17

1199 എടവം 3

മെയ് 2024

വെള്ളിയാഴ്ച

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

ലക്കം 1 വാല്യം 5

പേജുകള്‍ : 1

പത്തിനുശേഷം എന്ത് ........................................?

പത്താം ക്ലാസ്സിനുശേഷം ഏതു വിഷയം പഠിക്കണമെന്നുളളത് കൂട്ടികളേക്കാള്‍ കൂടുതലായി മാതാപിതാക്കന്മാരെ, പ്രേത്യേകിച്ച് അമ്മമാരെ വേവലാതിപ്പെടുത്തുന്ന സംഗതിയാണ്. വിഷയം തിരഞ്ഞെടിക്കുന്നതിനു മുമ്പ് കുട്ടിയുടെ അഭിരുചി മനസ്സിലാക്കിയിരിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. ഒരു കുട്ടിയുടെ അഭിരുചി 10 മുതല്‍ 15 വയസ്സുവരെയുള്ള കാലാഘട്ടത്തില്‍ മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല 8-ാം ക്ലാസ്സു മുതല്‍ സ്കൂളില്‍ സിലബസ്സില്‍ കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്ന കോഴ്സുകളും, തൊഴില്‍ സാഹചര്യങ്ങളും പരിചയപ്പെടുത്തുന്ന വിഷയം ചേർക്കേണ്ടതാണ്.

ഇന്ന് പൊതുവെ കാണുന്ന രീതി മുഴുവന്‍ വിഷയത്തിലും എ പ്ലസ്സ് കിട്ടിയ വിദ്യാർത്ഥിക്കു MBBS പഠനത്തിനും മറ്റുള്ളവർക്ക് എഞ്ചിനീയര് പഠനവുമാണ് താത്പര്യം. ഇപ്പോള്‍ കണ്ടവരുന്ന ട്രെന്‍ഡ് വിദേശ പഠനത്തിന്‍റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കി ജോലി സബാദിക്കുക എന്നതാണ്. എന്നിരുന്നാലും പത്തിനുശേഷം ഓരോരുത്തരും കഴിവു അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

പത്തിനുശേഷം ഭൂരിഭാഗം കുട്ടികളും തിരഞ്ഞെടുക്കുന്നത് പ്ലസ് ടു കോഴ്സാണ്. പ്ലസ് ടുവിന് വിവിധ കോംബിനേഷനുകളില്‍ വിവിധ സ്കുളുകളില്‍ കോഴ്സുകള്‍ ലഭ്യമാണ്. മൊത്തം 45 കോംബിനേഷനുകളില്‍ പ്ലസ് ടുവിന് കേരളത്തില്‍ പഠിക്കാനുള്ള സൌകര്യമുണ്ട്. കോബിനേഷനുകള്‍ തിരഞ്ഞെടുക്കുബോള്‍ ഭാവിയില്‍ എന്ത് തൊഴിലാണ് തിരഞ്ഞെടുക്കേണ്ടത് എന്നതനുസിരച്ചി തിരഞ്ഞെടുക്കണം. ഉദാ- ജീവശാസ്ത്രം ഇല്ലാത്ത കോബിനേഷന്‍ പഠിച്ച കുട്ടിക്ക് തുടർന്ന് മെഡിക്കല്‍, അഗ്രികള്‍ച്ചറല്‍ തുടങ്ങിയ കോഴ്സുകള്‍ പഠിക്കാന്‍ സാദ്ധ്യമല്ല. കണക്ക് ഇല്ലാത്ത കോംബിനേഷന്‍ തിരഞ്ഞെടുത്ത കുട്ടിക്ക് ഭാവിയില്‍ എഞ്ചിനീയറിങ്ങ് പഠനത്തിനും സാദ്ധ്യമല്ല..

പ്ലസ് ടു വിന് തുല്യമായ കോഴ്സാണ് വി. എച്ച്. എസ്. എസി. എന്നാല്‍ മിക്കവരും ധരിച്ചിരിച്ചിരിക്കുന്നത് ഇത് മാർക്കില്ലാത്ത കുട്ടികള്‍ക്കുള്ള കോഴ്സാണ്,. ഈ ധാരണ തീർത്തു അസംബന്ധമാണ്. പ്ലസ് ടുവിനുള്ള അതേ വിഷയങ്ങള്‍ തന്നെയാണ് ഈ കോഴ്സിലും പഠിപ്പിക്കുന്നത്. വ്യത്യാസം ഈ കോഴ്സില്‍ വിദ്യാർത്ഥികളെ ഒരു തൊഴില്‍ അഭ്യസിപ്പിക്കുന്നു. വി. എച്ച്. എസ്. സി വയർമാന്‍ കോഴ്സ് പഠിച്ച കുട്ടിക്ക് പോളി അഡ്മിഷന്‍ മുന്‍ഗണന ലഭിക്കുന്നുണ്ട്. ഈ കോഴ്സില്‍ ലാബ് ടെക്നീഷ്യന്‍ പഠിച്ച കുട്ടിക്ക് എം. എല്‍. ടി കോഴ്സിന് മുന്‍ഗണന ലഭിക്കും. വി. എച്ച്. എസി. സി പഠിച്ച കുട്ടികള്‍ക്കും എഞ്ചിനീയറിങ്ങിനും, മെഡിസിനും അപേക്ഷിക്കാവുന്നതാണ്. റോബോട്ടിക്സ് മുതല്‍ കൃത്രിമ ബുദ്ധി വരെ കേരളത്തിലെ വിവിധ വി. എച്ച്. എസ്. സി കളില്‍ പഠിപ്പിക്കുന്നുണ്ട്. വി. എച്ച്. എസ്. എസി. അഗ്രികള്‍ച്ചര്‍ പഠിച്ച കുട്ടികളെയാണ് പി. എസ്. സി. അഗ്രികള്‍ച്ചറല്‍ അസിസ്റ്റായി നിയമിക്കുന്നത്. ഇവർക്ക് പ്രൊമോഷന്‍ വഴി അഗ്രികള്‍ച്ചറല്‍ ഓഫീസർ വരെയാകാം.

ടെകിനിക്കല്‍ താത്പര്യമുള്ള മാര്ർക്കുള്ള കുട്ടികള്‍ക്ക് മൂന്നുകൊല്ലത്തെ ഡിപ്ലോമ കോഴ്സുകള്‍ക്കും, രണ്ടു കൊല്ലത്തെ ഐ. ടി. ഐ, ഐ. ടി. സി കോഴ്സുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

എന്നിരുന്നാലും എളുപ്പം തൊഴില്‍ ലഭിക്കാനുള്ള സാദ്ധ്യത കൂടുതല്‍ കോമേഷ്സ് പഠിച്ച കുട്ടികള്‍ക്കായിരിക്കും. ആധുനിക യുഗത്തില്‍ ലഭ്യമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ലഭ്യമായ കോഴ്സുകളും, സാദ്ധ്യതകളും വിലയിരുത്തി കോഴ്സ് തിരഞ്ഞെടുക്കുക.

 

ബെന്നി കാവില്‍

9745397722

 

 

"ഇന്ത്യാസഖ്യം അധികാരത്തിലേറിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും; വിവാദപ്രസ്താവന തുടർന്ന് മോദി"

"ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന് വിജയം നേടാനായാല്‍ ബുള്‍ഡോസര്‍ കയറ്റി അവര്‍ അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസം ബോധനചെയ്ത് സംസാരി ക്കവേയാണ് മോദിയുടെ വിവാദ പരാമര്‍ശം."

"ഉദ്യോഗാർഥികളെ അറിയിക്കാതെ പരീക്ഷ നടത്തിയ സംഭവം: വീണ്ടും പരീക്ഷ നടത്താൻ കാർഷിക സർവകലാശാല"

"മണ്ണുത്തി : കേരള കാർഷിക സർവകലാശാല ഹൈസ്കൂളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനായി അപേക്ഷ സമർപ്പിച്ചവരെ അറിയിക്കാതെ പരീക്ഷ നടത്തിയ സംഭവം വിവാദമായതോടെ വീണ്ടും പരീക്ഷ നടത്തുന്നു. ജൂൺ ഒന്നിന് വെള്ളാനിക്കര കാർഷിക സർവകലാശാലാ ആസ്ഥാനത്ത് എൽ.പി. ക്ലാസ് മുതൽ ഹൈസ്കൂൾ വരെ 11 തസ്തികകളിലേക്കാണ് പരീക്ഷ. ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് മേയ്‌ 25 മുതൽ recruit.kau.in എന്ന പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾ www.kau.in എന്ന വെബ്സൈറ്റിൽ."

"നീലഗിരിയിൽ കനത്ത മഴ: ഊട്ടി യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ്;"

"നീലഗിരി: തമിഴ്നാട്ടിലെ നീലഗിരി മേഖലയിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ഊട്ടി അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നീലഗിരി ജില്ലാ കളക്ടർ എം അരുണ അറിയിച്ചു."

കണ്ണുകൊണ്ട് ഐഫോണ്‍ നിയന്ത്രിക്കാം, വോക്കല്‍ ഷോര്‍ട്ട് കട്ടുകള്‍; കിടിലന്‍ ഫീച്ചറുകള്‍

"ആപ്പിള്‍ ഈ വര്‍ഷം അവസാനത്തോടെ പുതിയ ആക്‌സസബിലിറ്റി ഫീച്ചറുകള്‍ ഐഫോണില്‍ അവതരിപ്പിക്കും. ആപ്പിള്‍ ന്യൂസ് റൂമില്‍ പങ്കുവെച്ച പോസ്റ്റിലാണ് പുതിയ പ്രഖ്യാപനങ്ങള്‍. ഐ ട്രാക്കിങ്, മ്യൂസിക് ഹാപ്റ്റിക്‌സ്, വോക്കല്‍ ഷോര്‍ട്ട്കട്ട്‌സ് ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുക. എഐ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ഫീച്ചറുകള്‍ പുറത്തിറക്കാനിരിക്കുന്ന ഐഒസ് 18 ല്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"

Edited and published by Abacus Ager. Mobile 9745397722 Email :[email protected]