Thank you for visiting.
Click me To
Listen Music.      

ഡിംസബര്‍ 2025 ബുധനാഴ്ച 1201 ധനു  2

Jumada II 26, 1447

വാല്യം 2 ലക്കം 324

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

17

“We can’t become what we need to be by remaining what we are.” - Oprah Winfrey

(1)

പിണറായിയിൽ പൊട്ടിയത് പടക്കമെന്ന് എഫ്ഐആർ; സ്ഫോടനം റീൽസ് എടുക്കുന്നതിനിടെ, കയ്യിലുണ്ടായിരുന്നത് ഉഗ്രശേഷിയുള്ള സ്ഫോടന വസ്തു

കണ്ണൂർ  പിണറായിയിൽ പൊട്ടിയത് പടക്കമെന്ന് പൊലീസ് എഫ്ഐആർ. പടക്കം പൊട്ടിയതിന്റെ അവശിഷ്ടങ്ങളും രക്തത്തുള്ളികളും കണ്ടെത്തിയെന്നും എഫ്ഐആറിൽ പറയുന്നു. സിപിഎം പ്രവർത്തകനായ കനാൽകര സ്നേഹാലയത്തിൽ വിബിൻ രാജിന്റെ (25) വലതു കൈപ്പത്തിയാണ് ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ സ്ഫോടനത്തിൽ ചിതറിയത്. ഓലപ്പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിബിൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ റീൽസ് എടുക്കുന്നതിനിടെ സ്ഫോടനം നടന്നുവെന്നാണ് ലഭിക്കുന്ന വിവരം. വായന തുടരുക ......

പാനൂരിലെ വടിവാൾ‌ ആക്രമണം: പ്രതികളായ 5 പേർ മൈസൂരുവിൽ പിടിയിൽ...

കണ്ണൂർ ∙ പാനൂർ പാറാട്ടെ വടിവാൾ ആക്രമണത്തിൽ പ്രതികളായ 5 പേരെ പൊലീസ് മൈസൂരുവിൽ നിന്ന് പിടികൂടി. ശരത്, ശ്രീജിൽ, അശ്വന്ത്, ശ്രേയസ്, അതുൽ എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം പിടിയിലായ സിപിഎം പ്രവർത്തകരായ നൂഞ്ഞമ്പ്രം കാട്ടിൽ പറമ്പത്ത് ആഷിക് സുരേന്ദ്രൻ, മൊട്ടേമ്മൽ സൗരവ് എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കൂത്തുപറമ്പ് എസിപി എം.പി. ആസാദ്, കൊളവല്ലൂർ പൊലീസ് ഇൻസ്പക്ടർ സി. ഷാജു എന്നിവരുടെ സംഘമാണ് മൈസൂരുവിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. പാറാട്ട് സിപിഎം സ്തൂപം തകർത്ത കേസിൽ രണ്ട് മുസ്‌ലിം ലീഗ് പ്രവർത്തകരും അറസ്റ്റിലായിരുന്നു. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

അയാളെന്തിനാ വെല്ലുവിളിക്കുന്നത്? ആദ്യം മറുപടി തരട്ടെ’- കടകംപള്ളിക്ക് മറുപടിയുമായി വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ നടന്ന ബോംബ് നിർമ്മാണ ശ്രമത്തെത്തുടർന്ന് ഒരു സിപിഎം പ്രവർത്തകന്റെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവം പോലീസ് പടക്കം പൊട്ടിയതാണ് എന്ന് വരുത്തിത്തീർത്തത് അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എതിരാളികളെ കൊല്ലാൻ കൈബോംബുകൾ നിർമ്മിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പോലീസ്, ക്രിമിനലുകൾക്ക് കുടപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു വായന തുടരുക . ..

പരോളിനായി 1.80 ലക്ഷം രൂപ കൈക്കൂലി; ജയില്‍ ഡിഐജിക്കെതിരേ വിജിലന്‍സ് കേസ്

തിരുവനന്തപുരം: ജയില്‍ ആസ്ഥാനത്തെ ഡിഐജി എം.കെ. വിനോദ്​കുമാറിനെതിരേ കൈക്കൂലിക്കേസ്. പരോൾ അനുവദിക്കാനായി 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ചെയ്തത്. വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

'പോറ്റിയേ കേറ്റിയേ'; സൈബർ ഓപ്പറേഷൻ വിങ് അന്വേഷിക്കും; യുഡിഎഫും ബിജെപിയും ഉപയോഗിച്ചു

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചരിപ്പിച്ച 'പോറ്റിയേ കേറ്റിയേ...' എന്ന പാരഡി പ്പാട്ടിൽ അന്വേഷണം. അന്വേഷണത്തിനായി സൈബർ ഓപ്പറേഷൻ വിങ്ങിനെ നിയോഗിച്ചു. എഡിജിപി എച്ച്. വെങ്കിടേഷ് പരാതി സൈബർ ഓപ്പറേഷൻ വിങ്ങിന് കൈമാറി.

അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി ശരണംവിളിച്ചുള്ള “പോറ്റിയെ കേറ്റിയെ‌......” എന്ന പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക് പരാതി നൽകിയത്. പരാതിയിൽ സമഗ്രമായ അന്വേഷണത്തിനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ എഡിജിപി എച്ച് വെങ്കിടേഷിന് പോലീസ് മേധാവി പരാതി കൈമാറി. കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിങ്ങിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എച്ച്. വെങ്കിടേഷ് ആവശ്യപ്പെട്ടു. സൈബർ ഓപ്പറേഷൻ വിങ് പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വായന തുടരുക......

തൃശ്ശൂരില്‍ അവകാശികളില്ലാതെ ബാങ്കുകളിലും മാറ്റും കിടക്കുന്നത് 241.27 കോടി; തിരികെ നല്‍കാന്‍ മെഗാ കാംപെയ്ന്‍ 19-ന്

തൃശ്ശൂര്‍: പത്തുവര്‍ഷത്തിലേറെയായി ജില്ലയിലെ ദേശസാത്കൃത ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും അവകാശികളില്ലാതെ കിടക്കുന്നത് 241.27 കോടി രൂപ.

10.55 ലക്ഷം അക്കൗണ്ടുകളിലായാണു തുകയുള്ളത്. അവകാശികളെത്താതെ കിടക്കുന്ന നിക്ഷേപങ്ങള്‍ തിരികെ നല്‍കാന്‍ ധനകാര്യ-സേവനവകുപ്പ്, ആര്‍ബിഐ, ഐആര്‍ഡിഎഐ, സെബി, പിഎഫ്ആര്‍ഡിഎ, ഐഇപിഎഫ്എ എന്നിവയുമായി ചേര്‍ന്ന് കാംപെയ്ന്‍ നടത്തുന്നു. 'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന കാംപെയ്ന്റെ ജില്ലാതല മെഗാ ക്യാമ്പ് ഈ മാസം 19-ന് നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ തൃശ്ശൂര്‍ കുറുപ്പം റോഡിലുള്ള കേരള ബാങ്ക് കെട്ടിടത്തിലെ എ.എസ്.എന്‍. നമ്പീശന്‍ ഹാളിലാണ് ക്യാമ്പ്. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

അന്ന് കരുണാകരനെതിരെ ഇതേ പാട്ടിൽ CPIM പാരഡി ഉണ്ടാക്കി, ഇന്ന് എന്തേ നൊന്തത്?; വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള പ്രമേയമായ പാരഡി ഗാനത്തെ കുറിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാരഡി ഗാനം പാടുന്നത് കേരളത്തിൽ ആദ്യമായാണോ എന്ന് ചോദിച്ച സതീശൻ, ഇതേ അയ്യപ്പ ഭക്തിഗാനം കൊണ്ട് സിപിഐഎം പാരഡി ഗാനം ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞു. 11 വർഷം മുമ്പാണ് ഇതേ ഗാനം വെച്ച് സിപിഐഎം പാരഡി ഗാനം ഉണ്ടാക്കിയത്. കെ കരുണാകരൻ വാഹനത്തില്‍ പോകുന്നതിനെ കളിയാക്കിയാണ് ആ പാട്ട് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാരഡി ഗാനം കേരളത്തിൽ ആദ്യമായല്ല. ഗാനം പാടിയവർക്കെതിരെയും നിർമിച്ചവർക്കെതിരെയും കേസ് എടുക്കുമെന്ന് കേൾക്കുന്നു. ബിജെപിക്കാൾ ഇതിനേക്കാൾ ഭേദമാണല്ലോ. എന്തേ ഇപ്പോൾ ഇത്രമാത്രം നൊന്തുവെന്നും സതീശൻ പരിഹസിച്ചു. കൂടുതല്‍ വായിക്കുക.....

അദ്ദേഹം മറ്റെവിടെയെങ്കിലും ആണ് തൊട്ടതെങ്കിലോ?' നിഖാബ് വിവാദത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി യുപി മന്ത്രി

'ആളുകൾ വെറുതെ പ്രശ്നമുണ്ടാക്കരുത്. അദ്ദേഹവും ഒരു മനുഷ്യനാണ്. നിഖാബിൽ തൊട്ടതിന് വെറുതെ അയാളെ വേട്ടയാടരുത്. അദ്ദേഹം മറ്റെവിടെയെങ്കിലും ആണ് തൊട്ടതെങ്കിൽ എന്താണ് സംഭവിക്കുക' എന്നായിരുന്നു സഞ്ജയ് നിഷാദ് പറഞ്ഞത്. പരാമർശം വിവാദമായതോടെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ വന്നുതുടങ്ങി. പിന്നാലെ സഞ്ജയ് നിഷാദ് വിശദീകരണവുമായി എത്തിയിരുന്നു. താൻ പറഞ്ഞ പശ്ചാത്തലവും സാഹചര്യവും വേറെയായിരുന്നുവെന്നും പൂർവാഞ്ചലിൽ ഇത്തരം പ്രയോഗങ്ങൾ സാധാരണമാണ് എന്നുമായിരുന്നു സഞ്ജയ്‌യുടെ വിശദീകരണം. തുടര്‍ന്നു വായിക്കുക . ..

വോട്ടെടുപ്പ് മാറ്റിവച്ച 3 വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്

മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് പ്രത്യേക തിരഞ്ഞെടുപ്പ് നടക്കുക. ഈ വാർഡുകളിൽ നിലവിൽ സ്ഥാനാർത്ഥികളായവർ വീണ്ടും പത്രിക സമർപ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാപെരുമാറ്റചട്ടം നിലനിൽക്കും. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

തൃശൂര്‍ ജില്ലയില്‍ ഇന്ന് (17-12-2025); അറിയാന്‍, ഓര്‍ക്കാര്‍...

ഒന്നര ഏക്കർ ഭൂമിയിൽ പുരാതന ഇസ്രയേൽ ഗ്രാമത്തെ പുനഃസൃഷ്ടിക്കുന്നു...

മാള  ക്രിസ്മസ് രാത്രികൾ വർണാഭമാകാൻ ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നേതൃത്വത്തിൽ ഒന്നര ഏക്കർ ഭൂമിയിൽ പുരാതന ഇസ്രയേൽ ഗ്രാമത്തെ പുനഃസൃഷ്ടിക്കുന്നു. മാള-അന്നമനട റോഡരികിൽ വട്ടക്കോട്ടയ്ക്ക് സമീപമാണ് ബെത്‌ലഹേം ഇൻ ഹോളി ഗ്രേസ് എന്ന പേരിൽ ഇസ്രയേൽ ഗ്രാമത്തിന്റെ മാതൃക ഒരുക്കുന്നത്. പുരാതന ഇസ്രയേലിലെ മഞ്ഞുവീഴുന്ന ക്രിസ്മസ് രാത്രിയിലെ കാഴ്ചകളാണ് പ്രധാനമായും ഒരുക്കുന്നത്.  പഴയ മാതൃകയിലുള്ള വീടുകൾ, കൂടാരങ്ങൾ, ഗുഹകൾ, പുൽക്കൂടുകൾ, തടാകങ്ങൾ, മരുഭൂമി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വായന തുടരുക . . ..

തിരുവനന്തപുരത്തെ പോസ്റ്റല്‍ വകുപ്പ് ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം വേണം; വിചിത്ര നിര്‍ദേശവുമായി ബിഎംഎസ്

തിരുവനന്തപുരം: പോസ്റ്റല്‍ വകുപ്പിന്റെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം വേണമെന്ന വിചിത്ര നിര്‍ദേശവുമായി ബിഎംഎസ്. തിരുവനന്തപുരം മേഖലാ ഓഫീസിലെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണമെന്നാണ് ബിഎംഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ മേഖല ആസ്ഥാനത്താണ് ക്രിസ്മസ് ആഘോഷം. ഗണഗീതം ദേശഭക്തി ഗാനമാണെന്നാണ് ബിഎംഎസിന്റെ വാദം. ഗണഗീതം ആലപിക്കുന്നത് വീഡിയോ എടുക്കാനും സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ അനുവാദം നല്‍കണമെന്നും അനുമതി തേടിയുള്ള അപേക്ഷയില്‍ ആവശ്യപ്പെടുന്നു. തുടര്‍ന്നു വായിക്കുക . ....


 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

ഇന്നത്തെ പ്രത്യേകത

¨ Wright Brothers Day: A US-based but internationally recognized day honoring Wilbur and Orville Wright’s first successful flight.

¨ Martyrdom of Rajendranath Lahiri (1927): Today is the death anniversary of this brave Indian revolutionary who was a key figure in the Kakori Conspiracy.

ശബരിമല സ്വര്‍ണക്കവര്‍ച്ചയിൽ വീണ്ടും അറസ്റ്റ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാർ അറസ്റ്റ്
തിരുവനന്തപുരം ∙ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വീണ്ടും അറസ്റ്റ്.
ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയായ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാര്‍ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍. വായന തുടരുക . . .

പിആര്‍ നാടകമാണ് ഉദ്ദേശിച്ചതെങ്കില്‍ വിജയിച്ചു, അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും’: 3 ചിത്രങ്ങൾ...

>തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി അയയുന്നു. ‘പലസ്തീന്‍ 36’ ഉള്‍പ്പെടെ മൂന്നു ചിത്രങ്ങള്‍ക്കു കൂടി കേന്ദ്രം അനുമതി നല്‍കി. ഇനി ഏഴു ചിത്രങ്ങള്‍ക്കാണ് അനുമതി ലഭിക്കാനുള്ളത്. എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, ചിത്രങ്ങള്‍ക്കു സെന്‍സര്‍ഷിപ്പ് ഇളവ് ലഭിക്കാന്‍ വൈകിയതില്‍ ചലച്ചിത്ര അക്കാദമിക്കെതിരെ സംവിധായകന്‍ ഡോ.ബിജുവിനു പിന്നാലെ ഐഎഫ്എഫ്‌കെ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലനും രംഗത്തെത്തി. നടപടിക്രമങ്ങളിലെ വീഴ്ചകളെ രാഷ്ട്രീയവിവാദമാക്കുന്നത് യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നു വഴിതിരിക്കാനുള്ള നീക്കമാണെന്ന് ദീപിക സമൂഹമാധ്യമത്തില്‍ കുറിച്ചു. വായന തുടരുക . .

Fédération Internationale de Football Association(FIFA) Fédération Internationale de Football Association[a] (FIFA)[b] (lit. 'International Federation of Football Associations') is an international self-regulatory governing body of association football, beach football, and futsal. It was founded on 21 May 1904 to oversee international competition among the national associations of Belgium, Denmark, France, Germany, the Netherlands, Spain, Sweden, and Switzerland. Headquartered in Zurich, Switzerland, its membership now comprises 211 national associations. These national associations must also be members of one of the six regional confederations: CAF (Africa), AFC (Asia), UEFA (Europe), CONCACAF (North & Central America and the Caribbean), OFC (Oceania), and CONMEBOL (South America). വായന തുടരുക .. ...

പാലക്കാട് നഗരസഭയിലും ബിജെപി അധികാരത്തിലെത്താൻ സാധ്യത; ഇന്ത്യാ സഖ്യ സാധ്യത മങ്ങുന്നു...

പാലക്കാട് ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത പാലക്കാട് നഗരസഭയിൽ യുഡിഎഫ്, എ‍ൽഡിഎഫ് പിന്തുണയോടെ പൊതു സ്വതന്ത്രനെ അധ്യക്ഷനാക്കാനുള്ള സാധ്യതയ്ക്കു മങ്ങൽ. ഇരു മുന്നണികളും ഇക്കാര്യത്തിൽ താൽപര്യക്കുറവിലാണ്. സംസ്ഥാന നേതൃത്വവും ഏറെക്കുറെ ഇതേ നിലപാടിലാണ്. ഇതോടെ നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി അധികാരത്തിലെത്താൻ സാധ്യതയേറി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ സഖ്യസാധ്യത യുഡിഎഫും എൽഡിഎഫും തള്ളുന്നു. വായന തുടരുക . . .

ദിലീപിന്റെ ആ ചിത്രം ഫോട്ടോഷോപ്പ്, സത്യം പറയാൻ മടിക്കരുത്'; ജയിലിൽ കിടക്കുന്നത് പുത്തരിയല്ലെന്ന് രാഹുൽ ഈശ്വർ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേയുള്ള തെളിവുകൾ പോലീസ് കൃത്രിമമായി നിർമ്മിച്ചതെന്ന് രാഹുൽ ഈശ്വർ. കേസുമായി ബന്ധപ്പെട്ട് താൻ പണ്ട് പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു

പൾസർ സുനിയോടൊപ്പം ദിലീപ് നിൽക്കുന്ന ഫോട്ടോ പോലീസ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഇപ്പോഴും ദിലീപിനെ വേട്ടയാടുന്ന ചിലരുണ്ട്. തനിക്കെതിരേ കോടതിയിൽ പോലീസും പ്രോസിക്യൂഷനും കള്ളം എഴുതിക്കൊടുക്കുകയാണ് ചെയ്തതെന്നും രാഹുൽ ഈശ്വർ പറഞ്ഞു വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

അപകടത്തില്‍ പൂര്‍ണമായും തരിപ്പണമായ വാഹനങ്ങള്‍ വീണ്ടും നിരത്തില്‍; ഇന്‍ഷുറന്‍സ് കമ്പനികളെ കുറ്റപ്പെടുത്തി എംവിഡി

തിരുവനന്തപുരം: നന്നാക്കിയെടുക്കാന്‍ പറ്റാത്തവിധം അപകടത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ വീണ്ടും നിരത്തിലിറങ്ങുന്നതിനു പിന്നില്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ വീഴ്ചയെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ടോട്ടല്‍ ലോസ് ആയി കണക്കാക്കി വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുമ്പോള്‍ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, വാഹന രജിസ്ട്രേഷന്‍ റദ്ദാക്കാതെ നഷ്ടപരിഹാരം നല്‍കുകയും ഈ വാഹനം ഏറ്റെടുത്ത് മറ്റൊരാള്‍ക്ക് വില്‍ക്കുകയുംചെയ്യുന്നെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് 2024-ല്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നല്‍കിയ നിര്‍ദേശങ്ങള്‍ ചില കമ്പനികള്‍ പാലിക്കാത്തതാണ് കാരണം. വായന തുടരുക . . ..

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ടയർ ഊരിത്തെറിച്ചു, ദുരൂഹത സംശയിക്കുന്നുവെന്ന് മന്ത്രി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ വാഹനം അപകടത്തില്‍പ്പെട്ടു. വാമനപുരത്ത് വച്ച് വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം ഡി കെ മുരളി എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് എത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വായന തുടരുക. . . .

ചാറ്റ്ജിപിടി പറഞ്ഞു, ഞാന്‍ ചെയ്തു'; ജീവനൊടുക്കാൻ ശ്രമിച്ച് 13കാരന്‍, പിന്നാലെ പ്രതികരിച്ച് സൈക്കോളജിസ്റ്റ്

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സാങ്കേതികവിദ്യയ്ക്ക് പിന്നാലെ പായുന്ന കാലത്ത് ചാറ്റ്ജിപിടിയുടെ നിര്‍ദേശം അനുസരിച്ച് പതിമൂന്ന്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതില്‍ പ്രതികരിച്ച് മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ. ചാറ്റ്ജിപിടി എന്നോട് ചെയ്യാന്‍ പറഞ്ഞു, അതുകൊണ്ട് ഞാന്‍ ചെയ്തു. 13 വയസ്സ് മാത്രമുള്ള ഒരു പയ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് ഹോസ്പിറ്റലിൽ വന്നിരിക്കുകയാണെന്നും എന്നെ അത് വളരെയധികം പേടിപ്പെടുത്തിയ കാര്യമാണ് ഹോസ്പിറ്റലിൽ നടന്നിരിക്കുന്നതെന്നും അല്‍ഷിഫ പറഞ്ഞു. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

സിപിഐഎമ്മിന് 95 വോട്ട്, ബിജെപിക്ക് 25ഉം കോണ്‍ഗ്രസിന് 22ഉം; കൊല്ലത്ത് സ്വതന്ത്രന് 872 വോട്ട് ഭൂരിപക്ഷം

കൊല്ലം: കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത് സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക്. ചിറക്കര ഗ്രാമപഞ്ചായത്ത് ഇടവട്ടം ആറാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ഉല്ലാസ് കൃഷ്ണനാണ് 872 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 87.19 ശതമാനം വോട്ട് ഉല്ലാസിന് പോള്‍ ചെയ്യപ്പെട്ടു. വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് ആകെ ലഭിച്ചത് 95 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് 25 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 22 വോട്ടുമാണെന്നതാണ് കൗതുകം. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 17, ബുധനാഴ്ച

ശബരിമലയിൽ കേരളീയ സദ്യ 21മുതൽ

ശബരിമലയിൽ കേരളീയ സദ്യ നൽകുന്നത് ഈ മാസം 21മുതൽ ആരംഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. ഡിസംബർ രണ്ട് മുതൽ കേരള സദ്യ നൽകാനായിരുന്നു തീരുമാനം. എന്നാൽ സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സദ്യ മൂന്ന് മണി വരെയും ഉണ്ടാകുമെന്നും സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോ​ഗിക്കുന്നതെന്നുമാണ് വിവരങ്ങൾ. രണ്ട് ദിവസം ഇടവിട്ടായിരിക്കും സദ്യ നൽകുന്നതെന്നും നിയമപ്രശ്നങ്ങൾ പരിഹരിക്കുമെന്നും കെ ജയകുമാർ പറഞ്ഞു. അതേസമയം, ശബരിമല മാസ്റ്റർ പ്ലാൻ ചർച്ചയ്ക്കായി നാളെ പ്രത്യേക യോഗം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

സായുധ സേനകളുടെ പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികരുടെ പുനരവധിവാസത്തിന്‌ ആറാഴ്‌ചക്കകം കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന്‌ സുപ്രീംകോടതി

സായുധ സേനകളുടെ പരിശീലനത്തിനിടെ വൈകല്യം സംഭവിച്ച സൈനികരുടെ പുനരവധിവാസത്തിന്‌ ആറാഴ്‌ചക്കകം കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന്‌ സുപ്രീംകോടതി. സൈനീകരുടെ ദയനീയ സ്ഥിതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്‌ സ്വമേധയാ എടുത്ത കേസിലാണ്‌ ജസ്‌റ്റിസുമാരായ ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്‌. മൂന്നുസേനകളുടെയും ആസ്ഥാനങ്ങൾ കൂടിയാലോചിച്ച്‌ ഗുണപരമായ തീരുമാനത്തിൽ എത്തിയെന്നും പ്രതിരോധ, ധനകാര്യ മന്ത്രിമാരുടെ അംഗീകാരം നേടേണ്ടതുണ്ടെന്നും അഡീ. സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. അവരുടെ അഭ്യർഥിന മാനിച്ചാണ്‌ ആറാഴ്‌ച സമയം നൽകിയത്‌. തുടര്‍ന്നു വായിക്കുക.....

മുന്നണി വികസനം അജണ്ടയിലില്ല, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ല; പി ജെ ജോസഫ്

ഇടുക്കി: മുന്നണി വികസനം യുഡിഎഫിന്‍റെ അജണ്ടയിലില്ലെന്ന് പി ജെ ജോസഫ്. ജോസ് കെ മാണിക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി കഴിഞ്ഞ ദിവസം ജോസഫ് വിഭാഗത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് പ്രതികരണം. വായന തുടരുക.....

'ഒരു പാട്ടിൽ കലങ്ങിപ്പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'; 'പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ ഇ പി ജയരാജൻ

കണ്ണൂർ: 'പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ. ഒരു പാട്ടിൽ കലങ്ങിപ്പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയം എന്ന് പറഞ്ഞ ഇ പി ഇനി എല്ലാം പൊലീസ് തീരുമാനിക്കട്ടെ എന്നും പറഞ്ഞു. തെരഞ്ഞടുപ്പിൽ പത്ത് വോട്ട് കിട്ടാൻ പല ശ്രമങ്ങളും നടക്കുന്നുണ്ട് എന്നും പാട്ട് താൻ കേട്ടിട്ടില്ല എന്നതിനാൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും ഇ പി കൂട്ടിച്ചേർത്തു. വായന തുടരുക . . .

Random Display

ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിനം ഇന്ത്യ കനത്ത പരാജയം നേരിട്ടു’: വിവാദ പ്രസ്താവനയിൽ ക്ഷമ പറയില്ലെന്ന്...

മുംബൈ ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യൻ വ്യോമസേന പൂർണമായും സ്തംഭിച്ചുപോയതായും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. പരാമർശത്തിൽ താൻ മാപ്പ് പറയില്ലെന്നാണു പൃഥ്വിരാജ് ചവാന്റെ വിശദീകരണം. ക്ഷമിക്കണം എന്ന് താൻ പറയില്ല. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, ക്ഷമ ചോദിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . .

പിണറായിയിൽ പൊട്ടിയത് ക്രിസ്മസ് പടക്കം; കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്ഫോടനമുണ്ടാകാം, അനുഭവസ്ഥരല്ലെങ്കില്‍ അപകടമുണ്ടാകും

കണ്ണൂർ പിണറായിയിൽ പൊട്ടിയത് ബോംബല്ലെന്നും ക്രിസ്മസ്, പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നിർമിച്ച പടക്കമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. പിണറായി വെണ്ടുട്ടായിയിൽ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക . . .

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

മത്സരിച്ച സീറ്റുകളിലെല്ലാം വോട്ട് കുറഞ്ഞു, കനത്ത പരാജയം, ബിജെപി സഹായിച്ചില്ലെന്ന് പരാതി; എൻഡിഎ വിടാൻ ബി.ഡി.ജെ.എസ്സില്‍ സമ്മര്‍ദ്ദം.

കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ എൻഡിഎ വിടാൻ‌ ബിഡിജെഎസിനുള്ളിൽ സമ്മർദ്ദം. എൻഡിഎ നേട്ടമുണ്ടാക്കിയ ഇടങ്ങളിൽ പോലും ബിഡിജെഎസിന് വോട്ട് കുറഞ്ഞതാണ് അതൃപ്തിക്ക് കാരണം. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഭരണം പിടിച്ചെങ്കിലും, ബിഡിജെഎസ് മത്സരിച്ച സീറ്റുകളിലെല്ലാം വോട്ട് കുറഞ്ഞു. ബിജെപിയുടെ നിസഹകരണമാണ് തോൽവിക്ക് കാരണമെന്നാണ് ബിഡിജെഎസിന്റെ ആരോപണം. ബിജെപിക്ക് സ്വാധീനം ഉള്ള ഇടങ്ങളിൽ പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ബിഡിജെഎസ് മത്സരിച്ച തിരുവനന്തപുരം നഗരത്തിലെ വാർഡുകളിൽ, ബിജെപി വോട്ട് യുഡിഎഫിന് മറിച്ചുവെന്നാണ് വി.കെ. പ്രശാന്ത് എംഎൽഎ കണക്കുകൾ‌ നിരത്തി ആരോപിച്ചത്. വായനതുടരുക ......

ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി, എസ്ഐടി സംസാരിച്ചത് ഫോണിലൂടെ...
തിരുവനന്തപുരം ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ പുരാവസ്തു കടത്താണെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി. അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണു നടന്നതെന്ന് വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി. ഫോണിലൂടെയാണ് എസ്ഐടി വിവരങ്ങൾ ശേഖരിച്ചത്. മൂന്നു മണിക്കൂറോളം വ്യവസായിയുമായി അന്വേഷണസംഘം സംസാരിച്ചതായാണ് വിവരം. വൈകാതെ നേരിട്ട് മൊഴിയെടുക്കും. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

നോട്ടം ഉപതിരഞ്ഞെടുപ്പ് സാധ്യതയിലേക്കോ? ഭൂരിപക്ഷം നേടിയിട്ടും വഴുതിപ്പോയ ഭരണം പിടിക്കാൻ ‘പ്ലാൻ ബി’യുമായി കോണ്‍ഗ്രസ്

എരുമേലി ഭൂരിപക്ഷം ഉണ്ടായിട്ടും കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നുണയാനുള്ള അവസരം നഷ്ടപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി എരുമേലി പഞ്ചായത്തിലെ യുഡിഎഫ് നേരിടുന്നത്. 24 സീറ്റുകളിൽ 14 സീറ്റിലും ജയിച്ചിട്ടും പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ സംവരണമായ എരുമേലിയിൽ ഒരു പട്ടിക വർഗ അംഗത്തെ ജയിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് നിലവിലെ പ്രതിസന്ധി.അതേ സമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 23 വാർഡുകളിൽ 11 വീതം സീറ്റുകൾ ഇരു മുന്നണിക്കും വന്നപ്പോൾ സ്വതന്ത്രന്റെ നിലപാട് നിർണായകമായി. സ്വതന്ത്രനെ ഒപ്പം നിർത്തി ഭരണം പിടിക്കാൻ ഇറങ്ങിയപ്പോൾ കോൺഗ്രസ് അംഗങ്ങൾ വോട്ട് അസാധുവാക്കി പ്രസിഡന്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിൽ എത്തിക്കുകയും അതുവഴി എൽഡിഎഫിനു ഭരണം ലഭിക്കുകയും ചെയ്തു. വീണ്ടും ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനം വീതം വയ്പ്പിൽ തട്ടി വീണ്ടും ഭരണം നഷ്ടമായി വായന തുടരുക . ..

മലപ്പുറം തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

മലപ്പുറം തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. സെയ്താലി മജീദിന്റെ പ്രസം​ഗം വാർത്തയായതോടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സിപിഎം നേതൃത്വം തന്നെ ഇടപെട്ട് അദ്ദേഹത്തോട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു.പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും സെയ്താലി മജീദ് പറഞ്ഞു. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വിവാഹം ചെയ്തു കൊണ്ടുവന്ന പെൺകുട്ടികളെ മുസ്ലീം ലീഗ് രംഗത്തിറക്കിയെന്നായിരുന്നു സി.പി.എം മുൻ ലോക്കൽ സെക്രട്ടറി കൂടിയായിരുന്ന സൈയ്തലവി മജീദിൻ്റെ ആരോപണം. തുടര്‍ന്നു വായിക്കുക . ..

Todays Special GK

FIFA 

വിട്ടുപോകില്ല ഞാനും പാർട്ടിയും'; മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രിക്ക് ജോസ് കെ മാണിയുടെ ഉറപ്പ്

തിരുവനന്തപുരം: മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേരള കോൺസ് എം ചെയർമാൻ ജോസ് കെ മാണിയുടെ ഉറപ്പ്. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് ജോസ് കെ മാണി മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുന്നണി മാറ്റ വാർത്തകൾ മാധ്യമ സൃഷ്ടിമാത്രമാണെന്ന് ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു. തുടര്‍ന്നു വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

നാഷണൽ മെഡിക്കൽ കമ്മീഷൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

നാഷണൽ മെഡിക്കൽ കമ്മീഷൻ ഡോക്ടർമാർക്ക് രാജ്യവ്യാപകമായി ഒരു സുപ്രധാന ഉത്തരവ് നൽകി. ഡോക്ട്ടറുടെ കുറിപ്പടികൾ വ്യക്തമായിരിക്കണമെന്നും വ്യക്തമായ കൈയക്ഷരത്തിൽ എഴുതണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലെന്ന പരാതി പലപ്പോഴും ഉയരാറുണ്ട്. അതുകൊണ്ടുതന്നെ ഫാർമസിയിൽ നിന്ന് ലഭിക്കുന്ന മരുന്നും ഡോക്ടർ എഴുതിയതും ഒന്നാണോയെന്ന് പലപ്പോഴും ഒത്തുനോക്കാൻ കഴിയാറില്ല. മരുന്ന് മാറിയാൽ അത് രോഗിയുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യവും വന്നേക്കാം. ഈ സാഹചര്യത്തിലാന്ന് പുതിയ ഉത്തരവ്. വായന തുടരുക . .

        ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്ക് സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി സുരക്ഷാ നിർദേശങ്ങളുമായി പൊലീസ്. മലയിറങ്ങിയ ശേഷം ദീർഘദൂര യാത്രയും, വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നതിനാലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുക, അല്ലെങ്കിൽ ആവശ്യമായ ഉറക്കവും വിശ്രമവും എടുത്ത് യാത്ര തുടരുക, മടക്കയാത്ര ഇടവേളകയായി വിഭജിക്കുകയും ചെയ്യണമെന്നാണ് നിർദേശം. വായന തുടരുക . ..

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

'അഹങ്കാരം, ധാർഷ്ട്യം എന്നിവയ്ക്ക് ജനങ്ങൾ മറുപടി നൽകി'; സർക്കാരിനെതിരെ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫിനെതിരെ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. മുഖപത്രമായ 'ദീപിക'യിലെ ലേഖനത്തിലാണ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഡോ. ഫിലിപ്പ് കവിയിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. മലയോര കർഷകരുടെ വികാരം, ന്യൂനപക്ഷങ്ങൾക്കിടയിലെ അതൃപ്തി എന്നിവ ഇടതുപക്ഷത്തിനെതിരായി എന്നും പല നയങ്ങളും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റി എന്നും ഫാ. ഫാദർ ഫിലിപ്പ് കവിയിൽ വിമർശിച്ചു. വായന തുടരുക....

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

13,451
+ ₹ 65 ▲

വെള്ളി 1 ഗ്രാം

222
+ ₹ 11 ▲

ഓഹരി വിപണി

ബി. എസ്. ഇ

84,559.65
- 120.21 (0.14%) ▼

എന്‍. എസ്. ഇ

25,818.55
- 41.55(-0.16%) ▼

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.