശനം പരമ്പരാഗതമായി ശബരിമലയില്‍ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. വായന തുടരുക
എയിംസ് വരും, വരാതെ എവിടെ പോകാൻ, അതും പറഞ്ഞ് വോട്ട് ചോദിക്കാൻ ഞാൻ വരില്ല: സുരേഷ് ഗോപിതൃശ്ശൂർ: സംസ്ഥാനത്ത് എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വരും വരാതെ എവിടെ പോകാൻ എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. എയിംസ് വരുമ്പോൾ അതിന്റെ മഹത്വം തനിക്ക് മാത്രമാണ്. എയിംസ് പറഞ്ഞ് വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.വായന തുടരുക
പുരോഗമന ചിന്ത ഉണ്ടാകേണ്ടത് വിശ്വാസങ്ങളെ തകർത്തല്ല, അതിനുള്ള മാർഗ്ഗങ്ങളും വേദികളും വേറെയുണ്ട്: ജി സുകുമാരൻ നായർതിരുവനന്തപുരം: ശബരിമലയിലെ ആചാര സംരക്ഷണത്തിനായി സര്‍ക്കാര്‍ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എന്‍ എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. യുവതി പ്രവേശനമാകാമെന്ന മുന്‍ നിലപാട് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തിരുത്തണമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കണമെന്നും ജി സുകുമാരൻ നായർ ആവര്‍ത്തിച്ചു.വായന തുടരുക
'കുട്ടി ബ്ലാക്ക് വെനമെന്ന പേജ് ഫോളോ ചെയ്തിരുന്നോ എന്ന് കണ്ടെത്തിയിട്ടില്ല; കൊറിയന്‍ സിനിമകള്‍ കാണുമായിരുന്നു'കൊച്ചി: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ ആദിത്യയുടെ മരണത്തില്‍ കൊറിയന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് എറണാകുളം റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍. കുട്ടി കൊറിയന്‍ സിനിമകള്‍ കാണുമായിരുന്നു. ആത്മഹത്യ കുറിപ്പിലും കൊറിയന്‍ സുഹൃത്തിനെ കുറിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എസ് പി വ്യക്തമാക്കി. വായന തുടരുക
'മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി ബന്ധമില്ല, പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങൾ'; തള്ളി ഹൈക്കമാൻഡ്തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മണിശങ്കര്‍ അയ്യരെ തള്ളി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊപു ബന്ധമില്ലെന്നായിരുന്നു കോൺഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞത്. മണിശങ്കര്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും പവന്‍ ഖേര എക്സിൽ കുറിച്ചു.വായന തുടരുക
Vint Cerf
Vinton Gray Cerf born June 23, 1943) is an American Internet pioneer and is recognized as one of "the fathers of the Internet", sharing this title with TCP/IP co-developer Robert Kahn.. വായന തുടരുക . ....
ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധിഡല്ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡിഡിജി എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഇന്ത്യന്‍ കന്നുകാലികള്‍ക്ക് ജിഎം അമേരിക്കന്‍ ധാന്യത്തില്‍ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലര്‍ ധാന്യം നല്‍കുമോയെന്നും രാഹുല്‍ എക്‌സില്‍ ചോദ്യമുയര്‍ത്തി. വായന തുടരുക
അതിഥിയാണെന്ന വ്യാജേന വിവാഹത്തിനെത്തി, 4 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു;കല്ല്യാണ വീഡിയോയില്‍ കള്ളന്‍ കുടുങ്ങി>ജയ്പൂര്‍: വിവാഹസല്‍ക്കാരത്തിന് അതിഥിയാണെന്ന വ്യാജേന എത്തി സ്വര്‍ണം മോഷ്ടിച്ച് കള്ളന്‍. വിവാഹത്തിനെത്തിയ ഫോട്ടോ ഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നുമാണ് കള്ളനെ കണ്ടെത്തിയത്. ഫെബ്രുവരി 7ന് ജഗത്പൂരിലെ ചന്ദന്‍ വണ്‍ മാര്യേജ് ഗാര്‍ഡനിലാണ് സംഭവം നടന്നത്. വായന തുടരുക
ഇഷ്ടനേതാവ് മോദിയോ രാഹുലോ? തൊട്ടുകാണിച്ച് താപ്‌സി പന്നു, ഇനിയും ഇവിടെ ജീവിക്കണമെന്ന് മറുപടി, ചർച്ചയായി വീഡിയോന്യൂഡല്ഹി: ആരാണ് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവെന്ന ചോദ്യത്തിന് നടി താപ്‌സി പന്നു നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഒരു ടെലിവിഷന്‍ പരിപാടിയില്‍ നിന്നുള്ള വീഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.വായന തുടരുക
‘പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും, കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്നം കണ്ട ഭരണം’; LDF ഭരണത്തെ പുകഴ്ത്തി മണിശങ്കർ അയ്യർകേരളത്തിലെ സർക്കാർ രാജീവിയൻ സർക്കാർ എന്ന് മണിശങ്കർ അയ്യർ .രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചു. കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു. കേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്.നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനം. രാജീവ് ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിച്ച 4 സംസ്ഥാനങ്ങളെ രാജ്യത്തുള്ളു.വായന തുടരുക
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർപ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്‌ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. വായന തുടരുക
മലമ്പുഴയില്‍ സുരേഷ്, കഴക്കൂട്ടത്ത് പ്രേംകുമാര്‍ ?; ആകെ പുലിവാല് പിടിച്ച് സിപിഐഎംപാര്ട്ടിക്കൊപ്പമുണ്ടായിരുന്ന പല പ്രമുഖരും പാര്‍ട്ടിയോട് വിടപറയുന്നതും, എതിര്‍ചേരിയില്‍ ചേക്കേറുന്നതും അവര്‍ സ്ഥാനാര്‍ഥികളായി മാറുന്നതും സി പി ഐ എമ്മിന് തലവേദനയാവുകയാണ്. ചലചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സിനിമാതാരം പ്രേംകുമാര്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എ സുരേഷ് എന്നിവരാണ് യു ഡി എഫ് ക്യാമ്പില്‍ ഒരേ ദിനത്തില്‍ എത്തിയത്. സുരേഷ് കുമാറിനെ വി എസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയില്‍ യു ഡി എഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എ സുരേഷിന് ഏറെ വേരുകളുള്ള മണ്ഡലമാണ് മലമ്പുഴ. വായന തുടരുക
എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുംമുന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും.KPCC നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്.വായന തുടരുക
കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല, SNDP സ്ത്രീ പ്രവേശനത്തിന് എതിര്; വെള്ളാപ്പള്ളി നടേശൻശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകും. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. നിലവിലെ വിധി നിരാശാജനകമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിധി നടപ്പാക്കരുത്, കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല. SNDP നിലപാട് സ്ത്രീ പ്രവേശനത്തിന് എതിരാണ്. വായന തുടരുക
ശബരിമല യുവതീപ്രവേശം സർക്കാർ സുപ്രീംകോടതിയിൽ എതിർക്കണം; എൻഎസ്എസിന്റെ നിലപാടിൽ മാറ്റമില്ല, ജി സുകുമാരൻ നായർസംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതീപ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻ എസ് എസ് നിലപാടിൽ മാറ്റമില്ല. ഈ സർക്കാർ നിലവിൽ ആചാരങ്ങളിൽ മാറ്റമില്ലാതെ കഴിഞ്ഞ 6 വർഷമായി മുന്നോട്ടു പോകുന്നു. കേന്ദ്രസർക്കാർ ഇപ്പോഴാണ് ഈ കേസിൽ വന്നത്. കേന്ദ്രം കേസിൽ എങ്ങിനെയാണ് ഇടപെടാൻ പോകുന്നതെന്ന കാര്യത്തിൽ ഒരു ധാരണയും ഇല്ല. സംസ്ഥാന സർക്കാർ ആചാര സംരക്ഷണത്തിനായി നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടി ജനങ്ങളുടെ വിശ്വാസത്തെ തകർത്തല്ല പുരോഗമന ചിന്ത വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.വായന തുടരുക
ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; വിധി പറയുക നാളെമുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ വിധി പറയൽ നാളെ. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിലാണ് വിധി. മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്‍റണി രാജുവിന്റെ വാദം. വായന തുടരുക
ഷോട്ട് പുട്ടിൽ റെക്കോർഡ് മെച്ചപ്പെടുത്തി കൃഷ്ണഅമേരിക്കൻ മണ്ണിൽ കൃഷ്ണ ജയശങ്കർ മേനോന് വീണ്ടും ഇന്ത്യൻ ദേശീയ റെക്കോർഡ്.14 ന് അൽബുക്കർക്കിൽ 2026 ഡോൺ കിർബി എലീറ്റ് ഇൻവിറ്റേഷനിൽ വനിതകളുടെ ഷോട്ട് പുട്ടിൽ 16.83 മീറ്റർ താണ്ടിയാണ് കൃഷ്ണ സ്വന്തം ദേശീയ ഇൻഡോർ റെക്കോർഡ് മെച്ചപ്പെടുത്തിയത്.നേരത്തെ ,ജനുവരി 31ന് കൃഷ്ണ 16.63 മീറ്റർ കണ്ടിരുന്നു. വായന തുടരുക
6 വയസ്സുകാരിയുടെ മരണം: കുട്ടിയെ പീഡിപ്പിച്ചത് ആര്? ഡിഎൻഎ നിർണായകംകൊച്ചി∙ എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ 6 വയസുകാരി ലൈംഗികാതിക്രമം നേരിട്ടിരുന്നെന്ന കേസിൽ നിര്‍ണായകമാവുക ഡിഎൻഎ പരിശോധന. ആരാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത് എന്നത് ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്നാണു പൊലീസ് പറയുന്നത്. ഇൻക്വസ്റ്റ് തയാറാക്കിയപ്പോൾ തന്നെ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ശേഖരിച്ച സാംപിളുകള്‍ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 16നായിരുന്നു എളമക്കര പോണേക്കരയിലെ വാടക വീട്ടിൽ ആലപ്പുഴ സ്വദേശിയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി വിഷം ഉള്ളിൽച്ചെന്നും പിതാവ് തൂങ്ങി മരിക്കുകയുമായിരുന്നു. മകളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.വായന തുടരുക
"അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി; കുളത്തിൽവീണ് കുട്ടിക്ക് ദാരുണാന്ത്യം"ബെംഗളൂരു∙ അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി എത്തിയ കുട്ടി കുളത്തിൽ വീണു മരിച്ചു. ലക്ഷ്‌വീർ (3) എന്ന കുട്ടിയാണ് മുങ്ങിമരിച്ചത്. അമ്മ സ്വാതി 7 മാസം ഗർഭിണിയാണ്. ഫോട്ടോ ഷൂട്ട് നടത്താനായി ബുക്ക് ചെയ്തശേഷമാണ് മാഗഡി റോഡിലുള്ള സ്റ്റുഡിയോയിൽ ഇവർ എത്തിയത്. ഷൂട്ടിങ് നടക്കുമ്പോൾ കുട്ടി കളിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. തിരച്ചിൽ നടക്കുന്നതിനിടെ കൃത്രിമ കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വായന തുടരുക
"ജയം അവിടെ നിൽക്കട്ടെ, ക്യാച്ച് പാഴാക്കിയ കുൽദീപിനെ നിർത്തിപ്പൊരിച്ച് പാണ്ഡ്യ, ശകാരിച്ച് സൂര്യകുമാർ യാദവ്- വിഡിയോകൊളംബോ∙ പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ വമ്പൻ വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിനിടെ ഫീൽഡിങ് പിഴവു വരുത്തിയ ഇന്ത്യൻ താരം കുൽദീപ് യാദവിനെ നിര്‍ത്തിപ്പൊരിച്ച് ഹാർദിക് പാണ്ഡ്യയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും. പാക്കിസ്ഥാനെതിരെ 61 റൺസ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിൽ കടന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസെടുത്തു പുറത്താകുകയായിരുന്നു.വായന തുടരുക
‘മൊയ്തീനേ പണി പാളി’! എം.വി.ഗോവിന്ദന്റെ യാത്രയിലെ സംഭാവനയിൽ ട്വിസ്റ്റ്- വിഡിയോകോഴിക്കോട്∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന പ്രചാരണ ജാഥയുടെ വേദിയിൽ വയോധികൻ പണം സംഭാവന നൽകിയ സംഭവത്തിൽ വഴിത്തിരിവ്. ബാലുശ്ശേരിയില്‍ നടന്ന ചടങ്ങിലാണ് മൊയ്തീനെന്നയാൾ ‘പെൻഷന്‍ പണം’ പാർട്ടിക്ക് സംഭാവന നൽകിയത്. പണം വാങ്ങിയ എം.വി.ഗോവിന്ദൻ, സംഭാവന സ്വീകരിച്ചതായി കരുതുക എന്നു പറഞ്ഞശേഷം പണം തിരികെ നൽകുകയായിരുന്നു. നേതാക്കളുടെ നിർദേശപ്രകാരമാണ് പണം നൽകിയതെന്ന് മൊയ്തീൻ പറയുന്ന വിഡിയോ പുറത്തുവന്നതോടെ സിപിഎം വെട്ടിലായി. പിആർ വർക്ക് പാളിയെന്നാണ് സമൂഹമാധ്യമത്തിലെ പരിഹാസം.വായന തുടരുക
കേന്ദ്രത്തിന്റെ കണക്ക് പാളി; തിരിച്ചടിച്ച് ‘കർണാടക ബന്ദും’, നോട്ട് നിരോധിച്ചിട്ടും യുപിഐ വന്നിട്ടും കറൻസി മതി, കേരളവും മുന്നിൽനോട്ട് അസാധുവാക്കൽ... തൊട്ടുപിന്നാലെ യുപിഐ ഉൾപ്പെടെ ഡിജിറ്റൽ പണമിടപാടുകളുടെ മുന്നേറ്റം... രാജ്യത്ത് കറൻസി ഉപയോഗം കുത്തനെ കുറയുമെന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ പാടെ പാളി. ഓരോ വർഷം ചെല്ലുന്തോറും കറൻസി പ്രചാരം കുതിച്ചുകയറുകയാണ്. 2026 ജനുവരി പ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള കറൻസികളുടെ ആകെമൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.1% വർധിച്ചെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കി.വായന തുടരുക
തിങ്കളാഴ്ച രാത്രിയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും; ശ്രീലങ്കയില്‍ പ്രളയ സാധ്യത, കേരളത്തില്‍ മഴ പ്രതീക്ഷിക്കാം
>തിരുവനന്തപുരം∙ തിങ്കളാഴ്ച രാത്രിയോടെ (16–02–2025) ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെടുമെന്ന് ചെന്നൈ കലാവസ്ഥാ കേന്ദ്രം (ആർഎംസി) അറിയിച്ചു. ഇത് തമിഴ്‌നാടിനൊപ്പം കേരളത്തിലും മഴ നല്‍കിയേക്കും.വായന തുടരുക
ചിന്നു പാപ്പുവിന്റെ സുഹൃത്തിന്റേതും ആത്മഹത്യ; സൈബർ ആക്രമണം തളർത്തിയെന്നു സൂചനകാസർകോട് ∙ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന് അറിയപ്പെടുന്ന രേഷ്മയുെട സൃഹൃത്ത് സന്ദേശിന്റേത് (30) തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഞായർ ഉച്ചയ്ക്കാണ് കുഡ്‌ലു മന്നിപ്പാടി ഐശ്വര്യ നിലയത്തിൽ കെ. സന്ദേശിനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വായന തുടരുക
സച്ചിദാനന്ദനെ ഒഴിവാക്കില്ല; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സാഹിത്യ അക്കാദമിയിൽ സർക്കാരിന്റെ ‘സമാധാന നീക്കം> തിരുവനന്തപുരം∙ സംസ്ഥാനത്തു തുടര്‍ഭരണം വേണ്ടെന്ന് വിവാദപ്രസ്താവന നടത്തിയ സാഹിത്യകാരന്‍ കെ.സച്ചിദാനന്ദന്‍ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ.സച്ചിദാനന്ദന്റെ പ്രസ്താവന സിപിഎമ്മിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ തല്‍ക്കാലം സച്ചിദാനന്ദനെ പിണക്കാതെ മുന്നോട്ടുപോകാം എന്ന നിലപാടിലാണ് ഭരണസമിതിയുടെ കാലാവധി മേയ് 31 വരെ നീട്ടിയിരിക്കുന്നത്. ഇപ്പോള്‍ ഭരണസമിതിയെ മാറ്റിയാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമായി വിലയിരുത്തപ്പെടാം എന്ന ആശങ്കയും തീരുമാനത്തിനു പിന്നിലുണ്ട്.വായന തുടരുക
മാർച്ച് പകുതിയോടെ എത്തേണ്ട വേനൽ ഇത്തവണ ജനുവരി അവസാനത്തോടെ എത്തി; ശുദ്ധജല ക്ഷാമം രൂക്ഷംരാജകുമാരി ∙ വേനൽ കടുക്കും മുൻപേ ജില്ലയിൽ ലോറേഞ്ച്, ഹൈറേഞ്ച് വ്യത്യാസമില്ലാതെ ശുദ്ധജല ക്ഷാമം രൂക്ഷമായി. മാർച്ച് പകുതിയോടെ എത്തേണ്ട വേനൽ ഇത്തവണ ജനുവരി അവസാനത്തോടെ എത്തിയെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. പകൽ സമയം 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ താപനില അനുഭവപ്പെട്ടതോടെ ഉറവകൾ വറ്റുകയും ഭൂഗർഭ ജലനിരപ്പ് ജലനിരപ്പ് താഴുകയും ചെയ്തു. ശുദ്ധജല വിതരണമില്ലാത്ത പല സ്ഥലങ്ങളിലും ആളുകൾ പണം നൽകിയാണ് വെള്ളം വാങ്ങുന്നത്. എന്നാൽ പുഴകളിൽ പോലും ജലനിരപ്പ് ക്രമാതീതമായി കുറയുന്നതിൽ ആശങ്കയുണ്ട്. വനമേഖലയിൽ ജലക്ഷാമം അനുഭവപ്പെടുന്നതിനാൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതും പതിവാണ്. വായന തുടരുക
നാദാപുരത്ത് നടുറോഡിൽ വിവാഹാഘോഷം; ഗതാഗതം തടഞ്ഞ് പടക്കം പൊട്ടിക്കൽ; കേസ്കോഴിക്കോട്∙ നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് - തലശ്ശേരി പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ചത്.വായന തുടരുക
കാസർകോടുകാരൻ ഇന്ത്യൻ പൗരനല്ലെന്നു വ്യാജപരാതി; ബിജെപി നേതാവിനെതിരെ നിയമനടപടിക്ക് ഉത്തരവിട്ട് കലക്ടർഹിയറിങ്ങിൽ പരാതിക്കാരൻ ഹാജരായെങ്കിലും ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും നൽകാനായില്ല. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി പരാതി നൽകിയതാണെന്ന് കണ്ടെത്തിയതായി കലക്ടർ പറഞ്ഞു. പരാതി നൽകിയ വ്യക്തിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നാണ് കലക്ടറുടെ അറിയിപ്പ്. ഫോം–7 പ്രകാരം എതിർപ്പ് നൽകുന്നത് നിയമപരമായ അവകാശമാണെങ്കിലും വ്യാജവിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. വായന തുടരുക
മഹാശിവരാത്രി: പിതൃമോക്ഷ പുണ്യം തേടി ബലിതർപ്പണംആലുവ ∙ മഹാശിവരാത്രി നാളിൽ ഉപവസിച്ചും ഉറക്കമൊഴിഞ്ഞും നാടിന്റെ നാനാഭാഗങ്ങളിൽനിന്നെത്തിയ ജനലക്ഷങ്ങൾ മണപ്പുറത്ത് ബലിതർപ്പണം നടത്തി പിതൃമോക്ഷ പുണ്യത്തിന്റെ സായുജ്യമടഞ്ഞു. മഹാദേവ ക്ഷേത്രത്തിൽ അർധരാത്രി, ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി പിതൃകർമങ്ങൾ തുടങ്ങിയതെങ്കിലും പുഴയോരത്തെ ബലിത്തറകളിൽ വൈകിട്ടുതന്നെ തർപ്പണം ആരംഭിച്ചു. കുംഭത്തിലെ അമാവാസി ദിനമായ നാളെ രാവിലെ വരെ ഇതു തുടരും. വായന തുടരുക
"എവിടെപ്പോയാലും ഒരുമിച്ച്; ആ യാത്രയിലും അവർ പിരിഞ്ഞില്ല..; നാടിനെ കണ്ണീരിലാഴ്ത്തി കുട്ടികളുടെ വിയോഗ വാർത്തകൊല്ലം ∙ മക്കൾക്ക് ഒരു ആപത്തും ഉണ്ടാകരുതേ എന്ന വീട്ടുകാരുടെ പ്രാർഥനയ്ക്ക് ഒരു രാത്രിയുടെ ആയുസ്സേ ഉണ്ടായിരുന്നുന്നുള്ളു. ഇന്നലെ രാവിലെ വീട്ടുകാർ അറിഞ്ഞത് ഇവരുടെ വിയോഗ വാർത്തയാണ്. ശനിയാഴ്ച വൈകിട്ട് പരവൂർ പൊഴിക്കര കടലിൽ വീണ് കാണാതായ അയത്തിൽ ഭാനുമതി വിലാസത്തിൽ ബിബിൻരാജിന്റെയും അയൽവാസി മനയ്ക്കര കിഴക്കതിൽ കണ്ണൻ രാജിന്റെയും മൃതദേഹമാണ് ഇന്നലെ ഉച്ചയോടെയാണ് താന്നിയിൽ കണ്ടെത്തിയത്. ശനി വൈകിട്ട് 3.30നാണ് 5 അംഗ സുഹൃത്ത് സംഘം പൊഴിക്കരയിൽ എത്തിയത്. കാൽ നനയ്ക്കുന്നതിനിടെ ബിബിൻരാജും കണ്ണൻ രാജും അബു താഹിറും തിരയിൽപ്പെട്ടു. അബുതാഹിറിനെ അഗ്നിരക്ഷാ സേനയാണ് രക്ഷിച്ചത്. സംഘത്തിലുണ്ടായിരുന്ന അർജുനും ഹിനാനും ഈ സമയം കരയ്ക്കു നിൽക്കുകയായിരുന്നു.വായന തുടരുക
"അൾട്രാ ആശങ്ക: മാർച്ചിലും ഏപ്രിലിലും പതിവില്ലാത്ത വിധം കടുത്ത വരൾച്ചയ്ക്കും ഉയർന്ന ചൂടിനും സാധ്യത"തിരുവനന്തപുരം ∙ വേനൽ കടുക്കുന്നതിനു മുൻപേ സംസ്ഥാനത്തു സൂര്യാതപവും അൾട്രാ വയലറ്റ് (യുവി) വികിരണവും റെക്കോർഡ് നിലയിലേക്ക്. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടാറുള്ള ഉയർന്ന യുവി സൂചിക ഇത്തവണ ഫെബ്രുവരി പകുതിയോടെ തന്നെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തി. സൂചിക 8നു മുകളിലേക്ക് എത്തുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നു വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. ഭൂമധ്യരേഖയോടു ചേർന്നുകിടക്കുന്നതിനാൽ കേരളത്തിൽ പൊതുവേ യുവി വികിരണ നിരക്കു കൂടുതലാണ്. എന്നാൽ ഇത്തവണ ഇത് ആശങ്കയ്ക്ക് ഇടയാക്കുന്ന വിധം ഉയർന്നതാണ്. വായന തുടരുക
Local News
കടവില്‍ അപകട സൂചനാബോര്‍ഡ് സ്ഥാപിക്കണം പഞ്ചായത്ത് കുളങ്ങള്‍ നീന്തല്‍ പരിശീലനത്തിന് ഉപയോഗിക്കണം
പിതൃമോക്ഷ പുണ്യം തേടി ബലിതര്‍പ്പണം
പകല്‍ ഇതുവരെ സംഭവിച്ച പ്രധാന വാര്‍ത്തകള്‍ കോര്‍ത്തിണക്കിയ ന്യൂസ് ബുള്ളറ്റിന്‍
പാലപ്പിള്ളിയില്‍ തോട്ടം തൊഴിലാളികളുടെ പാഡിക്ക് സമീപം കാട്ടാനയുടെ പരാക്രമം
യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച പ്രതി അറസ്റ്റിൽ....
പകല്‍ 10 മുതല്‍ 3 വരെ, പുറത്തിറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണം...
വരന്തരപ്പിള്ളിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം...
പാലപ്പിള്ളിയിൽ വീട്ടുക്കാരെ മുൾമുനയിൽ നിർത്തി കാട്ടുക്കൊമ്പൻ...
വരന്തരപ്പിള്ളി കച്ചേരിക്കടവ് റോഡ് തകർന്നു;കുറച്ചു ദൂരം ടാറിട്ടാൽ തീരും യാത്രാദുരിതം...
സിബിഎസ്‌ഇ പരീക്ഷകള്‍ നാളെ മുതല്‍; 10 മണി കഴിഞ്ഞാല്‍ നോ എൻട്രി, കുട്ടികളേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ....
കുറ്റ്യാടി ∙ വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽപന വ്യാപകം; അധികൃതർ നടപടി എടുക്കുന്നില്ലെന്നു പരാതി. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻകിട ലോബിയാണു വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നത്. തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാരിൽ നിന്നു വാങ്ങുന്ന വ്യാജ വെളിച്ചെണ്ണ വയനാട്, കോഴിക്കോട്, വടകര കേന്ദ്രമാക്കിയുള്ള ഏജന്റുമാരാണു കടകളിൽ വിൽപനയ്ക്ക് എത്തിക്കുന്നത്. ഒരുകിലോ കൊപ്രയ്ക്ക് 220 രൂപ വിലയുള്ളപ്പോൾ വ്യാജ വെളിച്ചെണ്ണ വിൽക്കുന്നതു ലീറ്ററിന് 200 – 260 രൂപ നിരക്കിലാണ്. കൊപ്രയെക്കാൾ വിലകുറച്ചാണു വെളിച്ചെണ്ണ വിൽപനയെന്ന് ചെറുകിട മില്ലുടമകൾ പറയുന്നു.വായന തുടരുക
"മാളിലെ അടിപിടിക്കേസിൽ ഒഴിവാക്കും; ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ മിഥുനെതിരെ നടപടി വരും"തിരുവനന്തപുരം ∙ സിവിൽ പൊലീസ് ഓഫിസറായ മിഥുൻ റോയിയെ മാളിലെ അടിപിടിക്കേസിൽ നിന്ന് ഒഴിവാക്കുമെങ്കിലും ശംഖുമുഖത്തെ ഡിജെ പാർട്ടിയിലെ ലാത്തിച്ചാർജിൽ നടപടി വന്നേക്കും. സംഭവത്തിനു ശേഷം മെഡിക്കൽ അവധിയിലാണു മിഥുൻ. സംഭവത്തിന്റെ റിപ്പോർട്ടും ദൃശ്യങ്ങളും സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടാതെ രഹസ്യ വിഭാഗത്തിന്റെ റിപ്പോർട്ടും കമ്മിഷണർ ആവശ്യപ്പെട്ടു.വായന തുടരുക
"‘വിലക്കയറ്റം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം’; അടുക്കളയിൽ വേവുന്ന സങ്കടങ്ങൾ നേരിട്ടറിയാൻ കെ.സി.വേണുഗോപാൽ"ആലപ്പുഴ ∙ ‘സാധനങ്ങൾക്കു തീപിടിച്ച വിലയായി. പത്തു കൊല്ലം മുൻപ് 5000 രൂപയ്ക്ക് ഒരു മാസത്തെ വീട്ടുചെലവ് കഴിയുമായിരുന്നു. ഇപ്പോൾ പതിനായിരം രൂപ പോലും ഒന്നിനും തികയുന്നില്ല’– ആലപ്പുഴ കാഞ്ഞിരംചിറ തീരത്ത് പുന്നയ്ക്കൽ വീട്ടിലെ അടുക്കളയിൽ നിന്ന് മേരിക്കുട്ടി പറഞ്ഞതു നാടിന്റെയാകെ സങ്കടമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ആ സങ്കടങ്ങൾ കേട്ടു. സംസ്ഥാനത്തു നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നതു രാഷ്ട്രീയ ചർച്ചയാക്കുന്നതിന്റെ ഭാഗമായാണു കെ.സി പ്രശ്നങ്ങൾ നേരിട്ടു കേൾക്കാൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അടുക്കളയിലെത്തിയത്.വായന തുടരുക
"സ്വർണ വില ഉയർന്നതോടെ കേരളത്തിൽ നിന്നുള്ളവരും എത്തിത്തുടങ്ങി; ദേവാലയിൽ വീണ്ടും അനധികൃത സ്വർണഖനനം"ഗൂഡല്ലൂർ ∙ ദേവാല ഭാഗത്ത് വീണ്ടും അനധികൃത സ്വർണഖനനം വ്യാപകമായി. ദേവാല കാട്ടിമട്ടം ഭാഗത്താണ് പുതിയതായി 100 ൽപരം തുരങ്കങ്ങൾ നിർമിച്ച് അനധികൃത ഖനനം നടന്നത്. തുടർന്നു ഗൂഡല്ലൂർ ആർഡിഒ ഗുണശേഖരന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി. വനംവകുപ്പിന്റെ നേതൃത്വത്തിൽ തുടർ അന്വേഷണം നടത്താനും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അനധികൃത ഖനനം നടത്തിയ സംഭവത്തിൽ 124 കേസുകൾ റജിസ്റ്റർ ചെയ്തതായും ഖനനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.വായന തുടരുക
"‘സർക്കാർ സമീപനത്തിന്റെ രക്തസാക്ഷി’; ആ പണം ഒരുദിവസം മുൻപ് ലഭിച്ചിരുന്നെങ്കിൽ..; ഏലിയാസിനെ കണ്ണീരോടെ ഓർത്ത് നാട്"ചെറുപുഴ ∙ കൃഷിവകുപ്പിൽനിന്നുള്ള സഹായം തലേന്ന് കിട്ടിയിരുന്നെങ്കിൽ ഏലിയാസിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കടംവാങ്ങിയാൽ കൃത്യമായി തിരിച്ചുകൊടുക്കാറുള്ള ഏലിയാസ് സുഹൃത്തിൽനിന്നുവാങ്ങിയ പണം തിരിച്ചുകൊടുക്കേണ്ട ദിവസമാണ് മീന്തുള്ളിയിലെ തന്റെ കൃഷിയിടത്തിൽവച്ച് വിഷംകഴിച്ചത്. കൃഷിഭവൻവഴി ലഭിക്കേണ്ട 1,12000 രൂപയിൽ 1,03,000 രൂപ പിറ്റേന്ന് ഇയാളുടെ അക്കൗണ്ടിൽ എത്തുകയും ചെയ്തു. ഉൽപന്നങ്ങളുടെ വിലയിടിവും രോഗബാധയും ഏലിയാസിനെ കടക്കെണിയിലാക്കി. ഏത്തക്കുല ഉൾപ്പെടെ പച്ചക്കറികൾക്കൊന്നും പ്രതീക്ഷിച്ച വില ലഭിച്ചില്ല. കൂലി ഉൾപ്പെടെയുള്ള ചെലവുകൾക്കു കുറവുമില്ല. ഇതെല്ലാം ഏലിയാസിനെ മാനസികമായി തകർത്തു.വായന തുടരുക
ദൃക്സാക്ഷികളെ പറ്റിച്ച് തൊണ്ടിമുതൽ ഒഴുക്കി! വിഴുങ്ങിയ സ്വർണമാല പ്രതി ഫ്ലഷ് ചെയ്തെന്ന് പൊലീസ്ചേവായൂർ (കോഴിക്കോട്) ∙ മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ പ്രതി പാലേമാട് കല്ലൻകുന്നൻ സമീന (35) പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതൽ ശുചിമുറിയിൽ ഒഴുക്കി. തൊണ്ടിമുതൽ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്തി പ്ര തിയെ നിലമ്പൂർ കോടതി റിമാ ൻഡ് ചെയ്തു. കുട്ടിയുടെ കഴുത്തിൽ നിന്ന് 3.5 ഗ്രാം സ്വർണമാല മോഷ്ടിച്ചു വിഴുങ്ങിയ കേ സിലെ പ്രതിയെ മാല തിരിച്ചെടുക്കാനായി വ്യാഴാഴ്ചയാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ പൊലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു യുവതി. വായന തുടരുക
"സ്വകാര്യ മൃഗാശുപത്രികൾ നിയമത്തിനു കീഴിലാക്കും; നീക്കം തുടങ്ങി സർക്കാർ"കോട്ടയം ∙ സ്വകാര്യ മൃഗാശുപത്രികളെ നിയമത്തിനു കീഴിൽ കൊണ്ടുവരാൻ സർക്കാർ നീക്കം ആരംഭിച്ചു. ആരോഗ്യവകുപ്പ് കൊണ്ടുവന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ മാതൃകയിലാവും നിയമം നടപ്പിലാക്കുന്നത്. സ്വകാര്യ മൃഗാശുപത്രികളുടെ എണ്ണം കേരളത്തിൽ വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.വായന തുടരുക
"സ്വകാര്യ മൃഗാശുപത്രികൾ നിയമത്തിനു കീഴിലാക്കും; നീക്കം തുടങ്ങി സർക്കാർ"കോട്ടയം ∙ സ്വകാര്യ മൃഗാശുപത്രികളെ നിയമത്തിനു കീഴിൽ കൊണ്ടുവരാൻ സർക്കാർ നീക്കം ആരംഭിച്ചു. ആരോഗ്യവകുപ്പ് കൊണ്ടുവന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ മാതൃകയിലാവും നിയമം നടപ്പിലാക്കുന്നത്. സ്വകാര്യ മൃഗാശുപത്രികളുടെ എണ്ണം കേരളത്തിൽ വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.വായന തുടരുക
കഴക്കൂട്ടം ∙ സിപിഎമ്മുമായി അകന്ന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ നീക്കം. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാത്രി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ കഴക്കൂട്ടത്തുള്ള പ്രേകുമാറിന്റെ വീട്ടിലെത്തി. എന്നാൽ വീട്ടിൽ പ്രേംകുമാറില്ലാത്തതിനാൽ നേരിൽ കാണാനായില്ല. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കാരണം പോലും വ്യക്തമാക്കാതെ തന്നെ ഒഴിവാക്കിയതാണ് പ്രേംകുമാറിനെ സിപിഎമ്മുമായി അകറ്റിയത്.വായന തുടരുക
ശബരിമല യുവതീപ്രവേശം: നിലപാട് വ്യക്തമാക്കാതെ സർക്കാർ, സമയമുണ്ടെന്ന് പി. രാജീവ്>തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയിൽ പുനഃപരിശോധന വേണമോ എന്ന് ഇപ്പോൾ സുപ്രീം കോടതിയെ അറിയിക്കേണ്ടെന്ന് നിയമമന്ത്രി പി. രാജീവ്. കോടതി ഉന്നയിച്ച ഏഴ് വിഷയങ്ങളിൽ യുവതീപ്രവേശ വിധി ഉൾപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുവതീപ്രവേശത്തെ ഇപ്പോൾ എതിർക്കുകയാണോ അനുകൂലിക്കുകയാണോ എന്ന കാര്യം വ്യക്തമാക്കാനും അദ്ദേഹം തയ്യാറായില്ല. ചോദ്യങ്ങൾക്ക്, സാങ്കേതികത്വം പറഞ്ഞ് ഒഴിയുകയായിരുന്നു. വായന തുടരുക
>എന്നെ വേട്ടയാടി പുറത്താക്കിയതാണ് സിപിഎം, അടിമയായി നിൽക്കാൻ പറ്റില്ലല്ലോ - എസ്.രാജേന്ദ്രൻവരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ മാറ്റമുണ്ടാകുമെന്നും മത്സരിക്കാൻ ഇത്തവണ താനില്ലെന്നും തുറന്നടിച്ച് ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രൻ. തന്നേയും തന്റെ കൂടെനിൽക്കുന്നവരേയും വേട്ടയാടി പുറത്താക്കിയതാണെന്നും മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസമാണ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചത്.വായന തുടരുക
പാക് താരങ്ങളെ സ്ലെഡ്ജ് ചെയ്യരുത്; കളത്തിലിറങ്ങുംമുമ്പ് ഇന്ത്യൻ താരങ്ങൾക്ക് ക്യാപ്റ്റന്റെ കർശനനിർദേശംകൊളംബോ: ടി20 ലോകകപ്പിൽ പാകിസ്താനെതിരേ ആധികാരിക ജയമാണ് കഴിഞ്ഞ ദിവസം ഇന്ത്യ കുറിച്ചത്. 61 റൺസ് ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ കടക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെ അർധ സെഞ്ചുറി മികവിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 18 ഓവറിൽ 114 റൺസിന് എറിഞ്ഞിട്ടാണ് ഇന്ത്യ ആധികാരിക ജയം കുറിച്ചത്. മത്സരത്തിന്റെ ടോസിന്റെ സമയത്ത് ഇരു ക്യാപ്റ്റൻമാരും മത്സര ശേഷം ടീം അംഗങ്ങളും പതിവുപോലെ പരസ്പരം ഹസ്തദാനം ചെയ്തതുമില്ലവായന തുടരുക
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്.........തൃശൂർ ജില്ലയിൽ ഇന്ന് (16-02-2026); അറിയാൻ, ഓർക്കാൻ
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 15,644 |
|
വെള്ളി 1 ഗ്രാം |
₹265 |
|
ബി. എസ്. ഇ |
83,277.15 |
|
എന്‍. എസ്. ഇ |
25,682.75 |
🧍 Human Brain vs AI
| Human | AI |
|---|---|
| Learns from experience | Learns from data |
| Uses emotions | Uses mathematics |
| Can think creatively | Works based on training |
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996
Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News
You are visitor.