16

1199 എടവം 2

മെയ് 2024

വ്യാഴാഴ്ച

നിഷ്പക്ഷം, വാസ്തവം, സുതാര്യം കൃത്യത

ലക്കം 1 വാല്യം 4

"ബജറ്റിന്‍റെ 15 ശതമാനവും കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി


വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബജറ്റിന്‍റെ 15 ശതമാനവും കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക്  നല്‍കാന്‍ ശ്രമിച്ചു. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രത്യേകം ബജറ്റ് വേണമെന്നായിരുന്നു അവരുടെ ആഗ്രഹം. രാജ്യത്തിന്‍റെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ മുസ്‌ലിംകളെന്ന് യുപിഎ പ്രചരിപ്പിച്ചു. കോണ്‍ഗ്രസിന് ഒരൊറ്റ ന്യൂനപക്ഷമേയുള്ളൂ, അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണ്. മഹാരാഷ്ട്രയിലെ കല്യാണില്‍ നടന്ന റാലിയിലാണ് വിവാദ പരാമര്‍ശം

പനി പടർത്തുന്ന ‘അലങ്കാരം’.....

"തൃശ്ശൂർ : ഡെങ്കിപ്പനിപോലുള്ള പകർച്ചവ്യാധികളുടെ ഉറവിടമായി അലങ്കാരച്ചെടികളും. കടുത്ത വേനലിൽപോലും ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യമുണ്ടായത് ഇതുകൊണ്ടുകൂടിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ പനിയും പകരുന്നത് കൊതുകുവഴിയാണ്. വീട്ടിനുള്ളിൽത്തന്നെ പകർച്ചവ്യാധികൾ പകരാനുള്ള സാഹചര്യമൊരുക്കുകയാണ് ആളുകൾ അറിയാതെ ചെയ്യുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

 

പരസ്യങ്ങള്‍ക്ക് വിളിക്കുക

9745397722

പേജുകള്‍ : 3

പ്രതീക്ഷയുടെ തണ്ടൊടിച്ച്‌.........

തൃക്കൂർ : വേനൽമഴയ്ക്കൊപ്പം കിഴക്കേ കള്ളായി മേഖലയിൽ മിന്നൽച്ചുഴലി. അഞ്ഞൂറിലേറെ നേന്ത്രവാഴകൾ നശിച്ചു. മാന്തോട്ടത്തിൽ ജസ്റ്റിൻ, പ്രകാശൻ, സുഭാഷ്, ഭവദാസ് എന്നിവരുടെ വാഴകളാണ് കാറ്റിൽ ഒടിഞ്ഞത്. ജസ്റ്റിന്റെ തോട്ടത്തിലെ 300 വാഴകൾ നശിച്ചു.

പ്രദേശത്തെ തെങ്ങുകളും കടപുഴകി. കഴിഞ്ഞ ദിവസം രാത്രി 10-നാണ് സംഭവം. എട്ടു മാസം പ്രായമായ കുലച്ച വാഴകളാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി കൃഷിചെയ്ത വാഴകൾ നശിച്ചതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. തൃക്കൂർ കൃഷിഭവൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി."

റോഡിൽ കുരുങ്ങി യാത്രക്കാർ.....

"ചേർപ്പ് : കോൺക്രീറ്റ് പണി പൂർത്തിയായ പൂച്ചിന്നിപ്പാടം മുതൽ കൂർക്കഞ്ചേരി വരെ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുന്നു. വെയിലിൽ വഴിയിൽ കിടന്ന് പൊള്ളേണ്ട ഗതികേടിലാണ് ഇരുചക്ര വാഹനങ്ങളിൽ ഉൾപ്പെടെ ഉള്ളവർ. കോൺക്രീറ്റ് ചെയ്ത റോഡിൽ അരികു ഭാഗം പണി നടക്കാത്തതിനാൽ വാഹനങ്ങൾ ഒതുക്കി നിർത്താൻ കഴിയാത്തതാണ് പ്രധാന കാരണം.

ചെറിയ കുരുക്ക് അഴിയാൻ കാത്തു നിൽക്കുമ്പോൾ തെറ്റായ ദിശയിൽ വാഹനങ്ങൾ കുത്തിക്കയറ്റി കുരുക്ക് മുറുകുന്നതും പതിവാണ്. പാലയ്ക്കൽ സെന്ററിൽ ഗതാഗത തടസ്സം കാരണം ഏറെ നേരം വാഹനങ്ങൾ വഴിയിൽ കിടക്കുകയാണ്. റോഡ് പണിക്ക്‌ തുടക്കം കുറിച്ചത് പാലയ്ക്കലിൽനിന്നാണ്. എന്നാൽ ഇതിനായി ആദ്യം വെട്ടിപ്പൊളിച്ച 200 മീറ്റർ ഭാഗം രണ്ട് വർഷമായിട്ടും കോൺക്രീറ്റ് ചെയ്തിട്ടില്ല. അമ്മാടം ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരിയുന്ന സെന്ററിൽ മിക്കപ്പോഴും ഗതാഗതക്കുരുക്കാണ്. പാലയ്ക്കൽ സെന്ററിലെ കുരുക്ക് കാരണം ചൊവ്വൂർ വരെ രണ്ട് കിലോമീറ്ററിലധികം വാഹനങ്ങളുടെ വരി കാണാം. ഇത്തരം സന്ദർഭങ്ങളിൽ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹങ്ങൾ ചൊവ്വൂരിൽനിന്ന്‌ കപ്പേള വഴി പെരിഞ്ചേരി, ഒല്ലൂർ കൂടി വളഞ്ഞുപോകേണ്ട അവസ്ഥയിലാണ്. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ ഉയർന്നു നിൽക്കുന്നതിനാൽ അപകട സാധ്യതയുമുണ്ട്. വാഹനങ്ങളെ നിയന്ത്രിക്കാൻ പോലീസ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം."