നവംബര്‍2025 തിങ്കളാഴ്ച 1201 വൃശ്ചികം  01

Jumada 26, 1447

വാല്യം 2 ലക്കം 298

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

17

“If there is no struggle, there is no progress.” - Frederick Douglass

(1)

ബിഎല്‍ഒ ജീവനൊടുക്കിയതിനെ തുടര്‍ന്ന് അവർ നേരിടുന്ന പ്രതിസന്ധികളുമായി ബന്ധപ്പെട്ട് വലിയ വിമർശനം

കണ്ണൂർ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കിയതിനെ തുടര്‍ന്ന് ബിഎല്‍ഒമാർ നേരിടുന്ന പ്രതിസന്ധികളുമായി ബന്ധപ്പെട്ട് വലിയ വിമർശനം ഉയരുന്നു. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കലക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോർട്ട് തേടിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ജോലിഭാരമെന്ന വിവരം ഇത് വരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബിഎൽഒമാർക്ക് 31 ദിവസം മറ്റൊരു ജോലികളും നൽകിയിട്ടില്ല എന്നും സംസ്ഥാനത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ പ്രതികരിച്ചു. എന്നാൽ അനീഷ് ജീവനൊടുക്കാൻ കാരണം എസ് ഐ ആർ സമ്മർദം മാത്രമാണെന്ന് അനീഷ് ജോർജിന്റെ പിതാവ് വ്യക്തമാക്കി . എസ്ഐആറുമായി ബന്ധപ്പെട്ട് മകൻ കുറേ ദിവസങ്ങളായി ടെൻഷനിൽ നടക്കുകയായിരുന്നെന്നും ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാധ്യതയുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അനീഷിന്റെ സ്വഭാവവും ശീലവും കാരണം വന്നുപോയ ടെൻഷൻ കൊണ്ടാണ് ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക ......

ശബരിമലയിൽ വൻ ഭക്തജനപ്രവാഹം

ശബരിമലയിൽ മണ്ഡലകാലത്തിന്റെ തുടക്കത്തിൽ തന്നെ ഭക്തരുടെ നീണ്ട നിര. ഇന്നലെ നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു. ഇന്നും സന്നിധാനത്ത് നല്ല തിരക്കാണ്. ഇന്ന് വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. സന്നിധാനത്തേയ്ക്കുള്ള കാനന പാതകൾ ഇന്നു തുറക്കും. എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്ന് പുല്ലുമേട് വഴിയുമുള്ള പാതകളാണ് തീർഥാടകർക്കായി ഇന്നു തുറക്കുക. പുല്ലുമേട് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് തീർഥാടകരെ കടത്തിവിടുന്നത്. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................

മാതൃഭൂമി

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

രാഹുല്‍ മാങ്കൂട്ടത്തില്‍ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍

സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമ കേസിനെ തുടർന്ന് പ്രാഥമികാംഗത്തിൽ നിന്നും പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് വേദിയിൽ. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ പങ്കെടുത്തത്.

നേരത്തെ കണ്ണാടിയിൽ സ്ഥാനാർഥി നിർണയ ചർച്ചയിൽ രാഹുൽ പങ്കെടുത്തിരുന്നു. വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കായി രാഹുൽ പ്രചാരണത്തിനും ഇറങ്ങിയിട്ടുണ്ടായിരുന്നു. അതേസമയം, സംഭവത്തിൽ നേതൃത്വം പ്രതികരിച്ചിട്ടില്ല.വായന തുടരുക.  . . .

ദേശീയ ദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു; 'ഏകീകൃത അവധി നയം' പ്രാബല്യത്തിൽ, പ്രവാസികള്‍ക്ക് ഗുണകരം?...

അബുദാബി യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1, 2 തീയതികളിലാണ് പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി. ഈ അവധി ദിനങ്ങൾക്ക് മുൻപുള്ള ശനിയും ഞായറും (നവംബർ 29, 30) ചേരുമ്പോൾ നാല് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാൻ സാധിക്കും. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

വൈഷ്ണയോട് പ്രചാരണം തുടരാൻ നിർദേശം നൽകി കോൺഗ്രസ്; ഇന്ന് കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടടവാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്ന വൈഷ്ണ സുരേഷിനോട് പ്രചാരണവുമായി മുന്നോട്ടുപോകാന്‍ നര്‍ദേശം നല്‍കി കോണ്‍ഗ്രസ് നേതൃത്വം. വോട്ടര്‍പട്ടികയില്‍നിന്നു പേര് നീക്കിയതില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. പ്രചാരണം നിര്‍ത്തിവയ്ക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കപ്പെടുന്ന സാഹചര്യം മുന്നില്‍ക്കണ്ട് ഡമ്മി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും കോണ്‍ഗ്രസ് തയാറെടുക്കുകയാണ്. കളക്ടര്‍ അപ്പീല്‍ തള്ളിയാല്‍, നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാനദിനം പകരം സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കും.വായന തുടരുക......

ഏകോപിപ്പിച്ചത് ‘മാഡം സർജൻ’, ആളുകളെ കണ്ടെത്തി റിക്രൂട്ട് ചെയ്തു, 20 ലക്ഷം എത്തി; 'പ്ലാൻ ഡി 6 ന്റെ' ചുരുളഴിക്കാന്‍‌ എന്‍. ഐ. എ.

്യൂഡല്‍ഹി  നവംബര്‍ 10ന് ചെങ്കോട്ടയ്ക്കു സമീപം നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി എൻഐഎ. സ്ഫോടനത്തിനു പിന്നിലുള്ളവരെ ഏകോപിപ്പിച്ചത് അറസ്റ്റിലായ വനിതാ ഡോക്ടർ ഡോ. ഷഹീൻ ഷാഹിദാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'മാഡം സർജൻ' എന്നായിരുന്നു 43 വയസ്സുള്ള വനിതാ ഡോക്ടറെ കൂട്ടാളികൾ വിശേഷിപ്പിച്ചിരുന്നത്. ഡിസംബർ ആറിനു ആറ് ഇന്ത്യൻ നഗരങ്ങളിൽ ആക്രമണം നടത്താനാണ് ഇവർ ലക്ഷ്യമിട്ടത്. 'പ്ലാൻ ഡി 6' എന്നായിരുന്നു ഈ പദ്ധതിയെ വിശേഷിപ്പിച്ചിരുന്നത്. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; ഇന്ത്യക്കാരായ 42 പേർക്ക് ദാരുണാന്ത്യം

സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് ഇന്ത്യാക്കാരായ 42 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ടത് ഹൈദരാബാദ് സ്വദേശികളാണെന്നാണ് വിവരം.  തിങ്കളാഴ്ച പുലർച്ചെ മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസ് മുഫ്രിഹത്തിന് സമീപം ഡീസൽ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്.

തുടര്‍ന്നു വായിക്കുക.....

ഓപ്പറേഷൻ ഡി-6; ജെയ്‌ഷെ തീവ്രവാദികൾ ലക്ഷ്യം വച്ചത് വൻ സ്ഫോടനം , ഉമറും ഷഹീനും പ്രധാന ഗൂഢാലോചനക്കാര്‍

കഴിഞ്ഞയാഴ്ച ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന കാർ ബോംബ് സ്‌ഫോടനവുമായി ബന്ധമുള്ള </strong></span></a>ജെയ്‌ഷെ മുഹമ്മദിന്‍റെ വൈറ്റ് കോളർ ഭീകര സംഘടന ഡിസംബർ ആറിന് ഒരു വലിയ ഫിദായീൻ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. ഫരീദാബാദിൽ നിന്നും ജമ്മു കശ്മീരിൽ നിന്നും അറസ്റ്റിലായവരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഏജൻസികൾ 'ഓപ്പറേഷൻ ഡി-6' എന്ന രഹസ്യനാമം സംഘം ആന്തരികമായി എന്താണ് വിളിച്ചതെന്ന് മനസ്സിലാക്കിയത്. കാർ ഘടിപ്പിക്കുന്ന സ്ഫോടകവസ്തു ഉപയോഗിച്ച് വലിയ തോതിലുള്ള ചാവേർ ആക്രമണം നടത്താൻ മൊഡ്യൂൾ പദ്ധതിയിട്ടിരുന്നുവെന്നും ആഴ്ചകളായി തയ്യാറെടുപ്പുകൾ നടന്നുവരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ഡോക്ടർ ഷഹീൻ ഷഹീദും ചെങ്കോട്ടയ്ക്ക് പുറത്ത് കൊല്ലപ്പെട്ട ഭീകരൻ ഉമറും ഗൂഢാലോചനയിലെ കേന്ദ്രബിന്ദുക്കളാണെന്ന് വ്യക്തമായി. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ വനിത ഡോക്ടർക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വനിത ഡോക്ടർ ഷഹീനക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് നിർണായകമായ ഡയറിക്കുറിപ്പുകൾ കിട്ടി. അതേസമയം അറസ്റ്റിലായ ഭീകരൻ ആദിലിന്റെ സഹോദരൻ മുസാഫറിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇയാൾ നിലവിൽ അഫ്ഗാനിസ്ഥാനിൽ ആണെന്നാണ് വിവരം. സ്ഫോടനത്തിന്റെ സൂത്രധാരൻ ഇയാളാണെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. വൈറ്റ് കോളർ ഭീകര സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് എൻഐഎ. വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

ശിവന്റെ ഉഗ്രരൂപം; രൗദ്ര പ്രത്യാക്രമണം; കോള്‍ഡ് സ്ട്രൈക്ക് നടപ്പാക്കാൻ രുദ്ര ബ്രിഗേഡ്

പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഭീകരാക്രമണങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിനായി പൂതിയ സൈനിക തന്ത്രത്തിന് രൂപം നല്‍കി ഇന്ത്യ. കോള്‍ഡ് സ്ട്രൈക്ക് എന്ന സൈനിക തന്ത്രത്തിനാണ് ഇന്ത്യ രൂപം നല്‍കിയിരിക്കുന്നത്. മുമ്പ് ഇന്ത്യ ആവിഷ്‌കരിച്ച സൈനിക തന്ത്രമായിരുന്നു കോള്‍ഡ് സ്റ്റാര്‍ട്ട്. ഇതിന് പകരമായിട്ടാണ് കോള്‍ഡ് സ്ട്രൈക്കിനെ കൊണ്ടുവന്നിരിക്കുന്നത്. സൈന്യം പുതിയതായി രൂപം നല്‍കിയ രുദ്ര ബ്രിഗേഡാണ് കോള്‍ഡ് സ്ട്രൈക്ക് തന്ത്രത്തിന്റെ ഭാഗമായുള്ള ആക്രമണങ്ങള്‍ നടത്തുക. വായന തുടരുക . . .

 

 

 

 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025
തിരുവനന്തപുരം—എറണാകുളം              22 ദിവസങ്ങള്‍
തൃശ്ശൂൂര്‍-കാസറഗോഡ്                                  24 ദിവസങ്ങള്‍

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തിരമായി നിറുത്തി വയ്ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്

കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ അടിയന്തിരമായി നിറുത്തി വയ്ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിച്ചു. എസ്‌ഐആര്‍ നടപടിനടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗിന്റെ ഹര്‍ജി. കണ്ണൂരിലെ പയ്യന്നൂപയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ആത്മഹത്യ ചെയ്ത കാര്യവും മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ് ലീഗിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വായന തുടരുക . . .

നിർമാണം തമിഴ്നാട്ടിൽ, വിൽപന അയൽ സംസ്ഥാനത്ത്; പ്രമുഖ ബ്രാൻഡിന്റെ പേരിലുള്ള 1.26 കോടിയുടെ വ്യാജനെയ്യ് ...

ബെംഗളൂരു  പ്രമുഖ ബ്രാൻഡിന്റെ വിശ്വാസ്യത മുതലെടുത്ത് നിർമിച്ച ആയിരക്കണക്കിനു ലീറ്റർ വ്യാജനെയ്യ് പിടികൂടി. കർണാടക മിൽക്ക് ഫെഡറേഷനുമായി (കെഎംഎഫ്) സഹകരിച്ചാണ് കർണാടക പൊലീസ് വ്യാജനെയ്യ് നിർമിക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. 1,26,95,200 രൂപ വിലമതിക്കുന്ന 8,136 ലിറ്റർ വ്യാജ നെയ്യ് കണ്ടെത്തിയ സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ വച്ചാണ് സംഘം നന്ദിനിയുടെ ബ്രാൻഡിലുള്ള വ്യാജനെയ്യ് നിർമിച്ചിരുന്നത്. ശേഷം നന്ദിനിയ്ക്ക് വലിയ മാർക്കറ്റ് ഷെയറുള്ള കർണാടകയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് സംഘം ലക്ഷ്യമിട്ടത്. പാമോയിലും വെളിച്ചെണ്ണയും വ്യാജനെയ്യിൽ ചേർത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.വായന തുടരുക . .

Pathinettampadi

Pathinettampadi (Malayalam: പതിനെട്ടാംപടി) are the 18 divine steps to the 'Thirumuttam' of famed Sabarimala temple in Kerala state of India. These steps have a length of 5 feet, width of 9 inches and height of 9 inches. Earlier, these steps were made out of granite and later in 1985, it was covered by 'Panchaloha', a composition of five metals such as gold, silver, copper, iron and tin. One who undertakes Sabarimala pilgrimage must mark his feet over these steps by carrying an 'irumudikettu' and undergoing a vratam (penance) of 41 days.[1][2] The pilgrims who climbed the Pathinettampadi for 18 times needs to plant a young coconut tree at Sannidhanam and thereby becomes a 'Guruswami'. In the past, devotees used to break coconuts on these steps which was later restricted and replaced.

വായന തുടരുക .. ...

ബിഎല്‍ഒ ജീവനൊടുക്കിയ സംഭവം; ‘കോൺഗ്രസ്‌ അസംബന്ധം പ്രചരിപ്പിക്കുന്നു’; ഇപി ജയരാജന്‍

കണ്ണൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ കോൺ​ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇപി ജയരാജൻ. ബിഎൽഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതിൽ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാൻ കോൺ​ഗ്രസും യുഡിഎഫും പുറപ്പെടാൻ പാടില്ലായിരുന്നുവെന്ന് ഇപി ജയരാജൻ പറഞ്ഞു. വായന തുടരുക . . .

ഒരു പെൺകുട്ടി മത്സരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്‌നങ്ങൾ; വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം:ഹൈക്കോടതി

കൊച്ചി: മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ എസ് എലിനെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. പേര് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാള്‍ മത്സരിക്കാന്‍ ഇറങ്ങിയതാണെന്നും സ്ഥാനാര്‍ത്ഥിത്വവും പ്രഖ്യാപിച്ചെന്നും രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

സ്വര്‍ണ്ണപ്പാളിയുടെ പേരില്‍ സര്‍ക്കാറിന്റെ ഇമേജ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല: വെള്ളാപ്പള്ളി

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിന്നാക്കക്കാര്‍ക്ക് പരിഗണനയും പരിരക്ഷയും ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാമനിര്‍ദ്ദേശപത്രിക നല്‍കിയതില്‍ കൂടുതലും പിന്നാക്കകാരാണ്. ഭരിക്കാന്‍ മറ്റുള്ളവരും വോട്ട് ചെയ്യാന്‍ പിന്നാക്കക്കാരും എന്ന അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . ..

പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു കണ്ടുപഠിക്കണം ഇന്ത്യയും.

അജയ്യരെന്ന്‌ പലരും കരുതിയിരുന്ന അമേരിക്കന്‍ സേന ആദ്യമായി ഒരു വലിയ പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചതിന്റെ അന്‍പതാം വാര്‍ഷികം പ്രമാണിച്ചു പല പത്രങ്ങളും മാസികകളും ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ പ്രത്യേക ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആരുടെയും മുന്നില്‍ തല കുനിക്കാത്ത അമേരിക്കന്‍ സാമ്രാജ്യത്വം ഏഷ്യയിലെ ഒരു കുഞ്ഞു രാജ്യത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും ആത്മവീര്യത്തിന്റെയും മുന്നിൽ പതറിയത്‌ ലോകത്തെ മുഴുവന്‍ അദ്ഭുതപ്പെടുത്തിരിയിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ ആയുധങ്ങളുടെയും മാരക വിഷങ്ങളുടെയും കരുത്തിനു മുന്നിൽ കൂസാതെ പൊരുതി വിജയം നേടിയ വിയറ്റ്നാം സേന അന്ന്‌ മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്ക്‌ ഒരു മാതൃകയും മാര്‍ഗദര്‍ശിയുമായിരുന്നു. ആ ചരിത്ര മുഹൂര്‍ത്തം സ്മരിക്കുമ്പോള്‍ അതിനും മുന്‍പും പിൻപുമായി ആ രാജ്യം സഞ്ചരിച്ച പാതകളും നേരിട്ട വെല്ലുവിളികളും കൈവരിച്ച നേട്ടങ്ങളും കൂടി ഓര്‍ത്തെടുക്കേണ്ടത്‌ അനിവാര്യമായ കടമയാണ്‌. ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തില്‍ ഏറ്റവുമധികം ദുരിതങ്ങള്‍ അനുഭവിച്ച രാഷ്ട്രങ്ങളില്‍ ഒന്നാണ്‌ വിയറ്റ്നാം. ആദ്യ പകുതിയില്‍ ഫ്രാന്‍സിന്റെ കോളനിയെന്ന നിലയില്‍ ധാരാളം ബുദ്ധിമുട്ടുകള്‍ സഹിച്ച ഈ പ്രദേശം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യത്തെ പത്തു വര്‍ഷം ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലായിരുന്നു.

വായന തുടരുക. . . .

സര്‍ക്കാര്‍ അഴിമതിക്കാർക്കൊപ്പം; എന്തിനാണ് ഇവരെ സംരക്ഷിക്കുന്നത്?’: പരിതാപകരമെന്ന് ഹൈക്കോടതി...

കൊച്ചി കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസ്സിലാകുന്നതെന്നും ഇതു പരിതാപകരമാണെന്നും ജസ്റ്റിസ് എ.ബദറുദീന്‍ വിമർശിച്ചു. ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ.എ.രതീഷിനെയും വിചാരണ ചെയ്യാൻ സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. മൂന്നു വട്ടമാണ് സർക്കാർ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ തള്ളിയത്. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a href= ‘tel:919745397722’ 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ആറ് മാസം നീണ്ട ഡിജിറ്റൽ അറസ്റ്റ്; ബെംഗളൂരുവിൽ യുവതിക്ക് നഷ്ടമായത് 32 കോടി

ആറ് മാസത്തിലേറെ നീണ്ടുനിന്ന വിപുലമായ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിലൂടെ ബെംഗളൂരുവിലെ 57 വയസ്സുള്ള ഒരു സ്ത്രീയിൽ നിന്ന് ഏകദേശം 32 കോടി രൂപ തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്നു. ഈ സമയത്ത് സിബിഐ ഉദ്യോഗസ്ഥരായി വേഷമിട്ട ആൾമാറാട്ടക്കാർ അവരെ നിരന്തരമായ വീഡിയോ നിരീക്ഷണത്തിന് വിധേയമാക്കുകയും 187 ബാങ്ക് ട്രാൻസ്ഫറുകൾ നടത്താൻ നിർബന്ധിക്കുകയും ചെയ്തു. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവും നൽകിയിരുന്നെന്ന് ജീവനക്കാരുടെ മൊഴി

ശബരിമല ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവുവും നൽകിയിരുന്നെന്ന് ജീവനക്കാരുടെ മൊഴി. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്‍റിന്‍റെ മുറിയായിരുന്നെന്നും പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന ഉണ്ടായിരുന്നെന്നും ജീവനക്കാർ  മൊഴി നല്കി . അതേസമയം, ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്ഐആർ,അനുബന്ധ മൊഴികൾ തുടങ്ങിയ രേഖകളുടെ പകർപ്പാണ് തേടിയിരിക്കുന്നത്. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

എംഎല്‍എയൊന്നും ആവില്ല, പഞ്ചായത്ത് മെമ്പറെങ്കിലും ആകാൻ നോക്ക്’; അന്ന് വാപ്പ പറഞ്ഞു ആലുവ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കാലം. ഇടതുപക്ഷത്തിന്റെ കൈയിലിരിക്കുന്ന സ്വന്തം വാർഡായ ചെങ്ങമനാട് പഞ്ചായത്തിലെ പറമ്പയം പിടിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം. ഈ സമയത്ത് പാർട്ടി സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന എ.പി. അലി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് മത്സരിക്കാൻ കഴിയില്ലെന്ന് അറിയിച്ചു.

കൂടുതലറിയുക . . ..

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722
Know the Trainer
Follow the Profile.

ആദ്യ തിരഞ്ഞെടുപ്പിൽതന്നെ ആദ്യ നഗരസഭാ ചെയർമാൻ; തിരഞ്ഞെടുപ്പ് ഓർമകളുമായി കെ.ബാബു എംഎല്‍എ

 തൃപ്പൂണിത്തുറ: അങ്കമാലി നഗരസഭയായ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പിലാണ് ഞാൻ ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്ത് സ്ഥാനാർഥിയാകുന്നത്. അന്ന് എ.കെ. ആന്റണിയുടെ കൂടെയായിരുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിയായിട്ടാണ് അന്ന് മത്സരിച്ചത് തുടര്‍ന്നു വായിക്കുക......

വര്‍ക്കലയിൽ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ കണ്ടെത്തി

വർക്കലയിൽ ട്രെയിനിൽ നിന്ന് പെണ്‍കുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയെയും സുഹൃത്തിനെയും രക്ഷിക്കുകയും പ്രതിയെ കീഴടുക്കുകയും ചെയ്ത ചുവന്ന ഷർട്ടുധരിച്ചിരുന്നയാൾക്കുവേണ്ടി തെരച്ചില്‍ ശക്തമായിരുന്നു.  ഇന്നലെ ഉച്ചയോടെ ഇവർ ഹിന്ദിക്കാരാണെന്ന വിവരം കിട്ടിയത്. സമീപത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. തുടർന്ന് ഇന്നലെ രത്രിയോടെയാണ് പൊലീസ് ശരത്തിനെ കണ്ടെത്തിയത്.ചുവന്ന ഷർട്ടുകാരനായ ശരത്ത് എന്നയാൾക്കൊപ്പം വെളുത്ത ഷർട്ട് ഇട്ട സുഹൃത്തും കൂടെയുണ്ടായിരിന്നു. പുകവലിക്കുന്നത് ചോദ്യം ചെയ്തിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളം കേട്ട് ആദ്യം ഓടിയെത്തിയത് ശരത്താണ്. അര്‍ച്ചനയെ രക്ഷിച്ച ശേഷം പ്രതിയെയും കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനിൽ ഉണ്ടായിരുന്ന ആരും കണ്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയാളെ ശ്രദ്ധയിൽപ്പെട്ടത്.

വായന  തുടരുക ....

‘വൈഷ്‌ണയെ ഒഴിവാക്കിയത് നീതികേട്‌, വെറും രാഷ്ട്രീയം കളിക്കരുത്; രേഖകളിൽ വിലാസം കൃത്യം’: കേരള ഹൈക്കോടതി

വൈഷ്ണയെ ഒഴിവാക്കിയത് നീതികേട് എന്ന് കേരള ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുത്. ഒരു യുവതി മത്സരിക്കാൻ വന്നിട്ട് ഇങ്ങനെയാണോ ചെയ്യണ്ടേത്. അവരുടെ രേഖകളിൽ എല്ലാം വിലാസം കൃത്യമല്ലെ എന്ന് കോടതി ചോദിച്ചു. വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം സാങ്കേതിക കാരണങ്ങളാൽ നിഷേധിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. വായന തുടരുക . . .

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

വൈഷ്ണയുടെ പേര് വോട്ടർര്‍ പട്ടികയിലേ‍ ഇല്ലാത്തതിൽ CPIMന് പങ്കില്ല, ഇന്ത്യയ്ക്ക് പുറത്തുള്ള വീട്ടുകാരാണ് പരാതി നൽകിയത്; വി ജോയ്

വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതിൽ CPIMന് പങ്കില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയ്. ഇല്ലാത്ത വീടിൻ്റെ പേരിൽ വോട്ട് ചേർത്താൽ പരാതി നൽകാൻ അവകാശമുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള വീട്ടുകാരാണ് പരാതി നൽകിയത്. അതിൻറെ അടിസ്ഥാനത്തിലാണ് സിപിഐഎം പരാതി നൽകിയത്. സ്ഥാനാർത്ഥിത്വം വരുന്നതിന് മുമ്പാണ് പരാതി നൽകിയത്. മുട്ടട സിറ്റിംഗ് വാർഡാണ്. ശബരിനാഥൻ മത്സരിച്ചാലും ഞങ്ങൾക്ക് വിജയ സാധ്യതയുണ്ടെന്നും വി ജോയ് പറഞ്ഞു. വായന തുടരുക. . . .

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; ‘അധികാരം ഉപയോഗിച്ച് ആക്രമണം, വെടിവയ്പ്പിനെ കുറിച്ച് അറിവുണ്ടായിരുന്നു

ധാക്ക  ബംഗ്ലദേശിലെ സർക്കാര്‍ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശാണ് (ഐസിടി-ബിഡി) ശിക്ഷ വിധിച്ചത്. ഈ വർഷം ഓഗസ്റ്റ് 3നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

'പദ്മജയുടെ സമ്മര്‍ദ്ദത്തില്‍ സീറ്റ് നല്‍കി'; തൃശൂരില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥി

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥി. വടൂക്കര 41 ഡിവിഷനിലാണ് ബിജെപി പ്രവര്‍ത്തകര്‍ വിമത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്.

ബിജെപി പ്രവര്‍ത്തകനായ സി ആര്‍ സുര്‍ജിത്ത് ആണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്നെത്തിയ പത്മജ വേണുഗോപാലിന്റെ സമ്മര്‍ദ്ദത്തില്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത് മത്സരിപ്പിക്കുന്നതിനാലാണ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നാണ് വിശദീകരണം.വായന തുടരുക . ..

Todays Special GK

Pathinettampadi

ചേര്‍പ്പിലെ കോണ്‍ഗ്രസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു

തൃശൂര്‍: തൃശൂരില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്താണ് കോണ്‍ഗ്രസ് വിട്ടത്. പാര്‍ട്ടി നേതാക്കളുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് സുജീഷ പറഞ്ഞു. വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

ഇന്ത്യയിലെത്തും ഇനി അമേരിക്കൻ എൽപിജി; വിലയും കുറവ്, ചരിത്രപരമെന്ന് കേന്ദ്രം, ഒരുവർഷത്തേക്ക് കരാര്‍

അമേരിക്കയിൽ നിന്ന് പാചകവാതകം (എൽപിജി) ഇറക്കുമതി ചെയ്യാൻ ഒരുവർഷത്തെ കരാറിൽ ഒപ്പുവച്ച് ഇന്ത്യയുടെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. ചരിത്രത്തിലാദ്യമാണിതെന്നും ലോകത്തെ ഏറ്റവും വേഗം വളരുന്നതും ഏറ്റവും വലുതുമായ എൽപിജി വിപണി അമേരിക്കയ്ക്ക് തുറന്നുകൊടുക്കുകയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർജീപ് സിങ് പുരി എക്സിൽ വ്യക്തമാക്കി.   വായന തുടരുക . .

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

തിരുവനന്തപുരത്ത് കോൺഗ്രസിന്റെ പ്രായംകുറഞ്ഞ മത്സരാർത്ഥി വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല

തിരുവനന്തപുരം: സിപിഎം നൽകിയ പരാതിയെത്തുടർന്ന് തിരുവനന്തപുരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ വൈഷ്ണ സുരേഷിനെ (Vyshna Suresh) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. പരാതി അധികൃതർ സ്വീകരിച്ചതോടെ അപ്പീൽ നൽകാനാണു യുഡിഎഫ് തീരുമാനം. തെരഞ്ഞെടുപ്പ് നിയമങ്ങൾ അനുസരിച്ച്, കോർപ്പറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിൽ മാത്രമേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ. മുട്ടട വാർഡിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു വൈഷ്ണ. വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

12,540
+ ₹ 32 ▲

വെള്ളി 1 ഗ്രാം

101
- ₹ 2 ▼

ഓഹരി വിപണി

ബി. എസ്. ഇ

84,950.95
+388.17 (0.46%) ▲

എന്‍. എസ്. ഇ

26,013.45
+103.40 (0.4%) ▲

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.